yt cover 38

https://dailynewslive.in/ യുവനടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കള്‍ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണമുന്നയിച്ചവര്‍ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്.

https://dailynewslive.in/ യുവനടിയുടെ ആരോപണങ്ങള്‍ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നുവെന്നും ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണെന്നും പരാതി വന്നാല്‍ നിയമപരമായി നേരിടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു

https://dailynewslive.in/ പാര്‍ട്ടിയിലെ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശന്‍. ആരോപണമുന്നയിച്ച പെണ്‍കുട്ടി റിനി മകളെപ്പോലെയാണെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്നും എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു എന്നും എതിര്‍ രാഷ്ട്രീയത്തില്‍ ഉള്ളവര്‍ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാന്‍ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമാണ് ആരോപണം. അചേസമയം ഗര്‍ഭം അലസിപ്പിക്കാന്‍ മറ്റൊരു യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്ന സംഭാഷണവും ഇന്ന് പുറത്ത് വന്നിട്ടുണ്ട്. യുവതിയും രാഹുലുമെന്ന രീതിയിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ നടപടിയെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. രാഹുലിനെതിരായ ആരോപണങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും വെയിറ്റ് ആന്‍ഡ് സീ എന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേരത്തെയുള്ള പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ തീരുമാനം നേതൃത്വം പറയുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. പൊതുയിടങ്ങളില്‍ നില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ നല്ലനിലയില്‍ നില്‍ക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍. സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെയും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ലെന്നും ഇപ്പോഴത്തെ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞിരുന്നു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ. നിലപാട് പാര്‍ട്ടിയെ ആറിയിച്ചിട്ടുണ്ട്. മറുപടി പറയേണ്ടത് പാര്‍ട്ടിയാണ്. തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ കോണ്‍ഗ്രസ് യുവനേതാവിനെതിരായ വെളിപ്പെടുത്തലില്‍ പൊലീസില്‍ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുള്‍ റഹ്‌മാന്‍. സര്‍ക്കാരിന് സ്ത്രീവിരുദ്ധ നിലപാടില്ലെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിലപാട് എല്ലാവരും കണ്ടതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഹൂ കെയേര്‍സ്’ മനോഭാവമുള്ളവരോട് ധാര്‍മികതയെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യമെന്നും സ്ത്രീകളോടും പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും അശ്ലീല സന്ദേശം അയക്കുന്നതും ഗുരുതരമായ കാര്യമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടം ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനമെന്ന് സിപിഎം നേതാവ് കെകെ ശൈലജ. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല എന്നും ശൈലജ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം അതീവ ഗൗരവമേറിയ വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. വിഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നാണ് യുവതി പറഞ്ഞതെന്നും വിഡി സതീശന്‍ പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നുവെന്നും വേട്ടക്കാരനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണമെന്നും വികെ സനോജ് പറഞ്ഞു.

https://dailynewslive.in/ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സില്‍ ആവശ്യം. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചര്‍ച്ച നടന്നത്. രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്നേഹയാണ്. സ്നേഹയുടെ വിമര്‍ശനത്തെ പിന്തുണച്ചു നിരവധി പേര്‍ ഗ്രൂപ്പില്‍ രംഗത്തെത്തി.

https://dailynewslive.in/ യുവനേതാവിനെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് ധാര്‍മ്മിക ഉത്തരവാദിത്വം നിറവേറ്റണമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. പാലക്കാട്ടെ എംഎല്‍എയെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ദുഷിച്ചുനാറിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് ഞങ്ങള്‍ എന്ത് പറയാനാണെന്നും ഇത്തരം ആളുകള്‍ നാടിന്റെ തലപ്പത്തേക്ക് വരുന്നത് ആപത്താണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു പറഞ്ഞു.

https://dailynewslive.in/ പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളില്‍ ഇന്നലെ വൈകുന്നേരം നാലുമണിയോടെ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ് എഫ്ഐആര്‍. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ പാലക്കാട് മൂത്താന്‍തറയിലെ സ്‌കൂളിലെ സ്ഫോടക വസ്തുവിന്റെ ഉറവിടം അന്വേഷിക്കണമെന്ന് പാലക്കാട് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ആര്‍എസ്എസ് ശാഖ നടക്കുന്നിടത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ആര്‍എസ്എസിന്റെ പ്രധാന കാര്യാലയം സ്‌കൂളിന്റെ തൊട്ടടുത്താണുള്ളത്. ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് നടത്തിയാല്‍ വലിയ ആയുധ ശേഖരം കണ്ടെത്താന്‍ കഴിയുമെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു അറിയിച്ചു.

https://dailynewslive.in/ കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. കോഴിക്കോട് ബി ബ്ലോക്കില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാതന്റെ ഇമെയില്‍ സന്ദേശം. കളക്ടറേറ്റിലെ ഇ മെയില്‍ ഐ ഡിയിലേക്കാണ് സന്ദേശം എത്തിയത്. കളക്ടറേറ്റില്‍ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.

https://dailynewslive.in/ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്താം ബ്ലോക്കിലെ സി ഡിവിഷനിലെ 12-ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

https://dailynewslive.in/ അമ്മ അടുത്തില്ലാതായതോടെ കരഞ്ഞു തളര്‍ന്ന കുഞ്ഞിന് പാലൂട്ടി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ. ഇന്നലെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷയില്‍ പങ്കെടുത്ത യുവതിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാതെ വന്ന പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ആര്‍ബി തിരുവനന്തപുരം നോര്‍ത്ത് ഡിവിഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ എ.പാര്‍വതിയാണ് കുഞ്ഞിന് പാലൂട്ടിയത്.

https://dailynewslive.in/ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറം കൊണ്ടോട്ടി പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാല്‍ കരിപ്പൂര്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ജമാല്‍ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. അതേസമയം ജമാലിനെ പഞ്ചായത്ത് അംഗസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സിപിഎം പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

https://dailynewslive.in/ പറവൂര്‍ കോട്ടുവള്ളിയില്‍ അയല്‍വാസിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മൂത്ത മകള്‍ ദീപയും പ്രതിയാണെന്ന് പൊലീസ്. മരണപ്പെട്ട ആശ ബെന്നിയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദീപയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

https://dailynewslive.in/ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെ മാതൃകയില്‍ മലമ്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്നതിനുള്ള 75.87 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മലമ്പുഴയെ വടക്കന്‍ കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയര്‍ത്താനുള്ള പ്രവൃത്തികള്‍ നടത്തുന്നത്.

https://dailynewslive.in/ അങ്കണവാടികളിലെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബര്‍ 8 മുതല്‍ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയില്‍ നിന്നും ശിശുവികസന പദ്ധതി ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരുമടങ്ങുന്ന 4 വീതം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 56 പേര്‍ക്ക് 3 ദിവസത്തെ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു.

https://dailynewslive.in/ നിര്‍മിത ബുദ്ധിയുടെ കാലത്ത് സത്യം തിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അതിവേഗം പ്രചരിക്കുന്ന വിവരങ്ങള്‍ സത്യമെന്ന് വിശ്വസിക്കേണ്ട ഗതികേടിലാണ് ഇന്നത്തെ സമൂഹം. ഇത് അപകടകരമായ ഒരു പുതിയ കാലത്തെയാണ് നമുക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നതെന്നും കാലിക്കറ്റ് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

https://dailynewslive.in/ മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലപ്പുറം കിഴക്കെ ചാത്തല്ലൂരിലാണ് സംഭവം. പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ നീര്‍ചോലയില്‍ കുളിക്കാന്‍ പോയ മക്കളെ തെരഞ്ഞു പോയതാണ് കല്യാണി. ഈ സമയം കാട്ടാനയെ ഓടിക്കാന്‍ വനംവകുപ്പും സ്ഥലത്തുണ്ടായിരുന്നു. വനം ഉദ്യോഗസ്ഥര്‍ ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

https://dailynewslive.in/ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്കെതിരായ ആക്രമണം പ്രൊഫഷണല്‍ കുറ്റകൃത്യം എന്ന് മന്ത്രി കപില്‍ മിശ്ര. പ്രതി രാജേഷ് കിംജി പ്രൊഫഷണല്‍ കുറ്റവാളിയാണെന്നും കള്ളക്കടത്ത്, വധശ്രമം, ഉള്‍പ്പടെ 9 കേസുകളില്‍ മുന്‍പ് പ്രതിയാണെന്നും ഇന്നലെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനു മുന്‍പ് ഇയാള്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നും കപില്‍ മിശ്ര പ്രതികരിച്ചു.

https://dailynewslive.in/ ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്നലെ സ്‌കൂള്‍ സമയത്തിന് ശേഷം സമീപത്തുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ നീന്താനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ആറ് കുട്ടികള്‍ വെള്ളത്തിലിറങ്ങിയെങ്കിലും ഒരു കുട്ടി മാത്രം കരയില്‍ നിന്നു. ഈ കുട്ടി നിലവിളിച്ചതോടെ സ്ഥലത്തെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.

https://dailynewslive.in/ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഡിജിറ്റല്‍ വാലറ്റുകളിലൂടെ 3.91 ബില്യണ്‍ പാക് രൂപ (ഏകദേശം 121 കോടി രൂപ) സമാഹരിച്ചതായി റിപ്പോര്‍ട്ട്. ഈ തുക പാകിസ്ഥാനിലുടനീളം 313 പുതിയ പരിശീലന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് സമാഹരിച്ചതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ഇത് ഡിജിറ്റല്‍ ഹവാലാ സംവിധാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

https://dailynewslive.in/ ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ എതിര്‍പ്പ് തള്ളി ഇന്ത്യ. അന്യായവും അംഗീകരിക്കാന്‍ കഴിയാത്തതും ചരിത്രപരമായ വസ്തുതകള്‍ക്ക് നിരക്കാത്തതുമായ അവകാശവാദം എന്നാണ് ഇന്ത്യയുടെ പ്രതികരണം. കാലാപാനി-ലിപുലേഖ്-ലിമ്പിയാധുര മേഖലയിലൂടെയുള്ള ഹിമാലയന്‍ ചുരം വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം വീണ്ടും പുനരാരംഭിക്കുന്നതിനെ നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതികരണം.

https://dailynewslive.in/ ഗാസയെ പൂര്‍ണമായി കീഴടക്കുന്ന സൈനികനടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാന്‍ ഇസ്രയേല്‍. അന്‍പതിനായിരം റിസര്‍വ് സൈനികരെ സൈന്യത്തില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നിവ റഷ്യന്‍ എണ്ണ ഇറക്കുമതി പുനരാരംഭിച്ചു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ വാങ്ങിക്കഴിഞ്ഞതായി രണ്ട് കമ്പനികളിലേയും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

https://dailynewslive.in/ റഷ്യന്‍ എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ശിക്ഷാപരമായ താരിഫുകള്‍ ചുമത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡറായ നിക്കി ഹേലി. ചൈനയുടെ ആഗോള അഭിലാഷങ്ങളെ തടയാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പഴയപടിയാക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

https://dailynewslive.in/ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം എഡിഷന് ഇന്ന് തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 17 ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആറ് ടീമുകള്‍ അണിനിരക്കും. സെപ്റ്റംബര്‍ ഏഴിനാണ് ഫൈനല്‍. ദിവസവും നടക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണം ഫ്ളഡ്‌ലിറ്റിലായിരിക്കും. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

https://dailynewslive.in/ ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കരാര്‍ 2026വരെ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിലെ തലമുറ മാറ്റത്തിന്റെ കാലത്ത് ചീഫ് സെലക്ടറെന്ന നിലയില്‍ മികവ് കാട്ടാനും ഇന്ത്യന്‍ ടീമിന് ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടാനും ഏകദിന ലോകകപ്പ് ഫൈനലിലെത്താനും കഴിഞ്ഞതായി ബിസിസിഐ വിലയിരുത്തി. 2023 ജൂണിലാണ് അഗാര്‍ക്കര്‍ ഇന്ത്യന്‍ ടീമിന്റെ ചീഫ് സെലക്ടറായി ചുമതലയേറ്റത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,230 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തില്‍ 400 രൂപയുടെ വര്‍ധനയുണ്ട്. ഇന്നത്തെ പവന്‍വില 73,840 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,575 രൂപയിലെത്തി. വെള്ളിവില 122 രൂപയില്‍ തന്നെ തുടരുകയാണ്. ജി.എസ്.ടി സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കാനുള്ള തീരുമാനം സ്വര്‍ണത്തെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്ന ആകാംക്ഷയിലാണ് സ്വര്‍ണവ്യാപാരികള്‍. നിലവില്‍ സ്വര്‍ണാഭരണങ്ങളുടെ ജി.എസ്.ടി മൂന്നു ശതമാനമാണ്. സ്ലാബ് ഏകീകരിക്കുമ്പോള്‍ അഞ്ച് ശതമാനത്തിലേക്ക് മാറ്റേണ്ടി വന്നാല്‍ സ്വര്‍ണവില വീണ്ടും കൂടും. സ്വര്‍ണത്തിന്റെ ജി.എസ്.ടി ഒരു ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വില കുറയും.

https://dailynewslive.in/ വൈകാരിക പിന്തുണക്കായി കൗമാരക്കാര്‍ എ.ഐ ടൂളുകളെ കൂടുതലായി ആശ്രയിക്കുന്നതായി സര്‍വേ. 13 വയസിനും 8 വയസിനും ഇടയില്‍ പ്രായമുളള 88 ശതമാനം കുട്ടികളും മാനസിക സമ്മര്‍ദ്ദമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോള്‍ ഇപ്പോള്‍ എ.ഐ യെയാണ് ആശ്രയിക്കുന്നത്. വൈകാരിക പിന്തുണയ്ക്കായി പെണ്‍കുട്ടികളിലും സ്ത്രീകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗം വളരെ കൂടുതലാണ്. മറ്റുള്ളവരോട് പറയാത്ത ചിന്തകള്‍ പങ്കിടുന്നതിനാണ് ഇവര്‍ പ്രത്യേകിച്ച് എ.ഐ ഉപയോഗിക്കുന്നത്. 67 ശതമാനം എ.ഐ ഉപയോക്താക്കളും സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ച് ആശങ്കാകുലരാണെന്നും 58 ശതമാനം പേര്‍ അവരുടെ സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഭയപ്പെടുന്നതായും സര്‍വേ കണ്ടെത്തി. വൈകാരിക പിന്തുണക്കായി ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് ചാറ്റ്ജിപിടി യാണ്. ഗൂഗിള്‍ ജെമിനി, ഇന്‍സ്റ്റഗ്രാം എ.ഐ ഫീച്ചേഴ്സ്, ഗ്രോക്ക്, ഡീപ്സീക്ക് തുടങ്ങിയ എ.ഐ ടൂളുകളാണ് തൊട്ടു പിന്നാലായി ഉളളത്. ചെറുകിട പട്ടണങ്ങളിലെ യുവാക്കളില്‍ 43 ശതമാനം പേര്‍ക്കും എ.ഐ യുമായി വ്യക്തിപരമായ ചിന്തകള്‍ പങ്കിടുന്നുണ്ടെന്നും സര്‍വേ കണ്ടെത്തി.

https://dailynewslive.in/ ഗ്ലോബല്‍ പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോണ തോമസ്, നിര്‍മ്മിച്ച് എ ബി ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പൊങ്കാല’ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ശ്രീനാഥ് ഭാസി, കെ ജി എഫ് സ്റ്റുഡിയോ, അനില്‍ പിള്ള എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. വൈപ്പിന്‍ ഹാര്‍ബറിന്റെ പശ്ചാത്തലത്തില്‍ ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹാര്‍ബറിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലെ ശക്തമായ കിടമത്സരത്തിന്റെ കഥയാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വലിയ താരനിരയോടെയാണ് ചിത്രം എത്തുന്നത്. ശ്രീനാഥ് ഭാസി നായകനാവുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, ബിബിന്‍ ജോര്‍ജ്, സുധീര്‍ കരമന, ഷമ്മി തിലകന്‍, അലന്‍സിയര്‍, സൂര്യ കൃഷ്, സാദ്ദിഖ്, ഡ്രാക്കുള സുധീര്‍, മാര്‍ട്ടിന്‍ മുരുകന്‍, കിച്ചു ടെല്ലസ്, റോഷന്‍ മുഹമ്മദ്, യാമി സോന, ദുര്‍ഗ കൃഷ്ണ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രണ്ടായിരത്തില്‍ വൈപ്പിന്‍കരയില്‍ അരങ്ങേറിയ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

https://dailynewslive.in/ മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ് എന്ന റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘ഫൈറ്റ് ദ നൈറ്റ്’ എന്ന പേരില്‍ ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്’ ആന്തം എന്ന രീതിയിലാണ് ഈ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയാണ് ഈ പാട്ടിനുള്ളത്. ഗാനത്തിന് വരികള്‍ രചിച്ചതും ഗബ്രി തന്നെയാണ്. ഈ ഗാനത്തിന് ഈണം പകര്‍ന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

https://dailynewslive.in/ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സയുടെ വില വര്‍ദ്ധിപ്പിച്ചു . ഇപ്പോള്‍ നിങ്ങള്‍ ഈ കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, 12,000 രൂപ വരെ കൂടുതല്‍ നല്‍കേണ്ടിവരും. ടൊയോട്ട ഗ്ലാന്‍സയുടെ വിലയെക്കുറിച്ച് പറയുകയാണെങ്കില്‍, വില വര്‍ധനവിന് ശേഷം, എസ് വേരിയന്റിന്റെ (മാനുവല്‍, എഎംടി, സിഎന്‍ജി) വില ഇപ്പോള്‍ 12,000 രൂപ വര്‍ദ്ധിച്ചു. അതേസമയം, ജി വേരിയന്റിന്റെ വില 8,000 രൂപ വര്‍ദ്ധിച്ചു. ബേസ് ഇ വേരിയന്റിന് ഇപ്പോള്‍ 9,000 രൂപ വര്‍ദ്ധിച്ചു. എഞ്ചിന്‍ പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതില്‍ ലഭ്യമായ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 89 യവു പവറും 113 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് അങഠ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. ഇതിന്റെ സിഎന്‍ജി പതിപ്പിന് 76 ബിഎച്പി പവറും 98.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിന് ഒരു മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേയുള്ളൂ.

https://dailynewslive.in/ സൂര്യഗീതവും ഭൂമിക്കൊരു ചരമഗീതവും എഴുതി മലയാളത്തെ ധന്യമാക്കിയ മഹാകവി ഒ എന്‍ വിയുടെ പ്രകൃതിഗീതങ്ങളുടെ സമാഹാരം. വീണപൂവ്, ചോറൂണ്, മുത്തശ്ശിമുല്ല, ഇത്തിരിപ്പൂവേ ചുവന്നപൂവേ, നിശാഗന്ധി നീയെത്ര ധന്യ, സൂര്യഗീതം, ഭൂമിക്കൊരു ചരമഗീതം, ഒരുമാവിന്റെ ഓര്‍മ്മയ്ക്ക് തുടങ്ങിയ 47 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ‘പ്രകൃതി കവിതകള്‍’. ഒ എന്‍ വി കുറുപ്പ്. ഡിസി ബുക്സ്. വില 237 രൂപ.

https://dailynewslive.in/ ഡയറ്റ് സോഡ കുടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.ഇത് പക്ഷാഘാതം, അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 45 വയസും അതിന് മുകളില്‍ പ്രായമായവരുമായ 2,800-ല്‍ അധികം ആളുകളിലാണ് പഠനം നടത്തിയത്. 10 വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ ഡയറ്റ് സോഡകള്‍ ഉള്‍പ്പെടെയുള്ള ശീതളപാനീയങ്ങള്‍ കുടിക്കുന്നവരുടെ ശീലങ്ങള്‍ പല ഘട്ടങ്ങളിലായി ഗവേഷകര്‍ രേഖപ്പെടുത്തി. ഇതില്‍ ദിവസവും ഒന്നോ അതിലധികമോ കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഇസ്‌കെമിക് സ്ട്രോക്ക്, അല്‍ഷിമേഴ്സ് ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയായിരുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായം, ലിംഗഭേദം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ശാരീരികക്ഷമത തുടങ്ങിയ ഘടകങ്ങള്‍ പഠനത്തില്‍ പരിഗണിച്ചത് ഫലങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഏതൊക്കെ കൃത്രിമ മധുരങ്ങളാണ് അപകടകാരികള്‍ എന്ന് പഠനം പറയുന്നില്ല. പഞ്ചസാര കുറവോ ഒട്ടും ഇല്ലാത്തതോ ആണെങ്കിലും ഡയറ്റ് സോഡകളില്‍ കൃത്രിമ മധുരം ചേരുന്നുണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനത്തേയും കുടലിലെ ബാക്ടീരിയയേയും ബാധിക്കും. സ്ഥിരമായ ഉപയോഗം നാഡീസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം. സോഡകളിലെ കഫീന്‍, ഫോസ്ഫോറിക് ആസിഡ് എന്നിവ രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇവ ഹൃദയത്തേയും തലച്ചോറിനേയും പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.12, പൗണ്ട് – 117.20, യൂറോ – 101.53, സ്വിസ് ഫ്രാങ്ക് – 108.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.93, ബഹറിന്‍ ദിനാര്‍ – 231.09, കുവൈത്ത് ദിനാര്‍ -285.03, ഒമാനി റിയാല്‍ – 226.57, സൗദി റിയാല്‍ – 23.21, യു.എ.ഇ ദിര്‍ഹം – 23.69, ഖത്തര്‍ റിയാല്‍ – 23.93, കനേഡിയന്‍ ഡോളര്‍ – 62.78.

*മനില*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -35*

ഔദ്യോഗികമായി മനില നഗരം , ഫിലിപ്പീന്‍സിന്റെ തലസ്ഥാനവും ക്യൂസോണ്‍ സിറ്റി കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്. ആധുനിക കാലത്ത്, ‘മനില’ എന്ന പേര് സാധാരണയായി മുഴുവന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്തെയും, വലിയ മെട്രോപൊളിറ്റന്‍ പ്രദേശത്തെയും , ശരിയായ നഗരത്തെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു .16 ഭരണ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഈ നഗരം ഫിലിപ്പീന്‍സ് കോണ്‍ഗ്രസിലെ പ്രാതിനിധ്യത്തിനും സിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പിനുമായി ആറ് രാഷ്ട്രീയ ജില്ലകളായി തിരിച്ചിരിക്കുന്നു .നഗരത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ കാലഘട്ടങ്ങളിലെ വൈവിധ്യമാര്‍ന്ന ശൈലികള്‍ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന വാസ്തുവിദ്യാ മിശ്രിതത്തിന് മനില അറിയപ്പെടുന്നു.ഫിലിപ്പീന്‍സിന്റെ സാംസ്‌കാരിക കേന്ദ്രമായ മനിലയില്‍ നിരവധി മ്യൂസിയങ്ങളുണ്ട്. റിസാല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഫിലിപ്പീന്‍സിലെ നാഷണല്‍ മ്യൂസിയത്തിന്റെ നാഷണല്‍ മ്യൂസിയം കോംപ്ലക്‌സില്‍ നാഷണല്‍ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സ് , നാഷണല്‍ മ്യൂസിയം ഓഫ് ആന്ത്രോപോളജി , നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി , നാഷണല്‍ പ്ലാനറ്റോറിയം എന്നിവ ഉള്‍പ്പെടുന്നു . ജുവാന്‍ ലൂണയുടെ പ്രശസ്തമായ ചിത്രമായ സ്‌പോളിയേറിയം ഈ സമുച്ചയത്തില്‍ കാണാം.അമേരിക്കയുടെയും വിയറ്റ്‌നാമിന്റെയും വിദേശ എംബസികള്‍ മനിലയിലാണ് സ്ഥിതി ചെയ്യുന്നത് .ഫിലിപ്പീന്‍സിലെ നാഷണല്‍ ലൈബ്രറിയും , രാജ്യത്തെ അച്ചടിച്ചതും രേഖപ്പെടുത്തിയതുമായ സാംസ്‌കാരിക പൈതൃകത്തിന്റെയും മറ്റ് സാഹിത്യ, വിവര വിഭവങ്ങളുടെയും ഒരു ശേഖരമാണ് ഈ നഗരം.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *