yt cover 27

https://dailynewslive.in/ ട്രംപ്- പുടിന്‍ ഉച്ചകോടിക്ക് അലാസ്‌കയില്‍ തുടക്കം. പ്രതീക്ഷയോടെ ലോകം. മൂന്നര വര്‍ഷമായി തുടരുന്ന യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള ലോകം ഉറ്റു നോക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ക്കായാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ലാസ്‌കന്‍ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ ്- റിച്ചാര്‍ഡ്സണ്‍ സേനാതാവളത്തില്‍ എത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപ് പുടിനെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് പുടിനും ട്രംപും ഒരുമിച്ചാണ് യുഎസ് പ്രസിഡന്റിന്റെ ‘ബീസ്റ്റ്’ കാറില്‍ യോഗ സ്ഥലത്തേക്ക് എത്തിയത്.

https://dailynewslive.in/ അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

https://dailynewslive.in/ 79-ാം സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. അഭിമാനത്തിന്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിര്‍ണ്ണായക നേട്ടങ്ങള്‍ക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

https://dailynewslive.in/ സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ റെക്കോര്‍ഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 1 മണിക്കൂര്‍ 43 മിനിറ്റ് നീണ്ടു നിന്ന ദൈര്‍ഘ്യമേറിയ പ്രസംഗമാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്. കൂടാതെ ചെങ്കോട്ടയില്‍ നിന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തിയ ഇന്ദിരാഗാന്ധിയുടെ റെക്കോഡും പ്രധാനമന്ത്രി മറികടന്നു. തുടര്‍ച്ചയായി 12 സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ ചെങ്കോട്ടയില്‍ നടത്തിയതിലൂടെ ഇന്ദിരാ ഗാന്ധിയുടെ 11 പ്രസംഗങ്ങള്‍ എന്ന റെക്കോര്‍ഡാണ് മോദി മറികടന്നത്. അതേസമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിപദത്തിലിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റു 1947 മുതല്‍ 1963 വരെ തുടര്‍ച്ചയായി 17 തവണ ചെങ്കോട്ടയില്‍നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ സ്വാതന്ത്ര്യ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്നും പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഗാ തൊഴിലവസര പദ്ധതിയുടെ പ്രഖ്യാപനവും മോദി നടത്തി. യുവാക്കള്‍ക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്നലെ തുടക്കമായി. എല്ലാ ഭാഷകളും തുല്യമെന്നും എല്ലാ ഭാഷകളും വികസിക്കണം എന്നും മോദി പറഞ്ഞു. ആര്‍എസ്എസിന്റെ നൂറ് വര്‍ഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്നും സമര്‍പ്പണത്തിന്റെ ഇതിഹാസമെന്നും മോദി പറഞ്ഞു. നുഴഞ്ഞുകയറ്റത്തെ ചെറുക്കുമെന്നും രാജ്യത്തെ നുഴഞ്ഞ് കയറ്റക്കാര്‍ക്ക് വിട്ടു കൊടുക്കില്ലെന്നും നമുക്ക് ഒന്നിച്ച് മുന്നേറാം എന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

https://dailynewslive.in/ സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വിട്ടുനിന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കളായ ഇരുവരും പരിപാടിയില്‍ പങ്കെടുത്തില്ല. ഇതിനെ സങ്കുചിത മനസെന്ന് അപലപിച്ച ബിജെപി, പാകിസ്ഥാന്‍ അനുകൂലികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ തോന്നുമെന്നും വിമര്‍ശിച്ചു.

https://dailynewslive.in/ രാഹുല്‍ ഗാന്ധി ദില്ലിയിലെ ഇന്ദിരാഭവനിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ ഇരു നേതാക്കളും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ 79-ാം സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തി. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, മതവിദ്വേഷം ഇല്ലാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്വാതന്ത്ര്യദിനസന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന് പരാതി. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം കൊടിമരത്തില്‍ നിന്ന് പാര്‍ട്ടി പതാക നീക്കി ദേശീയപതാക ഉയര്‍ത്തിയതിലാണ് പരാതി ഉയര്‍ന്നത്. കണ്ണൂരിലും പാലക്കാടുമായി മുസ്ലിം ലീഗ്, ബിജെപി, സിപിഎം പാര്‍ട്ടികളാണ് ഇക്കാര്യത്തില്‍ ആരോപണം നേരിടുന്നത്.

https://dailynewslive.in/ പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍ വിവാദത്തില്‍. മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍ എന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്.

https://dailynewslive.in/ ഒരിക്കലും ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം വയ്ക്കാവുന്ന ചിത്രമല്ല സവര്‍ക്കറുടേതെന്നും കള്ളവോട്ട് ഉല്‍പാദകരുടെ ഫാക്ടറിയില്‍ നിന്ന് ഇതല്ല ഇതിനപ്പുറവും ഉണ്ടാകുമെന്നും അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. ഗാന്ധിവധത്തില്‍ വിചാരണ നേരിട്ടവരുടെ പേര് ഓര്‍മ്മപ്പെടുത്തികൊണ്ടാണ് അനില്‍ അക്കര ഗാന്ധി ചിത്രത്തിനൊപ്പം സവര്‍ക്കറുടെ ചിത്രം വെയ്ക്കരുതെന്ന് വ്യക്തമാക്കിയത്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഓസ്ട്രേലിയയില്‍ ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം ഖലിസ്ഥാന്‍ വാദികള്‍ തടസപ്പെടുത്തി. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലെ പരിപാടിയാണ് സംഘടിച്ചെത്തിയ ഖലിസ്ഥാന്‍ ഭീകരര്‍ തടസപ്പെടുത്തിയത്. കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം സമാധാനപരമായി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം.

https://dailynewslive.in/ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ അറ്റ്ഹോം വിരുന്ന് സല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. വിരുന്ന് സല്‍ക്കാരത്തിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയം ക്ഷണിച്ചിരുന്നെങ്കിലും ഇന്നലെ വൈകിട്ട് നടന്ന പരിപാടിയില്‍ മന്ത്രിസഭയില്‍ നിന്ന് ആരും പങ്കെടുത്തില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പരിപാടിയില്‍ പങ്കെടുത്തു.

https://dailynewslive.in/ താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷററായി ഉണ്ണി ശിവപാലും തെരഞ്ഞെടുക്കപ്പെട്ടു. ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയിച്ചതില്‍ ഒരുപാട് സന്തോഷമെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും അമ്മ സംഘടനയില്‍ നിന്നും ആരും പിണങ്ങി നിന്നിട്ടില്ലെന്നും സംഘടനയില്‍ നിന്ന് പോയവര്‍ക്കെല്ലാം തിരിച്ചുവരാം അവരെല്ലാവരും അമ്മ എന്ന കുടുംബത്തിന്റെ ഭാഗമാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.

https://dailynewslive.in/ താരസംഘടനയായ അമ്മയില്‍ ഇപ്പോള്‍ ജനാധിപത്യം വന്നുവെന്നും അമ്മ ജനകീയമായെന്നും നടന്‍ ദേവന്‍. സംഘടനയുടെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദേവന്‍. പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്സര രംഗത്തുണ്ടായിരുന്ന ദേവനെ തോല്‍പിച്ച്, ശ്വേതാ മേനോന്‍ ആണ് അമ്മ നേതൃസ്ഥാനത്ത് എത്തിയത്. താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും നടന്‍ ദേവനായിരുന്നു.

https://dailynewslive.in/ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പില്‍ വനിതകള്‍ തലപ്പത്ത് എത്തിയതിനെ ഡബ്ല്യുസിസി സ്വാഗതം ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് അമ്മ സംഘടയുടെ നേതൃ സ്ഥാനത്തേക്ക് വനിതകള്‍ എത്തുന്നത്. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്.

https://dailynewslive.in/ അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്് മത്സരിച്ച ശ്വേതാ മേനോന് ലഭിച്ചത് 27 വോട്ടിന്റെ ഭൂരിപക്ഷം. ശ്വേത മേനോന്‍ 159 വോട്ട് നേടിയപ്പോള്‍ ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ 172 വോട്ട് നേടിയപ്പോള്‍ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ട്രഷറര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ണി ശിവപാല്‍ 167 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടാണ് നേടാനായത്. ആകെ 504 അംഗങ്ങളുള്ള സംഘടനയില്‍ ഇത്തവണ് 298 പേരാണ് വോട്ട് ചെയ്യാനെത്തിയത്.

https://dailynewslive.in/ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തന്റെ പോരാട്ടം തുടരുമെന്ന് സാന്ദ്ര തോമസ്. പരാജയപ്പെട്ടെങ്കിലും തനിക്ക് മികച്ച വോട്ടുകള്‍ നേടാന്‍ കഴിഞ്ഞുവെന്നും, ഫിലിം ചേംബര്‍ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് താന്‍ മത്സരിക്കുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് കൊടുക്കാനുള്ള തീരുമാനം ഏത് അദൃശ്യ ശക്തിയുടേതെന്നാണ് കോടതി ചോദിച്ചതെന്നും ഉപജാപക സംഘം എന്ന് കോടതിക്ക് പറയാനാകില്ലലോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിജിപി അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് രൂക്ഷ വിമര്‍ശനത്തോടെയാണ് വിജിലന്‍സ് കോടതി തള്ളിയത്. സ്വന്തക്കാര്‍ക്കു വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന ഒരു അദൃശ്യശക്തി ഈ സര്‍ക്കാരിന്റെ മറവിലുണ്ടെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പി വി അന്‍വറുമായി അനുനയ ചര്‍ച്ച നടത്തിയെന്ന് എംആര്‍ അജിത് കുമാര്‍. എം ആര്‍ അജിത് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. അന്‍വറുമായി അനുനയ ചര്‍ച്ച നടത്തിയെന്നും ചര്‍ച്ച സുഹൃത്തിന്റ വീട്ടില്‍ വെച്ചെന്നുമാണ് മൊഴി. അന്‍വര്‍ ഉന്നയിച്ച സംശയങ്ങള്‍ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

https://dailynewslive.in/ എംആര്‍ അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്നും അത് യൂട്യൂബര്‍ വയര്‍ലെസ് ചോര്‍ത്തിയ കേസുമായി ബന്ധപ്പെട്ടാണെന്നും പി വി അന്‍വര്‍. ആദ്യഘട്ടത്തില്‍ മാത്രമാണ് ചര്‍ച്ച നടത്തിയത്. എന്തു വഴിവിട്ട സഹായമാണ് താന്‍ ആവശ്യപ്പെട്ടതെന്ന് അജിത് കുമാര്‍ വ്യക്തമാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്.

https://dailynewslive.in/ കോഴിക്കോട് കൊയിലാണ്ടിയില്‍ തോരായിക്കടവ് പാലം തകര്‍ന്ന സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകും. മുന്‍വിധിയോടെ സമീപിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി പാലം നിര്‍മ്മാണം വൈകാന്‍ പാടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ 2022ല്‍ തകര്‍ന്ന കോഴിക്കോട്ടെ കൂളിമാട് പാലം പണിത ഉദ്യോഗസ്ഥന്‍ തന്നെയാണ് തോരായിക്കടവ് പാലം നിര്‍മാണത്തിനും മേല്‍നോട്ടം വഹിച്ചതെന്ന് വിവരം. ഇരുപാലങ്ങളുടെയും നിര്‍മാണ ചുമതല വഹിച്ച ഉദ്യോഗസ്ഥന്‍ ആരോപണ നിഴലിലാണ്. 24 കോടിയോളം ചെലവിട്ട് കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീം ആണ് തകര്‍ന്ന് വീണത്.

https://dailynewslive.in/ തകര്‍ന്നു വീഴാത്ത പാലാരിവട്ടം പാലത്തിന്റെ പേരില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അടുത്തിടെ തകര്‍ന്നു വീണ മൂന്ന് പാലങ്ങളുടെ പേരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കാന്‍ തയ്യാറാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവര്‍ ഭരണത്തില്‍ ഇരിക്കുമ്പോഴാണ് സംസ്ഥാനത്ത് നിരന്തരമായി പാലങ്ങള്‍ തകര്‍ന്നു വീഴുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

https://dailynewslive.in/ ആര്‍എസ്എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവരെന്ന് സഭാ നേതൃത്വത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നസ്റത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്നും സഭാ നേതാക്കള്‍ ഇത് മറക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ചിലര്‍ സ്വര്‍ണകിരീടം കണ്ട് കണ്ണു മഞ്ഞളിക്കുകയാണ്. ആര്‍ എസ് എസിലും ബിജെപിയിലും അവര്‍ പുതിയ മിത്രത്തെ തേടുന്നു. ആര്‍എസ്എസിന് ദേശസ്നേഹം എന്തെന്നറിയില്ലെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

https://dailynewslive.in/ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ഉന്നയിക്കപ്പെട്ട ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇപ്പോഴും ഒന്നരലക്ഷത്തോളം കള്ളവോട്ടുണ്ടെന്ന് എംപി അടൂര്‍ പ്രകാശിന്റെ ആരോപണം. തെറ്റുതിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാത്ത സ്ഥിതിക്ക് നിയമപരമായ തുടര്‍നടപടിക്ക് ഒരുങ്ങുകയാണെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

https://dailynewslive.in/ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് ബഹളം വെക്കുകയും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗവ.മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടാനം ചെയ്യാന്‍ ചെവ്വാഴ്ചയാണ് മന്ത്രി വീണാ ജോര്‍ജ് എത്തിയത്.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സര്‍വകലാശാലയില്‍ 350 ഓളം വരുന്ന ജീവനക്കാര്‍ക്കാണ് ഓഗസ്റ്റ് മാസം പകുതിയായിട്ടും ശമ്പളം കിട്ടാത്തത്. ഒരു മാസം പതിനാല് കോടിയോളം ചെലവുള്ള സര്‍വകലാശാലയില്‍ എട്ട് കോടിക്ക് അടുത്ത് മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

https://dailynewslive.in/ വെട്ടേറ്റ് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ സ്വദേശി വള്ളേരി മോഹനനാണ് (60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന് മുസ്ലിം ലീഗ് ആക്രമണത്തില്‍ പരിക്കേറ്റത്. അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് മോഹനന് നേരെ ആക്രമണമുണ്ടായത്.

https://dailynewslive.in/ താമരശേരിയില്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ പനി സര്‍വേ നടത്തി. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. അതേസമയം കുട്ടിയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരിച്ചു. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

https://dailynewslive.in/ ആന്ധ്രപ്രദേശില്‍ വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്നലെ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ഐടി മന്ത്രി നരാ ലോകേഷ് എന്നിവര്‍ സ്ത്രീകള്‍ക്കൊപ്പം ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തു.

https://dailynewslive.in/ കിഷ്ത്വാര്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. നിരവധിപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും രണ്ടാം ദിവസവും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. സ്ഥലത്ത് നിന്നും 100 ലേറെ പേരെ കാണാതായെന്നാണ് ഇതുവരെ ലഭിച്ച വിവരം.

https://dailynewslive.in/ കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ വിഷബാധയേറ്റവരുടെ എണ്ണം 160 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. കുവൈത്തിലെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലാണ് ഇവരില്‍ ഭൂരിഭാഗം പേരെയും പ്രവേശിപ്പിച്ചതെന്നും സങ്കീര്‍ണതകളുടെ തീവ്രത കാരണം വെന്റിലേറ്ററുകളുടെ ഉപയോഗവും അടിയന്തര വൃക്ക ഡയാലിസിസും ആവശ്യമായി വന്നതായും മന്ത്രാലയം വിശദീകരിച്ചു.

https://dailynewslive.in/ ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ ‘വോട്ട് മോഷണം’ പരാമര്‍ശിച്ച് സ്വാതന്ത്ര്യദിനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പോസ്റ്റ്. ജനാധിപത്യം മോഷ്ടിക്കാത്ത, എല്ലാ വോട്ടിനും വിലയുള്ള, വൈവിദ്ധ്യത്തെ ഏറ്റവും വലിയ ശക്തിയായി ആഘോഷിക്കുന്ന രാഷ്ട്രം നിര്‍മ്മിക്കാനുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

https://dailynewslive.in/ നടി കസ്തൂരി ശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു . തമിഴ്നാട് ബിജെപി ആസ്ഥാനത്തായ കമലാലയത്തില്‍ എത്തി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനില്‍ നിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. 51കാരിയായ കസ്തൂരി കഴിഞ്ഞ കുറേ മാസങ്ങളായി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു .

https://dailynewslive.in/ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ എയിംസ് ആശുപത്രികളില്‍ നിന്ന് 429 ഡോക്ടര്‍മാര്‍ രാജിവെച്ച് സ്വകാര്യമേഖലയില്‍ ജോലിക്ക് ചേര്‍ന്നതായി കണക്കുകള്‍. കൂട്ടരാജി ഏറ്റവും കൂടുതലുണ്ടായത് ദില്ലി എയിംസിലാണ് (52). ഒരു കാലത്ത് മികച്ച ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാനായി തിരഞ്ഞെടുക്കുന്ന സ്ഥലമായിരുന്ന ദില്ലി എയിംസില്‍ നിന്ന് ഇത്രയധികം ആളുകള്‍ ഒഴിഞ്ഞുപോയത് ആശങ്കയുണ്ടാക്കുന്നു.

https://dailynewslive.in/ ദില്ലിയിലെ ഹുമയൂണ്‍ ശവകുടീരത്തിന് സമീപം നിര്‍മ്മാണത്തിലിരുന്ന ദര്‍ഗ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അപകട സമയത്ത് 11 പേരാണ് ദര്‍ഗക്കുള്ളില്‍ ഉണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.

https://dailynewslive.in/ നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം.

https://dailynewslive.in/ ചൈനയുടെ സിങ്കപ്പൂരിലെ മുന്‍ അംബാസഡറും പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥയുമായ സുന്‍ ഹയാന്‍ കസ്റ്റഡിയില്‍. ഇവരെ ചൈനീസ് ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ലിയു ജിയാന്‍ഷോ കസ്റ്റഡിയിലായതിന് പിന്നാലെയാണ് ഈ സംഭവം.

https://dailynewslive.in/ യുക്രൈന് വേണ്ടി വിലപേശാനല്ല റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി താന്‍ ചര്‍ച്ചയ്ക്ക് പോകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി അലാസ്‌കയിലേക്ക് പോകുന്നതിന് വിമാനത്തില്‍ കയറിപ്പോഴാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയന്‍. 200 കോടിക്ക് മെസിയെ കേരളത്തില്‍ കൊണ്ടുവരികയല്ല വേണ്ടതെന്നും എഫ് സി ഗോവയെപ്പോലെ മെറിറ്റില്‍ വലിയ താരങ്ങളെ എത്തിക്കുകയാണ് വേണ്ടതെന്നും ആഷിഖ് കുരുണിയന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

https://dailynewslive.in/ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്തിമാനുമതി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 12-ന് കൊല്‍ക്കത്തയിലാണ് മെസ്സി തന്റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു. മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ എന്നാണ് പേരിട്ടിരിക്കുന്നത്. കൊല്‍ക്കത്ത സന്ദര്‍ശനത്തിന് ശേഷം അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും മെസ്സിയെത്തും. ഡിസംബര്‍ 15-ന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയിലുള്ള കൂടിക്കാഴ്ചയും ഉണ്ടാവും.

https://dailynewslive.in/ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാനാണ് റോണാള്‍ഡോ ഇന്ത്യയിലെത്തുന്നത്. റൊണാള്‍ഡോയുടെ ക്ലബ്ബായ സൗദിയിലെ അല്‍ നസ്റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. അതിനാല്‍ തന്നെ എഫ്‌സി ഗോവയ്‌ക്കെതിരേ ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

https://dailynewslive.in/ അമേരിക്കയുടെ എതിര്‍പ്പ് തുടരുന്നതിനിടെ, ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ വര്‍ധന. ഓഗസ്റ്റില്‍ പ്രതിദിനം റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് 20 ലക്ഷം ബാരല്‍ ആയി വര്‍ധിച്ചു. ഓഗസ്റ്റ് ആദ്യ പകുതിയില്‍ പ്രതിദിനം ഇറക്കുമതി ചെയ്ത 52 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുടെ 38 ശതമാനവും റഷ്യയില്‍ നിന്നാണ്. ജൂലൈയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതാണ് ഇരുപത് ലക്ഷമായി ഉയര്‍ന്നത്. ഇറാക്കില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി കുറച്ചാണ് റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ വര്‍ധിപ്പിച്ചത്. ഇറാക്കില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ പ്രതിദിനം 7,30,000 ബാരല്‍ ആയാണ് കുറച്ചത്. ജൂലൈയില്‍ ഇത് 9,07,000 ബാരല്‍ ആയിരുന്നു. ജൂലൈയില്‍ 7,00,000 ബാരല്‍ ഇറക്കുമതി ചെയ്ത സ്ഥാനത്താണ് സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ 5,26,000 ആയി കുറഞ്ഞത്. അമേരിക്കയാണ് അഞ്ചാം സ്ഥാനത്ത്. അമേരിക്കയില്‍ നിന്ന് പ്രതിദിനം 2,64,000 ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ഒരുമിക്കുന്ന ‘പരം സുന്ദരി’ക്കെതിരെ ആരോപണവുമായി ക്രിസ്ത്യന്‍ സംഘടന. ചിത്രം ക്രിസ്തുമത വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപണം. ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ വച്ചുള്ള പ്രണയ രംഗത്തിനെതിരെയാണ് ക്രിസ്ത്യന്‍ സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഈ രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ എന്ന ക്രിസ്ത്യന്‍ സംഘടന സെന്‍സര്‍ ബോര്‍ഡിനേയും വാര്‍ത്ത വിതരണ മന്ത്രാലയത്തേയും മഹാരാഷ്ട്ര സര്‍ക്കാരിനേയും സമീപിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഈ രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ പബ്ലിക്കായി തന്നെ പ്രതിഷേധിക്കുമെന്നും സംഘടന പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവ്, സംവിധാകന്‍, താരങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മിക്കുന്ന ചിത്രമാണ് പരം സുന്ദരി. തുഷാര്‍ ജലോട്ടയാണ് സംവിധാനം. കേരളത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. നിരവധി മലയാളികളും അഭിനയിക്കുന്ന സിനിമയില്‍ ജാന്‍വിയുടെ കഥാപാത്രം മലയാളിയാണ്. ഓഗസ്റ്റ് 29 നാണ് റിലീസ്.

https://dailynewslive.in/ വന്‍ ഹൈപ്പോടെയാണ് രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിന്റെ ‘കൂലി’ തിയറ്ററുകളിലെത്തിയത്. 151 കോടിയാണ് കൂലി ആദ്യ ദിനം ബോക്സോഫീസില്‍ നേടിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് കൂലി നേടിയത്. ഇതോടെ വിജയ് ചിത്രം ‘ലിയോ’യുടെ റെക്കോഡാണ് കൂലി തകര്‍ത്തത്. അഡ്വാന്‍സ് ബുക്കിങ്ങിലും കൂലി തംരഗം സൃഷ്ടിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ആദ്യ ദിനം 28 30 കോടി രൂപയും, ആന്ധ്ര പ്രദേശ്/തെലങ്കാനയില്‍ നിന്ന് 1618 കോടി രൂപയും, കര്‍ണാടകയില്‍ നിന്ന് 1415 കോടി രൂപയും, കേരളത്തില്‍ നിന്ന് 10 കോടി രൂപയും, വിദേശ വിപണികളില്‍ നിന്ന് 75 കോടി രൂപയും കൂലി നേടിയതായി ട്രേഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആദ്യ ദിവസം 76 കോടി രൂപ നേടിയ ലിയോയുടെ റെക്കോഡ് ചിത്രം മറികടന്നു. രജനികാന്തിനൊപ്പം നാഗാര്‍ജുന, ആമിര്‍ ഖാന്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ്, സൗബിന്‍ ഷാഹിര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

https://dailynewslive.in/ ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്‌സ്വാഗണ്‍ ടെയ്‌റോണ്‍ എന്ന പുതിയ 7 സീറ്റര്‍ എസ്യുവിയുമായി തങ്ങളുടെ പ്രീമിയം ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2026 ഓടെ എസ്യുവി ഷോറൂമുകളില്‍ എത്തും. ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പെയ്‌സിന്റെ ആഗോള പിന്‍ഗാമിയായിരിക്കും ഈ വരാനിരിക്കുന്ന 7 സീറ്റര്‍ എസ്യുവി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍, ഫോക്‌സ്വാഗണ്‍ ടെയ്‌റോണ്‍ 7 സീറ്റര്‍ എസ്യുവി സ്‌കോഡ കൊഡിയാക്കുമായി 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പങ്കിടാന്‍ സാധ്യതയുണ്ട്. ഈ എഞ്ചിന്‍ പരമാവധി 204 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. പുറത്തിറങ്ങിക്കഴിഞ്ഞാല്‍, ടെയ്‌റോണ്‍ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് സ്‌കോഡ ഫോക്സ്വാഗണ്‍ ലിമിറ്റിഡിന്റെ ഔറംഗാബാദ് പ്ലാന്റില്‍ അസംബിള്‍ ചെയ്യും. ഏകദേശം 49 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

https://dailynewslive.in/ യുദ്ധവും പ്രണയവും നിറഞ്ഞ ഒരു ലോകം നിഷ്‌കളങ്കരായ ഒരു കൂട്ടം മനുഷ്യര്‍. കുടിപ്പക പോലെ കലാപങ്ങളില്‍ ആനന്ദം അനുഭവിക്കുന്ന ചിലര്‍. ബാല കൗമാരങ്ങളുടെ കുസൃതികളും കൗതുകങ്ങളും ഹൃദയസ്പര്‍ശിയായ പ്രണയനുഭവങ്ങളും. തീക്ഷ്ണമായ പ്രണയത്തിന്റെയും സ്ത്രീപുരുഷബന്ധത്തിന്റെയും മഴവില്‍ പുഷ്പങ്ങളായി മാറുന്ന ഐറിസ് പൂങ്കവനത്തിലെ കാഴ്ചകള്‍. വ്യത്യസ്തമായ പ്രണയാനുഭൂതി പകരുന്ന നോവല്‍. ‘ഐറിസ്’. ഐറിസ് ജാസ്. കൈരളി ബുക്സ്. വില 237 രൂപ.

https://dailynewslive.in/ വര്‍ധിച്ച ശരീരഭാരം ആഗോളതലത്തില്‍ ഇപ്പോള്‍ വലിയൊരു ആരോഗ്യ സങ്കീര്‍ണതയായി ഉയര്‍ന്നു വന്നിരിക്കുയാണ്. വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരഭാരം നിയന്ത്രിക്കുന്നതിന് ചിലര്‍ മരുന്നുകളും പരീക്ഷിക്കാറുണ്ട്. എന്നാല്‍ അത്തരം ചില മരുന്നുകള്‍ ഗുരുതര കാഴ്ച വൈകര്യങ്ങള്‍ ഉണ്ടാക്കാമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള മെഡിക്കല്‍ ജേണല്‍ ജാമയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. അമിതവണ്ണം കുറയ്ക്കുന്നതിന് ഒട്ടേറെ പേര്‍ ഉപയോഗിക്കുന്ന ടിര്‍സെപാറ്റൈഡ്, സെമാഗ്ലൂട്ടൈഡ് എന്നിവയടങ്ങിയ മൗന്‍ജാരോ, വെഗോവി എന്നീ പ്രമുഖ മരുന്നുകള്‍ കഴിക്കുന്ന പ്രമേഹ രോഗികളില്‍ ഗുരുതര നേത്ര രോഗങ്ങള്‍ ഉണ്ടാനുള്ള അപകടസാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നു. 15 ലക്ഷത്തിലധികം ആളുകളുടെ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. സെമാഗ്ലൂറ്റൈഡ്, ടിര്‍സെപറ്റൈഡ് തുടങ്ങിയ വീര്യമേറിയ ജിഎല്‍പി1 മരുന്നുകള്‍ കഴിച്ച രോഗികളെ പഴയ ഡിഎല്‍പി1 മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രമേഹ മരുന്നുകള്‍ കഴിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ രക്തയോട്ടത്തിന്റെ അഭാവം മൂലം കാഴ്ച ശക്തി മുഴുവനായും നഷ്ടപ്പെടുന്ന അപൂര്‍വ നേത്രരോഗമായ നോണ്‍-ആര്‍ട്ടറിറ്റിക് ആന്റീരിയര്‍ ഇസ്‌കെമിക് ഒപ്റ്റിക് ന്യൂറോപ്പതി, മറ്റ് ഒപ്റ്റിക് നാഡി തകരാറുകള്‍ എന്നിവയുടെ കേസുകള്‍ ഉയര്‍ന്നതായി കണ്ടെത്തി. എന്നാല്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നേത്രാരോഗ്യത്തില്‍ ഉണ്ടാകാവുന്ന സങ്കീര്‍ണതകളെക്കുറിച്ച് ഇനിയും കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. വിഷയത്തില്‍ ദീര്‍ഘകാല പഠനങ്ങള്‍ അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ വൃദ്ധ അതിരാവിലെ തന്നെ ഗ്രാമത്തലവനെ മുഖം കാണിക്കാനെത്തി. അവര്‍ പറഞ്ഞു: ഇന്നലെ ഞാനുറങ്ങിയപ്പോള്‍ ആരോ എനിക്കുണ്ടായിരുന്ന എല്ലാ സമ്പാദ്യങ്ങളും മോഷ്ടിച്ചുകൊണ്ടുപോയി. അതിന് അവിടുന്ന് എനിക്ക് നഷ്ടപരിഹാരം നല്‍കണം. ഞാനെന്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്? നിങ്ങള്‍ കിടന്നുറങ്ങിയത് എന്റെ കുററമാണോ? : ഗ്രാമത്തലവന്‍ ചോദിച്ചു. ഗ്രാമത്തലവനായ അങ്ങ് ഇവിടുത്തെ ജനങ്ങള്‍ക്ക് വാക്ക് തന്നിരുന്നു. ഞങ്ങള്‍ക്ക് കാവലായി അങ്ങ് എപ്പോഴുമുണ്ടാകുമെന്ന്. ഞങ്ങള്‍ ഉറങ്ങിയാലും അങ്ങ് കാവലായി ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിച്ചു. ഗ്രാമത്തലവന്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി. കള്ളന്മാരെ കണ്ടുപിടിക്കുകയും ചെയ്തു. എല്ലാവരും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ കാവല്‍ക്കാരാണ്. അറിഞ്ഞും അറിയാതെയും നാം ആര്‍ക്കെങ്കിലുമൊക്കെ കാവലായി മാറുന്നുണ്ട്. ആ കാവലാണ് ഓരോരുത്തരുടേയും മനസമാധാനവും ആത്മവിശ്വാസവും. എപ്പോഴുമുളള സാമീപ്യമോ വിടാതെയുളള പിന്തുടരലോ അല്ല കാവല്‍.. അസാന്നിധ്യത്തിലും സാന്നിധ്യം ഉറപ്പിക്കുന്നതാവണം കാവല്‍. എന്ത് വന്നാലും കൂടെനില്‍ക്കാനൊരാളുണ്ട് എന്നതിനേക്കാള്‍ ധൈര്യം പകരുന്ന മറ്റൊരു വസ്തുതയുമില്ല. കാവല്‍ക്കാരനുണ്ടെന്നുറപ്പാണെങ്കില്‍ പിന്നെ നിര്‍ഭയമായി ഉറങ്ങും, എന്തിനും മുതിരും.. ആരുടെയെങ്കിലുമൊക്കെ അമാവാസികളില്‍ ഒരു നിലാവാകാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *