◾https://dailynewslive.in/ വോട്ട് മോഷണത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര. യാത്ര ബിഹാറിന്റെ മണ്ണില്‍ നിന്ന് തുടങ്ങുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഓഗസ്റ്റ് 17-ാം തീയതി ആരംഭിക്കുന്ന യാത്ര മുപ്പതാം തീയതിയാണ് സമാപിക്കുക. സെപ്റ്റംബര്‍ ഒന്നാം തീയതി പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്. വോട്ടുമോഷണം കേവലം തിരഞ്ഞെടുപ്പു വിഷയമല്ലെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും ‘ഒരാള്‍ക്ക് ഒരു വോട്ട്’ എന്ന തത്വത്തെയും സംരക്ഷിക്കാനുള്ള നിര്‍ണായക പോരാട്ടമാണിതെന്നും രാജ്യമെമ്പാടും കുറ്റമറ്റ വോട്ടര്‍പട്ടിക ഉറപ്പാക്കുമെന്നും രാഹുല്‍ എക്‌സിലെ കുറിപ്പില്‍ പറഞ്ഞു. നിലവില്‍ രാജ്യത്തുടനീളം വിഷയത്തില്‍ റാലിയും പ്രതിഷേധവും നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
◾https://dailynewslive.in/ ഇരട്ട വോട്ടുകളില്‍ തെളിവ് ഉണ്ടെങ്കില്‍ എത്രയും വേഗം ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. വോട്ട് ചോരി പ്രയോഗം വോട്ടര്‍മാരെ ആകെ അപമാനിക്കുന്നതാണെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഞായറാഴ്ച തുടങ്ങി സെപ്റ്റംബര്‍ ഒന്ന് വരെ നീളുന്ന വോട്ട് അധികാര്‍ യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തുറന്ന് കാട്ടാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം.
◾https://dailynewslive.in/ രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സ്തുത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പത്തു പേരടങ്ങിയ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചേക്കും. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാമെന്ന് കോടതിയെ അറിയിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.
◾https://dailynewslive.in/ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ സിപിഎമ്മില്‍ നടപടി. സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ അഡ്വ എന്‍ രാജീവിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ആയിരുന്ന പിജെ ജോണ്‍സനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഒരു വിഭാഗം നേതാക്കള്‍ ചേര്‍ന്ന് നടപടി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് സൈബര്‍ പോര് രൂക്ഷമായിരുന്നു.
◾https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ ഹാരിസ് ചിറയ്ക്കല്‍. മറ്റൊരു ഡോക്ടര്‍ പണം നല്‍കി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്നും ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. എന്നാല്‍ സര്‍വ്വീസ് ചട്ടലംഘനത്തില്‍ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ഡോ കെ വി വിശ്വനാഥന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം. നിലവില്‍ ഡി എം ഇയുടെ ചുമതല വഹിക്കുകയായിരുന്ന ഡോ വിശ്വനാഥന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പ്രഫസര്‍ ആയിരുന്നു. ഇത്തവണ 12 അംഗ ലിസ്റ്റുണ്ടായിരുന്നതില്‍ ആറാമത്തെ ആളായിരുന്നു കെ വി വിശ്വനാഥന്‍. ലിസ്റ്റില്‍ സീനിയോരിറ്റിയുള്ളവരെ മറികടന്നാണ് ഡോ വിശ്വനാഥന്റെ നിയമനമെന്ന് ആരോപണമുണ്ട്.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കവടിയാറില്‍ ഭൂമി വാങ്ങി ആഡംബര വീട് പണിതതില്‍ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് അംഗീകരിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു.
◾https://dailynewslive.in/ തൃശൂരിലെ വോട്ടര്‍ പട്ടിക സി.പി.ഐ സമഗ്രമായി പരിശോധിക്കുമെന്നും കള്ള വോട്ടര്‍മാരെ പുറത്ത് കൊണ്ടു വരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിന്റെ ഖുറാനും ബൈബിളും ഗീതയുമായ വോട്ടര്‍ പട്ടികയെ ബി.ജെ.പി മാനഭംഗപ്പെടുത്തിയെന്നും തൃശൂരിലെ വോട്ട്ക്രമക്കേടില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നേതൃത്വത്തില്‍ 16 ന് രാവിലെ തൃശൂരില്‍ നഗരത്തില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വയനാട് ലോക്സഭ മണ്ഡലത്തില്‍ 93,000 വോട്ടുകള്‍ കൃത്രിമമായി ചേര്‍ത്തതാണ് എന്ന ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിന്റെ വാദത്തില്‍ പ്രതികരിച്ച് വയനാട്ടിലെ വോട്ടര്‍മാര്‍. ചൗണ്ടേരി എന്ന പേരില്‍ ഉമറും ലില്ലിക്കുട്ടിയും ഫാറൂഖും കമലമ്മയും എങ്ങനെ വന്നു എന്നായിരുന്നു അനുരാഗ് താക്കൂറിന്റെ ചോദ്യം. എന്നാല്‍ ഇത് ദേശത്തിന്റെ പേരാണെന്നും ജാതി മത വ്യത്യാസം ഇല്ലാതെ ഈ നാട്ടില്‍ മിക്കവരും ചൗണ്ടേരി എന്നത് പേരിനോട് ചേര്‍ക്കുന്നു എന്നും വോട്ടര്‍മാര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ വയനാട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മറ്റൊരു ആരോപണവും തെറ്റെന്ന് തെളിഞ്ഞു. ഏറനാട് മണ്ഡലത്തില്‍ മൈമൂന എന്ന ഒരു വോട്ടര്‍ക്ക് മൂന്നു ബൂത്തുകളില്‍ വോട്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് 115, 135, 152 എന്നീ ബൂത്തുകളില്‍ വോട്ടുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ മൂന്ന് ബൂത്തുകളിലും വോട്ടുള്ളത് വെവ്വേറെ മൈമൂനമാര്‍ക്കെന്ന് നിലവില്‍ തെളിഞ്ഞിരിക്കുകയാണ്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരെ കള്ളവോട്ട് ആരോപണവുമായി ബിജെപി മുന്‍ ജില്ലാ അധ്യക്ഷനും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.കെ അനീഷ് കുമാര്‍. വടക്കാഞ്ചേരി കുറ്റൂരിലെ സ്ഥിര താമസക്കാരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അഭിജിത്തും, അദ്ദേഹത്തിന്റെ അമ്മ അമ്പിളിയും കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് കെ.കെ അനീഷ് കുമാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു.
◾https://dailynewslive.in/ സിനിമാ നിര്‍മ്മാതക്കളുടെ സംഘടന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗം കൊച്ചിയില്‍ ആരംഭിച്ചു. പതിനൊന്നംഗ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സാന്ദ്ര തോമസും സ്ഥലത്തെത്തിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.
◾https://dailynewslive.in/ ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിന പരിപാടി നടത്തിയാല്‍ തടയുമെന്ന് എസ്എഫ്ഐ യും കെഎസ്യുവും. വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാന്‍സലറും പാടില്ലെന്ന് പ്രോ ചാന്‍സലറും നിലപാടെടുത്തു. ഇന്ന് ക്യാമ്പസുകളില്‍ പരിപാടികള്‍ നടത്തണമെന്ന് ഓര്‍മ്മിപ്പിച്ച് വിസിമാര്‍ക്ക് വീണ്ടും ഗവര്‍ണര്‍ കത്തയച്ചിരുന്നു.
◾https://dailynewslive.in/ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംഘര്‍ഷാന്തരീക്ഷം. എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുതള്ളുമുണ്ടായി. വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും പിന്നാലെ എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. വന്‍ പോലീസ് വിന്യാസം കോളേജിലുണ്ട്.
*അപസ്മാരം*
തലച്ചോറിലെ അസാധാരണ വൈദ്യുത പ്രവർത്തനം മൂലമുണ്ടാകുന്ന ആവർത്തിച്ചുള്ള, പ്രകോപനമില്ലാത്ത വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡറാറാണ് അപസ്മാരം.ഇത് ലോകമെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നു.*കുട്ടികളിൽ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും*, ഏത് പ്രായത്തിലും നിരവധി വ്യത്യസ്ത രൂപങ്ങളിലും അപസ്മാരം ഉണ്ടാകാം. *ഒരു രോഗിക്ക് അപസ്മാരം ഉണ്ടാകുമ്പോൾ, ഇരുമ്പ് കൊണ്ട് നിർമ്മിച്ച എന്തെങ്കിലും കൈകളിൽ കൊടുത്ത് അത് നിർത്താം. ഇത് ഏറ്റവും സാധാരണമായ തെറ്റുകളിൽ ഒന്നാണ്*, ഇത് പൂർണ്ണമായും തെറ്റായ ഒരു രീതിയാണ്. ഒരു രോഗിക്ക് സജീവമായ *അപസ്മാരം ഉണ്ടാകുമ്പോൾ, ഇനിപ്പറയുന്ന നടപടികൾ സ്വീകരിക്കണം* : *+* രോഗി തറയിലോ കിടക്കയിലോ കിടക്കുന്നുവെന്ന് ഉറപ്പാക്കുക. *+* ഉടൻ സഹായത്തിനായി വിളിക്കുക. *+* രോഗിയുടെ നാവ് പിന്നിലേക്ക് വീഴാതിരിക്കാനും ശ്വസനം തടസ്സപ്പെടാതിരിക്കാനും രോഗിയെ വശത്തേക്ക് തിരിക്കുക. *+* രോഗിക്ക് ചുറ്റും മതിയായ ഇടം നൽകുക, അങ്ങനെ അവർക്ക് എളുപ്പത്തിൽ ശ്വസിക്കാൻ കഴിയും. *+* അടുത്തുള്ള മൂർച്ചയുള്ള വസ്തുക്കളോ രോഗിയെ ദോഷകരമായി ബാധിക്കുന്ന മറ്റ് വസ്തുക്കളോ നീക്കം ചെയ്യുക. *+* രോഗിയെ മുറുകെ പിടിക്കരുത്. അപസ്മാരം സ്വയം പൂർത്തിയാകാൻ അനുവദിക്കുക. *+* രോഗിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുക. *അമല ആശുപത്രിയിൽ Epilepsy ക്ക് (അപസ്മാരം) വിദഗ്ദ്ധ ഡോക്ടർ മാരുടെ കീഴിൽ ലഭ്യമായ എല്ലാ ചികിത്സ സൗകര്യങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്* 0487-2304000.
◾https://dailynewslive.in/ ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ ദിനത്തില്‍ എറണാകുളത്തെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും മനുഷ്യ മതില്‍ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സ്വാതന്ത്ര്യ ദിനമായ നാളെ വൈകിട്ട് നാല് മണിക്ക് എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ മതിലില്‍ സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കുചേരുമെന്നും നേതാക്കള്‍ അറിയിച്ചു.
◾https://dailynewslive.in/ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പരാമര്‍ശിക്കാനും നിര്‍ദേശം നല്‍കി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി.
◾https://dailynewslive.in/ സഹകരണ ബാങ്കില്‍ സ്ഥാനക്കയറ്റത്തിനായി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തിനെതിരെ പൊലീസ് കേസെടുത്തു. അരിയൂര്‍ ബാങ്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാരനായിരിക്കവേ ക്ലാര്‍ക്കായി ഉദ്യോഗ കയറ്റത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് പരാതി. വകുപ്പുതല അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി.
◾https://dailynewslive.in/ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശിയപാത അതോറിറ്റി നല്‍കിയ ഹര്‍ജിയില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. റോഡിന്റെ അവസ്ഥ മോശം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. തനിക്കും അതുവഴി സഞ്ചരിക്കാന്‍ അവസരമുണ്ടായിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
◾https://dailynewslive.in/ ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ കേരളത്തില്‍ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
◾https://dailynewslive.in/ കുന്നംകുളം പന്തല്ലൂരില്‍ മിന്നല്‍ ചുഴലിയില്‍ വന്‍നാശനഷ്ടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരില്‍ ആഞ്ഞുവീശിയത്. മെയിന്‍ റോഡില്‍ നിന്നും പന്തല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. വിവിധ പറമ്പുകളിലെ നിരവധി മരങ്ങള്‍ കടപുഴകി വീണു.
◾https://dailynewslive.in/ പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയായ മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘത്തേയും പിടികൂടിയിട്ടുണ്ട്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് 1.6 കോടി രൂപ മൂല്യമുള്ള ദുബായിയിലെ ചെക്കുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
◾https://dailynewslive.in/ ഏറ്റുമാനൂര്‍ ജെയ്നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ക്രൈം ബ്രാഞ്ചിന് നിര്‍ണായക തെളിവ് ലഭിച്ചു. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറെന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ആണ് സ്ഥിരീകരണം വന്നത്. ഡിഎന്‍എ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല.
◾https://dailynewslive.in/ ഹിമാചല്‍ പ്രദേശില്‍ പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു എന്ന് റിപ്പോര്‍ട്ട്. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോള്‍ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങള്‍ ഒലിച്ചുപോയി.
◾https://dailynewslive.in/ ദില്ലിയിലും കനത്ത മഴ. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂപപ്പെട്ടു. മഴ ശക്തമായതോടെ ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
◾https://dailynewslive.in/ വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. മുസ്ലിം ലീഗ് നിരപരാധികളായ കുഞ്ഞുങ്ങള്‍ അടക്കം പതിനായിരങ്ങളെ കൊന്നു, കാഫിറുകള്‍ എന്ന് വിളിച്ച് പതിനായിരങ്ങളെ ജന്മനാട്ടില്‍ നിന്ന് പിഴുതെറിഞ്ഞു എന്നുമാണ് ഗവര്‍ണറുടെ പ്രതികരണം. സമാനശക്തികള്‍ വിവിധരൂപത്തില്‍ ഇന്ന് കരുത്താര്‍ജിക്കുന്നു എന്നും ഇവരുടെ നീചലക്ഷ്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ എന്‍ രവി പറഞ്ഞു.
◾https://dailynewslive.in/ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൂനെ കോടതിയില്‍ രാഹുല്‍ഗാന്ധി നല്‍കിയ ഹര്‍ജി പിന്‍വലിക്കും. രാഹുലിന്റെ അറിവോടെയല്ല അഭിഭാഷകന്‍ ഹര്‍ജി നല്‍കിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഹര്‍ജിക്കെതിരെ ബിജെപി പരിഹാസം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഹര്‍ജി പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് എടുത്തത്.
◾https://dailynewslive.in/ പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കറാച്ചിയില്‍ മൂന്ന് മരണം. അശ്രദ്ധമായ വ്യോമ ആഘോഷത്തിനിടെയാണ് വെടിവെപ്പ് അപകടമുണ്ടായത്. അപകടത്തില്‍ 60 ലധികം പേര്‍ക്ക് വെടിയേറ്റു. ഈ ആചാരം അപകടകരമാണെന്ന് അധികൃതര്‍ അപലപിച്ചു. വ്യോമാക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയ വിഷയത്തില്‍ പ്രശ്നം പരിഹരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്താല്‍ മതിയെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പരിഹസിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ രണ്ടുതവണ നൊബേലിന് നാമനിര്‍ദേശം ചെയ്താല്‍ മതിയെന്നും എന്നാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നടപടി അനാവശ്യമാണെന്നും ഇന്ത്യയ്ക്കെതിര ചുമത്തിയ ഉയര്‍ന്ന തീരുവ ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ തെക്കന്‍ യൂറോപ്പില്‍ കാട്ടുതീ പടരുന്നു. യൂറോപ്പില്‍ റെക്കോര്‍ഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടില്‍ പലയിടങ്ങളിലും കാട്ടുതീ പടര്‍ന്നു. ഗ്രീസിലും സ്പെയിനിലും തുര്‍ക്കിയിലും അല്‍ബേനിയയിലും സ്ഥിതി രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രീസിലെ പാത്രസില്‍ നിന്ന് മാത്രം ഒഴിപ്പിച്ചത് രണ്ട് ലക്ഷത്തിലധികം പേരെയാണ്. ഇറ്റലിയിലെ 16 നഗരങ്ങളില്‍ അത്യുഷ്ണ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും കാട്ടുതീ അതിരൂക്ഷമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
◾https://dailynewslive.in/ ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി ചുമതലയേറ്റെടുത്തു. രണ്ട് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി തുടരും. നാളെ ഖാലിദ് ടീമിനൊപ്പം ചേരും. നേഷന്‍സ് കപ്പില്‍ താജിക്കിസ്ഥാനെതിരെ ആണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത മത്സരം. ഒക്ടോബര്‍ മുതല്‍ എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങളും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്.
◾https://dailynewslive.in/ ഇനി മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ 4 മുതല്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്തണം. ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം വഴിയാണ് ബാങ്ക് ശാഖകകള്‍ ചെക്ക് ക്ലിയറിംഗ് ചെയ്തിരുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് നിശ്ചിത സമയത്ത് സ്‌കാന്‍ ചെയ്ത് അയയ്ക്കുകയാണ് പതിവ്. ഇനി മുതല്‍ ഓരോ ചെക്കും ബ്രാഞ്ചില്‍ ലഭിക്കുന്ന മുറയ്ക്ക് സി.ടി.എസ് സംവിധാനം വഴി സ്‌കാന്‍ ചെയ്ത് അയയ്ക്കാനാണ് നിര്‍ദ്ദേശം. രണ്ടു ഘട്ടമായിട്ടായിരിക്കും ചെക്ക് പരിഷ്‌കാരം നടപ്പിലാക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 4 മുതല്‍ നടപ്പിലാക്കും. രണ്ടാംഘട്ടം 2026 ജനുവരി 3 മുതലും. ആദ്യ ഘട്ടത്തില്‍ ഓരോ ദിവസവും ലഭിക്കുന്ന ചെക്കുകള്‍ സാധുവാണോ അല്ലെങ്കില്‍ അസാധുവാണോ എന്ന കാര്യം അന്നേദിവസം രാത്രി 7ന് മുമ്പ് ഇടപാടുകാരെ അറിയിക്കണം. രണ്ടാംഘട്ടത്തില്‍ ചെക്കിന്റെ കാര്യത്തില്‍ തീരുമാനം മൂന്നു മണിക്കൂറിനുള്ളില്‍ ഉപയോക്താവിനെ അറിയിക്കണം. ഉദാഹരണത്തിന് രാവിലെ 10 മണിക്കും 11നും ഇടയില്‍ ലഭിക്കുന്ന ചെക്കുകള്‍ മൂന്നു മണിക്കൂറിനകം, അതായത് ഉച്ചയ്ക്ക് രണ്ടിനകം ക്ലിയര്‍ ചെയ്തിരിക്കണം. ഇതിനായി ബാങ്കുകള്‍ ആവശ്യമായ ക്രമീകരണം നടത്തണം.
◾https://dailynewslive.in/ താല്‍പ്പര്യമുളള വാര്‍ത്തകള്‍ വേഗത്തില്‍ അറിയുന്നതിനായി പുതിയ സവിശേഷത അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് ഇന്ത്യയില്‍ ‘ഇഷ്ടാനുസൃതമാക്കിയ ഉറവിടങ്ങള്‍’ ഫീച്ചര്‍ അവതരിപ്പിക്കുന്നു. തിരഞ്ഞെടുക്കുന്ന മാധ്യമങ്ങളില്‍ നിന്നുള്ള ലേഖനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ടോപ്പ് സ്റ്റോറീസ് വിഭാഗം ഇഷ്ടാനുസൃതമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സവിശേഷത. ദേശീയ ദിനപത്രങ്ങള്‍, പ്രാദേശിക പ്രസിദ്ധീകരണങ്ങള്‍, ബ്ലോഗുകള്‍ തുടങ്ങിയ ഉപയോക്താക്കള്‍ പിന്തുടരുന്നതോ സബ്‌സ്‌ക്രൈബ് ചെയ്യുന്നതോ ആയ സൈറ്റുകളില്‍ നിന്നുളള ഉള്ളടക്കങ്ങള്‍ കൂടുതലായി ഇതിലൂടെ ലഭിക്കുന്നതാണ്. ഒരു വാര്‍ത്താ വിഷയം തിരഞ്ഞ് ടോപ്പ് സ്റ്റോറീസിന് അടുത്തുള്ള ഐക്കണില്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ക്ക് താല്‍പ്പര്യമുളള മാധ്യമ ഉറവിടങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത്ര മാധ്യമങ്ങള്‍ തിരഞ്ഞെടുക്കാനും എപ്പോള്‍ വേണമെങ്കിലും ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാനും സാധിക്കും. വിവരങ്ങള്‍ അറിയുന്നതിനായി ഓരോ സൈറ്റും പ്രത്യേകം സന്ദര്‍ശിക്കേണ്ട ആവശ്യമില്ല എന്നത് ഇതിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.
◾https://dailynewslive.in/ അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘തലവര’ ഓഗസ്റ്റ് 22ന് തിയേറ്ററുകളില്‍. പാലക്കാടിന്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ മനോഹരമായ ടീസര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകന്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് സിനിമയില്‍ എത്തുന്നത് എന്നതാണ് പ്രത്യേകത. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രം ‘തലവര’ അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. രേവതി ശര്‍മ്മയാണ് നായികയായെത്തുന്നത്. അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾https://dailynewslive.in/ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ ചിത്രത്തിലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 200 കോടിയാണ് രജനികാന്ത് വാങ്ങുന്നത്. അതിഥി വേഷത്തില്‍ എത്തുന്ന ആമിര്‍ ഖാന് 20 കോടിയും. എന്നാലിപ്പോള്‍ കൂലിക്കായി ആമിര്‍ ഖാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കൂലിയില്‍ 15 മിനിറ്റോളം വരുന്ന സീനുകള്‍ മാത്രമാണ് ആമിറിനുളളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം രജനീകാന്തിന് ആദ്യം പ്രതിഫലം 150 കോടിയായിരുന്നു. പിന്നീട് അഡ്വാന്‍സ് ബുക്കിങ് റെക്കോഡുകള്‍ ഭേദിച്ചതോടെ അത് 200 കോടിയായി ഉയര്‍ത്തിയത്രെ. ആമിറിന് 20 കോടിയും നാഗാര്‍ജുനയ്ക്ക് 10 കോടിയും സത്യരാജിന് അഞ്ചും ഉപേന്ദ്രയ്ക്ക് നാലു കോടി രൂപ വീതവുമാണ് പ്രതിഫലമെന്നായിരുന്നു റിപ്പോര്‍ട്ട്. ശ്രുതി ഹാസന് നാല് കോടിയും സംവിധായകന്‍ ലോകേഷ് കനകരാജിന് 50 കോടിയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന് 15 കോടിയും പൂജ ഹെഗ്ഡെയ്ക്ക് മൂന്ന് കോടിയും സൗബിന്‍ ഷാഹിറിന് ഒരു കോടി രൂപയെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
◾https://dailynewslive.in/ മാര്‍വലിന്റെ ക്യാപ്റ്റന്‍ അമേരിക്ക എന്ന ഇതിഹാസ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജനപ്രിയ മോഡലായ എന്‍ടോര്‍ക്ക് 125 -ന്റെ പുതിയ സൂപ്പര്‍ സോള്‍ജിയര്‍ പതിപ്പ് ടിവിഎസ് പുറത്തിറക്കി. 98,117 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ സൂപ്പര്‍ സോള്‍ജിയര്‍ പതിപ്പ് വരുന്നത്. യുവ തലമുറയേയും പ്രായം കുറഞ്ഞ ഉപഭോക്താക്കളേയും ലക്ഷ്യം വച്ചുള്ള ഒരു മോഡലാണിത്. ഐക്കണിക് സൂപ്പര്‍ഹീറോയുടെ ക്യാരക്ടറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബോള്‍ഡ് കാമോ-സ്റ്റൈല്‍ ഗ്രാഫിക്സും സ്റ്റൈലിംഗ് ഘടകങ്ങളും ഈ അപ്‌ഡേറ്റ് ചെയ്ത പതിപ്പില്‍ ഉള്‍പ്പെടുന്നു. അയണ്‍ മാന്‍, തോര്‍, ബ്ലാക്ക് പാനതര്‍, സ്പൈഡര്‍മാന്‍ തുടങ്ങിയ മറ്റ് മാര്‍വല്‍ കഥാപാത്രങ്ങളെ പ്രമേയമാക്കിയ മോഡലുകളും എന്‍ടോര്‍ക്ക് സൂപ്പര്‍ സ്‌ക്വാഡ് സീരീസില്‍ ഉള്‍പ്പെടുന്നു. മെക്കാനിക്കലുകളുടെ കാര്യത്തില്‍, സ്‌കൂട്ടറിന് കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെ തന്നെ തുടരുന്നു. 9.5 എച്ച്പി പവറും 10.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124.8 സിസി, എയര്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഇതില്‍ തുടരുന്നത്. വൈവിധ്യമാര്‍ന്ന വകഭേദങ്ങളില്‍ ലഭ്യമാണ്.
◾https://dailynewslive.in/ കടുംചുവപ്പ് ഓര്‍ക്കിഡ് പൂക്കളുടെ ബൊക്കെ വാടിത്തുടങ്ങി. എസ്തപ്പാന്‍ എവിടെ? വെറും നാല്‍പ്പത്തിയൊന്നു ദിവസത്തിനകം അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ ഒരേയൊരു അടയാളമായിരുന്ന ഇരുമ്പുകുരിശുപോലും എങ്ങോ അപ്രത്യക്ഷമായിരിക്കുന്നു! അപ്രതീക്ഷിതമായി പടിഞ്ഞാറുനിന്നും വീശിയെത്തിയ കാറ്റ് സെമിത്തേരിയിലെ തീവെയിലില്‍ ചൂളംവിളികളോടെ കറങ്ങിനിന്നു. അത് ജോസഫില്‍ അസാധാരണമായ ഒരു ഭയം ജനിപ്പിച്ചു… തുറക്കുന്തോറും അടഞ്ഞടഞ്ഞേപോകുന്ന, അഴിക്കുന്തോറും മുറുകിക്കൊണ്ടേയിരിക്കുന്ന, മനുഷ്യന്‍ എന്ന ദുരൂഹസമസ്യയുടെ പ്രതിരൂപമായി ജോണ്‍ എസ്തപ്പാന്‍. നവസോഷ്യലിസത്തിന്റെ അന്വേഷകന്‍, ജീവിതവിജയക്കച്ചവടക്കാരിലൊരുവന്‍, കറകളഞ്ഞ കേരളാ കോണ്‍ഗ്രസ്സുകാരന്‍, കാരുണ്യവാനായ ചാരിറ്റിപ്രവര്‍ത്തകന്‍, തൊഴിലാളിവിരുദ്ധനായ റബ്ബര്‍മുതലാളി, ആത്മീയസംഘമായ ദൈവമക്കളുടെ സ്വന്തം ബ്രദര്‍ ജോണ്‍. ‘ജോണ്‍ എസ്തപ്പാന്റെ മരണവും ജീവിതവും’. ലെസ്ലി ആന്റണിയുടെ ആദ്യനോവല്‍. മാതൃഭൂമി. വില 195 രൂപ.
◾https://dailynewslive.in/ കുട്ടികളാണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും ഇടയ്ക്കിടെ മൂക്കിനുള്ളില്‍ കയ്യിടുന്നവര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലെന്ന് ഓസ്ട്രേലിയന്‍ ഗവേഷകര്‍. പൊതുവെ ഇത് അത്ര നല്ല ശീലമല്ലെന്ന് പറയുമെങ്കിലും ഇതില്‍ അത്ര അപകടമില്ലെന്ന് തോന്നാം. എന്നാല്‍ തലച്ചോറിന് ഈ ശീലം അത്ര ഗുണകരമായിരിക്കില്ലെന്നാണ് ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ഗവേഷകരുടെ വാദം. മൂക്കില്‍ വിരല്‍ ഇടമ്പോള്‍ ഉള്ളിലെ നേര്‍ത്ത കലകള്‍ പൊട്ടാനോ തകരാനോ കാരണമുന്നു. അതിലൂടെ നമ്മുടെ കൈകളില്‍ നിന്നുള്ള മാരകമായ ബാക്ടീരിയകള്‍ തലച്ചോറിലേക്ക് നേരിട്ട് എത്താന്‍ കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. എലികളില്‍ മനുഷ്യരില്‍ ന്യുമോണിയ ഉണ്ടാക്കുന്ന ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ ബാധിച്ച ഭൂരിഭാഗം ആളുകളിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതായത്, ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ നേരിട്ട് മൂക്കിലൂടെ മുകളിലേക്ക് പോയി തലച്ചോറിലേക്ക് എത്തുകയും അല്‍ഷിമേഴ്‌സ് രോഗത്തിന് സമാനമായ രോഗാവസ്ഥകള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഏതാണ്ട് 24 മുതല്‍ 72 മണിക്കൂറിനുള്ളിലാണ് അണുബാധ സംഭവിച്ചതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ മനുഷ്യരിലും ഇതേ ഫലം ഉണ്ടാക്കുമോ എന്നതില്‍ വിശദമായ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.62, പൗണ്ട് – 118.95, യൂറോ – 102.36, സ്വിസ് ഫ്രാങ്ക് – 108.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.27, ബഹറിന്‍ ദിനാര്‍ – 232.39, കുവൈത്ത് ദിനാര്‍ -286.94, ഒമാനി റിയാല്‍ – 227.87, സൗദി റിയാല്‍ – 23.35, യു.എ.ഇ ദിര്‍ഹം – 23.86, ഖത്തര്‍ റിയാല്‍ – 24.07, കനേഡിയന്‍ ഡോളര്‍ – 63.60.
*മിലാന്‍*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -31*
ഇറ്റലിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മിലാന്‍.ലോകത്തിലെ ഫാഷന്‍ തലസ്ഥാനം എന്ന് അറിയപ്പെടുന്നു. എ.സി. മിലാന്‍, ഇന്റര്‍ മിലാന്‍ എന്നീ ഫുട്‌ബോള്‍ ക്ലബുകളുടെ ആസ്ഥാനം ഈ നഗരമാണ്.വടക്കന്‍ ഇറ്റലിയിലെ ഒരു നഗരവും ലോംബാര്‍ഡിയുടെ തലസ്ഥാനവും റോമിന് ശേഷം ഇറ്റലിയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവുമാണ് മിലാന്‍.ലോകത്തെ നാല് ഫാഷന്‍ തലസ്ഥാനങ്ങളിലൊന്നായി ഈ നഗരം അംഗീകരിക്കപ്പെട്ടു മിലാന്‍ ഫാഷന്‍ വീക്ക്, മിലാന്‍ ഫര്‍ണിച്ചര്‍ മേള എന്നിവയുള്‍പ്പെടെ നിരവധി അന്തര്‍ദ്ദേശീയ പരിപാടികള്‍ക്കും മേളകള്‍ക്കും ഇവിടം സാക്ഷ്യം വഹിച്ചു., നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വരുമാനം, സന്ദര്‍ശകര്‍, വളര്‍ച്ച എന്നിവയില്‍.ലോകപ്രശസ്തമായ കല മുതല്‍ ഊര്‍ജ്ജസ്വലമായ റീട്ടെയില്‍ ജില്ലകള്‍ വരെ, സാംസ്‌കാരിക, ചരിത്ര, ഷോപ്പിംഗ് അനുഭവങ്ങളുടെ ഒരു സമ്പന്നത മിലാന്‍ വാഗ്ദാനം ചെയ്യുന്നു. ഇവിടെ പോകാന്‍ ഏറ്റവും നല്ല കാലാവസ്ഥയാണ് മെയ്, ജൂണ്‍ മാസങ്ങള്‍.ജിഡിപിയുടെ കാര്യത്തില്‍, ലണ്ടനും പാരീസും കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയന്‍ നഗരങ്ങളില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണിത്, കൂടാതെ യൂറോപ്യന്‍ യൂണിയന്‍ മൂലധന ഇതര നഗരങ്ങളില്‍ ഏറ്റവും സമ്പന്നവുമാണ് ഇത്. മിലാനെ നീല വാഴപ്പഴത്തിന്റെ ഭാഗമായും ‘യൂറോപ്പിനായുള്ള നാല് മോട്ടോറുകളില്‍’ ഒന്നായും കണക്കാക്കുന്നു.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*