P11 yt cover

https://dailynewslive.in/ മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി ബാലവകാശ കമ്മീഷന്‍. നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പുതിയ അധ്യയന വര്‍ഷവും കര്‍ശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതല്‍ 10. 30 വരെ എന്നത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ ലോക്സഭയില്‍ ഇന്ന് പുലര്‍ച്ചെ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് ബില്ല് ലോക്സഭയിലും അവതരിപ്പിച്ചത്. ബില്ലില്‍ നീണ്ട ചര്‍ച്ച നടന്നുവെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.

*ചാര്‍ ധാമിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

തമിഴ്‌നാട്ടിലെ രാമേശ്വരം, ഒഡീഷയിലെ ജഗന്നാഥ പുരി, ഗുജറാത്തിലെ ദ്വാരക, ഉത്തരാഖണ്ഡിലെ ബദരീനാഥ് എന്നീ ഇന്ത്യയിലെ നാല് പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഒരു കൂട്ടമായ ചാര്‍ ധാമിലേക്ക് 14 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ മുനമ്പം പ്രശ്നത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. വഖഫ് ബില്ല് എങ്ങനെയാണ് മുനമ്പം ജനതയെ സഹായിക്കുക എന്ന് വ്യക്തമാക്കണമെന്നും ബില്ല് പാസായി എന്നു കരുതി മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നും ഇതിന് മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞുവെന്നും സതീശന്‍ പറഞ്ഞു. മുനമ്പത്തേത് രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കുട പിടിക്കാന്‍ പാടില്ലെന്നും പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വഖഫ് ഭേദഗതി ബില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പ് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. മുനമ്പത്തെ മുന്‍നിര്‍ത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. വഖഫ് ബോര്‍ഡിലും ട്രിബ്യൂണലിലും നീതി കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകാമെന്ന വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. അമുസ്ലീം അംഗത്തെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്

*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാര്‍ കണ്ടില്ലെന്നും അത് അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയില്‍. എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തില്‍ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസില്‍ അവശേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ എംപിമാര്‍ക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നുവെന്നും, പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടതെന്നും അതല്ലാതെ അധികാരം നിലനിര്‍ത്താനുള്ള വഴികളല്ല തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ലോക്സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്നതാണെന്ന് സിറോ മലബാര്‍ സഭ. എന്നാല്‍ സിറോ മലബാര്‍ സഭയുടെ നിലപാട് ഏതെങ്കിലും പാര്‍ട്ടിക്കുള്ള തുറന്ന പിന്തുണയല്ലെന്നും വക്താവ് ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു. ജനപ്രതിനിധികള്‍ എല്ലാവരും മുനമ്പം ജനതയോടൊപ്പമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃതതയോടെ നിലപാട് എടുത്തുവെന്നും കേരളത്തില്‍ നിന്ന് സംസാരിച്ച എല്ലാ ജനപ്രതിനിധികളും മുനമ്പത്തിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വഖഫ് വിഷയത്തില്‍ കേരളത്തില്‍ ക്രൈസ്തവ സഭകളുമായുള്ള കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. ഇത് സംഘപരിവാര്‍ വിദ്വേഷ പ്രചാരണത്തിന് അവസരമാക്കിയെന്നും, മുനമ്പത്ത് ഏറെ നാളായി താമസിച്ച് വരുന്നവര്‍ക്ക് നീതി കിട്ടുക തന്നെ വേണമെന്നും അതില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ദേശീയതലത്തില്‍ ബിജെപി വിരുദ്ധ നീക്കത്തിന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കേണ്ടെന്ന് സിപിഎം കേരള ഘടകം. പ്രാദേശിക പാര്‍ട്ടികളുമായി പാര്‍ട്ടി ബന്ധം ശക്തമാക്കണം. ഡിഎംകെ, ആര്‍ജെഡി, എഎപി, ടിആര്‍എസ് എന്നിവരുമായി നല്ല ബന്ധം വേണം. ടിഎംസിയുമായി ദേശീയതലത്തില്‍ സഹകരിക്കാനും ശ്രമിക്കണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ ഗ്രൂപ്പ് ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത്.

https://dailynewslive.in/ ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ട്രേഡ് യൂണിയന്‍ സ്വഭാവം ഇല്ലെന്നു എളമരം കരീം വ്യക്തമാക്കി. ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സിഐടിയു ആവശ്യപ്പെടില്ലെന്നും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാന്‍ കഴിയില്ലെന്നും ആശാ വര്‍ക്കര്‍മാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ യുകെ മലയാളി രാജേഷ് കൃഷ്ണ എത്തിയതില്‍ കേരളത്തിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പ്. രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായി എത്താന്‍ ഇടയായ സാഹചര്യം സമ്മേളനം കഴിഞ്ഞാലും പാര്‍ട്ടിയില്‍ വിവാദമായി ഉയരും. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെടാനും സാധ്യതയുണ്ട് . പാര്‍ട്ടി കോണ്‍ഗ്രസിന് യുകെയില്‍ നിന്നെത്തിയ യുകെ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയെ ഇന്നലെയാണ് കേന്ദ്ര കമ്മിറ്റി തിരിച്ചയച്ചത്. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകള്‍ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് അസാധാരണ പുറത്താക്കല്‍.

https://dailynewslive.in/ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരവുമായി വനിതാ പൊലീസ് റാങ്ക് ഹോള്‍ഡര്‍മാര്‍. റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിന്റെ കനിവ് തേടി വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

https://dailynewslive.in/ കായലിലേക്ക് മാലിന്യം തള്ളുന്ന മൊബൈല്‍ വീഡിയോയുമായി വിനോദസഞ്ചാരി. ഇതേ തുടര്‍ന്ന് ഗായകന്‍ എംജി ശ്രീകുമാറിന് പിഴയിട്ട് പഞ്ചായത്ത് അധികൃതര്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്. മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടില്‍ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല.

https://dailynewslive.in/ നിയമങ്ങള്‍ ലംഘിച്ച് ഇടുക്കിയിലെ മലയോര മേഖലയില്‍ വ്യാപക ഖനനമെന്ന് കണക്കുകള്‍. ജില്ലയില്‍ 65 ഇടങ്ങളിലാണ് അനധികൃത ഖനനം നടക്കുന്നതെന്നാണ് ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍. അതീവ പരിസ്ഥിതി ദുര്‍ബല മേഖലയിലാണ് പല ഖനനങ്ങളും നടക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇടുക്കിയിലെ പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലായി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം നടന്ന് 65 ചട്ടലംഘനങ്ങളെന്നാണ് വിവരം.

https://dailynewslive.in/ മലയാളിയായ സിബിഐ ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്‍ക്കത്ത യൂണിറ്റില്‍ ഇന്‍സ്പെക്ടറായിരുന്ന എസ് ഉണ്ണികൃഷ്ണന്‍ നായരെയാണ് പിരിച്ചുവിട്ടത്. കൊച്ചി സിബിഐ എസ് പിയായിരുന്ന എസ് ഷൈനിയുടെ ടെലിഫോണ്‍ കോളുകള്‍ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോര്‍ഡ് ചെയ്തു, കേസ് രേഖകളും തെളിവുകളും അടക്കമുള്ളവ കൈവശം സൂക്ഷിച്ചു തുടങ്ങിയവയാണ് ഉണ്ണികൃഷ്ണനെതിരായ കുറ്റങ്ങള്‍. 2012 മുതല്‍ 2016 വരെ സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ പിന്നീട് കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

https://dailynewslive.in/ ലഹരിക്കേസുകളിലെ തൊണ്ടിമുതല്‍ തിരിമറി തുടര്‍ക്കഥയാകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും ആറ് വര്‍ഷം മുമ്പ് പൊലീസ് പിടിച്ച എല്‍എസ്ഡി സ്റ്റാമ്പുകള്‍ കാണാതായതിനാല്‍ ഇതുവരെ കേസിന്റെ വിചാരണ പോലും തുടങ്ങിയില്ല. ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണവേഗത്തിലാക്കണമെന്ന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കോടതിക്കും സംശയം തോന്നിയത്. അട്ടിമറി നടത്തിയത് പൊലീസാണോ കോടതി ജീവനക്കാരാണോ എന്നും കണ്ടെത്താനായിട്ടില്ല.

https://dailynewslive.in/ കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പൊലീസ് കേസെടുക്കേണ്ടതായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗാനമേളക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും നിര്‍ദേശിച്ചു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്.

https://dailynewslive.in/ എമ്പുരാന് ബദലായി സബര്‍മതി റിപ്പോര്‍ട്ട് പ്രദര്‍ശനം. സംഘ പരിവാര്‍ അനുകൂല സംഘടനയാണ് കേരളത്തില്‍ വീണ്ടും റിലീസിന് മുന്‍കയ്യെടുക്കുന്നത്. ഗോധ്ര കലാപം ആസ്പദമാക്കിയുള്ളതാണ് സിനിമ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമയാണ് വീണ്ടും കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. എമ്പുരാന്‍ സിനിമ പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ കടുത്ത വിമര്‍ശനം സംഘപരിവാര്‍ തുടരുകയാണ്.

https://dailynewslive.in/ ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് താക്കോല്‍ ഊരി കാര്‍ യാത്രക്കാര്‍. പൊന്‍കുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസാണ് മൂന്നംഗ സംഘം തടഞ്ഞത്. വിവരമറിഞ്ഞ് കോട്ടക്കല്‍ പൊലീസ് എത്തി ഡ്രൈവറെയും പരാതിക്കാരെയും വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞില്ല. ഇതോടെ ഇരട്ട സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

https://dailynewslive.in/ തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ ഇന്നലെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

https://dailynewslive.in/ ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്ന് വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് തുടരാനുള്ള സാഹചര്യം ഇല്ലാത്തതിനാലും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായതിനാലുമാണ് ആശുപത്രി മാറ്റമെന്ന് കുടുംബം അറിയിച്ചു. ചികിത്സാ പിഴവില്‍ ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

https://dailynewslive.in/ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പറഞ്ഞു. പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു.

https://dailynewslive.in/ മാല മോഷ്ടിക്കുന്നതിനിടെ പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. ഏപ്രില്‍ 10 ന് കേസില്‍ വിധി പറയും. 2022 ഫെബ്രുവരി ആറിന് പട്ടാപ്പകലാണ് തമിഴ്‌നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശിയായ രാജേന്ദ്രന്‍ അലങ്കാര ചെടികടയ്ക്കുളളില്‍ വച്ച് നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു ക്രൂരകൃത്യം.

https://dailynewslive.in/ ലോക്സഭയിലെ വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യത്തിന് വിശദീകരണവുമായി കോണ്‍ഗ്രസ്. അടുത്തബന്ധുവിന്റെ ചികിത്സാര്‍ഥം പ്രിയങ്ക വിദേശത്താണെന്നാണ് വിശദീകരണം. യാത്ര, ലോക്‌സഭ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ക്ക് രേഖാമൂലം കത്തു നല്‍കിയിരുന്നെന്നും പാര്‍ലമെന്ററി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

https://dailynewslive.in/ മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിട്ട് മര്‍ദിച്ചുവെന്ന് ആരോപണം. ക്രൂരമായ മര്‍ദനം ഏറ്റുവെന്ന് മര്‍ദനമേറ്റ മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജും, ഫാദര്‍ ജോര്‍ജും പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഗുണ്ടായിസമായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചു.

https://dailynewslive.in/ മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച ആരോപണത്തില്‍ ഉറച്ചു നിന്ന് വിശ്വ ഹിന്ദു പരിഷത്ത്. മണ്ട്ലയില്‍ വ്യാപകമായി നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുവെന്നും ബസില്‍ യാത്ര ചെയ്യുകയായിരുന്ന പലരുടെയും രേഖകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ ആണെന്ന് മനസിലായെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.

https://dailynewslive.in/ സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വീഡിയോ സന്ദേശവുമായി നിത്യാനന്ദ. താന്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നതിനെ പരിഹസിച്ചാണ് നിത്യാനന്ദയുടെ വീഡിയോ. താന്‍ മരിച്ചെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്നവര്‍ ഒന്നിച്ചിരുന്നു ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിത്യാനന്ദ പറയുന്നത്.

https://dailynewslive.in/ കുവൈത്തിലെ ജാബര്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ നാടുകടത്താനും രാജ്യത്ത് ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനും ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. പതിവ് പരിശോധനക്കിടെയാണ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍, വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ആത്മഹത്യ മാത്രമാണ് ഏക പോംവഴിയെന്നും അയാള്‍ സമ്മതിച്ചു.

https://dailynewslive.in/ മിക്ക ജോലികളിലും എഐ മനുഷ്യന് പകരമാകുമെന്ന് പ്രവചിച്ച് ബില്‍ ഗേറ്റ്സ്. 2022-ല്‍ ഓപ്പണ്‍എഐ ചാറ്റ്ജിപിടി ആരംഭിച്ചതിന് ശേഷം എഐ നമ്മുടെ ചിന്താ പ്രക്രിയകളെയും പ്രവര്‍ത്തന രീതികളെയും വലിയ രീതിയില്‍ മാറ്റിയിട്ടുണ്ടെന്നും ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു. എന്നാല്‍ ശാസ്ത്രീയ ഗവേഷണത്തിന് ആവശ്യമായ കഴിവുകള്‍ എഐക്ക് ഇല്ലെന്നും ഊര്‍ജ്ജ മേഖലയിലെ വിദഗ്ധരെ മാറ്റിസ്ഥാപിക്കാന്‍ എഐക്ക് കഴിയില്ലെന്നും അദേഹം പറയുന്നു. കാരണം ഈ മേഖല ഇപ്പോഴും വളരെ സങ്കീര്‍ണ്ണമാണെന്നും പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യാന്‍ കഴിയില്ലെന്നും ബില്‍ ഗേറ്റ്സ് വ്യക്തമാക്കി.

https://dailynewslive.in/ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തത്തുല്യ ചുങ്കം നിലവില്‍ വന്നതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്നും റെക്കോഡ്. ഗ്രാം വില 50 രൂപ വര്‍ധിച്ച് 8,560 രൂപയിലെത്തി. പവന്‍ വില 400 രൂപ വര്‍ധിച്ച് 68,480 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ വിലയാണിത്. ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 68,080 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോഡ്. ട്രംപിന്റെ തത്തുല്യ ചുങ്കം കൂടുതല്‍ വ്യാപാര തര്‍ക്കങ്ങളിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് മാറുകയാണ്. വിപണി പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തീരുവയാണ് ട്രംപ് ചുമത്തിയതെന്നും ഇത് സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇക്കൊല്ലം മാത്രം സ്വര്‍ണ വിലയില്‍ 500 ഡോളറിന്റെ വര്‍ധനയുണ്ടായി. ഡോളര്‍ ഇന്‍ഡെക്‌സും 10 വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടവും അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തിയതും സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ ഇറക്കുമതിക്ക് ട്രംപ് തീരുവ ചുമത്താത്തത് വിപണിക്ക് ആശ്വാസമാണെന്നും വിലയിരുത്തലുകളുണ്ട്.

https://dailynewslive.in/ എ.ഐയുടെ സഹായത്തോടെ ആരോഗ്യ പരിപാലന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ആപ്പിള്‍. പുതിയ ഫീച്ചറുകള്‍ക്ക് ‘പ്രോജക്ട് മള്‍ബറി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്. ഉപയോക്താക്കളുടെ ആരോഗ്യവിവരങ്ങള്‍ മനസ്സിലാക്കി ഉപദേശങ്ങളിലൂടെ സഹായിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ആപ്പിള്‍ വാച്ചില്‍ അവ അണിയുന്ന ആളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കാണാന്‍ സാധിക്കും. പുതിയ ഹെല്‍ത്ത് ആപ്പ് വരുന്നതോടെ ഈ ഡേറ്റകള്‍ പരിശോധിച്ച് വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ് ലഭിച്ചേക്കും. കഴിക്കുന്ന ഭക്ഷണമടക്കം ട്രാക്ക് ചെയ്യാനും വേണ്ട ക്രമീകരണങ്ങള്‍ പറഞ്ഞു തരാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി എ.ഐ ഏജന്റ് പ്രയോജനപ്പെടുത്തും. അടുത്തിടെ ഇറങ്ങിയ പവര്‍ബീറ്റ്‌സ് പ്രോ 2 ഇയര്‍ഫോണിലും ഹാര്‍ട്ട് റേറ്റ് മോണിട്ടര്‍ ഉണ്ട്. ഐഫോണ്‍, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് തുടങ്ങിയ ഉപകരണങ്ങളില്‍ അത് പ്രവര്‍ത്തിച്ചേക്കും. എന്നാല്‍, ഈ സേവനങ്ങള്‍ ലഭ്യമാകുന്നത് ഹെല്‍ത്ത് പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്നാണ് സൂചന.

https://dailynewslive.in/ തെലുങ്ക് സൂപ്പര്‍താരം നാനിയുടെ മുപ്പത്തിരണ്ടാമത് ചിത്രം ‘ഹിറ്റ് 3’ യിലേ ആദ്യ ഗാനം പുറത്ത്. ‘കനവായ് നീ വന്നു’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ്, വരികള്‍ രചിച്ചത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയര്‍ ആണ് ഈ ഗാനത്തിന് ഈണം പകര്‍ന്നത്. നാനി അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ക്കാര്‍ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസര്‍ ‘സര്‍ക്കാരിന്റെ ലാത്തി’ എന്ന പേരോടെയാണ് പുറത്ത് വന്നത്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാന്‍ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. മലയാളം കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഈ ഗാനം റിലീസ് ചെയ്തിട്ടുണ്ട്.

https://dailynewslive.in/ ഡോ. വി. എന്‍. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഇതിഹാസ സംവിധായകന്‍ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആന്‍ഡ് ഐ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാതറിന്‍ ട്രീസയാണ് ഫണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡില്‍ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സര്‍പ്പത്തിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കഥ, തിരക്കഥ, സംവിധാനം: ഡോ. വി. എന്‍. ആദിത്യ. പത്മാവതി മല്ലടിയുമായി ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ബുജ്ജി കെ, സായ് കിരണ്‍ ഐനംപുഡി, എഡിറ്റര്‍: ജുനൈദ്, സംഗീത സംവിധാനം: മീനാക്ഷി അനിപിണ്ടി.

https://dailynewslive.in/ 2025 ഏപ്രിലില്‍ പുതുതലമുറ കൊഡിയാക് മൂന്ന്-വരി എസ്യുവി പുറത്തിറക്കാന്‍ ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഓട്ടോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌ലൈന്‍, എല്‍ & കെ എന്നീ രണ്ട് വകഭേദങ്ങളില്‍ ഈ പൂര്‍ണ്ണ വലുപ്പത്തിലുള്ള എസ്യുവി എത്തും. കൂടാതെ മുന്‍ഗാമിയേക്കാള്‍ പ്രീമിയം വിലയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2025 സ്‌കോഡ കൊഡിയാക്കിനെ സികെഡി യൂണിറ്റായി ഇന്ത്യയിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് പ്രാദേശികമായി അസംബിള്‍ ചെയ്യും. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, എസ്യുവി ടൊയോട്ട ഫോര്‍ച്യൂണറിനും ജീപ്പ് മെറിഡിയനും വെല്ലുവിളി ഉയര്‍ത്തുന്നത് തുടരും. പുതിയ കൊഡിയാക് എസ്യുവി നിര 2025 അവസാനത്തോടെ പുതിയ ടോപ്പ്-എന്‍ഡ് ആര്‍എസ്-ബാഡ്ജ്ഡ് പതിപ്പ് ഉപയോഗിച്ച് വികസിപ്പിക്കും. ഈ പെര്‍ഫോമന്‍സ് വേരിയന്റിന് വലിയ ബ്രേക്കുകള്‍ക്കൊപ്പം കുറച്ച് സ്‌പോര്‍ട്ടിയര്‍ ഡിസൈന്‍ അപ്‌ഡേറ്റുകളും ലഭിക്കും. സ്‌കോഡ കൊഡിയാക് ആര്‍എസിന് കരുത്ത് പകരുന്നത് 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും. ഈ എഞ്ചിന്‍ പരമാവധി 265 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഇത് ഇന്ത്യയില്‍ ഒരു സിബിയുആയിട്ടാണ് വരുന്നത്, കൂടാതെ അതിന്റെ സാധാരണ പതിപ്പിനേക്കാള്‍ വിലയും കൂടുതലാണ്.

https://dailynewslive.in/ ‘ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ ഇടത്തരം ജീവിതം കൂട്ടിമുട്ടിക്കാനായി പാടുപെടുന്നവരായതിനാലാകാം സങ്കീര്‍ണ്ണമായ, ദുരൂഹ സമസ്യകളിലേക്ക് അവരുടെ മനസ്സ് കടന്നുചെല്ലാറില്ല. ഭൂമിയില്‍ ജീവിക്കാന്‍ വേണ്ടുന്നത് എങ്ങനെ നേടുമെന്നതാണവരുടെ ചിന്താവിഷയം. ‘ലെസ്സ് ഈസ് മോര്‍’ എന്ന ചെക്കോവിയന്‍ ചിന്ത പഠിച്ചുനേടിയ വിവരങ്ങളെ പുറമേക്കു പ്രദര്‍ശിപ്പിക്കാതെ സൂക്ഷ്മതയോടെ അവതരിപ്പിക്കാന്‍ എഴുത്തില്‍ കൈയടക്കം വേണം. അതിനു വേണ്ടിയാണ് രാജേഷ് കെ. നാരായണന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ കഥകള്‍ സാക്ഷ്യം പറയുന്നുണ്ട്. ‘കരിമീന്‍’. രാജേഷ് കെ നാരായണന്‍. ഡിസി ബുക്സ്. വില 162 രൂപ.

https://dailynewslive.in/ പുരുഷന്മാരെക്കാള്‍ കൂടുതല്‍ കേള്‍വിശക്തി സ്ത്രീകള്‍ക്കാണെന്നാണ് ഫ്രാന്‍സിലെ സെന്റര്‍ ഫോര്‍ ബയോഡൈവേര്‍സിറ്റി ആന്റ് എന്‍വൈറമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകരുടെ കണ്ടെത്തല്‍. ശരാശരി രണ്ട് ഡെസിബെലിന്റെ വ്യക്തമായ വ്യത്യാസം കേള്‍വിശക്തിയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കുണ്ടെന്ന് സയന്റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രായമാകുമ്പോള്‍ മനുഷ്യരില്‍ കേള്‍വിശക്തി കുറയാമെന്നും ഇടതുചെവിയെക്കാള്‍ വലതുചെവിക്കാണ് കേള്‍വിശക്തി കൂടുതലെന്നും മുന്‍ പഠനങ്ങള്‍ തെളിയിട്ടിട്ടുള്ളതാണ്. എന്നാല്‍ പരിസ്ഥിതയും ലിംഗഭേദവും കേള്‍വിശക്തിയില്‍ പരിണാമം കൊണ്ടുവന്നിട്ടുണ്ടെന്നാണ് ഗവേഷകരുടെ വാദം. ഇക്വഡോര്‍, ഇംഗ്ലണ്ട്, ഗാബണ്‍, ദക്ഷിണാഫ്രിക്ക, ഉസ്ബെക്കിസ്ഥാന്‍ എന്നീ അഞ്ച് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 13 വിവിധ ഗ്രൂപ്പുകളില്‍ നിന്നും 450 പേര്‍ പഠനത്തില്‍ ഭാഗമായി. വിവിധ പാരിസ്ഥിതിക, സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ വിലയിരുത്തുന്നതിനാണ് ഈ ജനവിഭാഗങ്ങളെ തിരഞ്ഞെടുത്തത്. പുരുഷന്മാരെ അപേക്ഷിച്ച് അതേ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് അവരെക്കാള്‍ കേള്‍വിശക്തി കൂടുതലായിരിക്കും. ഇതിന് പിന്നില്‍ കോക്ലിയര്‍ ഘടനയിലെ സൂക്ഷ്മമായ വ്യത്യാസങ്ങള്‍ കാരണമോ ഗര്‍ഭാശയ വികസന സമയത്ത് ഹോര്‍മോണുകളുമായി വ്യത്യസ്തമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു കൊണ്ടോ ആകാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ശരാശരി രണ്ട് ഡെസിബെലിന്റെ വ്യക്തമായ വ്യത്യാസം കേള്‍വിശക്തിയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കുണ്ടാകാം. വ്യത്യസ്ത പരിസ്ഥിതിയില്‍ ജീവിക്കുന്നത് ആളുകളുടെ കേള്‍വിശക്തിയില്‍ പരിണാമം വരുത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ജീവിക്കുന്ന സ്ഥലം കേള്‍വി രീതിയെ മാറ്റുമെന്ന് പഠനത്തില്‍ പറയുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഓക്സിജന്റെ അളവു കുറവായതിനാല്‍ അവിടെ ജീവിക്കുന്ന ആളുകള്‍ക്ക് കേള്‍വി ശക്തി പൊതുവെ കുറവായിരിക്കും. എന്നാല്‍ വനമേഖലയില്‍ താമസമാക്കിയവര്‍ക്ക് ഉയര്‍ന്ന കേള്‍വിശക്തിയാണെന്നും കണ്ടെത്തി. കൂടാതെ നഗരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള ശബ്ദങ്ങളോടുള്ള സംവേദനക്ഷമത വര്‍ധിച്ചുവെന്നും കണ്ടെത്തി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.54, പൗണ്ട് – 112.46, യൂറോ – 94.00, സ്വിസ് ഫ്രാങ്ക് – 98.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.03, ബഹറിന്‍ ദിനാര്‍ – 226.94, കുവൈത്ത് ദിനാര്‍ -277.75, ഒമാനി റിയാല്‍ – 222.18, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.28, ഖത്തര്‍ റിയാല്‍ – 23.67, കനേഡിയന്‍ ഡോളര്‍ – 60.51.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *