yt cover 33

https://dailynewslive.in/ പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിച്ച് സംസ്ാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ തന്നെ കിട്ടുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ കടുത്ത നടപടികളാരംഭിച്ച് ഇന്ത്യ. ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് സുരക്ഷാസമിതി യോഗം വിലയിരുത്തിയതിനു പിന്നാലെ പാകിസ്താന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനമെടുത്തതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കെതിരെ ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍. ഇന്ത്യയുടെ തീരുമാനങ്ങള്‍ അപക്വമെന്നും ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെങ്കില്‍ തെളിവ് നല്‍കണമെന്നും ഇതുവരെ ഇന്ത്യ ഒരു തെളിവും നല്‍കിയിട്ടില്ലെന്നും ഇഷാഖ് ധര്‍ ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോഗിക വിശദീകരണമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്നലെ വന്നത്.

*തുര്‍ക്കി യാത്ര ഫോര്‍ച്ചൂണിനൊപ്പം*

തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയന്‍ പെനിന്‍സുലയിലും തെക്കുകിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന യൂറേഷ്യന്‍ രാജ്യമായ തുര്‍ക്കിയിലേക്ക് 9 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അമേരിക്ക. തീവ്രവാദവും ആഭ്യന്തര കലാപവും നിമിത്തം ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലേക്കുമുള്ള യാത്രകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്നലെയാണ് അമേരിക്ക ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.

https://dailynewslive.in/ കശ്മീരിലെ ഉദ്ദംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരരെ നേരിടുന്നതായാണ് വിവരം. മൂന്ന് ഭീകരര്‍ വനമേഖലയില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഇവരുടെ സ്ഥാനം സൈനികര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരില്‍ സുരക്ഷാ പരിശോധനക്കിടെയാണ് ഒളിഞ്ഞിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. തുടക്കത്തില്‍ വെടിയേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഭീകരര്‍ പറഞ്ഞത് മനസിലായില്ലെന്ന് രണ്ടു തവണ പറഞ്ഞിട്ടും അവര്‍ അച്ഛനെ വെടിവെച്ചുവെന്നും തന്റെ മുന്നിലാണ് അച്ഛന്‍ വെടിയേറ്റ് വീണതെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു. മക്കള്‍ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരര്‍ ഉപദ്രവിക്കാതെ വിട്ടതെന്നും തന്റെ മുന്നിലെത്തിയ ഭീകരര്‍ സൈനിക വേഷത്തില്‍ ആയിരുന്നില്ലെന്നും ആരതി പറയുന്നു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ബിജെപിക്ക് സ്വാതന്ത്ര്യ സമര സേനാനികള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന് ദത്തെടുക്കുകയാണെന്ന പരിഹാസവുമായി കെ മുരളീധരന്‍ രംഗത്ത്. ‘ചേറ്റൂര്‍ ശങ്കരന്‍ നായര്‍ വര്‍ഗീയ വാദിയല്ല, എന്നാല്‍ കോണ്‍ഗ്രസ്സിന് യോജിക്കാന്‍ കഴിയാത്ത ചില നടപടികള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിയെന്ന് മുരളീധരന്‍ പറഞ്ഞു. നെഗറ്റീവ് ആയ കാര്യങ്ങളും പറയണമെന്ന് പറഞ്ഞ മുരളീധരന്‍, ചേറ്റൂര്‍ ശങ്കരന്‍ നായര്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷം ബ്രിട്ടനുമായി കോംപ്രമൈസ് ചെയ്തെന്ന സംശയം തനിക്കുണ്ടെന്നും പറഞ്ഞു.

https://dailynewslive.in/ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകള്‍. സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.

https://dailynewslive.in/ എകെജി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ കാഴ്ചക്കാരനാക്കിയെന്ന് പിവി അന്‍വറിന്റെ പരിഹാസം. പിണറായിയുടെ കുടുംബാധിപത്യമാണ് കണ്ടതെന്നും സംസ്ഥാന സെക്രട്ടറിയേയും അകറ്റി നിര്‍ത്തിയെന്നും ഇത് ഇടതുപക്ഷ ചരിത്രത്തില്‍ ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

*അമല ആശുപത്രി – സ്ട്രോക്ക് റെഡി സെന്റർ*

മസ്തിഷ്കത്തിലെ രക്തധമനികൾ അടയുന്നതും അല്ലെങ്കിൽ പൊട്ടിപ്പോകുന്നതുമാണ് സ്ട്രോക്ക് എന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണം. സ്ട്രോക്ക് സംഭവിച്ച ഉടൻ തന്നെ രോഗിയെ സ്ട്രോക്ക് റെഡി ആശുപത്രിയിലേക്ക് എത്തിക്കൽ അത്യാവശ്യമാണ്.

അമല ആശുപത്രിയിൽ, അടിയന്തര സ്ട്രോക്ക് ചികിത്സക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്:

• എം.ആർ.ഐ, സി.ടി സ്കാൻ തുടങ്ങിയ അടിയന്തര സ്കാൻ സൗകര്യങ്ങൾ

• ത്രോംബോളൈറ്റിക് ചികിത്സ – തലച്ചോറിലെ രക്തക്കട്ട അലിയിക്കുന്നതിന്, 4.5 മണിക്കൂറിനുള്ളിൽ ആരംഭിക്കേണ്ടതായ ചികിത്സ

• മെക്കാനിക്കൽ ത്രോംബെക്ടമി – വലിയ രക്തധമനികളിലെ തടസ്സങ്ങൾ നീക്കുന്നതിനായി, 6 മുതൽ 24 മണിക്കൂറിനുള്ളിൽ നടത്താവുന്ന എൻഡോവാസ്കുലാർ ചികിത്സ

• അവശ്യമായാൽ ശസ്ത്രക്രിയാ ചികിത്സയും ലഭ്യമാണ്

സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ സമയത്ത് തിരിച്ചറിയുകയും, ചികിത്സ ഉടൻ ലഭ്യമാക്കുകയും ചെയ്താൽ മരണനിരക്കും വൈകല്യവും കുറയ്ക്കാനാകും.

*അമല ആശുപത്രിയിൽ 24 മണിക്കൂറും സ്ട്രോക്ക് ചികിത്സ ലഭ്യമാണ്*

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

*+918714616063*

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യം വിറങ്ങലിച്ച നില്‍ക്കെ എകെജി സെന്റര്‍ ഉദ്ഘാടനം നടത്തിയതിനെ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്ത്. മാര്‍പാപ്പ കാലം ചെയ്തതിന്റെ ദുഖാചരണത്തിനിടെയാണ് ചടങ്ങ നടന്നതെന്ന് വിമര്‍ശിത്ത സര്‍ക്കാര്‍ വാര്‍ഷിക പരിപാടിയും ഇന്നലെ നടത്തിയതിനെയും കുറ്റപ്പെടുത്തി.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ എകെജി സെന്റര്‍ ഉദ്ഘാടനം നടത്തിയതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. എകെജി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പുതിയ കെട്ടിടത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ തന്നെ കശ്മീരില്‍ മരിച്ചവര്‍ക്കും മാര്‍പാപ്പയ്ക്കും അനുശോചനം രേഖപ്പെടുത്തിയിരുന്നും മറ്റ് പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ബേബി വ്യക്തമാക്കി.

https://dailynewslive.in/ നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു നടി കൂടി രംഗത്ത്. സൂത്രവാക്യം എന്ന ചിത്രത്തില്‍ അഭിനയിച്ച അപര്‍ണ ജോണ്‍സാണ് ആരോപണവുമായി രംഗത്തെത്തിയത്. സെറ്റില്‍ വെച്ച് ഷൈന്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് അപര്‍ണയുടെ ആരോപണം.

https://dailynewslive.in/ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ നൂറ് ശതമാനം പ്രതീക്ഷയെന്ന് പി.വി അന്‍വര്‍. യുഡിഎഫുമായി വിലപേശലിന് ഇല്ലെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശം സാധ്യമാകുമെന്നാണ് കരുതുന്നതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

https://dailynewslive.in/ പോക്സോ പരാതിയില്‍ നടപടിയെടുക്കാതെ പരാതിക്കാരെ തിരിച്ചയച്ച വനിതാ എസ്എച്ച്ഒ യ്ക്ക് നോട്ടീസ് നല്‍കി ശിശുക്ഷേമ വകുപ്പ്. ഗുരുതര വീഴ്ച വരുത്തിയ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ ആര്‍ ഷെമി മോള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഏഴ് വയസുകാരിയെ ട്യൂഷന്‍ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് ഷെമിമോള്‍ നടപടിയെടുക്കാതിരുന്നത്.

https://dailynewslive.in/ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജയിന്‍ ദില്ലിയിലെത്തി. അദ്ദേഹം ഇന്നു തന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു. മൂന്നു മാസം മുമ്പ് യുദ്ധമുഖത്ത് പരിക്കേറ്റ ജയിന്‍ ചികിത്സയിലായിരുന്നു. കോണ്‍ട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാന്‍ നീക്കം ഉണ്ടായിരുന്നു. ഇതു വാര്‍ത്തയായതിന് പിന്നെയാണ് ജയിന്റെ മോചനം സാധ്യമായത്.

https://dailynewslive.in/ വ്ലോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് റീല്‍സ് ചിത്രീകരണം നടന്നത്. വ്ലോഗര്‍ മുകേഷ് നായരായിരുന്നു ഇതില്‍ അഭിനയിച്ചത്.

https://dailynewslive.in/ കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് കുറ്റക്കാരനെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എ എം ബഷീര്‍ കണ്ടെത്തി. കുന്നത്തുകാല്‍ വില്ലേജില്‍ ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖാ കുമാരിയാണ് (52) കൊല്ലപ്പെട്ടത്.

https://dailynewslive.in/ അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധി പ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്. പ്രതിക്ക് വധശിക്ഷ നല്‍കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്ന് പറഞ്ഞ കോടതി പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി.

https://dailynewslive.in/ തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി അമിത് ഉറാങ് കൊലപാതകം നടത്തിയ ശേഷം സിസിടിവി ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. പ്രതി കൊലപാതകം ചെയ്ത ശേഷം വീട്ടില്‍ നിന്നു ഇറങ്ങിയത് 3.30 ന് ശേഷമാണ്. രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ ആണ് ഭാര്യ മീരയെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ കണ്ണൂരില്‍ മെത്താംഫിറ്റമിനും കഞ്ചാവും കാറില്‍ കടത്താന്‍ ശ്രമിച്ച പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. തോട്ടട സ്വദേശി മുഹമ്മദ് റാഷിദ് എം.പിയാണ് (30) പിടിയിലായത്. ഇയാളില്‍ നിന്നും 6.137 ഗ്രാം മെത്താംഫിറ്റമിനും 11 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ എക്സൈസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ തൃശ്ശൂര്‍ ആനന്ദപുരത്ത് ജ്യേഷ്ഠന്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. ഷാപ്പില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.

https://dailynewslive.in/ കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവിനെ കുടകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കര്‍ തോട്ടത്തിലെ വീട്ടിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഗോണിക്കുപ്പ പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

https://dailynewslive.in/ 1953ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയില്‍ ഒഡിഷ. പിന്നാലെ ഏപ്രില്‍ 23 മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വേനല്‍ക്കാല അവധി പ്രഖ്യാപിച്ച് ഒഡിഷ. ഒഡിഷയില്‍ 15ഓളം സ്ഥലങ്ങളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 43 ഡിഗ്രി സെല്‍ഷ്യസിനും അടുത്തെത്തിയത്. ജാര്‍സുഗുഡയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 46.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഏപ്രില്‍ 22ന് ജാര്‍സുഗുഡയില്‍ രേഖപ്പെടുത്തിയത്.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പലസ്തീനിലെ ഹമാസിന്റെ ഇടപെടലുണ്ടോ എന്നതും ഇന്ത്യ പരിശോധിക്കുന്നു. ഹമാസ് നേതാക്കള്‍ പാക് അധീന കശ്മീരിലെത്തിയതും പാക് ചാര സംഘടന ഐഎസ്ഐയുമായടക്കം നിരന്തരം സമ്പര്‍ക്കത്തിലാണെന്നതുമാണ് സംശയങ്ങള്‍ക്ക് ആധാരം. തെളിവുകള്‍ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. ഹമാസിനെതിരെ തെളിവ് ലഭിച്ചാല്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിക്കും.

https://dailynewslive.in/ വന്‍ തുക ശമ്പളം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒഡിഷയില്‍ നിന്ന് മധ്യപ്രദേശിലേക്ക് ആദിവാസി പെണ്‍കുട്ടികളെ കടത്തിയതിനാണ് യുവാവ് അറസ്റ്റിലായത്. ഒഡിഷയിലെ കട്ടൂരിയയില്‍ നിന്ന് ഇയാള്‍ കൊണ്ടുവന്ന രണ്ട് ആദിവാസി പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് മയൂര്‍ഭഞ്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ പച്ച മുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്നാട് സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പച്ച മുട്ടകളില്‍ നിന്ന് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

https://dailynewslive.in/ ടെലികോം മേഖലയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള തീരുമാനത്തില്‍നിന്നു പിന്മാറി അദാനി ഗ്രൂപ്പ്. മൂന്നുവര്‍ഷംമുന്‍പ് ലേലത്തില്‍ സ്വന്തമാക്കിയ 5 ജി സ്‌പെക്ട്രം അദാനി ഗ്രൂപ്പിലെ അദാനി ഡേറ്റ നെറ്റ്വര്‍ക്‌സ് ഭാരതി എയര്‍ടെല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. സുനില്‍ ഭാരതി മിത്തലിന്റെ ഭാരതി എയര്‍ടെലും ഉപകമ്പനിയായ ഭാരതി ഹെക്‌സാകോമും ചേര്‍ന്നാണ് സ്‌പെക്ട്രം ഏറ്റെടുക്കുന്നത്.

https://dailynewslive.in/ ഡല്‍ഹിയില്‍ 27കാരിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് ഡല്‍ഹിയിലെ പാത്പര്‍ഗഞ്ചില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നു. യുവതിക്ക് പരിചയമുള്ള ഒരു ബന്ധുവോ സുഹൃത്തോ ആണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലേക്കുള്ള വിനോദയാത്ര ബുക്കിംഗില്‍ വന്‍ ഇടിവ്. കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നിലെ 5000ത്തോളം വിനോദ സഞ്ചാരികള്‍ യാത്ര റദ്ദാക്കിയതായാണ് കര്‍ണാടക ടൂറിസം സൊസൈറ്റി വിശദമാക്കുന്നത്. വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന ജമ്മു കശ്മീര്‍ യാത്രകള്‍ ബുക്ക് ചെയ്തവരുടെ വിവരമാണ് പുറത്ത് വന്നിട്ടുള്ളത്.

https://dailynewslive.in/ 15 ലക്ഷം കോടി ക്ലബ്ബില്‍ പ്രവേശിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്കിനേക്കാള്‍ ഒരു പടി മുന്നിലാണ് ഐസിഐസിഐ ബാങ്കിന്റെ നേട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എച്ച്ഡിഎഫ്‌സിയുടെ ലാഭ വളര്‍ച്ച 11 ശതമാനമായിരുന്നെങ്കില്‍ ഐസിഐസിയുടേത് 15 ശതമാനമാണ്. അറ്റ പലിശ മാര്‍ജിന്‍ എച്ച്ഡിഎഫ്‌സിയുടേത് 3.65 ശതമാനമെങ്കില്‍ ഐസിഐസിഐയുടേത് 4.41 ശതമാനം. റിട്ടേണ്‍ അനുപാതങ്ങളിലും ഐസിഐസിഐക്ക് കൂടുതല്‍ നേട്ടമുണ്ട്. ഇക്വിറ്റിയില്‍ നിന്നുള്ള റിട്ടേണുകള്‍ 17.4 ശതമാനമാണ്. എച്ച്ഡിഎഫ്‌സിയുടേതാകട്ടെ 14.3 ശതമാനവും. ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വര്‍ഷം വായ്പകളിലും നിക്ഷേപങ്ങളിലും 14 ശതമാനം വളര്‍ച്ചയുണ്ടാക്കി. എന്നാല്‍ എച്ച്ഡിഎഫ്‌സിയിലെ വായ്പകള്‍ നിക്ഷേപങ്ങളുടെ പകുതി നിരക്കില്‍ മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്. എച്ച്ഡിഎഫ്‌സിയുമായുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലയനത്തിന് ശേഷം വായ്പ-നിക്ഷേപ അനുപാതം 100 ശതമാനമായാണ് ഉയര്‍ന്നത്. ഐസിഐസിഐ ബാങ്കിന്റെ വായ്പ-നിക്ഷേപ അനുപാതം 82.4 ശതമാനമാണ്. മൂലധനത്തെ സൂചിപ്പിക്കുന്ന റിസ്‌ക്-വെയ്റ്റഡ് ആസ്തികള്‍ ഐസിഐസിഐ ബാങ്കിന്റേത് 76 ശതമാനമാണ്. എച്ച്ഡിഎഫ്‌സി ബാങ്കിനാകട്ടെ 68 ശതമാനവും. അപകട സാധ്യതയുള്ള ആസ്തികള്‍ ഏറ്റെടുത്തിട്ടും ഐസിഐസിഐക്ക് ക്രെഡിറ്റ് ചെലവുകള്‍ 35 ബേസ് പോയിന്റുകളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു.

https://dailynewslive.in/ ഓപ്പോ കെ13 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഓപ്പോ കെ-സീരീസ് സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 ചിപ്സെറ്റും 8 ജിബി റാമും ഉള്ള രണ്ട് നിറങ്ങളിലാണ് വരുന്നത്. ഐസ് പര്‍പ്പിള്‍, പ്രിസം ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാകും. ഓപ്പോ കെ13 5ജിയില്‍ 7,000 എംഎഎച്ച് ബാറ്ററിയും 80വാട്ട് ചാര്‍ജിങ്ങുമുണ്ട്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ യൂണിറ്റുമുണ്ട്. ഈ ആഴ്ച അവസാനത്തോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഓപ്പോ കെ13 5ജി യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപ. ഏപ്രില്‍ 25 മുതല്‍ ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ലിപ്കാര്‍ട്ടിലും ഈ ഫോണ്‍ വാങ്ങാം.

https://dailynewslive.in/ മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവു പുതിയ ചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഒരു ഓഫീസ് ചെയറില്‍ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കന്റെ മുഖമുള്ള മനുഷ്യനാണ് പോസ്റ്ററിലുള്ളത്. കൗതുകം തോന്നിപ്പിക്കുന്ന പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ‘ഉടുമ്പന്‍ചോല വിഷന്‍’. ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് സംവിധായകനും ടീമും ഉടുമ്പന്‍ചോല വിഷന്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും പ്രധാന വേഷത്തിലുണ്ട്. ദിലീഷ് പോത്തന്‍, സിദ്ദീഖ്, അശോകന്‍, ബാബുരാജ്, സുദേവ് നായര്‍, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദീഖ്, ഭഗത് മാനുവല്‍, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണന്‍, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആര്‍.ജെ മുരുഗന്‍, ആദേഷ് ദമോദരന്‍, ശ്രിയ രമേഷ്, അര്‍ജുന്‍ ഗണേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

https://dailynewslive.in/ പ്രണയം, വിരഹം, ആഘോഷങ്ങള്‍ അങ്ങനെ ഓരോ കേക്കിനും ഒരു കഥ പറയാനുണ്ടാകും എന്ന സംഭാഷണ ശകലവുമായി ‘കേക്ക് സ്റ്റോറി’യുടെ സക്സസ് ട്രെയിലര്‍ പുറത്തിറക്കി. മധുരമൂറുന്നൊരു കേക്ക് കഥയുമായി എത്തിയിരിക്കുന്ന ചിത്രം ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയാണ് ദൃശ്യവത്കരിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടിഎസ് സജി, ഗോവിന്ദ്, അശ്വിന്‍, ജിത്തു, ഗോകുല്‍, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെര്‍ബിയ, ലൂസ് കാലിഫോര്‍ണിയ, നാസ്തിയ മോസ്‌കോ തുടങ്ങി വിദേശികള്‍ ആയിട്ടുള്ള അഞ്ചുപേരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

https://dailynewslive.in/ ടാറ്റ നെക്സോണ്‍ ഇവിക്ക് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ. നെക്സോണിന്റെ റേഞ്ച് 45 കിലോവാട്ട്അവര്‍ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 44.95 പോയിന്റും ലഭിച്ചു. റേഞ്ച് കുറഞ്ഞ എംആര്‍ മോഡലിന് കഴിഞ്ഞ വര്‍ഷം തന്നെ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ ലഭിച്ചിരുന്നു. ഇതോടെ നെക്സോണ്‍ ഇവി നിരയിലെ എല്ലാ വാഹനങ്ങള്‍ക്കും അഞ്ച് സ്റ്റാര്‍ സുരക്ഷ റേറ്റിങ് ലഭിച്ചു. നെക്സോണ്‍ ഇവിയുടെ ഉയര്‍ന്ന മോഡലായ എംപവേര്‍ഡ് പ്ലസ് എല്‍ആര്‍ മോഡലാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ആറ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളും ഐഎസ്ഓഎഫ്ഐഎക്സ് ചൈല്‍ഡ് സീറ്റ് അങ്കര്‍ പോയിന്റും മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റും 360 ഡിഗ്രി കാമറയും ടയര്‍ പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റവുമെല്ലാം എംപവേര്‍ഡ് പ്ലസ് എല്‍ആര്‍ മോഡലിലുണ്ട്. ഫ്രണ്ടല്‍ ഓഫ് സെറ്റ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 14.26 പോയിന്റ് നെക്സോണിന് ലഭിച്ചു. സൈഡ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 15.60 പോയിന്റാണ് വാഹനത്തിന് ലഭിച്ചത്.

https://dailynewslive.in/ നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായ ഒരു ദുരന്ത കഥ. പുസ്തകപ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരാഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാള സാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവല്‍. ‘ആടുജീവിതം’. 280-ാം പതിപ്പ്. ബെന്യാമിന്‍. ഗ്രീന്‍ ബുക്സ്. വില 255 രൂപ.

https://dailynewslive.in/ ചൂട് മൂലമുള്ള ക്ഷീണം ചികിത്സിച്ചില്ലെങ്കില്‍, അത് ഹീറ്റ് സ്ട്രോക്കിലേക്ക് നയിച്ചേക്കാം, ശരീര താപനില 40 ഡിഗ്രി സെല്‍ഷ്യസ് കവിയുമ്പോള്‍ ജീവന്‍ അപകടപ്പെടുത്തുന്ന ഒരു അവസ്ഥയാണിത്. ശരീരത്തിന് ഫലപ്രദമായി ചൂട് പുറന്തള്ളാന്‍ കഴിയുന്നില്ലെങ്കില്‍, അത് അധിക ചൂട് സംഭരിക്കുന്നു, ഇത് ഹൈപ്പര്‍തേര്‍മിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ചൂട് മൂലമുള്ള ക്ഷീണത്തോടെയാണ് ആരംഭിക്കുന്നത്, തലകറക്കം, ഓക്കാനം, ബലഹീനത, അമിത ദാഹം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വ്യക്തിയില്‍ ആശയക്കുഴപ്പം, വരണ്ടതും ചൂടുള്ളതുമായ ചര്‍മ്മം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഛര്‍ദ്ദി, അങ്ങേയറ്റത്തെ സന്ദര്‍ഭങ്ങളില്‍ അവയവങ്ങളുടെ പരാജയം എന്നിവയുടെ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. ചൂടില്‍ ദീര്‍ഘനേരം എക്സ്പോഷര്‍ ചെയ്യുന്നത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ , നിര്‍ജ്ജലീകരണം, നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ പോലും തകരാറിലാക്കും. ഉയര്‍ന്ന താപനില ശരീരത്തെ പ്രതികൂലമായി ബാധിക്കുമെങ്കിലും മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഹൃദയ സിസ്റ്റത്തിലും വൃക്കകളിലും, പ്രത്യേകിച്ച് നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍, കൂടുതല്‍ ആയാസം അനുഭവപ്പെടുന്നു. ചര്‍മ്മത്തിലേക്ക് രക്തം തണുപ്പിക്കുന്നതിനായി രക്തം എത്തിക്കാന്‍ ഹൃദയം കൂടുതല്‍ പമ്പ് ചെയ്യേണ്ടതുണ്ട്, കൂടാതെ വൃക്കകള്‍ ദ്രാവകത്തിന്റെയും ഇലക്ട്രോലൈറ്റിന്റെയും അളവ് സന്തുലിതമാക്കുന്നതിനുള്ള വെല്ലുവിളി നേരിടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.36, പൗണ്ട് – 113.51, യൂറോ – 97.12, സ്വിസ് ഫ്രാങ്ക് – 103.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.46, ബഹറിന്‍ ദിനാര്‍ – 226.51, കുവൈത്ത് ദിനാര്‍ -278.49, ഒമാനി റിയാല്‍ – 221.72, സൗദി റിയാല്‍ – 22.76, യു.എ.ഇ ദിര്‍ഹം – 23.23, ഖത്തര്‍ റിയാല്‍ – 23.20, കനേഡിയന്‍ ഡോളര്‍ – 61.63.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *