◾https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വന്‍ഭീകരാക്രമണം. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ 2 വിദേശികളുണ്ടെന്നാണ് സൂചന. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നത്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയും. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകന്‍ 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം തിങ്കളാഴ്ചയാണ് രാമചന്ദ്രന്‍ കാശ്മീരിലേക്ക് പോയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികള്‍ (5) എന്നിവരാണ് ഉണ്ടായിരുന്നത്. മകള്‍ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം.
◾https://dailynewslive.in/ ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്).ലഷ്‌ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആര്‍എഫ്. 2023 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുന്നത്.
*അര്‍മേനിയ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
അതിമനോഹരമായ പര്‍വതങ്ങള്‍, മാറ്റേറും സംസ്‌കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകള്‍ ഒളിപ്പിച്ച അനേകം കോട്ടകള്‍ എന്നിവയാല്‍ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നായ അര്‍മേനിയയിലേക്ക് 5 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന കശ്മീര്‍ താഴ്വരയിലാണ് പഹല്‍ഗാം. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഭീകരാക്രമണം നടന്ന ഈ മേഖല. തലസ്ഥാന നഗരമായ ശ്രീനഗറില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് പഹല്‍ഗാം. ട്രക്കിങ്ങിനായെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനരയായത്. സൈനിക വേഷത്തിലെത്തിയ ഭീകരരാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ഹീനമായ കൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചു. ഭീകരാക്രമണത്തില്‍ മൃതിയടഞ്ഞവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനമറിയിക്കുകയും ചെയ്തു. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും. അമേരിക്കയിലുള്ള ധനമന്ത്രി നിര്‍മലാ സീതാരാമനും സന്ദര്‍ശനം വെട്ടിച്ചുരുക്കും.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കള്‍. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്ക് ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് വ്യക്തമാക്കി.
ഭീകരാക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ശക്തമായി അപലപിച്ചു. ഈ ക്രൂരകൃത്യത്തിന് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരേയും ഇത് നടത്തിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
◾https://dailynewslive.in/ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആര്‍എസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമര്‍ശിച്ചു. സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെ കേന്ദ്രസര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നല്‍കാതിരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക റൂട്സിന് നിര്‍ദേശം നല്‍കി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നേതൃത്വത്തില്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സര്‍ക്കാരിന്റെ വാര്‍ഷികാഷോഘ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിനിടയില്‍ യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തകം പോലും ഉണ്ടായിരുന്നില്ലെന്നും ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികള്‍ക്ക് പഠിക്കേണ്ടി വന്നുവെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്.
◾https://dailynewslive.in/ 2025ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തില്‍ പഞ്ചായത്ത് ക്ഷമതാ നിര്‍മ്മാണ്‍ സര്‍വോത്തം സന്‍സ്ഥാന്‍ പുരസ്‌കാരം നേടിയ കിലയെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് കില പുരസ്‌കാരം സ്വന്തമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും, നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
◾https://dailynewslive.in/ അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനര്‍ട്ട് അഴിമതിയില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിട്ട് ഊര്‍ജ വകുപ്പ്. ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ ആണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ആരോപണ വിധേയര്‍ക്ക് താഴെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.
◾https://dailynewslive.in/ മുസ്ലീംലീഗ് കേരളത്തിലെ മുസ്ലീംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്നവരെന്ന് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയവരാണെന്നും കോണ്‍ഗ്രസ് വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഇക്കൂട്ടരുടെ ചതി മുനമ്പത്തെ 610 കുടുംബങ്ങള്‍ അനുഭവിച്ചതാണെന്നും ബിജെപി മാത്രമാണ് ജാതി- മത പരിഗണനകള്‍ക്കപ്പുറം എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും മലപ്പുറം വെസ്റ്റ് ജില്ലാ വികസിത കേരളം കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കവെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഏഴാഞ്ചിറ പരൂര്‍ക്കുന്നില്‍ നിര്‍മിച്ച 110 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ദാനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഭവനത്തിനു പുറമേ 10 സെന്റ് ഭൂമിയും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഷൈന്‍ ടോം ചാക്കോ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍. ഇതുപോലുള്ള ശീലത്തില്‍നിന്ന് വെളിയില്‍ വരാന്‍ അദ്ദേഹത്തിന് പ്രൊഫഷണലായ സഹായം വേണമെന്നും അതിനാല്‍ അദ്ദേഹത്തിന് അവസാനമായി ഒരവസരംകൂടി നല്‍കണമെന്നും ഇതുപോലുള്ള പെരുമാറ്റവുമായി മുന്നോട്ടുപോകുന്ന ആളുകളുമായി സഹകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി. നടി വിന്‍ സിയുടെ പരാതിയുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി അണ്ണന്‍ സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി. 30 ദിവസത്തേക്ക് ജയില്‍ ഡിജിപി അടിയന്തിര പരോള്‍ നല്‍കിയിരുന്നു. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണ് അന്ന് പരോള്‍ നല്‍കിയത്. വീണ്ടും 15 ദിവസം കൂടി പരോള്‍ നീട്ടി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
◾https://dailynewslive.in/ കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി സന്ദേശം. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ പ്രധാനമന്ത്രിയുടെ ചേറ്റൂര്‍ സ്നേഹം സിനിമാ പ്രമോഷന് വേണ്ടിയെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി. ബി ജെ പിക്ക് പോലും ചേറ്റൂരിനെ അറിയാന്‍ സിനിമ ഇറങ്ങേണ്ടി വന്നുവെന്നും സുരേഷ്ഗോപിയുടെ ചേറ്റൂരിന്റെ കുടുംബ സന്ദര്‍ശനം അഭിനയം മാത്രമെന്നും അദ്ദേഹം പരിഹസിച്ചു. ചേറ്റൂരിനോട് സ്നേഹമുണ്ടെങ്കില്‍ മങ്കരയില്‍ ഒരു പാസഞ്ചര്‍ ട്രെയിനിന് സ്റ്റോപ്പെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു
◾https://dailynewslive.in/ സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്..ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ലെന്ന് സൂചന. തനിച്ചുവരികയോ പ്രദേശിക പാര്‍ട്ടി രൂപവത്കരികരിച്ച് വരികയോ വേണമെന്ന ഫോര്‍മുല അന്‍വറിന് കോണ്‍ഗ്രസ് നേതൃത്വം മുന്നില്‍ വെച്ചേക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്..
◾https://dailynewslive.in/ ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളില്‍ നിന്ന് നീക്കി. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്നാണ് നീക്കിയത്. ഏരിയ സെക്രട്ടറി രമ്യയോട് ഓഫീസ് ജോലിയില്‍ തുടരേണ്ട എന്ന് അറിയിക്കുകയായിരുന്നു. മഹിളാ അസോസിയേഷന്‍ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.
◾https://dailynewslive.in/ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ വീട്ടില്‍ ജിഎസ്ടി റെയ്ഡ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന. സംസ്ഥാന ജി എസ് ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. എന്താണ് പരിശോധനയിലേക്ക് നയിച്ച കാരണം എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
◾https://dailynewslive.in/ കൊല്ലത്ത് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരിയെ കണ്ടെത്തി. പന്തളത്തുവച്ചാണ് നാടോടി സ്ത്രീയെയും തട്ടിക്കൊണ്ടുപോയ നാലു വയസുകാരിയും കണ്ടെത്തിയത്. നിലവില്‍ നാടോടി സ്ത്രീയും കുട്ടിയും പന്തളം പൊലീസ് സ്റ്റേഷനിലാണ്. പത്തനാപുരം കുന്നിക്കോട് സ്വദേശിയാണ് നാലുവയസ്സുകാരി.
◾https://dailynewslive.in/ കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേല്‍പിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ രാവിലെയാണ് കോട്ടയം തിരുവാതുക്കലില്‍ വ്യവസായി ആയ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ തിരുവാതുക്കലില്‍ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണര്‍ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ഡിവിആര്‍ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാ?ഗമായാണ് പരിശോധന. കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കാല്‍പ്പാടുകളും പേപ്പര്‍ കഷ്ണങ്ങളും കിണറിനരികില്‍ കണ്ടെത്തിയിട്ടുണ്ട്.
◾https://dailynewslive.in/ അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തില്‍ വെട്ടേറ്റ് കണ്ണൂരില്‍ ഒന്നര വയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാല്‍ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
◾https://dailynewslive.in/ സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അന്‍പത് റാങ്കുകളില്‍ 4 മലയാളികളുള്ളതായാണ് വിവരം. ആദ്യ 100 റാങ്കുകളില്‍ 5 മലയാളി വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചില്‍ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകള്‍ക്കാണ്.സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍നിന്ന് യോഗ്യതനേടിയത് 41 പേര്‍. 33-ാം റാങ്കുനേടിയ കോട്ടയം പാലാ സ്വദേശി ആല്‍ഫ്രഡ് തോമസാണ് കേരളത്തില്‍നിന്ന് ഒന്നാം സ്ഥാനത്തെത്തിയത്.
◾https://dailynewslive.in/ കോളേജ് വിദ്യാര്‍ത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാര്‍ത്ഥിനി പ്രകോപിതയായത്. വിദ്യാര്‍ത്ഥിനി അധ്യാപികയുമായി തര്‍ക്കിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം.
◾https://dailynewslive.in/ വാഹനത്തില്‍ ഇന്ധനം അടിസ്ഥാനമാക്കിയുള്ള കളര്‍-കോഡ് ചെയ്ത സ്റ്റിക്കര്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ദില്ലി സര്‍ക്കാര്‍. പുതിയതും പഴയതുമായ വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമാണ്. ഇന്ധനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വാഹന തിരിച്ചറിയാനും വര്‍ധിച്ചുവരുന്ന മലിനീകരണ തോത് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി.
◾https://dailynewslive.in/ ജനാധിപത്യ രാജ്യങ്ങളിലെ ഏറ്റവും ജനകീയനായ നേതാവാണ് നരേന്ദ്ര മോദിയെന്നും മോദിയുടെ സ്വീകാര്യതയില്‍ അസൂയയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞതായും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. ബൈഡന്‍ ഭരണകൂടത്തെ പോലെ മോദിയെ ഉപദേശിക്കുന്ന സമീപനം ട്രംപ് സര്‍ക്കാരിനില്ലെന്നും വ്യക്തമാക്കിയ വാന്‍സ് ട്രംപിന്റെ വ്യാപാര നയത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
◾https://dailynewslive.in/ ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമെന്നും ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ ഐപിഎല്ലില്‍ ലക്നൌ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് 52 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമും 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും മികച്ച തുടക്കം നല്‍കിയെങ്കിലും നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 17.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 51 റണ്‍സ് നേടിയ അഭിഷേക് പോറെലും 57 റണ്‍സുമായി പുറത്താകാതെ നിന്ന കെ.എല്‍ രാഹുലുമാണ് ഡല്‍ഹിയുടെ വിജയശില്‍പ്പികള്‍.
◾https://dailynewslive.in/ പ്രമുഖ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലയായ ബിരിയാണി ബൈ കിലോ (ബി.ബി.കെ)യെ ഏറ്റെടുക്കാന്‍ ഒരുങ്ങി ദേവയാനി ഇന്റര്‍നാഷണല്‍. കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി), പിസ ഹട്ട് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്റുകളുടെ ഇന്ത്യയിലെ വിതരണക്കാരാണ് ദേവയാനി ഇന്റര്‍നാഷണല്‍. നടത്തിപ്പുകാരായ സ്‌കൈ ഗേറ്റ് ഹോസ്പിറ്റാലിറ്റിയില്‍ നിന്നും ബി.ബി.കെയുടെ നിയന്ത്രണ അധികാരം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി ബി.എസ്.ഇയെ അറിയിച്ചത്. ബി.ബി.കെക്ക് പുറമെ, ഗോയ്‌ല ബട്ടര്‍ ചിക്കന്‍, ദി ഭോജന്‍, ഗെറ്റ് എ വേ തുടങ്ങിയ ബ്രാന്‍ഡുകളും സ്‌കൈ ഗേറ്റില്‍ നിന്നും ദേവയാനി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ ഡല്‍ഹിയില്‍ തുടക്കമിട്ട ബിരിയാണി ബൈ കിലോക്ക് നിലവില്‍ 45 നഗരങ്ങളിലായി നൂറിലധികം റീട്ടെയില്‍ സ്റ്റോറുകളും എഴുപതോളം ക്ലൗഡ് കിച്ചനുകളുമുണ്ട്. അടുത്തിടെ ദുബായിലും കമ്പനി ഔട്ട്‌ലെറ്റ് ആരംഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 300 കോടി രൂപയുടെ വരുമാനമാണ് ബി.ബി.കെ നേടിയത്. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 വര്‍ഷം വരെ 55 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കും കമ്പനി നേടി. എന്നാല്‍ മികച്ച വരുമാനം ലഭിച്ചിരുന്നെങ്കിലും കമ്പനി നഷ്ടത്തിലായിരുന്നു.
◾https://dailynewslive.in/ നടന്മാരായ സൈജു കുറുപ്പും സണ്ണി വെയ്നും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡിറക്ടഡ് ബൈ ഗോഡ്’, എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 16ന് തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. നവാഗതനായ ഫെബി ജോര്‍ജ് ആണ് സംവിധാനം. സൈജു കുറുപ്പ് അവതരിപ്പിച്ച് ടി.ജെ പ്രൊഡക്ഷന്‍സിന്റെയും നെട്ടൂരാന്‍ ഫിലിംസിന്റെയും ബാനറില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അപര്‍ണ ദാസ്, ബിബിന്‍ ജോര്‍ജ്, അഭിഷേക് രവീന്ദ്രന്‍, വൈശാഖ് വിജയന്‍, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, മണികണ്ഠന്‍ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ, റോഷന്‍ എന്നിവരുടേതാണ്.
◾https://dailynewslive.in/ വിഷ്ണു ഉണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ‘അപൂര്‍വ്വ പുത്രന്മാര്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഒരു പക്കാ ഫാമിലി കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. രജിത് ആര്‍.എല്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനംചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ശിവ അഞ്ചല്‍, രജിത്ത് ആര്‍.എല്‍, സജിത്ത് എസ് എന്നിവര്‍ ചേര്‍ന്നാണ്. തെലുങ്കില്‍ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായല്‍ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അശോകന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നിഷാന്ത് സാഗര്‍, ബാലാജി ശര്‍മ്മ, സജിന്‍ ചെറുകയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ. ജെയിംസ്, പൗളി വത്സന്‍, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ ജാപ്പനീസ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി നിഞ്ച 500 ന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. നിലവിലുള്ള മോട്ടോര്‍സൈക്കിളിനേക്കാള്‍ 5,000 രൂപ കൂടുതലാണ് ഇതിന്. 5.29 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് 2025 കാവസാക്കി നിഞ്ച 500 ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബൈക്കിന് 451 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന്‍ കരുത്തേകുന്നു. ഈ എഞ്ചിന്‍ പരമാവധി 44.77 ബിഎച്പി കരുത്തും 42.6 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ബൈക്കിന്റെ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബോഡി വര്‍ക്കിന് കീഴില്‍ ഒരു സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം ബൈക്കിലുണ്ട്. അതില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു.
◾https://dailynewslive.in/ ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍, പതിനേഴാം രാവുപോലെ മനോഹരമായവ. റോസാപ്പൂവിലെ മഞ്ഞുതുള്ളിപോലെ, കാര്‍മേഘമില്ലാത്ത ആകാശംപോലെ സൂര്യപ്രകാശത്തെ ചിന്നിച്ചിതറിച്ചു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം. ‘ടര്‍ക്കിഷ് നാടോടിക്കഥകള്‍’. പുനരാഖ്യാനം – എസ്.എ ഖുദ്സി. മാതൃഭൂമി. വില 177 രൂപ.
◾https://dailynewslive.in/ കൊളസ്ട്രോളിന്റെ അളവിനേക്കാള്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത നിര്‍ണ്ണയിക്കാന്‍ രക്തപരിശോധന സഹായിക്കും. 565 രൂപ (5 ബ്രിട്ടീഷ് പൗണ്ട്) വിലയുള്ള ഈ വിലകുറഞ്ഞ പരിശോധന ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്. ഇത് ശരീരത്തിലെ ട്രോപോണിന്റെ അളവ് പരിശോധിക്കുന്നു. പേശികളുടെ സങ്കോചം നിയന്ത്രിക്കുന്നതിലൂടെ നമ്മുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നന്നായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ട്രോപോണിന്‍. ഹൃദയാഘാതം മൂലം രക്തപ്രവാഹത്തിലേക്ക് ഇത് പുറത്തുവിടുന്നതാണ് ഹൃദയാഘാതത്തിന്റെ പ്രധാന സൂചകം. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ജേണല്‍ ഓഫ് പിയര്‍-റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ , രക്തത്തിലെ ഈ പ്രോട്ടീന്റെ പതിവ് പരിശോധനകള്‍ ഹൃദയാഘാതം നേരത്തേ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി 62,000 പേരില്‍ 10 വര്‍ഷത്തേക്ക് പ്രായം, രക്തസമ്മര്‍ദ്ദം, പ്രമേഹ ചരിത്രം, പുകവലി നില, കൊളസ്ട്രോള്‍ അളവ് തുടങ്ങിയ പരമ്പരാഗത അപകട ഘടകങ്ങള്‍ അളന്ന ശേഷം ഈ പഠനം നടത്തി. ഈ പ്രോട്ടീനിനായുള്ള പരിശോധനയിലൂടെ ഹൃദയത്തിനുണ്ടാകുന്ന നിശബ്ദമായ കേടുപാടുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി, ഇത് ഭാവിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയുടെ സൂചനയാണ്. രക്തത്തില്‍ ട്രോപോണിന്‍ അളവ് കൂടുതലുള്ള ആളുകള്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ കണ്ടെത്തി. കൊളസ്ട്രോള്‍ വഴി ഹൃദയാഘാതം കണ്ടെത്തുന്നതിനുള്ള നിലവിലെ രീതിയിലേക്ക് ട്രോപോണിന്‍ പരിശോധനകള്‍ ചേര്‍ക്കുന്നത് കൃത്യത വര്‍ദ്ധിപ്പിക്കും. നാലിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു.