S8 yt cover

https://dailynewslive.in/ പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് എന്ന കസൂരിയാണെന്ന് വിവരം. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാള്‍. കൊടുംഭീകരനായ ഹഫീസ് സെയ്ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി ലഷ്‌ക്കറിന്റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

https://dailynewslive.in/ പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയ നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രണ്ട് പ്രദേശവാസികള്‍ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ത്തത് എന്നാണ് വിവരം. പ്രാദേശിക തീവ്രവാദികളായ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍, ത്രാല്‍ സ്വദേശി ആസിഫ് എന്നിവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ലഷ്‌കര്‍-ഇ- ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.

*അര്‍മേനിയ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

അതിമനോഹരമായ പര്‍വതങ്ങള്‍, മാറ്റേറും സംസ്‌കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകള്‍ ഒളിപ്പിച്ച അനേകം കോട്ടകള്‍ എന്നിവയാല്‍ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നായ അര്‍മേനിയയിലേക്ക് 5 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കും. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നല്‍കിയാലും പകരമാകില്ലെന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം നല്‍കുന്നുവെന്നും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബദു്ള്ള സമൂമാധ്യമത്തില്‍ കുറിച്ചു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവില്‍. ശാന്തി ഉറപ്പാക്കാന്‍ അധികാരികള്‍ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ജമ്മു കാശ്മീരില്‍ വ്യാപാര സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരിലെ പത്രങ്ങള്‍ ഒന്നാം പേജ് കറുത്ത നിറത്തില്‍ അച്ചടിച്ചു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ലെന്നും എല്ലാത്തരം ഭീകരവാദത്തെയും പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്നും ഇന്ത്യയുടെ ഉള്ളില്‍ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങളുടെ ഭാഗമാണ് ആക്രമണമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണം അപലപനീയമെന്ന് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്നും നിഷ്‌കളങ്കരായ വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തിയത് ഞെട്ടിക്കുന്നതാണെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം മോദി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും ഒവൈസി പ്രതികരിച്ചു.

https://dailynewslive.in/ രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും മതത്തെ തീവ്രവാദികള്‍ ദുരുപയോഗപ്പെടുത്തുന്നു എന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ലെന്നും അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രം കാശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. അക്രമകാരികളുടെ മതം അക്രമത്തിന്റേത് മാത്രമെന്നും യഥാര്‍ത്ഥ മതങ്ങളുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

https://dailynewslive.in/ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവര്‍ക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനായ ഗൗതം ഗംഭീര്‍. തീവ്രവാദത്തെ അപലപിച്ചാല്‍ മാത്രം പോരെന്നും നീതി നടപ്പാക്കണമെന്നും തീവ്രവാദം ജയിക്കാന്‍ അനുവദിക്കരുതെന്നും ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷും പറഞ്ഞു.

*

class="selectable-text copyable-text xkrh14z x117nqv4">അമല ആശുപത്രി – സ്ട്രോക്ക് റെഡി സെന്റർ*

മസ്തിഷ്കത്തിലെ രക്തധമനികൾ അടയുന്നതും അല്ലെങ്കിൽ പൊട്ടിപ്പോകുന്നതുമാണ് സ്ട്രോക്ക് എന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണം. സ്ട്രോക്ക് സംഭവിച്ച ഉടൻ തന്നെ രോഗിയെ സ്ട്രോക്ക് റെഡി ആശുപത്രിയിലേക്ക് എത്തിക്കൽ അത്യാവശ്യമാണ്.

അമല ആശുപത്രിയിൽ, അടിയന്തര സ്ട്രോക്ക് ചികിത്സക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്:

• എം.ആർ.ഐ, സി.ടി സ്കാൻ തുടങ്ങിയ അടിയന്തര സ്കാൻ സൗകര്യങ്ങൾ

• ത്രോംബോളൈറ്റിക് ചികിത്സ – തലച്ചോറിലെ രക്തക്കട്ട അലിയിക്കുന്നതിന്, 4.5 മണിക്കൂറിനുള്ളിൽ ആരംഭിക്കേണ്ടതായ ചികിത്സ

• മെക്കാനിക്കൽ ത്രോംബെക്ടമി – വലിയ രക്തധമനികളിലെ തടസ്സങ്ങൾ നീക്കുന്നതിനായി, 6 മുതൽ 24 മണിക്കൂറിനുള്ളിൽ നടത്താവുന്ന എൻഡോവാസ്കുലാർ ചികിത്സ

• അവശ്യമായാൽ ശസ്ത്രക്രിയാ ചികിത്സയും ലഭ്യമാണ്

സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ സമയത്ത് തിരിച്ചറിയുകയും, ചികിത്സ ഉടൻ ലഭ്യമാക്കുകയും ചെയ്താൽ മരണനിരക്കും വൈകല്യവും കുറയ്ക്കാനാകും.

*അമല ആശുപത്രിയിൽ 24 മണിക്കൂറും സ്ട്രോക്ക് ചികിത്സ ലഭ്യമാണ്*

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

*+918714616063*

https://dailynewslive.in/ തീവ്രവാദത്തെ ഉരുക്കുമുഷ്ടിയുമായി നേരിടണമെന്ന് എം കെ സ്റ്റാലിന്‍. തീവ്രവാദികളെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സ്റ്റാലിന്‍ നിരപരാധികളെ കൊല്ലുന്നവര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ഇടമില്ലെന്നും പറഞ്ഞു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് നടന്‍ മമ്മൂട്ടി. തീര്‍ത്തും ഹൃദയഭേദകമായ സംഭവങ്ങളാണ് പഹല്‍ഗാമില്‍ നടന്നതെന്നും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞങ്ങളുടെ സായുധ സേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു. മനുഷ്യത്വത്തിന് നേര്‍ക്കുള്ള ആക്രമണമാണ് ഇതെന്നും ഭീരുത്വത്തിന്റെ ഹിംസയാണ് നടന്നതെന്നും നടന്‍ ഉണ്ണി മുകുന്ദനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

https://dailynewslive.in/ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് മലയാളിയായ ലാവണ്യ. പഹല്‍ഗാമിലെ റിസോര്‍ട്ടില്‍ തുടരുകയാണെന്നും പേടികാരണം പുറത്തിറങ്ങിയിട്ടില്ലെന്നും കണ്ണൂര്‍ സ്വദേശിയായ ലാവണ്യ പറഞ്ഞു. 11 പേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നത്. ലാവണ്യയും കുടുംബവും ഇപ്പോള്‍ പഹല്‍ഗാമിലെ റിസോര്‍ട്ടിലാണ് ഉള്ളത്.

https://dailynewslive.in/ കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ താറുമാറാക്കി പഹല്‍ഗാമിലെ ഭീകരാക്രമണം. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതോടെ കശ്മീരില്‍ അവധിക്കാലം ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്ന നിരവധി വിനോദ സഞ്ചാരികളാണ് യാത്രകള്‍ റദ്ദാക്കിയിരിക്കുന്നത്.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റ് മരിച്ച മലയാളി എന്‍. രാമചന്ദ്രന്റെ മൃതശരീരം ഇന്ന് രാത്രി കൊച്ചിയില്‍ എത്തിക്കും. വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതല്‍ ഒമ്പതുമണിവരെ മൃതശരീരം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെക്കും. 9.30 ഓടെ മൃതദേഹം വീട്ടില്‍ എത്തിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടത്തുക.

https://dailynewslive.in/ ഭീകരാക്രമണം നടന്ന ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങിക്കുന്നതായി വിവരം ലഭിച്ചുവെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അജിത് കോളശേരി. നോര്‍ക്ക ഹെല്‍പ് ഡെസ്‌കില്‍ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരം റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു പേര്‍ നാട്ടില്‍ തിരിച്ചെത്തി. ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അജിത് കോളശേരി പറഞ്ഞു.

https://dailynewslive.in/ പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്നും മുന്നണി പ്രവേശനം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അന്‍വര്‍ ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു. മുന്നണിയില്‍ ആലോചിക്കാതെ മുന്നണി പ്രവേശനത്തെ കുറിച്ച് പറയാനാകില്ലെന്നും എല്ലാ യു.ഡി.എഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമേ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂവെന്നും സതീശന്‍ വ്യക്തമാക്കി.

https://dailynewslive.in/ കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശിയായ അമിത് ഉറാങ് പിടിയില്‍. വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് കാരണം മുന്‍ വൈരാഗ്യം തന്നെയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തില്‍ പ്രതി അമിത്തിന് മാത്രമാണ് നേരിട്ട് പങ്കുള്ളതെന്നും കൃത്യമായ ആസൂത്രണം നടപ്പിലാക്കിയ ശേഷമാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

https://dailynewslive.in/ ഡോ.എ.ജയതിലക് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 ജൂണ്‍ വരെയാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി. നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ സര്‍വീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജയതിലകിന്റെ നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

https://dailynewslive.in/ കെ. രാധാകൃഷ്ണന്‍ എംപിയെ ജാതീയമായി അധിക്ഷേപിച്ച കേസിലെ പ്രതി മായന്നൂര്‍ സ്വദേശി വലിയ പറമ്പില്‍ വിപിന്‍ദാസിനെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കമനീസ് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ജൂണ്‍ 9നാണ് കേസിനാസ്പദമായ സംഭവം.

https://dailynewslive.in/ കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റയില്‍ പ്രവാസിയായിരുന്ന യുവാവിന്റെ വീട് വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. നരിപ്പറ്റ സൂപ്പര്‍മുക്കിലെ ചാത്തോത്ത് നാസറിന്റെ മകന്‍ നഹിയാന്റെ വീട്ടിലാണ് വന്‍ രാസലഹരി മരുന്ന് വേട്ട നടന്നത്. 125 ഗ്രാം എംഡിഎംഎ ഇവിടെ നിന്ന് പിടിച്ചെടുത്തു.

https://dailynewslive.in/ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറിയിലെ ഇന്ത്യന്‍ തൊഴിലാളികളെ സന്ദര്‍ശിക്കുന്നതടക്കം ഇന്നത്തെ നിരവധി പദ്ധതികള്‍ ബാക്കിയാക്കിയാണ് മോദി മടങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തി നിരവധി കരാറുകള്‍ ഒപ്പിട്ടതായാണ് വിവരം.

https://dailynewslive.in/ ടാസ്മാക് കേസില്‍ ഇഡി റെയ്ഡിനെതിരായ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. റെയ്ഡ് നിയമവിരുദ്ധം എന്ന് പ്രഖ്യാപിക്കാനാകില്ലെന്നും അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടു പോകാമെന്നും കള്ളപ്പണ ഇടപാടുകള്‍ രാജ്യത്തിനെതിരായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ജീവനക്കാര്‍ക്കുണ്ടായ അസൗകര്യങ്ങളേക്കാള്‍ രാജ്യതാത്പര്യമാണ് പ്രധാനമെന്നും റെയ്ഡ് രാഷ്ട്രീയപ്രേരിതം ആണോയെന്ന് കോടതിക്ക് പറയാനാകില്ലെന്നും ബെഞ്ചിന് മുന്നില്‍ എത്തുന്ന വസ്തുതകള്‍ മാത്രമേ കണക്കെടുക്കാനാകൂ എന്നും കോടതി പറഞ്ഞു.

https://dailynewslive.in/ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. ഹിന്ദി ഓപ്ഷണല്‍ വിഷയമാകുമെന്നും മറാത്തിയും ഇംഗ്ലീഷും മുന്‍ഗണനാ ഭാഷകളായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ അറിയിച്ചു.

https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട പോസ്റ്റ് പിന്‍വലിച്ച് ഇസ്രയേല്‍. ‘ശാന്തമായി വിശ്രമിക്കൂ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അദ്ദേഹത്തിന്റെ ഓര്‍മ അനുഗ്രഹമായിത്തീരട്ടെ’ എന്നായിരുന്നു ഇസ്രയേല്‍ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചത്. എന്നാല്‍ അധികം വൈകാതെ ഇസ്രയേല്‍ ഈ പോസ്റ്റ് പിന്‍വലിക്കുകായിരുന്നു. എന്തിനാണ് അനുശോചന പോസ്റ്റ് പിന്‍വലിച്ചത് എന്ന കാരണം ഇസ്രയേല്‍ വ്യക്തമാക്കിയില്ല.

https://dailynewslive.in/ ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ട് തുറക്കാം. കുട്ടിയുടെ അമ്മയെയും രക്ഷിതാവായി പരിഗണിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്‌സ് അക്കൗണ്ടിന് പുറമേ സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസ്സമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നല്‍കാം. മൈനര്‍ അക്കൗണ്ടുകളില്‍ നിന്ന്, അമിതമായി പണം പിന്‍വലിക്കുന്നില്ലെന്നും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്ന സമയത്തും അതിനുശേഷവും ബാങ്കുകള്‍ കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

https://dailynewslive.in/ ഇന്‍കമിങ് ചാറ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ട്രാന്‍സ്ലേറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഡൗണ്‍ലോഡ് ചെയ്യാവുന്ന ഭാഷാ പായ്ക്കുകള്‍ ഉപയോഗിച്ചാണ് ഈ ടൂള്‍ പ്രവര്‍ത്തിക്കുക. ‘ട്രാന്‍സ്ലേറ്റ് മെസേജസ്’ ടോഗിള്‍ ഓരോ ചാറ്റ് അടിസ്ഥാനത്തിലും കാണാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം. ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ ഫീച്ചര്‍ ആക്ടീവ് ആക്കിയാല്‍ നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി, റഷ്യന്‍, പോര്‍ച്ചുഗീസ് (ബ്രസീല്‍) എന്നിവ ഉള്‍പ്പെടുന്ന ഒരു ലിസ്റ്റില്‍ നിന്ന് വിവര്‍ത്തനത്തിനായി ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാന്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. ഒരു ഭാഷ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഫോണില്‍ ഭാഷാ പായ്ക്കും ഡൗണ്‍ലോഡ് ആവും. ഉപയോക്താക്കള്‍ക്ക് ചാറ്റിലെ ത്രീ-ഡോട്ട് മെനുവില്‍ ടാപ്പ് ചെയ്ത് ‘വ്യൂ ട്രാന്‍സ്ലേഷന്‍ ഓപ്ഷന്‍ ആക്സസ് ചെയ്യാന്‍ കഴിയും. തുടര്‍ന്ന് വിവര്‍ത്തനം ചെയ്ത വാചകം വശങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നവിധമാണ് ക്രമീകരണം. ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനോ ചാറ്റ് വ്യൂവില്‍ നിന്ന് വിവര്‍ത്തനം നീക്കം ചെയ്യാനോ ഉള്ള ഒരു ഓപ്ഷനുമുണ്ട്.

https://dailynewslive.in/ വരലക്ഷ്മി ശരത്കുമാര്‍, സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ദ വെര്‍ഡിക്ടി’ലെ ആദ്യ ഗാനം പുറത്ത്. ഏതും സൊല്ലാമല്‍…എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ആദിത്യ റാവു ഈണം നല്‍കി ആദിത്യ റാവുവും പ്രിയങ്ക എന്‍.കെയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മെയ് മാസം തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു. തെക്കേപ്പാട്ട് ഫിലിംസാണ് സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്. അമേരിക്കയില്‍ നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹരിഹരന്‍, വിദ്യുലേഖ രാമന്‍, പ്രകാശ് മോഹന്‍ദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 23 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

https://dailynewslive.in/ അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. എവര്‍ഗ്രീന്‍ ഗാനമായ ‘ഒരായിരം കിനാക്കളാല്‍’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എസ് ബാലകൃഷ്ണന്‍ ആണ്. എം ജി ശ്രീകുമാറും ഉണ്ണി മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡി ആക്ഷന്‍ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. ഏപ്രില്‍ 24ന് പടക്കുതിര തിയറ്ററുകളില്‍ എത്തും. സാലോണ്‍ സൈമണ്‍ ആണ് സംവിധാനം. നന്ദകുമാര്‍ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സിജാ റോസ്, ദിലീപ് മേനോന്‍, നന്ദു, അഖില്‍ കവലയൂര്‍, ജോമോന്‍ ജ്യോതിര്‍, ഷമീര്‍, കോട്ടയം രമേശ്, അരുണ്‍ പുനലൂര്‍, സ്മിനു സിജോ, ഷെറിന്‍ സിദ്ധിഖ്, വിനീത് തട്ടില്‍, പിപി കുഞ്ഞികൃഷ്ണന്‍, ദേവനന്ദ, കാര്‍ത്തിക് ശങ്കര്‍, തമിഴ് നടന്‍ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധര്‍, ഹരി, അരുണ്‍ കുമാര്‍, വിഷ്ണു, അരുണ്‍ ചൂളക്കല്‍, അരുണ്‍ മലയില്‍, ക്ലെയര്‍ ജോണ്‍, ബിബിന്‍, വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ ഒരുമിക്കുന്നത്.

https://dailynewslive.in/ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പ്രശസ്തമായ എസ്യുവി പാലിസേഡിന്റെ രണ്ടാം തലമുറ മോഡല്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. രണ്ടാം തലമുറ മോഡല്‍ ഒരു ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്നു എന്നതാണ് പ്രത്യേകത. ഫുള്‍ ടാങ്കില്‍ ഈ എസ്യുവിക്ക് ഏകദേശം 619 മൈല്‍ (ഏകദേശം 1,000 കിലോമീറ്റര്‍) വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സെഗ്മെന്റിലെ മികച്ച പ്രകടനത്തിന് ശേഷം, പാലിസേഡിനെ പൂര്‍ണ്ണമായും പുതിയൊരു രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു, അതില്‍ കമ്പനി നിരവധി പ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ വിലയോ ഏതൊക്കെ ട്രിം ലെവലുകളോ ലഭ്യമാകുമെന്നോ ഹ്യുണ്ടായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പാലിസേഡ് ഹൈബ്രിഡിന്റെ വില ഏകദേശം 48,000 ഡോളര്‍ (ഏകദേശം 40 ലക്ഷം രൂപ) മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഹൈബ്രിഡ് കാലിഗ്രാഫിയുടെ വില ഏകദേശം 58,000 ഡോളര്‍ (ഏകദേശം 49 ലക്ഷം രൂപ) ആയിരിക്കാം.

https://dailynewslive.in/ 2003. വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളിലൊരാള്‍ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെണ്‍കുട്ടി 20 വര്‍ഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നു. ഈ കേസില്‍ തിരുവനന്തപുരത്ത് ഒരാള്‍ പ്രതി ചേര്‍ക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കുന്നു: ‘നീ പ്രതി മാത്രമല്ല, അന്വേഷകന്‍ കൂടിയാണ്. തെളിയിച്ച് ഇതില്‍നിന്ന് ഊരാം.’ അങ്ങനെ നിവൃത്തികേടില്‍ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവില്‍ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു. ഒരിക്കലും പ്രതിചേര്‍ത്ത് കേസ് തെളിയിക്കാന്‍ പറ്റാത്തൊരാള്‍. കേസ് തെളിയിക്കാന്‍ പ്രഭയ്ക്ക് ആകുമോ? ഉദ്വേഗമുനയില്‍ യാത്ര ചെയ്യുന്ന ഒരു നോവല്‍ മാത്രമല്ല ഇത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥകൂടിയാണ്. ജി.ആര്‍. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചന. ‘അമ്പിളിമോള്‍ തിരോധാനം’. ഡിസി ബുക്സ്. വില 142 രൂപ.

https://dailynewslive.in/ ഹൃദയസംബന്ധമായ പ്രശ്നങ്ങളില്‍ ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ പകുതിയിലേറെ ആളുകളും അവഗണിക്കുന്നുവെന്ന് പല ആരോഗ്യ സര്‍വെകളും ചൂണ്ടിക്കാണിക്കുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത, ഒരു മുതിര്‍ന്ന വ്യക്തിക്ക് 20 സെക്കന്റ് നേരം ശ്വാസം പിടിച്ചുവെക്കാന്‍ സാധിക്കണം. പടികള്‍ കയറാനും ടോയ്‌ലറ്റില്‍ കുത്തിയിരിക്കാനും കഴിയണം. ആരോഗ്യമുള്ള ഹൃദയത്തിന്റെ ലക്ഷണങ്ങളാണ് ഇത്. അടുത്തിടെ നടന്ന ഒരു പബ്ലിക് സ്റ്റഡിയില്‍ ഇരിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ അഞ്ചില്‍ ഒരാള്‍ക്ക് വീതം തലകറക്കവും 11 ശതമാനം ആളുകള്‍ക്ക് നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. മൂന്നിലൊന്ന് ആളുകളും അത്തരം ലക്ഷണങ്ങള്‍ പല വ്യത്യസ്ത കാര്യങ്ങളില്‍ നിന്നാകാമെന്ന് കരുതുന്നു. അതേസമയം 26 ശതമാനം ആളുകള്‍ അവയെ ഗൗരവമായി എടുക്കാറില്ല. 17 ശതമാനം ആളുകള്‍ ഇത്തരം ലക്ഷണങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയാന്‍ മടി കാണിക്കുന്നു. 13 ശതമാനം ആളുകള്‍ തങ്ങള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള പ്രായമായിട്ടില്ലെന്ന് കരുതി ലക്ഷണങ്ങള്‍ അവഗണിക്കുന്നു. ഹൃദയസംബന്ധമായ ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. വേഗത്തില്‍ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം, ശ്വാസതടസ്സം, കുനിയാന്‍ ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് (നാഡിതുടിക്കല്‍), നെഞ്ച് വേദന (നെഞ്ചില്‍ വലിഞ്ഞു മുറുകുന്ന വേദന), ഇടതു കൈ വേദന – (കഴുത്തിലോ കൈകളുടെ മുകള്‍ ഭാഗത്തോ), എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചിലെ അസ്വസ്ഥത, കാലുകളില്‍ നീര്, ക്രമരഹിതമായ ഹൃദയമിടിപ്പ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.52, പൗണ്ട് – 113.59, യൂറോ – 97.43, സ്വിസ് ഫ്രാങ്ക് – 104.07, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.86, ബഹറിന്‍ ദിനാര്‍ – 226.94, കുവൈത്ത് ദിനാര്‍ -279.32, ഒമാനി റിയാല്‍ – 222.13, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.27, ഖത്തര്‍ റിയാല്‍ – 23.28, കനേഡിയന്‍ ഡോളര്‍ – 61.88.