yt cover 18

https://dailynewslive.in/ മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യു അവകാശം എന്നു തിരിച്ചു കിട്ടുമെന്നതില്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു കൃത്യമായി ഉത്തരം പറയാത്തതില്‍ നിരാശ പ്രകടിപ്പിച്ച് മുനമ്പം സമര സമിതി. പ്രശ്നം പരിഹരിക്കുമെന്ന് മുനമ്പത്ത് എത്തി ഉറപ്പു നല്‍കിയ കിരണ്‍ റിജിജു പക്ഷേ ജനങ്ങള്‍ നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് സൂചിപ്പിച്ചാണ് മടങ്ങിയത്. മന്ത്രി വ്യക്തമായ പ്രഖ്യാപനം നടത്താത്തതില്‍ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നായിരുന്നു മുനമ്പം സമര സമിതിയുടെ പ്രതികരണം.

https://dailynewslive.in/ മുനമ്പം സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയില്‍നിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍, അതുണ്ടായില്ലെന്നും മുനമ്പം സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യര്‍. വഖഫ് നിയമത്തിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനായി കുറച്ചുസമയം കൂടി അനുവദിക്കണമെന്നുമാണ് മന്ത്രി പറഞ്ഞതെന്നും ഫാദര്‍ ആന്റണി സേവ്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

*ഭൂട്ടാന്‍ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. ഒപ്പം അനുഗ്രഹീതമായ പ്രകൃതിയും. ഹിമാലയന്‍ചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്ക് 8 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7560811888* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ വഖഫ് നിയമവും മുനമ്പവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സമ്മതിച്ചതോടെ മുനമ്പം ഭൂമി വിഷയത്തില്‍ കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുനമ്പം സമരസമിതിയെ അടക്കം ബി.ജെ.പി വഞ്ചിച്ചെന്നും, പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

https://dailynewslive.in/ വഖഫ് ബില്‍ പാസായാല്‍ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന യുഡിഎഫ് നിലപാട് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ശരിവച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുനമ്പത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും അവസാനിക്കാത്ത നിയമപോരാട്ടങ്ങള്‍ക്ക് വാതില്‍ തുറന്നിടുന്നതാണ് വഖഫ് ഭേദഗതി ബില്ലെന്നും പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞുവന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അത് അട്ടിമറിക്കുകയായിരുന്നെന്നും രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കാത്തിരിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു.

https://dailynewslive.in/ മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒ യുമായ കെഎം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണാവശ്യം. പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍ പുരക്കല്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജോമോനൊപ്പം രണ്ടു പേര്‍ക്ക് കൂടി ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ഗുരുതര ആരോപണവും കെഎം എബ്രാഹം ഉയര്‍ത്തി.

https://dailynewslive.in/ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി മുന്‍ രാജ്യസഭാ എംപി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദന പോസ്റ്റുമായി ദിവ്യ എസ് അയ്യര്‍ ഐ എ എസ്. കര്‍ണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെ.കെ.ആറിന്റെ കവചമെന്നാണ് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള രാഗേഷിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://dailynewslive.in/ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്. എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓര്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ വിമര്‍ശിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജില്‍ മോഹനന്‍ കുറ്റപ്പെടുത്തി.

*അമല ആശുപത്രി വാര്‍ത്തകള്‍

*

അമല പീഡിയാട്രിക് കാർഡിയോളജി വിഭാഗം, *ഗർഭസ്ഥ ശിശുക്കൾ, നവജാത ശിശുക്കൾ, ശിശുക്കൾ, കുട്ടികൾ, ജന്മനാ ഹൃദ്രോഗമുള്ള മുതിർന്നവർ എന്നിവർക്ക്* പ്രതിരോധം, രോഗനിർണയം , ചികിത്സാ സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര പരിചരണം നൽകുന്നു. മികച്ച പരിശീലനം ലഭിച്ച മുഴുവൻ സമയ പീഡിയാട്രിക് കാർഡിയോളജി ഡോക്ടർമാരുടെ സേവനം നിലവിൽ അമല ആശുപത്രിയിൽ മാത്രമാണ് തൃശൂർ ജില്ലയിൽ ലഭ്യമായിട്ടുള്ളത് .പീഡിയാട്രിക് കാർഡിയോളജി മേഖലയിൽ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടത്തിന്റെ ഫലമായി, ലളിതവും സങ്കീർണ്ണവുമായ എല്ലാത്തരം ജന്മനായുള്ള ഹൃദ്രോഗങ്ങളും ബാധിച്ച കുട്ടികളുടെ മെച്ചപ്പെട്ട അതിജീവനം ഇന്ന് നമുക്ക് കാണാൻ കഴിയും. കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ASD,PDA തുടങ്ങിയ കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ നിർണയവും ചികിത്സക്കും ഉള്ള സൗകര്യങ്ങൾ അമലയിൽ ഇപ്പോൾ ലഭ്യമാണ്.*കാർഡിയോമയോപ്പതി, റുമാറ്റിക് പനി, ഇൻഫെക്റ്റീവ് എൻഡോകാർഡിറ്റിസ് തുടങ്ങിയ അസുഖങ്ങൾക്കുള്ള ചികിത്സയും ഒപ്പം തന്നെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയ വൈകല്യങ്ങളുടെ രോഗനിര്‍ണ്ണയവും, പരിചരണവും – ഫീറ്റല്‍ എക്കോ കാര്‍ഡിയോളജിയും* ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക : *0487- 23040000 / 2304170*

https://dailynewslive.in/ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ സംഭവത്തില്‍ കയ്പ്പേറിയ പ്രതികരണം നേരിട്ടത് ചില മനുഷ്യരുടെ നന്മകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞതിനാണെന്ന് ദിവ്യ എസ് അയ്യര്‍. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചുപോകുന്നുവെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

https://dailynewslive.in/ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നല്‍കിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം.

https://dailynewslive.in/ വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പില്‍ ലഭിച്ചാല്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും തട്ടിപ്പിന്റെ മറ്റൊരു മുഖമാണതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതെ അവഗണിക്കണമെന്നും കേരള പൊലീസ് ആവശ്യപ്പെട്ടു.

https://dailynewslive.in/ മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് പോകാനാണ് നീക്കം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കുറ്റപത്രം കൈമാറിയത്.

https://dailynewslive.in/ പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി ഏതെങ്കിലും സ്ഥാനം കിട്ടാന്‍ മുന്‍മന്ത്രി എ.കെ ബാലന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്റെ ചെലവില്‍ വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി എ.കെ ബാലന്‍ മാറിയത് ദയനീയമായ കാഴ്ചയാണെന്നും കെ.സുധാകരന്‍ എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സുധാകരനെ പാന്റ് ഊരി ക്യാംപസിലൂടെ നടത്തിയിട്ടുണ്ടെന്ന എ.കെ.ബാലന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. യജമാനന് വേണ്ടി വഴിയില്‍ നിന്ന് കുരയ്ക്കുന്ന അടിമ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമ്പോള്‍ മാറിക്കിടന്ന് ഉറങ്ങിക്കോളുമെന്നും കേരളത്തിന്റെ പൊതു സമൂഹത്തിലേക്ക് കൂടുതല്‍ വിസര്‍ജ്ജ്യങ്ങള്‍ എറിയാതിരുന്നാല്‍ അടിമയ്ക്ക് നല്ലതെന്ന് മാത്രം ഓര്‍മിപ്പിക്കുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയില്‍ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പ്ലാസ്റ്റിക് കാണിക്കൊന്നയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനഥിന്റേതാണ് നടപടി. അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. വിഷുവിനോട് അനുബന്ധിച്ച് വിറ്റു പോയ കണിക്കൊന്ന ഗുരുതര മാലിന്യ പ്രശ്നം ഉണ്ടാക്കുമെന്നായിരുന്നു പരാതി

https://dailynewslive.in/ കൊവിഡ് ബാധിച്ച് ചികിത്സ തേടിയപ്പോള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ക്ലെയിം നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. എറണാകുളം ആലുവ സ്വദേശി ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് കേസ് തീര്‍പ്പാക്കിയത്.

https://dailynewslive.in/ തൃശൂര്‍ തിരൂര്‍ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോര്‍ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രതിഷേധത്തിനിടെ തളര്‍ന്നുവീണ സരസ്വതിയെ ആശുപത്രിയിലേക്ക് മാറ്റി. ലേലത്തില്‍ ഭൂമി വിറ്റതില്‍ വായ്പ തുക എടുത്ത ശേഷം 10 ലക്ഷം രൂപ ബാങ്ക് നല്‍കണമെന്നായിരുന്നു ആവശ്യം.

https://dailynewslive.in/ കൊല്ലം കരുനാഗപ്പള്ളിയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിന്നാലെ 2 പെണ്‍കുഞ്ഞുങ്ങളും മരിച്ചു. കുലശേഖരപുരം കൊച്ചുമാമൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ആദിനാട് സൗത്ത് പുത്തന്‍വീട്ടില്‍ ഗിരീഷ് ആനന്ദന്റെ ഭാര്യ താരാ ജി. കൃഷ്ണന്‍ (35), മക്കളായ അനാമിക (7), ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ അമ്മയും മക്കളും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മക്കള്‍ നേഹ(5), നോറ (1 വയസ് ) എന്നീ മക്കളും ഇവരുടെ അമ്മയായ അഡ്വ ജിസ്മോളുമാണ മരിച്ചത്. കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്മോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്‌കൂട്ടറില്‍ കയറി കടവില്‍ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു.

https://dailynewslive.in/ ചോറ്റാനിക്കരയില്‍ 4 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്റെ ശിക്ഷ കുറച്ച കേരള ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ്. കേസിലെ പ്രതികളായ റാണി, ഇവരുടെ കാമുകന്‍ രഞ്ജിത്ത് എന്നിവര്‍ക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

https://dailynewslive.in/ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ്ക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമര്‍പ്പിച്ച് ഇഡി. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണ്ണല്‍സിന്റെ കോടികള്‍ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്.

https://dailynewslive.in/ ബെംഗളൂരുവില്‍ വന്‍ലഹരിവേട്ട. 3 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 കോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. രണ്ട് കേസുകളിലായി 9 മലയാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൈജീരിയന്‍ സ്വദേശിയായ ഇടനിലക്കാരനും പിടിയിലായിട്ടുണ്ട്. 3 വ്യത്യസ്ത കേസുകളിലായിട്ടാണ് 9 മലയാളികളും ഒരു നൈജീരിയന്‍ പൗരനും അറസ്റ്റിലായിരിക്കുന്നത്. ഇലക്ട്രോണിക് സിറ്റി, യെലഹങ്ക ന്യൂ ടൗണ്‍, ബേഗൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്.

https://dailynewslive.in/ ബെംഗളുരു നഗരത്തെ ഞെട്ടിച്ച് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. നഗരത്തിലെ ഒരു പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഹിന്ദു യുവാവിനും മുസ്ലിം യുവതിക്കും നേരെയാണ് ഒരു സംഘമാളുകള്‍ ആക്രമണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

https://dailynewslive.in/ അലഹബാദ് ഹൈക്കോടതിക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം. മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന പരാമര്‍ശം നടത്തിയ ജഡ്ജിയെ സുപ്രീം കോടതി നേരത്തെ ശാസിച്ചിരുന്നു. ഇത്തവണ മറ്റൊരു കേസില്‍ അതിജീവിതയെ കുറ്റപ്പെടുത്തിയതിനാണ് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയെ വിമര്‍ശിച്ചത്.

https://dailynewslive.in/ വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലദേശി സാന്നിധ്യമെന്ന് സൂചന. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ പ്രതിഷേധങ്ങളില്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയെന്ന് കണ്ടെത്തല്‍. ആഭ്യന്തര മന്ത്രാലയം പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിക്കുകയാണ്. ഇതിന് ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

https://dailynewslive.in/ മുഡ കേസില്‍ സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. കേസില്‍ അന്വേഷണം തുടരാന്‍ ലോകായുക്തയോട് കോടതി നിര്‍ദ്ദേശം നല്‍കി. സിദ്ധരാമയ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ‘ബി’ റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ട് അല്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. ലോകായുക്തയുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഇഡി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ബെംഗലൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ലോകായുക്തയോട് അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കിയത്.

https://dailynewslive.in/ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ എല്‍നിനോ പ്രതിഭാസം ഇല്ലാത്തതിനാല്‍ മികച്ച മണ്‍സൂണിന് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ പ്രവചനം.

https://dailynewslive.in/ അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുന്നറിയിപ്പ്. രാം മന്ദിര്‍ ട്രസ്റ്റിന് ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കണം എന്നുമാണ് സന്ദേശം. തമിഴ്‌നാട്ടില്‍ നിന്നാണ് ഇ-മെയില്‍ വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ വൈറ്റ് ഹൗസ് ഉത്തരവിട്ട പുതിയ നയംമാറ്റങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ച ഹാവാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹാവാര്‍ഡിന് നികുതിയിളവ് പദവി നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ യൂറോപ്പിലും ആഫ്രിക്കയിലുമടക്കമുള്ള വിവിധ രാജ്യങ്ങളിലെ 30 യു.എസ് എംബസികളും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി ട്രംപ് ഭരണകൂടം. നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചുപൂട്ടിയും ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചും ഫണ്ട് വെട്ടിക്കുറച്ചും അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബജറ്റ് പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികള്‍. അടച്ചുപൂട്ടുന്ന എംബസികള്‍ക്ക് പകരം അയല്‍രാജ്യങ്ങളിലെ എംബസികള്‍ക്ക് അധിക ചുമതല നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

https://dailynewslive.in/ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് 16 റണ്‍സിന്റെ ആവേശ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സ് 15.3 ഓവറില്‍ 111 റണ്‍സ് നേടി എല്ലാവരും പുറത്തായി. എന്നാല്‍ കുഞ്ഞന്‍ വിജയലക്ഷ്യവുമായി പ്രതീക്ഷയോടെ ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 15.1 ഓവറില്‍ വെറും 95 റണ്‍സിന് ഓള്‍ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനുമാണ് പഞ്ചാബിന് ജയമൊരുക്കിയത്.

https://dailynewslive.in/ 400 രൂപയില്‍ താഴെയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 70 ദിവസം മുതല്‍ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകള്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്. പുതിയ 397 രൂപ പ്ലാന്‍ അനുസരിച്ച് 150 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ഈ 397 രൂപ പാക്കേജ് ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകള്‍ വിളിക്കാം. കൂടാതെ ആദ്യ 30 ദിവസം പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഒരുമാസം കണക്കാക്കുകയാണെങ്കില്‍ 60 ജിബി ഡേറ്റയാണ് ലഭിക്കുക. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച് പ്ലാനിലേക്ക് ഡാറ്റയും കോളിങ് സേവനവും ചേര്‍ക്കാനും കഴിയും. ഇതിനുപുറമെ, 100 സൗജന്യ എസ്എംഎസും ഉള്‍പ്പെടുന്നതാണ് പുതിയ പാക്കേജ്. ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ച് കഴിയുന്നത്ര ദിവസം സിം സജീവമായി സൂക്ഷിക്കേണ്ട ഉപയോക്താക്കള്‍ക്ക്, ഈ പ്ലാന്‍ മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

https://dailynewslive.in/ ആയിരത്തൊന്നു നുണകള്‍, സര്‍ക്കീട്ട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡോള്‍ബി ദിനേശന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളി നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് ഡോള്‍ബി ദിനേശന്‍. നാടന്‍ വേഷത്തില്‍ തനിനാടന്‍ മലയാളി കഥാപാത്രമായി നിവിന്‍ പോളി അഭിനയിക്കുന്ന ഈ ചിത്രം മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയാണ് നിവിന്‍ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റ് ആണ്.

https://dailynewslive.in/ കോമഡി സെറ്റിംഗില്‍ ഏലിയന്‍ കഥ പറയാനെത്തുന്ന ‘പ്ലൂട്ടോ’ യുടെ അന്നൗണ്‍സ്മെന്റ് വീഡിയോ പുറത്തിറങ്ങി. നീരജ് മാധവും അല്‍ത്താഫ് സലീമും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്യുന്നത് ഷമല്‍ ചാക്കോയാണ്. ചിത്രത്തില്‍ ഏലിയനായി എത്തുന്നത് സംവിധായകനായും അഭിനേതാവുമായ അല്‍ത്താഫ് സലീമാണ്. സിംഗപ്പൂര്‍ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓര്‍ക്കിഡ് ഫിലിംസിന്റെ ബാനറില്‍ റെജു കുമാറും, രശ്മി റെജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആദ്യ വാരം ആരംഭിക്കും. നവംബര്‍ 2025-ലാണ് തീയേറ്റര്‍ റിലീസ് ലക്ഷ്യമിടുന്നത്. കോമഡി, ഫാന്റസി, സയന്‍സ് ഫിക്ഷന്‍ എന്നീ ഘടകങ്ങള്‍ ഒന്നിച്ചുകൂടുന്ന ഒരു ചിത്രമായിരിക്കും ‘പ്ലൂട്ടോ’ എന്നാണ് അണിയറില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആര്‍ഡിഎക്സിനു ശേഷം നീരജ് മാധവ് മലയാളത്തില്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ രചനയും ക്രീയേറ്റീവ് ഡയറക്ഷനും നിര്‍വഹിക്കുന്നത് നിയാസ് മുഹമ്മദ്.

https://dailynewslive.in/ കൂടുതല്‍ സ്‌പോര്‍ട്ടിയായ ടിഗ്വാന്‍ ആര്‍-ലൈന്‍ ഇന്ത്യയില്‍ പുറത്തിറക്കി ഫോക്‌സ്വാഗണ്‍. 49 ലക്ഷം രൂപ വിലയില്‍ ഒരൊറ്റ വേരിയന്റില്‍ എത്തുന്ന ടിഗ്വാന്‍ ആര്‍-ലൈനിന് സ്റ്റാന്‍ഡേഡ് ടിഗ്വാനെ അപേക്ഷിച്ച് രൂപത്തിലും സൗന്ദര്യത്തിലും മാറ്റങ്ങളുണ്ട്. ഏപ്രില്‍ 23 മുതല്‍ ഇന്ത്യയില്‍ ടിഗ്വാന്‍ ആര്‍ലൈനിന്റെ വിതരണം ഫോക്‌സ്വാഗണ്‍ ആരംഭിക്കും. ആറ് നിറങ്ങളില്‍ ടിഗ്വാന്‍ ആര്‍-ലൈന്‍ ലഭ്യമാണ്. പേഴ്‌സിമോണ്‍ റെഡ് മെറ്റാലിക്ക്, സിപ്രെസിനോ ഗ്രീന്‍ മെറ്റാലിക്, നൈറ്റ്‌ഷൈഡ് ബ്ലൂ മെറ്റാലിക്ക്, ഗ്രെനഡില്ല, ബ്ലാക്ക് മെറ്റാലിക്ക്, ഓറിക്‌സ് വൈറ്റ് മദര്‍ ഓഫ് പേള്‍ ഇഫക്ട്, ഒയിസ്റ്റര്‍ സില്‍വര്‍ മെറ്റാലിക് എന്നിവയാണ് നിറങ്ങള്‍. സുരക്ഷ ഉറപ്പിക്കാനായി ആറ് എയര്‍ബാഗുകള്‍ നല്‍കിയിരിക്കുന്നു. ടിഗ്വാന്‍ ആര്‍ ലൈനില്‍ പെട്രോള്‍, ഡീസല്‍, മൈല്‍ഡ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളുണ്ടെങ്കിലും ഇന്ത്യയില്‍ പെട്രോള്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 201ബിഎച്ച്പി കരുത്തും 320എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. എന്‍ജിന്‍ ഡിഎസ്ജി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 4മോഷന്‍ ഓള്‍വീല്‍ ഡ്രൈവ് നാലു വീലുകളിലേക്കും ഒരേസമയം കരുത്ത് പകരും.

https://dailynewslive.in/ സ്‌നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികള്‍ സ്‌നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്? സ്‌നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമായതുകൊണ്ട്. സ്‌നേഹവും വേര്‍പാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിന്റെ, ദുഃഖത്തിന്റെ നാനാര്‍ത്ഥങ്ങളെ കണ്ടെടുക്കുന്ന നോവല്‍. ‘സുന്ദരജീവിതം’. ബിനീഷ് പുതുപ്പണം. ഡിസി ബുക്സ്. വില 162 രൂപ.

https://dailynewslive.in/ വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് ചെളിയില്‍ അടങ്ങിയ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിങ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണം. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ അസുഖബാധിതനായി ആശുപത്രിയിലാണ്. അപൂര്‍വ്വ രക്തഗ്രൂപ്പാണ് അദ്ദേഹത്തിന്റേത്. ധാരാളം ആളുകള്‍ അയാളെ കാണാനായി വരുന്നുണ്ട്. ചിലര്‍ ആശ്വാസവാക്കുകള്‍ പറയുന്നു, ചിലര്‍ പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്യുന്നു. പണത്തിന്റെ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചിലര്‍ പറയുന്നു. ആ നാട്ടില്‍ പുറംപോക്കില്‍ താമസിക്കുന്ന ഒരാളും അന്ന് ആ ഹോസ്പിറ്റലില്‍ എത്തി മടങ്ങി. അന്ന് രാത്രി നേഴ്‌സ് വന്നപ്പോള്‍ പറഞ്ഞു: താങ്കള്‍ക്കാവശ്യമുളള രക്തം ഇപ്പോഴൊരാള്‍ നല്‍കി. നമുക്ക് അടുത്ത സുഹൃത്തുക്കളും ആത്മമിത്രങ്ങളുമായി ധാരാളം പേര്‍ ഉണ്ടാകാം. ആരും ഉപകരിക്കപ്പെടാത്തപ്പോഴും ആവശ്യങ്ങളുണ്ടാകുമ്പോഴും ആരുണ്ട് എന്നതാണ് അടുപ്പത്തിന്റ ആഴം തീരുമാനിക്കുന്നത്. എങ്ങനെ എളുപ്പത്തില്‍ സഹായിക്കാം എന്നതിന്റെ മാര്‍ഗ്ഗരേഖയുമായാണ് മിക്കവരും ജീവിക്കുന്നത്. നഷ്ടമുണ്ടാകരുത്, ബാധ്യതയായി മാറരുത്, ഭാവിയില്‍ കൂടുതല്‍ ഉപദ്രവമുണ്ടാകരുത് എന്നാല്‍ സഹായകന്‍ എന്ന പേര് നിലനില്‍ക്കണം തുടങ്ങി അദൃശ്യനിബന്ധനകള്‍ അവരുടെ ഉളളടക്കത്തിലുണ്ടാകും. എന്നാല്‍ ആവശ്യമുളളവ നല്‍കുന്നവര്‍ക്ക് അന്യന്റെ അപ്പോഴത്തെ ആവശ്യത്തെക്കുറിച്ച് മാത്രമേ ചിന്തയുണ്ടാകൂ.. തന്റെ സ്വന്തം അവസ്ഥയെക്കുറിച്ചുപോലും അവര്‍ ചിന്തിച്ചെന്ന് വരില്ല. തനിക്കെന്ത് നഷ്ടമുണ്ടാകുമെന്നോ, പകരമെന്ത് ലഭിക്കുമെന്നോ എന്ന ചിന്ത അവരെ അലട്ടില്ല. നഷ്ടപ്പെടാന്‍ അധികമുളളവര്‍ എന്തു നല്‍കുമ്പോഴും അതിലൂടെ എന്ത് മാത്രം നഷ്ടമുണ്ടാകും എന്ന് കണകൂട്ടിക്കൊണ്ടിരിക്കും. നഷ്ടപ്പെടാന്‍ അധികമൊന്നുമില്ലാത്തവര്‍ക്ക് ഒന്നിനേയും ഭയപ്പെടേണ്ടതില്ല. ഒപ്പമുണ്ടായിരുന്നു എന്ന് വരുത്തിതീര്‍ക്കാനുളള കപടവാക്കുകളും പ്രവൃത്തികളും അവരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയുമില്ല. കണ്ടറിഞ്ഞ് ഒപ്പം നില്‍ക്കുക എന്നതാണ് സഹായകവേഷം അണിയുന്നവരുടെ ഉത്തരവാദിത്വം. വേണ്ടത് വേണ്ടപ്പോള്‍ നല്‍കാന്‍ നമുക്ക് ശീലിക്കാം, വാഗ്ദാനങ്ങള്‍ ഒഴിവാക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *