◾https://dailynewslive.in/ മലപ്പുറം ചുങ്കത്തറയിലെ വിവാദ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള യാഥാര്‍ഥ്യംവച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരേയാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശമെന്നും ആ രാഷ്ട്രീയ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവരെല്ലാം കൂടി അതിനെതിരേ രംഗത്തുവന്നതാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.
◾https://dailynewslive.in/ വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍. നിയമ തര്‍ക്കങ്ങള്‍ക്കിടെയാണ് ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കം. എസ്റ്റേറ്റ് ഏറ്റെടുത്തതായി എല്‍സ്റ്റണില്‍ കളക്ടര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി. 64.4705 ഹെക്ടര്‍ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്. ഇന്ന് മുതല്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ തുടങ്ങുമെന്നാണ് വിവരം.
*വിയറ്റ്‌നാം – കമ്പോഡിയ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ പ്രാദേശിക വിഭവങ്ങളും സാഹസിക വിനോദാനുഭവങ്ങളുമെല്ലാമുള്ള വിയറ്റ്‌നാമിലേക്കും ആധുനികതയുടെ സ്പര്‍ശം തീരെയില്ലാത്ത പ്രകൃതിയുടെ നാടന്‍ കാഴ്ചകള്‍ സമ്മാനിക്കുന്ന കംബോഡിയയിലേക്കും 7 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ എക്സാലോജിക് കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എക്‌സാലോജികിനെ വലിച്ചിഴക്കുന്നത് എന്തിനെന്ന് സൂക്ഷ്മ പരിശോധന നടത്തിയാല്‍ പിണറായി വിജയന്റെ പേരിലേക്ക് എത്തുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എക്സാലോജിക്കും സിഎംആര്‍എലും തമ്മിലുള്ള കരാര്‍ തുകയാണ് കൈമാറിയിട്ടുള്ളതെന്നും സാമ്പത്തിക ഇടപാട് സുതാര്യമാണെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വീണയെ വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മാസപ്പടി കേസില്‍ വീണക്കെതിരായ കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട് തള്ളി സിപിഐ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസ് എല്‍ഡിഎഫിന്റെ കേസല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
◾https://dailynewslive.in/ താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി തള്ളി. ജുവൈനല്‍ ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ജില്ലാ കോടതിയെ സമീപിച്ചത്.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്.ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ മുനമ്പം ഭൂമി വിഷയത്തില്‍ നിര്‍ണായകമായ ചോദ്യവുമായി വഖഫ് ട്രിബ്യൂണല്‍. വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് മാത്രമല്ലേ വില്‍പ്പനയ്ക്ക് തടസ്സമുള്ളു എന്ന ചോദ്യമാണ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഉന്നയിച്ചത്. മുനമ്പം കേസില്‍ ഇന്നലെ വഖഫ് ട്രിബ്യൂണലില്‍ നടന്ന വാദത്തിനിടെയാണ് രാജന്‍ തട്ടിലിന്റെ ചോദ്യം.
◾https://dailynewslive.in/ ഏഷ്യാനെറ്റ് ന്യൂസിനെതിരേ പോലീസെടുത്ത പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിനും എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാര്‍ക്കുമെതിരെയാണ് കേസെടുത്തിരുന്നത്. ലഹരിക്കെതിരായ പരമ്പരയിലെ വിവരങ്ങളുടെ പേരിലാണ് മാധ്യമത്തിനെതിരേ പോലീസ് കേസെടുത്തിരുന്നത്. പരമ്പര സദുദ്ദേശ്യപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധി നീതി ന്യായ വ്യസ്ഥയില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമൂഹത്തോടും ഏഷ്യാനെറ്റ് ന്യൂസിനോടും മാപ്പു പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമേറ്റ കനത്ത പ്രഹരമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇനിയെങ്കിലും മുഖ്യമന്ത്രി പാഠം പഠിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഹൈക്കോടതി വിധി നീതിയുടെ വിജയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും വ്യക്തമാക്കി.
◾https://dailynewslive.in/ വിവാദ മലപ്പുറം പ്രസംഗത്തില്‍ ക്ഷമാപണം നടത്താന്‍ വെള്ളാപ്പള്ളി നടേശന്‍ സന്നദ്ധത അറിയിച്ചെന്ന് ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷന്‍ എപി അബ്ദുള്‍ വഹാബ്. പരാമര്‍ശത്തില്‍ ഐഎന്‍എലിന്റെ പ്രതിഷേധവും, അതുമായി ബന്ധപ്പെട്ട ആശങ്കയും വെള്ളാപ്പള്ളിയെ അറിയിച്ചു. പിന്നാക്ക സംവരണ മുന്നണിയുടെ ഭാഗമായി വെള്ളാപ്പള്ളിയെ ഉപയോഗിച്ച മുസ്ലിം ലീഗ് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചതാണ് പ്രസ്താവനയ്ക്ക് കാരണം. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും നിലവിലെ പ്രതിസന്ധികളില്‍ നിന്ന് കരകയറാനും മുസ്ലിം ലീഗ് ഇത് ആയുധമാക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. തൃക്കാക്കര നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി 8000 രൂപയാണ് വാങ്ങിയത്. തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നില്‍ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
◾https://dailynewslive.in/ 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതല്‍ സപ്ലൈകോ വില്‍പന ശാലകളില്‍ കുറയും. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയ്ക്കാണ് നാലു മുതല്‍ 10 രൂപ വരെ കിലോഗ്രാമിന് കുറയുക.
◾https://dailynewslive.in/ മലപ്പുറം മക്കരപ്പറമ്പില്‍ കിണറ്റില്‍ വീണയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. പ്രദേശവാസിയായ നാസര്‍ സമീപത്തെ വീടിന്റെ മതില്‍ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
◾https://dailynewslive.in/ മാള കീഴൂരിലെ ആറു വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നില്‍ കൂസലില്ലാതെ വിവരിച്ച് പ്രതി ജോജോ. നാട്ടുകാരുടെ കനത്ത രോഷത്തിനിടെ പ്രതി ആറു വയസ്സുകാരനെ മുക്കിക്കൊന്ന കുളക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയില്‍ സംസ്‌കരിച്ചു.
◾https://dailynewslive.in/ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പോലീസ് ആദ്യ കുറ്റപത്രം നല്‍കി. ശേഷിക്കുന്ന 19 കേസുകളില്‍ മൂന്നുമാസത്തിനകം കുറ്റപത്രം നല്‍കാമെന്നും പോലീസ് അറിയിച്ചു. കേസില്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ നടപടി ഉണ്ടാവുമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലില്‍ ഫാസ് എന്ന സ്ഥാപനത്തില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഓള്‍ ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
◾https://dailynewslive.in/ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി മെയ് 21 നു വീണ്ടും പരിഗണിക്കും. അന്തിമ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നല്‍കി. ഈ അപേക്ഷ മെയ് 21ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഏഴര വര്‍ഷത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
◾https://dailynewslive.in/ കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
◾https://dailynewslive.in/ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പലത്താണ് സംഭവം. സീതമ്മ (50) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനും മക്കളായ അഞ്ജലി , ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം.
◾https://dailynewslive.in/ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം 45 ലക്ഷം പിന്നിട്ടുവെന്ന് സംസ്ഥാന പ്ലാനിംങ് ബോര്‍ഡിന്റെ കണക്കുകള്‍ വിശദമാക്കുന്നു. 2030 ല്‍ അത് 56 ലക്ഷത്തിലേക്കുമെത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയിലെ ആകെ അവിദ്ഗധ തൊഴിലാളികളില്‍ അന്‍പത് ശതമാനത്തിലധികവും മറ്റുസംസ്ഥാനത്ത് നിന്നെത്തുന്നവരെന്നാണ് കണക്കുകള്‍ പറയുന്നത്.
◾https://dailynewslive.in/ മുംബൈ ഭീകരാക്രമണക്കേസില്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ താമസിപ്പിക്കുക എഎന്‍ഐ ആസ്ഥാനത്ത്. അതീവ സുരക്ഷയുള്ള 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുക. സിസിടിവി നിരീക്ഷണവും 24 മണിക്കൂറും സുരക്ഷാ കാവലുമുണ്ടായിരിക്കും. 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ തഹാവൂര്‍ ഹുസൈന്‍ റാണയെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ നിന്ന് നാടുകടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യക്ക് കൈമാറിയത്.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. എടപ്പാടി പളനി സ്വാമിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തുമെന്നും എടപ്പാടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.
◾https://dailynewslive.in/ തമിഴ്‌നാട്ടില്‍ കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്നലെ വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്.
◾https://dailynewslive.in/ കര്‍ണാടകയില്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ക്യാബിനറ്റില്‍ വച്ചു. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായി എടുക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 17-ന് ജാതി സെന്‍സസ് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം ക്യാബിനറ്റ് യോഗമുണ്ടാകും. സാമൂഹ്യ – സാമ്പത്തിക – വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ട് എന്നാണ് ജാതി സെന്‍സസ് റിപ്പോര്‍ട്ടിനെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്.
◾https://dailynewslive.in/ ബെംഗളൂരുവില്‍ ബൈക്കില്‍ ആണ്‍കുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന ബുര്‍ഖയിട്ട പെണ്‍കുട്ടിക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. അഫ്രീദ് പാഷ, വസീം ഖാന്‍, മാഹിന്‍, മന്‍സൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം.പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ വാരണാസിയില്‍ 23 പേര്‍ ചേര്‍ന്ന് 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി. സ്വന്തം മണ്ഡലമായ വാരണാസിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.
◾https://dailynewslive.in/ വടക്കന്‍ ചൈനയില്‍ മണിക്കൂറില്‍ 150 കിമീ വരെ വേഗതയില്‍ കാറ്റുവീശിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 13 വരെയുള്ള ദിവസങ്ങളില്‍ തലസ്ഥാനമായ ബീജിങ്, തിയാന്‍ജിന്‍, ഹീബൈ പ്രദേശങ്ങളില്‍ . 50 കിലോയിലധികം ഭാരമില്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടമാണെന്നും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ ഐപിഎല്ലില്‍ കൊല്‍ക്കത്തയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. സ്വന്തം മണ്ണില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കുഞ്ഞന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 59 പന്ത് ബാക്കി നില്‍ക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നല്‍കി ക്വന്റണ്‍ ഡി കോക്കും സുനില്‍ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറില്‍ ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം കെകെആര്‍ മറികടന്നു. സുനില്‍ നരേയ്ന്‍ 18 പന്തില്‍ 44 റണ്‍സെടുത്ത് വിജയം അനായാസമാക്കി.
◾https://dailynewslive.in/ ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയര്‍ലൈന്‍ എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ബജറ്റ് കാരിയറായ ഇന്‍ഡിഗോ. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ ഇന്‍ഡിഗോയുടെ ഓഹരികള്‍ 13% വരെ നേട്ടമുണ്ടാക്കി. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 62% വിപണി വിഹിതമാണ് ഇന്‍ഡിഗോയ്ക്കുള്ളത്. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ എയര്‍ലൈന്‍ 987 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 2026 സാമ്പത്തിക വര്‍ഷത്തില്‍ വിമാനങ്ങളുടെ എണ്ണം കൂട്ടാനും ഇന്‍ഡിഗോ ലക്ഷ്യമിടുന്നു. കമ്പനിക്ക് 439 വിമാനങ്ങളുണ്ടായിരുന്നു, അതില്‍ 50 എണ്ണം സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 50 പുതിയ വിമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വിപണി വളര്‍ച്ചയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ ഇന്‍ഡിഗോയുടെ മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ പൊന്നിയിന്‍ സെല്‍വനുശേഷം തമിഴില്‍ വീണ്ടും തിളങ്ങാന്‍ ജയറാം. പൊന്നിയിന്‍ സെല്‍വനില്‍ കാര്‍ത്തിക്കൊപ്പം തകര്‍ത്ത ജയറാം, ഇന്നു സൂര്യയ്ക്കൊപ്പമാണ് എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘റെട്രോ’യിലാണ് സൂര്യയുടെ വലംകയ്യായി ജയറാം എത്തുന്നത്. വേറിട്ട ഗെറ്റപ്പില്‍ മുറി മീശയുമായി എത്തുന്ന ജയറാമിന്റെ ലുക്കും വൈറലായിട്ടുണ്ട്. മേയ് ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ലവ്, ലോട്ടര്‍, വാര്‍ എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം എണ്‍പതുകളുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2ഉ എന്റര്‍ടൈന്‍മെന്റ്സും കാര്‍ത്തിക്ക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ് രാജ് ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ട്യനും കാര്‍ത്തികേയന്‍ സന്താനവുമാണ്.
◾https://dailynewslive.in/ റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികളുടെയും ശ്രദ്ധയില്‍ വന്ന ചിത്രമായിരുന്നു ‘ദേവ’. ഷാഹിദ് കപൂര്‍ നായകനായ ചിത്രം ജനുവരി 31 നാണ് തിയറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 28 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ നേട്ടം കൊയ്യുകയാണ് ചിത്രം. നെറ്റ്ഫ്ലിക്സിലെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആഗോള ടോപ്പ് 10 ല്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ചിത്രം. രണ്ട് ആഴ്ചകളായി ചിത്രം നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ്പ് 10 ല്‍ ഉണ്ട്. കൂടാതെ ഒന്‍പത് രാജ്യങ്ങളില്‍ ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നുമാണ് ചിത്രം. 20 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ദേവ ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തില്‍ വിജയം നേടിയ തന്റെ തന്നെ ചിത്രം ‘മുംബൈ പൊലീസ്’ ആണ് ദേവയെന്ന പേരില്‍ റോഷന്‍ ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.
◾https://dailynewslive.in/ മാരുതി സുസുക്കിയുടെ എംപിവി മോഡല്‍ ഈക്കോയുടെ 2025 മോഡല്‍ എത്തുന്നത് 6 എയര്‍ബാഗ് സുരക്ഷയുമായി. 7 സീറ്റര്‍ മോഡലിനു പകരം 6 സീറ്റ് ലേ ഔട്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള ഈക്കോയുടെ 12 ലക്ഷത്തിലേറെ മോഡലുകള്‍ നിരത്തിലെത്തിയിട്ടുണ്ട്. ഒരേസമയം പാസഞ്ചര്‍ വാഹനമായും കൊമേഴ്‌സ്യല്‍ വാഹനമായും ഉപയോഗിക്കാനാവുമെന്നതാണ് ഈക്കോയുടെ സാധ്യതകളെ വിപുലമാക്കുന്നത്. ഒപ്പം ഈക്കോയുടെ ആംബുലന്‍സ് മോഡലും മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്. പെട്രോളിനു പുറമേ സിഎന്‍ജി മോഡലും എത്തുന്നുണ്ട്. ആകെ ഈക്കോ വില്‍പനയില്‍ പെട്രോള്‍ വേരിയന്റിന് 57 ശതമാനവും ബാക്കി 43 ശതമാനം സിഎന്‍ജി മോഡലുമാണ്. 80എച്ച്പി, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 20 ശതമാനം വരെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഇന്ധനമാക്കാവുന്ന സൗകര്യവും പുതിയ ഈക്കോയില്‍ നല്‍കിയിട്ടുണ്ട്. സിഎന്‍ജി മോഡലിന് 70എച്ച്പിയാണ് കരുത്ത്. 5 സീറ്ററില്‍ മാത്രമാണ് സിഎന്‍ജി മോഡലുള്ളത്.
◾https://dailynewslive.in/ കൂട്ടുകാരായ നാല്‍വര്‍ സംഘം കടന്നുപോയ ജീവിതനാള്‍വഴികളാണ് ഈ നോവലിന്റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും അവര്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വര്‍ത്തമാനകാലത്തില്‍ ഏറ്റവും പ്രസക്തമാണെന്ന് ഉദ്ഘോഷിക്കുന്ന രചന. എട്ട് ദശാബ്ദങ്ങളുടെ നേര്‍ക്കാഴ്ച്ചകളിലൂടെയുള്ള ആത്മകഥാപരമായ ആവിഷ്‌കാരം. ‘ഉദയം അസ്തമയം’. വി പി ജോസഫ്. ഗ്രീന്‍ ബുക്സ്. വില 171 രൂപ.
◾https://dailynewslive.in/ പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചില പഴങ്ങില്‍ ഒന്നാമന്‍ നേന്ത്രപ്പഴമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും ഇവ കഴിക്കാം. പേരയ്ക്കയിലെ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദിപ്പിക്കാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പാഷന്‍ഫ്രൂട്ട് കഴിക്കുന്നതും മസില്‍ വീണ്ടെടുക്കാന്‍ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോയും പേശികള്‍ക്ക് ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പൈനാപ്പിളും പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ അടങ്ങിയ സിട്രസ് പഴങ്ങളും പേശികള്‍ക്ക് നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
2007 ല്‍ രാജസ്ഥാനിലെ നാട്ടിന്‍പുറത്തെ ഒരു ഗാരേജില്‍, രണ്ട് മേശകളുമായാണ് അമിത് ജെയിന്‍ കമ്പനി ആരംഭിച്ചത്. ഒരു ഓട്ടോ എക്‌സപോയാണ് ഈ കമ്പനി തുടങ്ങാനുളള പ്രചോദനം. തുടക്കത്തില്‍ സെക്കന്‍ ഹാന്റ് വാഹനങ്ങള്‍ തിരയുന്നതിനുളള ഒരു പ്ലാറ്റ്‌ഫോമായിരുന്നു കാര്‍ ദോഖോ. എന്നാല്‍ ഇവര്‍ പിന്നീട്, പുതിയ കാര്‍ വില്‍പന വിവരങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, അന്താരാഷ്ട്ര വ്യാപാരം എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി വളര്‍ന്നു. കോവിഡ് കാലത്ത് യൂസ്ഡ് കാറുകള്‍ക്ക് ഡിമാന്റേറിയത് ഓട്ടോമൊബൈല്‍ മേഖലയുടെ സ്വീകാര്യത വര്‍ദ്ധിക്കാന്‍ ഇടയായി. ഇത് കമ്പനിയുടെ ബിസിനസ്സ് വിപുലീകരണത്തിന് ഏറെ സഹായകമായി. ഇന്‍ഷുറന്‍സ് ദോഖോ എന്ന പേരില്‍ പ്രത്യേക സംരംഭം പോലും ഇന്‍ഷുറന്‍സ് രംഗത്തുണ്ട്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഇന്നത്തെ മൂല്യം 9,200 കോടി രൂപയാണ്. രാജ്യത്തെ ചെറുസ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ വലിയ നഗരങ്ങള്‍ വേണമെന്ന വാദമാണ് ഓട്ടോടെക് കമ്പനിയായ കാര്‍ ദോഖോ പൊളിച്ചടുക്കിയത്. ചെറിയൊരു നാട്ടിന്‍പുറത്ത് തുടങ്ങിയത് കൊണ്ട് തന്നെ ഓഫീസ് വാടക മുതല്‍ ജീവനക്കാരുടെ ശമ്പളം വരെ ചെലവിനത്തില്‍ വലിയതുക ലാഭിക്കാനായതായി അമിത് ജയിന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്പാര്‍ക്കിങ്ങായ ഒരു ഐഡിയ, അത് പ്രാബല്യത്തില്‍ വരുത്താന്‍ വേണ്ട നിരന്തരമായ പരിശ്രമം , പരമാവധി ചിലവ് ചുരുക്കികൊണ്ടുളള തുടക്കം, പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രല്ല, നമുക്കോരോരുത്തര്‍ക്കും കാര്‍ദോഖോ ഒരു റോള്‍ മോഡലാണ്. – ശുഭദിനം.