yt cover

https://dailynewslive.in/ വഖഫ് ബില്ലിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു. വഖഫ് ബില്‍ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്ന് പ്രചരിപ്പിക്കുകയാണെന്നും വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണെന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും കിരണ്‍ റിജിജു ചോദിച്ചു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍ലമെന്റിന്റെ ഈ സെഷനില്‍ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

https://dailynewslive.in/ വഖഫ് ബില്ലിനെ പൂര്‍ണ്ണമായും എതിര്‍ക്കാതെ ചില വ്യവസ്ഥള്‍ക്കെതിരായി മാത്രം വോട്ടു ചെയ്യുക എന്ന നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് എംപിമാര്‍. വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ തിരുത്തുന്നതിനെ കേരളത്തിലെ എംപിമാര്‍ അനുകൂലിക്കണം എന്നാണ് കെസിബിസി ആവശ്യപ്പെട്ടത്. മുനമ്പം സമരം ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവയ്ക്കണമെന്ന് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമനും കെസിബിസി നിലപാട് സ്വാഗതം ചെയ്തു.

*നൈനിറ്റാള്‍, ജിം കോര്‍ബെറ്റ്, മസൂറി യാത്ര ഫോര്‍ച്ചൂണിനൊപ്പം*

നൈനിറ്റാള്‍, ജിം കോര്‍ബെറ്റ്, മസൂറി തുടങ്ങി ഉത്തരാഖണ്ഡിലെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് 7 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ കെസിബിസിക്ക് പിന്നാലെ വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുതെന്ന നിലപാടുമായി സിബിസിഐയും. വഖഫ് നിയമഭേദഗതി ബില്‍ എതിര്‍ക്കപ്പെടേണ്ടതല്ലെന്ന നിലപാടാണ് സിബിസിഐ മുന്നോട്ട് വെക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യപ്പെടണമെന്നും മതന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ പ്രസ്താവനയില്‍ പറയുന്നു.

https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ബില്ലിനെ പൂര്‍ണമായി അനുകൂലിക്കാന്‍ കെസിബിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ്. ബില്ലിലെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് ഇപ്പോഴും വ്യക്തമല്ല, വ്യവസ്ഥകള്‍ അറിഞ്ഞശേഷം അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഒരിക്കലും ഹനിക്കപ്പെടില്ലെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നിലപാട് വ്യക്തമാക്കുമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ 157 നഴ്സിങ് കോളജുകള്‍ കേന്ദ്രം അനുവദിക്കുമ്പോള്‍ ഒന്നു പോലും കേരളത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ വലിയ വിഷമം ഇല്ലെന്നും എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും ഓരോ വര്‍ഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയിംസിനുള്ള മാനദണ്ഡം നോക്കിയാല്‍ അര്‍ഹതയില്ലെന്ന് ആരും പറയില്ലെന്നും നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്തു ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെട്ടയം ശാരദാ നേഴ്സിങ് കോളേജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ചെറിഞ്ഞും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ച് ആശാ സമരക്കാര്‍. അമ്പതാം ദിവസം പിന്നിട്ടിട്ടും അനുഭാവം ഇല്ലാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ എന്ന മുദ്രാവാക്യത്തോടെയായിരുന്നു സഹന സമരം.ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യത്തിനും പെന്‍ഷനും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ മുന്നോക്ക് വക്കുന്നത്.

https://dailynewslive.in/ സെക്രട്ടറിയേറ്റിനു മുന്നില്‍ തലമുണ്ഡനം നടത്തിയവര്‍ പ്രതിഷേധിക്കേണ്ടത് ദില്ലിയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര തൊഴില്‍ നിയമപ്രകാരം ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാര്‍ക്ക് തൊഴിലാളി എന്ന പദവി നല്‍കണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങള്‍ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ആര്‍ജ്ജവമുണ്ടെങ്കില്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ മുടിമുറിച്ച് പ്രതിഷേധിക്കുന്നതിന് ഐക്യദാര്‍ഢ്യവുമായി ഗുരുവായൂര്‍ നഗരസഭ ഓഫീസിന് മുന്നില്‍ ബിജെപി നേതാക്കള്‍ തല മുണ്ഡനം ചെയ്തു. ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്‌മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

https://dailynewslive.in/ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫെഫ്ക.. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്തു നിര്‍ത്തുന്നുവെന്ന് ഫെഫ്ക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍, അത് അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാകരുതെന്നും ഫെഫ്ക വ്യക്തമാക്കി.

https://dailynewslive.in/ എമ്പുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ വ്യാഴാഴ്ചയോടുകൂടിയാകും എത്തുകയെന്നാണ് പുതിയ വിവരം.

https://dailynewslive.in/ എമ്പുരാന്‍ ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാന്‍ 200 കോടി ക്ലബിലെത്തിയത്.

https://dailynewslive.in/ എമ്പുരാനില്‍ ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളുണ്ടെന്ന ആരോപണവുമായി എമ്പുരാന്‍ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്കകള്‍ എന്ന നിലയ്ക്കാണ് ജിതിന്‍ ജേക്കബ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്

https://dailynewslive.in/ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി എമ്പുരാനില്‍ അവതരിപ്പിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന സിനിമയാണിതെന്നും നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയില്‍ കണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി. സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 75.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

https://dailynewslive.in/ കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോവിഡ് 19 കാലത്ത് വാക്സീന്‍ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്തിയെന്നും നിര്‍ണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങള്‍ ചെയ്യാത്ത നിലയില്‍ 100 ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സീന്‍ നല്‍കി സഹായഹസ്തം നീട്ടിയെന്നും ഇതിലൂടെ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ പറഞ്ഞു.

https://dailynewslive.in/ തൃശൂര്‍ പൂരം വെടിക്കെട്ട് അനുമതിയില്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടും. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കാന്‍ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ച സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്.

https://dailynewslive.in/ ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഏപ്രില്‍ രണ്ടിന് രാവിലെ 9.45നും 10 .45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ 11നാണ് പമ്പാ നദിയില്‍ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാല്‍ തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കും.

https://dailynewslive.in/ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ പദ്ധതി വിഹിതത്തില്‍ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികള്‍ ട്വന്റി ട്വന്റി പാര്‍ട്ടി പ്രഖ്യാപിച്ചു. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി, പാചകവാതക ബില്ലുകളില്‍ 25 ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. രണ്ടു പഞ്ചായത്തുകളിലുമായി പ്ലാന്‍ ഫണ്ടില്‍ മിച്ചംവന്നം 37.5 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

https://dailynewslive.in/ അടൂര്‍ നഗരസഭാ അധ്യക്ഷ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിന്‍വലിച്ച് തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം കൗണ്‍സിലര്‍. പാര്‍ട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ പിന്‍വലിച്ചത്. സിപിഎം വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്ന റോണിയുടെ ശബ്ദരേഖ ഏറെ വിവാദമായിരുന്നു. ലഹരിക്കച്ചവടത്തിന്റെ കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്നായിരുന്നു ആരോപണം.

https://dailynewslive.in/ യാക്കോബായ സഭയുടെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധതയോട് അനുകൂലമായി പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ മലങ്കര സഭയിലെ തര്‍ക്കങ്ങളെല്ലാം തുടങ്ങിവച്ചത് യാക്കോബായ സഭയാണെന്നും ഒപ്പം രണ്ട് സഭകളായി തുടരാനാണ് ശ്രമമെങ്കില്‍ കൈവശം വെച്ച പള്ളികള്‍ തിരികെ നല്‍കണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചു.

https://dailynewslive.in/ കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഏതാനും പേര്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതോടെ ഏറെ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ മലപ്പുറം മാറാക്കരയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈന്‍, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

https://dailynewslive.in/ ആഴക്കടല്‍ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കത്തയച്ചു. ഖനനം അനുവദിക്കുന്ന ടെന്‍ഡറുകള്‍ റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. സര്‍ക്കാര്‍ 25 ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. ബസ്തര്‍ മേഖലയിലെ ബിജാപൂര്‍ ദന്തേവാഡാ ജില്ലകളുടെ അതിര്‍ത്തിയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

https://dailynewslive.in/ പഞ്ചാബില്‍ ലഹരി മാഫിയക്കെതിരെ വീണ്ടും പൊലീസിന്റെ ബുള്‍ഡോസര്‍ നടപടി. ജലന്ധറില്‍ ലഹരി മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ട ആളുടെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കി. സംഘത്തില്‍ ഉള്‍പ്പെട്ട ആളുടെ 50 കോടിയുടെ സ്വത്ത് നേരത്തെ കണ്ടുകെട്ടിയിരുന്നു. ജലന്ധറിലെ നകോദറിലെ ഫൈസലാ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് പൊലീസ് നടപടിയുണ്ടായത്.

https://dailynewslive.in/ പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. പത്തര്‍ പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

https://dailynewslive.in/ 2004 മുതല്‍ 2016 വരെയുള്ള കാലത്ത് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അസിസ്റ്റന്റുമാര്‍ക്ക് നല്‍കേണ്ട പണം വകമാറ്റി പാര്‍ട്ടി പ്രവര്‍ത്തനത്തിന് ചെലവാക്കിയെന്ന കേസില്‍ ഫ്രാന്‍സിലെ തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെന്‍ കുറ്റക്കാരിയെന്ന് കോടതി. നാലുകൊല്ലം തടവിനും പിഴയ്ക്കും ശിക്ഷിച്ചതിന് പുറമെ, പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അഞ്ചുവര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഇതോടെ 2027-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന നാഷണല്‍ റാലി (എന്‍ആര്‍) പാര്‍ട്ടി നേതാവിന്റെ നീക്കവും പാളി. മറീനും അവരുടെ പാര്‍ട്ടിയായ നാഷണല്‍ റാലി പാര്‍ട്ടിയും 24-ഓളം നേതാക്കളും യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 4.44 മില്യന്‍ ഡോളര്‍ വകമാറ്റി ചെലവഴിച്ചു എന്നാണ് കേസ്.

https://dailynewslive.in/ ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍. ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു ഫ്രെഡറിക് നീല്‍സണ്‍

https://dailynewslive.in/ മ്യാന്‍മറില്‍ ഓപ്പറേഷന്‍ ബ്രഹ്‌മയുടെ ഭാഗമായെത്തിയ ഇന്ത്യ സംഘത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദുരന്തമുണ്ടായ മേഖലയില്‍ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികള്‍ കരസേന തുടങ്ങി. താല്‍കാലിക ആശുപത്രി ഇന്ന് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. തകര്‍ന്ന ബുദ്ധവിഹാരത്തില്‍ കുടുങ്ങിയ 170 ബുദ്ധ സന്യാസിമാരെ രക്ഷപ്പെടുത്താന്‍ എന്‍ഡിആര്‍എഫ് സംഘവും ശ്രമം തുടങ്ങി. 11 നിലയുള്ള 4 കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സ്‌കൈ വില്ല മേഖലയിലും സഹായമെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

https://dailynewslive.in/ മ്യാന്‍മര്‍ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവന്‍ രക്ഷിക്കാനും പകര്‍ച്ചവ്യാധികള്‍ തടയാനും 8 മില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാന്‍മറില്‍ ഇതുവരെ 1,700 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേര്‍ക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായും ഭരണകൂടം അറിയിച്ചു.

https://dailynewslive.in/ ലോകം മുഴുവനും തീരുവ ചുമത്തുമെന്ന പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഞങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും തീരുവ ചുമത്തുമെന്നും എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നുമാണ് പ്രസിഡന്റ് ട്രംപ് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ വെച്ച് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്.

https://dailynewslive.in/ ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16.2 ഓവറില്‍ 116 ന് പുറത്തായി. അരങ്ങേറ്റ മത്സരത്തില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വനി കുമാറാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുെൈംബെ 12.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. മുംബൈയുടെ ഓപ്പണര്‍ റയാന്‍ റിക്കല്‍ട്ടണ്‍ 41 പന്തില്‍ പുറത്താകാതെ 62 റണ്‍സ് നേടി. 9 പന്തില്‍ 27 റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു.

https://dailynewslive.in/ വനിത സമ്പന്നരുടെ പട്ടികയില്‍ ചരിത്രത്തിലാദ്യമായി ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യയില്‍ നിന്നുള്ള വനിത. എച്ച്.സി.എല്‍ ടെക്നോളജീസ് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാറാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ വനിത. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലാണ് റോഷ്ണി നാടാര്‍ ഇടംപിടിച്ചത്. 3.5 ലക്ഷം കോടിയാണ് ഇവരുടെ ആകെ ആസ്തി. എച്ച്.സി.എല്ലുമായി ബന്ധപ്പെട്ട 47 ശതമാനം ഓഹരികള്‍ ശിവ് നാടാര്‍ മകള്‍ക്ക് കൈമാറിയതോടെയാണ് റോഷ്നിയുടെ വരുമാനം ഉയര്‍ന്നത്. വാമ സുന്ദരി ഇന്‍വെസ്റ്റ്മെന്റ്(വാമ ഡല്‍ഹി), എച്ച്.സി.എല്‍ കോര്‍പറേഷന്‍ എന്നിവയുടെ ഓഹരികളാണ് റോഷ്നിക്ക് കൈമാറിയത്. ഇതോടെ 12 ബില്യണ്‍ മൂല്യം വരുന്ന ടെക്നോളജി കമ്പനിയുടെ പൂര്‍ണ നിയന്ത്രണം റോഷ്നിക്ക് കൈവന്നു. ഇതോടെ വാമ ഡല്‍ഹിയിലെ 44.17 ശതമാനം ഓഹരിയുടേയും എച്ച്.സി.എല്‍ ടെക്നോളജിയിലെ 0.17 ശതമാനം ഓഹരിയുടേയും വോട്ടിങ് അവകാശം റോഷ്നിക്ക് ലഭിച്ചു. 51 ശതമാനം ഓഹരികള്‍ ശിവ്നാടാര്‍ കൈമാറുന്നതിന് മുമ്പ് വാമ ഡല്‍ഹിയിലും എച്ച്.സി.എല്‍ കോര്‍പറേഷനിലും കൂടി 10.33 ശതമാനം ഓഹരിയാണ് രോഷ്നി നാടാര്‍ക്ക് ഉണ്ടായിരുന്നത്. 2020 ജൂലൈയിലാണ് റോഷ്നി എച്ച്.സി.എല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സണായി ചുമതലയേറ്റെടുത്ത്. ശിവ് നാടാര്‍ ഫൗണ്ടേഷനില്‍ ട്രസ്റ്റിയായും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

https://dailynewslive.in/ കാര്‍ത്തിയെ നായകനാക്കി പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ ‘സര്‍ദാര്‍ 2’ ആദ്യ ഗ്ലിംപ്സ് എത്തി. ഹോളിവുഡ്കൊറിയന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഷോട്ടുകളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ജപ്പാനില്‍ ഒരു മിഷനു പോകുന്ന സര്‍ദാറിനെ ടീസറില്‍ കാണാം. ഇന്ത്യയെ നശിപ്പിക്കാന്‍ പോകുന്ന ബ്ലാക്ക് ഡാഗര്‍ എന്നൊരു ശക്തി വരുന്നുവെന്ന സൂചനയും ടീസര്‍ നല്‍കുന്നു. എസ്.ജെ. സൂര്യ, മാളവിക മോഹനന്‍, അഷിക രംഗനാഥ്, രജിഷ വിജയന്‍, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 2022ല്‍ റിലീസ് ചെയ്ത ‘സര്‍ദാര്‍’ സിനിമയുടെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം എത്തുക. സാം സി.എസ്. ആണ് സംഗീതം. ജോര്‍ജ് സി. വില്യംസ് ആണ് ഛായാഗ്രഹണം. മേയ് 30ന് ചിത്രം തിയറ്ററുകളിലെത്തും.

https://dailynewslive.in/ തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രങ്ങളിലൊന്നാണ് അജിത്ത് കുമാറിനെ നായകനാകുന്ന ‘ഗുഡ് ബാഡ് അഗ്ലി’. അധിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. അതിനാല്‍ തന്നെ ഗോഡ് ബ്ലെസ് യു എന്ന ഗാനം ഇതിനകം യൂട്യൂബ് ട്രെന്റിംഗില്‍ എത്തിയിട്ടുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ടീ സീരിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രതികാരത്തിന്റെയും കൂറിന്റെയും അധികാരത്തിന്റെ വിലയുടെയുമൊക്കെ ഒരു കഥയാണ് ഇത്. ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10നാണ് തിയറ്ററുകളില്‍ എത്തുക.

https://dailynewslive.in/ വരും മാസങ്ങളില്‍ ഗ്ലോസ്റ്റര്‍ എസ്യുവിക്ക് ഒരു പ്രധാന അപ്‌ഡേറ്റ് നല്‍കാന്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഒരുങ്ങുന്നു. 2025 ലെ ഭാരത് മൊബിലിറ്റി ഷോയില്‍ അരങ്ങേറ്റം കുറിച്ച അപ്‌ഡേറ്റ് ചെയ്ത ഗ്ലോസ്റ്ററിന്റെ കൂടുതല്‍ പ്രീമിയം വേരിയന്റായ എംജി മജസ്റ്ററും കാര്‍ നിര്‍മ്മാതാവ് അവതരിപ്പിക്കും. ടൊയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ, നേരിട്ടുള്ള എതിരാളിയായി ഇത് സ്ഥാനം പിടിക്കും. ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്ന മാക്‌സസ് ഡി90 എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മജസ്റ്ററിന്റെ രൂപകല്‍പ്പനയും സ്റ്റൈലിംഗും. ഗ്ലാസ്റ്ററിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് കരുത്ത് പകരുന്ന അതേ 2.0ലി, 4സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ എണ്‍ജി മജസ്റ്റര്‍ എസ്യുവിയിലും ഉപയോഗിക്കുക. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഈ മോട്ടോര്‍ 216ബിഎച്പി കരുത്തും 479 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

https://dailynewslive.in/ മൂവി ക്യാമറയുമായി ലോകം ചുറ്റുന്ന പേര്‍ഷ്യക്കാരന്‍ പ്രവാചകന്‍ മജീദ് മജീദി, ഒരു ഇറോട്ടിക് മാസികയിലൂടെ അറബ് ലോകത്തെ പൊള്ളിച്ച വെറുക്കപ്പെട്ട എഴുത്തുകാരി ജുമാന ഹദാദ്, ഇന്ത്യന്‍ പുസ്തകവിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള നോവലിസ്റ്റ് ചേതന്‍ ഭഗത്, ഇസ്രയേലിലിരുന്നുകൊണ്ട് പലസ്തീനുവേണ്ടി കവികളെ നിര്‍മ്മിക്കുന്ന സിയോണ ഷാമെ, ചോരമണക്കുന്ന ഓര്‍മ്മകള്‍കൊണ്ട് ചരിത്രപുസ്തകം തുന്നിയ ഉര്‍വശി ബൂട്ടാലിയ, ലോകം കൊണ്ടാടുന്ന ഇറാനിയന്‍ സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട നായിക ഫാത്തിമ മൊതമത് ആര്യ, എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഒരേപോലെ ആവശ്യമുള്ള ഒരേയൊരു പ്രകാശ് രാജ്, ഫത്വകളും വധശ്രമങ്ങളും കൊണ്ട് സമ്പന്നയായ എഴുത്തുകാരി തസ്ലീമ നസ്‌റിന്‍, ആസിഡില്‍ അലിഞ്ഞുപോവാതെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മഹാമാതൃകയായി രേഷ്മ ബാനോ ഖുറേഷി. ‘വര്‍ത്തമാന പുസ്തകം’. ലിജീഷ് കുമാര്‍. മാതൃഭൂമി. വില 246 രൂപ.

https://dailynewslive.in/ പോഷകഗുണങ്ങള്‍ ഏറെയുള്ള ഒരു പഴമാണ് മാതളം. ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയ മാതളം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ദിവസവും ഒരു മാതളം വീതം കഴിച്ചാല്‍ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാം. മാതളത്തിലടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഓക്സീകരണ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കും. ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍, വരകള്‍ ഇവ കുറയ്ക്കാന്‍ സഹായിക്കും. ഇവ കൊളാജന്റെ ഉല്‍പ്പാദനത്തിനു സഹായിക്കുകയും. ചെറുപ്പം തോന്നുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും. മാതളം പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തിയും ബൗദ്ധിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തും. ആന്റിഓക്സിഡന്റുകള്‍, തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളില്‍ നിന്നു സംരക്ഷിക്കും. അള്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. കാലറി വളരെ കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയതുമായ പഴമാണ് മാതളം. മാതളത്തിന്റെ പതിവായ ഉപയോഗം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു. മാതളത്തിന് ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്. ഇത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മാതളത്തിന് കഴിയുന്നു. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും മാതളം സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പഴമാണ് മാതളം.

*ശുഭദിനം*

*കവിത കണ്ണന്‍*

രണ്ടുകൈയ്യിലും നിറയെ പൂക്കളുമായാണ് അയാള്‍ ബുദ്ധനെ കാണാന്‍ എത്തിയത്. അയാളെ കണ്ടയുടനെ പൂക്കള്‍ താഴെയിടാന്‍ ബുദ്ധന്‍ പറഞ്ഞു. ഇടതുകൈകൊണ്ട് പൂക്കള്‍നല്‍കുന്നതിലെ അപാകത കണക്കിലെടുത്താവാം അങ്ങനെ പറഞ്ഞതെന്ന് കരുതി അയാള്‍ ഇടതുകൈയിലെ പൂക്കള്‍ താഴെയിട്ടു. കുറച്ചുകൂടി ബുദ്ധന് അടുത്തേക്ക് നീങ്ങിയപ്പോള്‍ അദ്ദേഹം വീണ്ടും പൂക്കള്‍ താഴെയിടാന്‍ പറഞ്ഞു. ബുദ്ധന് ചിലപ്പോള്‍ പൂക്കള്‍ ഇഷ്ടമല്ലായിരിക്കാം എന്ന ചിന്തയില്‍ ബാക്കിയുളള പൂക്കളും അയാള്‍ താഴെയിട്ടു. എന്നിട്ടും ബൂദ്ധന്‍ പറഞ്ഞു: ഇനിയുള്ളത് കൂടി അവിടെ താഴെയിടൂ.. തന്റെ കൈ ശൂന്യമാണല്ലോ എന്നോര്‍ത്ത് അയാള്‍ തന്റെ കയ്യിലേക്കും ബുദ്ധന്റെ മുഖത്തേക്കും നോക്കി. അപ്പോള്‍ ബുദ്ധന്‍ തുടര്‍ന്നു: നിങ്ങള്‍ നിങ്ങളെതന്നെ അവിടെ ഉപേക്ഷിക്കാനാണ് ഞാന്‍ പറഞ്ഞത്. എങ്കിലേ ബുദ്ധനാരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകൂ. അല്ലെങ്കില്‍ കുറെ പൂക്കളും തന്ന് ഞാന്‍ പറയുന്നതും കേട്ട് നിങ്ങള്‍ നിങ്ങളായിത്തന്നെ തിരിച്ചുപോയേനെ.. പുറമേയുളള മോടിപിടിപ്പിക്കലുകള്‍ കൊണ്ട് ആരുടേയും അന്തസത്തയില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കില്ല. നവീകരണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിലുളള അവസ്ഥയെ ഉപേക്ഷിക്കാന്‍ ആദ്യം തയ്യാറാകണം. പുതിയതിനെ സ്വീകരിക്കണം. പക്ഷേ, ഇതുരണ്ടും അത്ര എളുപ്പമുളള കാര്യങ്ങളല്ല. അപരനെ നേരില്‍ കാണുമ്പോള്‍ നല്ലത് പറയുകയും അസാന്നിധ്യത്തില്‍ അപവാദം പറയുകയും ചെയ്യുന്നത് ഒരു കടപനാട്യമാണ്. ആ നാട്യങ്ങളെ ഉപേക്ഷിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. ഈഗോ ഉപേക്ഷിക്കുക. ഒപ്പം സ്വയം പരുവപ്പെടുക – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *