P6 yt cover

https://dailynewslive.in/ സ്‌നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ്. സന്ദര്‍ശനത്തില്‍ ഡാലസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തില്‍ ഒതുക്കാന്‍ നോക്കുകയാണെന്നും എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. ലോകസ്ഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം മാറിയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭരണഘടനയ്ക്കും മതവിശ്വാസത്തിനും സംസ്ഥാനങ്ങള്‍ക്കും എതിരായ ആക്രമം അനുവദിക്കാനാവില്ല എന്ന കാര്യം രാജ്യത്തെ ജനം തിരിച്ചറിഞ്ഞു എന്നും രാഹുല്‍ കൂട്ടിച്ചേര്‍്ത്തു.

https://dailynewslive.in/ ആര്‍എസ്എസിനെ പറ്റി മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഈ ജന്മം മതിയാകില്ലെന്നും അത് അറിയണമെങ്കില്‍ രാഹുല്‍ പല ജന്മം ജനിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാജ്യദ്രോഹിക്ക് ഒരിക്കലും ആര്‍എസ്എസ് എന്താണെന്ന് അറിയില്ലെന്നും ഇന്ത്യയെ ആക്ഷേപിക്കാനാണു രാഹുല്‍ വിദേശയാത്ര നടത്തുന്നതെന്നും ഗിരിരാജ് സിങ് ആരോപിച്ചു. ഇന്ത്യയുടെ മൂല്യങ്ങളില്‍നിന്നും സംസ്‌കാരത്തില്‍ നിന്നുമാണ് ആര്‍എസ്എസ് ജനിച്ചതെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*സെപ്റ്റംബര്‍ 7 ലെ വിജയി : എം.വി.ഗോവിന്ദന്‍, ചാവശ്ശേരി, കണ്ണൂര്‍*

https://dailynewslive.in/ ഇന്ത്യയില്‍ ആര്‍ക്കും എംപോക്സ് രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായി. എന്നാല്‍ സംസ്ഥാനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

https://dailynewslive.in/ എഡിജിപി എംആര്‍ അജിത് കുമാറും, ആര്‍എസ്എസ് നേതാവ് റാം മാധവും മായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയില്‍ ബിസിനസുകാര്‍ മാത്രമല്ലെന്നും സതീശന്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയുടെ അജണ്ട തൃശൂര്‍ പൂരം ആണെന്ന് താന്‍ പറഞ്ഞിട്ടില്ല. കാണാന്‍ പോകുന്നത് പൂരമല്ലേയെന്നും സതീശന്‍ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാണ് കത്തില്‍ എഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവ് റാം മാധവും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയായ ബിസിനസുകാരുമുണ്ടെന്ന് സൂചന. കണ്ണൂര്‍ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത. തലസ്ഥാനത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മൂന്ന് പേര്‍ക്കേ മറുപടി പറയാന്‍ കഴിയുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. അതില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. ദൂതനായി എഡിജിപിയെ അയച്ചുവെങ്കില്‍ എന്തിനെന്ന് മുഖ്യമന്ത്രി പറയണം. രണ്ടാമത് എഡിജിപിയാണെന്നും എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അതല്ലെങ്കില്‍ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആര്‍എസ്എസ് നേതാവ് തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തത വേണമെന്ന് ഡി. രാജ. വിഷയത്തില്‍ സംസ്ഥാന സിപിഐ നേതൃത്വം പ്രതികരിച്ചുവെന്നും എന്ത് പ്രതിഫലനം ഇത് ഉണ്ടാക്കുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചെന്നും ഡി. രാജ വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മലയാള സിനിമാരംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ (ഡബ്ല്യു.സി.സി) പിന്തുണയ്ക്കുന്നതിനെ രാഷ്ട്രീയമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡബ്ല്യു.സി.സിയ്ക്കുള്ള പിന്തുണ സ്ത്രീപക്ഷ നിലപാടാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. നാലാമത് എന്‍. രാജേഷ് സ്മാരക പുരസ്‌കാരം ഡബ്ല്യു.സി.സിയ്ക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് അയച്ച നാല് സാമ്പിളുകള്‍ ആണ് പോസിറ്റീവ് ആയത്. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു. കൊമ്മേരിയില്‍ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതായി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ തിരുവനന്തപുരത്ത് നാലുദിവസം കുടിവെള്ളം മുട്ടിയത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമെന്ന് റിപ്പോര്‍ട്ട്. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതും, പ്രധാന പൈപ്പ് ലൈനിലെ വാല്‍വുകള്‍ പലതും പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്റെയും ആവശ്യം. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ലെന്നാണ് പരാതി.

https://dailynewslive.in/ തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധിയല്ല, മറിച്ച് കാര്യക്ഷമതയുള്ള ഭരണമാണ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വേണ്ടതെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തലസ്ഥാനത്തെ ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ സഖ്യം എവിടെയെല്ലാം അധികാരത്തിലുണ്ടോ അവിടെയെല്ലാം ഭരണം അവതാളത്തിലാവുകയും രാഷ്ട്രീയമെന്നത് മുഴുവന്‍ സമയ അഴിമതി മാത്രമായി ചുരുങ്ങുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

https://dailynewslive.in/ പാര്‍ട്ടിയോടുള്ള പ്രതിഷേധം തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാവി ഇ.പി.ജയരാജന്‍. ക്ഷണിച്ചിട്ടും കണ്ണൂരിലെ ചടയന്‍ ഗോവിന്ദന്‍ ദിനാചരണത്തില്‍ ഇ പി ജയരാജന്‍ പങ്കെടുത്തില്ല. ജാവദേക്കര്‍ കൂടിക്കാഴ്ചയുടെ പേരില്‍ ഇടതുപക്ഷ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നില്ല. എന്നാല്‍ അതൃപ്തിയില്ലെന്നും ചികിത്സയിലെന്നുമാണ് ഇപി വിട്ടുനിന്നതിനെക്കുറിച്ച് എം.വി.ജയരാജന്‍ പ്രതികരിച്ചത്.

https://dailynewslive.in/ വടകര വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രതിയായ മുഹമ്മദ് ഖാസിം നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മുഹമ്മദ് ഖാസിമാണ് വ്യാജ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കിയതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കേസില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച്, പൊലീസിന്റെ തുടര്‍ നീക്കങ്ങള്‍ ശരിയായ ദിശയില്‍ ആകണമെന്നും നിര്‍ദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഖാസിമിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

https://dailynewslive.in/ ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി. എഡിജിപി അജിത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തുടരന്വേഷണത്തില്‍ കൊല്ലം എസ് പി തീരുമാനമെടുത്തത്. എഡിജിപി അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് തുടരന്വേഷണം നിര്‍ദ്ദേശിച്ചത്. എന്നാല്‍ തുടരന്വേഷണമുണ്ടായാല്‍ രണ്ട് പ്രതികള്‍ക്കും ജാമ്യം ലഭിക്കാനിടയാകും.

https://dailynewslive.in/ നടനും എംഎല്‍എയുമായ മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടി അപ്പീല്‍ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്ക് നല്‍കിയത്.

https://dailynewslive.in/ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയില്‍ 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.

https://dailynewslive.in/ കട്ടപ്പനയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ എസ് ഐ മര്‍ദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. അടുത്ത മാസം തൊടുപുഴയില്‍ നടക്കുന്ന സിറ്റിങ്ങില്‍ എസ് പി യും കട്ടപ്പന ഡി വൈ എസ് പി യും വിശദീകരണം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ എസ് ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍.

https://dailynewslive.in/ കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെ ഇരുമ്പ് വേലിയില്‍ സ്ഥാപിച്ച ലൈറ്റില്‍ നിന്നും യുവാവ് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി മരിച്ച അബിന്‍ ബിനുവിന്റെ കുടുംബം. സുരക്ഷിതമല്ലാത്ത രീതിയില്‍ കേബിള്‍ വലിച്ച്, ലൈറ്റ് ഘടിപ്പിച്ചത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കുടുംബം ചൂണ്ടിക്കാട്ടി.

https://dailynewslive.in/ പാലക്കാട് വടക്കഞ്ചേരിയില്‍ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡില്‍ ആണ് സംഭവം. കണക്കന്‍ തുരുത്തി പല്ലാറോഡ് നാരായണന്‍ (70) നെയാണ് അനധികൃത വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു.

https://dailynewslive.in/ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങളാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആക്സസ് ഫിലിം ഫാക്ടറി എന്ന ബാനറില്‍ നിരവധി മിഡ് ബജറ്റ് വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് ദില്ലി ബാബു.

https://dailynewslive.in/ ജീവപര്യന്തം തടവുകാരനെ വനിതാ ഡി.ഐ.ജി.യുടെ വീട്ടുജോലി ചെയ്യിപ്പിച്ചതിന് 14 പോലീസുകാരുടെ പേരില്‍ കേസെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. ജീവപര്യന്തം തടവുകാരനായ ശിവകുമാറിന്റെ അമ്മ കലാവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

https://dailynewslive.in/ ബിഹാറിലെ പട്നയില്‍ ബിജെപി നേതാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു. മുന്ന ശര്‍മ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദര്‍ മനോജ് ആണ് കൊല്ലപ്പെട്ടത്. മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ വെടിവക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ കാന്‍പൂരിലെ റെയില്‍ പാളത്തില്‍ നിന്ന് എല്‍പിജി സിലിണ്ടര്‍ കണ്ടെത്തി. ഇതുവഴിയേ കടന്ന് പോകേണ്ടിയിരുന്ന കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗ്യാസ് കുറ്റിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിവേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ച് ഗ്യാസ് കുറ്റി തെറിച്ച് പോവുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് ചാക്കില്‍ പൊതിഞ്ഞ് ട്രാക്കില്‍ വച്ച ഗ്യാസ് കുറ്റിയിലാണെന്ന് വ്യക്തമായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു.

https://dailynewslive.in/ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. എകെ- 47, പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി സേന അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍.

https://dailynewslive.in/ മുടിയുടെ കാര്യത്തില്‍ സ്‌കൂള്‍ നിയമങ്ങള്‍ ലംഘിച്ച 66 ഓളം വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ച അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി. തായ്‌ലന്റിലാണ് സംഭവം. അധ്യാപകന്റെ പ്രവര്‍ത്തിയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ സ്‌കൂള്‍ അധികൃതര്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു.

https://dailynewslive.in/ എയര്‍ ഇന്ത്യയുടെ 2023-24 സാമ്പത്തികവര്‍ഷത്തെ വരുമാനം 38,812 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍പുള്ള വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധന. വരുമാനം വര്‍ധിച്ചതോടെ കമ്പനിയുടെ നഷ്ടത്തിലും കുറവുണ്ടായി. 11,388 കോടി രൂപയില്‍ നിന്ന് 4,444 കോടി രൂപയായിട്ടാണ് നഷ്ടം കുറഞ്ഞത്. 2022-23 സാമ്പത്തികവര്‍ഷം 15,414 കോടി രൂപയായിരുന്നു ടാറ്റ ഏവിയേഷന്റെ നഷ്ടം. 2024 സാമ്പത്തികവര്‍ഷം 6,337 കോടി രൂപയാണ് നഷ്ടം. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര, എ.ഐ.എക്‌സ് കണക്ട് എന്നിവ അടങ്ങുന്നതാണ് ടാറ്റയുടെ ഏവിയേഷന്‍ ബിസിനസ്. ചെലവുകുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 2024 സാമ്പത്തികവര്‍ഷത്തെ നഷ്ടം 163 കോടി രൂപയാണ്. മുന്‍ വര്‍ഷം 117 കോടി രൂപ ലാഭമായിരുന്ന സ്ഥാനത്തു നിന്നാണിത്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി നഷ്ടം രേഖപ്പെടുത്തുന്നത്. 2024 സാമ്പത്തികവര്‍ഷം വരുമാനം 33 ശതമാനം ഉയര്‍ന്ന് 7,600 കോടി രൂപയിലെത്തിയപ്പോള്‍ ചെലവില്‍ 38.3 ശതമാനമാണ് വര്‍ധന, 7,73 കോടി രൂപ.

https://dailynewslive.in/ അണ്‍സെന്റ് ആയ മെസേജുകള്‍ എളുപ്പം കാണാനാവുന്ന തരത്തില്‍ ഡ്രാഫ്റ്റ് ചെയ്യുന്ന സംവിധാനവുമായി വാട്സ്ആപ്പ്. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമായിട്ടുള്ള ഈ ഫീച്ചര്‍ വൈകാതെ ലോഞ്ച് ചെയ്യും. വളരെ പ്രതീക്ഷയോടെയാണ് ഡ്രാഫ്റ്റ് ലേബല്‍ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. അപൂര്‍ണമായ സന്ദേശമായി ഇത്തരം മെസേജുകള്‍ ചാറ്റ് ബോക്സില്‍ കാണാനാകും. അണ്‍സെന്റ് ആയ മെസേജുകള്‍ കൃത്യമായി ഇതില്‍ രേഖപ്പെടുത്തിയിരിക്കും. എല്ലാ മെസേജുകളും ഓപ്പണ്‍ ചെയ്ത് പരിശോധിക്കാതെ തന്നെ അണ്‍സെന്റ് മെസേജുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. ഏറ്റവും അവസാനം ഡ്രാഫ്റ്റായ മെസേജായിരിക്കും ചാറ്റ് ലിസ്റ്റില്‍ ആദ്യം കാണിക്കുക. വളരെ സുപ്രധാനമായ മെസേജുകള്‍ അണ്‍സെന്റ് ആവുകയോ മിസ്സാവുകയോ ചെയ്താല്‍ കണ്ടെത്താന്‍ പുതിയ ഫീച്ചര്‍ സഹായകമാകും. ടെസ്റ്റിംഗ് കഴിഞ്ഞ് വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഉടന്‍ തന്നെ ഈ ഫീച്ചര്‍ എത്തിച്ചേരും.

https://dailynewslive.in/ ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിലെ വാനര ലോകം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ടിബറ്റന്‍ വരികളോടെയാണ് ഈ ഗാനം ആരംഭിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗാനം. ജോബ് കുര്യനും ജെ’മൈമയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം മുരളീധരന്റെ വരികള്‍ക്ക് മുജീബ് മജീദ് സം?ഗീതം പകര്‍ന്നത്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുല്‍ രമേഷ് ആണ് നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളി ആണ് നായികയായി എത്തുന്നത്. ഹരിദാസ്വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും.

https://dailynewslive.in/ മമ്മൂട്ടി നായകനായ ഷാജി കൈലാസ് ചിത്രം ‘വല്യേട്ടന്‍’ വീണ്ടും റീ റിലീസിന്. 4കെ ഡോള്‍ബി അറ്റ്മോസ് സിസ്റ്റത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കല്‍ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. സഹോദരന്‍മാരെ ജീവനുതുല്യം സ്‌നേഹിക്കുന്ന അദ്ദേഹം അവരുടെ സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങളും അതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമൊക്കെയാണ് സിനിമ മുന്നേറുന്നത്. മോളിവുഡില്‍ റീ റിലീസ് കാലമായതോടെ ‘ഒരു വടക്കന്‍ വീരഗാഥ’, ‘ദേവാസുരം’ ‘ആറാംതമ്പുരാന്‍’, ‘ദേവദൂതന്‍’ തുടങ്ങി നിരവധി സിനിമകളാണ് റീ റിലീസിനെത്തുന്നത്.

https://dailynewslive.in/ മാരുതി സുസുക്കി ഇന്ത്യ ഏറ്റവും ഉയര്‍ന്ന മൈലേജ് കാറായ സെലെരിയോയ്ക്ക് സെപ്റ്റംബറില്‍ മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. സെലേറിയോയുടെ മാനുവല്‍ ട്രാന്‍സ്മിഷനില്‍ 30,000 രൂപയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 35,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. അതേ സമയം, ഏത് വേരിയന്റിലും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ലഭിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഈ കാറില്‍ പരമാവധി 52,000 രൂപ വരെ ആനുകൂല്യം ലഭിക്കും. സെലേരിയോ സിഎന്‍ജി പതിപ്പിന്റെ മൈലേജ് 35.60 കിലോമീറ്റര്‍ വരെയാണ്. ഓഗസ്റ്റില്‍ 3,181 യൂണിറ്റ് സെലേറിയോ വിറ്റഴിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ സെലേറിയോയുടെ ഏറ്റവും മികച്ച വില്‍പ്പന കൂടിയാണിത്. 5.37 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില.

https://dailynewslive.in/ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചസമയത്തുത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കപ്ലോന്‍, സ്ലീവാമല, സേവ, പടക്കം,ദയറ, 666 എന്നീ കഥകളുള്‍പ്പെടെ ചാവുനാടകത്തിലെ വിദൂഷകന്‍, ലിഫ്റ്റും ഗോവണിയും, രക്ഷാടനം, ഉപ്പുപുരട്ടിയ മുറിവുകള്‍ എന്നിങ്ങനെ പത്തുകഥകള്‍. വര്‍ഗീസ് അങ്കമാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘പടക്കം’. മാതൃഭൂമി ബുക്സ്. വില 266 രൂപ.

https://dailynewslive.in/ പുറത്ത് പോയി നടക്കാന്‍ പറ്റാത്തവര്‍ വീടിനും ഓഫീസിനും അകത്ത് നടക്കുന്നതും പടികള്‍ കയറുന്നതും പുറത്ത് നടക്കുന്നതിന് സമാനമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ട്രെഡ്മില്ലിലും അല്ലാതെയുമൊക്കെയുള്ള ഈ അകത്തെ നടത്തമാണ് ഇപ്പോഴത്തെ ട്രെന്‍ഡെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് തരത്തിലുള്ള വ്യായാമവും ശരീരത്തില്‍ നിന്ന് അനാവശ്യ കാലറികള്‍ കുറയ്ക്കാന്‍ സഹായിക്കും. എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാര്‍ദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കാനും നടപ്പ് സഹായിക്കും. നടത്തം വെറുമൊരു വ്യായാമം മാത്രമല്ല. ഇത് സന്തോഷത്തിനുള്ള താക്കോല്‍ കൂടിയാണ്. നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുകയും രക്തസമ്മര്‍ദ്ദം കുറയുകയും എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ പുറത്ത് വരികയും ചെയ്യുന്നു. പ്രകൃതിദത്ത വേദന സംഹാരികളാണ് ഈ എന്‍ഡോര്‍ഫിനുകള്‍. മാനസിക സന്തോഷത്തിനും നടപ്പ് നല്ലതാണ്. ദിവസവും ഒരു 10,000 സ്റ്റെപ്പ് നടക്കുന്നതാണ് അനുയോജ്യം. പുറത്ത് നടക്കുന്നവര്‍ കൂടി അകത്ത് നടന്നാലേ ഇത്രയും സ്റ്റെപ്പ് പൂര്‍ത്തിയാക്കാന്‍ പലപ്പോഴും സാധിക്കാറുള്ളൂ. വീട്ടില്‍ ഭക്ഷണമെല്ലാം കഴിഞ്ഞ് അകത്ത് കുറച്ച് ചുവടുകള്‍ വയ്ക്കുന്നത് ദഹനത്തെ സഹായിക്കും. മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ നടക്കുന്നതും കാലറി കത്തുന്നതിലേക്ക് നിര്‍ണ്ണായക സംഭാവന നല്‍കും. ഓഫീസില്‍ അല്‍പം അകലെയിരിക്കുന്ന സഹപ്രവര്‍ത്തകനോട് എന്തെങ്കിലും പറയണമെങ്കില്‍ ഫോണില്‍ വിളിക്കാതെ നടന്ന് അടുത്ത് ചെന്ന് പറയുക. ചില മീറ്റിങ്ങുകള്‍ നിന്നു കൊണ്ടോ നടന്ന് കൊണ്ടോ ആകാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.95, പൗണ്ട് – 110.00, യൂറോ – 92.82, സ്വിസ് ഫ്രാങ്ക് – 99.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.95, ബഹറിന്‍ ദിനാര്‍ – 222.71, കുവൈത്ത് ദിനാര്‍ -274.95, ഒമാനി റിയാല്‍ – 218.08, സൗദി റിയാല്‍ – 22.37, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 22.98, കനേഡിയന്‍ ഡോളര്‍ – 61.89.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *