◾https://dailynewslive.in/ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍. 2023 മെയ് മാസത്തില്‍ പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ് എസ് ക്യാംപിനിടെയായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ സ്വകാര്യ സന്ദര്‍ശനം ആയിരുന്നുവെന്നും, സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നല്‍കി.
◾https://dailynewslive.in/ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കോവളത്തെ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം. ബി.ജെ.പി. മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*സെപ്റ്റംബര്‍ 6 ലെ വിജയി : എന്‍.രവീന്ദ്രനാഥന്‍ നായര്‍, ഉമയനല്ലൂര്‍, കൊല്ലം.*
◾https://dailynewslive.in/ എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സിപിഎം പൊലീസിനെക്കൊണ്ട് പൂരം കലക്കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ് താന്‍ പറഞ്ഞതെന്നും താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയെന്ന് വ്യക്തമായതായും പ്രതിപക്ഷനേതാവ് പറഞ്ഞു. ഒരുപാട് രഹസ്യങ്ങള്‍ അറിയുന്നതു കൊണ്ടാണ് എഡിജിപിയെയും പി ശശിയെയും മാറ്റാത്തത്. പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്‍ ഉണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു.
◾https://dailynewslive.in/ എംആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്ന് എംഎല്‍എ പിവി അന്‍വര്‍. പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്. പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കില്‍ പുനര്‍ജനി കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെടട്ടെയെന്നും പിവി അന്‍വര്‍ വെല്ലുവിളിച്ചു. എഡിജിപിയും ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേല്‍ ചാര്‍ത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
◾https://dailynewslive.in/ എഡിജിപി എം.ആര്‍ അജിത്ത് കുമാറും ആര്‍എസ്എസിന്റെ ദേശീയ നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവതരമെന്ന് തൃശ്ശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍കുമാര്‍. അന്വേഷണം വേണമെന്നും, കൂടുതല്‍ അറിഞ്ഞതിനു ശേഷമേ മറുപടി പറയാന്‍ സാധിക്കൂവെന്നും സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. അതേസമയം കൂടിക്കാഴ്ച ഇടത് ചെലവില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. എന്നാല്‍ അങ്ങനെ കൂടിക്കാഴ്ച നടന്നാല്‍ സിപിഎമ്മിന് എന്ത് ഉത്തരവാദിത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചോദിച്ചു.
*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*
പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :
◾https://dailynewslive.in/ ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ലെന്ന് മന്ത്രി എം.ബി രാജേഷ്. ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ടവരാണ് ആര്‍എസ്എസ്. നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ എം.ആര്‍ അജിത്ത് കുമാറും ആര്‍എസ്എസ് നേതാവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് കെസി വേണുഗോപാല്‍. വിഷയത്തില്‍ മറുപടി പറയാന്‍ സിപിഎമ്മിനാകുന്നില്ല. സിപിഎമ്മിനെ ആര്‍എസ്എസിന് പിന്നില്‍ കെട്ടിയിടാനാണോ നേതൃത്വത്തിന്റെ ശ്രമമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കണം. സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് ഇക്കാര്യത്തില്‍ എന്തോ ഒളിച്ചുവെക്കാനുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലമാണ് എഡിജിപി അജിത്കുമാറെന്ന് രമേശ് ചെന്നിത്തല. മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവദേക്കാരെ കണ്ട ഇപി ജയരാജന്റെ പദവി പോയി, ഇവിടെ ആരുടെ പദവി ആണ് പോകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്. പൂരം കലക്കി തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ എഡി.ജി.പി. ആര്‍.എസ്.എസ്. നേതാവിനെ കണ്ടതില്‍ എന്താണ് തെറ്റെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൂരവുമായി ബന്ധപ്പെട്ടാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും എം.ആര്‍. അജിത് കുമാറും ചര്‍ച്ച നടത്തിയതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം ഉണ്ടയില്ലാവെടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ ആര്‍എസ്എസുമായി സിപിഎമ്മിന് ഒരു ഒത്തുതീര്‍പ്പുമില്ലെന്ന് എംഎ ബേബി. എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എംവി ഗോവിന്ദന്‍ മാഷ് പറഞ്ഞ മറുപടി തന്നെയാണ് തങ്ങള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ ഡീല്‍ ഉണ്ട് എന്ന മട്ടില്‍ സംസാരിച്ചത് വി ഡി സതീശനാണ്. എന്നാല്‍ തൃശ്ശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് വര്‍ദ്ധിക്കുകയാണ് ചെയ്തത്. യുഡിഎഫിനാണ് വോട്ട് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. എഡിജിപി എം.ആര്‍ അജിത്ത് കുമാറിന്റെ ആര്‍എസ്എസ് കൂടിക്കാഴ്ചക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ടെന്നും, ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തില്‍ നിന്ന് 2 കോടി രൂപയാക്കി മാറ്റിയതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളിയില്‍ മുതിര്‍ന്ന നേതാക്കളായ മുന്‍ എംഎല്‍എ എ. പത്മകുമാറിനും മുതിര്‍ന്ന നേതാവ് പി.ബി.ഹര്‍ഷകുമാറിനും താക്കീത് നല്‍കി സിപിഎം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മാര്‍ച്ച് 25ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ ഡോ. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താനാണ് യോഗം ചേര്‍ന്നത്. പ്രചരണത്തിലെ വീഴ്ചകളുടെ പേരില്‍ പത്മകുമാറും ഹര്‍ഷകുമാറും തമ്മില്‍ വാക്ക് തര്‍ക്കവും, ഒടുവില്‍ കയ്യാകളിയുമായി. ഇലക്ഷന്‍ കാലമായതിനാല്‍ അന്ന് പാര്‍ട്ടി നടപടിയെടുത്തിയിരുന്നില്ല.
◾https://dailynewslive.in/ പിഎസ്സിയുടെ മലയാളം ഹയര്‍സെക്കന്‍ഡറി പരീക്ഷക്കെതിരെ ഉദ്യോഗാര്‍ഥികളുടെ വ്യാപക പരാതി. പാഠ്യപദ്ധതിയില്‍ പറഞ്ഞതില്‍ നിന്ന് വളരെക്കുറച്ച് മാത്രമാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്. പ്രാചീന സാഹിത്യം മുതല്‍ ഉത്താരധുനിക സാഹിത്യം വരെയായിരുന്നു ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, സിലബസിനോട് നീതിപുലര്‍ത്താത്ത ചോദ്യങ്ങളായിരുന്നെന്നാണ് പരീക്ഷ എഴുതാനെത്തിയവരുടെ ആരോപണം.
◾https://dailynewslive.in/ നവംബറില്‍ നടത്താനിരുന്ന സിനിമ കോണ്‍ക്ലേവ് ജനുവരിയിലേക്ക് മാറ്റുമെന്ന് സൂചന. നവംബര്‍ 24, 25 തീയതികളിലാണ് കോണ്‍ക്ലേവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നവംബര്‍ 20 മുതല്‍ 28 വരെ ഗോവ ചലച്ചിത്ര മേളയും, ഡിസംബര്‍ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. അന്തിമ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് നയരൂപീകരണ സമിതി വ്യക്തമാക്കി.
◾https://dailynewslive.in/ വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി. മുറിച്ച മരങ്ങള്‍ എത്രത്തോളം ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് കണ്ടെത്താന്‍ പരിശോധന നടത്തും. സര്‍ക്കാരിന് എത്രത്തോളം നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും. അനുമതി വാങ്ങാതെ 73 മരങ്ങള്‍ മുറിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് തീരുമാനം.
◾https://dailynewslive.in/ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് സിബിഐക്ക് കൈമാറാതെ ക്രൈം ബ്രാഞ്ചിന് വിട്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി. സിബിഐക്ക് വിടണമെന്ന് കുടുംബവും കേസന്വേഷിച്ച പൊലീസ് സംഘവും ശുപാര്‍ശ ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നാണ് ഡിജിപിയുടെ നിലപാട്.
◾https://dailynewslive.in/ കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച്3എന്‍2 വും എച്ച്1എന്‍1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
◾https://dailynewslive.in/ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത 7,000 രൂപയായി ഉയര്‍ത്തി. പെന്‍ഷന്‍ക്കാര്‍ക്ക് 2,500 രൂപ ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 35,600 ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 7,009 പെന്‍ഷന്‍കാര്‍ക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.
◾https://dailynewslive.in/ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്ലാറ്റില്‍ പോലീസ് പരിശോധന നടത്തി. ഇവിടെനിന്ന് രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന.
◾https://dailynewslive.in/ കുളമാവില്‍ പിക്കപ്പ് വാനിനു പിന്നില്‍ ബൈക്കിടിച്ച് 17 കാരന്‍ മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എന്‍എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. ഫുട്ബോള്‍ സെലക്ഷന്‍ ക്യാമ്പിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം.
◾https://dailynewslive.in/ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പൊന്നാനി അത്താണിയില്‍ വച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ ഓട്ടോ ഡ്രൈവര്‍ സുജിത്താണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സുജിത്തിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി അടുത്ത ആഴ്ച തെരച്ചില്‍ പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാര്‍വാര്‍ കളക്ടറേറ്റില്‍ ചേരുന്ന യോഗത്തിലുണ്ടാകും. തെരച്ചിലിനായുള്ള വലിയ ഡ്രഡ്ജര്‍ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്.
◾https://dailynewslive.in/ മണിപ്പുരില്‍ വീണ്ടം സംഘര്‍ഷം. അക്രമത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബിഷ്ണുപുരില്‍ റോക്കറ്റാക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അനിഷ്ടസംഭവങ്ങള്‍ ആരംഭിച്ചത്.
◾https://dailynewslive.in/ കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ഡിഎന്‍എ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് സിബിഐ. ഫലം ലഭിക്കുന്നതോടെ അന്വേഷണം പൂര്‍ത്തിയാകും. ഒരാഴ്ചക്കുള്ളില്‍ അന്തിമറിപ്പോര്‍ട്ട് തയ്യാറാകും. കഴിഞ്ഞ മാസത്തിലാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തിലും പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയില്‍ തന്നെയാണ് അന്വേഷണം ഒതുങ്ങി നില്‍ക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ മാത്രമാണ് പ്രതി എന്നാണ് മനസിലാകുന്നതെന്ന് സിബിഐ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ ഏവിയേഷന്‍ യൂണിയനുകളുടെ പണിമുടക്കില്‍ സ്തംഭിച്ച് അര്‍ജന്റീനയിലെ വിമാനത്താവളങ്ങള്‍. അവസാന നിമിഷം പ്രഖ്യാപിച്ച പണിമുടക്ക് 15000 യാത്രക്കാരെയാണ് ഇതിനോടകം ബാധിച്ചത്. 150ലേറെ വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പണപ്പെരുപ്പത്തിനനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടായിരുന്നു വിമാന ജീവനക്കാരുടെ പണിമുടക്ക്.
◾https://dailynewslive.in/ മില്‍വാക്കി മിച്ചല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 108 യാത്രക്കാരുമായി ടെക്സാസിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തിന്റെ ക്യാബിനുള്ളില്‍ പുക കണ്ടതിന് പിന്നാലെ അടിയന്തരമായി നിലത്തിറക്കി. ഫസ്റ്റ് ക്ലാസിനുള്ളില്‍ നിന്ന് പുകയുടെ രൂക്ഷ ഗന്ധം ക്യാബിനുള്ളില്‍ പടര്‍ന്നതോടെ വിമാനം വഴി തിരിച്ച് വിട്ട് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
◾https://dailynewslive.in/ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇലക്ട്രിക് കാറുകളുടെയും ബാറ്ററികളുടെയും നിര്‍മാണത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം നയിക്കാന്‍ ചൈനീസ് ഇവി ഭീമനായ ബി.വൈ.ഡിയിലെ മുന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ 2.5 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. പിന്നീട് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാകും വിധം 7.5 ലക്ഷം യൂണിറ്റുകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് ഇതിനെ മാറ്റും. ബാറ്ററി നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ 10 ഗിഗാവാട്ട് അവേഴ്‌സ് ശേഷിയുള്ള പ്ലാന്റും പത്തുവര്‍ഷത്തിനുള്ളില്‍ 75 ഗിഗാവാട്ട് അവര്‍ ശേഷിയുള്ള പ്ലാന്റും നിര്‍മിക്കും.
◾https://dailynewslive.in/ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ പുറത്തിറക്കി. നിലവില്‍ ഡെവലപ്പര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ട് വഴി സോഴ്സ് കോഡും ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഡിവൈസുകള്‍ക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകള്‍ നിര്‍മിക്കാം. വരുന്ന ആഴ്ചകളിലാണ് ആന്‍ഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിള്‍ പിക്സല്‍ ഫോണുകളിലാണ് ആദ്യമെത്തുക. ടാബ് ലെറ്റുകള്‍ പോലുള്ള വലിയ സ്‌ക്രീനുകളിലെ മള്‍ടി ടാസ്‌കിങ്, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ വോളിയം കണ്‍ട്രോള്‍ പാനല്‍, പാര്‍ഷ്യല്‍ സ്‌ക്രീന്‍ ഷെയറിങ്, ഫുള്‍ സ്‌ക്രീന്‍ ആപ്പുകള്‍ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആന്‍ഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് ലാപ്ടോപ്പിലെ വെബ് ക്യാമറയായി സ്മാര്‍ട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾https://dailynewslive.in/ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചുള്ള ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എത്തുന്നു. ‘കണ്ടാല്‍ അവനൊരാടാറ്’ എന്ന ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. മെജോ ജോസഫ് സംഗീതം നല്‍കിയ ഗാനമാലപിച്ചിരിക്കുന്നത് മുരളി കൃഷ്ണ. മമ്മൂട്ടിയുടെ ജന്മദിനത്തലേന്നാണ് ഗാനത്തിന്റെ റിലീസിനായി അണിയറക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി സെപ്റ്റംബര്‍ 13 നാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകന്‍ റുഷിന്‍ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തില്‍ എത്തുന്ന ഈ സിനിമയില്‍ അബു സലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കര്‍, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, എബിന്‍ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹന്‍രാജ്, പാര്‍വതി രാജന്‍ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.
◾https://dailynewslive.in/ അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനമെത്തി. ‘കപ്പപ്പാട്ട്’ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ബിജിബാല്‍ ആണ്. ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകന്‍ റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്ന് തിരക്കഥ, സംഭാഷണം തയ്യാറാക്കിയ ചിത്രത്തിന്റെ കഥ ലിസി കെ ഫെര്‍ണാണ്ടസിന്റെതാണ്. സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം, തുഷാര പിള്ള, മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾https://dailynewslive.in/ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 14.51 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം പുറത്തിറങ്ങുന്നത്. ടോപ്പ് സ്പെക്ക് വേരിയന്റ് 20.15 ലക്ഷം രൂപയ്ക്കും ലഭ്യമാണ്. നൈറ്റ് എഡിഷന്‍ അടിസ്ഥാനപരമായി ക്രെറ്റയുടെ ബ്ലാക്ക് എഡിഷനാണ്. 21ലധികം മാറ്റങ്ങളോടെയാണ് ഇത് വരുന്നത്. ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍ (115പിഎസ്, 144എന്‍എം), 1.5 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ (116പിഎസ്, 250എന്‍എം). സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയിലും ക്രെറ്റ എന്‍ ലൈനിലും ലഭ്യമായ 1.5 ലിറ്റര്‍ കപ്പ ടര്‍ബോ ജിഡിഐ പെട്രോള്‍ എഞ്ചിന്‍ കാണാനില്ല. ക്രെറ്റ നൈറ്റ് എഡിഷന്‍ ടോപ്പ്-സ്പെക്ക് എസ്(ഒ), എസ്എക്സ്(ഒ) വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
◾https://dailynewslive.in/ ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനുചുറ്റുപാടുമുള്ള മനുഷ്യജീവിതങ്ങളും ഈ നോവലില്‍ ചിത്രീകരിക്കപ്പെടുന്നു. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണമനുഷ്യരുടെ പച്ചയായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വിശ്വാസങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന എഴുത്തുകാരനെയും അനുവാചകര്‍ക്ക് ഈകൃതിയില്‍ കണ്ടുമുട്ടാനാവും. ‘മുടിയറക്കല്‍’. ഫ്രാന്‍സിസ് നൊറോണ. ഡിസി ബുക്സ്. വില 427 രൂപ.
◾https://dailynewslive.in/ ഒട്ടേറെ ഗുണങ്ങളുള്ള പൈനാപ്പിളും പപ്പായയും ഗര്‍ഭകാലത്ത് കഴിക്കരുതെന്ന് പറയാന്‍ ചില കരണങ്ങളുണ്ട്. എന്നാല്‍ എല്ലാ കാരണങ്ങളും ശരിയുമല്ല താനും. ഈ വിവരത്തിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പപ്പായയോ പൈനാപ്പിളോ കഴിച്ചാല്‍ എല്ലാവര്‍ക്കും ഗര്‍ഭഛിദ്ര സാധ്യതയുണ്ടെന്ന് പറയാനേ സാധിക്കില്ല. എന്നാല്‍ ഈ പൈനാപ്പിളിലും പപ്പായയിലും ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്ന ചില ഘടകങ്ങളുണ്ട് എന്നത് വാസ്തവമാണ്. പപ്പായയ്ക്കുള്ളില്‍ അടങ്ങിയിരിക്കുന്നതാണ് പപ്പെയിന്‍ എന്ന എന്‍സൈം. ഇത് പ്രോട്ടീയോലൈറ്റിക് പ്രോപ്പര്‍ട്ടിയുള്ള എന്‍സൈമാണ്. പൈനാപ്പില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമാണ് ഡൊമാലിന്‍. ഇതും പ്രോട്ടീയോലൈറ്റിക് പ്രോപ്പര്‍ട്ടിയുള്ള എന്‍സൈമാണ്. ഇതാണ് അപകടകാരി. ഈ എന്‍സൈമുകള്‍ ഗര്‍ഭഛിദ്രത്തിന് കാരണമാകുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇവ കാണപ്പെടുന്നത് പച്ചയായ ഫലങ്ങളിലാണ്. പപ്പായയും പൈനാപ്പിളും പച്ചയ്ക്കിരിക്കുമ്പോഴാണ് ഈ എന്‍സൈമുകള്‍ അവയ്ക്കുള്ളില്‍ കാണപ്പെടുന്നത്. പഴുത്ത പപ്പായയ്ക്കും പൈനാപ്പിളിനും ഒട്ടേറെ ഗുണങ്ങളുണ്ട്. അവ അറിഞ്ഞോ അറിയാതയോ കഴിക്കുന്നതുകൊണ്ട് ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിച്ചിട്ടില്ല. ഇതുവരെ അത്തരം പഠനങ്ങളൊന്നും പുറത്തുവന്നിട്ടിമില്ല. ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറയുന്നവര്‍ക്ക് പലപ്പോഴും മികച്ച ഔഷധമാണ് പച്ച പപ്പായ. അതിന്റെ തൊലി നന്നായി ചെത്തി വൃത്തിയാക്കി പാല്‍ നിറത്തിലുള്ള കറ പൂര്‍ണമായും നീക്കം ചെയ്തുവേണം കഴിക്കാന്‍. ഇത് ശരീരത്തില്‍ വീണാല്‍ പൊള്ളല്‍ ഏല്‍ക്കാനോ മറ്റ് അലര്‍ജികള്‍ക്കോ കാരണമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.99, പൗണ്ട് – 110.26, യൂറോ – 93.09, സ്വിസ് ഫ്രാങ്ക് – 99.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.00, ബഹറിന്‍ ദിനാര്‍ – 222.86, കുവൈത്ത് ദിനാര്‍ -275.00, ഒമാനി റിയാല്‍ – 218.18, സൗദി റിയാല്‍ – 22.37, യു.എ.ഇ ദിര്‍ഹം – 22.87, ഖത്തര്‍ റിയാല്‍ – 23.07, കനേഡിയന്‍ ഡോളര്‍ – 61.88.