◾https://dailynewslive.in/ അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തന്‍ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സിലെ പൊതു ദര്‍ശനത്തിനുശേഷം ഉച്ചതിരിഞ്ഞ് 3.30ന് സംസ്‌കാരത്തിനായി വോര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.
◾https://dailynewslive.in/ അസാധാരണമായ വ്യവസായ ജീവകാരുണ്യ പൈതൃകം അവശേഷിപ്പിച്ച രത്തന്‍ ടാറ്റ ഇന്ത്യയിലെ ആധുനിക വ്യവസായ നേതൃത്വം വളര്‍ത്തിയെടുക്കുന്നതിലും അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സുപ്രധാന പങ്കുവഹിച്ചുവെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ശാന്തനായി വിശ്രമിക്കട്ടെയെന്നും സുന്ദര്‍ പിച്ചൈ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഒക്ടോബർ 9 ലെ വിജയി : ജാസ്മിന്‍ ജോണി, കരുവന്നൂര്‍ പി. ഒ., തൃശൂര്‍.*
◾https://dailynewslive.in/ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുസ്മരിച്ചു. രത്തന്‍ ടാറ്റയുടെ വിയോഗം ഹൃദയഭേദകമെന്നായിരുന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അനുശോചിച്ചത്. രത്തന്‍ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണെന്നും വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് തനിക്കെന്നും മുകേഷ് അംബാനി പറഞ്ഞു. രത്തന്‍ ടാറ്റയെ പോലുള്ള ഇതിഹാസങ്ങള്‍ മാഞ്ഞുപോകില്ലെന്ന് ഗൗതം അദാനി പറഞ്ഞു. ശക്തമായ ഒരു സാന്നിദ്ധ്യമാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നതെന്ന് അഭിപ്രായപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ടാറ്റയുടെ പാരമ്പര്യം തലമുറകള്‍ക്ക് പാഠമാവുമെന്നും പറഞ്ഞു.
◾https://dailynewslive.in/ രത്തന്‍ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്ന നല്‍കണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് അടിയന്തര ക്യാബിനറ്റ് യോഗം ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ ദ ഹിന്ദു പത്രത്തിലെ അഭിമുഖം വീണ്ടും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാല്‍ രാഷ്ട്രപതിയെ അറിയിക്കുമെന്നും അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും കസ്റ്റംസ് നടപടികളില്‍ പോരായ്മ ഉണ്ടെങ്കില്‍ എന്ത് കൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതിനിടെ മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് അയക്കാന്‍ രാജ്ഭവന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭരണഘടന അനുഛേദം 167, കേരള റൂള്‍ ഓഫ് ബിസിനസ് ചട്ടം 166 എന്നിവ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും വിവരങ്ങള്‍ തേടാനും അധികാരമുണ്ടെന്ന് ഗവര്‍ണര്‍ സമര്‍ത്ഥിക്കുന്നു. പരാമര്‍ശം തെറ്റെങ്കില്‍ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഗവര്‍ണര്‍ നടപടി കൂടുതല്‍ കടുപ്പിച്ചാല്‍ വാര്‍ത്താസമ്മേളനം നടത്തി മറുപടി പറയാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*
പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് തെരച്ചിലിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാജന്‍. ഇനിയും 122 പേരെ കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജന്‍ നിയമസഭയില്‍ പറഞ്ഞു.
◾https://dailynewslive.in/ വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ മോഡല്‍ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത് വൈത്തിരി കല്‍പ്പറ്റ വില്ലേജുകളില്‍. രണ്ടിടങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. രണ്ട് എസ്റ്റേറ്റുകളില്‍ നിന്നായി 144 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
◾https://dailynewslive.in/ വയനാട് ചൂരല്‍മലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പുനരധിവാസത്തിന് സര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുകയായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചെന്ന് എ.ജി അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘രക്ഷാപ്രവര്‍ത്തനം’ പരാമര്‍ശനത്തിനെതിരായ അന്വേഷണത്തില്‍ കരുതലോടെ നീങ്ങാന്‍ കൊച്ചി പൊലീസ്. എടുത്ത് ചാടിയുള്ള നടപടികള്‍ വേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. കോടതിയില്‍ നിന്ന് ഇതുവരെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
◾https://dailynewslive.in/ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം ഉന്നയിച്ച് വി ഡി സതീശന്‍. വിഷയത്തില്‍ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം സത്യസന്ധമാകണമെന്നും വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമെന്നാണ് ധനമന്ത്രി പറയുന്നതെന്നും എന്നാല്‍ പഞ്ചായത്തില്‍ പുല്ല് വെട്ടിയ കാശ് പോലും കൊടുക്കാനില്ലെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കര്‍ണാടക സ്വദേശി അല്‍ത്താഫിന്. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫ് മെക്കാനിക്കാണ്. അല്‍ത്താഫ് 15 വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണ്. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അല്‍ത്താഫ് ഓണം ബംപറെടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നു എന്നും അല്‍ത്താഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് ടിക്കറ്റ് പരസ്പരം പങ്കിട്ടെടുത്ത തമിഴ്‌നാട് സ്വദേശികള്‍ക്കായിരുന്നു.
◾https://dailynewslive.in/ പി.എസ്.സി. നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്നും പാര്‍ട്ടി സര്‍വീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ് എംഎല്‍.എ.
◾https://dailynewslive.in/ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്.
◾https://dailynewslive.in/ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ശോഭ സുരേന്ദ്രന് വേണ്ടി പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം. നഗരസഭയുടെ മുന്‍വശത്ത് ഉള്‍പ്പെടെ പോസ്റ്ററുകള്‍ വെച്ചിട്ടുണ്ട്. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
◾https://dailynewslive.in/ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും.
◾https://dailynewslive.in/ രാസലഹരിക്കേസില്‍ താന്‍ നിരപരാധിയെന്ന് ഓം പ്രകാശ്. നടി പ്രയാഗ മാര്‍ട്ടിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസിയെ അറിയാമെന്നും ഇന്നുവരെ മയക്കുമരുന്നിടപാട് നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ നിരപരാധിയാണെന്നും ഓം പ്രകാശ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ഹാജരായത്. ഇന്ന് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനിലെത്തിയത്.
◾https://dailynewslive.in/ സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.
◾https://dailynewslive.in/ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ ഓര്‍മയ്ക്കായി നിര്‍മ്മിച്ച, ഡോ. വന്ദനാദാസ് മെമ്മോറിയല്‍ ക്ലിനിക് ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു . ക്ലിനിക്കിലെ പ്രാര്‍ത്ഥന ഹാള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മകളുടെ സ്വപ്നമാണ് സഫലമായതെന്ന് വന്ദനയുടെ അമ്മ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒക്ടോബര്‍ 13ന് ഓറഞ്ച് അലര്‍ട്ടുണ്ട്. 14ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.
◾https://dailynewslive.in/ കൈക്കൂലി ചോദിച്ചതിന് പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും. പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കടുത്ത പരാമര്‍ശമുണ്ട്.
◾https://dailynewslive.in/ ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്ഥിരം ഡ്രൈവര്‍മാരെ നിയോഗിക്കുന്നു. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ സ്വിഫ്റ്റ് ജീവനക്കാരെ താക്കീത് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വിഫ്റ്റിലെ താത്കാലിക ഡ്രൈവര്‍മാര്‍ക്കു പകരം കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥിരം ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ തീരുമാനം വന്നത്.
◾https://dailynewslive.in/ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഴഞ്ഞി അരുവായി സ്വദേശി ആദര്‍ശിനെ(20)യാണ് കുന്നംകുളം സബ്ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
◾https://dailynewslive.in/ കാസര്‍കോട് ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുള്‍ സത്താറിന്റെ ആത്മഹത്യയില്‍ പോലീസിനെതിരേ പരാതിയുമായി കുടുംബം. പോലീസുകാരനായ അനൂപില്‍ നിന്നും നേരിട്ട മാനസിക പീഡനത്തില്‍ മനംനൊന്താണ് സത്താര്‍ ആത്മഹത്യ ചെയ്തതെന്നും പോലീസുകാരനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് അബ്ദുള്‍ സത്താറിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
◾https://dailynewslive.in/ ചവിട്ടിയില്‍ തന്റെ ചിതം പതിപ്പിച്ച് ചവിട്ടി തേക്കുന്ന വീഡിയോ വീണ്ടും പ്രചരിച്ചതോടെ പ്രതികരണവുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. അവരുടെ കാലെങ്കിലും വൃത്തിയായിക്കോട്ടേ, സംഘപരിവാറിന്റെ മനസ് വൃത്തിയാക്കാന്‍ നമുക്ക് കഴിയില്ലെന്ന് ഉദയനിധി പറഞ്ഞു. തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചാണ് ഉദയനിധി രൂക്ഷ പ്രതികരണം നടത്തിയത്.
◾https://dailynewslive.in/ രണ്ട് ആണവ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനും യു.എസില്‍നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുമുള്ള പ്രധാന കരാറുകള്‍ക്ക് രാജ്യത്തെ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകള്‍ വാങ്ങുന്നത്.
◾https://dailynewslive.in/ മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ഇന്നലെ വൈകീട്ടോടെ കര തൊട്ടു. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. 125 ലേറെ വീടുകളാണ് നശിച്ചത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
◾https://dailynewslive.in/ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാന്‍ നീക്കം. ഉഷയ്ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ഒക്ടോബര്‍ 25-ന് ചേരുന്ന ഐ.ഒ.എ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ ലക്ഷം കോടി ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ 100 ശതകോടീശ്വരന്‍മാര്‍. ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനിയാണ്. ഗൗതം അദാനിയാണ് രണ്ടാമന്‍. സാവിത്രി ജിന്‍ഡാലിന്റെ മകനും ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ അനന്തരാവകാശിയുമായ സജ്ജന്‍ ജിന്‍ഡാലാണ് മൂന്നാംസ്ഥാനത്ത്. വനിത ശതകോടീശ്വരന്‍മാരുടെ ഇടയില്‍ സാവിത്രി ജിന്‍ഡാലുമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള വാക്‌സിന്‍ നിര്‍മാതാവായ ബയോളജിക്കല്‍ ഇ.യെ നിയന്ത്രിക്കുന്ന മഹിമ ഡാറ്റ്‌ല പട്ടികയില്‍ ഇടംനേടിയ നാല് പുതുമുഖങ്ങളില്‍ ഒരാളായി മാറി. ഹെറ്ററോ ലാബ്‌സിന്റെ സ്ഥാപകനായ ബി. പാര്‍ഥ സാരധി റെഡ്ഡി, നിഖില്‍ കാമത്ത്, ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ആദി, നാദിര്‍ സഹോദരങ്ങള്‍, വസ്ത്ര നിര്‍മാതാക്കളായ ഷാഹി എക്‌സ്‌പോര്‍ട്ട്‌സിന്റെ ഹരീഷ് അഹൂജ, സോളാര്‍ പാനലുകളും മൊഡ്യൂളുകളും നിര്‍മിക്കുന്ന പ്രീമിയര്‍ എനര്‍ജീസിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുരേന്ദര്‍ സലൂജ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് ഷാങ്വി, ടോറന്റ് ഗ്രൂപ്പിലെ സഹോദരങ്ങളായ സുധീര്‍ മേത്ത, സമീര്‍ മേത്ത എന്നിവരും പട്ടികയില്‍ ഇടംനേടി.
◾https://dailynewslive.in/ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെടുന്ന സൈബര്‍ ഭീഷണിയാണ് എഡ്ജില്‍ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ക്രോമിയം അടിസ്ഥാനത്തിലുള്ള എഡ്ജ് പ്ലാറ്റ്ഫോമിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് എഡ്ജ് 129.0.2792.79ന് മുമ്പുള്ള സോഫ്‌റ്റ്വെയറുകളെയാണ് പ്രശ്‌നം ബാധിക്കുക. ഏറ്റവും പുതിയ 129.0.2792.79 വേര്‍ഷന്‍ അപ്‌ഡേറ്റില്‍ മൈക്രോസോഫ്റ്റ് ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. പ്രശ്‌നം ബാധിക്കാതിരിക്കാന്‍ എഡ്ജിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ കമ്പ്യൂട്ടറിലുണ്ട് എന്ന് ഉറപ്പാക്കുക. സുരക്ഷാ പിഴവ് നിലനില്‍ക്കുന്നതായി ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പിഴവ് പരിഹരിക്കുന്ന ഒരു അപ്‌ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഐഫോണുകള്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉപകരണങ്ങളില്‍ സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്നതായും ടീം മുന്നറിയിപ്പ് നല്‍കിയിരുന്നു.
◾https://dailynewslive.in/ ‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബോഗയ്ന്‍വില്ല’. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിര്‍മയി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 17 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഒരുപാട് നിഗൂഢതകളും സസ്‌പെന്‍സും നിറച്ച ട്രെയ്ലര്‍ അമല്‍ നീരദ് പ്രൊഡക്ഷന്‍സ് പുറത്ത് വിട്ടു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഷറഫുദ്ദീന്‍, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിഗൂഢതകള്‍ ഒളിപ്പിച്ചുള്ള ഒരു കേസ് അന്വേഷണത്തിലാണ് കഥ തുടങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയായ ജ്യോതിര്‍മയിയെ തേടി പൊലീസ് എത്തുന്നു. കുറെ പെണ്‍കുട്ടികള്‍ മിസ്സിംഗ് ആയതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിക്കും മുന്നേ ഒരു ആക്സിഡന്റ് സംഭവിച്ചിട്ടുണ്ട്. അതിന് പിന്നാലെ നടക്കുന്ന കഥ. നിരവധി സസ്പെന്സുകള് നിറച്ചുള്ള ഒരു ക്രൈം ത്രില്ലര്‍ എന്ന് തന്നെ വിശേഷിപ്പിക്കാം.
◾https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയം’ റിലീസ് ഡേറ്റ് പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മിച്ച് സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബര്‍ 25 ന് തിയറ്ററുകളില്‍ എത്തും. നിയോ- നോയര്‍ ജോണറില്‍ എത്തുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയു മോഹന്‍, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ, സംഭാഷണം എഴുതുന്ന സിനിമയാണ് ‘ത്രയം’. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
◾https://dailynewslive.in/ ഇന്ത്യന്‍ വാഹന വിപണിയില്‍ കാണുന്ന പൊതുവായ മാന്ദ്യത്തിനിടയില്‍, വില കൂടിയ കാറുകളുടെ വില്‍പനയില്‍ ഗണ്യമായ വര്‍ധന. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ കാര്‍ വില്‍പന 13 ശതമാനം വര്‍ധിച്ചുവെന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് വെളിപ്പെടുത്തി. ഇതേ കാലയളവില്‍ ബി.എം.ഡബ്ല്യു കാറുകളുടെ വില്‍പനയില്‍ 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഒന്‍പതു മാസം പിന്നിട്ടതിനിടയില്‍ 14,379 മെഴ്സിഡസ് ബെന്‍സ് കാറുകളാണ് വിറ്റത്. മുന്‍കാലങ്ങളില്‍ ഇത്തരമൊരു ഉണര്‍വ് ഉണ്ടായിട്ടില്ലെന്ന് കാര്‍ നിര്‍മാതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റതിനേക്കാള്‍ 21 ശതമാനം കാറുകള്‍ കൂടുതലായി വില്‍ക്കാന്‍ സാധിച്ചു. ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ വില്‍പനയില്‍ വളര്‍ച്ച 84 ശതമാനമാണ്. ബി.എം.ഡബ്ല്യു ജനുവരി മുതല്‍ സെപ്തംബര്‍ വരെ ഇന്ത്യയില്‍ വിറ്റത് 10,556 കാറുകളാണ്. ആഡംബര കാറുകളുടെ വില്‍പന വര്‍ധിച്ചതിനിടയില്‍ ഇന്ത്യയില്‍ വാഹന വില്‍പന കഴിഞ്ഞ മാസം ഒന്‍പതു ശതമാനമാണ് ഇടിഞ്ഞത്.
◾https://dailynewslive.in/ ഈ പുസ്തകത്തിന് ഇന്ന് വലിയ കാലിക പ്രാധാന്യമുണ്ട്. ഹിന്ദുവും മുസ്ലീമും ഒരമ്മയുടെ മുലപ്പാല്‍ കുടിച്ച് സ്‌നേഹത്തോടെ വളര്‍ന്നതിന്റെ അനുഭവസാക്ഷ്യവുമായി പ്രതാപന്‍ വരുന്നത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങള്‍…! ഈ പുസ്തകത്തില്‍ അതിമനോഹരമായ ചില ഭാഷാപ്രയോഗങ്ങളുണ്ട്. ഒരു വാക്കില്‍, ഒരൊറ്റ വാക്കില്‍ അര്‍ത്ഥത്തിന്റെ ഒരു ലോകംതന്നെ ഒതുക്കിവെച്ചിരിക്കുന്നു. പ്രതാപന്‍ തന്റെ തഴമ്പിച്ച കൈകൊണ്ട് കെട്ടിപ്പടുത്ത ഈ കുളം വളരെ ചെറുതാണ്. എങ്കിലും അതിലെ വെള്ളം അത്യന്തം നിര്‍മ്മലവും അമൃതസമാനവുമാണ്. ‘അച്ഛന്‍ വന്ന് വിളക്കൂതി’. ടി.എന്‍ പ്രതാപന്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
◾https://dailynewslive.in/ ഇന്ന് ലോക മാനസികാരോഗ്യ ദിനം. തൊഴിലിടത്തെ മാനസിക സമ്മര്‍ദമാണ് ഇത്തവണത്തെ പ്രമേയം. ലോകാരോഗ്യ സംഘടനയുടെ കീഴില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10- നാണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരം മനസ്സില്‍ കണ്ട് പണിയെടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സാമ്പത്തിക നേട്ടത്തിലുപരി ജീവിതത്തിന് ഒരു ഘടനയും അര്‍ഥവും ആത്മാഭിമാനവുമൊക്കെ ഒരു ജോലി മുന്നോട്ടു വെക്കുന്നു. എന്നാല്‍ ഒരു നെഗറ്റീവ് സ്പേയ്സില്‍ ജോലി ചെയ്യുന്നത് ഈ ഉദ്ദേശമൊക്കെ തകിടം മറിക്കും. കൂടാതെ നമ്മുടെ മാനസികാരോഗ്യം കൂപ്പൂക്കുത്തുകയും ചെയ്യും. മാറുന്ന ജീവിത സാഹചര്യങ്ങള്‍ തൊഴിലിടത്തെയും ബാധിച്ചിട്ടുണ്ട്. നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ട അവസ്ഥ, പിന്തുണയില്ലായ്മ, വിവേചനം, ഒഴിവാക്കല്‍, അമിത ജോലിഭാരം തുടങ്ങിയവ കാരണമുണ്ടാകുന്ന മാനസിക സമ്മര്‍ദം യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്നു വരികയാണ്. ഇതില്‍ ചിലര്‍ ജോലി ഉപേക്ഷിച്ചു പോകും. മറ്റ് ചിലര്‍ അവിടെ എരിഞ്ഞടങ്ങും. യുവാക്കള്‍ക്കിടയില്‍ ഹൃദായഘാത നിരക്ക് വര്‍ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദമാണ്. ജോലിസ്ഥലത്തെ മാനസികാരോഗ്യ അപകട സാധ്യതയെ സൈക്കോസോഷ്യല്‍ റിസ്‌ക് എന്നും വിളിക്കുന്നു. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷമോ സാമൂഹികമോ സാമ്പത്തികമോ ആയ പരിരക്ഷയോ ഉണ്ടാകില്ല. ഇത് മാനസികാരോഗ്യത്തെ ദുര്‍ബലപ്പെടുത്തും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.96, പൗണ്ട് – 109.75. യൂറോ – 91.78, സ്വിസ് ഫ്രാങ്ക് – 97.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.47, ബഹറിന്‍ ദിനാര്‍ – 222.74, കുവൈത്ത് ദിനാര്‍ -273.97, ഒമാനി റിയാല്‍ – 218.10, സൗദി റിയാല്‍ – 22.36, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 22.97, കനേഡിയന്‍ ഡോളര്‍ – 61.14.