◾https://dailynewslive.in/ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. ഇതില്‍ തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴല്‍നാടന്റെ അഭിഭാഷകന് ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും വാദിച്ചു.
◾https://dailynewslive.in/ മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴല്നാടന് എം എല്‍ എ . കോടതിയുടെ ഈ തീരുമാനം അപ്രതീക്ഷിതമെന്ന് അദ്ദേഹം പ്രതികരിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം.
◾https://dailynewslive.in/ സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങി. ഐഎന്‍ടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാര്‍ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടില്‍ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിച്ചത്. എറണാകുളത്തും ഡ്രൈവിംഗ് സ്കൂളുകാര് ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉപയോഗം. മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഉപയോഗം കുറയാന്‍ കാരണമായെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.
◾https://dailynewslive.in/ കെപിസിസി അധ്യക്ഷ പദവി കെ സുധാകരന് തിരിച്ചുനല്കുന്നതില് പാര്‍ട്ടി നേതൃത്വത്തില്‍ എതിര്‍പ്പുണ്ടെന്ന് സൂചന. പുതിയ അധ്യക്ഷനെ കണ്ടെത്തുംവരെ എംഎം ഹസന് തുടരട്ടെയെന്നാണ് പ്രധാന നേതാക്കളുടെ അഭിപ്രായം. എഐസിസി പറഞ്ഞാല്‍ സ്ഥാനം ഒഴിയുമെന്ന് ഹസന് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശ്നങ്ങളില്ലാതെ വിഷയം പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റായി കെ സുധാകരന് വന്നത് പാര്‍ട്ടിയില്‍ മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ലെന്നാണ് പൊതുവെയുള്ള വിമര്‍ശനം.
◾
◾https://dailynewslive.in/ കെ മുരളീധരനോട് തന്നെ പറ്റി ഒന്നും ചോദിക്കരുതെന്നും കെ മുരളീധരനെ പറ്റി തന്നോടും ഒന്നും ചോദിക്കരുതെന്നും മാധ്യമങ്ങളോട് അപേക്ഷിക്കുകയാണെന്ന് ബിജെപി നേതാവും മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും ഒരു മറുപടിയും അര്‍ഹിക്കുന്നില്ലെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യം നോക്കേണ്ടെന്ന മുരളീധരന്റെ പരാമര്‍ശത്തോടാണ് പത്മജയുടെ പ്രതികരണം.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ റഹീമിനെ പോലെയുള്ളവരെ ചാവേറുകളായാണ് സി.പി.എം. ഉപയോഗിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. സി.പി.എം. പ്രചരിപ്പിക്കുന്നത് ശക്തമായ ഇസ്ലാമോഫോബിയ ആണെന്നും വളരെ അപകടകരമാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ വര്‍ഗീയ ഏറ്റെടുത്തിരിക്കുകയാണ് സി.പി.എമ്മെന്നും ബി.ജെ.പിക്കാര്‍ ഇനി എന്ത് ചെയ്യും എന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണെന്നും അവരുടെ പണിയാണ് സി.പി.എം. ഇപ്പോള്‍ ചെയ്യുന്നതെന്നും കെ.എം. ഷാജി ആരോപിച്ചു.
◾
◾https://dailynewslive.in/ ഡ്രൈവിങ്ങ് ടെസ്റ്റും രജിസ്ട്രേഷനും പൂര്‍ത്തിയാക്കി ലൈസന്‍സിനും ആര്‍സി ബുക്കിനുമായി കാത്തിരിക്കുന്നത് 17 ലക്ഷത്തിലധികം ആളുകളുണ്ടെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനിയായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നത്. പ്രിന്റിംഗ് നിര്‍ത്തിയതോടെ കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ കമ്പനിക്ക് ഏഴരകോടി രൂപ നല്കി. പിന്നീട് പണം കൊടുക്കാതിരുന്നതോടെ കമ്പനി വീണ്ടും പ്രിന്റിങ്ങും നിര്‍ത്തി. ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് കുടിശികയുണ്ടായിരുന്ന പണം നല്‍കിയത്. അതിന് ശേഷം പ്രിന്റിങ്ങ് തുടങ്ങിയെങ്കിലും നവംബര്‍ ഡിസംബര്‍ ജനുവരി മാസങ്ങളിലെ അപേക്ഷകള്‍ കുന്ന്കൂടി കിടക്കുകയാണ്.
◾https://dailynewslive.in/ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ദുബൈയിലേക്ക് പോയത്. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്രാനുമതി കിട്ടിയത്.
◾https://dailynewslive.in/ മഴ പെയ്യാന്‍ പത്തനംതിട്ട സലഫി മസ്ജിദില്‍ പ്രത്യേക പ്രാര്‍ത്ഥന. പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്. സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന ആഗ്രഹത്തോടെയാണ് ഒത്തൊരുമിച്ചുള്ള പ്രാര്‍ത്ഥനയെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
◾https://dailynewslive.in/ കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കെട്ടിടത്തിന് പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിമാണ് തകര്‍ന്ന് വീണത്.
◾https://dailynewslive.in/ കാറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ യാത്ര ചെയതതിന് നൂറനാട് സ്വദേശികളായ ഡ്രൈവര്‍ അല്‍ ഗാലിബ് ബിന്‍ നസീര്‍, അഫ്താര് അലി, ബിലാല്‍ നസീര്‍, മുഹമ്മദ് സജാദ്, സജാസ് എന്നിവര്‍ക്ക് ശിക്ഷയായി ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് സാമൂഹ്യ സേവനം നടത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. മാവേലിക്കര ജോയിന്റ് ആര്‍ടിഒ ആണ് യുവാക്കള്‍ക്ക് നല്ലനടപ്പിന് കമ്യൂണിറ്റി സര്‍വീസ് ശിക്ഷ നല്‍കിയത്. നാലു ദിവസത്തെ മെഡിക്കല്‍ കോളേജിലെ സേവനത്തിനുശേഷം പത്തനാപുരം ഗാന്ധിഭവനില്‍ മൂന്ന് ദിവസത്തേ സേവനവും ചെയ്യണം എന്നതാണ് ശിക്ഷ.
◾https://dailynewslive.in/ തൃശ്ശൂര്‍ നെടുമ്പാളില്‍ വീടിനുള്ളില്‍ കിടപ്പുരോഗിയെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍. നെടുമ്പാള്‍ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകന് 45 വയസുള്ള, കിടപ്പുരോഗിയായ സന്തോഷ് ആണ് മരിച്ചത്. തന്റെ ഭര്‍ത്താവാണ് കൊല ചെയ്തതെന്ന് സന്തോഷിന്റെ സഹോദരി ഷീബ പോലീസിന് മൊഴി നല്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പുതുക്കാട് പോലീസ് അറിയിച്ചു.
◾https://dailynewslive.in/ പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയില്‍ ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. മേട്ടുപ്പാറ സ്വദേശി കുമാരന്, മകന് കാര്‍ത്തി, കുമാരന്റെ സഹോദരന് നടരാജന്, ഭാര്യ സെല്‍വി മക്കളായ ജീവന്, ജിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തില്‍ വെട്ടേറ്റ കുമാരനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തുവെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസം മുന്‍പ് തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്‍കിയതാണ് മരണ കാരണമെന്നാണ് സൂചന.
◾https://dailynewslive.in/ രാജ്യത്ത് ഐഎസ്സി ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരില്‍ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസില്‍ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം. കേരളം അടങ്ങുന്ന തെക്കന്‍ മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99.95% പേരും പന്ത്രണ്ടാം ക്ലാസില്‍ വിജയിച്ചു. കേരളത്തില്‍ പത്താം ക്ലാസില്‍ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാനാവും.
◾https://dailynewslive.in/ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി വിസിമാരുടെ തുറന്ന കത്ത്. വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പടെ 181 അക്കാദമിക് പണ്ഡിതന്മാര് ഒപ്പിട്ട കത്ത് രാഹുല്‍ ഗാന്ധിക്കയച്ചു. വൈസ് ചാന്‍സലര്‍മാരുടേത് രാഷ്ട്രീയ നിയമനമാണെന്നും , ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണ് മിക്ക വിസിമാരെന്നും രാഹുല്‍ വിമര്‍ശിച്ചതായി കത്തില്‍ സൂചിപ്പിക്കുന്നു.
◾https://dailynewslive.in/ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര് പിടിയില്‍. നീറ്റ് പരീക്ഷ മറ്റൊരാള്‍ക്കു വേണ്ടി എഴുതാനാണ് എംബിബിഎസ് വിദ്യാര്‍ത്ഥി അഭിഷേക് ഗുപ്ത ആള്‍മാറാട്ടം നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയാണ് പരീക്ഷയ്ക്ക് എത്തിയത്. രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നാണ് ആറ് പേരെയും പിടികൂടിയത്.
◾https://dailynewslive.in/ ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്കൂളുകള്‍ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. ദില്ലി പബ്ലിക് സ്കൂള്‍, ആനന്ദ് നികേതന്‍ തുടങ്ങിയ സ്കൂളുകള്‍ക്കും ബോംബ് ഭീഷണിയുള്ള ഇമെയിലുകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സംഘം നഗരത്തിലെ വിവിധ സ്കൂളുകളില്‍ പരിശോധന നടത്തി വരികയാണ്.
◾https://dailynewslive.in/ സ്കൂളില്‍ എസി സൗകര്യം ഏര്‍പ്പെടുത്തിയതിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കിയതിനെതിരായ പൊതുതാല്പര്യ ഹര്‍ജി തള്ളി ദില്ലി ഹൈക്കോടതി. എസിക്കായി ഫീസ് ഈടാക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ ദില്ലി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു പൊതുതാല്പര്യ ഹര്‍ജി. എസിക്കായി ഏര്‍പ്പെടുത്തിയ ഫീസ് സ്കൂളിലെ ലാബ്, സ്മാര്‍ട്ട് ക്ലാസ് എന്നിവയ്ക്കായി ഈടാക്കുന്ന ഫീസിന് തുല്യമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി തീരുമാനം.
◾https://dailynewslive.in/ ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്രയ്ക്കും ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കര്‍ണാടകയില്‍ കേസ്. കര്‍ണാടക ബിജെപി എക്സ് ഹാന്‍ഡിലില്‍ മുസ്ലിം വിഭാഗത്തിനെതിരെ പങ്കു വച്ച വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയിലാണ് മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി കര്‍ണാടക പൊലീസ് കേസെടുത്തത്.
◾https://dailynewslive.in/ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ഇക്കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും നയം നടപ്പാക്കുന്നത് ധാരാളം സമയം ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ജാര്‍ഖണ്ഡില്‍ മന്ത്രി അലംഗീര്‍ ആലമിന്റെ സഹായിയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ 25 കോടി രൂപ പിടികൂടി. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയില്‍ ഒമ്പത് സ്ഥലങ്ങളിലാണ് അന്വേഷണ ഏജന്‍സി ഒരേസമയം റെയ്ഡ് നടത്തിയത്.
◾https://dailynewslive.in/ അമേഠിയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച അര്‍ധരാത്രിയോടെയുണ്ടായ ആക്രമണത്തില്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ അടിച്ചുതകര്‍ത്ത ശേഷം കടന്നുകളഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
◾https://dailynewslive.in/ പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് വിവാദപരമായ പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. പാകിസ്താനും ‘വളയണിയുന്നില്ലെന്ന’ കാര്യം ഓര്‍മിക്കുന്നത് നന്നെന്നും അവരുടെ പക്കലും അണുബോംബുകളുണ്ടെന്നും നിര്‍ഭാഗ്യവശാല്‍ അവ ഞങ്ങളുടെ മേല്‍ പതിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
◾https://dailynewslive.in/ മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനി ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഓഹരി വിപണിയിലേക്ക്. പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള അപേക്ഷ സെബിക്ക് ബെല്‍സ്റ്റാര്‍ സമര്‍പ്പിച്ചു. മൊത്തം 1,300 കോടി രൂപ ഐ.പി.ഒ വഴി സമാഹരിക്കുകയാണ് ലക്ഷ്യം. 10 രൂപ മുഖവിലയുള്ള പുതിയ ഓഹരികളിറക്കി 1,000 കോടി രൂപയും നിലവിലെ ഓഹരിയുടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയില്‍ വഴി 300 കോടി രൂപയുമാണ് സമാഹരിക്കുക. ചെറുകിട സംരംഭങ്ങള്‍ക്കുള്ള മൈക്രോ എന്റര്‍പ്രൈസ് വായ്പ, കണ്‍സ്യൂമര്‍ ഗുഡ്സ്, വിദ്യാഭ്യാസം, എമര്‍ജന്‍സി ലോണുകള്‍, സ്വയം സഹായസംഘങ്ങള്‍ക്കുള്ള വായ്പകള്‍ എന്നീ വായ്പാപദ്ധതികളിലൂന്നി പ്രവര്‍ത്തിക്കുന്ന എന്‍.ബി.എഫ്.സിയാണ് ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്. ഐ.പി.ഒ വഴി ലഭിക്കുന്ന തുകയില്‍ 760 കോടി രൂപ കൂടുതല്‍ വായ്പാവിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന വിപുലീകരണത്തിന് കമ്പനി പ്രയോജനപ്പെടുത്തിയേക്കും. മുത്തൂറ്റ് ഫിനാന്‍സിന് 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ബെല്‍സ്റ്റാര്‍. ഓഫര്‍-ഫോര്‍-സെയിലില്‍ മറ്റൊരു നിക്ഷേപകരായ ഡെന്മാര്ക്ക് കമ്പനി എം.എ.ജെ ഇന്‍വെസ്റ്റ് 175 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും. ഓറം ഹോള്‍ഡിംഗ്സ് 97 കോടി രൂപ, ഓഗസ്റ്റ ഇന്‍വെസ്റ്റ്മെന്റ്സ് 28 കോടി രൂപ എന്നിങ്ങനെയും ഓഹരികള്‍ വിറ്റഴിക്കും. 2023 ഡിസംബറിലെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യ 9 മാസക്കാലയളവില്‍ (2023-24 ഏപ്രില്‍-ഡിസംബര്‍) 235 കോടി രൂപയുടെ ലാഭം നേടിയ കമ്പനിയാണ് ബെല്‍സ്റ്റാര്‍. 1,283 കോടി രൂപയായിരുന്നു വരുമാനം. കമ്പനി വിതരണം ചെയ്ത മൊത്തം വായ്പകളുടെ മൂല്യം 8,834.21 കോടി രൂപയാണ്.
◾https://dailynewslive.in/ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്കാന് കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളോടും വീഡിയോകളോടും പ്രതികരിക്കണമെങ്കില്‍ മീഡിയ കണ്ടന്റ് ടാപ്പ് ചെയ്ത് പിടിച്ച ശേഷം മുകളില്‍ തെളിഞ്ഞുവരുന്ന ബാറില്‍ നിന്ന് റിയാക്ഷന് ഇമോജി തെരഞ്ഞെടുക്കണം. ഇതിനേക്കാള്‍ എളുപ്പത്തില്‍ റിയാക്ഷന് നല്കാന് കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിച്ച് വരുന്നത്. മീഡിയ വ്യൂവര്‍ ഇന്റര്‍ഫെയ്സില്‍ തന്നെ റിയാക്ഷന് ബാറിനെ ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ വരുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍. റിയാക്ഷന് ബാറില്‍ വലതുവശത്തുള്ള ഇമോജി ബട്ടണ്‍ പ്രയോജനപ്പെടുത്തി മീഡിയ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരുന്നത്. ആഗ്രഹിക്കുന്ന റിയാക്ഷന് തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ‘+’ ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. ലോംഗ് പ്രസോ വലതുവശത്തേയ്ക്ക് സൈ്വപ്പും ചെയ്യുന്നതോ ഒഴിവാക്കി എളുപ്പത്തില്‍ മീഡിയോ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന വിധമാണ് പുതിയ സംവിധാനം.
◾https://dailynewslive.in/ സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘പെണ്ണായി പെറ്റ പുള്ളെ’ എന്ന പേരോടുകൂടി എത്തിയ ഗാനം ജിഷ്ണു വിയയിയാണ് ആലപിച്ചത്. മു.രിയുടെതാണ് വരികള്‍. ഗോപി സുന്ദറിന്റെതാണ് സംഗീതം. ഗാനമിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ആകെ മൊത്തം അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഫാന്റസി ഡ്രാമയാണ് ‘പെരുമാനി’. മെയ് 10നാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിനായ് തിരക്കഥ തയ്യാറാക്കിയത് സംവിധായകന് മജു തന്നെയാണ്. വേറിട്ട ഗെറ്റപ്പില്‍ അഭിനേതാക്കളെ അണിനിരത്തുന്ന ‘പെരുമാനി’യില്‍ ‘മുജി’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.’നാസര്‍’ എന്ന പേരില്‍ പെരുമാനിയിലെ പുതുമാരനായ് വിനയ് ഫോര്‍ട്ട് എത്തുന്നു. ലുക്ക്മാന്‍ അവറാന്, നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
◾https://dailynewslive.in/ റിലീസ് തിയതി പ്രഖ്യാപിച്ച് ‘മാരിവില്ലിന് ഗോപുരങ്ങള്‍’. കോക്കേഴ്സ് മീഡിയ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന സിനിമ മെയ് 10ന് റിലീസ് ചെയ്യും. റിലീസ് ഡേറ്റ് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പല കാരണങ്ങള്‍ മൂലം നിരവധി തവണ സിനിമയുടെ റിലീസ് മാറ്റി വച്ചിരുന്നു. ജീവിതപങ്കാളിയെക്കുറിച്ചു പുതിയ തലമുറയുടെ മാറുന്ന സങ്കല്പങ്ങള് രസകരമായി പങ്കുവയ്ക്കുന്ന സിനിമയാണ് മാരിവില്ലിന് ഗോപുരങ്ങള്‍. ലൗഡ് പ്രകടനത്തിലൂടെ ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത് വിന്‍സി അലോഷ്യസാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ് എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീര്‍ത്തുമൊരു ഫീല്‍ ഗുഡ് ഫാമിലി എന്റര്ടെയ്നര് തന്നെയായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വിദ്യാസാഗറാണ് സംഗീത സംവിധായകന്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേര്‍ന്നാണ്. പ്രമോദ് മോഹന്റേതാണ് തിരക്കഥ. വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾https://dailynewslive.in/ ജര്‍മ്മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ അതിന്റെ മൂന്നാം തലമുറ പോര്‍ഷെ പനമേര ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.69 കോടി രൂപ എക്സ് ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. പുതിയ ഡിസൈനും ഫീച്ചറുകളാല്‍ സമ്പന്നമായ ഇന്റീരിയറുകളും സ്പോര്‍ട്ടി ആകര്‍ഷണവുമാണ് ഈ പോര്‍ഷെ പനമേരയുടെ പ്രത്യേകത. വാഹനത്തിനുള്ള ബുക്കിംഗുകള്‍ സ്വീകരിച്ചുതുടങ്ങി. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്ത്യയിലെ ഏറ്റവും അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പില്‍ നിന്ന് അവരുടെ ഫോര്‍-ഡോര്‍ യൂണിറ്റ് റിസര്‍വ് ചെയ്യാം. ഇന്ത്യ കേന്ദ്രീകൃതമായ പനമേര 2024 ഒരൊറ്റ ഓപ്ഷനില്‍ വരുന്നു – 2.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി6 പെട്രോള്‍ എഞ്ചിന്. എട്ട് സ്പീഡ് പിഡികെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഈ ട്രിമ്മില്‍ 343 ബിഎച്ച്പി കരുത്തും 500 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 272 കിലോമീറ്റര്‍ വേഗതയാണ് പോര്‍ഷെ അവകാശപ്പെടുന്നത്. 5.1 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. പുതിയ പോര്‍ഷെ പനമേര 1.69 കോടി രൂപ എക്സ്-ഷോറൂം വിലയില്‍ ലഭ്യമാകുമെങ്കിലും, അധിക കസ്റ്റമൈസേഷനും മറ്റ് നിരക്കുകളും വാങ്ങുന്നവര്‍ക്ക് ഈ വില വര്‍ദ്ധിപ്പിക്കും.
◾https://dailynewslive.in/ സമകാലിക ജീവിതാവസ്ഥകളോടുള്ള പ്രതികരണങ്ങള്‍. ചിന്തിക്കാന്‍ ഒരുക്കമുള്ളവര്‍ക്ക് വ്യഥകളും ആശങ്കകളും ഉളവാക്കുന്നവയാണ് നാം കടന്നുപോകുന്ന കാലഘട്ടത്തിലെ ജീവിതാവസ്ഥകള്‍. ആശിക്കാനും ആശ്വസിക്കാനും ഏറെയൊന്നുമില്ല. ആശങ്കകളുടെ ഇരുളിന്നാകട്ടെ കട്ടി കൂടിക്കൂടി വരുന്നു. എന്നിട്ടും ആശയ്ക്കു വകയുണ്ടോ എന്ന അന്വേഷണത്തെ തീരെ കൈവിട്ടിട്ടില്ല. പാവങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഈ നാട് നരകമാണെന്ന അറിവ് നാള്‍ക്കുനാള്‍ ജീവിതത്തെ കൂടുതല്‍ ദുഃസഹമാക്കിക്കൊണ്ടിരിക്കുന്നു. ”അകലെയെങ്ങാനും പ്രഭാതമുണ്ടോ?” എന്നന്വേഷിച്ചുകൊണ്ട് മരുപ്രദേശത്ത് അലയുന്ന പഥികന്റെ അവസ്ഥ. മൃതിയെ ഭീതിദമാക്കാതെ, മുക്തിമാക്കി കാട്ടിത്തരുന്നു എന്ന നല്ല മറുവശമുണ്ട്. ആശിക്കാനുള്ള സിദ്ധി തളരുന്നില്ല എന്ന ആശ്വാസവുമുണ്ട്. ‘ആശകള്‍ ആശങ്കകള്‍ ആകുലതകള്‍’. ഡോ. എം ലീലാവതി. സൈകതം ബുക്സ്. വില 209 രൂപ.
◾https://dailynewslive.in/ 1990 മുതല്‍ 2021 വരെയുള്ള 31 വര്‍ഷക്കാലയളവില്‍ ആഗോള തലത്തിലുള്ള മനുഷ്യരുടെ ശരാശരി ജീവിതദൈര്‍ഘ്യം 6.2 വര്‍ഷങ്ങള്‍ വര്‍ധിച്ചതായി പഠനം. ഭക്ഷ്യ-ജല അണുബാധകള്‍, ശ്വാസകോശ അണുബാധകള്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മൂലമുള്ള മരണങ്ങളിലുണ്ടായ കുറവാണ് ഈ പുരോഗതിക്ക് പിന്നിലെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ചില രാജ്യങ്ങളുടെ കാര്യത്തില്‍ ജീവിതദൈര്‍ഘ്യത്തില്‍ നേടിയ പുരോഗതിക്ക് മങ്ങലേല്‍പ്പിക്കാന്‍ കോവിഡ് മഹാമാരിക്ക് സാധിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു. ടൈഫോയ്ഡ്, അതിസാരം എന്നിങ്ങനെ ഭക്ഷണം, ജലം എന്നിവ വഴിയുള്ള അണുബാധകള്‍ മൂലമുള്ള മരണങ്ങളില്‍ ഇക്കാലയളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് ജീവിതദൈര്‍ഘ്യത്തില്‍ 3.1 വര്‍ഷങ്ങളുടെ വര്‍ധനയുണ്ടാക്കിയെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന് ഡയറക്ടര്‍ മൊഹ്സെന്‍ നഖ്വി പറയുന്നു. ജീവിതദൈര്‍ഘ്യത്തിലുണ്ടായ പുരോഗതി പല മേഖലകളിലും വ്യത്യസ്ത തരത്തിലാണ് പ്രതിഫലിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തെക്ക് കിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ, ഒഷ്യാനിയ മേഖലകളില്‍ 8.3 വര്‍ഷങ്ങളുടെ വര്‍ധന ജീവിതദൈര്‍ഘ്യത്തില്‍ ഉണ്ടായി. വാക്സീന് മൂലം അഞ്ചാം പനി പോലുള്ള രോഗങ്ങളില്‍ നിന്നുള്ള മരണനിരക്ക് കുറയ്ക്കാനായിട്ടുണ്ടെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. അതേ സമയം ദഹനസംവിധാനവുമായി ബന്ധപ്പെട്ട രോഗങ്ങളിലും കരള്‍ വീക്കത്തിലും 2010നും 2019നും ഇടയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്രമേഹം, വൃക്ക രോഗങ്ങള്‍ എന്നിവ ആഗോള ജീവിതദൈര്‍ഘ്യത്തില്‍ 0.1 വര്‍ഷത്തിന്റെ കുറവുണ്ടാക്കിയതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.48, പൗണ്ട് – 104.90, യൂറോ – 89.86, സ്വിസ് ഫ്രാങ്ക് – 92.21, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.27, ബഹറിന്‍ ദിനാര്‍ – 221.43, കുവൈത്ത് ദിനാര്‍ -271.56, ഒമാനി റിയാല്‍ – 216.86, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.93, കനേഡിയന്‍ ഡോളര്‍ – 61.01.