◾https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന്റെ പെരുമാറ്റരീതിയില്‍ മാറ്റം വന്നെന്നും രാഷ്ട്രയത്തിന്റെ നിലവാരം ഇടിഞ്ഞെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷവും ഭരണപക്ഷവും എന്തുകൊണ്ടാണ് ഇത്ര വിദ്വേഷത്തോടെ പെരുമാറുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദ സന്ദേശം വിവാദമായപ്പോള്‍, ഇളവിനായിട്ടല്ല പണപ്പിരിവ് നടത്തിയത് കെട്ടിടം വാങ്ങാനാണെന്ന സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കെട്ടിടം വാങ്ങാന്‍ മാസങ്ങള്‍ക്ക് മുമ്പേ നേതൃത്വം ആവശ്യപ്പെട്ടിരുന്നെന്നും അംഗങ്ങള്‍ നല്‍കിയത് ഒരുലക്ഷം രൂപയാണെന്നതിന്റെ രേഖയും പുറത്തായി. ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്സ് അപ് ഗ്രൂപ്പില്‍ മാസങ്ങള്‍ക്ക് മുമ്പ് വന്ന സ്ക്രീന്‍ ഷോട്ടില്‍, കെട്ടിടം ഫണ്ടിലേക്ക് നല്‍കേണ്ടത് ഒരു ലക്ഷമാണെന്ന് കൃത്യമായി പറയുന്നുണ്ട്.
◾https://dailynewslive.in/ ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു. ടൂറിസം വകുപ്പ് മെയ് 21- ന് നടത്തിയ യോഗത്തിലാണ് മദ്യ നയത്തില്‍ ഭേദഗതി വരുത്തണമെന്ന തീരുമാനം എടുത്തത്. ഇതിന് പിന്നാലെയാണ് ബാര്‍ ഉടമകളുടെ സംഘടന എറണാകുളത്ത് യോഗം ചേര്‍ന്ന് പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചത്. ഇന്നലെ പ്രതിപക്ഷം പുറത്ത വിട്ട സൂം ലിങ്കിന്റെ സ്ക്രീന്‍ ഷോട്ടില്‍ അബ്ക്കാരി പോളിസി റിവ്യൂ ആണ് വിഷയമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അബ്ക്കാരി പോളിസി റിവ്യൂ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ടൂറിസം ഡിപ്പാര്ട്ട്മെന്റിനാണോയെന്നും എന്ത് ഭരണമാണ് ഇവിടെ നടക്കുന്നതെന്നും സതീശന് ചോദിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ബാര്‍ കോഴ യുഡിഎഫ് കാലത്തിന്റെ തനിയാവര്‍ത്തനമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. മുഹമ്മദ് റിയാസ് നിഴല്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം എല്ലാ വകുപ്പിലും കൈയിട്ട് വാരുന്നുവെന്നും സംസ്ഥാനത്ത് അധികാരം മുഹമ്മദ് റിയാസില്‍ നിക്ഷിപ്തമാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
◾https://dailynewslive.in/
◾https://dailynewslive.in/ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാര്‍കോഴ ആരോപണത്തില്‍ പ്രതിഷേധവുമായി മന്ത്രി എം ബി രാജേഷിന്റെ വീട്ടിലേക്ക് നോട്ടെണ്ണല്‍ മെഷീനുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. എം ബി രാജേഷിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.
◾https://dailynewslive.in/ കുഴികള്‍ അടച്ചുകൊണ്ടുള്ള പ്രതിഷേധവുമായി തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍മാര്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരാണ് റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ട ഭാഗങ്ങളില്‍ മണ്ണും കല്ലുമിട്ട് അടയ്ക്കുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പ്രതിഷേധം. മാസങ്ങളായി തുടങ്ങിയ നിര്‍മാണപ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയാക്കാനായില്ലെന്നും കോര്പ്പറേഷന് ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഡിജിറ്റല്‍ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതോടെ കീഴ്ക്കോടതിയില്‍ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതിനായി പുറത്തിറക്കിയ മാര്‍ഗരേഖ സര്‍ക്കുലര്‍ ആയി ഇറക്കണമെന്ന സര്‍ക്കാരിന്റ ഉപഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു.
◾https://dailynewslive.in/ പാലക്കാട് ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. പാര്‍ക്കിംഗ് പരിഷ്കരണത്തിനെതിരെ ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ സമരം ചെയ്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. അപകടങ്ങള്‍ കുറയ്ക്കാനായി ബസ് ബേകളില്‍ ബസുകള്‍ കെട്ടിടത്തിന് അഭിമുഖമായി നിര്‍ത്തിയിടണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു സമരം.
◾https://dailynewslive.in/ മസ്കറ്റില്‍ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃതയും അച്ഛനും ബന്ധുക്കളും പ്രതിപക്ഷ നേതാവ് വിഡി സതീശന് നിവേദനം നല്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നല്‍കണമെന്നതാണ് ആവശ്യം. രാജേഷിന്റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്. അമൃതയ്ക്ക് സ്ഥിര വരുമാനമാനമുള്ള ജോലിയില്ല. നഷ്ടപരിഹാരം വാങ്ങുന്നതില്‍ ഉള്‍പ്പെടെ ഇടപെടല്‍ നടത്താമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്കി.
◾https://dailynewslive.in/ കണ്ണൂരിലെ അവയവക്കച്ചവട പരാതിയില്‍ വൃക്കദാനത്തില്‍ ഇടപെട്ടില്ലെന്നും യുവതിയുമായി സംസാരിച്ചിട്ടില്ലെന്നുമുളള ഇടനിലക്കാരന് ബെന്നിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നു. റിസ്ക് എടുത്ത് രേഖകള്‍ സംഘടിപ്പിച്ചത് പണം കിട്ടിക്കോട്ടേയെന്ന് കരുതിയാണ്. താത്പര്യമില്ലെങ്കില്‍ വേറെ ആളെ പേഷ്യന്റിന് ഇട്ടുകൊടുക്കും. യുവതി തയ്യാറല്ലെങ്കില്‍ വേറെയും ദാതാക്കളുണ്ടെന്നാണ് ബെന്നി പറയുന്നത്. വൃക്കദാനത്തില്‍ ഇടപെട്ടില്ലെന്നും, യുവതിയുമായി സംസാരിച്ചിട്ടില്ലെന്നുമാണ് ബെന്നി ഇന്നലെ പറഞ്ഞിരുന്നത്.
◾https://dailynewslive.in/ കെ എസ് യു മേഖലാ ക്യാംപിലെ കൂട്ടത്തല്ലില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകും. കൂട്ടത്തല്ലില്‍ ഭാഗമായ സംസ്ഥാന – ജില്ലാ ഭാരവാഹികള്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്നാണ് കെ.പി.സി.സി നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിഷന്റെ ശുപാര്‍ശ. ക്യാംപിലേക്ക് കെ.സുധാകരനെ ക്ഷണിക്കാതിരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനോടും വിശദീകരണം തേടും.
◾https://dailynewslive.in/ പ്ലസ് വണ്‍ പ്രവേശനത്തിനായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചത് മലപ്പുറത്തെന്ന് റിപ്പേ.ാര്‍ട്ടുകള്‍ സംസ്ഥാനത്ത് ആകെ 4,65,960 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 വിദ്യാര്‍ത്ഥികളാണെന്നാണ് കണക്ക്. 29ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും.
◾https://dailynewslive.in/ 12 വയസില്‍ താഴെയുള്ള സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിതരായ 80 കുട്ടികള്‍ക്ക് 100 കോടി വിലവരുന്ന മരുന്ന് സൗജന്യമായി നല്കി കേരളത്തിലെ ആരോഗ്യവകുപ്പ് മാതൃകയായി. മരുന്നിനായി അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെയാണ് സൗജന്യമായി മരുന്ന് നല്‍കിയത്. ഇവര്‍ക്കുള്ള തുടര്‍ചികിത്സയും അടുത്ത ഘട്ടത്തിലുള്ള സൗജന്യ മരുന്നുകളും ആരോഗ്യവകുപ്പ് തന്നെ നല്‍കും.
◾https://dailynewslive.in/ തൃശൂരിലെ പെരിങ്ങാവ് എസ്.എന്‍. പെറ്റ്സ് ഷോപ്പില്‍ വന്‍ കവര്‍ച്ച. സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയും കവര്‍ന്നു. ഒരു ലക്ഷം രൂപയോളം വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.
◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയില്‍ പോലീസ് വിളിച്ച സര്‍വ്വകക്ഷി യോഗം സമാപിച്ചു. മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണല്‍ ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താന്‍ അനുമതിയുള്ളൂ. ദേശീയ തലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ പ്രവര്‍ത്തകര്‍ക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി.
◾https://dailynewslive.in/ ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പെട്ട് മൂന്നര വയസുകാരന് മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന് ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് അപകടം ഉണ്ടായത്. പാറയില്‍ നിന്നും തെന്നി പന്നിയാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു.
◾https://dailynewslive.in/ കണ്ണൂര്‍ കക്കാട് തുളിച്ചേരി നമ്പ്യാര്മെട്ടയില് അച്ഛനും മക്കളും ചേര്‍ന്ന് ഗൃഹനാഥനെ അടിച്ചു കൊന്നു. നമ്പ്യാര്‍മെട്ടയിലെ അജയകുമാറാണ് കൊല്ലപ്പെട്ടത്. അജയകുമാറിനെ കൊലപ്പെടുത്തിയതില്‍ അയല്‍വാസികളായ ദേവദാസ് മക്കളായ സജ്ജയ് ദാസ്, സൂര്യദാസ് എന്നിവരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസിന്റെ വീട്ടില്‍ നിന്നും മലിന ജലം ഒഴുക്കുന്നത് അജയകുമാര്‍ ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
◾https://dailynewslive.in/ പള്ളിയില്‍ നിന്നും തിരിച്ചുവരുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് ഗൃഹനാഥന് മരിച്ചു. തൃശൂര്‍ മാപ്രാണം ലാല്‍ ആശുപത്രിയ്ക്ക് സമീപം മാപ്രാണം സ്വദേശിയായ കുറ്റിക്കാടന്‍ വീട്ടില്‍ ഷൈജുവാണ് മരിച്ചത്.
◾https://dailynewslive.in/ റിയാദില്‍ വീട്ടിനുള്ളില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയില്‍ പിഞ്ചു കുഞ്ഞ് മരിച്ചു. മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സല്‍മാ കാസിയ ദമ്പതികളുടെ ഇളയ മകന് സായിഖ് ശൈഖാണ് മരിച്ചത്. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയായിരുന്നു മരണം.
◾https://dailynewslive.in/ സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 47 കോടിയോളം രൂപയാണ് ലഭിച്ചതെന്നും സമാഹരിച്ച തുകയില്‍ നിന്ന് ദിയാധനം നല്‍കാനായുള്ള ഒന്നര കോടി റിയാലിന് സമാനമായ ഇന്ത്യന്‍ രൂപയും വക്കീല്‍ ഫീസായി നല്‍കാനുള്ള ഏഴര ലക്ഷം റിയാലിന് സമാനമായ ഇന്ത്യന്‍ രൂപയും ഇതിനോടകം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും ഭാരവാഹികള്‍ അറിയിച്ചു.
◾https://dailynewslive.in/ റെമാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. കനത്ത മഴയിലും കാറ്റിലും ഭിത്തി ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഇന്നലെ രാത്രിയോടെ പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരപ്രദേശത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. നിലവില്‍ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിന്റെ ശക്തി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നതോടെ കൂടുതല്‍ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
◾https://dailynewslive.in/ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാള് സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. ഏഴ് കിലോ ഭാരം കുറയുകയും കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ ടെസ്റ്റുകളുടെ ആവശ്യകത എടുത്തുപറഞ്ഞാണ് ജാമ്യം നീട്ടണമെന്ന് കെജരിവാള്‍ അപേക്ഷ നല്‍കിയത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ അരവിന്ദ് കോജ്രിവാളിനെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 1 വരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
◾https://dailynewslive.in/ ദില്ലിയിലെ തീസ് ഹസാരി കോടതിക്കുള്ളില്‍ രാജ്യസഭ എംപി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിലെ പ്രതി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് നാടകീയ രംഗങ്ങള്‍. കോടതിക്കുള്ളില്‍ സ്വാതി മലിവാള്‍ പൊട്ടിക്കരഞ്ഞു. സ്വാതി സ്വയം പരിക്കേല്‍പിച്ചതാണെന്നും സംഭവം നടന്നപ്പോള്‍ ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇല്ലായിരുന്നു എന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങള്‍ കേട്ടാണ് സ്വാതി മലിവാള്‍ പൊട്ടിക്കരഞ്ഞത്.
◾https://dailynewslive.in/ തൃണമുല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പരസ്യങ്ങള്‍ കണ്ടിരുന്നുവെന്നും പ്രഥമദൃഷ്ട്യ അപമാനകരമാണെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. പരസ്യങ്ങള്‍ വിലക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ ദില്ലിയിലെ വിവേക് നഗറില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായ സംഭവത്തിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്. ഇത്തരം ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് സര്‍ക്കാര്‍ പാലിച്ചില്ലെന്നും ദേശീയ ബാലാവകാശ കമ്മീഷന് ചെയര്‍ പേഴ്സണ്‍ പറഞ്ഞു. തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ആശുപത്രി ഉടമ നവീന്‍ കച്ചിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ ഗുജറാത്തിലെ രാജ്കോട്ടില്‍ കുട്ടികളടക്കം 33 ഓളം പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തില്‍ ഗെയിമിങ് കേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന സാധനങ്ങളിലേക്ക് വെല്‍ഡിങ് മെഷിനില്‍നിന്ന് തീപ്പൊരി തെറിച്ചുവീണാണ് അഗ്നിബാധയുണ്ടായതെന്ന് സി സി ടി വി റിപ്പോര്‍ട്ട്. തീപ്പിടിത്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലുടെ ഇതിന് വ്യക്തത ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
◾https://dailynewslive.in/ വടക്കന്‍ പാപുവ ന്യൂ ഗിനിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജീവനോടെ മണ്ണിനടിയിലായത് രണ്ടായിരത്തിലധികം ആളുകളെന്ന് യു എന്നിന് നല്കിയ റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് പാപുവ ന്യൂ ഗിനിയയില്‍ രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്.
◾https://dailynewslive.in/ സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നുമായ സൗദി അറാംകോ വീണ്ടും വമ്പന്‍ ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. ഓഹരി വില്പന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണെന്നും പ്രാഥമിക വിവരങ്ങള്‍ പ്രകാരം 10,000 കോടി ഡോളറിന്റെ (ഏകദേശം 83,400 കോടി രൂപ) സമാഹരിക്കാനാകും ശ്രമമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണിലായിരിക്കും ഓഹരി വില്പന. ഇത് യഥാര്‍ത്ഥ്യമായാല്‍ ഗള്‍ഫ് മേഖലയില്‍ ഏറെ വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ഏറ്റവും വലിയ ഓഹരി വില്പനയാകും. അതേസമയം, ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉന്നമിടുന്ന തുകയിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. വിറ്റഴിക്കുന്ന ഓഹരികള്‍ റിയാദ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ലോകത്ത് ക്രൂഡോയില്‍ കയറ്റുമതിയില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്കും എത്തുന്നതും എണ്ണവില്പനയിലൂടെയാണ്. അതേസമയം, 2030ഓടെ എണ്ണയിതര വരുമാന സ്രോതസ്സുകളും ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വിഷന്‍-2030യുടെ ഭാഗമായാണ് സൗദി അറാംകോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. നേരത്തേ 2019ല്‍ പ്രാരംഭ ഓഹരി വില്പന നടത്തി സൗദി അറാംകോ 2,560 കോടി ഡോളര്‍ (അന്നത്തെ 1.83 ലക്ഷം കോടി രൂപ) സമാഹരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഐ.പി.ഒ എന്ന റെക്കോഡും അതിന് ലഭിച്ചു. എണ്ണയിതര വരുമാന സ്രോതസ്സുകള്‍ സജീവമാക്കാന്‍ ശ്രമിക്കുന്ന സൗദി അറേബ്യ ടൂറിസം, വിനോദം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലും ഇപ്പോള്‍ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്.
◾https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്ഡേറ്റുമായി വാടസ്ആപ്പ്. നീണ്ട വോയ്സ് നോട്ടുകള്‍ സ്റ്റാറ്റസ് അപ്ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. വാട്സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകള്‍ അയക്കാന്‍ കഴിയും. വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് വോയ്സ് റെക്കോര്‍ഡ് ചെയ്യാനും അവ ഷെയര്‍ ചെയ്യാനും കഴിയും. തടസമില്ലാതെ ആശയ വിനിമയം സാധ്യമാക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ 30 സെക്കന്റിലധികം ദൈര്‍ഘ്യമുള്ള അറിയിപ്പുകളോ, വിവരങ്ങളോ പങ്കിടുന്നത് എളുപ്പമാക്കും. ഉപയോക്താക്കള്‍ മൈക്ക് ബട്ടണ്‍ ആവശ്യാനുസരണം ഹോള്‍ഡ് ചെയ്ത് വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്തിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.
◾https://dailynewslive.in/ ആസിഫ് അലി, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ലെവല്‍ ക്രോസ്’. ചിത്രത്തിലൂടെ ആദ്യമായി ഒരു പിന്നണി ഗായികയും ആയിരിക്കുകയാണ് അമല പോള്‍. വിശാല്‍ ചന്ദ്രശേഖര്‍ ഈണം നല്കിയ പാട്ടാണ് അമല ആലപിച്ചിരിക്കുന്നത്. യുട്യൂബിലെത്തിയ ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിക്കുന്നത്. വരാന്‍ പോകുന്ന തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് ഈ ഗാനമെന്നായിരുന്നു അമലയുടെ വാക്കുകള്‍. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന് അര്‍ഫാസ് അയൂബ്. മോഹന്‍ലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമല, ഷറഫുദ്ദീന് കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പന്‍ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു.
◾https://dailynewslive.in/ വേ ടു ഫിലിംസ് എന്റര്ടെയ്ന്മെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളില്‍ കെ ഷെമീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’. ചിത്രത്തിന്റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 14 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മാസ് ചിത്രങ്ങളുടെ സംവിധായകന് അജയ് വാസുദേവ്, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ ഷാറൂഖ് ഷമീര്‍, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അന്‍വര്‍ ലുവ, ശിവ, ഭഗത് വേണുഗോപാല്‍, ദീപേന്ദ്ര, ജയകൃഷ്ണന്, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഹരീഷ് എ വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിന് രാജുമാണ് നിര്‍വഹിക്കുന്നത്. യൂനസിയോ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്വില് എന്റര്‍ടൈടെയ്ന്‍മെന്റ്സ് സ്വന്തമാക്കിയിരുന്നു. സുഹൈല്‍ സുല്‍ത്താന്റെ മനോഹരമായ വരികള്‍ സിത്താര കൃഷ്ണകുമാര്‍, ശ്രീജിഷ്, ശ്യാംഗോപാല്‍, ആനന്ദ് നാരായണന്, പി ജയലക്ഷ്മി തുടങ്ങിയവരും ആലപിച്ചിരിക്കുന്നു.
◾https://dailynewslive.in/ രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ നാപോളി ബ്ലാക്ക് നിറത്തിലുള്ള ഥാര്‍ വിപണിയിലിറക്കുന്നതു അവസാനിപ്പിച്ച് അതിനു പകരമായി സ്റ്റീല്‍ത് ബ്ലാക്ക് നിറം അവതരിപ്പിച്ചത്. ഇപ്പോഴിതാ പുതിയൊരു നിറത്തിലുള്ള ഥാര്‍ കൂടി വിപണിയിലെത്തിച്ചിരിക്കുന്നു. ഇത്തവണത്തെ നിറം മിലിറ്ററി ഗ്രീനാണ്. ഡീപ് ഫോറെസ്റ്റ് എന്നാണ് പുതുനിറത്തിനു കമ്പനി നല്‍കിയിരിക്കുന്ന പേര്. റെഡ് റാഗെ, ഡീപ് ഗ്രേ, എവറസ്റ്റ് വൈറ്റ്, സ്റ്റീല്‍ത് ബ്ലാക്ക്, ഡെസേര്‍ട്ട് ഫ്യൂറി, ഡീപ് ഫോറസ്റ്റ്. ഇതില്‍ അവസാന മൂന്നെണ്ണം കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടു കാലമധികമായിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ ഡീപ് ഫോറസ്റ്റ് നിറത്തിലുള്ള ഥാര്‍ ലഭ്യമാണ്. മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് ഥാര്‍ പുറത്തിറങ്ങുന്നത്. 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് പെയര്‍ ചെയ്തിരിക്കുന്നത് 6 സ്പീഡ് മാനുവല്‍, ആര് ഡബ്ള്യു ഡിയുമായാണ്. 6 സ്പീഡ് മാനുവലുമായി ബന്ധിപ്പിച്ചിട്ടുള്ള 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ അല്ലെങ്കില്‍ സിക്സ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ 4 ഃ 4, 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പെയര്‍ ചെയ്തിരിക്കുന്നത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ 4 ഃ 4 ആയാണ്. 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ, സെമി ഡിജിറ്റല്‍ ക്ലസ്റ്റര്‍, ടി പി എം എസ്, 18 ഇഞ്ച് അലോയ് വീലുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ട്രോള്സ്, എല്‍ ഇ ഡി ടെയില്‍ ലൈറ്റ്സ്, തുടങ്ങി നിരവധി ഫീച്ചറുകള്‍ ഥാറിലുണ്ട്.
◾https://dailynewslive.in/ രണ്ട് അഫ്ഘാന്‍ സ്ത്രീകളുടെ പ്രക്ഷുബ്ധമായ ജീവിതം വരച്ചുകാട്ടുന്ന നോവല്‍. അഫ്ഘാന്‍ യുദ്ധവും താലിബാന്റെ ഉദയാസ്തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കള്‍ മുതല്‍ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ നിര്‍ണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയില്‍ ഖാലിദ് ഹൊസൈനി ആവിഷ്കരിക്കുന്നു. ‘പട്ടം പറത്തുന്നവര്‍” എന്ന ലോകപ്രശസ്തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകര്‍ഷിച്ച ഹൊസൈനിയുടെ രണ്ടാം നോവല്‍. ‘തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്’. മൂന്നാം പതിപ്പ്. ഡിസി ബുക്സ്. വിവര്‍ത്തനം – രമാ മേനോന്. വില 399 രൂപ.
◾https://dailynewslive.in/ 45 മുതല്‍ 55 വയസ്സിനുള്ളില്‍ സ്ത്രീകളില്‍ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവം നിലയ്ക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. ആര്‍ത്തവ വിരാമം ഏറ്റവും കൂടുതല്‍ ബാധിക്കും എല്ലുകളെയും പേശികളെയുമാണ്. നാരുകള്‍ ധാരളം അടങ്ങിയ ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, അവയില്‍ അടങ്ങിയ അവശ്യ പോഷകങ്ങളായ വിറ്റാമിന്‍ ബിയും മഗ്നീഷ്യവും ഊര്‍ജ്ജം നിലനിര്‍ത്താനും ആര്‍ത്തവവിരാമത്തെ തുടര്‍ന്ന് ഉണ്ടാകുന്ന മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും എല്ലുകളുടെ ആരോഗ്യത്തിനും, വീക്കം കുറയ്ക്കുന്നതിനും, പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. ഇലക്കറികള്‍, സിട്രസ് പഴങ്ങള്‍, ബെറികള്‍ എന്നിവ ആര്‍ത്തവ വിരാമ കാലത്ത് കഴിക്കുന്നത് നല്ലതാണ്. ആര്‍ത്തവ വിരാമ കാലത്ത് സന്ധി വേദനയും ഹൃദ്രോഗ സാധ്യതകളും കൂടുതലായിരിക്കും. ഇതിനെ പ്രതിരോധിക്കാന്‍ മത്തി, അയല പോലുള്ള മീനുകളില്‍ അടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ക്ക് സാധിക്കും. ഡയറ്റില്‍ മീന്‍ ഉള്‍പ്പെടുത്തുന്നത് മസ്തിഷ്ക ആരോഗ്യത്തെ പിന്തുണയ്ക്കുകയും മാനസികാവസ്ഥയും വൈജ്ഞാനിക മാറ്റങ്ങളും നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യാം. ആര്‍ത്തവ വിരാമ കാലഘട്ടത്തില്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ പങ്ക് നിര്‍ണായകമാണ്. പാല്, ചീസ്, തൈര്, ലസ്സി തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതോടെ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും. ലിഗ്നാനുകള്‍ ധാരാളം അടങ്ങിയ ഫ്ലാക്സ് സീഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാനും ഹീറ്റ് ഫ്ലാഷുകള്‍ പോലുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. ഫ്ലാക്സ് വിത്തുകള്‍ സ്മൂത്തികളിലോ തൈരിലോ ചേര്‍ത്ത് കഴിക്കാം. ആര്‍ത്തവവിരാമ സമയത്ത് ജലാംശം നിലനിര്‍ത്തുന്നത് നിര്‍ണായകമാണ്. ഇത് ശരീരഭാരവും ഹീറ്റ് ഫ്ലാഷുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമത്തില്‍ കുറയാന്‍ തുടങ്ങുന്ന രണ്ട് കാര്യങ്ങളാണ് പേശികളുടെ ഭാരവും എല്ലുകളും ആരോഗ്യവും. പ്രോട്ടീന്‍ അടങ്ങിയ ബീന്‍സ്, പയര്‍, മാംസം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പേശികളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ആര്‍ത്തവവിരാമ സമയത്ത് ഭാരവും ഊര്‍ജ്ജ നിലയും നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ പ്രധാനമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.09, പൗണ്ട് – 105.85, യൂറോ – 90.15, സ്വിസ് ഫ്രാങ്ക് – 90.82, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.14, ബഹറിന്‍ ദിനാര്‍ – 220.46, കുവൈത്ത് ദിനാര്‍ -270.73, ഒമാനി റിയാല്‍ – 215.89, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 60.82.