◾https://dailynewslive.in/ സംസ്ഥാനത്ത് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് വീണ്ടും റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍. കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ നാളെ രാത്രി 11.30 വരെ 0.4 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
◾
◾https://dailynewslive.in/ അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കൂടുതല്‍ ഇരകളുണ്ടായിട്ടുണ്ടെന്ന് സൂചന. സാബിത്ത് നാസര്‍ ഇടനിലക്കാരന് അല്ലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം മൊബൈല്‍ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വ്യവസായ വകുപ്പിന്റെയും പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെയും ജാഗ്രതക്കുറവാണ് പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുറക്കുന്നതിന് 10 മണിക്കൂര്‍ മുമ്പ് തന്നെ മത്സ്യങ്ങള്‍ ചത്തു തുടങ്ങിയിരുന്നെന്നും ഇക്കാര്യം പ്രദേശത്തെ ജനജാഗ്രതാ സമിതി പിസിബിയെ അറിയിച്ചിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ മാത്രമല്ല വന്‍കിട പൊതുമേഖലാ ഫാക്ടറികളും പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതാണ് ചെറുതും വലുതുമായ തുടര്‍ച്ചയായ മത്സ്യക്കുരുതിക്ക് കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
◾https://dailynewslive.in/ പാലക്കാട് കൊല്ലങ്കോട്ടെ ജനവാസമേഖലയിലെ കമ്പിവേലിയില്‍ കുടുങ്ങി പെണ്‍പുലി ചത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. പുലിയുടെ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്നം ഉണ്ടോ എന്നും പരിശോധിക്കും. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം.
◾https://dailynewslive.in/ സെനറ്റ് നോമിനേഷനെതിരെയുള്ള കോടതി വിധിയില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ വിഷയത്തില്‍ മാധ്യമങ്ങളോടോ പൊതുസ്ഥലത്തോ പ്രതികരിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോടതിക്ക് അതിന്റെ പരിപാവനത ഉണ്ട്. അപ്പീല്‍ പോകുന്ന കാര്യത്തില്‍ അടക്കം പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ കരിപ്പൂരില്‍ നിന്നുള്ള മൂന്നു വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കി. ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 8.35ന് റിയാദിലേക്കുള്ള സര്‍വീസും രാത്രി 10.05ന് അബുദാബിയിലേക്കുള്ള സര്‍വീസും രാത്രി 11.10ന് മസ്കത്തിലേക്കുള്ള സര്‍വീസുമാണ് റദാക്കിയത്. കരിപ്പൂരില്‍ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയിരുന്നു. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ തൃശ്ശൂരില്‍ ഇന്നലത്തെ മഴയില്‍ അപ്രതീക്ഷിത വെള്ളക്കെട്ട് ഉണ്ടായ വിഷയത്തില്‍ കോര്പ്പറേഷന് സെക്രട്ടറിയെ വിളിച്ചു വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ഓട വൃത്തിയാക്കുന്നതിന് തിരഞ്ഞെടുപ്പ് തടസ്സമായിരുന്നില്ല. തൃശൂര്‍ ജില്ലയില്‍ 7 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. മഴ വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമെങ്കില്‍ ഏനാമ്മാക്കല്‍ ബണ്ട് തുറക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ പുതിയ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നയം. യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമായ രീതിയിലാണ് റിസര്‍വേഷന്‍ പരിഷ്കരിച്ചത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകള്‍ക്ക് ഇനി സേവന ദാതാവില്‍ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാര്‍ക്ക് നല്‍കും. സര്‍വീസ് റദ്ദാക്കല്‍ മൂലം സംഭവിക്കുന്ന റീഫണ്ടുകള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ തിരികെ നല്‍കും. മറ്റെന്തെങ്കിലും കാരണങ്ങളാല്‍ മുഴുവന്‍ ദൂരത്തേക്ക് സര്‍വീസ് നടത്താതെ വന്നാല്‍ റീഫണ്ടുകള്‍ രണ്ട് ദിവത്തിനുള്ളതില്‍ തന്നെ തിരികെ നല്‍കും. ഇവയൊക്കെയാണ് പുതിയ നയങ്ങള്‍.
◾https://dailynewslive.in/ സുപ്രഭാതം പത്രത്തിന്റെ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുസ്തഫ മുണ്ടുപാറ. വാര്‍ത്തകളിലും പരസ്യങ്ങളിലും എല്ലാ വിഭാഗക്കാരും ഉള്‍ക്കൊള്ളുന്നതാണ് പത്രത്തിന്റെ നയം. അതിന്റ ഭാഗമായാണ് ഇടതുമുന്നണിയുടെ പരസ്യം കൊടുത്തത്. സമസ്ത നേതാക്കളേയും സുപ്രഭാതം പത്രത്തേയും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മുസ്തഫ മുണ്ടുപാറ രംഗത്തെത്തിയത്.
◾https://dailynewslive.in/ സമസ്ത നേതാക്കളേയും, സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ച ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയോട് വിശദീകരണം ചോദിച്ച നടപടിയില്‍, സമസ്തയിലെ ലീഗ് അനുകൂല നേതാക്കള്‍ക്ക് അതൃപ്തി. ലീഗിനെ പരസ്യമായി വിമര്‍ശിച്ച ഉമര്‍ഫൈസി മുക്കത്തെ തള്ളിപ്പറയാന്‍ പോലും തയ്യാറാകാത്ത സമസ്ത, നദ്വിയോട് വിശദീകരണം ചോദിച്ചതാണ് അതൃപ്തിക്ക് കാരണം. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നദ്വിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടിരുക്കുന്നത്.
◾https://dailynewslive.in/ കേരളത്തിലെ സര്‍വകലാശാലകളില്‍ കാവിവത്കരണ പരിശ്രമങ്ങളാണ് ചാന്‍സലറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് മന്ത്രി ആര്. ബിന്ദു. ഗവര്‍ണര്‍ നടത്തുന്ന ഇടപെടലുകള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കലുക്ഷിതമായ സാഹചര്യം ഉണ്ടാക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ ചാന്‍സലറുടെ ഇടപെടലുകള്‍ ശരിയായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് കോടതിവിധി എന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കേരളത്തില്‍ ആനകളുടെ കണക്കെടുപ്പ് തുടങ്ങി. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്തര്‍ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ധാരണ പ്രകാരം ആണ് ആനയെണ്ണല്‍. ഈ മാസം 25 വരെയാണ് സര്‍വ്വെ.
◾https://dailynewslive.in/ താനൂര്‍ കസ്റ്റഡി മരണക്കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് . കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് . പ്രതികളായ നാല് പൊലീസുകാരുടെയും തിരിച്ചറിയല്‍ പരേഡ് നേരത്തെ നടത്തിയിരുന്നു. എന്നാല്‍ എല്ലാ സാക്ഷികള്‍ക്കും അന്ന് തിരിച്ചറിയില്‍ പേരഡില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല, അതിനാലാണ് ഇന്ന് തിരിച്ചറിയല്‍ പരേഡ് വീണ്ടും നടത്തുന്നത്.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്.
◾https://dailynewslive.in/ തദ്ദേശവാര്‍ഡ് പുനഃവിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൈമാറും. വിജ്ഞാപന ചട്ടം നിലനില്‍ക്കെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇളവ് തേടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ. ഓര്‍ഡിനന്‍സില്‍ അനുമതി നീളുകയാണെങ്കില്‍ ബില്‍ കൊണ്ടുവരുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്.
◾https://dailynewslive.in/ കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസില്‍ ഇരയായവരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയും. ദുരിതാശ്വാസ തുക നിക്ഷേപത്തില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ അയ്യായിരം രൂപ നല്കി മടക്കി അയച്ചുവെന്നാണ് മുണ്ടോള്‍ സ്വദേശി ലക്ഷ്മിയുടെ പരാതി. സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
◾https://dailynewslive.in/ എറണാകുളം വേങ്ങൂരില്‍ 232 പേര്‍ക്ക് നിലവില്‍ മഞ്ഞപ്പിത്തമുണ്ടെങ്കിലും രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. വേങ്ങൂരില്‍ പുതിയ രോഗബാധ ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ഡിഎംഒ മൂവാറ്റുപുഴ ആര്.ഡി.ഒ യ്ക്ക് റിപ്പോര്‍ട്ട് നല്കി.
◾https://dailynewslive.in/ കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന് പിറകില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക്. അപകടത്തില്‍ ഇരു ബസ്സുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ കായംകുളത്ത് മോഷണം ആരോപിച്ച് ആക്രി സാധനങ്ങളുമായി പോയ 14 വയസുകാരന് മര്‍ദ്ദനമേറ്റെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കാപ്പില്‍ കിഴക്ക് ആലമ്പള്ളില്‍ മനോജ് എന്നയാളാണ് മര്‍ദ്ദിച്ചതെന്ന് മര്‍ദനമേറ്റ കുട്ടിയും രക്ഷകര്‍ത്താക്കളും പറഞ്ഞു.
◾https://dailynewslive.in/ മാരിടൈം ഫിഷറീസ് രംഗങ്ങളില്‍ ഇന്ത്യയും നോര്‍വെയും ഒപ്പിട്ട വ്യാപാര സാമ്പത്തിക സഹകരണ കരാര്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന്, ഇന്ത്യയിലെ നോര്‍വേ അംബാസിഡര്‍ മേ ഏണ് സ്റ്റെനര്‍. സമ്പത്ത് എവിടെയും കേന്ദ്രീകരിക്കപ്പെടുന്നില്ല എന്നതാണ് നോര്‍വെയുടെ സന്തോഷാവസ്ഥക്ക് കാരണമെന്നും അംബാസിഡര്‍ പറഞ്ഞു.
◾https://dailynewslive.in/ അദാനിക്കെതിരായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ബിജെപിക്കെതിരെ ആയുധമാക്കി രാഹുല്‍ ഗാന്ധി. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഉയര്‍ന്ന നിലവാരത്തിലുള്ളതെന്ന് കാണിച്ച് ആദാനി കൂടിയ വിലക്ക് വിറ്റെന്ന റിപ്പോര്‍ട്ടാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ അഴിമതികളെല്ലാം അന്വേഷിക്കുമെന്ന് രാഹുല്‍ പറഞ്ഞു.
◾https://dailynewslive.in/ കെജ്രിവാളിന്റെ മാതാപിതാക്കളെ സ്വാതി മലിവാളിന്റെ പരാതിയില്‍ ചോദ്യം ചെയ്യാനുള്ള ദില്ലി പോലീസിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി. കെജരിവാളിന്റെ വയോധികരായ മാതാപിതാക്കളെ പ്രധാനമന്ത്രി ഇടപെട്ടാണ് കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. സ്വാതി മലിവാളിന്റെ പരാതിയില്‍ സുതാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെജരിവാള്‍ പ്രതികരിച്ചിരുന്നു.
◾https://dailynewslive.in/ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍വെച്ച് അതിക്രമത്തിന് ഇരയായ സംഭവത്തില്‍ സ്വാതി മലിവാളിന് പിന്തുണയുമായി നിര്‍ഭയയുടെ മാതാവ് രംഗത്ത്. നിര്‍ഭയയുടെ മാതാവില്‍നിന്ന് തനിക്ക് പിന്തുണയായി ലഭിച്ച വീഡിയോ സ്വാതി മലിവാള്‍ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. നിര്‍ഭയയുടെ മാതാവിനെ ഇനി ബി.ജെ.പി. ഏജന്റെന്ന് മുദ്ര കുത്തുമെന്നും എ.എ.പി. പാര്‍ട്ടി പ്രവര്‍ത്തകരെ ഉദ്ദേശിച്ച് സ്വാതി മലിവാള്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു.
◾https://dailynewslive.in/ ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി എത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ പുനെ ഉജ്ജാനി ഡാമില്‍ ബോട്ട് മറിഞ്ഞ് കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ക്കായി എന്‍ഡിആര്‍എഫ് സംഘം ഡാമില്‍ തിരച്ചില്‍ തുടരുകയാണ്. ഒരു സ്ത്രീയും രണ്ടു കുട്ടികളും ഉള്‍പ്പെടെ ഏഴ് യാത്രക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കനത്ത കാറ്റിലും മഴയിലും ആണ് ഫെറി ബോട്ട് മറിഞ്ഞത്.
◾https://dailynewslive.in/ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കത്തെഴുതി. ഇക്കാര്യം കേന്ദ്ര സര്‍ക്കാരും പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നതിനിടെ, അഗ്നീവീര്‍ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത സര്‍ക്കാരിനോട് പദ്ധതിയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള സാധ്യത തേടാനാണ് സര്‍വെ . അഗ്നിവീര്‍, റെജിമെന്റല്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍, യൂണിറ്റ് കമാന്റര്‍മാര്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ തേടുന്നത്.
◾https://dailynewslive.in/ ഐപിഎല്ലില്‍ ഇന്ന് മത്സരമില്ല. നാളെ ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഐപിഎല്‍ കിരീടത്തിനായി മാറ്റുരക്കും.
◾https://dailynewslive.in/ തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് 3.31 കോടി രൂപയുടെ ലാഭം മാത്രം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 38.17 കോടി രൂപയെ അപേക്ഷിച്ച് 91.33 ശതമാനം കുറവാണിത്. ഡിസംബര്‍ പാദത്തില്‍ 3.05 കോടി രൂപയായിരുന്നു ലാഭം. സെപ്റ്റംബര്‍ പാദത്തിലിത് 23.16 കോടി രൂപയുമായിരുന്നു. കഴിഞ്ഞപാദത്തില്‍ പക്ഷേ, ധനലക്ഷ്മി ബാങ്കിന്റെ മൊത്ത വരുമാനം 273 കോടി രൂപയില്‍ നിന്ന് 347 കോടി രൂപയായി ഉയര്‍ന്നു. ഡിസംബര്‍ പാദത്തിലിത് 343 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ 49.36 കോടി രൂപയില്‍ നിന്ന് 57.82 കോടി രൂപയായി ഉയര്‍ന്നു. 17.14 ശതമാനമാണ് വര്‍ധന. മൊത്ത വരുമാനം 1,145.75 കോടി രൂപയില്‍ നിന്ന് 18.66 ശതമാനം വര്‍ധിച്ച് 1,359 കോടിരൂപയായി. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 12.67 ശതമാനം വര്‍ധിച്ച് 1,206.9 കോടി രൂപയായി. പലിശയേതര വരുമാനം 104.75 ശതമാനം ഉയര്‍ന്ന് 152.56 കോടി രൂപയുമായി. മൊത്തം ബിസിനസ് 23,801 കോടി രൂപയില്‍ നിന്ന് 24,392 കോടി രൂപയായി. മൊത്തം നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ 13,351 കോടി രൂപയില്‍ 7 ശതമാനം വര്‍ധിച്ച് 14,290 കോടി രൂപയിലെത്തി. മൊത്തം വായ്പകള്‍ ഇക്കാലയളവില്‍ 9,854 കോടി രൂപയില്‍ നിന്ന് 10,397 കോടി രൂപയായും ഉയര്‍ന്നു. സ്വര്‍ണപ്പണയ വായ്പകള്‍ ഇക്കാലയളവില്‍ 25 ശതമാനത്തോളം വളര്‍ച്ചയോടെ 2.838.86 കോടി രൂപയായി. മുന്‍ വര്‍ഷമിത് 2,273.52 കോടി രൂപയായിരുന്നു. ചെറുകിട വായ്പകള്‍ 4,295 കോടി രൂപയില്‍ നിന്ന് 21 ശതമാനം വര്‍ധിച്ച് 5,196.78 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 5.19 ശതമാനത്തില്‍ നിന്ന് 4.05 ശതമാനമായി കുറഞ്ഞു. അതേ സമയം അറ്റ നിഷ്ക്രിയ ആസ്തി 1.16 ശതമാനത്തില്‍ നിന്ന് 1.25 ശതമാനമായി ഉയരുകയാണുണ്ടായത്. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പു തുക 90.61 കോടി രൂപയില്‍ നിന്ന് 88.32 കോടി രൂപയിലേക്ക് കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു.
◾https://dailynewslive.in/ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇലോണ്‍ മസ്ക് നടത്തിയ ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്. ‘ട്വിറ്റര്‍ ഡോട്ട് കോം’ എന്ന ഡൊമെയിന് ‘എക്സ് ഡോട്ട് കോം’ എന്നാക്കി. ട്വിറ്ററിന്റെ പേര് എക്സ് എന്ന് മാറ്റിയിരുന്നെങ്കിലും ഇതുവരെ ഡൊമെയിന് മാറിയിരുന്നില്ല. ഇനി ട്വിറ്റര്‍ ഡോട്ട് കോമിലേക്ക് പ്രവേശിച്ചാല്‍ എക്സ് ഡോട്ട് കോമിലാണ് എത്തുക. ഡൊമെയിന് മാറ്റം സംബന്ധിച്ച വിവരം ഇലോണ്‍ മസ്ക് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. എക്സ് വഴി പണമുണ്ടാക്കാമെന്ന് മസ്ക് അടുത്തിടെ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഇതിനായി എക്സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ മതിയെന്നാണ് മസ്ക് പറഞ്ഞത്. യൂട്യൂബിന് സമാനമായി എക്സില്‍ മോണിറ്റൈസേഷന് തുടക്കം കുറിക്കുകയാണെന്നും പോഡ്കാസ്റ്റുകള്‍ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷന് നേടാമെന്നുമാണ് മസ്ക് പറയുന്നത്. ലിങ്ക്ഡ്ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്കിന്റെ ശ്രമം അടുത്തിടെ വാര്‍ത്തയായിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്സ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ലിങ്ക്ഡ്ഇന്‍ എന്ന പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വെബ്സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. വെബ് ഡെവലപ്പറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചര്‍ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
◾https://dailynewslive.in/ ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. ഇപ്പോള്‍ ഭൈരവ ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ബുജ്ജിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൈരവയുടെ ഉറ്റചങ്ങാതിയായിട്ടാണ് ബുജ്ജിയെ അവതരിപ്പിക്കുന്നത്. ഭൈരവയ്ക്ക് മുന്നിലെ പ്രതിബന്ധങ്ങളില്‍ നിന്നെല്ലാം അതി വേഗത്തില്‍ രക്ഷിച്ചുകൊണ്ട്പോകുന്ന സൂപ്പര്‍ കാറിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന് നാഗ് അശ്വിന് വ്യക്തമാക്കിയിരുന്നു. അമിതാബ് ബച്ചന്, കമല്ഹാസന്, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായന്മാര് അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്. സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക.
◾https://dailynewslive.in/ റിലീസിന് മുമ്പ് തന്നെ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന വിശാലിന്റെ ‘രത്നം’ ഇനി ഒ.ടി.ടില്‍ കാണാം. ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്. വിശാലിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് രത്നം. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ്, റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വെളിപ്പെടുത്തി വിശാല്‍ രംഗത്തെത്തിയിരുന്നു. വിതരണക്കാരുടെ ഓഡിയോ ക്ലിപ്പും നടന് പുറത്തുവിട്ടിരുന്നു. ട്രിച്ചിയിലെയും തഞ്ചാവൂരിലെയും വിതരണക്കാര്‍ രത്നത്തിന്റെ റിലീസ് തടയാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വിശാല്‍ ആരോപിച്ചത്. ചലച്ചിത്ര വിതരണക്കാരുടെ സംഘടനയിലെ ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് ആയിരുന്നു വിശാല്‍ പുറത്തുവിട്ടത്. വിശാല്‍ പണം നല്‍കാനുണ്ടെന്ന് പറയുന്ന ഒരു അജ്ഞാതന്റെ കത്ത് ആയിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണമായത്. വിവാദത്തിന് നടുവില്‍ ആയിരുന്നു ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ചിത്രത്തെ പ്രേക്ഷകര്‍ പൂര്‍ണ്ണമായും കൈയൊഴിഞ്ഞു. 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ രത്നം ചിത്രത്തിനായില്ല. ഇതോടെയാണ് ചിത്രം പെട്ടെന്ന് തന്നെ ഒ.ടി.ടിയില്‍ എത്തിയത്. പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ഹരി ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
◾https://dailynewslive.in/ വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ടാറ്റാ മോട്ടേഴ്സ് നാനോ എന്ന കുഞ്ഞന്‍ കാറിനെ അവതരിപ്പിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാന്‍ കഴിയാതെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നാനോ കാറിനെ ടാറ്റ മോട്ടേഴ്സിന് പിന്‍വലിക്കേണ്ടി വന്നു. ആളുകളുടെ മനസില്‍ തങ്ങിനില്ക്കുന്ന ആ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാന്‍ നാനോയുടെ പേരില്‍ പുതിയ എസ്യുവി ഇറക്കാനുള്ള നീക്കത്തിലാണ് ടാറ്റ. അടുത്തകാലത്ത് തന്നെ പുതിയ എസ്യുവി ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി മൈലേജിന് കൂടുതല്‍ പ്രാധാന്യം നല്കി കാര്‍ ഇറക്കാനാണ് കമ്പനിയുടെ ആലോചന. സിഎന്‍ജി, പെട്രോള്‍ വേരിയന്റുകളില്‍ നിരവധി ഫീച്ചറുകളോടെയായിരിക്കും പുതിയ കാര്‍ വിപണിയില്‍ എത്തുക. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് സപ്പോര്‍ട്ട്, 8 ഇഞ്ച് ടച്ച് സ്ക്രീന്‍ തുടങ്ങി നിരവധി മികച്ച ഫീച്ചറുകള്‍ ഇതില്‍ കാണാം. ആന്റിലോഗ് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടാറ്റയുടെ ഈ പുതിയ വാഹനത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈലേജ് ആയിരിക്കും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. നാനോ എസ്യുവി കാറില്‍ കമ്പനി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ സിഎന്‍ജി എഞ്ചിനും ഉപയോഗിക്കുമെന്നാണ് വിവരം. സിഎന്‍ജി വേരിയന്റില്‍ 50 കിലോമീറ്റര്‍ മൈലേജ് ഉറപ്പുനല്‍കാന്‍ കഴിഞ്ഞേക്കും. പെട്രോള്‍ വേരിയന്റില്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്കാന് കഴിയുന്ന തരത്തില്‍ വാഹനം ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.50 ലക്ഷം രൂപ മുതല്‍ നാലുലക്ഷം രൂപ വരെ വിലയില്‍ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ നിരവധി ഓഫറുകളോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത.
◾https://dailynewslive.in/ പ്രകൃതിയുടെ നിറവര്‍ണ്ണനകളുടെ സംഗീതത്തില്‍ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗര്‍ബല്യവും ശില്‍പ്പത്തിന്മേലുള്ള കര്‍ത്താവിന്റെ ഈ ധ്യാനപരതയാണ്. മര്‍ജാനയുടെ ഭാഷയില്‍ യൂറോപ്യന്‍ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ പറച്ചിലിന് ഒരു പുത്തന്‍ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകള്‍ക്ക് വെളിച്ചം വിതറുന്നത്, വായനക്കാരനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നത് ഈ ഭാവുകത്വത്തിന്റെ ജ്വാലയാണ്. യാത്രയ്ക്ക് നിങ്ങളെ ക്ഷണിക്കുന്നു. വാക്കിന്റെ തിളങ്ങുന്ന തോരണ നടക്കാവിലൂടെ. ‘ഇസബെല്ല ഫെര്‍ണാണ്ടസ്’. മര്‍ജാന പര്വീന് കെ. ഗ്രീന്‍ ബുക്സ്. വില 213 രൂപ.
◾https://dailynewslive.in/ കടുത്ത കാഴ്ച തകരാറുകള്‍ വ്യക്തിയുടെ മനസമാധാനം കെടുത്തുകയും അവരിലെ ആത്മഹത്യ ചിന്തകള്‍ ഇരട്ടിയാക്കുമെന്നും അടുത്തിടെ ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. തീവ്രമായ കാഴ്ച തകരാറുകള്‍ വ്യക്തികളുടെ ജീവിതനിലവാരവും ശാരീരിക പ്രവര്‍ത്തനങ്ങളും സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവും കുറയ്ക്കാറുണ്ട്.ഇതവരെ സാമൂഹിക ഒറ്റപ്പെടലിലേക്കും സാമ്പത്തിക പ്രശ്നങ്ങളിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാം. താന്‍ മറ്റുള്ളവര്‍ക്കൊരു ബാധ്യതയാണെന്ന ചിന്ത രോഗികള്‍ക്കുണ്ടാക്കാനും ഇത് കാരണമാകാം. ഇവയെല്ലാം ആത്മഹത്യ പ്രവണത രോഗികളില്‍ ഉണ്ടാക്കാമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യ പ്രവണതകളെയും കാഴ്ച പ്രശ്നങ്ങളെയും സംബന്ധിച്ച 31 മുന്‍ പഠനങ്ങള്‍ അവലോകനം ചെയ്ത് കൊറിയയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ അനുമാനത്തിലേക്ക് എത്തിയത്. 56 ലക്ഷം പേരുടെ ഡേറ്റ ഇതിനായി ഉപയോഗപ്പെടുത്തി. കാഴ്ച പ്രശ്നങ്ങളുള്ളവര്‍ക്ക് അതില്ലാത്തവരെ അപേക്ഷിച്ച് ആത്മഹത്യ ചിന്ത രണ്ടര മടങ്ങ് അധികമായിരിക്കുമെന്ന് ഇതിലെ 17 പഠനങ്ങള്‍ വ്യക്തമാക്കുന്നു. പരിമിതമായ കാഴ്ച പ്രശ്നങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആത്മഹത്യ ചിന്ത 1.9 മടങ്ങ് അധികമാണെന്ന് എട്ട് പഠനങ്ങള്‍ സമര്‍ത്ഥിക്കുന്നു. കാഴ്ച തകരാറുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രവണത കൗമാരക്കാരില്‍ അധികമാണെന്നും ഗവേഷണറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. കാഴ്ച തകരാറുകളുള്ള യുവാക്കളെ ചികിത്സിക്കുന്ന നേത്രരോഗവിദഗ്ധര്‍ അവരുടെ ആത്മഹത്യ സാധ്യതകളും പരിഗണിച്ച് മാനസികമായ പിന്തുണ കൂടി ഇവര്‍ക്ക് നല്‍കേണ്ടതാണെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സൈക്യാട്രി ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസ് അസിസ്റ്റന്റ് പ്രഫസര്‍ മിഖായേല്‍ ബെര്‍ക് അഭിപ്രായപ്പെടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.26, പൗണ്ട് – 106.06, യൂറോ – 90.26, സ്വിസ് ഫ്രാങ്ക് – 91.08, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.17, ബഹറിന്‍ ദിനാര്‍ – 220.90, കുവൈത്ത് ദിനാര്‍ -271.24, ഒമാനി റിയാല്‍ – 216.36, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.87.