P22 yt cover

https://dailynewslive.in/ ഇസ്രയേലിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളിയായ നിബിന്‍ മാക്‌സ് വെല്‍ (31) കൊല്ലപ്പെട്ടു. കൊല്ലം വാടി കാര്‍മല്‍ കോട്ടേജില്‍ പത്രോസിന്റെ മകനായ നിബിനോടൊപ്പമുണ്ടായിരുന്ന രണ്ട് മലയാളികള്‍ക്ക് ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേറ്റു. രണ്ടു മാസം മുന്‍പ് ഇസ്രായേലില്‍ എത്തിയ നിബിന്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്. ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവരാണ് പരിക്കേറ്റ മലയാളികള്‍.

https://dailynewslive.in/ ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്. ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഫ്രാന്‍സ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പില്‍ 72-ന് എതിരെ 780 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

https://dailynewslive.in/ കേരളവും കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്. വാഗമണ്‍ സിമി ക്യാമ്പ് കേസ് പ്രതി തടിയന്റവിട നസീര്‍ അടക്കം ഉള്‍പ്പെട്ട ജയിലിലെ തീവ്രവാദപരിശീലനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ നടക്കുന്നത്.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ഇ പോസ് പ്രവര്‍ത്തിക്കാതായതോടെ റേഷന്‍ വിതരണം ഇന്നും മുടങ്ങുകയായിരുന്നു.

https://dailynewslive.in/ ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രണ്ടാംപ്രതിയും, മുന്‍ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം മൂന്നാം പ്രതിയും. മോന്‍സനില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്ന കേസില്‍ കെ സുധകാരനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ഗൂഢാലോചന നടന്നുവെന്നും, ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

https://dailynewslive.in/ പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയും കെപിസിസി അധ്യക്ഷന്‍ രണ്ടാപ്രതിയുമായി ആദ്യഘട്ട കുറ്റപത്രം വന്നതിന് പിന്നാലെ അന്വേഷണസംഘത്തിനെതിരെ പരാതിക്കാരന്‍. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ഇപ്പോള്‍ സുധാകരന് എതിരായി വന്നിരിക്കുന്ന കുറ്റപത്രം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ളതാണെന്നും പരാതിക്കാരനായ ഷമീര്‍ ആരോപിച്ചു.

https://dailynewslive.in/ മാത്യുകുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ ജാമ്യമില്ല വകുപ്പ് ചുമത്തി ഭീകരരെപ്പോലെ അറസ്റ്റ് ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം അവരെ വേട്ടയാടുന്നത് പിണറായിക്കു മാത്രം സാധിക്കുന്ന ധിക്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പൊലീസ് സ്വീകരിച്ചത് കിരാതനടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വ.ിഡി സതീശന്‍. ജനകീയ വിഷയത്തിലാണ് അവര്‍ ഇടപെട്ടത്. സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നു. കൂടാതെ ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്. അവരാണ് മൃതശരീരം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിനെ വെച്ച് പേടിപ്പിച്ച് സമരം ഒതുക്കി കളയാം എന്ന് കരുതേണ്ട. രാജാവിനെക്കാളും വലിയ രാജഭക്തിയാണ് പൊലീസ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ സഹോദരന്‍ സുരേഷ്. പോലീസും സമരക്കാരും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പറഞ്ഞ സുരേഷ് സംയുക്തമായി പ്രതിഷേധം നടത്താന്‍ സമ്മതിച്ചതാണെന്നും അത് രാഷ്ട്രീയം കണ്ടുള്ളതായിരുന്നില്ലെന്നും വ്യക്തമാക്കി. പ്രതിഷേധം രാഷ്ട്രീയപരമായി നടത്തുന്നതിനോട് സമ്മതമായിരുന്നില്ലെന്നും സുരേഷ് പറഞ്ഞു.

https://dailynewslive.in/ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മകനോടും ഭര്‍ത്താവിനോടും സംസാരിച്ച ശേഷമാണ് മൃതദേഹവുമായി പ്രതിഷേധം നടത്തിയതെന്നും, ഈ പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. ഇപ്പോള്‍ ഇവര്‍ വാക്ക് മാറ്റി സംസാരിക്കുന്നതെന്താണെന്നറിയില്ല. ആരുടെയെങ്കിലും ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദമാകാം. അവര്‍ പ്രതിഷേധ പന്തലില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു. പൊലീസ് മൃതദേഹം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ക്കാന്‍ മുന്‍നിരയില്‍ നിന്നയാളായിരുന്നു സഹോദരനെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

https://dailynewslive.in/ പ്രതിഷേധ സമരത്തിന് ഇന്ദിരയുടെ മൃതദേഹം കൊണ്ടുപോയത് തന്റെ പൂര്‍ണാനുവാദത്തോടെയെന്ന് ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍. ഇന്ദിരയ്ക്ക് സംഭവിച്ചത് നാളെ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മൂന്ന് കുട്ടികളുമടക്കം അഞ്ചുപേര്‍ മരിച്ച നിലയില്‍. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. പാലാ പൊലീസ് വിശദമായിട്ടുള്ള അന്വേഷണം നടത്തി വരികയാണ് .

https://dailynewslive.in/ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. കോതമംഗലത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിലും, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും നടത്തിയ സമരങ്ങള്‍ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയിലും ആണ് ഷാഫി പറമ്പില്‍ പ്രതിഷേധം അറിയിച്ചത്. സര്‍ക്കാര്‍ പ്രതികാര നടപടിയാണ് ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ വിസിയുടെ നോട്ടീസിന് മറുപടി നല്‍കി ഡീനും അസിസ്റ്റന്റ് വാര്‍ഡനും. സിദ്ധാര്‍ഥന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ഡീന്‍ എം.കെ. നാരായണന്‍. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വിവരമറിഞ്ഞ ഉടന്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നുമാണ് അസിസ്റ്റന്റ് വാര്‍ഡന്‍ മറുപടി നല്‍കിയത്.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്നും, പ്രതികള്‍ എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്നാല്‍ ഇതിന്റെ പേരില്‍ എസ്എഫ്‌ഐയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ കുററപ്പെടുത്തി.

https://dailynewslive.in/ സിദ്ധാര്‍ഥന്റെ മരണത്തില്‍ കൂട്ടുകാരന്‍ അക്ഷയെ കൂടി പ്രതിയാക്കണമെന്ന് കുടുംബം. അവസാന മൂന്ന് ദിവസം സിദ്ധാര്‍ഥനൊപ്പം ഉണ്ടായിരുന്നത് അക്ഷയ് ആണ്. പക്ഷെ കോളേജില്‍ ഇത്രയും പ്രശ്‌നം ഉണ്ടായിട്ടും അക്ഷയ് തങ്ങളെ ഒന്നും അറിയിച്ചില്ലെന്നും അവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും സിദ്ധാര്‍ഥന്റെ കുടുംബം പ്രതികരിച്ചു.

https://dailynewslive.in/ എസ്എഫ്ഐ എല്ലാവര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് സിപിഎം നേതാവ് എകെ ബാലന്‍. കോളേജുകളെ ലഹരിയില്‍ നിന്നും, റാഗിങ്ങില്‍ നിന്നും മുക്തമാക്കിയത് എസ്എഫ്ഐയാണെന്നും എകെ ബാലന്‍ ന്യായീകരിച്ചു. എസ്എഫ്ഐയെ കൊലയാളികളായി മുദ്രകുത്തുന്നത് ഇടത് അടിത്തറ തകര്‍ക്കല്‍ ലക്ഷ്യമിട്ടാണെന്നും എ.കെ.ബാലന്‍ ആരോപിച്ചു.

https://dailynewslive.in/ കെഎസ് യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം ഒരുക്കാന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍ പറഞ്ഞിരുന്നു

https://dailynewslive.in/ സ്മോള്‍ ബോയിയായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മണ്ടത്തരങ്ങള്‍ക്ക് മറുപടിയില്ലെന്ന് പി സി ജോര്‍ജ്ജ്. അതേസമയം ജോര്‍ജ്ജ് അപ്രസക്തനാണെന്നും ആര്‍ക്കും വേണ്ടാത്തത് കൊണ്ടാണ് ജോര്‍ജ്ജ് ബിജെപിയിലെത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ തിരിച്ചടിച്ചു. ചുമ്മാതിരുന്ന് തവള വീര്‍ക്കും പോലെ വീര്‍ത്തിട്ട് കാര്യമില്ല. വീര്‍ത്താല്‍ വയറു പൊട്ടുമെന്നല്ലാതെ ഒരു ഫലവുമുണ്ടാവില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

https://dailynewslive.in/ പിസി ജോര്‍ജിന്റെ എതിര്‍പ്പ് വെറും മാധ്യമ സൃഷ്ടി ആയിരുന്നുവെന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി. തന്നെ സ്ഥാനാര്‍ഥിയാക്കിയത് പോലെ പിസി ജോര്‍ജിനും ബിജെപി ഉചിതമായ സ്ഥാനം കൊടുക്കുമെന്ന് അനില്‍ ആന്റണി. അതേസമയം താന്‍ മല്‍സരിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനില്‍ ആന്റണിക്ക് സഭ നേതൃത്വങ്ങളില്‍ നിന്ന് കിട്ടിയേക്കില്ലെന്നും അതിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജും വ്യക്തമാക്കി.

https://dailynewslive.in/ തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു തൃശൂര്‍ ലൂര്‍ദ് പള്ളിയിലെ മാതാവിനുള്ള സ്വര്‍ണ കിരീടമെന്നും അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും നടനും തൃശൂരിലെ എന്‍ഡിഎയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ സുരേഷ്ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് രണ്ടുവര്‍ഷം കൂടി സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഇടതു തരംഗം ആഞ്ഞടിക്കുമെന്ന് തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍. ഇടത് പക്ഷത്തിന്റെ ബെയ്‌സ് തൃശൂരിനുണ്ട്. ജയിച്ചാല്‍ ജനങ്ങളുടെ കൂടെയുണ്ടാകും, അതാണ് തന്റെ വഴിപാട് എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത് വ്യക്തിപരമായ കാര്യമാണെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി.

https://dailynewslive.in/ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് സി.പിഎമ്മിന് വോട്ട് മറിക്കാനാണെന്ന് കെ മുരളിധരന്‍ എം.പി. വടകര മണ്ഡലത്തില്‍ ഉള്‍പ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിലാണ് കൂടുതല്‍ വോട്ട് ബിജെപിയിലേക്ക് മറിയാന്‍ സാധ്യതയെന്നും കെ മുരളീധരന്‍ പറഞ്ഞു.

https://dailynewslive.in/ സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗവര്‍ണര്‍ സര്‍ക്കാര്‍ പ്രശ്നത്തില്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു.

https://dailynewslive.in/ വയനാട് വെണ്ണിയോട് കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി ഫാത്തിമത് സഹനയെ കാട്ടുപന്നി ആക്രമിച്ചു. വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ നേരേക്ക് പന്നി പാഞ്ഞുവരികയായിരുന്നു. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ ചെങ്കോട്ടുകോണത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ സരിതയുടെ ശരീരത്തിലേക്ക് ബിനു പെട്രോളൊഴിക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ സരിത മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പൊള്ളലേറ്റ ബിനുവും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത കര്‍ണാടക യാദ്ഗിര്‍ സ്വദേശിയായ മുഹമ്മദ് റസൂലിനെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

https://dailynewslive.in/ മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസില്‍ ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജി. എന്‍ സായിബാബയെ വെറുതെവിട്ടു. 2022 ല്‍ സായിബാബയെ ബോംബെ ഹൈക്കോടതി കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ ഇദ്ദേഹത്തിന്റെ മോചനം വൈകുകയായിരുന്നു.

https://dailynewslive.in/ കര്‍ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തില്‍ മുനവര്‍, മുഹമ്മദ് ഷാഫി, ഇംതിയാസ് എന്നിവരെ വിധാന്‍ സൗധ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ സയ്യിദ് നസീര്‍ ഹുസൈന്‍ വിജയിച്ചതിന്റെ ആഘോഷത്തിലാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത് എന്നാണ് ബിജെപിയുടെ ആരോപണം.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പുത്തന്‍ ഉയരത്തിലേക്ക് കത്തിക്കയറി. ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് വില 5,945 രൂപയായി. 560 രൂപ ഉയര്‍ന്ന് 47,560 രൂപയാണ് പവന്‍ വില. രണ്ടും എക്കാലത്തെയും ഉയര്‍ന്ന വിലയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രേഖപ്പെടുത്തിയ റെക്കോഡാണ് പഴങ്കഥയായത്. അന്ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു വില. വെള്ളിയും 18 കാരറ്റ് സ്വര്‍ണവും18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് പുതിയ ഉയരത്തിലേക്ക് ഇരച്ചുകയറി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 4,935 രൂപയിലാണ് ഇന്ന് കച്ചവടം. ഒരു രൂപ ഉയര്‍ന്ന് വെള്ളിവില 78 രൂപയെന്ന ഉയരത്തിലുമെത്തി. ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയില്‍ ഇപ്പോള്‍ പണപ്പെരുപ്പം ആശ്വാസനിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിനെ പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ അടിസ്ഥാന പലിശനിരക്കുകള്‍ താഴ്ത്താന്‍ നിര്‍ബന്ധിതരാക്കിയേക്കും.ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും താഴുകയാണ്. ഫലത്തില്‍, ഇവയില്‍ നിന്ന് പണം പിന്‍വലിച്ച് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറ്റുകയാണ്. പ്രതിസന്ധികള്‍ അലയടിക്കുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം താത്കാലികമായി മാറ്റുന്നത് നിക്ഷേപകരുടെ രീതികളിലൊന്നാണ്. തത്ഫലമായി, സ്വര്‍ണത്തിന് ഡിമാന്‍ഡേറും, വിലയും കൂടും. കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇപ്പോള്‍ 2,115 ഡോളറിലേക്ക് കുതിച്ചെത്തി. ഇത് കേരളത്തിലെ വിലയെയും സ്വാധീനിക്കുകയായിരുന്നു.

https://dailynewslive.in/ തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ഉപയോഗപ്പെടുത്തി സിഗ്‌നല്‍ അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ‘തേഡ് പാര്‍ട്ടി ചാറ്റ്സ്’ ഒരു പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. നിലവില്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ 2.24.5.18-ല്‍ ലഭ്യമാണ്. പുത്തുവന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരം ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായിരിക്കുമെന്ന് കാണിക്കുന്നു. ഉപയോക്താക്കള്‍ പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കുന്നതിന് സ്വമേധയാ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്. ഫീച്ചര്‍ ഓണാക്കുന്നതിന് മുമ്പ് വാട്ട്സ്ആപ്പ് മൂന്ന് മുന്‍കരുതലുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ വാട്‌സ്ആപ്പിന് പുറത്തുള്ള ആര്‍ക്കെങ്കിലും സന്ദേശമയയ്ക്കുന്നു, മൂന്നാം കക്ഷി ആപ്പുകള്‍ വ്യത്യസ്ത എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചേക്കാം, മൂന്നാം കക്ഷി ചാറ്റുകളില്‍ സ്പാമുകളും സ്‌കാമുകളും കൂടുതല്‍ സാധാരണമായേക്കാം, മൂന്നാം കക്ഷി ആപ്പുകള്‍ക്ക് അവരുടേതായ നയങ്ങളുണ്ട്. വാട്‌സ്ആപ്പില്‍ നിന്ന് വ്യത്യസ്തമായി ഈ ആപ്പുകള്‍ നിങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്‌തേക്കാം. എന്നിവയാണ് വാട്ട്സ്ആപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍.

https://dailynewslive.in/ ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വി ഡി സവര്‍ക്കറുടെ ജീവിതം ആണ് ചിത്രത്തിന്റെ പ്രമേയം. പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച ചിത്രം മാര്‍ച്ച് 22ന് റിലീസ് ചെയ്യും. രണ്‍ദീപ് ഹൂദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതേസമയം, സിനിമ ഒരിക്കലും പ്രൊപ്പഗണ്ട അല്ലെന്ന് മുന്‍പ് രണ്‍ദീപ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. സവര്‍ക്കര്‍ക്ക് എതിരെ നിലനില്‍ക്കുന്ന പല പ്രചാരണങ്ങളെയും തകര്‍ക്കുന്നതാകും ചിത്രമെന്നും രണ്‍ദിപ് ഹൂദ പറഞ്ഞിരുന്നു. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, സാം ഖാന്‍, അന്‍വര്‍ അലി, പാഞ്ചാലി ചക്രവര്‍ത്തി എന്നിവരാണ് സഹനിര്‍മ്മാണം. രണ്‍ദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് വീര്‍ സവര്‍ക്കറിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളില്‍ റിലീസ് ചെയ്യും.

https://dailynewslive.in/ റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസ് കളക്ഷനില്‍ 100 കോടി നേട്ടം കൊയ്ത് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടുകൂടി പുലിമുരുഗന്‍, ലൂസിഫര്‍, 2018 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള സിനിമയായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സംവിധായകന്‍ ചിദംബരം തന്നെയാണ് എക്സിലൂടെ വിവരം പങ്കുവെച്ചത്. തമിഴ് പ്രേക്ഷകര്‍ക്ക് ചിദംബരം പ്രത്യേകം നന്ദി പറയുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 10 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. കൂടാതെ ഒരു ദിവസം മുപ്പതോളം ഷോകളാണ് തമിഴ്നാട്ടിലെ മിക്ക തിയേറ്ററുകളിലും ഉണ്ടായിരുന്നത്. 2006-ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തില്‍ ഇതുവരെയിറങ്ങിയ സര്‍വൈവല്‍- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസ ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങീ യുവതാരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

https://dailynewslive.in/ റോയല്‍ എന്‍ഫീല്‍ഡ് 450 സിസി റോഡ്സ്റ്റര്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് 450 സിസി റോഡ്സ്റ്റര്‍ നിയോ-റെട്രോ സ്റ്റൈലിംഗോടെയാണ് വരുന്നത്. അത് ഹണ്ടര്‍ 350ന് സമാനമാണ്. പരമ്പരാഗത വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍-ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ചെറിയ ടെയില്‍ സെക്ഷന്‍ എന്നിവ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നു. മോട്ടോര്‍സൈക്കിളിന് സ്വൂപ്പിംഗ് റൗണ്ട് ടാങ്കും സിംഗിള്‍ പീസ് സീറ്റും ലഭിക്കുന്നുണ്ടെന്ന് പുറത്തുവന്ന പരീക്ഷണയോട്ടത്തിനിടയുള്ള ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. റോയല്‍ എന്‍ഫീല്‍ഡ് 450 സിസി റോഡ്സ്റ്റര്‍ ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമായി വരും. ഒരു റഫറന്‍സ് എന്ന നിലയില്‍, പുതിയ ഹിമാലയന്‍ ഒരു യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുമായി വരുന്നു. ബ്രേക്കിംഗിനായി മോട്ടോര്‍സൈക്കിളിന് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും ഉണ്ടായിരിക്കും. ലിക്വിഡ് കൂള്‍ഡ്, 451 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹിമാലയന്‍ 450 ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 40 ബിഎച്ച്പി പവറും 40 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. റോയല്‍ എന്‍ഫീല്‍ഡ് പുതിയ റോഡ്സ്റ്ററിനൊപ്പം ടോപ്പ് ബോക്‌സ്, ബാര്‍-എന്‍ഡ് മിററുകള്‍ തുടങ്ങി വിവിധ ആക്‌സസറികളും വാഗ്ദാനം ചെയ്യും. 17 ഇഞ്ച് അലോയി വീലുകളുമായാണ് ഇത് വരുന്നത്. ഹിമാലയന്‍ 450-ല്‍ നിന്ന് ഇന്‍-ബില്‍റ്റ് ഗൂഗിള്‍ മാപ്‌സ് ഉള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ മോട്ടോര്‍സൈക്കിളിന് ലഭിക്കും.

https://dailynewslive.in/ മലയാളിയുടേതായ ഒരു സാംസ്‌കാരിക ഇടം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള മലയാള ചലച്ചിത്രഗാനമേഖലയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകം. സംഗീതത്തിന്റെ വിവിധ ധാരകള്‍, പാട്ടുകളുടെ ചരിത്രം, ശാസ്ത്രീയസംഗീതത്തിന്റെ ഇടപെടലുകള്‍, ആലാപനശൈലികള്‍, ആധിപത്യപ്രവണതകള്‍… എട്ടരപ്പതിറ്റാണ്ടില്‍ മലയാള ചലച്ചിത്രഗാനം സഞ്ചരിച്ചെത്തിയ വഴികളിലെ സ്ത്രീപ്രാതിനിദ്ധ്യത്തെക്കുറിച്ചുള്ള

അന്വേഷണവും ആസ്വാദനവുംകൂടിയാകുന്ന പഠനഗ്രന്ഥം. സി.എസ്. മീനാക്ഷിയുടെ ഏറ്റവും പുതിയ പുസ്തകം. ‘പെണ്‍പാട്ടുതാരകള്‍’. മാതൃഭൂമി. വില 357 രൂപ.

https://dailynewslive.in/ മനുഷ്യരില്‍ മാത്രമല്ല പട്ടികളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നതായി പഠനറിപ്പോര്‍ട്ട്. ആറിനും എട്ടുവയസിനും ഇടയിലുള്ള നായ്ക്കളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൈദരാബാദിലെ പി വി നരസിംഹ റാവു തെലങ്കാന വെറ്ററിനറി സര്‍വകലാശാലയിലെ വെറ്ററിനറി സയന്‍സ് കോളജ് ആണ് പട്ടികളില്‍ പഠനം നടത്തിയത്. പഠനവിധേയമാക്കിയ 6,856 നായ്ക്കളില്‍ 87 (1.27%) എണ്ണത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും 90.8% പട്ടികള്‍ക്ക് സെക്കന്ററി ഹൈപ്പര്‍ടെന്‍ഷനും ഉള്ളതായി കണ്ടെത്തി. മറ്റു രോഗാവസ്ഥകള്‍ കാരണമാണ് സെക്കന്ററി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാവുന്നത്. ശേഷിക്കുന്ന നായ്ക്കള്‍ക്ക് തലയോട്ടിയില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്ന അവസ്ഥയായ ഇഡിയോപതിക് ഹൈപ്പര്‍ടെന്‍ഷന്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6-8 വയസ്സ് പ്രായമുള്ള പട്ടികളിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൂടുതലായി കണ്ടുവരുന്നത്. തുടര്‍ന്ന് 12 വയസും അതില്‍ കൂടുതലും പ്രായമുള്ള നായ്ക്കളിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നത്. ആണ്‍ പട്ടികളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള നായ്ക്കളില്‍ 56 ശതമാനവും ആണ്‍പട്ടികളാണ്. സ്പിറ്റ്‌സ് ഇനത്തില്‍പ്പെട്ട നായ്ക്കള്‍ക്കാണ് ഏറ്റവുമധികം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (33.3 ശതമാനം), ഏറ്റവും കുറവ് പഗ് ഇനത്തില്‍പ്പെട്ട പട്ടികള്‍ക്കാണെന്നും(1.15%) പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൃത്യമായി കണ്ടെത്തി നായ്ക്കളെ ചികിത്സിച്ചാല്‍ അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ നായ്ക്കളില്‍ കൂടുതലും രോഗലക്ഷണങ്ങള്‍ കാണിക്കാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നതായി സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ ഡോ. കെ സതീഷ് കുമാര്‍ പറഞ്ഞു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.92, പൗണ്ട് – 105.10, യൂറോ – 89.94, സ്വിസ് ഫ്രാങ്ക് – 93.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.76, ബഹറിന്‍ ദിനാര്‍ – 220.07, കുവൈത്ത് ദിനാര്‍ -269.54, ഒമാനി റിയാല്‍ – 215.40, സൗദി റിയാല്‍ – 22.11, യു.എ.ഇ ദിര്‍ഹം – 22.58, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 60.97.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *