◾https://dailynewslive.in/ മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ചട്ടമില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ജുഡിഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയേക്കും. അതോടൊപ്പം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ന്അദ്ദേഹത്തെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. മദ്യനയക്കേസുമായി ബന്ധപ്പെട്ട് പണം ആര്‍ക്ക് പോയെന്ന് തെളിവുകള്‍ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.
◾
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ 2014 മുതല്‍ 2017വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. 520 കോടിയിലധികം രൂപയുടെ നികുതി കോണ്‍ഗ്രസ് അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. ഇതോടെ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ സമീപകാലത്തെങ്ങും പ്രവര്‍ത്തനക്ഷമമായേക്കില്ല എന്നാണ് സൂചന. അതോടൊപ്പം നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ മുന്‍കാലങ്ങളിലുണ്ടാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം.
◾https://dailynewslive.in/ ഹരീഷ് സാല്‍വേ ഉള്‍പ്പെടെ സുപ്രീം കോടതിയിലെ അറുന്നൂറോളം അഭിഭാഷകര്‍ ഇന്ത്യന്‍ ജൂഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിച്ച് ചീഫ് ജസ്റ്റിസിന് കത്ത് എഴുതി. ചില കേസുകളില്‍ കള്ളക്കഥ മെനഞ്ഞ് ജൂഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ അഴിമതി കേസുകളില്‍ കോടതികളെ ലക്ഷ്യം വെക്കുന്നുവെന്നും കത്തില്‍ അഭിഭാഷകര്‍ ആരോപിച്ചു.
◾https://dailynewslive.in/ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചല്‍ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തില്‍ 333 രൂപയായിരുന്നത് 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
◾https://dailynewslive.in/ കേരളം ഉള്‍പ്പെടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏപ്രില്‍ നാല് വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 98 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രില്‍ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
◾https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കൊല്ലം ജില്ലാ വരണാധികാരിക്ക് മുമ്പാകെ കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് പത്രിക കൈമാറി. മല്‍സ്യത്തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. കാസര്‍കോട് കളക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖര്‍ മുമ്പാകെ കാസര്‍കോട് എന്‍ഡിഎ സ്ഥാനാര്‍ഥി എം എല്‍ അശ്വിനിയും പത്രിക സമര്‍പ്പിച്ചു.
◾https://dailynewslive.in/ ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് ഉത്തരവിറക്കി മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടി മാര്‍ച്ച് 30 ശനിയും, മാര്‍ച്ച് 31 ഞായറും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ഉത്തരവിലുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകള്‍ രംഗത്ത് വന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
◾https://dailynewslive.in/ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ ഈസ്റ്റര്‍ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മണിപ്പുരില്‍ നൂറുകണക്കിനാളുകള്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയത്. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം കുററപ്പെടുത്തി.
◾https://dailynewslive.in/ ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്നും ബി ജെ പി മുന്നോട്ടു വെയ്ക്കുന്ന നയങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍. ബി ജെ പിയുടെ ആഗ്രഹപ്രകാരം പൗരത്വം വിഷയമാക്കുകയാണ് ഇടതുമുന്നണിയെന്നും ബി ജെ പി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നതെന്നും. സിപിഎം നടത്തുന്നത് ചിഹ്നം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിമാര്‍ ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് രാസ ദ്രാവകം ഒഴിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ആരോപിച്ചു. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
◾https://dailynewslive.in/ വയനാട് കല്‍പ്പറ്റ മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് വീണ്ടും ആക്രമണത്തില്‍ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് സൂചന.
◾https://dailynewslive.in/ തൃശൂര്‍ മണ്ണുത്തി പട്ടിക്കാട് ചുവന്നമണ്ണ് വാരിയത്തുകാട് നറുക്ക് എന്ന സ്ഥലത്ത് കാട്ടാനകളുടെ ആക്രമണത്തില്‍ വ്യാപകനഷ്ടം. കൃഷിയും വൈദ്യുതി പോസ്റ്റുകളും കാട്ടാനകള്‍ തകര്‍ത്തു. ഏകദേശം ഒരു മാസമായി ഈ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം നടന്നുവരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
◾https://dailynewslive.in/ കോഴിക്കോട് പയ്യോളിയില്‍ അച്ഛനും 15ഉം 12ഉം വയസുള്ള രണ്ടു മക്കളും മരിച്ച നിലയില്‍. അയനിക്കാട് സ്വദേശി സുമേഷിനെ റെയില്‍വെ ട്രാക്കിലും മക്കളായ ഗോപിക ജ്യോതിക എന്നിവരെ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്റെ ഭാര്യ നാലു വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
◾https://dailynewslive.in/ ചന്ദനത്തോപ്പ് ഐടിഐയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ എസ്എഫ് ഐ തടഞ്ഞതിന് പിന്നാലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കായിക മേളയിലെ വിജയികള്‍ക്കും വിരമിക്കുന്ന പ്രധാന അധ്യാപകനും ക്യാമ്പസിനകത്ത് എബിവിപി സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പങ്കെടുക്കുന്നതിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം.
◾https://dailynewslive.in/ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡിലെന്ന് റിപ്പോര്‍ട്ട്. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 26 ന് 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം.
◾https://dailynewslive.in/ നിലമ്പൂര്‍ കക്കാടം പൊയിലിലെ പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവിയുടെ ഒഴുക്കു തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് ഹൈക്കോടതി ഉത്തരവിട്ടു. പി വി അന്‍വര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലായിരുന്ന പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി തടഞ്ഞു നിര്‍മ്മിച്ചിരുന്ന നാലു തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി വി രാജന്‍ കഴിഞ്ഞ ജൂണ്‍ 26നാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കലക്ടര്‍ നടപടി സ്വീകരിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ തിരുവന്തപുരം പുളിമാത്ത് ഡിവൈഎഫ്ഐ – ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കമുകിന്‍കുഴി സ്വദേശിയായ സുജിത്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സുജിത്തിന്റെ വീട്ടില്‍ കയറിയായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
◾https://dailynewslive.in/ പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ യുജിസി പരിഷ്‌ക്കരിച്ചു. ഇനി മുതല്‍ നെറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് സര്‍വകലാശാലകളുടെ എന്‍ട്രന്‍സ് പരീക്ഷ ഇല്ലാതെ പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.
◾https://dailynewslive.in/ ഈറോഡ് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്ന് ആശുപത്രി അധികൃതര്‍. ലോക്സഭാ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച ഇദ്ദേഹത്തെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
◾https://dailynewslive.in/ പശ്ചിമ ബംഗാളില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരകയെ ഇറക്കി സിപിഎം. നിര്‍മിതബുദ്ധി അവതാരകയായ സാമന്തയെയാണ് സാമൂഹ്യമാധ്യമമായ എക്സില്‍ തെരഞ്ഞടുപ്പ് പ്രചാരണത്തിന് അവതരിപ്പിച്ചത്. അതേസമയം സിപിഎമ്മിന്റെ എഐ നീക്കത്തെ ബിജെപി വിമര്‍ശിച്ചു.
◾https://dailynewslive.in/ പിലിഭിത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും, എന്ത് വില നല്‍കേണ്ടി വന്നാലും പിന്‍മാറില്ലെന്നും വരുണ്‍ഗാന്ധി. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് പിലിഭിത്തിലുള്ളവരുടെ അനുഗ്രഹം വേണമെന്നും പറഞ്ഞുകൊണ്ടുള്ള വൈകാരികമായ കത്ത് വരുണ്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. രണ്ടുതവണ പിലിഭിത്തില്‍ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. വരുണ്‍ ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കുമ്പോള്‍ സമാജ് വാദി പാര്‍ട്ടിയും, കോണ്‍ഗ്രസും വരുണിനെ ക്ഷണിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ടെന്നിസ് താരം സാനിയ മിര്‍സയെ ഹൈദരാബാദില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി സൂചന. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് എതിരേയാണ് സാനിയയെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് 2024ലെ ഒന്നാം പാദത്തില്‍ (2024 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെ) മാന്ദ്യം നേരിട്ടതായി മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ട്രാക്ഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. 1.6 ബില്യണ്‍ ഡോളറാണ് (13,000 കോടി രൂപ) ഇക്കാലയളവില്‍ സമാഹരിച്ചത്. മുന്‍ മൂന്ന് പാദങ്ങളിലെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് ശേഷമാണ് ഈ ഇടിവുണ്ടായത്. ഫണ്ടിംഗ് 2023 രണ്ടാം പാദത്തിലെ 1.6 ബില്യണില്‍ നിന്ന് മൂന്നാം പാദത്തില്‍ 1.9 ബില്യണിലേക്കും (15,000 കോടി രൂപ) നാലാം പാദത്തില്‍ 2.2 ബില്യണിലേക്കും (18,000 കോടി രൂപ) ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഈ ഇടിവ്. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ 2024ലെ ഒന്നാം പാദത്തില്‍ റീറ്റെയ്ല്‍, ഫിന്‍ടെക്, എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍ എന്നിവ മികച്ച പ്രകടനം കാഴ്ചവച്ച മേഖലകളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റീറ്റെയ്ല്‍ മേഖലയ്ക്ക് 494 മില്യണ്‍ ഡോളറിന്റെ (4,000 കോടി രൂപ) ഫണ്ടിംഗ് ലഭിച്ചു. എന്നിരുന്നാലും ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 34 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഫിന്‍ടെക്കിന് 48 ശതമാനം വളര്‍ച്ചയോടെ 429 മില്യണ്‍ ഡോളര്‍ (3,500 കോടി രൂപ) ഫണ്ടിംഗ് ലഭിച്ചു. എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍ 448 മില്യണ്‍ ഡോളര്‍ (3,600 കോടി രൂപ) നേടി. 2024 ഒന്നാം പാദത്തിലെ 1.6 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗില്‍ ഷാഡോഫാക്‌സ്, ക്രെഡിറ്റ് സായ്‌സണ്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ഫണ്ടിംഗ് ലഭിച്ചത്. ഇരു കമ്പനികള്‍ക്കും 100 മില്ല്യണ്‍ ഡോളറിലധികം ലഭിച്ചു. കാപ്പിലറി, റെന്റോമോജോ, ക്യാപ്റ്റന്‍ ഫ്രഷ് എന്നീ സ്റ്റാര്‍ട്ടപ്പുകളും മികച്ച ഫണ്ടിംഗ് നേടി. ഈ പാദത്തില്‍ പെര്‍ഫിയോസ്, ഒല കൃത്രിം എന്നിങ്ങന രണ്ട് പുതിയ യൂണികോണുകളുണ്ടായി. കൂടാതെ, മീഡിയ അസിസ്റ്റ്, ഡബ്ല്യു.ടി.ഐ, എക്സികോം, ലോസിഖോ എന്നിവയുള്‍പ്പെടെ എട്ട് ടെക് കമ്പനികള്‍ ഐ.പി.ഒയ്ക്ക് ഒരുങ്ങി. ഈ പാദത്തില്‍ മൊത്തത്തില്‍ 20 ഏറ്റെടുക്കലുകളാണുണ്ടായത്. കഴിഞ്ഞ പാദത്തില്‍ നിന്ന് 33 ശതമാനം ഇടിവ് രേഖപ്പെടുത്തി.
◾https://dailynewslive.in/ ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാ പിഴവ്. കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് സുരക്ഷ പിഴവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ രണ്ട് വേര്‍ഷനുകളിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 123.0.6312.58 ഫോര്‍ ലിനക്സ് എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകള്‍, 123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിന്‍ഡോസ്, മാക്ഒഎസുകളിലെ ക്രോം പതിപ്പുകള്‍ എന്നിവയിലാണ് പിഴവുകള്‍ ഉള്ളത്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡുകള്‍ എന്നിവ എളുപ്പത്തില്‍ കണ്ടെത്താന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന തരത്തിലുള്ള സുരക്ഷ പിഴവാണ് ഉള്ളത്. അനധികൃത സോഫ്‌റ്റ്വെയറുകള്‍, ഡൗണ്‍ലോഡ് എന്നിവ ഈ ക്രോം പതിപ്പുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ഉടന്‍ തന്നെ പുതിയ സുരക്ഷ അപ്ഡേറ്റുകള്‍ ഉപയോഗിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ മോസില്ല ഫയര്‍ഫോക്സിലെ സുരക്ഷാ പിഴവും അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പ്യൂട്ടറിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും, അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഹാക്കര്‍മാരെ സഹായിക്കുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയിട്ടുള്ളത്. മോസില്ലയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ കഴിയുന്നതും വേഗത്തില്‍ പുതിയ അപ്ഡേറ്റ് ഉപയോഗിക്കേണ്ടതാണ്.
◾https://dailynewslive.in/ പൃഥ്വിരാജ് സുകുമാരന്‍ വില്ലന്‍ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ട്രെയിലര്‍ എത്തി. അക്ഷയ് കുമാര്‍ടൈഗര്‍ ഷ്രോഫ് എന്നിവര്‍ നായകന്മാരാകുന്ന സിനിമയില്‍ മലയാളിയായ വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കൊടും വില്ലനായ കബീര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. പൃഥ്വിയുടെ മുഖം ട്രെയിലറില്‍ വ്യക്തമായി കാണിക്കുന്നില്ല. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം. സൊനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍ എന്നിവരാണ് നായികമാര്‍. സംഗീതം മിശാല്‍ മിശ്ര. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷന്‍, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഈദ് റിലീസായി ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളില്ലെന്ന് ആരോപണമേറ്റ തമിഴ് സിനിമയില്‍ നിന്ന് ചില ശ്രദ്ധേയ ചിത്രങ്ങള്‍ ഈ വര്‍ഷം എത്തിയിരുന്നു. അതിലൊന്നാണ് മണികണ്ഠനെ നായകനാക്കി പ്രഭുറാം വ്യാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ലവര്‍’. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായികയായി എത്തിയത് ശ്രീ ഗൗരി പ്രിയയാണ്. ഫെബ്രുവരി 9 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. കണ്ണ രവി, ഹരീഷ് കുമാര്‍, ശരവണന്‍, ഗീത കൈലാസം, നിഖില ശങ്കര്‍, ഹരിണി, പിന്റു പാണ്ഡു, അരുണാചലേശ്വരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളില്‍ യുവരാജ് ഗണേശന്‍, മഗേഷ് രാജ് പസിലിയന്‍, നസെറത്ത് പസിലിയന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശക്തി ഫിലിം ഫാക്റ്ററി ആയിരുന്നു വിതരണം.
◾https://dailynewslive.in/ സുസുക്കിയുടെ ചെറു ഇലക്ട്രിക് കാര്‍ ഇഡബ്ല്യുഎക്സ് കണ്‍സെപ്റ്റ് ബാങ്കോക്ക് രാജ്യാന്തര മോട്ടോര്‍ഷോയില്‍. കഴിഞ്ഞ വര്‍ഷം നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി ഈ ചെറു ഇലക്ട്രിക് കാര്‍ കണ്‍പെസ്റ്റിനെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിഎക്സിന്റെ പ്രൊഡക്ഷന്‍ മോഡലിന് ശേഷം ഈ ചെറു ഇലക്ട്രിക് കാര്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ചെറു കാര്‍ വിപണിയിലെ ഇലക്ട്രിക് തരംഗത്തിന് തുടക്കം കുറിക്കാന്‍ ഈ വാഹനത്തിന് ആകുമെന്നാണ് പ്രതീക്ഷ. സുസുക്കിയുടെ കെ ഇവി പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനം നിര്‍മിക്കുക. നിലവിലെ മാരുതി സുസുക്കി ഓള്‍ട്ടോയെക്കാള്‍ വലുപ്പം കുറഞ്ഞ കാറിന് 3395 എംഎം നീളവും 1475 എംഎം വീതിയും 1620 എംഎം ഉയരവുമുണ്ടായിരിക്കും. ടോള്‍ബോയ് ഡിസൈനിലുള്ള ചെറു കാര്‍ ആദ്യമായി ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകളെയാണ് ലക്ഷ്യമിടുന്നത്. ജാപ്പനീസ് വിപണിയിലെ സുസുക്കിയുടെ ചെറു ഹാച്ച്ബാക്കായ സോളിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഇഡബ്ല്യുഎക്സിന്റെ നിര്‍മാണം. 2026-27 വര്‍ഷത്തില്‍ പുതിയ വാഹനം മാരുതി പുറത്തിറക്കും. വൈദ്യുത കാറിന്റെ വില കുറയ്ക്കാനായി ബാറ്ററിയും മറ്റുഘടകങ്ങളും പ്രാദേശികമായി നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. ബാറ്ററിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഒറ്റചാര്‍ജില്‍ 230 കിലോമീറ്ററില്‍ അധികം ചാര്‍ജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ അപൂര്‍വ്വമായൊരു സാഹിത്യപ്രവേശിക. പ്രചോദനപ്രദവും പ്രയോജനപ്രദവുമായ നൂറ് അദ്ധ്യായങ്ങള്‍. ഓരോ അദ്ധ്യായവും ഒരുള്‍ക്കാഴ്ച. എഴുതി തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍, കവിയും നോവലിസ്റ്റും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ എഴുതിയ നൂറു കുറിപ്പുകള്‍. മലയാളസാഹിത്യം, ലോകസാഹിത്യം, കല, നാടോടിവിജ്ഞാനം, ദൃഷ്ടാന്തകഥകള്‍, തത്ത്വചിന്ത, ചരിത്രം, പരിസ്ഥിതി തുടങ്ങി പല പല മേഖലകളിലെ അറിവുകള്‍ ഇഴചേര്‍ന്ന് എഴുത്തിന്റെ കനല്‍ത്തരിയെ ആളിക്കത്തിക്കുവാനുള്ള ഊര്‍ജ്ജമാകുന്ന എഴുത്തുപാഠങ്ങള്‍. എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം. ‘എഴുത്തുകാര്‍ക്ക് ഒരു പണിപ്പുര’. കല്പറ്റ നാരായണന്‍. മാതൃഭൂമി. വില 218 രൂപ.
◾https://dailynewslive.in/ പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായകമായ ചില ഭക്ഷണങ്ങളറിയാം. ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ വിവിധ നിറങ്ങളിലെ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ബെറി പഴങ്ങള്‍, സിട്രസ് പഴങ്ങള്‍, പച്ചിലകള്‍, കാരറ്റ് എന്നിവയെല്ലാം കഴിക്കുന്നത് പുകവലി മൂലമുണ്ടായ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ നേരിടാന്‍ സഹായിക്കും. ശ്വാസകോശത്തില്‍ ഉള്‍പ്പെടെയുള്ള കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും ഇവ ആവശ്യമാണ്. മത്തി, സാല്‍മണ്‍ പോലുള്ള മീനുകള്‍, ഫ്‌ളാക്‌സ് വിത്ത്, വാള്‍നട്ട് എന്നിവയിലെല്ലാം അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇവ പുകവലിയുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടായ നീര്‍ക്കെട്ട് പരിഹരിക്കാന്‍ സഹായകമാണ്. ബദാം, സൂര്യകാന്തി വിത്ത്, മത്തങ്ങ വിത്ത് എന്നിവയെല്ലാം സ്‌നാക്‌സായി കഴിക്കുന്നതും പുകവലി നിര്‍ത്തുന്നവര്‍ക്ക് ഗുണം ചെയ്യും. ഇവയില്‍ അടങ്ങിയ വൈറ്റമിന്‍ ഇ പുകവലിയാല്‍ ബാധിക്കപ്പെട്ട ചര്‍മ്മാരോഗ്യത്തെ തിരികെ പിടിക്കാന്‍ സഹായിക്കും. ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്‌സ് എന്നിങ്ങനെയുള്ള ഹോള്‍ ഗ്രെയ്‌നുകളും ഭക്ഷണക്രമത്തില്‍ പരമാവധി ഉള്‍പ്പെടുത്തണം. ഇവ ഊര്‍ജ്ജത്തിന്റെ സുസ്ഥിര പ്രവാഹത്തിന് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ തോതും പുകവലി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആസക്തികളും നിയന്ത്രിക്കാനും ഹോള്‍ ഗ്രെയ്‌നുകള്‍ ആവശ്യമാണ്. ചിക്കന്‍, മീന്‍, ടോഫു, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ലീന്‍ പ്രോട്ടീനുകളും ഈയവസരത്തില്‍ ശരീരത്തിന് ആവശ്യമാണ്. പുകവലി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ശരീരം കടന്നു പോകുന്ന പേശികളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ ലീന്‍ പ്രോട്ടീനുകള്‍ സഹായിക്കും. ആവശ്യത്തിന് വെള്ളവും ഹെര്‍ബല്‍ ചായയുമൊക്കെ കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്. പുകവലി നിര്‍ത്തലുമായി ബന്ധപ്പെട്ട് ശരീരത്തിനുണ്ടാകുന്ന ആസക്തികള്‍ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. പാലുത്പന്നങ്ങള്‍, ഫോര്‍ട്ടിഫൈ ചെയ്ത സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ശരീരത്തിലെ കാല്‍സ്യം തോത് മെച്ചപ്പെടുത്താന്‍ സഹായിക്കും. പുകവലി മൂലം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന കാല്‍സ്യം തോതും എല്ലുകളുടെ ആരോഗ്യവും തിരികെ പിടിക്കാന്‍ ഇതിലൂടെ സാധിക്കും. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ഗ്രീന്‍ ടീ ഇടയ്ക്ക് കുടിക്കുന്നത് ശരീരത്തിനെ വിഷമുക്തമാക്കാന്‍ സഹായിക്കും. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ഒരുപരിധി വരെ മറികടക്കാന്‍ ഇതിലൂടെ സാധിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.39, പൗണ്ട് – 105.13, യൂറോ – 90.00, സ്വിസ് ഫ്രാങ്ക് – 92.04, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.17, ബഹറിന്‍ ദിനാര്‍ – 221.25, കുവൈത്ത് ദിനാര്‍ -271.03, ഒമാനി റിയാല്‍ – 216.63, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 61.31.