◾https://dailynewslive.in/ ആദായ നികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കോണ്‍ഗ്രസ് പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും, സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്തേണ്ടി വരും. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനുളള എഐസി സി വിഹിതത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കാനാണ് നീക്കം.
◾https://dailynewslive.in/ ഇ.ഡി.കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അന്വേഷണം നടത്തുമെന്നും വിഷയത്തില്‍ മന്ത്രി അതിഷി മര്‍ലേനയെ ഇ.ഡി. ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍. ആരാണ് അതിഷിക്ക് കത്ത് നല്‍കിയതെന്നും എപ്പോഴാണ് നല്‍കിയതെന്നതിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.
◾https://dailynewslive.in/ പ്രതിപക്ഷ പാര്‍ട്ടികളേയും നേതാക്കളേയും തിരഞ്ഞെടുപ്പ് കാലത്ത് വേട്ടയാടുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് ഉടന്‍ തയ്യാറാക്കും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെയുള്ള പരാതികള്‍ ഇന്ത്യാ സഖ്യം നേതാക്കള്‍ ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചത്. ഇഡി, സിബിഐ അടക്കം അന്വേഷണ ഏജന്‍സികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ സഖ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടല്‍. പരിശോധനയെന്ന രീതിയില്‍ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മഹുവ മൊയത്രയുടെ വസതിയിലും സിബിഐ റെയ്ഡ് നടത്തി. ഒരു പകല്‍ മുഴുവന്‍ പരിശോധിച്ചിട്ടും അവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ എന്‍ഡിഎ കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്. എന്നാല്‍ ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. അസീമുള്ള ഖാനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആര്‍എസ്എസ് ഓര്‍ക്കണമെന്നും ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കേണ്ടെന്ന് വെക്കുമോ എന്നും രാജ്യത്തിന്റെ സംസ്‌കാരം പ്രകാശ പൂര്‍ണമാക്കുന്നതില്‍ മുസ്ലിം വിഭാഗവും വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ നരേന്ദ്രമോദിയെ കുറ്റം പറഞ്ഞാല്‍ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എം.പി. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നുവെന്നും ഏത് ഡീല്‍ നടന്നാലും കേരളത്തില്‍ 20 ല്‍ 20 സീറ്റും യു.ഡി.എഫ്. ജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധിക്കെതിരെ കെ.സുരേന്ദ്രനോട് മല്‍സരിക്കാന്‍ നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് സൂചന. കഴിഞ്ഞയാഴ്ച സുരേന്ദ്രനെ ഡല്‍ഹിയില്‍ വിളിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. കെ.സുരേന്ദ്രനുവേണ്ടി ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തും. സംസ്ഥാന അധ്യക്ഷപദവി ഒഴിയുന്ന സുരേന്ദ്രന് തിരഞ്ഞെടുപ്പിനുശേഷം അര്‍ഹമായ പദവി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധി ടൂറിസ്റ്റ് വിസയില്‍ വരുന്ന എംപിയാണെന്നും രാഹുലിനേക്കാള്‍ വയനാട്ടിലെത്തിയത് ആനയാണെന്നും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന്‍. 5 കൊല്ലം വയനാട്ടില്‍ എന്ത് ചെയ്തുവെന്നും വന്യമൃഗ ഭീഷണിക്കെതിരെ രാഹുല്‍ എന്ത് ചെയ്തുവെന്നും എന്തങ്കിലും പദ്ധതി കൊണ്ടു വന്നോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.എന്‍ഡിഎ ഇക്കുറി കേരളത്തില്‍ ചരിത്രം കുറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു
*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നല്‍കി ഇടത് മുന്നണി. വര്‍ക്കലയിലാണ് വിവാദ ഫ്ലക്സുകള്‍ വെച്ചിരിക്കുന്നത്. മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്.
◾https://dailynewslive.in/ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലം വാങ്ങിക്കുന്നത് നിര്‍ത്തിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാര്‍ത്ഥി ഒപ്പിടണമെന്നും ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണമെന്നുമായിരുന്നു സത്യവാങ്ങ്മൂലം. 26 ന് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നായിരുന്നു ജില്ലയിലെ സ്വീപ്പ് കോര്‍കമ്മിറ്റി നിര്‍ദേശം.
◾
◾https://dailynewslive.in/ സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമോപദേശം പോലും തേടാതെയാണ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ വി.സി പിന്‍വലിച്ചതെന്നും പ്രതിപ്പട്ടികയിലുള്ള ഉന്നതരെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നില്‍ വന്‍ ഇടപെടലുകളുണ്ടെന്നും സതീശന്‍ പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിനൊപ്പമാണ് പ്രതിപക്ഷമെന്നും സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി. സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിസിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾https://dailynewslive.in/ സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് കാസര്‍കോട് നീലേശ്വരം പാലായിയിലെ രാധയെന്ന വയോധികയ്ക്ക് സിപിഎമ്മിന്റെ വിലക്കെന്ന് പരാതി. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോഴാണ് ഭീഷണി. എന്നാല്‍, പുറത്ത് നിന്ന് തൊഴിലാളികള്‍ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.
◾https://dailynewslive.in/ വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ എന്ന കാട്ടാന. ഗ്യാപ്പ് റോഡില്‍ ദേവികുളം ടോള്‍ ബൂത്തിന് സമീപമിറങ്ങിയ ആന ചെറിയ തോതില്‍ ഗതാഗത തടസമുണ്ടാക്കി. സഞ്ചാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍.ടി.ടി സംഘമെത്തി പടയപ്പയെ ചൊക്കനാട് എസ്റ്റേറ്റിലേക്ക് തുരത്തിയതിനെ തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു.
◾https://dailynewslive.in/ ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നുവെന്നും അവര്‍ പറഞ്ഞു. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നല്‍കിയിരുന്നെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുള്‍ ഷുക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്ദുള്‍ ഷുക്കൂര്‍. ആന്റോ ആന്റണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കൂടുതല്‍ സിപിഐ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും ഷുക്കൂര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രതികരിച്ചു.
◾https://dailynewslive.in/ കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഎം പ്രവര്‍ത്തകരായ ഇടവേലിക്കലിലെ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാത്രി ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് മൂന്നുപേര്‍ക്കും വെട്ടേറ്റത്. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തു തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് വിവരം. മട്ടന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ കോട്ടയത്ത് രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശി മണികുഞ്ഞ് എന്നു വിളിക്കുന്ന അജിത്ത് കുമാര്‍ , കടുത്തുരുത്തി മുട്ടുചിറ സ്വദേശി അനന്തു പ്രദീപ് എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഇരുവരെയും ഒന്‍പതു മാസത്തേക്കാണ് ജില്ലയില്‍ നിന്ന് പുറത്താക്കിയത്.
◾https://dailynewslive.in/ കേരളത്തില്‍ ഈ മാസം 28 വരെ തൃശൂര്‍, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നല്‍കി.
◾https://dailynewslive.in/ ഇടുക്കിയിലെ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരാഴ്ചക്കുള്ളില്‍ നല്‍കി തുടങ്ങുമെന്ന് സൂചന. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് വിതരണം ചെയ്യുന്നത്. ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു തിരുമാനം.
◾https://dailynewslive.in/ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയെന്ന റിപ്പോര്‍ട്ടില്‍ ദുരൂഹത സംശയിച്ച് വനം വകുപ്പ്. വനിതാ ജീവനക്കാര്‍ റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയനെതിരെ നല്‍കിയ പരാതിക്ക് പ്രതികാരമായി കഞ്ചാവ് കേസ് കെട്ടിച്ചമച്ചതാണോ എന്നാണ് വനംവകുപ്പിന്റെ സംശയം. ജയനെതിരെ പരാതി നല്‍കിയ വനിതാ ഉദ്യോഗസ്ഥരുടെ പേര് അടക്കം ഈ കഞ്ചാവ് വളര്‍ത്തലിനെ കുറിച്ചുളള റിപ്പോര്‍ട്ടിലുണ്ട്. ജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. 40 ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന ഓഫീസില്‍ കഞ്ചാവ് വളര്‍ത്തിയെന്നത് വിശ്വസനീയമല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റിയെത്തിയപ്പോഴായിരുന്നു അപകടം. തിരക്കിലുംതിരക്കിലും പെട്ട് അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് താഴെവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
◾https://dailynewslive.in/ പന്ത് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരനായ വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറിന് ദാരുണാന്ത്യം. പന്ത് തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾https://dailynewslive.in/ കൊല്ലം കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറത്ത് തടിലോറി പൊട്ടിച്ച കെ ഫോണിന്റെ കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരുക്കേറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ലോറി ഡ്രൈവറായ തമിഴ്നാട് തെങ്കാശി സ്വദേശി ദുര്‍ഗേഷ് ആണ് കീഴടങ്ങിയത്. മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
◾https://dailynewslive.in/ മലപ്പുറം കാളികാവ് ഉദരപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായും നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ കോതമംഗലം ടൗണിലെ വിവിധയിടങ്ങളിലായി തെരുവുനായയുടെ ആക്രണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഒരേ നായ ആണ് എട്ടുപേരെയും ആക്രമിച്ചത്. എട്ടുപേരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
◾https://dailynewslive.in/ മാവൂരില്‍ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങളും വീടിനുളളില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടര്‍ന്ന് പിടിച്ചതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ തൂത്തുക്കൂടി പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തില്‍ സംസാരിക്കവെ സേലത്തെ പൊതുയോഗത്തില്‍ കാമരാജിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്പോഴായിരുന്നു അനിത രാധാകൃഷ്ണന്റെ അതിരുവിട്ട പരാമര്‍ശം. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൂടാതെ വേദിയിലുണ്ടായിട്ടും പരാമര്‍ശം തിരുത്താന്‍ ശ്രമിക്കാതിരുന്ന കനിമൊഴിക്കുമെതിരെ ബിജെപി തമിഴ്നാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
◾https://dailynewslive.in/ മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ മഹാകാല്‍ ക്ഷേത്രത്തിലെ ശ്രീകോവിലിലാണ് തീ പടര്‍ന്നത്. പൂജാരി അടക്കം ക്ഷേത്രത്തികത്ത് ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉജ്ജൈന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. മിഡില്‍ഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘര്‍ഷം വര്‍ധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 86 ഡോളറിലേക്ക് അടുക്കുകയാണ് ബ്രെന്‍ഡ് ക്രൂഡ് വില. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വില ബാരലിന് 81 ലേക്ക് അടുക്കുകയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാനമായി എണ്ണ വില ഉയരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ഊര്‍ജ്ജ സ്രോതസ്സുകള്‍ ലക്ഷ്യമാക്കി ആക്രമണം വര്‍ധിക്കുന്നതും മിഡില്‍ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതുമാണ് എണ്ണ വില ഉയരാനുള്ള പ്രധാന കാരണങ്ങള്‍. പ്രതികൂലമായ സാഹചര്യം എണ്ണ വിതരണത്തെ ബാധിക്കുമോ എന്നാണ് ആശങ്കപ്പെടുന്നത്. ഇതിന് പുറമേ അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം കുറയുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.
◾https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത പ്രയോജനപ്പെടുത്തി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് വിവരം. ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തില്‍ പരിഷ്‌കരിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ ചിത്രം റീസ്‌റ്റൈല്‍ ചെയ്യാനും വികസിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം. ഇതിന് പുറമേ മെറ്റാ എഐ സര്‍വീസിനോട് ഉപയോക്താവിന് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഫീച്ചറും അവതരിപ്പിക്കാനും വാട്‌സ്ആപ്പിന് പദ്ധതിയുണ്ട്. ആന്‍ഡ്രോയിഡ് 2.24.7.13 അപ്‌ഡേറ്റിനായി വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ മുകളില്‍ ഗ്രീന്‍ ഐക്കണ്‍ ആയാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് ടാപ്പ് ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷന്‍ ലഭിക്കും. background, restyle, expand എന്നിങ്ങനെയാണ് ഈ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്.
◾https://dailynewslive.in/ നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ രസകരമായ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കൃഷ്ണ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനാണ്. സംഗീതം ജേക്സ് ബിജോയ്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗരുഡന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം മെയ് 1 നാണ് തിയറ്ററുകളില്‍ എത്തുക. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍ ആയിരുന്നു. വിജയചിത്രമായിരുന്ന ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ജനഗണമനയുടെ തിരക്കഥയും ഷാരിസ് മുഹമ്മദിന്റേത് ആയിരുന്നു. നിവിനൊപ്പം പോളിക്കൊപ്പം അനശ്വര രാജന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.
◾https://dailynewslive.in/ നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന ‘പൊലീസ് ഡേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു പൊലീസ് കഥയ്ക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് യൂണിഫോമില്‍ നന്ദുവും ടിനി ടോമും ഇടത്തും വലത്തും ഒപ്പം നടുവിലായി അന്‍സിബയേയും പോസ്റ്ററില്‍ കാണാം. അതിന് താഴെയായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും നടന്നു വരുന്നു. അതിലൊരാള്‍ വനിതയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണം കഥാപശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ലാല്‍ മോഹന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്‍വസ്റ്റിഗേഷനാണ് ഏറെ ത്രില്ലര്‍ മൂഡില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്യേഗവും സസ്പെന്‍സും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ടിനി ടോമാണ് ലാല്‍ മോഹന്‍ എന്ന ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
◾https://dailynewslive.in/ 16000 വാഹനങ്ങള്‍ തിരിച്ചു വിളിച്ച് പരിശോധിക്കാന്‍ മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്കുകളായ വാഗണ്‍ ആര്‍, ബലേനോ എന്നീ മോഡലുകളാണ് പരിശോധിക്കുന്നത്. 2019 ജൂലൈ 30 മുതല്‍ 2019 നവംബര്‍ 01 വരെ നിര്‍മിച്ച 11851 ബലേനോയും 4190 വാഗണ്‍ആറുമാണ് ഈ പട്ടികയിലുള്ളത്. ഫ്യൂവല്‍ പമ്പ് മോട്ടോറുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പരിശോധിക്കുന്നത്. ഈ പ്രശ്‌നം മൂലം ചിലപ്പോള്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആകാതിരിക്കാനിടയുണ്ട്. സൗജന്യമായി വാഹനം പരിശോധിച്ച് തകരാറ് പരിഹരിക്കുന്നതിന് കാറുടമകളെ മാരുതി നേരിട്ട് ബന്ധപ്പെടും. മേല്‍പറഞ്ഞ കാലയളവില്‍ നിര്‍മിക്കപ്പെട്ട വാഹനമാണോ എന്നറിയുന്നതിനായി വാഹനത്തിന്റെ ചേസിസ് നമ്പര്‍ മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സര്‍വീസ് ക്യാംപെയിന്‍ എന്ന ഭാഗത്തു നല്‍കിയാല്‍ മതിയാകും. അപ്പോള്‍ തന്നെ നിര്‍മിക്കപ്പെട്ട കാലയളവ് വ്യക്തമാകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള മാരുതിയുടെ വാഹനങ്ങളാണ് വാഗണ്‍ ആറും ബലേനോയും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 16889 യൂണിറ്റ് വാഗണ്‍ ആര്‍ വിറ്റ സ്ഥാനത്ത് ഈ വര്‍ഷം 19412 യൂണിറ്റ് ആയി ഉയര്‍ന്നു. ബലേനോയും ഒട്ടും പുറകിലല്ല, 17517 യൂണിറ്റാണ് ഫെബ്രുവരിയില്‍ വാഹനത്തിന്റെ വില്‍പനകണക്ക്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ മൂന്നാം സ്ഥാനത്താണ് ബലേനോ. ആ പട്ടികയില്‍ ആദ്യ സ്ഥാനം കയ്യാളുന്ന വാഹനമാണ് വാഗണ്‍ ആര്‍.
◾https://dailynewslive.in/ ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീല്‍ ഗുഡ് സിനിമ പോലൊരു നോവല്‍. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേര്‍ത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്. അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C/O ആനന്ദി’. പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ നോവലാണിത്. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം. ‘റാം C/O ആനന്ദി’. അഖില്‍ പി ധര്‍മ്മജന്‍. ഡിസി ബുക്സ്. വില 357 രൂപ.
◾https://dailynewslive.in/ ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയയെയും(ഒഎസ്എ) ഇതിന്റെ ഭാഗമായ കൂര്‍ക്കംവലിയെയും സ്വാധീനിക്കാന്‍ നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനം. ഉയര്‍ന്ന തോതില്‍ സംസ്‌കരിക്കപ്പെട്ട ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍, അമിതമായ തോതില്‍ മധുരവും ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഇആര്‍ജെ ഓപ്പണ്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരെ മറിച്ച് പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, നട്‌സ് എന്നിവ സമൃദ്ധമായി അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ ഒഎസ്എ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഉറക്കത്തിന്റെ സമയത്ത് ശ്വാസനാളിയുടെ മേല്‍ഭാഗം പല തവണ തടസ്സപ്പെടുന്ന അവസ്ഥയാണ് ഒഎസ്എ. കൂര്‍ക്കംവലി, ഇടയ്ക്ക് ശ്വാസം നിന്നു പോകല്‍, ഉറക്കത്തില്‍ ശ്വാസം ലഭിക്കാനുള്ള വീര്‍പ്പ് മുട്ടല്‍ എന്നിവയെല്ലാം ഒഎസ്എ ലക്ഷണങ്ങളാണ്. അമിതവണ്ണം, വലിയ ടോണ്‍സിലുകള്‍, ഹോര്‍മോണ്‍ തോതിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ശ്വാനാളിയെ ചുരുക്കി ഒഎസ്എയിലേക്ക് നയിക്കാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ഒഎസ്എ വരാനുള്ള സാധ്യത രണ്ട് മുതല്‍ മൂന്ന് മടങ്ങ് അധികമാണ്. 14,000 പേരില്‍ നടത്തിയ പഠനത്തില്‍ ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒഎസ്എ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 19 ശതമാനം കുറവാണെന്ന് കണ്ടെത്തി. എയറോബിക്, റെസിസ്റ്റന്‍സ് വ്യായാമം ചെയ്ത് ഭാരം കുറയ്ക്കുന്നതും ഒഎസ്എ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.47, പൗണ്ട് – 105.17, യൂറോ – 90.26, സ്വിസ് ഫ്രാങ്ക് – 92.94, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.45, ബഹറിന്‍ ദിനാര്‍ – 221.45, കുവൈത്ത് ദിനാര്‍ -271.28, ഒമാനി റിയാല്‍ – 216.80, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.92, കനേഡിയന്‍ ഡോളര്‍ – 61.38.