S4 yt cover 1

https://dailynewslive.in/ കോടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന എസ്ബിഐയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇലക്ടറല്‍ ബോണ്ട് കേസില്‍ തിരിച്ചറയില്‍ കോഡടടക്കം എല്ലാ വിവരങ്ങളും നല്‍കാന്‍ എസ്ബിഐ തയ്യാറാവണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് താക്കീത് നല്‍കി. വ്യാഴാഴ്ചക്കകം എല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്കാനും കോടതി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതി വിധിയുടെ പേരില്‍ വേട്ടയാടല്‍ നടക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഹര്‍ജിക്കാര്‍ തന്നെ മാധ്യമങ്ങള്‍ വഴി വിധി വേട്ടയാടലിന് ഉപയോഗിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി. വിധി ഉപയോഗിച്ച് വ്യവസായികളെ വേട്ടയാടുന്ന അവസ്ഥ ഉണ്ടാകരുത് എന്ന് എസ്.ബി.ഐയും കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഉത്തരവും നിയമവും നടപ്പാക്കുന്നത് മാത്രമാണ് ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

https://dailynewslive.in/ രാഹുല്‍ ഗാന്ധി ശക്തി ദേവതയെ അപമാനിച്ചുവെന്നും പ്രതിപക്ഷം ശക്തിയെ നശിപ്പിക്കാനാണ് ഒന്നിച്ചതെന്നും മോദി. ജൂണ്‍ നാലിന് ‘ശക്തി’ വിജയിക്കുമെന്നും മോദി പറഞ്ഞു. ഓരോ സ്ത്രീയും അമ്മയും പെങ്ങളും ‘ശക്തി’യാണ്, അവരെ എതിര്‍ക്കലാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യമെങ്കില്‍ അതിനെതിരെ പോരാടാന്‍ താന്‍ തയ്യാറെന്നും മോദി. മോദിയുടെ ശക്തി ഇവിഎമ്മാണെന്നും അതിനെതിരെയാണ് പോരാട്ടമെന്നും രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ഫഹ്ത വസൂലി യോജനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ഇഡിയും ആദായ നികുതി വകുപ്പും ഇതിന്റെ ഭാഗമാണെന്നും ജയ്റാം രമേശ് പരിഹസിച്ചു. ഇഡി,സിബിഐ ,ആദായ നികുതി വകുപ്പ് അന്വേഷണങ്ങള്‍ നേരിടുന്ന 21 കമ്പനികള്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കോടികളുടെ ബോണ്ട് വാങ്ങിയെന്നാണ് പുറത്ത് വന്ന വിവരങ്ങളില്‍ നിന്നുളള കണ്ടെത്തല്‍.

https://dailynewslive.in/ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സദാനന്ദ ബിജെപി വിടാനൊരുങ്ങുന്നത്. മൈസൂരില്‍ നിന്ന് മുന്‍ രാജകുടുംബാംഗം യദുവീര്‍ വൊഡെയാര്‍ക്കെതിരെ സദാനന്ദ ഗൗഡ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

https://dailynewslive.in/ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം ഇഴയുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം അന്വേഷണ വഴിയിലെ കോടതി ഇടപെടലുകള്‍ വേഗം കുറയ്ക്കുന്നതായും സഹകരണ രജിസ്ട്രാറെ ചോദ്യം ചെയ്യുന്നതിലടക്കം കോടതി ഇടപെടലുണ്ടായി എന്നും ഇഡി കോടതിയില്‍ പറഞ്ഞു.

https://dailynewslive.in/ അഭിമന്യു കേസില്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് ഹാജരാക്കി പ്രോസിക്യൂഷന്‍. അതേസമയം രേഖകള്‍ പുനസൃഷ്ടിക്കുന്നതില്‍ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ എതിര്‍പ്പ് അറിയിക്കാനാകില്ലെന്ന് വ്യക്തമാക്കി കോടതി രേഖകളുടെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍ കോടതിയില്‍ നിന്ന് നേരത്തെ കൈപ്പറ്റിയ കോപ്പിയുമായി ഒത്തു നോക്കാമെന്ന് കോടതി വ്യക്തമാക്കി.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന ഇഡി ആവശ്യത്തെ തുടര്‍ന്ന് മസാലബോണ്ട് കേസില്‍ ഇഡി സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈമാസം 23 ലേക്ക് മാറ്റി. ഇഡി സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് നല്‍കിയ ഹര്‍ജി പരിഗണനയിലിരിക്കെ എന്തിനാണ് വീണ്ടും സമന്‍സ് അയച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു.

https://dailynewslive.in/ മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കവെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കേസിലെ നിര്‍ണ്ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നും സുപ്രീം കോടതിയില്‍ അറിയിച്ചു.

https://dailynewslive.in/ രാഹുല്‍ ഗാന്ധിക്ക് വയനാടിനോട് ആത്മബന്ധമുണ്ടെന്നും അത് കൊണ്ടാണ് വീണ്ടും മത്സരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ പേടിക്കേണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം പിണറായിയെ ആക്രമിക്കല്‍ അല്ലെന്നും മോദിയെ താഴെ ഇറക്കല്‍ ആണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

https://dailynewslive.in/ സി.പി.എം. – സി.പി.ഐ. നേതാക്കള്‍ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് എത്താത്തത് പിണറായിയുടെ സമ്മര്‍ദ്ദ ഫലമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും സിപിഎം ആര്‍ക്കൊപ്പമെന്ന് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ കേസുകള്‍ ഒതുക്കി കൊടുത്താണ് എല്‍ഡിഎഫ് കണ്‍വീനറുടെ ബിജെപി പുകഴ്ത്തലെന്നും ചെന്നിത്തല ആരോപിച്ചു.

https://dailynewslive.in/ ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്നും ആരോപണം തെറ്റാണെങ്കില്‍ കേസെടുക്കാന്‍ വെല്ലുവിളിച്ചും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംസ്ഥാനത്ത് സിപിഎം – ബിജെപി കൂട്ട് കെട്ടാണെന്നും സതീശന്‍ വീണ്ടും ആരോപിച്ചു. പരസ്പരം ഒരിക്കലും കണ്ടിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ഇന്നലെ വിശദീകരിച്ചിരുന്നു.

https://dailynewslive.in/ പത്മജ വേണുഗോപാലിനും അനില്‍ ആന്റണിക്കും തന്നെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്. ബി.ജെ.പിയില്‍ ചേര്‍ന്ന മോഹന്‍ ശങ്കര്‍ എന്ന കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റേയും ആന്റണിയുടെയും മക്കള്‍ക്കും ഉണ്ടാകും. ബിജെപിയിലേക്ക് വരുന്നവരുടെ കൂടെ നിഴല്‍ പോലുമില്ലെന്ന് മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന്‍ പരിഹസിച്ചത് അവരുടെ പൊതുവികാരമാണെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കലാമണ്ഡലം ഗോപിയാശാനെ കാണുന്നതിനായി ഒരാളേയും ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. എന്നാല്‍ ഗുരുതുല്യനായ ഗോപിയാശാനെ വണങ്ങാന്‍ ഇനിയും ആഗ്രഹമുണ്ടെന്നും നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കില്‍ ഗുരുവായൂരപ്പന്റെ നടയില്‍ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമര്‍പ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അര്‍പ്പിച്ച് അനുഗ്രഹം തേടുമെന്നും ഗോപിയാശാന് പ്രയാസമുണ്ടെങ്കില്‍ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ കലാമണ്ഡലം ഗോപിയെ കാണാന്‍ സുരേഷ് ഗോപി വരുമെന്നും പത്മഭൂഷന്‍ കിട്ടേണ്ടേ, അതിനാല്‍ സമ്മതിക്കണമെന്നും കുടുംബ ഡോക്ടര്‍ ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ സുരേഷ് ഗോപിയോട് വരേണ്ടതില്ലെന്ന് പറയുകയായിരുന്നുവെന്ന് സൂചിപ്പിച്ച് കലാമണ്ഡലം ഗോപിയുടെ മകന്‍ രഘു ഗുരുകൃപ ഫേസ് ബുക്കിലിട്ട പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

https://dailynewslive.in/ സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയാശാന്റെ മകന്‍ രഘു ഗുരുകൃപ. താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നുവെന്നും സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമായിരുന്നു പോസ്റ്റെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്നും സമദൂരമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി. വനം, വന്യജീവി പ്രശ്നത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വന്യജീവി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും വീഴ്ച വരുത്തുന്നുവെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.

https://dailynewslive.in/ വര്‍ക്കല മണമ്പൂരില്‍ 19 കാരിയായ ഗര്‍ഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ലക്ഷ്മി. തുടര്‍ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്‍കി തൃണമുല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ചട്ട വിരുദ്ധമാണ്.

https://dailynewslive.in/ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കും. നിലവില്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ബിജെപിക്ക് ശക്തരായ സ്ഥാനാര്‍ത്ഥികളില്ലെന്ന പരാതി നിലനില്‍ക്കവെ തമിഴിസൈയെ പോലെയുള്ളവരെ മുന്നില്‍ നിര്‍ത്തുന്നത് ഗുണകരമാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ ജയിലില്‍ പോകാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞ് ഒരു കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ മറുപടിയുമായി അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന അശോക് ചവാന്‍. രാഹുലിന്റേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള രാഷ്ട്രീയ ആരോപണം മാത്രമാണെന്നും കോണ്‍ഗ്രസ് വിടുന്നതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ താന്‍ കണ്ടിട്ടില്ലെന്നും അശോക് ചവാന്‍ പ്രതികരിച്ചു.

https://dailynewslive.in/ ബീഹാറിലെ ഖഗരിയയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

https://dailynewslive.in/ ദക്ഷിണ സുഡാനില്‍ താപനില 45 ഡിഗ്രിക്ക് മുകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളെ വീടിന് പുറത്തേക്ക് വിടരുതെന്ന് രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഏതെങ്കിലും സ്‌കൂള്‍ തുറന്നാല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുമെന്നാണ് താക്കീത്.

മൂന്നാം ലോക മഹായുദ്ധം ഒരു ചുവടകലെ മാത്രമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റഷ്യയും യു.എസ്. നേതൃത്വം നല്‍കുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ടെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ കേന്ദ്രസര്‍ക്കാരിനും എല്‍.ഐ.സിക്കും മുഖ്യ ഓഹരി പാങ്കാളിത്തമുള്ള സ്വകാര്യബാങ്കായ ഐ.ഡി.ബി.ഐ ബാങ്കിനെ ഇന്ത്യന്‍ വംശജനും കനേഡിയന്‍ ശതകോടീശ്വരനുമായ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്സ് ഇന്ത്യ ഹോള്‍ഡിംഗ്സ് സ്വന്തമാക്കിയേക്കും. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ ഷെയര്‍ സ്വാപ്പിംഗിന് പകരം ഓള്‍-ക്യാഷ് ഇടപാടിന് തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനെ ആദ്യം എതിര്‍ത്ത ഫെയര്‍ഫാക്സ് ഇപ്പോള്‍ സമ്മതം മൂളിയിട്ടുണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ കോട്ടക് മഹീന്ദ്ര ബാങ്കും ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ സ്വന്തമാക്കാനായി രംഗത്തുണ്ട്. നിലവില്‍ തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്കിന്റെ മുഖ്യ പ്രൊമോട്ടര്‍മാരാണ് പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്സ്. ഐ.ഡി.ബി.ഐ ബാങ്കിനെയും ഫെയര്‍ഫാക്സ് സ്വന്തമാക്കിയാല്‍ സി.എസ്.ബി ബാങ്കുമായുള്ള ലയനം ഉറപ്പാണ്. 90,400 കോടി രൂപയുടെ വിപണിമൂല്യമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്. 5,980 കോടി രൂപയാണ് സി.എസ്.ബി ബാങ്കിന്റെ വിപണിമൂല്യം. 49.27 ശതമാനമാണ് സി.എസ്.ബി ബാങ്കില്‍ ഫെയര്‍ഫാക്സിന്റെ ഓഹരി പങ്കാളിത്തം. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വില്‍പനനിലവില്‍ കേന്ദ്രവും എല്‍.ഐ.സിയുമാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ മുഖ്യ ഓഹരി ഉടമകള്‍. എല്‍.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രസര്‍ക്കാരിന് 45.48 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. ഇതില്‍ 60.72 ശതമാനം ഓഹരികള്‍ വിറ്റൊഴിയാനാണ് നീക്കം.

https://dailynewslive.in/ പുതിയ പ്രൈവസി ഫീച്ചറുമായി എത്താന്‍ പോവുകയാണ് വാട്സ്ആപ്പ്. ഇനി മുതല്‍ ആപ്പില്‍ സ്‌ക്രീന്‍ഷോട്ട് പകര്‍ത്താന്‍ കഴിയില്ല. മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്‌ക്രീന്‍ഷോട്ട് എടുക്കലിനാണ് നിയന്ത്രണം. ഉപയോക്താക്കളുടെ സ്വകാര്യത മുന്‍ നിര്‍ത്തിയാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇനി മറ്റൊരാള്‍ക്ക് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല. ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡിന്റെ ചില ബീറ്റാ വേര്‍ഷനുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഐഫോണില്‍ ഇതുവരെയും എത്തിയിട്ടില്ല. ഉടന്‍ തന്നെ ഐഫോണിലും ഫീച്ചര്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ വേണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നല്‍കിയേക്കും. ഫീച്ചര്‍ ഓണ്‍ ചെയ്തിരിക്കുന്ന പ്രൊഫൈലില്‍ പോയി സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിച്ചാല്‍, ‘കാന്റ് ടെയ്ക്ക് എ സ്‌ക്രീന്‍ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷന്‍’ എന്നായിരിക്കും സന്ദേശം വരിക. ഫേസ്ബുക്കില്‍ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കില്‍ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ ചിത്രങ്ങള്‍ ആര്‍ക്കും സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിലും ഇതേ ഫീച്ചറുണ്ട്. അതിലെ പ്രൈവറ്റ് അക്കൗണ്ടുകളിലെ ചിത്രങ്ങള്‍ അനുവാദമുള്ളവര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

https://dailynewslive.in/ അരങ്ങിലും അണിയറയിലും വമ്പന്‍ താരനിരയുമായി ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബ്’ ഒരുങ്ങുന്നു. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്ബ്. ഇവരെ കൂടാതെ വിന്‍സി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ, റാപ്പര്‍മാരായ ബേബി ജീന്‍ഹനുമന്‍കൈന്‍ഡ് എന്നിവരും അഭിനയിക്കുന്നു. ശ്യാം പുഷ്‌കരന്‍-ദിലീഷ് കരുണാകരന്‍, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്. കൂടാതെ മായാനദിക്ക് ശേഷം ആഷിഖ് അബു- ശ്യാം പുഷ്‌കരന്‍- ദിലീഷ് കരുണാകരന്‍ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റെക്സ് വിജയന്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം ഓണം റിലീസ് ആയി സിനിമ തിയറ്ററുകളിലെത്തും. റൈഫിള്‍ ക്ലബിന്റെ സഹ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗലിയില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്.

https://dailynewslive.in/ ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ‘ആട്’ മൂന്നാം ഭാഗം വരുന്നു. ഒപ്പം ഓഫീഷ്യല്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ്. ‘പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് ‘ആടുകാലം’, എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചത്. ‘പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാര്‍’ എന്നായിരുന്നു മിഥുന്‍ കുറിച്ചത്. നിലവില്‍ പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയെ മറ്റൊരു ലെവലില്‍ എത്തിക്കാന്‍ പോകുന്നതാകും ആട് 3 എന്നാണ് ഇവര്‍ പറയുന്നത്. അതേസമയം അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ ചിത്രങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആകുമോ അതോ പുതിയ താരങ്ങളാണോ ജയസൂര്യക്ക് ഒപ്പം ഉണ്ടാകുക എന്നത് കാത്തിരുന്ന അറിയേണ്ടിയിരിക്കുന്നു. സൈജു കുറുപ്പ്, വിനായകന്‍, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്‍സണ്‍ പോള്‍, മാമുക്കോയ, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, സുധി കോപ്പ, ഹരികൃഷ്ണന്‍ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കള്‍ ഈ ഫ്രാഞ്ചൈസിയുടെ ഭാഗം ആയിരുന്നു. 2015ലാണ് ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം റിലീസ് ചെയ്തത്. 2017ല്‍ ആട് 2വും റിലീസിന് എത്തി. ആട് 2 തരംഗമായതോടെ ഇനിയൊരു തുടര്‍ച്ച ഉണ്ടാകുമോ എന്ന ചോദ്യം മലയാള സിനിമാസ്വാദകര്‍ കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

https://dailynewslive.in/ എപ്പിക് കോംപാക്ട് എസ്യുവിയുടെ ഡിസൈന്‍ പുറത്തുവിട്ട് സ്‌കോഡ. അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നു കരുതപ്പെടുന്ന സ്‌കോഡ എപിക്കിന് 25,000 യൂറോയാണ് വില(ഏകദേശം 23 ലക്ഷം രൂപ). നമ്മുടെ വിപണിയിലുള്ള കുഷാക്കിന്റേയും ടൈഗൂണിന്റേയും യൂറോപ്യന്‍ പതിപ്പുകളായ സ്‌കോഡ കാമിക്കിനും ഫോക്‌സ്വാഗണ്‍ വിഡബ്ല്യു ടി ക്രോസിനും പകരമാണ് എപ്പിക് ഇവിയുടെ വരവ്. സ്‌കോഡയുടെ മറ്റെല്ലാ ബാറ്ററി ഇവികളേയും പോലെ ഇയില്‍ തന്നെയാണ് എപ്പിക്കിന്റെ പേരും ആരംഭിക്കുന്നത്. ഫോക്‌സ്വാഗണുമായി സഹകരിച്ചായിരിക്കും എപികിന്റെ നിര്‍മാണം. എ സീറോ ബിഇവി എന്നാണ് സ്‌കോഡ എപ്പിക്കിനെ വിളിക്കുന്ന പേര്. 2,600 എം എം വീല്‍ബേസും 490 ലീറ്റര്‍ ബൂട്ട്‌സ്‌പേസുമുണ്ടാവും. സ്‌കോഡയുടെ ‘മോഡേണ്‍ സോളിഡ്’ ഡിസൈന്‍ സവിശേഷതകളുള്ള വാഹനമായിരിക്കും എപ്പിക്. മെലിഞ്ഞ ഗ്രില്ലും ബോണറ്റിലെ പവര്‍ ബള്‍ജുമുള്ള എപ്പിക്കിന് മുന്നില്‍ സ്‌കോഡയുടെ പതിവു ലോഗോ ഉണ്ടാവില്ല. മറിച്ച് സ്‌കോഡ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതിയ ബാഡ്ജിങ്ങാവും ലഭിക്കുക. 38കിലോവാട്ട്അവര്‍ മുതല്‍ 56കിലോവാട്ട്അവര്‍ വരെയുള്ള ബാറ്ററി കപ്പാസിറ്റി പ്രതീക്ഷിക്കാവുന്ന എപ്പിക്കിന്റെ റേഞ്ച് 400 കിലോമീറ്ററിന് അടുപ്പിച്ചായിരിക്കും. ഡ്രൈവറുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും നിയന്ത്രിക്കാവുന്ന നിരവധി ഫീച്ചറുകളുള്ള ഡിജിറ്റല്‍ കീയാണ് ഈ സ്‌കോഡ വാഹനത്തിന്റെ മറ്റൊരു സവിശേഷത.

https://dailynewslive.in/ ലക്ഷത്തിലൊരാളെ ബാധിക്കുന്ന, ചികിത്സിച്ചുഭേദമാക്കുക അസാധ്യമെന്ന് വൈദ്യലോകം തീര്‍പ്പുകല്പിച്ച ‘സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി’ രോഗം ബാധിച്ച സേബയുടെ ആത്മഭാഷണങ്ങളുടെ, ഹൃദയസല്ലാപങ്ങളുടെ പുസ്തകമാണിത്. ഓര്‍മയുടെയും ഭാവനയുടെയും പെന്‍സ്ട്രോക്കുകള്‍കൊണ്ട് ഇവിടെ ഒരുവള്‍ തന്റെ ചലനപരിമിതിയെ പറക്കല്‍സാധ്യതയാക്കിമാറ്റുന്നു. ചക്രക്കസേരയ്ക്ക് ചിറകുകള്‍ മുളയ്ക്കുന്ന അത്ഭുതത്തിന് ഇത് നിങ്ങളെ സാക്ഷിയാക്കും. ‘വിരല്‍പ്പഴുതിലെ ആകാശങ്ങള്‍’. സേബ സലാം. എച്ച് & സി ബുക്സ്. വില 120 രൂപ.

https://dailynewslive.in/ ഇന്ത്യയിലെ 101 ദശലക്ഷം പ്രമേഹ രോഗികളില്‍ 21 ദശലക്ഷം പേരുടെയെങ്കിലും കാഴ്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ 24 ലക്ഷം പേര്‍ക്കെങ്കിലും അന്ധത ബാധിച്ചിട്ടുണ്ടെന്നും ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മദ്രാസ് ഡയബറ്റീസ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെയും യുകെയിലെയും ഡോക്ടര്‍മാരുടെ സംഘമാണ് സര്‍വേ നടത്തിയത്. 40 വയസ്സിന് മുകളില്‍ പ്രായമുള്ള ഇന്ത്യയിലെ 42,147 പേര്‍ സര്‍വേയില്‍ സ്‌ക്രീന്‍ ചെയ്യപ്പെട്ടു. ഇതിന് പുറമേ പ്രമേഹമുള്ള 7910 പേര്‍ സര്‍വേയ്ക്കായി സ്വമേധയാ മുന്നോട്ട് വന്നു. പ്രമേഹമുള്ളവരില്‍ 26.5 ശതമാനത്തിന് കാഴ്ചയില്‍ ഒരു പ്രശ്‌നവും കണ്ടെത്തിയില്ല. 52.4 ശതമാനത്തിന് ഗ്ലാസുകള്‍ ആവശ്യമായി വരുന്നുണ്ടെന്ന് കണ്ടെത്തി. 18.7 ശതമാനത്തിന് കാഴ്ച തകരാറുള്ളതായും 2.4 ശതമാനം പേര്‍ അന്ധരാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. ഈ സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇന്ത്യയിലെ പ്രമേഹ ബാധിതരുടെ കാഴ്ച ശക്തിയെ പറ്റിയുള്ള നിഗമനങ്ങളിലെത്തിയത്. എന്നാല്‍ ശരിയായ കണക്കുകള്‍ ഇതിലും അധികമായിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. കാരണം 40 വയസ്സിന് മുകളിലുള്ളവരുടെ ഡേറ്റ മാത്രമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. കാലാനുസൃതമായി ഇവര്‍ക്ക് വന്ന മാറ്റങ്ങളെ ഗവേഷകര്‍ വിലയിരുത്തിയിട്ടുമില്ല. മാത്രമല്ല 2011ലെ സെന്‍സസ് ഡേറ്റയാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ഇതിനാല്‍ ഇന്ത്യയിലെ പ്രമേഹ രോഗികളുടെ കാഴ്ചശക്തിയുടെ സ്ഥിതി സര്‍വേയില്‍ കണ്ടെത്തിയതിലും മോശകമാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. നഗര, ഗ്രാമീണ മേഖലകള്‍ തമ്മില്‍ കാഴ്ച തകരാറിന്റെ വ്യാപനത്തില്‍ കാര്യമായ വ്യത്യാസം സര്‍വേയില്‍ കണ്ടെത്താനായില്ല. പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ നേത്ര പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് പഠനം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.90, പൗണ്ട് – 105.64, യൂറോ – 90.32, സ്വിസ് ഫ്രാങ്ക് – 93.76, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.45, ബഹറിന്‍ ദിനാര്‍ – 219.98, കുവൈത്ത് ദിനാര്‍ -269.73, ഒമാനി റിയാല്‍ – 215.36, സൗദി റിയാല്‍ – 22.11, യു.എ.ഇ ദിര്‍ഹം – 22.58, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.29.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *