S2 yt cover 1

https://dailynewslive.in/ ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരായ പ്രചാരണം ശക്തമാക്കി പ്രതിപക്ഷം. ഇലക്ട്രല്‍ ബോണ്ട് അഴിമതിയില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സാന്റിയാഗോ മാര്‍ട്ടിന്‍ കഴിഞ്ഞ വര്‍ഷം ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടിരുന്നെന്നും സര്‍ക്കാരിന്റെ കരാര്‍ നേടിയ പല കമ്പനികളും ബോണ്ടുകള്‍ വാങ്ങിയത് അഴിമതി നടന്നതിന്റെ തെളിവാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

https://dailynewslive.in/ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്നും, ഈ അഭിപ്രായം വ്യക്തിപരമാണെന്നും കള്ളപ്പണം തിരികെ വരുമെന്ന ആശങ്ക ഉണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 6000 കോടി ബിജെപിക്ക് കിട്ടിയപ്പോള്‍ 14,000 കോടി കിട്ടിയത് മറ്റ് പാര്‍ട്ടികള്‍ക്കാണെന്നും, രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കാനാണ് ഇലക്ടറല്‍ ബോണ്ട് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. പ്രിയപ്പെട്ട കുടുംബാംഗം എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തില്‍ ജന ജീവിതത്തിലുണ്ടായ പരിവര്‍ത്തനമാണ് പത്ത് വര്‍ഷത്തിനിടെ ഉണ്ടായ വലിയ നേട്ടമെന്നും, പാരമ്പര്യത്തെയും ആധുനികതയെയും ഒരുപോലെ ചേര്‍ത്തുവച്ചാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നും മോദി കത്തില്‍ സൂചിപ്പിക്കുന്നു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ശ്രമിക് ന്യായ് ഗ്യാരണ്ടി എന്ന പേരിലുള്ള തൊഴിലാളി ക്ഷേമ പദ്ധതിയാണ് ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ശ്രമിക് ന്യായ് ഗ്യാരണ്ടികള്‍ നടപ്പാക്കുമെന്നാണ് വാഗ്ദാനം. ദേശീയ മിനിമം വരുമാനം 400 രൂപയാക്കി ഉയര്‍ത്തും, നഗരങ്ങളിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഗ്യാരന്റി പദ്ധതി തുടങ്ങി എട്ടിന് പദ്ധതികളാണ് പ്രഖ്യാപിച്ചത്.

https://dailynewslive.in/ പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ ഇ പോസ് സെര്‍വര്‍ തകരാര്‍ തുടര്‍ന്നതോടെ റേഷന്‍ മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. ഇ-പോസ് മെഷീന്റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കി. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വര്‍ തകരാറിനെതുടര്‍ന്ന് ഒന്നും ചെയ്യാനായില്ല. പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനിന്നത്.

https://dailynewslive.in/ സംസ്ഥാനത്തെ വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 5.07 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ ലീവ് സറണ്ടര്‍ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവരില്‍ അവധി സറണ്ടറിന് അപേക്ഷിക്കുന്നവരുടേത് പിഎഫില്‍ ലയിപ്പിക്കും.

https://dailynewslive.in/ റബര്‍ ഉല്‍പാദന ബോണസ് 180 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. റബര്‍ സബ്‌സിഡി ഉയര്‍ത്തുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ ഇ.പി. ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദി പറഞ്ഞ് ബിജെപി നേതാക്കള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നും പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാര്‍ത്ഥികളാണ് ഉള്ളതെന്നുമുള്ള ജയരാജന്റെ പ്രസ്താവനക്കാണ് ബിജെപി നേതാക്കള്‍ നന്ദി പറഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും, ബിജെപി നേതാവും ആലപ്പുഴ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രനുമാണ് ഇപിയുടെ പ്രസ്താവനക്ക് നന്ദി പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മത്സരം തന്നെയാണ് നടക്കുന്നതെന്നും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇപി പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയെന്നും എംവി ഗോവിന്ദനും വ്യക്തമാക്കി.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റി ഒന്നും നടക്കില്ലെന്ന ഗ്യാരന്റിയാണെന്ന് ശശി തരൂര്‍ എംപി. കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ല. മോദിയുടെ ഗ്യാരന്റി പ്രസംഗത്തില്‍ കേരളം വീഴില്ലെന്നും തരൂര്‍ പറഞ്ഞു. സമ്പന്നര്‍ക്ക് മോദിയുടെ ഗ്യാരന്റി ഉണ്ടായിട്ടുണ്ട്, സാധാരണക്കാര്‍ക്ക് ഉണ്ടായിട്ടില്ല. ഒരു വികസനവും തരാത്തവരെ എങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുക എന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും, ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥനും മത്സരിക്കും. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. എ. ഉണ്ണികൃഷ്ണന്‍ ചാലക്കുടിയിലും, കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിലും മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ കോട്ടയത്ത് എന്‍ഡിഎ ജയിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. റബ്ബര്‍ താങ്ങുവില 250 ആക്കുമെന്ന് ഉറപ്പു കിട്ടിയാലേ മല്‍സരിക്കു എന്നാണ് താന്‍ പറഞ്ഞത്. ആ ഉറപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. താന്‍ ജയിച്ചാല്‍ ഉറപ്പായിട്ടും റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ തെരഞ്ഞെടുപ്പ് വേഗത്തില്‍ തീരാനാണ് ആഗ്രഹമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. തൃശൂരില്‍ ബി ജെ പി യെ മൂന്നാം സ്ഥാനത്താക്കാനാണ് ശ്രമമെന്നും ആള്‍ക്കൂട്ടത്തിന്റെ പ്രതികരണം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും മുരളാധരന്‍ പറഞ്ഞു. സമനില തെറ്റിയ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയില്‍ നുണ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേരളത്തിലെ ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കള്‍ വരാനുണ്ടെന്ന് പത്മജ വേണുഗോപാല്‍. ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്നവര്‍ ആരൊക്കെയെന്നത് ഇപ്പോള്‍ പറയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബിജെപിയില്‍ പോയതില്‍ തെറ്റുകാണുന്നില്ലെന്നും അതവരുടെ തീരുമാനമാണെന്നും എന്നാല്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ചാണ്ടി ഉമ്മന്‍. തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്, തന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കേരളാ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ എസ്എഫ്ഐയില്‍ നിന്നും പുറത്താക്കിയ നെയ്യാറ്റിന്‍കര മുന്‍ ഏരിയാ സെക്രട്ടറി ആരോമല്‍ വോളന്റിയറായി പ്രവര്‍ത്തിച്ചുവെന്ന് വിവരം. വിധികര്‍ത്താക്കളെ മര്‍ദ്ദിച്ചപ്പോള്‍ ആരോമലും സ്ഥലത്തുണ്ടായിരുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റി കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെടും.

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലും സംസ്‌കൃത കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലും പ്രതിയാണ് ആരോമല്‍.

https://dailynewslive.in/ കലോത്സവ കോഴക്ക് പിന്നില്‍ മുന്‍ എസ്എഫ്ഐക്കാരെന്ന് ആരോപണം. കേരള യൂണിവേഴ്സ്റ്റി കലോത്സവം പ്രോഗ്രാം സബ് കമ്മിറ്റി കണ്‍വീനറും വിധികര്‍ത്താക്കളുടെ ചുമതലയുമുണ്ടായിരുന്ന എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അക്ഷയ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നല്‍കി. എസ്എഫ്ഐ പുറത്താക്കിയ മുന്‍ ജില്ലാ ഭാരവാഹി വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ കൂട്ടുനില്‍ക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

https://dailynewslive.in/ എസ്എഫ്ഐ സാമൂഹ്യ വിരുദ്ധ സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കോഴ നല്‍കിയതും അതിനെതിരെ പരാതി കൊടുക്കുന്നതും എസ്എഫ്ഐയാണ്. എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ സിപിഎമ്മിനോ പൊലീസിനോ കഴിയുന്നില്ലെന്നും ചെന്നിത്തല കുററപ്പെടുത്തി.

https://dailynewslive.in/ കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയില്‍ കളക്ടര്‍ക്ക് പരാതി നല്‍കി സഹപ്രവര്‍ത്തകരായ മറ്റ് വില്ലേജ് ഓഫീസര്‍മാര്‍. ആത്മഹത്യയില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി 12 വില്ലേജ് ഓഫീസര്‍മാര്‍ ഒപ്പിട്ട പരാതി കളക്ടര്‍ക്ക് നല്‍കി. മണ്ണെടുപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബാഹ്യ ഇടപെടലുകള്‍ കൂടി വരുന്നതായും വില്ലേജ് ഓഫീസര്‍മാരുടെ പരാതിയിലുണ്ട്. ഭരണകക്ഷിയിലെ നേതാക്കളില്‍ നിന്ന് മനോജിന് സമ്മര്‍ദ്ദമുണ്ടായിരുന്നതായി നേരത്തെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.

https://dailynewslive.in/ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ബെവ്‌കോ തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ റഷയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് കോഴിക്കോട് സ്പെഷ്യല്‍ സെല്ലില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റഷയുടെ മലപ്പുറം മഞ്ചേരിയിലെ വീട്ടില്‍ പരിശോധന തുടരുകയാണ്.

https://dailynewslive.in/ കണ്ണൂരില്‍ സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കണ്ണൂര്‍ മാച്ചേരിയില്‍ ഇന്ന് പുലര്‍ച്ചെ സ്‌കൂട്ടര്‍ യാത്രികനായ ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍പ്പെട്ടാണ് യുവാവിന്റെ മരണം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാന്‍ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു.

https://dailynewslive.in/ കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപടത്തില്‍പ്പെട്ടത്. കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ അംബുലന്‍സ് ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ കോഴിക്കോട് നൊച്ചാട് തോട്ടില്‍ വാളൂര്‍ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. ആഭരണങ്ങളും മറ്റും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ സമയത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആളെ കേന്ദ്രീകരിച്ചാണിപ്പോള്‍ പൊലീസ് അന്വേഷണം.

https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര കേന്ദ്രകാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അലര്‍ട്ട്.

https://dailynewslive.in/ കരീംനഗറിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായ ബി വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ നിന്ന് ആറരക്കോടിയിലധികം രൂപ പിടിച്ചെടുത്തു. തിയേറ്ററില്‍ നടത്തിയ പരിശോധനയില്‍, കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ നിന്നാണ് പോലീസിന് പണം ലഭിച്ചത്.

https://dailynewslive.in/ ലോക്സഭയില്‍ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ബി.ജെ.പി ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടനയില്‍ മാറ്റംവരുത്തുമെന്ന ബി.ജെ.പി. നേതാവും എം.പി.യുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനന്തകുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശം തീര്‍ത്തും തെറ്റാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ഗഡ്കരി പറഞ്ഞു..

https://dailynewslive.in/ ജമ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചെന്നും, ഭീകര സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

https://dailynewslive.in/ സിഎഎ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പൗരത്വം നല്‍കുന്നതിന് താന്‍ എതിരല്ലെന്നും, എന്നാല്‍ ഭാവിയില്‍ എന്‍പിആറും എന്‍ആര്‍സിയും കൊണ്ടു വരുമ്പോള്‍, ഇന്ത്യയിലെ 17 കോടി മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

https://dailynewslive.in/ മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഇഡിയുടെ അപേക്ഷയില്‍ കോടതി വാദം തുടരും. ഏപ്രില്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ടുള്ള കെജ്രിവാളിന്റെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ അദാനി ഗ്രൂപ്പിനും കമ്പനിയുടെ തലവന്‍ ഗൗതം അദാനിക്കുമെതിരെ അമേരിക്കയില്‍ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഊര്‍ജ്ജ പദ്ധതിക്ക് അനുകൂലമായ നടപടിക്കള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയോ എന്നതിലാണ് പരിശോധനയെന്ന് അന്തര്‍ദേശീയ ബിസിനസ് മാധ്യമത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കമ്പനിക്കും ഗൗതം അദാനിക്കുമെതിരെ അമേരിക്കയില്‍ അന്വേഷണം നടക്കുന്നുവെന്ന റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് തള്ളി.

https://dailynewslive.in/ ഗാസയിലെ റഫാ നഗരം ആക്രമിക്കാന്‍ അംഗീകാരം നല്‍കിയെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടു. അതോടൊപ്പം 200 ഭക്ഷ്യവസ്തുക്കളുമായി സ്പാനിഷ് സന്നദ്ധസംഘടനയുടെ കപ്പല്‍ ഗാസയിലെത്തി. ഭക്ഷ്യവിതരണമേഖലകളിലെ ആക്രമണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് വിതരണം.

https://dailynewslive.in/ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ യാത്ര ചെയ്യാനാകുന്ന സൗകര്യമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്‌ലെക്‌സ് എന്നിവയ്ക്ക് പുറമേ എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും പുതുതായി അവതരിപ്പിച്ചു. നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കാണ് എക്‌സ്പ്രസ് വാല്യൂ നിരക്ക്, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കാണ് എക്‌സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്നതാണ് എക്‌സ്പ്രസ് ഫ്‌ലെക്‌സ്. ഇതിന് പുറമേയാണ് എക്‌സ്പ്രസ് ബിസ് ടിക്കറ്റ് നിരക്കുകള്‍ എയര്‍ലൈന്‍ അവതരിപ്പിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിമാനനിര വിപുലമാക്കുന്നതിന്റെ ഭാഗമായി 4 പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്. എക്‌സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര യാത്രകളില്‍ 25 കിലോയുടെയും രാജ്യാന്തര യാത്രയില്‍ 40 കിലോയുടെയും വര്‍ധിപ്പിച്ച ബാഗേജ് അവലന്‍സ് ലഭിക്കും. കൂടുതല്‍ ലെഗ്‌റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിങ്ങും എക്‌സ്പ്രസ് എഹഡ് മുന്‍ഗണനാ സേവനങ്ങളും സൗജന്യ ഗൊര്‍മേര്‍ ഭക്ഷണവും എക്‌സ്പ്രസ് ബിസിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഭിക്കും.

https://dailynewslive.in/ വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറാണ് ടാഗ് ഫീച്ചര്‍. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഇന്‍സ്റ്റഗ്രാമിന് സമാനമായി ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ കോണ്‍ടാക്ട്‌സുകള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരാന്‍ പോകുന്നത്. വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷനില്‍ പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാനാണ് ഈ ഫീച്ചര്‍. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ കൂട്ടുകാരെയോ പരിചയക്കാരെയോ ടാഗ് ചെയ്യുന്നതോടെ എളുപ്പം ശ്രദ്ധിക്കപ്പെടും. ഇത് സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിന് കൂടുതല്‍ റീച്ച് നേടി കൊടുക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. സ്റ്റാറ്റസ് അപ്‌ഡേറ്റസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ നിലവില്‍ തന്നെ നിരവധി ടൂളുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ഫീച്ചര്‍. ടാഗ് ഫീച്ചറിലൂടെ ആശയവിനിമയം മെച്ചപ്പെടാനും സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മെന്‍ഷന്‍ ചെയ്യുന്നതോടെ, ടാഗ് ചെയ്‌പ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും.

https://dailynewslive.in/ ബിഗ് ബോസ് മുന്‍ താരവും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കരി, തമിഴ് നടന്‍ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരന്‍, മഹേഷ് മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ചാപ്പ കുത്ത്’ ഏപ്രില്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു. സൂഫി പറഞ്ഞ കഥ, യുഗപുരുഷന്‍, അപൂര്‍വ രാഗം, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്ന് അണിയറക്കാര്‍ പറയുന്നു. ടോം സ്‌കോട്ട് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജെ എസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോളി ഷിബു നിര്‍മ്മിച്ച ചാപ്പ കുത്ത് ഇതിനകം നാല്‍പതോളം ദേശീയ, അന്തര്‍ദേശീയ മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വിനോദ് കെ ശരവണ്‍, പാണ്ഡ്യന്‍ കുപ്പന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഷിബു കല്ലാര്‍, നന്ദു ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷിബു കല്ലാര്‍ സംഗീതം പകരുന്നു. കെ എസ് ചിത്ര, ഉണ്ണി മേനോന്‍, മധു ബാലകൃഷ്ണന്‍, ശരത് സന്തോഷ് എന്നിവരാണ് ഗായകര്‍. ഷിബു കല്ലാര്‍ തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ദാദാ സാഹിബ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സമൂഹം ഒരു വ്യക്തിയോട് പുലര്‍ത്തുന്ന അവഗണനയും അയാളെ ഒറ്റപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന മാനസിക വ്യഥകളും ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് ചാപ്പ കുത്ത്.

https://dailynewslive.in/ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’. സംവിധാനം രഞ്ജിത് ശങ്കറാണ്. ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നായികയായി എത്തുന്ന മഹിമാ നമ്പ്യാരും ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 11നാണ് ജയ് ഗണേഷ് സിനിമ റിലീസ് ചെയ്യുന്നു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും രഞ്ജിത് ശങ്കറും ചേര്‍ന്ന് ഉണ്ണി മുകുന്ദന്‍ ഫിലിംസ്, ഡ്രീംസ് എന്‍ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു.

https://dailynewslive.in/ ലംബോര്‍ഗിനി, മെക്ലാറന്‍, മിനി കൂപ്പര്‍ തുടങ്ങി വാഹന ലോകത്തെ സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങുന്ന കാര്‍ത്തിക് ആര്യന്റെ ഗാരിജിലേക്ക് മറ്റൊരു അതിഥി കൂടി. ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും വിലകൂടിയ എസ്യുവികളിലൊന്നായ റേഞ്ച് റോവര്‍ ലോങ് വീല്‍ബെയ്സ് എസ്വി എന്ന മോഡലാണ് ബോളിവുഡ് യുവതാരം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയ വിവരം കാര്‍ത്തിക് ആര്യന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. റേഞ്ച് റോവര്‍ നിലയിലെ ഏറ്റവും കുരുത്തുറ്റ എസ്യുവികളിലൊന്നായ ഈ മോഡലിന്റെ എക്സ്ഷോറൂം വില 4.46 കോടി രൂപയാണ്. ലാന്‍ഡ് റോവറിന്റെ സ്പെഷല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍ വികസിപ്പിച്ച എസ്വി മോഡലിന് പ്രത്യേകതകള്‍ ഏറെയാണ്. ഉപഭോക്താവിന്റെ താല്‍പര്യത്തിന് അനുസരിച്ച് ആഡംബര സൗകര്യങ്ങള്‍ വാഹനത്തില്‍ ലാന്‍ഡ് റോവര്‍ കസ്റ്റമൈസ് ചെയ്തുകൊടുക്കും. നാലു സീറ്റ് ലേ ഔട്ടിലുള്ള എസ്വി സിഗ്നേച്ചര്‍ സ്യൂട്ടില്‍ ഇന്റഗ്രേറ്റഡ് റഫ്രിജറേറ്ററുമുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി 13.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിരിക്കുന്നു. എസ്വി പെര്‍ഫോമന്‍സ് സ്പോര്‍ട്സ് സീറ്റുകള്‍, കാര്‍ബണ്‍ ഫൈബര്‍ ഇന്‍സേര്‍ട്ടുകള്‍, ബാക് റെസ്റ്റിലെ എസ്വി ഇലുമിനേറ്റഡ് ലോഗോ തുടങ്ങി നിരവധി പ്രത്യേകതകളുണ്ട് ഈ എസ്യുവിക്ക്. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വലിയ 4.4 ലീറ്റര്‍ വി8 ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. ഓള്‍വീല്‍ ഡ്രൈവ് ലേഔട്ടില്‍ മാത്രം ലഭിക്കുന്ന വാഹനത്തിന് 615 പിഎസ് കരുത്തും 750 എന്‍എം ടോര്‍ക്കുമുണ്ട്. വേഗം 100 കടക്കാന്‍ വെറും 4.6 സെക്കന്‍ഡ് മാത്രം മതി ഈ എസ്യുവിക്ക്.

https://dailynewslive.in/ കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മൂളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ ഒരു ഹൃദയം ഇതില്‍ വിങ്ങുന്നു, ‘ആരുമായിരുന്നില്ല, എന്നാല്‍ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍ ഒരു ഹെര്‍ബേറിയത്തില്‍ എന്ന പോലെ ഇതില്‍ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ തുമ്പില്‍ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേര്‍ത്ത സ്പന്ദങ്ങള്‍വരെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലില്‍ വീണുകിടക്കുന്നത്, അനുവാചകര്‍ക്ക് കണ്ടെടുക്കുവാനായി. ‘ബലി – കവി രചിച്ച ഏക കഥ’. ഒ എന്‍ വി. എച്ച് &സി ബുക്സ്. വില 70 രൂപ.

https://dailynewslive.in/ പ്രത്യേക തരംഗദൈര്‍ഘ്യത്തില്‍പ്പെട്ട ചുവന്ന വെളിച്ചം ഒരു വ്യക്തിയുടെ പിന്‍ ഭാഗത്ത് 15 മിനിട്ട് അടിച്ചാല്‍ അത് ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. ജേണല്‍ ഓഫ് ബയോഫോട്ടോണിക്സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ഇഞ്ചക്ഷനുകളോ മരുന്നുകളോ ആവശ്യമില്ലാത്ത ഈ ചികിത്സ ഭക്ഷണശേഷമുള്ള പ്രമേഹനിയന്ത്രണത്തില്‍ സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ സിറ്റി യൂണിവേഴ്സിറ്റി സീനിയര്‍ ലക്ച്ചറര്‍ മൈക്കിള്‍ പൗനര്‍ ചൂണ്ടിക്കാണിക്കുന്നു. ചുവന്ന വെളിച്ചത്തിന്റെ രോഗം സുഖപ്പെടുത്താനുള്ള ശേഷി അര്‍ബുദം, വിഷാദരോഗം ഉള്‍പ്പെടെയുള്ള ആരോഗ്യ സാഹചര്യങ്ങളില്‍ ഇതിന് മുന്‍പ് പരീക്ഷിച്ചിട്ടുണ്ട്. ആരോഗ്യവാന്മാരായ 30 പേരിലാണ് 670 നാനോ മീറ്റര്‍ ചുവന്ന വെളിച്ചം ഉപയോഗിച്ചുള്ള പുതിയ പഠനം നടത്തിയത്. ഇവര്‍ പ്രമേഹമുള്ളവരോ ഏതെങ്കിലും മരുന്ന് കഴിക്കുന്നവരോ അല്ല. ഇവരെ രണ്ട് സംഘങ്ങളായി തിരിച്ചു. ഗവേഷണത്തിന്റെ തുടക്കത്തില്‍ എല്ലാവരും ഫാസ്റ്റിങ് ഓറല്‍ ഗ്ലൂക്കോസ് ടെസ്റ്റ് എടുത്തു. കുറഞ്ഞത് 10 മണിക്കൂര്‍ നേരത്തേക്ക് വെള്ളം മാത്രം കുടിച്ച ഇവര്‍ക്ക് വെറും വയറ്റില്‍ 75 ഗ്രാം പഞ്ചസാരയുള്ള 5 ഔണ്‍സ് സിറപ്പ് നല്‍കി. തുടര്‍ന്നുള്ള രണ്ട് മണിക്കൂറില്‍ ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ഓരോ 15 മിനിട്ടിലും രേഖപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ മറ്റൊരു ഗ്ലൂക്കോസ് പരിശോധനയും നടത്തി. ഇത്തവണ ഒരു സംഘത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ പുറം ഭാഗത്ത് 670 നാനോമീറ്റര്‍ ചുവന്ന വെളിച്ചം 15 മിനിട്ടത്തേക്ക് അടിപ്പിച്ചു. ഇതില്‍ നിന്ന് ചുവന്ന വെളിച്ചം അടിച്ച സംഘത്തില്‍പ്പെട്ടവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗ്ലൂക്കോസ് എടുത്തതിന് ശേഷം 28 ശതമാനം കുറഞ്ഞെന്നും പരമാവധി ഗ്ലൂക്കോസ് ഉയര്‍ച്ച 7.5 ശതമാനം കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഏറ്റവും ഉയര്‍ന്ന പഞ്ചസാരയുടെ തോതും ഇവര്‍ക്ക് പ്ലാസെബോ സംഘത്തെ അപേക്ഷിച്ച് 12 ശതമാനം കുറവായിരുന്നു. പ്രമേഹം ഇല്ലാത്തവരില്‍ റെഡ് ലൈറ്റ് തെറാപ്പി ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്തുമെന്ന് പഠനത്തില്‍ കണ്ടെത്തിയെങ്കിലും പ്രമേഹമുളളവരില്‍ ഇത് എപ്രകാരം പ്രവര്‍ത്തിക്കുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. പ്രത്യേക തരംഗദൈര്‍ഘ്യത്തിലുള്ള ചുവന്ന വെളിച്ചം അഡെനോസില്‍ ട്രൈഫോസ്ഫൈറ്റ് (എടിപി) എന്ന ന്യൂക്ലിയോടൈഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് വഴിയാണ് ഇത്തരം ഗുണങ്ങള്‍ ശരീരത്തിനുണ്ടാകുന്നതെന്ന് ഗവേഷണിപ്പോര്‍ട്ട് അനുമാനിക്കുന്നു. പ്രമേഹമുള്ളവരെ ഉള്‍പ്പെടുത്തി കൂടുതല്‍ വിശാലമായ പഠനത്തിലൂടെ മാത്രമേ ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.89, പൗണ്ട് – 105.53, യൂറോ – 90.31, സ്വിസ് ഫ്രാങ്ക് – 93.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.40, ബഹറിന്‍ ദിനാര്‍ – 219.94, കുവൈത്ത് ദിനാര്‍ -269.65, ഒമാനി റിയാല്‍ – 215.33, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.27.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *