https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി പതിനെട്ടാമത് ലോക്സഭയുടെ പ്രതിപക്ഷ നേതാവാകും. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷ നേതാവെന്ന് അറിയിച്ചു കൊണ്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്ത് നല്‍കി.

https://dailynewslive.in/ പതിനെട്ടാമത് ലോക്സഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎക്കു വേണ്ടി ബിജെപിയുടെ ഓം ബിര്‍ളയും ഇന്ത്യാ മുന്നണിക്കു വേണ്ടി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷുമാണ് മത്സരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരത്തിന് വഴിയൊരുങ്ങിയത്. ഇന്ന് പതിനൊന്ന് മണിക്കാണ് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കുക. 543 അംഗ പാര്‍ലമെന്റില്‍ 293 പേരുടെ പിന്തുണയാണ് എന്‍.ഡി.എ. സഖ്യത്തിനുള്ളത്. 234 പേരാണ് ഇന്ത്യ സഖ്യത്തിനൊപ്പമുള്ളത്.

https://dailynewslive.in/ ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് മുന്നണികള്‍. സഭയില്‍ ഹാജരായിരിക്കണമെന്ന് എംപിമാര്‍ക്ക് ഇരു മുന്നണികളും വിപ്പ് നല്‍കി. അതേസമയം ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഓം ബിര്‍ളയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് എം.പി.മാരാണ് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് നിലവില്‍ സഭയിലുള്ളത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ രാഹുല്‍ ഗാന്ധി റായ്ബറേലി എംപിയായി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്. രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞയ്ക്കായി വന്നപ്പോള്‍ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങി. രാഹുലിന് ശേഷം അമേഠിയില്‍ നിന്നുള്ള കിഷോരിലാല്‍ ശര്‍മ്മയാണ് സത്യപ്രതിജ്ഞ ചെയ്തത്. കനൌജ് എംപിയായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു.

https://dailynewslive.in/ ബിജെപി എംപി ഛത്രപാല്‍ സിംഗ് സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഹിന്ദുരാഷ്ട്രം എന്നു വിളിച്ചതും, അസദുദീന്‍ ഒവൈസി ജയ് പലസ്തീന്‍ എന്ന് പറഞ്ഞതും ലോക്സഭയില്‍ വലിയ ബഹളത്തിനിടയാക്കി. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്നും വിജയിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് അവധേഷ് പ്രസാദിന്റെ സത്യപ്രതിജ്ഞ ജയ് ശ്രീറാം വിളിച്ചാണ് പ്രതിപക്ഷം ആഘോഷിച്ചത്. ഗാസിയാബാദ് എംപി അതുല്‍ ഗാര്‍ഗ് സത്യവാചകത്തിന് ശേഷം നരേന്ദ്രമോദിക്കും, ഹെഡ്ഗേവാറിനും ജയ് വിളിച്ചതും പ്രതിപക്ഷ ബഹളത്തിനിടയാക്കി.

https://dailynewslive.in/ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്ത സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് കെജ്രിവാളിനെ സിബിഐ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കൂ. വിചാരണക്കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. ഈ നടപടിക്കെതിരായ കേജ്രിവാളിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് സിബിഐയുടെ അപ്രതീക്ഷിത നീക്കം. കേജ്രിവാളിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനാണ് ബിജെപി നീക്കമെന്ന് എഎപി ആരോപിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും നാശനഷ്ടം റിപ്പോര്‍ട്ട ചെയ്തു. ശക്തമായ മഴയെ തുടര്‍ന്ന് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മൂന്നാര്‍ കോളനിയില്‍ മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാര്‍ സിഎസ്ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ട് പേര്‍ അടങ്ങുന്ന സമിതിയെ നിശ്ചയിക്കുകയാണ്. ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ അക്കാദമിക്‌സ്, മലപ്പുറം ആര്‍.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങള്‍. ജൂലൈ 5 നകം സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് തീരുമാനമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നിലവില്‍ ജൂലൈ 31 നകം അഡ്മിഷന്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂള്‍ . പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നല്‍കി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ തുടര്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗും പോഷക ഘടകങ്ങളും സമരം തുടരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പിഎംഎ സലാം. വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രി ഇന്നലെ നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമോ എന്ന് പരിശോധിക്കുമെന്നും ജൂലൈ അഞ്ച് വരെ കാത്തിരിക്കുമെന്നും തീരുമാനങ്ങള്‍ നടപ്പാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും പിഎംഎ സലാം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്‌നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്‌നമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് കള്ളക്കണക്കുകളാണെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാര്‍ പവര്‍ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകള്‍ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ആദ്യഘട്ടത്തില്‍ കെ എസ് ആര്‍ ടി സിയുടെ കീഴില്‍ ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും.

https://dailynewslive.in/ സംസ്ഥാനത്തെ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തെഴുതി. എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍,പാലിയേറ്റീവ് കെയര്‍, ഡയാലിസിസ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടുന്നതിനാല്‍ എത്രയും വേഗം തുക അനുവദിച്ചു നല്‍കണമെന്ന് മന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ സി ക്ലാസ് പട്ടികയിലേക്ക് കേരളാ ബാങ്കിനെ തരം താഴ്ത്തി റിസര്‍വ് ബാങ്ക്. വായ്പ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല. നല്‍കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇടപാടില്‍ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.

https://dailynewslive.in/ മനു തോമസിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പാര്‍ട്ടി യോഗങ്ങളില്‍ മനു തോമസ് ഒന്നര വര്‍ഷമായി പങ്കെടുക്കാറില്ല. പാര്‍ട്ടി അംഗത്വം പുതുക്കിയതുമില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. ബോധപൂര്‍വ്വം മനു തോമസിനെ പാര്‍ട്ടി തഴഞ്ഞിട്ടില്ല. മനസ് മടുത്ത് രാഷ്ട്രീയം വിടണമെങ്കില്‍ ഒരാള്‍ കമ്യൂണിസ്റ്റ് അല്ലാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി തള്ളിപ്പറഞ്ഞതാണെന്നും എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ കേരളത്തെ വെട്ടിമുറിക്കണമെന്നും മലബാര്‍ സംസ്ഥാനം വേണമെന്നുമുള്ള സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയുടെ നിലപാട് വിഘടനവാദമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ ദാസ്. മലയാളികളുടെ മാതൃഭൂമിയെ വെട്ടിമുറിക്കണമെന്ന വാദം ഞെട്ടിപ്പിക്കുന്നതാണെന്നും ഭൂരിപക്ഷ തീവ്ര വര്‍ഗീയശക്തികള്‍ക്ക് രാജ്യത്തെ ധ്രുവീകരിക്കാനുള്ള ആയുധമാണ് ഈ വിഘടനവാദ പ്രസ്താവനയിലൂടെ നല്‍കുന്നതെന്നും ഇഎന്‍ മോഹന്‍ ദാസ് പറഞ്ഞു.

https://dailynewslive.in/ കേരളത്തെ വെട്ടിമുറിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് എസ്വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ. വിഭവ വിതരണത്തില്‍ തെക്കന്‍ കേരളവും മലബാറും തമ്മിലുള്ള അസമത്വമാണ് ചൂണ്ടിക്കാണിച്ചതെന്നും മുസ്തഫ മുണ്ടുപാറ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് മലബാര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശമുണ്ടായത്. ഇതിനെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ വിമര്‍ശനം ശക്തമാക്കിയതോടെയാണ് വിശദീകരണവുമായി മുണ്ടുപാറ രംഗത്തെത്തിയത്.

https://dailynewslive.in/ ഈ മാസം 10 ന് ആരംഭിച്ച സംസ്ഥാന നിയമസഭാ സമ്മേളനം ജൂലൈ 11 ന് അവസാനിക്കും. നടപടിക്രമങ്ങള്‍ ജൂലൈ 11 നുള്ളില്‍ തന്നെ തീരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. ധനാഭ്യര്‍ത്ഥനകളും ബില്ലുകളും ജൂലൈ 11 ന് മുന്‍പ് അവതരിപ്പിക്കാനാവുന്ന സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗം സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്.

https://dailynewslive.in/ കോടതി ജീവനക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കി ‘ അതിജീവിതയായ നടിക്കൊപ്പം’ എന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കോടതിയില്‍ സൂക്ഷിച്ചിരിക്കെ തുറന്ന് പരിശോധിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും, കുറ്റവാളികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷിക്കണമെന്നുമാണ് ആവശ്യം. 100-ലേറെ സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്നാറില്‍ വ്യാജ പട്ടയങ്ങള്‍ ഇല്ലെന്നും പട്ടയങ്ങള്‍ നല്‍കിയതില്‍ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതെന്നും എ ജി വിശദീകരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

https://dailynewslive.in/ ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍, മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി ജര്‍മ്മന്‍ പ്രതിനിധി സംഘം കേരളത്തിലെത്തി മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ഡോയ്ച് ബാന്‍ എന്ന ജര്‍മ്മന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള റെയില്‍വേ സംരംഭത്തിന്റെ പ്രതിനിധികളാണ് കേരളത്തിലെത്തിയത്. ഡോയ്ച് ബാനിന് അനുയോജ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടത്തി, നൈപുണ്യ വികസനവും, ഓണ്‍ ദ ജോബ് ട്രെയിനിങ് എന്നിവ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്‌സ് വഴി നടപ്പിലാക്കാന്‍ സാധിക്കുമോ എന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് ജര്‍മ്മന്‍ പ്രതിനിധി സംഘം മന്ത്രി വി ശിവന്‍കുട്ടിയെ കണ്ടത്.

https://dailynewslive.in/ പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂര്‍ റോഡ് പണി തുടരാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. കൊടുമണ്ണില്‍ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിന്റെ മുന്നിലെ ഓടയുടെ തര്‍ക്കത്തില്‍ നിര്‍മ്മാണം മുടങ്ങിയിരുന്നു. വിവാദ ഓടയുടെ ഭാഗം ഒഴിച്ചുള്ള നിര്‍മ്മാണം തുടരാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.

https://dailynewslive.in/ കനത്ത മഴയില്‍ മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ചു. എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ ഭാര്യ മാല (38)യാണ് മരിച്ചത്. മണ്ണിനിടയില്‍ കുടുങ്ങിയ മാലയെ മണ്ണ് നീക്കം ചെയ്തശേഷം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

https://dailynewslive.in/ പൊതുരംഗത്ത് സജീവമാകാന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ് കുമാര്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വര്‍ഷത്തെ മാധ്യമജീവിതം അദ്ദേഹം അവസാനിപ്പിച്ചത്. പുതിയൊരു കര്‍മരംഗം തേടിയാണ് പോകുന്നതെന്നും സി.പി.എം അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ട്രെയിന്‍ യാത്രക്കിടയില്‍ മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍ അലിഖാന്‍ (62) മരിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടി താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് ബെര്‍ത്തും അതില്‍ കിടന്നിരുന്ന ആളും വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെര്‍ത്ത് പതിച്ചതിനെത്തുടര്‍ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും, ഇതേതുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നു പോകുകയായിരുന്നു.

https://dailynewslive.in/ വയനാട് തലപ്പുഴയില്‍ കുഴിബോംബ് കണ്ടെത്തി. മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ് ഇത്. മക്കിമല മേഖലയില്‍ ഫെന്‍സിങ്ങിനോട് ചേര്‍ന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്. തണ്ടര്‍ബോള്‍ട്ടിന്റെ പട്രോളിങ്ങിനിടെയായിരുന്നു കഴിബോംബ് കണ്ടെടുത്തത്. പിന്നീട് ഇത് നിര്‍വീര്യമാക്കി.

https://dailynewslive.in/ തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനും അങ്കമാലി സ്വദേശിയുമായ ശ്രീജിത്ത് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. എ ആര്‍ ക്യാമ്പിനടുത്തുള്ള പെരുന്നിനാക്കുളം ക്ഷേത്രത്തിന്റെ കുളത്തില്‍ ക്യാമ്പിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

https://dailynewslive.in/ കര്‍ണാടകയില്‍ ഒരു പാക്കറ്റ് പാലിന് രണ്ട് രൂപ വില വര്‍ദ്ധന. വില കൂട്ടിയതിനു പകരമായി അര ലിറ്റര്‍, ഒരു ലിറ്റര്‍ പാല്‍ പാക്കറ്റുകളില്‍ 50 മില്ലി ലിറ്റര്‍ പാല്‍ അധികമായി നല്‍കും. നന്ദിനി പുറത്തിറക്കുന്ന എല്ലാ പാല്‍ പായ്ക്കറ്റുകള്‍ക്കും വിലവര്‍ധന ബാധകമണ്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ ഭീമ നായിക്കാണ് ഇക്കാര്യം അറിയിച്ചത്.

https://dailynewslive.in/ പൂനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച് ഐടി ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. മെയ് 19ന് 17 വയസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെടുകയും വ്യാപക പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പരിഗണിക്കണമെന്നും, കുറ്റകൃത്യം ഗൗരവമാണെങ്കിലും നിയമപരമായി ഏതൊരു കുട്ടിയെയും മുതിര്‍ന്നവരില്‍ നിന്ന് വേറിട്ട് പരിഗണിക്കണമെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

https://dailynewslive.in/ റെയില്‍വേ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഐഡിയില്‍നിന്ന് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്, യൂസറിനും കുടുംബാംഗങ്ങള്‍ക്കും മാത്രമാക്കി നിയന്ത്രിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഐആര്‍സിടിസി. അത്തരത്തില്‍ ഒരു നടപടി റെയില്‍വേയോ ഐആര്‍സിടിസിയോ സ്വീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ഐആര്‍സിടിസി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. റെയില്‍വേ ബോര്‍ഡ് ഗൈഡ്ലൈനനുസരിച്ച് ആരുടെ അക്കൗണ്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഐആര്‍സിടിസി അറിയിച്ചു.

https://dailynewslive.in/ പരീക്ഷാ ക്രമക്കേട് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. നിയമസഭാ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെയും ആര്‍.ഒ.-എ.ആര്‍.ഒ. പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ചോര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. വ്യാജ ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നതും വ്യാജ തൊഴില്‍ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുന്നതും കുറ്റകരമാണ്. രണ്ടുവര്‍ഷം മുതല്‍ ജീവപര്യന്തം തടവും ഒരു കോടിരൂപ വരെ പിഴയുമാണ് കുറ്റക്കാര്‍ക്ക് ലഭിക്കുക.

https://dailynewslive.in/ സ്പീക്കര്‍ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ഇന്ത്യ സഖ്യത്തില്‍ അതൃപ്തിയെന്ന് സൂചന. കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നാമനിര്‍ദേശം ചെയ്തത് കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് വിമര്‍ശനം. തൃണമൂലുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിയുടെ നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു.

https://dailynewslive.in/ നികുതി വര്‍ധന നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് കെനിയയില്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം. മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീയിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നികുതി വര്‍ധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പ്രതിഷേധക്കാര്‍ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റില്‍ പ്രവേശിക്കുകയായിരുന്നു.

https://dailynewslive.in/ ക്രിക്കറ്റ് ആരാധകരുടെ ഹരമായ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി 20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് പുറത്തായതോടെയാണ് 37-ാം വയസില്‍ ഡേവിഡ് വാര്‍ണറുടെ അന്താരാഷ്ട്ര വിരമിക്കല്‍ സംഭവിച്ചത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് വാര്‍ണര്‍ നേരത്തെ വിരമിച്ചിരുന്നു. വാര്‍ണറുടെ 15 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനാണ് ഇതോടെ അവസാനമാകുന്നത്.

https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ. ആദ്യസെമിയില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതലാണ് മത്സരം ആരംഭിക്കുക. രണ്ടാമത്തെ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ്. ഇന്ത്യന്‍ സമയം രാത്രി 8 മണിമുതല്‍ മത്സരം ആരംഭിക്കും.

https://dailynewslive.in/ യൂറോ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഡി യില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഗ്രൂപ്പ ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി ഓസ്ട്രിയ. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഓസ്ട്രിയ ഡച്ച് പടയെ തകര്‍ത്തത്. അതേസമയം ഗ്രൂപ്പ് ഡി യിലെ മറ്റൊരു മത്സരത്തില്‍ പോളണ്ടിനെതിരേ സമനില വഴങ്ങിയ ഫ്രാന്‍സ് രണ്ടാമതായും നോക്കൗട്ട് ഉറപ്പിച്ചു. രണ്ടു പെനാല്‍റ്റികള്‍ വിധിനിര്‍ണയിച്ച മത്സരത്തില്‍ 56-ാം മിനിറ്റിലെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിന് 79-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ പോളണ്ട് മറുപടി നല്‍കുകയായിരുന്നു.

https://dailynewslive.in/ യൂറോ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് സി യില്‍ സ്ലൊവേനിയക്കെതിരായ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ഇംഗ്ലണ്ട് അഞ്ച് പോയിന്റോടെ ആദ്യ സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയക്കെതിരെ ഗോള്‍രഹിത സമനില നേടിയ ഡെന്മാര്‍ക്ക് മൂന്ന് സമനിലയുമായി രണ്ടാംസ്ഥാനത്തോടെ നോക്കൗട്ട് ഉറപ്പിച്ചു.

https://dailynewslive.in/ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് 36 കോടി രൂപ ലാഭവിഹിതം നല്‍കും. കെ.എഫ്.സിയുടെ 71-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 രൂപയാണ് ലാഭവിഹിതം. കെ.എഫ്.സിയുടെ 99% ഓഹരികള്‍ സംസ്ഥാന സര്‍ക്കാരും ബാക്കിയുള്ളത് സിഡ്ബി, എസ്.ബി.ഐ, എല്‍.ഐ.സി എന്നിവര്‍ക്കുമാണ്. കെ.എഫ്.സിയുടെ അറ്റാദായത്തിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി, 74.04 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ 50.19 കോടി രൂപയില്‍ നിന്ന് 47.54 ശതമാനമാണ് വര്‍ധന. വായ്പാ ആസ്തി ആദ്യമായി 7,000 കോടി രൂപ കവിഞ്ഞ് 7,368 കോടിയിലെത്തി. സ്ഥാപനത്തിന്റെ മൊത്തം ആസ്തി നടപ്പുവര്‍ഷത്തില്‍ 1064 കോടി രൂപയിലെത്തി. മൊത്തവരുമാനം കഴിഞ്ഞ വര്‍ഷത്തെ 694.37 കോടിയില്‍ നിന്ന് 868.71 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി ഫലപ്രദമായി കുറയ്ക്കാനും ഈ കാലയളവില്‍ കഴിഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 3.11 ശതമാനത്തില്‍ നിന്നും 2.88 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 0.74 ശതമാനത്തില്‍ നിന്നും 0.68 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷം, എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് മേഖലകള്‍ക്കുമായി കെ.എഫ്.സി 3,336.66 കോടി രൂപ വായ്പ അനുവദിച്ചു. മൊത്തം വായ്പ വിതരണം 4,068.85 കോടി രൂപയാണ്. കെ.എഫ്.സി യുടെ ‘സ്റ്റാര്‍ട്ടപ്പ് കേരള’ സ്‌കീം വഴി 68 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 72.53 കോടി രൂപ ഈടില്ലാതെ വായ്പ നല്‍കി.

https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാര്‍ട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. ഇന്നോളം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതം പ്രകാശ് അലക്സ്, കെ എസ് ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. ജൂണ്‍ 28 ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989 ല്‍ കാസര്‍ഗോഡ്- കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ‘പിച്ചൈക്കാരന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശര്‍മ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്.

https://dailynewslive.in/ റാം – നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘ഏഴ് കടല്‍ ഏഴ് മലൈ’. ചിത്രമിപ്പോള്‍ റൊമാനിയയിലെ ട്രാന്‍സില്‍വാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മുന്‍പ് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് ഇരു മേളകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണയം വ്യത്യസ്തമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. പേരന്‍പ്, തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ. ചിത്രത്തിന്റെ പോസ്റ്ററുകളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സൂരി, അഞ്ജലി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്. മലയാളി ഫ്രം ഇന്ത്യയാണ് നിവിന്‍ പോളി നായകനായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

https://dailynewslive.in/ ഈ വര്‍ഷം 2024-ല്‍ അല്‍കാസറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഒരുങ്ങുകയാണ്. ഇതിനിടെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അല്‍കാസറിന്റെ വില്‍പ്പന 75,506 യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നു. അല്‍കാസറിന് ഇന്ത്യന്‍ വിപണിയില്‍ മൂന്ന് വര്‍ഷം പഴക്കമുണ്ട്. 2021 ജൂണ്‍ 18-നായിരുന്നു വാഹനത്തിന്റെ ആദ്യാവതരണം. മൂന്ന് നിരകളുള്ള അല്‍കാസര്‍ ഇടത്തരം എസ്യുവി കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമായ ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രെറ്റയുടെ സമാന സവിശേഷതകളോടെയാണ് ഇത് വരുന്നത്. ആറും ഏഴും സീറ്റ് ലേ ഔട്ടുകളില്‍ ഈ വാഹനം ലഭ്യമാണ്. വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച്, മൂന്ന് നിരകളുള്ള അല്‍കാസര്‍ മിഡ്‌സൈസ് എസ്യുവി മൊത്തം 1,02,682 യൂണിറ്റുകള്‍ വിറ്റഴിച്ചു. അതില്‍ ആഭ്യന്തര വിപണിയില്‍ 75,506 യൂണിറ്റുകളും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയായി 27,176 യൂണിറ്റുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 3.1 ശതമാനം വര്‍ധനവുണ്ടായി. അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് 2024 പകുതിയോടെ, ഒരുപക്ഷേ, അല്‍കാസറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് ഹ്യൂണ്ടായ് ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ ഈ ലോഞ്ച് പിന്നീട്, ഉത്സവ സീസണിന് തൊട്ടുമുമ്പ്, അതായത് 2024 സെപ്റ്റംബര്‍-ഒക്ടോബറിലേക്ക് കമ്പനി മാറ്റി.

https://dailynewslive.in/ ആധുനികജീവിതം സ്വകാര്യങ്ങളെ എടുത്തു കളയുമ്പോള്‍ ഒരെഴുത്തുകാരന് ബഹുസ്വരതയുടെയും വൈരുധ്യങ്ങളുടെയും ആ അകം വിട്ടുകളയാന്‍ തോന്നണമെന്നില്ല. വേരുകളിലേക്ക് സദാ ജാഗരൂകമാകുന്ന ഒരു കണ്ണ് അയാളെ വേറിട്ട കാഴ്ചകളിലേക്ക് കൊണ്ടു പോകും. മുണ്ടിയന്‍ കാവുപറമ്പിലൂടെ, കുണ്ട നിടവഴികളിലൂടെ, വയല്‍വരമ്പുകളിലുടെ, പുഴക്കരയിലൂടെ മനസ്സിനെ മേയാന്‍ വിട്ട് ഗൗതമന്‍ അഥവാ സിദ്ധാര്‍ത്ഥന്‍ നടന്നു കൊണ്ടേയിരിക്കുന്നു. ‘ആപ്തം’. സിദ്ധാര്‍ത്ഥ പരുത്തിക്കാട്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 95 രൂപ.

https://dailynewslive.in/ മാനസിക സമ്മര്‍ദ്ദം പതിവാകുന്നത് ശരീരത്തില്‍ ധാതുക്കളുടെ പോരായ്മയിലേക്ക് നയിക്കാം. ഇത് ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനത്തെയും എച്ച്പിഎ (ഹൈപ്പോഥലാമിക്-പിറ്റിയൂട്ടറി-അഡ്രീനല്‍) ഏകോപം തടസ്സപെടുത്തുകയും അതു വഴി സമ്മര്‍ദ്ദത്തെ നേരിടാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യും. ആരോഗ്യകരമായ ഡയറ്റിലൂടെ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ധാതുക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം. എച്ച്പിഎ പ്രവര്‍ത്തനത്തില്‍ മഗ്നീഷ്യത്തിന് കോര്‍ട്ടിസോള്‍ നിയന്ത്രണത്തെ സ്വാധീനിക്കാന്‍ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ്, ഇലക്കറികള്‍, അവോക്കാഡോ, വാഴപ്പഴം, കശുവണ്ടി തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ മഗ്നീഷ്യം നിലനിര്‍ത്താന്‍ സഹായിക്കും. ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും അതുവഴി സ്ഥിരമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സിങ്ക് സഹായിക്കുന്നു. കക്ക, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, പയര്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. സെലിനിയം ശരീരത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. തൈറോയ്ഡ് പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിലൂടെ സ്ട്രെസ് പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇത് കൂടുതല്‍ സഹായിക്കുന്നു. ശരീരത്തില്‍ സോഡിയത്തിന്റെ അളവു നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ അത്യാന്താപേക്ഷിതമാണ്. വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*

കവിത കണ്ണന്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കൃഷ്ണ ജനിച്ചത്. കനത്ത സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ വലഞ്ഞ കൃഷ്ണ അവളുടെ ഒരു സുഹൃത്തില്‍ നിന്നും കടം വാങ്ങിയ 500 രൂപയുമായി ഡല്‍ഹിക്ക് കുടിയേറി. കൂടെ കുടുംബവും ഉണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും അവള്‍ക്കും ഭര്‍ത്താവിനും ഒരു ജോലി കണ്ടെത്താനായില്ല. കനത്ത ദാരിദ്ര്യത്തിലൂടെയാണ് അവര്‍ ഈ നാളുകളില്‍ കടന്നുപോയത്. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ഒരു ചെറിയ സ്ഥലം വാടകയ്‌ക്കെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷിക്കൊപ്പം അവള്‍ അച്ചാറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കൃഷിയില്‍ നിന്നും ലഭിച്ച 3000 രൂപയായിരുന്നു അവളുടെ മുതല്‍മുടക്ക്. ഇടനിലക്കാരെ ആശ്രയിക്കാതെ അച്ചാറുകളുടെ വിപണനം നേരിട്ടാണ് നടത്തിയത്. ഉത്പന്നങ്ങള്‍ തെരുവുകളില്‍ കൊണ്ടുനടന്നു വിററു. നേരിട്ടുളള ഈ വില്‍പന ഫലംകണ്ടു. പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ലഭിച്ചുതുടങ്ങി. ഇതൊരു ബ്രാന്റായി മാറി.. ശ്രീകൃഷ്ണ പിക്കിള്‍സ് എന്ന ഈ സംരംഭം 5 കോടിയിലധികം വിറ്റുവരവുളള അച്ചാര്‍ ബ്രാന്റുകളിലൊന്നായി മാറി.. ഇന്നവര്‍ ഏകദേശം 100ലധികം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നു. 2015 ല്‍ കേന്ദ്ര ശിശുവികസന മന്ത്രാലയത്തിന്റെ നാരി ശക്തി സമ്മാന്‍ പുരസ്‌കാരം കൃഷ്ണ യാദവിനെ തേടിയെത്തി. ഔപചാരിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു വീട്ടമ്മയുടെ അര്‍പ്പണബോധത്തിന്റെയും പിടിവാശിയുടേയും കഥയാണ് ഈ വിജയം.. ഈ വിജയവീഥിയിലേക്കുളള ഓരോ ചുവടും നമുക്കും മാതൃകയാക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *