yt cover 21

https://dailynewslive.in/ ലോക്സഭാ എംപിയായി കെ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിനു പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും. വയനാട് ജില്ലയില്‍ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയായിരിക്കും ഒ.ആര്‍.കേളു. സിപിഎം സംസ്ഥാന സമിതിയംഗമായ ഒ ആര്‍ കേളുവിന് പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും നല്‍കുക. അതേസമയം, കേരള മന്ത്രി സഭയില്‍ വി എന്‍ വാസവന് ദേവസ്വം വകുപ്പിന്റെ ചുമതലയും, പാര്‍ലമെന്ററി കാര്യ വകുപ്പ് എം ബി രാജേഷിനും നല്‍കും.

https://dailynewslive.in/ ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസുകള്‍ നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നു. നീതിനിര്‍വഹണ സംവിധാനത്തില്‍ ഈ രീതി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ എറണാകുളം റോഡ് ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.

https://dailynewslive.in/ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന് അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നു. നിലവില്‍ അഞ്ചു മാസത്തെ കുടിശ്ശിക ഉണ്ട്. അത് സമയ ബന്ധിതമായി കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ക്ഷേമപെന്‍ഷന്‍ അടിയന്തിര വിഷയമല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ, അടിയന്തിര പ്രമേയ നോട്ടീസ് കൊണ്ടുവന്ന പിസിവിഷ്ണു നാഥ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സര്‍ക്കാന്‍ ഒരു പാഠവും പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ നിലപാടെന്ന് പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന പ്രസ്താവന തെറ്റാണെന്നും ക്ഷേമ പെന്‍ഷനില്‍ നിന്ന് സര്‍ക്കാര്‍ മെല്ലെ പിന്‍വാങ്ങുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അവന്‍ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വാക്കുകള്‍ ബഹുമാനത്തോടെ ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരമാര്‍ശം മന്ത്രി കെ.എന്‍.ബാലഗോപാല്‍ സഭയില്‍ ഉന്നയിച്ചപ്പോഴാണ് സതീശന്റെ മറുപടി.

https://dailynewslive.in/ ഊര് എന്ന പേരുമാറ്റി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലത്തെ ഉന്നതി എന്ന് വിളിക്കാനുള്ള ഉത്തരവിനെതിരെ കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍. പേരു മാറ്റിയത് കൊണ്ട് കാര്യമില്ലെന്നും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഊരുകള്‍ കേരളത്തിലുണ്ടെന്നും ആ സ്ഥലങ്ങളെ ഉന്നതി എന്നു വിളിക്കുന്നത് പരിഹാസ്യമായിരിക്കുമെന്നും കോവില്‍മല രാജാവ് വ്യക്തമാക്കി. എന്നാല്‍ കോളനി എന്ന പദം ഒഴിവാക്കിയത് സ്വാഗതാര്‍ഹമാണെന്നും കോവില്‍മല രാജാവ് പറഞ്ഞു.

https://dailynewslive.in/ കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കും. തൃശ്ശൂരില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും തൃശ്ശൂര്‍ ജയിച്ചാല്‍ മാത്രമേ കേരളത്തില്‍ യുഡിഎഫിന് ഭരിക്കാന്‍ കഴിയൂവെന്നും മുരളീധരന്‍ വ്യക്തമാക്കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു.

https://dailynewslive.in/ എസ്എഫ്ഐ ജില്ലാ തല അംഗത്വ വിതരണത്തിന് അനുമതിയില്ലാതെ സ്‌കൂളില്‍ വേദിയൊരുക്കിയതായി പരാതി. പത്തനംതിട്ട വയ്യാറ്റുപുഴ വികെഎന്‍എം സ്‌കൂളിലാണ് എസ്എഫ്ഐ അംഗത്വ വിതരണ പരിപാടി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, സംഭവം വിവാദമാകുകയും എതിര്‍പ്പുയരുകയും ചെയ്തതോടെ സ്‌കൂളില്‍ നടക്കാനിരുന്ന പരിപാടി മാറ്റി. ഇതിനായി സ്‌കൂളിലെ അധ്യാപകരില്‍ ഒരാള്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കാഫിര്‍ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ സി.പി.എം നേതാവ് കെ.കെ.ലതികയ്ക്കെതിരെ അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. പോസ്റ്റ് വ്യാജമെന്നറിഞ്ഞിട്ടും ലതിക നീക്കം ചെയ്തിരുന്നില്ലെന്നും മുന്‍ എം.എല്‍.എ എന്ന സ്വാധീനത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. ജില്ലാ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

https://dailynewslive.in/ കുവൈത്ത് തീപിടിത്ത ദുരന്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയില്‍ വീട് നല്‍കാന്‍ ചാവക്കാട് നഗരസഭ തീരുമാനമെടുത്തു. നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ ചേര്‍ന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭ തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുമെന്നും ചാവക്കാട് നഗരസഭ അറിയിച്ചു.

https://dailynewslive.in/ പത്തനംതിട്ട കൊടുമണ്ണില്‍ റവന്യൂ ഉദ്യോഗസ്ഥരെ മറികടന്നുള്ള മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ റോഡ് അളക്കലില്‍ പ്രാദേശിക സിപിഎം നേതൃത്വത്തിന് അതൃപ്തി. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫും കോണ്‍ഗ്രസുമായുള്ള നടുറോഡിലെ കയ്യാങ്കളി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പാര്‍ട്ടിയിലെ സംസാരം. ജോര്‍ജ്ജിന്റെ അപേക്ഷയിലാണ് പുറംമ്പോക്ക് കയ്യേറ്റം പരിശോധിക്കാന്‍ റവന്യു വകുപ്പ് അളവ് തുടങ്ങിയത്. അതിനെ മറികടന്ന്, പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളിച്ചെന്ന് അവകാശപ്പെട്ട് ജോര്‍ജ്ജ് ജോസഫും അനുയായികളും റോഡ് അളക്കാന്‍ ഇറങ്ങുകയായിരുന്നു.

https://dailynewslive.in/ സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ കടുത്ത നടപടി പാടില്ലെന്ന് എറണാകുളം – അങ്കമാലി അതിരൂപയില്‍ ഉള്‍പ്പെട്ട അഞ്ച് ബിഷപ്പുമാര്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് കത്ത് നല്‍കി. ജൂലൈ നാലാം തീയ്യതിക്ക് ശേഷം ഏകീകൃത കുര്‍ബാന ചൊല്ലാത്ത വൈദികരെ പുറത്താക്കുമെന്ന് കാണിച്ച് സര്‍ക്കുലര്‍ ഇറക്കിയത് ശരിയായില്ലെന്ന് ബിഷപ്പുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

https://dailynewslive.in/ പ്ലസ് വണ്‍ പ്രവേശനത്തില്‍ മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മലബാറില്‍ മുക്കാല്‍ ലക്ഷം പേര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ട സീറ്റുകള്‍ പരിഗണിച്ചാലും 54000 സീറ്റിന്റെ കുറവാണ് മലബാര്‍ ജില്ലകളിലായുള്ളതെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ തലശ്ശേരി എരഞ്ഞോളിയില്‍ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ പ്രദേശവാസിയായ യുവതിയെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ നീക്കം നടക്കുന്നതായി ആരോപണം. പ്രതികരിച്ചതിനുപിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്തല്‍ തുടങ്ങിയെന്നും മെമ്പര്‍ അടക്കം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തിയെന്നും അമ്മയോട് മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ഇതുവരെ ഒരു സാധാരണക്കാരന്‍ അവിടെ മരിച്ചിട്ടില്ലെന്നും ഇപ്പോള്‍ ഒരാള്‍ മരിച്ച അനുഭവം ഉണ്ടായപ്പോള്‍ തുറന്നു പറയാമെന്ന് കരുതിയാണെന്നും അവര്‍ വ്യക്തമാക്കി.

https://dailynewslive.in/ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാന്‍സിസ്, സുരേഷ് യേശുദാസ് എന്നിവര്‍ രക്ഷപ്പെട്ടു.

https://dailynewslive.in/ കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റല്‍ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഇ പോസ്റ്റല്‍ സംവിധാനം വരുന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികള്‍ക്ക് നല്‍കാനാവുന്ന സാഹചര്യമാണ് വരുന്നത്. ഇ മെയില്‍ വഴി നോട്ടീസ് അയക്കുന്നതിനെക്കാള്‍ കൃത്യത ഈ പോസ്റ്റിലൂടെ ലഭിക്കും.

https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് പൂര്‍ത്തിയായി. റിങ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ്, തീരശോഷണം, തൊഴില്‍ നഷ്ടം, മുതലപ്പൊഴിയിലെ അപകടങ്ങള്‍ എന്നിവയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്കായുള്ള പാരിസ്ഥിതികാനുമതിയുടെ പബ്ളിക് ഹിയറിങില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട ആശങ്കകള്‍.

https://dailynewslive.in/ സുപ്രീംകോടതി ഉത്തരവ് പോലും ലംഘിച്ച് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് കേരളത്തില്‍ നിന്നുളള ബസുകള്‍ അകാരണമായി തടയുകയാണെ ബസ് ഉടമകള്‍. എന്നാല്‍, സ്റ്റേജ് കാരേജ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മാത്രമാണ് തടയുന്നതെന്നാണ് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം.

https://dailynewslive.in/ പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയില്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെയായിരുന്നു സംഭവം.

https://dailynewslive.in/ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. ബദിരിയ എന്ന ഹോട്ടലില്‍ നിന്നും വാങ്ങിയ ബീഫ് ഫ്രൈയില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ് പരാതി നല്‍കിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി.

https://dailynewslive.in/ തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ ആണ്‍ സുഹൃത്തിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. നെടുമങ്ങാട് സ്വദേശി ബിനോയിയെ കഴിഞ്ഞ ദിവസമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്ലുവന്‍സര്‍ കുടിയായ യുവാവിനെതിരെ കേസെടുത്തത്.

https://dailynewslive.in/ അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം. എയര്‍ അറേബ്യയുടെ വിമാനം ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോളാണ് സംഭവം ഉണ്ടായത്. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് വലിയൊരു ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.

https://dailynewslive.in/ മലപ്പുറം മുട്ടിപ്പടിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മോങ്ങം ഒളമതില്‍ സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രഥമിക നിഗമനം.

https://dailynewslive.in/ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് ബീഹാര്‍ സ്വദേശിയായ 22 വയസുകാരന്‍ മൊഴി നല്‍കി. മെയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തന്റെ ബന്ധു വഴി തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. അതോടൊപ്പം വിവാദത്തെ തുടര്‍ന്ന് നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്എഫ്ഐ അടക്കം നല്‍കിയ പത്ത് ഹര്‍ജികളാണ് കോടതി പരിഗണിക്കുക.

https://dailynewslive.in/ മഹാരാഷ്ട്രയില്‍ ഇവിഎമ്മിനെതിരെ പരാതിയുമായി ബിജെപി സ്ഥാനാര്‍ത്ഥി. കൃത്രിമം നടന്നോ എന്നറിയാന്‍ വോട്ടിങ് മെഷീന്റെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കണമെന്നാണ് ആവശ്യം മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ പരാജയപ്പെട്ട സുജയ് വിഖേ പാട്ടീല്‍ ആണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

https://dailynewslive.in/ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം 35 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവം നടന്ന സമയത്ത് വിഷമദ്യ ദുരന്തമല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. കൂടാതെ എസ്പിയെ സസ്പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. പുതുതായി ചുമതലയേറ്റ കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ആശുപത്രികളിലെത്തി രോഗികളെ സന്ദര്‍ശിച്ചു.

https://dailynewslive.in/ രേണുക സ്വാമി കൊലക്കേസില്‍ പ്രതിയായ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ തൂഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ ചോദ്യം ചെയ്ത് പൊലീസ്. രേണുകാസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലേക്ക് പോകുമ്പോള്‍ ദര്‍ശന്‍ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്ലാറ്റില്‍ നിന്ന് കണ്ടെടുത്തു. ഇതിനെ തുടര്‍ന്നാണ് ഭാര്യയെ ചോദ്യം ചെയ്യാനുള്ള തീരുമാനം. ഇത് രണ്ടും കേസിലെ നിര്‍ണായകമായ തെളിവുകളെന്ന് പൊലീസ് വ്യക്തമാക്കി

https://dailynewslive.in/ കോപ്പ അമേരിക്കക്ക് നാളെ തുടക്കം. നാളെ പുലര്‍ച്ചെ 5.30-ന് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയുമായി കളിക്കാനിറങ്ങുമ്പോള്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് കിക്കോഫാകും. യൂറോ കപ്പിനൊപ്പം കോപ്പ അമേരിക്കയും എത്തുന്നതോടെ ഫുട്ബോള്‍ പ്രേമികളുടെ ആവേശം ഇരട്ടിയാകും.

https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ എട്ട വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 47 പന്തില്‍ 87 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഫില്‍ സാള്‍ട്ടിന്റെ കരുത്തുറ്റ ഇന്നിംഗ്സില്‍ 15 പന്തുകള്‍ ശേഷിക്കേ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

https://dailynewslive.in/ നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഇടപാടുകാര്‍ക്ക് യുപിഐ മുഖേന സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താമെന്നതാണ് കാര്‍ഡിന്റെ സവിശേഷത. ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ക്കും ഫീച്ചറുകള്‍ക്കുമൊപ്പം യുപിഐ പേയ്‌മെന്റിന്റെ സൗകര്യവും ഒന്നിച്ചു ലഭ്യമാക്കുന്ന ഈ സംവിധാനം ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡിനെ തങ്ങളുടെ യുപിഐ ആപ്പുമായി ബന്ധിപ്പിച്ച് ഉപയോക്താക്കള്‍ക്ക് വേഗത്തിലുള്ളതും സുരക്ഷിതവുമായ ഇടപാടുകള്‍ നടത്താമെന്നും ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്ക് മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈലിലെ കേവലം രണ്ടു ക്ലിക്കുകളിലൂടെ പുതിയ കാര്‍ഡ് ലഭിക്കുന്നതാണ്. പ്രവേശന ഫീസോ വാര്‍ഷിക ഫീസോ ഇല്ല. കൂടാതെ വേവ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ആദ്യ അഞ്ച് യുപിഐ ഇടപാടുകള്‍ക്ക് 10 ശതമാനം കാഷ്ബാക്കും ലഭിക്കും. ഓരോ മൂന്നുമാസത്തിലും ചെലവഴിക്കുന്ന 50,000 രൂപയ്ക്ക് 1000 ബോണസ് റിവാഡ് പോയിന്റും ലഭിക്കും. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ ആദ്യം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കണം. തുടര്‍ന്ന് വേവ് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതാണ്.

https://dailynewslive.in/ ഗൂഗിള്‍ ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ ജെമിനി എഐ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നി ഭാഷകളിലാണ് ലഭ്യമാകുക. ഗൂഗിള്‍ ബാര്‍ഡ് എഐ ചാറ്റ്‌ബോട്ടിനെ ഫെബ്രുവരിയില്‍ ജെമിനി എന്ന് പേര്മാറ്റുകയും പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് ലഭിക്കുന്നതിന് ഏകദേശം നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും. ആപ്പ് വരുന്നതോടെ ഗൂഗിള്‍ ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാക്കും. ”ആവേശകരമായ വാര്‍ത്ത! ഇന്ന്, ഞങ്ങള്‍ ജെമിനി മൊബൈല്‍ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ്, ഇംഗ്ലീഷിലും 9 ഇന്ത്യന്‍ ഭാഷകളിലും ആപ്പ് ലഭ്യമാണ്. ഞങ്ങള്‍ ഈ പ്രാദേശിക ഭാഷകളെ ജെമിനി അഡ്വാന്‍സ്ഡിലേക്കും മറ്റ് പുതിയ ഫീച്ചറുകളിലേക്കും ചേര്‍ക്കുകയും ഇംഗ്ലീഷില്‍ ഗൂഗിള്‍ മെസേജില്‍ ജെമിനി ലോഞ്ച് ചെയ്യുകയും ചെയ്യുന്നു.” ജെമിനിയുടെ ഇന്ത്യ ആപ്പ് ലോഞ്ചിനെക്കുറിച്ച് ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എക്സ് പോസ്റ്റില്‍ കുറിച്ചു.

https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍ നായക കഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്’. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജൂണ്‍ 21ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഒരു തെരഞ്ഞെടുപ്പ് സമയത്ത് പോളിങ്ങ് ബൂത്തില്‍ നടക്കുന്ന വാക്കു തര്‍ക്കവും അടിപിടിയില്‍ നിന്നുമാണ് കഥയുടെ ആരംഭം എന്ന തരത്തിലാണ് ചത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. ആക്ഷനും പ്രണയവും നാട്ടിലെ രാഷ്ട്രീയ പ്രശ്നങ്ങളും എല്ലാം ഉള്‍പ്പെടുന്നതാകും ചിത്രമെന്നും ട്രെയിലറില്‍ നിന്നും വ്യക്തമാണ്. മൈന ക്രീയേഷന്‍സിന്റെ ബാനറില്‍ കെ.എന്‍ ശിവന്‍കുട്ടന്‍ കഥയെഴുതി ജെസ്പാല്‍ ഷണ്മുഖന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പില്‍ അശോകന്‍, ശിവന്‍കുട്ടന്‍, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്‍, രാജേഷ് പറവൂര്‍, രഞ്ജിത്ത് കലാഭവന്‍, ചിഞ്ചു പോള്‍, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

https://dailynewslive.in/ കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്ത ‘ഗര്‍ര്‍ര്‍’ എന്ന ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ആരോ അരികെയിതാരോ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. സംഗീതം കൈലാസ് മേനോന്‍. ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ‘എസ്ര’യ്ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ഗര്‍ര്‍ര്‍..’. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍ഫെ നിര്‍മ്മാണം. സഹനിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും ശ്രദ്ധേയ സാന്നിധ്യമാണ് ചിത്രത്തില്‍. ‘ദര്‍ശന്‍’ എന്നാണ് മോജോയുടെ കഥാപാത്രത്തിന്റെ പേര്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും പ്രത്യേകതയാണ്.

https://dailynewslive.in/ ചൈനയില്‍ ടെസ്ലക്കും ബിവൈഡിക്കും എതിരാളിയായി പുതിയ ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ച് സായിക്- ജിഎം -വൂളിങ് കൂട്ടുകെട്ട്. സ്റ്റാര്‍ലൈറ്റ് എസ് എന്നു പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക്ക് എസ്യുവിയുടെ ടീസര്‍ ഇമേജുകള്‍ പുറത്തുവന്നിട്ടുണ്ട്. ടെസ്ലയുടെ മോഡല്‍ വൈക്കും ബിവൈഡിയുടെ സോങ് പ്ലസിനും എതിരാളിയായിരിക്കും സ്റ്റാര്‍ലൈറ്റ് എസ്. 2002ലാണ് സായിക്ക്-ജിഎം-വൂളിങ് കൂട്ടായ്മ ആരംഭിക്കുന്നത്. വൂളിങ് സില്‍വര്‍ ലേബലില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് സ്റ്റാര്‍ലൈറ്റ് എസ് എന്ന ഇലക്ട്രിക് എസ്യുവി. കോംപാക്ട് എസ് യു വിയായാണ് സ്റ്റാര്‍ലൈറ്റ് എസ് പുറത്തിറക്കിയിരിക്കുന്നത്. 4,745 എംഎം നീളവും 1,890 എംഎം വീതിയും 1,690 എംഎം ഉയരവുമുള്ള വാഹനമാണിത്. ബിവൈഡിയുടെ സോങ് പ്ലസ്(4,775 എംഎം നീളം, 1,890എംഎം വീതി, 1,690 എംഎം ഉയരം), സോങ് പ്ലസ് ഡിഎം-ഐ(പിഎച്ച്ഇവി) മോഡലുകളുടെ വില 23,900 ഡോളര്‍ മുതലും ഇവി മോഡലിന്റെ വില 25,300 ഡോളര്‍ മുതലുമാണ് ആരംഭിക്കുന്നത്. മറ്റൊരു എതിരാളിയായ ടെസ്ലയുടെ മോഡല്‍ വൈയുടെ വില 35,500 ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. 4,751 എംഎം നീളവും 1,978 എംഎം വീതിയും 1,624 എംഎം ഉയരവുമുള്ള വാഹനമാണിത്. 201എച്ച്പി കരുത്ത് പുറത്തെടുക്കുന്ന സ്റ്റാര്‍ലൈറ്റ് എസ് ഇവിയില്‍ 250 കിലോവാട്ട് മോട്ടോറാണുള്ളത്.

https://dailynewslive.in/ ബാലു എന്ന അനാഥബാലന്റെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന നോവല്‍. കവിയും ഗാനരചയിതാവുമായ പ്രശസ്ത എഴുത്തുകാരന്‍ കെ. ജയകുമാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ കൃതി. കുട്ടികളില്‍ ജീവിതോത്സാഹവും സ്‌നേഹവും ഉണര്‍ത്തുന്ന രചന. ‘വര്‍ണച്ചിറകുകള്‍’. രണ്ടാം പതിപ്പ്. കെ ജയകുമാര്‍. മാതൃഭൂമി ബുക്സ്. വില 97 രൂപ.

https://dailynewslive.in/ മഴക്കാലം എത്തിയതോടെ രോഗങ്ങള്‍ പടരാന്‍ സാധ്യതകള്‍ ഏറെയാണ്. വെള്ളം ശുദ്ധമല്ലെങ്കില്‍ പലവിധ രോഗങ്ങള്‍ വരാനിടയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രമെ കുടിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ക്കുന്നതു അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെള്ളം തിളച്ച് 2 മിനിറ്റ് എങ്കിലും കഴിഞ്ഞാലേ തീ അണയ്ക്കാവുവെന്നും നിര്‍ദേശമുണ്ട്. പിഎച്ച് മൂല്യം 7ല്‍ കൂടിയ വെള്ളം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. പിഎച്ച് മൂല്യം ശരിയായ രീതിയിലാക്കാന്‍ സോഡിയം കാര്‍ബണേറ്റ് പോലെ ന്യൂട്രലൈസര്‍ ലായനികള്‍ ഉപയോഗിക്കാം. ശുദ്ധമായ വെളളമാണ് നമ്മള്‍ കുടിക്കുന്നതെന്ന് ഉറപ്പാക്കാന്‍ മാസത്തിലൊരിക്കലെങ്കിലും കിണര്‍ ക്ലോറിനേറ്റ് ചെയ്യണം. 1,000 ലീറ്ററിന് 2.5 ഗ്രാം (ഒരു തീപ്പെട്ടി കൂടിനുള്ളില്‍ കൊള്ളുന്ന അത്രയും) ബ്ലീച്ചിങ് പൊടിയാണ് ആവശ്യം. ഇതു ബക്കറ്റിലെ വെള്ളത്തില്‍ കലക്കുക. പൊടി അടിഞ്ഞ് വെള്ളം തെളിയും. ഈ തെളിവെള്ളം മാത്രം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക. ഇതു കയറില്‍ കിണറ്റിലിറക്കി നന്നായി ഉലയ്ക്കുക. വെള്ളത്തില്‍ കലരാനാണിത്. ഇതിനുശേഷം ഒരു മണിക്കൂറിനുശേഷം കിണറിലെ വെള്ളം ഉപയോഗിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.43, പൗണ്ട് – 106.09, യൂറോ – 89.63, സ്വിസ് ഫ്രാങ്ക് – 94.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.65, ബഹറിന്‍ ദിനാര്‍ – 221.38, കുവൈത്ത് ദിനാര്‍ -272.09, ഒമാനി റിയാല്‍ – 216.73, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.92, കനേഡിയന്‍ ഡോളര്‍ – 60.84.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *