https://dailynewslive.in/ കേരളത്തിന്റെ ഭാവിവികസനസ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതല്‍ പ്രവര്‍ത്തനസജ്ജമാകും. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്കു കപ്പലായ ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്കുള്ള ഔദ്യോഗിക സ്വീകരണം ഇന്ന്. വിഴിഞ്ഞം തുറമുഖത്ത് രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും. ഇന്ന് നടക്കുന്ന ചടങ്ങിനു വമ്പന്‍ ജനാവലിയെ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന മന്ത്രിമാര്‍, വിശിഷ്ട വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണമില്ല.

https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തര്‍ക്കം . ഉമ്മന്‍ചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ യുഡിഎഫ് നേതൃത്വം പ്രതിഷേധം അറിയിച്ചു. പുനരധിവാസ പാക്കേജ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ എം പിയും ചടങ്ങില്‍ പങ്കെടുക്കില്ല. ട്രയല്‍ റണ്‍ ആയതുകൊണ്ടാണ് എല്ലാവരെയും ക്ഷണിക്കാതിരുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

https://dailynewslive.in/ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെങ്കിലും, ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി. അതേസമയം വിഴിഞ്ഞം തുറമുഖം കേരളത്തിന്റെയും ഇന്ത്യയുടേയും ഗതിമാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ മാറ്റി നിര്‍ത്തിയത് എന്തിനെന്ന ചോദ്യവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രതിപക്ഷ നേതാവ് വന്നാല്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറയുമെന്നും അത് ഭയന്നാണ് അദ്ദേഹത്തെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഒരു ശക്തിക്കും തടയാനാവില്ലെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടിനുള്ള തെളിവാണ് വിഴിഞ്ഞം പദ്ധതിയെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ദൈവത്തിന്റെ സ്വന്തം നാടായ കേരളം അതിമനോഹരമാണെന്നും കോവളം രാജ്യത്തെ ഏറ്റവും കരുത്തുള്ള ആഗോള വിനോദസഞ്ചാര കേന്ദ്രമാണെന്നും രാജ്യത്തെ ഏറ്റവും പരിഷ്‌കൃതരായ ജനങ്ങളുള്ള നാടാണ് കേരളമെന്നും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍. വിഴിഞ്ഞം ലൈറ്റ് ഹൗസില്‍ നടന്ന വിനോദസഞ്ചാരമേഖലയിലെ പങ്കാളികളുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

https://dailynewslive.in/ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. നടപ്പ് പദ്ധതികള്‍ക്ക് ഇനിമുതല്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കും. മുന്‍ഗണ തീരുമാനിക്കാന്‍ ഏഴ് മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമിതിയെ തീരുമാനിച്ചു. പദ്ധതി തുക ചെലവഴിക്കുന്നതില്‍ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും. വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നികുതി ഇതര വരുമാനം കൂട്ടാനാണ് തീരുമാനം. ഫീസുകള്‍ പരിഷ്‌കരിക്കും. ഇതിനായി ഈ മാസം 20 ന് മുന്‍പ് വകുപ്പ് സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കണം.

https://dailynewslive.in/ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. 13,196 ഇന്നലെ പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 416 പേര്‍ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. കൂടാതെ 42 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ പിഎസ്സി കോഴ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് പ്രമോദ് കോട്ടൂളി. പാര്‍ട്ടിയുടെ മുഖമാണ് ആരോപണത്തിലൂടെ വികൃതമായെതെന്നും പാര്‍ട്ടി അന്വേഷണത്തിനൊപ്പം തന്നെ ഭരണതലത്തിലുള്ള അന്വേഷണം വേണമെന്നും ആരോപണ വിധേയനായ പ്രമോദ് വ്യക്തമാക്കി. പാര്‍ട്ടി നടപടികളോട് സഹകരിക്കുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു. ശനിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

https://dailynewslive.in/ അരൂര്‍ തുറവൂര്‍ ഉയരപ്പാത വിഷയത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിന് മൂകസാക്ഷിയാകാതെ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും, മഴപെയ്താല്‍ സാഹചര്യം മോശമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നടപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കര്‍മ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവരും തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും റോഡ് നിര്‍മിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞു.

https://dailynewslive.in/ അരൂര്‍ തുറവൂര്‍ ദുരിതയാത്രക്ക് പരിഹാരം വാഹനങ്ങള്‍ വഴി തിരിച്ചുവിടുക മാത്രമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍. അതിനായി ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും കളക്ടര്‍ അറിയിച്ചു. വലിയ വാഹനങ്ങള്‍ അരൂര്‍ തുറവൂര്‍ ദേശീയ പാത വഴി വരാന്‍ അനുവദിക്കില്ല. റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുo. ഓടകള്‍ നിര്‍മ്മിക്കാന്‍ റോഡ് അടച്ചിടേണ്ടി വരുമെന്നും മേല്‍പാത നിര്‍മ്മാണം കഴിഞ്ഞ ശേഷം മാത്രമേ ഓട നിര്‍മ്മിക്കാനാകൂ എന്നും കളക്ടര്‍ പറഞ്ഞു.

https://dailynewslive.in/ നികുതി വെട്ടിച്ചെന്ന കേസില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ വഴി സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.

https://dailynewslive.in/ തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചത് രാഷ്ട്രീയ വിജയമാണെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ലെന്ന് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ എംപി. സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് തൃശ്ശൂരിലെ തെരഞ്ഞെടുപ്പില്‍ കണ്ടത്. തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പലതവണ പുകഴ്ത്തിയിട്ടും സിപിഎം വിലക്കിയില്ലെന്നും പാര്‍ട്ടിയുടെ അറിവോടെയാണ് മേയറുടെ പ്രവര്‍ത്തികള്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതാവ് വി.എസ്. സുനില്‍കുമാര്‍. മേയര്‍ പ്രവര്‍ത്തിച്ചത് എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വേണ്ടിയാണെന്നും വര്‍ഗീസിനെ മേയര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ താത്പര്യമില്ലെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കന്‍ കേരളത്തില്‍ ചെറിയ തോതില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്. ആഗോള മഴപാത്തിയുടെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ പശ്ചിമ പസഫിക്കിലും തെക്കന്‍ ചൈന കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികളോ ന്യുന മര്‍ദ്ദങ്ങളോ രൂപപെടാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

https://dailynewslive.in/ ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്താക്കിയെന്ന ആരോപണം ഉയര്‍ന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തൈക്കാട് ഗവ. മോഡല്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരായാണ് ആരോപണം. സ്‌കൂളില്‍ നടന്ന ഒരു പൊതു പരിപാടിക്കിടയില്‍ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും സ്‌കൂളില്‍ നിന്ന് ടി.സി. വാങ്ങാന്‍ പ്രിന്‍സിപ്പല്‍, കുട്ടിയുടെ അമ്മക്ക് നിര്‍ദ്ദേശം നല്‍കിയെന്നുമാണ് ആരോപണം.

https://dailynewslive.in/ സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട് മെഡിക്കല്‍ കോളേജ് 95 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. നേരത്തെ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കണ്‍ലൈറ്റുവെച്ചും സര്‍ക്കാര്‍ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടര്‍മാര്‍ അടക്കമുളളവര്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ക്കുവേണ്ടിയാണ് ബീക്കണ്‍ ലൈറ്റ് നല്‍ികിയിരിക്കുന്നത്. ചട്ടലംഘനം നടത്തിയ വാഹനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഇന്ന് അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

https://dailynewslive.in/ തനിക്ക് തെറ്റുതിരുത്താന്‍ അവസരം തരണമെന്ന് സഞ്ജു ടെക്കി. തന്നെ ഒരു സ്ഥിരം കുറ്റക്കാരനായി സമൂഹം കാണരുത്. സ്‌കൂളിലെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതില്‍ സങ്കടമെന്നും തെറ്റ് എറ്റുപറഞ്ഞ് വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു. മണ്ണഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ മഴവില്ല് എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ മാഗസിന്‍ പ്രകാശന ചടങ്ങിലാണ് സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാല്‍ റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടയാളെ അതിഥിയാക്കിയത് വിവാദമായതിനെ തുടര്‍ന്ന് സഞ്ജുവിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

https://dailynewslive.in/ തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്ന് ചൂണ്ടികാണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ആണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഒന്നാംപ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മല്‍ സ്ഥിരം കുറ്റവാളി എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.

https://dailynewslive.in/ ജസ്റ്റിസ് നിതിന്‍ ജംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതുമായി സംബന്ധിച്ച് കൊളിജീയം ശുപാര്‍ശ നല്‍കി. നിലവില്‍ ബോംബെ ഹൈകോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ആണ് സൊലാപൂരില്‍ നിന്നുള്ള നിതിന്‍ ജാംദാര്‍. ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമന ഉത്തരവ് പുറത്തിറങ്ങും.

https://dailynewslive.in/ സംസ്ഥാനത്തെ മനുഷ്യ – മൃഗ സംഘര്‍ഷം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സിഎജി. സഭയുടെ മേശപ്പുറത്തുവച്ച് റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. കൈയേറ്റം തടയാന്‍ കഴിയാത്തതാണ് സംഘര്‍ഷത്തിന് പ്രധാന കാരണം. അധിനിവേശ സസ്യങ്ങള്‍ വച്ചു പിടിപ്പിച്ചതും കാരണമായി. പട്ടിക ജാതി- പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിലും സിഎജി അപാകത കണ്ടെത്തി.

https://dailynewslive.in/ നടനും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ താന്‍ സംസാരിച്ചുവെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് നടന്‍സലിം കുമാര്‍. സലിംകുമാറിന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറല്‍ വടക്കേക്കര പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

https://dailynewslive.in/ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളിന്‍മേലുള്ള വാദം സുപ്രീംകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. ചോദ്യപേപ്പര്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ചോര്‍ന്നതെന്ന് സിബിഐ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാല്‍പതാമത്തെ കേസ് ആയിട്ടാണ് നീറ്റ് ഹര്‍ജികള്‍ ഇന്നലെ പരിഗണിക്കാനിരുന്നത്. എന്നാല്‍ ഉച്ചവരെ മാത്രമേ കോടതി നടപടികള്‍ ഉണ്ടായിരുന്നുള്ളൂ.

https://dailynewslive.in/ നീറ്റ്-യുജി കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസിലെ സൂത്രധാരനെന്ന് കരുതുന്ന ‘റോക്കി’ എന്നറിയപ്പെടുന്ന രാകേഷ് രഞ്ജനെയാണ് ബീഹാറില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം വിവിധ സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ 10 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 33 ആയി.

https://dailynewslive.in/ തമിഴ്നാട്ടില്‍ ഗുണ്ടാ നേതാവ് ദുരൈ (40)യെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ.

https://dailynewslive.in/ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം. കേരളം അടക്കം 21 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. ജൂഡീഷ്യല്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

https://dailynewslive.in/ സൈനിക സേവനത്തില്‍ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, എസ് എസ് ബി ഉള്‍പ്പെടെയുള്ള അര്‍െൈധസനിക വിഭാഗങ്ങളില്‍ നിയമനം നടത്താന്‍ തീരുമാനമായി. അര്‍ധസൈനിക വിഭാഗങ്ങളില്‍ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവര്‍ക്ക് ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും.

https://dailynewslive.in/ ജയ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ മുഖത്തടിച്ച സംഭവത്തില്‍ സ്പൈസ്ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. എന്നാല്‍ ജീവനക്കാരിയോട് സിഐഎസ്എഫുകാരന്‍ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സ്പൈസ് ജെറ്റ് വിശദീകരിക്കുന്നു.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെതിരെ ഉയര്‍ന്നപരാതിയില്‍ അന്വേഷണത്തിന് ഏകാംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

https://dailynewslive.in/ പത്ത് പേരുടെ ഒഴിവുകളിലേക്ക് ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനി നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയത് 1800ല്‍ അധികം പേര്‍. ഇന്റര്‍വ്യൂ നടന്ന ഹോട്ടലിലുണ്ടായ തിക്കിലും തിരക്കിലും കൈവരി തകര്‍ന്ന് നിരവധിപ്പേര്‍ താഴെ വീണു. ആര്‍ക്കും കാര്യമായ പരിക്കുകളില്ല. അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നേര്‍ചിത്രമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

https://dailynewslive.in/ പറന്നുയരുന്നതിന് തൊട്ടുമുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. യു.എസിലെ ടാംമ്പയില്‍ നിന്നും ഫ്ലോറിഡയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടയറുകളില്‍ ഒന്നാണ് റണ്‍വേയില്‍ വെച്ച് പൊട്ടിത്തെറിച്ചത്. യു.എസിലെ ടാംമ്പാ വിമാനത്താവളത്തില്‍ വെച്ച് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

https://dailynewslive.in/ സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ കൂടി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍ കോടിസ്വര്‍ സിങ്ങ്, മദ്രാസ് ഹൈക്കോടതി ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാമെന്ന് കൊളീജിയം ശുപാര്‍ശ. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവര്‍ വിരമിച്ചതിനൈ തുടര്‍ന്ന് ഉണ്ടായ ഒഴിവുകള്‍ നികത്താനാണ് പുതിയ രണ്ട് ജഡ്ജിമാരുടെ നിയമന ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം നടത്തിയത്.

https://dailynewslive.in/ അസമില്‍ നടന്ന വന്‍ ലഹരി വേട്ടയില്‍ 30 കോടി രൂപ വിലവരുന്ന ഒരു ലക്ഷം യാബ ഗുളികകള്‍ പിടിച്ചെടുത്തു. ലഹരി ശേഖരം കടത്തുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിംഗഞ്ച് ജില്ലയിലെ ഗന്ധരാജ് ബാരി ഏരിയയില്‍ രാത്രിയായിരുന്നു ലഹരി വേട്ട. കാറിന്റെ ഇന്ധന ടാങ്കില്‍ പ്രത്യേക സംവിധാനമുണ്ടാക്കി അതിനകത്തായിരുന്നു ഒരു ലക്ഷം ഗുളികകള്‍ ഒളിപ്പിച്ചിരുന്നത്. വിപണിയില്‍ ഇതിന് 30 കോടി രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തില്‍ അതൃപ്തി അറിയിച്ച് അമേരിക്ക. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാന്‍ കഴിയില്ലെന്നും യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ലെന്നും എറിക് ഗാര്‍സെറ്റി പറഞ്ഞു.

https://dailynewslive.in/ ഗൗതം ഗംഭീര്‍ പുതിയ പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ശ്രീലങ്കയ്‌ക്കെതിരെ. ജൂലൈ 26 മുതലാണ് പരമ്പര ആരംഭിക്കുക. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശ്രീലങ്കയും പുതിയ പരിശീലകനായ സനത് ജയസൂര്യയുടെ കീഴിലാണ് പരമ്പര കളിക്കാനെത്തുന്നത്. ടി20 മത്സരങ്ങള്‍ ജൂലൈ 26, 27,29 തീയതികളിലും ഏകദിന മത്സരങ്ങള്‍ ഓഗസ്റ്റ് 1, 4,7 തീയതികളിലും നടക്കും.

https://dailynewslive.in/ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഓഹരി വിപണിയിലേക്ക്. കമ്പനിയുടെ മെഗാ ഐപിഒ 2025ല്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ മൂല്യം 9.3 ലക്ഷം കോടിയ്ക്ക് മുകളിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ജെഫറീസ് പ്രവചിക്കുന്നു. ജിയോയുടെ ഉയര്‍ന്ന മൂല്യം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിലയില്‍ 7-15 ശതമാനം വര്‍ധനയ്ക്ക് കളമൊരുക്കുമെന്നും ജെഫറീസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഒരു ഓഹരിക്ക് 3,580 രൂപ എന്ന തലത്തിലേക്ക് റിലയന്‍സ് ഓഹരി നീങ്ങാം. അതുകൊണ്ട് തന്നെ റിലയന്‍സ് സ്റ്റോക്കില്‍ ‘ബൈ’ റേറ്റിംഗ് കമ്പനി നിലനിര്‍ത്തി. അവസാന ക്ലോസിംഗ് വിലയായ 3,164 രൂപയേക്കാള്‍ 13 ശതമാനത്തിലേറെ വര്‍ധനയ്ക്കുള്ള സാധ്യതയാണ് ജെഫറീസിന്റെ അനുമാനം. ജനുവരി മുതല്‍ റിലയന്‍സിന്റെ ഓഹരി വില 22 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. മുഴുവന്‍ ഐപിഒയും ഓഫര്‍ ഫോര്‍ സെയില്‍ വഴി നടത്താനാണ് സാധ്യത. 2023 ഓഗസ്റ്റിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.

https://dailynewslive.in/ ഇന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ ചിത്രമാണ് ‘ഇന്ത്യന്‍ 2’. ജൂലൈ 12ന് ബിഗ് സ്‌ക്രീനുകളില്‍ എത്താന്‍ പോവുകയാണ് 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ ഈ സീക്വല്‍. ഇന്ത്യന്‍ 2ലെ പ്രധാന താരങ്ങളുടെ പ്രതിഫലവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം ഇന്ത്യന്‍ 2 വിന്റെ അവസാനം ഇന്ത്യന്‍ 3യുടെ ട്രെയിലര്‍ കാണിക്കുമെന്നാണ് ശങ്കര്‍ പറഞ്ഞിരിക്കുന്നത്. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ ആറ് മാസത്തിനുള്ളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും ശങ്കര്‍ പറയുന്നു. ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നിവയ്ക്കായി കമല്‍ഹാസന്‍ മൊത്തം 150 കോടി രൂപ ഈടാക്കിയതായാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ശങ്കറിന് 50 കോടി രൂപയാണ് പ്രതിഫലം. നടന്‍ സിദ്ധാര്‍ത്ഥിന് നാല് കോടി രൂപയും നടി കാജല്‍ അഗര്‍വാളിന് മൂന്ന് കോടി രൂപയുമാണ് പ്രതിഫലം. രാകുല്‍ പ്രീത് സിംഗിന് രണ്ട് കോടി രൂപയും ഇന്ത്യന്‍ 2വില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ഇന്ത്യന്‍ 3യില്‍ പ്രധാന പ്രതിനായകനായി മാറുകയും ചെയ്യുന്ന എസ്ജെ സൂര്യയ്ക്ക് 50 ലക്ഷം രൂപയുമാണ് പ്രതിഫലം. പ്രിയ ഭവാനി ശങ്കറിന് 30 ലക്ഷം രൂപയാണ് പ്രതിഫലം. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്ന അനിരുദ്ധ് രവിചന്ദര്‍ 10 കോടി രൂപയാണ് ഈടാക്കിയായതെന്നാണ് റിപ്പോര്‍ട്ട്. 20 വര്‍ഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യന്‍ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.

https://dailynewslive.in/ ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘രായന്‍’ തീയറ്ററില്‍ എത്തുക ‘എ’ സര്‍ട്ടിഫിക്കറ്റുമായി. നടനെന്ന നിലയില്‍ ധനുഷിന്റെ 50-ാമത്തെ ചിത്രം കൂടിയാണിത്. ജൂണ്‍ 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പ്രകാരം രണ്ടാഴ്ച കഴിഞ്ഞ് ജൂലൈ 26 ന് ചിത്രം തിയേറ്ററുകളിലെത്തും. റിലീസിന് രണ്ടാഴ്ച മുമ്പ് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി പ്രഖ്യാപിച്ച് ജൂലൈ 9 ന് ധനുഷ് ഒരു പ്രത്യേക പോസ്റ്റര്‍ പങ്കിട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കട്ടുകള്‍ ഒന്നും നിര്‍ദേശിച്ചിട്ടില്ല ചിത്രത്തിന്റെ റണ്‍ടൈം ഏകദേശം രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ്. എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ ചില രംഗങ്ങള്‍ മാറ്റാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സംവിധായകന്‍ ധനുഷ് അതിന് തയ്യാറായില്ലെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസ്റ്ററുകളും ടീസറും അനുസരിച്ച്, ‘രായന്‍’ ആക്ഷനും വയലന്‍സും നിറഞ്ഞ ഒരു പ്രതികാര കഥയാണ് പറയുന്നത്. ധനുഷ് ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ എസ് ജെ സൂര്യ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് വിവരം. കാളിദാസ് ജയറാം, സന്ദീപ് കിഷന്‍, ദുഷാര വിജയന്‍, അപര്‍ണ ബാലമുരളി, പ്രകാശ് രാജ്, ശെല്‍വരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘രായന്‍’. ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ എത്തുന്നുണ്ട്.

https://dailynewslive.in/ മെഴ്സിഡസ് ബെന്‍സ് ഇക്യുഎ ഇന്ത്യയില്‍ 66 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ അവതരിപ്പിച്ചു. ഇത് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഓഫറാണ്. ഇക്യുഎ 250+ എന്ന ഒറ്റ, പൂര്‍ണ്ണമായി ലോഡുചെയ്ത വേരിയന്റിലാണ് ഈ കാര്‍ എത്തുന്നത്. ഇലക്ട്രിക് എസ്യുവി 70.5കിലോവാട്ട്അവര്‍ ബാറ്ററി പാക്കും ഒരു ഇലക്ട്രിക്കും നല്‍കുന്നു. മോട്ടോര്‍, 188ബിഎച്പി കരുത്തും 385എന്‍എം ടോര്‍ക്കും നല്‍കുന്നു. ഒറ്റ ചാര്‍ജില്‍ 560 കിലോമീറ്റര്‍ റേഞ്ച് ഇക്യുഎ വാഗ്ദാനം ചെയ്യുമെന്ന് കാര്‍ നിര്‍മ്മാതാവ് അവകാശപ്പെടുന്നു. 7 മണിക്കൂറും 15 മിനിറ്റും കൊണ്ട് പൂജ്യം മുതല്‍ 100 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു സാധാരണ 11കിലോവാട്ട് എസി ചാര്‍ജറുമായാണ് എസ്യുവി വരുന്നത്. 8.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മെഴ്‌സിഡസ് ഇക്യുഎയ്ക്ക് കഴിയും കൂടാതെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുന്നു. നാല് ഡ്രൈവ് മോഡുകള്‍ ഉണ്ട്. ഇവിക്ക് മൂന്ന് റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകളും ഉണ്ട്. ഏഴ് കളര്‍ ഓപ്ഷനുകളില്‍ പുതിയ കാര്‍ തിരിഞ്ഞെടുക്കാം. മൗണ്ടന്‍ ഗ്രേ മാഗ്നോ, മൗണ്ടന്‍ ഗ്രേ, പോളാര്‍ വൈറ്റ്, ഹൈടെക് സില്‍വര്‍, പാറ്റഗോണിയ റെഡ്, കോസ്മോസ് ബ്ലാക്ക്, സ്പെക്ട്രല്‍ ബ്ലൂ എന്നിവയാണ് ഈ കളര്‍ ഓപ്ഷനുകള്‍.

https://dailynewslive.in/ നമുക്ക് ഒരുപാട് പരിചയം ഉള്ള ഒരാള്‍ അടുത്തുവന്നിരുന്നു കഥകള്‍ പറഞ്ഞു തരുന്നപോലെ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണ് അഭിമന്യുവിന്റെ യൂണിവേഴ്‌സല്‍ യൂട്രസ്. ഒരു സിനിമക്കാരന്‍ ആവണമെന്നുള്ള വലിയ മോഹത്തിന്റെ ചെറിയ ഏടുകള്‍ എഴുത്തില്‍ ഉടനീളം കാണാം. കഥകള്‍ക്കിടയില്‍ ചില പഞ്ചു ഡയലോഗുകളായും ടെയില്‍ എന്‍ഡുകളായും സിനിമ ഡയലോഗുകള്‍ കടന്നുവരുന്നുണ്ട്. വായനയ്ക്ക് അതേറെ രസം പകരുന്നുമുണ്ട്. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതങ്ങളുണ്ട്. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളുമുണ്ട്. അതിലൂടെ കടന്നു പോകുമ്പോള്‍ നമ്മളും ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ പെട്ടു പോകും. എല്ലാ കാലത്തും ജീവനുള്ളവയാണ് അഭിമന്യുവിന്റെ കഥകള്‍. ‘യൂണിവേഴ്സല്‍ യൂട്രസ്’. അഭിമന്യു മോഹന്‍. ഗ്രീന്‍ ബുക്സ്. വില 133 രൂപ.

https://dailynewslive.in/ വിബ്രിയോ കോളറ എന്ന ബാക്ടീരിയയാല്‍ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക അണുബാധയാണ് കോളറ. മലിനമായ ഭക്ഷണമോ വെള്ളമോ കഴിച്ചതിന് ശേഷം ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ 12 മണിക്കൂര്‍ മുതല്‍ 5 ദിവസം വരെ എടുക്കും. കോളറ കുട്ടികളെയും മുതിര്‍ന്നവരെയും ബാധിക്കുന്നു. ചികിത്സിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം വരെ സംഭവിക്കാമെന്ന് ലോകാരോ?ഗ്യ സം?ഘടന ചൂണ്ടിക്കാട്ടുന്നു. അണുബാധയ്ക്ക് ശേഷം 1-10 ദിവസത്തേക്ക് ബാക്ടീരിയകള്‍ അവരുടെ മലത്തില്‍ കാണപ്പെടുന്നു. മലിനമായ ജലസ്രോതസ്സുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് പ്രാധാനമായും കോളറ രോഗാണു മനുഷ്യനിലേക്ക് എത്തുന്നത്. രോഗം പിടിപ്പെട്ടാല്‍ 75 ശതമാനം ആള്‍ക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. ബാക്കി വരുന്ന 25-30 ശതമാനം ആളുകളില്‍ കടുത്ത ഛര്‍ദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. കോളറയുമായി ബന്ധപ്പെട്ട വയറിളക്കം പെട്ടെന്ന് ഉണ്ടാകുകയും പെട്ടെന്ന് അപകടകരമായ ദ്രാവക നഷ്ടത്തിന് കാരണമാകുകയും ചെയ്യും. ഓക്കാനം, ഛര്‍ദ്ദി പ്രത്യേകിച്ച് കോളറയുടെ ആദ്യഘട്ടങ്ങളില്‍ സംഭവിക്കുകയും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. കോളറ ലക്ഷണങ്ങള്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുക ചെയ്യും. ശരീരഭാരം 10 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുറയുന്നത് കടുത്ത നിര്‍ജ്ജലീകരണത്തെ സൂചിപ്പിക്കുന്നു. ക്ഷീണം, വരണ്ട വായ, കടുത്ത ദാഹം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും കോളറയുടെ മറ്റ് ലക്ഷണങ്ങളാണ്. പുറത്ത് നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങള്‍ ശുചിയായി സൂക്ഷിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക. കഴിവതും പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുക. ശുചിമുറികള്‍ ഇടയ്ക്കിടെ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്നത്തെ ഗുരുവിന്റെ പ്രഭാഷണം കഴിഞ്ഞപ്പോള്‍ ഒരാള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. അയാള്‍ പറഞ്ഞു: ഞാന്‍ എപ്പോഴും വീട്ടുകാരുമായി വഴക്കുണ്ടാക്കും. പ്രത്യേകിച്ച് ഭാര്യയുമായി. ഗുരു തന്റെ ഭാര്യയെവിളിച്ച് കത്തിച്ച ഒരു തിരി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഈ ഉച്ചസമയത്ത് എന്തിനാണ് തിരിയെന്ന് കരുതി അയാള്‍ അത്ഭുതപ്പെട്ടു. ഭാര്യ തിരി കൊണ്ടുവന്നപ്പോള്‍ ഗുരു മധുരം കൂടി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പക്ഷേ, ഭാര്യ എരിവുള്ള ചെറുകടിയാണ് കൊണ്ടുവന്നത്. ഗുരു അത് സന്തോഷത്തോടെ വാങ്ങി. ഒന്നും മനസ്സിലാകാതെ നോക്കി നിന്ന യുവാവിനോട് ഗുരു പറഞ്ഞു: ഞാന്‍ പകല്‍ തിരി ചോദിച്ചപ്പോള്‍ എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അവള്‍ക്ക് ദേഷ്യപ്പെടാമായിരുന്നു. പകരം എനിക്കെന്തെങ്കിലും ആവശ്യം കാണുമെന്നായിരുന്നു അവള്‍ വിചാരിച്ചത്. ഞാന്‍ മധുരം ആവശ്യപ്പെട്ടപ്പോള്‍ അവള്‍ എരിവാണ് കൊണ്ടുവന്നത്. അകത്ത് മധുരമുളളതൊന്നും കാണില്ലെന്ന് കരുതി ഞാനും ദേഷ്യപ്പെട്ടില്ല. താങ്കളുടെ പ്രശ്‌നത്തിന് പരിഹാരമായെന്ന് കരുതുന്നു.. ഗുരു സംസാരിച്ച് നിര്‍ത്തി. വിശ്വാസം എല്ലാം ശാന്തമാക്കും. അവിശ്വാസം എല്ലാം അലങ്കോലമാക്കും. പരസ്പരം മനസ്സിലാക്കിയവര്‍ക്കിടയില്‍ മറ്റാര്‍ക്കും തകര്‍ക്കാനാകാത്ത ചില അടിസ്ഥാന ബോധ്യങ്ങളുണ്ടാകും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ പോലും അവയ്ക്ക് ഉലച്ചില്‍ സംഭവിക്കില്ല. ചെറിയ കാര്യങ്ങളിലെ സൂക്ഷമവൈരുദ്ധ്യങ്ങളില്‍ പോലും കുറ്റപ്പെടുത്തലിന്റെ ശബ്ദകോലാഹലങ്ങളുണ്ടാകില്ല. ധാരണയുടെ നിശബ്ദതമാത്രമേ ഉണ്ടാകൂ.. സന്തുലനാവസ്ഥ ഒരു ഭാഗത്തുനിന്നുമാത്രമുള്ള പ്രയത്‌നം മാത്രമല്ല, ആ സൂക്ഷമസ്ഥാനം അല്പം പോലും മാറാതെ കാത്തുസൂക്ഷിക്കാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *