S4 yt cover 1

https://dailynewslive.in/ സംസ്ഥാനത്തെ സെക്രട്ടേറിയറ്റില്‍ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. ഇതു കാരണം ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തില്‍ പുനക്രമീകരണം കൊണ്ടുവന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ-ഓഫീസ് പൂര്‍ണമായും പണിമുടക്കിയതിനാല്‍ ഇ-ഫയലുകള്‍ തുറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിനെ വിവരമറിയിച്ചെങ്കിലും രണ്ടു ദിവസമായിട്ടും എന്താണ് പ്രശ്നമെന്ന് കണ്ടെത്താന്‍ പോലും എന്‍ഐസിക്ക് കഴിഞ്ഞിട്ടില്ല.

https://dailynewslive.in/ കര്‍ണാടകയിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ അതി നിര്‍ണായക ഘട്ടത്തിലേക്ക്. ഗംഗാവലി നദിയില്‍ ഐ ബോഡ് പരിശോധന തുടങ്ങി. എന്നാല്‍ പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് നാവികസേന വ്യക്തമാക്കി. ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താന്‍ ഡ്രോണ്‍ പറത്തി പരിശോധന തുടരുകയാണ്. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. അതേസമയം മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ച് അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിയില്‍ പറഞ്ഞിരിക്കുന്ന സോഷ്യല്‍ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് സൈബര്‍ സെല്ലിലാണ് കുടുംബം പരാതി നല്‍കിയത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ എത്രയോ ആളുകളെ ഇതുവരെ കണ്ടെത്തിയിട്ടിയില്ലെന്നത് നമ്മള്‍ മറന്നു പോകുന്നുവെന്നും സതീശന്‍ പറഞ്ഞു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്താണ് ശ്രമകരമായ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതെന്നും ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിച്ച പോലെ കര്‍ണാടകത്തിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍ പ്രാര്‍ത്ഥിക്കണമെന്നും സതീശന്‍ പറഞ്ഞു.

https://dailynewslive.in/ ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രന്‍ വധകേസിലെ 18 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. നാല് പേരെ വെറുതെ വിട്ടു. കൊലപാതകം , ഗൂഡാലോചന , ആയുധം കൈയില്‍ വയ്ക്കുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 2010 ഏപ്രില്‍ 10 നാണ് വീട്ടിനുള്ളില്‍ കയറി രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. വെറുതെ വിട്ട പ്രതികളില്‍ ജയമോഹന്‍ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. തിരുവനന്തപുരം സിബി ഐ കോടതി ഈ മാസം 30 ന് ശിക്ഷ വിധിക്കും.

https://dailynewslive.in/ ഇടുക്കിയില്‍ ഡിസിസി പ്രസിഡന്റും കെപിസിസിയും തമ്മിലുള്ള പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യു പുറത്താക്കിയ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെ രണ്ട് മണിക്കൂറിനകം കെപിസിസി തിരിച്ചെടുത്തു. മുട്ടം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷൈജ ജോമോനെയാണ് ഡിസിസി മാറ്റിയത്. കെപിസിസിയുടെ അനുമതിയില്ലാതെയാണ് ഷൈജയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കെപിസിസി ഇക്കാര്യം അറിയുന്നതെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

https://dailynewslive.in/ തിരുവനന്തപുരം മംഗലപുരത്ത് ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വെടികൊണ്ട് വിരണ്ടോടിയ പോത്ത് തെന്നൂര്‍ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു. . ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പില്‍ ഇന്നലെ രാത്രിയാണ് കാട്ടുപോത്ത് എത്തിയത്.

https://dailynewslive.in/ മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 102 പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു. 59 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എ എം യു പി സ്‌കൂള്‍ ഈ മാസം 29 വരെ അടച്ചു. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചത്.

https://dailynewslive.in/ കണ്ണൂര്‍ കോട്ടയിലെത്തിയ സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.

https://dailynewslive.in/ കോട്ടയം പോളയത്തോട് വാഹനാപകടത്തില്‍ 8 വയസ്സുകാരന് ദാരുണാന്ത്യം. ദേവമാത സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി വിശ്വജിത്താണ് മരിച്ചത്. സ്‌കൂട്ടറില്‍ കുടുംബത്തോടൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപെട്ട് വിശ്വജിത്ത് നിലത്തുവീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയിറങ്ങിയാണ് അപകടമുണ്ടായത്.

https://dailynewslive.in/ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങളുളള ആളായിരുന്നു ഫാദര്‍ ജോസഫ് എന്നും ഇതിനുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ ഇഷ്ടമില്ലാത്ത വിവാഹം നടത്തിയതിന് സഹോദരഭാര്യയെയും ഇവരുടെ രണ്ടുമക്കളെയും കുത്തിക്കൊന്നശേഷം ടെക്കി യുവാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ തിരുപ്പതി മുനിറെഡ്ഡി നഗറിലായിരുന്നു സംഭവം. മുനിറെഡ്ഡി നഗര്‍ സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ മോഹന്‍ ആണ് സഹോദരന്‍ ദോസ്സിന്റെ ഭാര്യ സുനിത, മക്കളായ ദേവിശ്രീ, നീരജ എന്നിവരെ കൊലപ്പെടുത്തിയത്. ഇതിനുശേഷം മോഹന്‍ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. മോഹന് ഇഷ്ടമില്ലാതെയാണ് മൂത്തസഹോദരനായ ദോസ്സും കുടുബംവും ഇയാളുടെ വിവാഹം നടത്തിയത്.

https://dailynewslive.in/ പുണെയില്‍ കനത്ത മഴ. നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജനജീവിതം താറുമാറായി. വിവിധ സംഭവങ്ങളില്‍ വൈദ്യുതാഘാതമേറ്റ് മൂന്നുപേരടക്കം നാല് മരണവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

https://dailynewslive.in/ മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിലാണ് നടപടി. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയ, ബി ആര്‍ എസ് നേതാവ് കെ കവിത എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്.

https://dailynewslive.in/ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ലോക്‌സഭയിലെ എം.പിമാര്‍ ശ്രദ്ധ ഊന്നേണ്ട വിഷയങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കി രാഹുല്‍ഗാന്ധി. ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ച സംസ്ഥാനങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നാണ് രാഹുലിന്റെ പ്രധാന നിര്‍ദേശം. അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളെക്കുറിച്ചായിരിക്കണം സംസാരിക്കേണ്ടതെന്നും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ തിരിച്ചടിയാവുന്ന പരാമര്‍ശങ്ങള്‍ക്ക് ഇടനല്‍കരുതെന്നും രാഹുല്‍ വ്യക്തമാക്കി.

https://dailynewslive.in/ നീറ്റ് യുജിയില്‍ പുനഃപരീക്ഷ വേണ്ടെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്‍ടിഎ പുതിയ നീറ്റ് യുജി മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. എന്നാല്‍ പുതുക്കിയ റാങ്ക് പട്ടികയില്‍ 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടമാകും. വിദ്യാഭ്യാസ മന്ത്രി എന്‍ടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചര്‍ച്ച ചെയ്തു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവില്‍ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാന്‍ സാധ്യതയുണ്ട്.

https://dailynewslive.in/ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ യുപി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ആഗസ്റ്റില്‍ വീണ്ടും നടത്തും. 60244 ഒഴിവുകളിലേക്കാണ് നിയമനം. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക ആഗസ്റ്റ് 23, 24, 25, 30, 31 തിയ്യതികളിലാണ്. ഓരോ ഷിഫ്റ്റിലും അഞ്ച് ലക്ഷം പേര്‍ പരീക്ഷയെഴുതും. ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

https://dailynewslive.in/ തന്റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ മൊഴി പുറത്ത്. ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും, തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും സല്‍മാന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ജിദ്ദ ചരിത്രമേഖല ഇടം പിടിച്ചതിന്റെ 10-ാം വാര്‍ഷികം സൗദി അറേബ്യ വിപുലമായി ആഘോഷിക്കും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജിദ്ദ ഹിസ്റ്റോറിക് പ്രോഗ്രാമാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ജിദ്ദ ചരിത്ര മേഖലയുടെ സാംസ്‌കാരികവും നഗരപരവുമായ പൈതൃകം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ വിഷന്‍ 2030ന് അനുസൃതമായി ആഗോള പൈതൃക കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാമിന് കീഴില്‍ തുടരുകയാണെന്ന് ചരിത്ര മേഖല പ്രോഗ്രാം അധികൃതര്‍ പറഞ്ഞു.

https://dailynewslive.in/ പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെയും പാര്‍ട്ടിയേയും ഒന്നിപ്പിക്കാനാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് തനിക്കുപകരം സ്ഥാനാര്‍ഥിയാകാന്‍ തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ബൈഡന്‍ വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും സ്വേച്ഛാധിപതികള്‍ ഭരിച്ച സമയത്തേക്കാള്‍ ശക്തമായ അവസ്ഥയിലാണ് അമേരിക്കയെന്നും ബൈഡന്‍ വ്യക്തമാക്കി.

https://dailynewslive.in/ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതപരമല്ലാതെ സംസ്‌കരിച്ചതില്‍ മുസ്ലീം സമുദായത്തോട് മാപ്പ് പറയുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. മുസ്ലിംങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മതപരമായ അവകാശങ്ങള്‍ നിഷേധിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിന് 2020-ല്‍ പുറപ്പെടുവിച്ച നിര്‍ബന്ധിത ഉത്തരവ് കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ പിന്‍വലിച്ചിരുന്നു. സംഭവത്തില്‍ മുസ്ലീം സമുദായത്തോട് മാപ്പ് പറയാനുള്ള നിര്‍ദേശം ശ്രീലങ്കന്‍ കാബിനറ്റ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചതായി അറിയിച്ചു.

https://dailynewslive.in/ എത്യോപ്യയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 229 പേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രദേശവാസികളാണ് മരിച്ചവരില്‍ ഏറെയും.

https://dailynewslive.in/ പാരിസ് ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്ത്യയുടെ ഒളിംപിക്സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അമ്പെയ്ത്താണ് ഇന്ത്യയുടെ ആദ്യ മത്സരയിനം. വനിതകളും പുരുഷന്‍മാരും ഇന്ന് റാങ്കിംഗ് റൗണ്ടിനിറങ്ങും. റാങ്കിംഗ് റൗണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും പ്രധാന റൗണ്ടില്‍ കളിക്കാരുടെ സീഡിംഗ്. റാങ്കിംഗ് റൗണ്ടില്‍ ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവര്‍ പുരുഷ വിഭാഗത്തിലും ഭജന്‍ കൗര്‍, ദീപികാ കുമാരി, അങ്കിത ഭഗത് എന്നിവര്‍ വനിതാ വിഭാഗത്തിലും മത്സരിക്കും.

https://dailynewslive.in/ നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി കേരളത്തില്‍ സ്വര്‍ണവില. ബജറ്റില്‍ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനു പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവു തുടരുകയാണ്. ഇന്ന് പവന് 51,200 രൂപയും ഗ്രാമിന് 6,400 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് ഇന്നലത്തേക്കാള്‍ 95 രൂപയാണ് കുറഞ്ഞത്. പവന് 760 രൂപയും താഴ്ന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 85 രൂപ കുറഞ്ഞ് 5,310 രൂപയിലെത്തി. വെള്ളി വില മൂന്നു രൂപ കുറഞ്ഞ് ഗ്രാമിന് 89 രൂപയിലാണ് വ്യാപാരം. ്10 ദിവസത്തിനിടെ 3,800 രൂപയാണ് പവന് കുറഞ്ഞത്. ജൂലൈ 17ന് സ്വര്‍ണവില പവന് 55,000 രൂപയെന്ന ഈ മാസത്തെ റെക്കോഡ് നിലയിലായിരുന്നു. അവിടെ നിന്നാണ് വില താഴേക്ക് പതിച്ചത്. ജൂലൈ ആരംഭിക്കുമ്പോള്‍ സ്വര്‍ണവില 53,000 രൂപയുമായിരുന്നു. മെയ് 20ന് രേഖപ്പടുത്തിയ 55,120 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോഡ്. ഇന്നത്തെ 51,200 രൂപയാണ് ഏപ്രില്‍ രണ്ടിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വില. സ്വര്‍ണവില 50,000 രൂപയ്ക്ക് താഴെയെത്തുമെന്നായിരുന്നു വ്യാപാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട അത്രയും നികുതി കുറച്ചിട്ടും വിലയില്‍ പ്രതീക്ഷിച്ചത്ര കുറവു ഉണ്ടായിട്ടില്ലെന്നതാണ് സത്യം. വന്‍കിട വ്യാപാരികളില്‍ ചിലരുടെ നിലപാടാണ് സ്വര്‍ണ വില കുറയ്ക്കാത്തതിനു പിന്നിലെന്നാണ് സൂചനകള്‍. അടുത്തിടെ സ്വര്‍ണം വാങ്ങിയ പല വ്യാപാരികളും ഉയര്‍ന്ന വിലയിലാണ് ഇത് ശേഖരിച്ചത്. പഴയ സ്റ്റോക്ക് വിറ്റഴിച്ചശേഷം വിലകുറയ്ക്കാന്‍ ധാരണ ആകുമെന്നാണ് ലഭിക്കുന്ന വിവരം.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി40 സീരീസ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവ ഉള്‍പ്പെടും. വിവോ വി 40, വി40 ലൈറ്റ് എന്നിവ യൂറോപ്പില്‍ ഇതിനകം ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വേരിയന്റിലും ഇതേ സവിശേഷതകള്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ച വി30 സീരീസിന്റെ പിന്‍ഗാമിയാവും ഈ സീരീസ്. വിവോ വി40 സീരീസ് 5,500എംഎഎച്ച് ബാറ്ററിയോട് കൂടിയ ഏറ്റവും മെലിഞ്ഞ ഫോണായിരിക്കാനാണ് സാധ്യത. 2,800 ഃ 1260 പിക്‌സലുള്ള 6.78 ഇഞ്ച് 3ത്രീ കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുമായിരിക്കാം ഇതിന്റെ പ്രത്യേകത. അഡ്രിനോ 720 ജിപിയുയോട് കൂടിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ആണ് ഇതിന് കരുത്തുപകരുക. ഇത് ഒരു പുതിയ ഇന്‍ഫിനിറ്റി ഐ ക്യാമറ മൊഡ്യൂളുമായാണ് വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് ഐപി68 റേറ്റിങ്ങോടെയാണ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. യുഎസ്ബി ടൈപ്പ്-സി ചാര്‍ജര്‍ വഴി 80വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ ഈ ഉപകരണം പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണക്റ്റിവിറ്റിയെക്കുറിച്ച് പറയുകയാണെങ്കില്‍, വൈഫൈ 6, ബ്ലൂടൂത്ത് 5.4, എന്‍എഫ്സി എന്നിവയോടൊപ്പം ഇത് എത്തുമെന്നാണ് പ്രതീക്ഷ. ഗംഗാസ് ബ്ലൂ, ലോട്ടസ് പര്‍പ്പിള്‍, ടൈറ്റാനിയം ഗ്രേ കളര്‍ ഓപ്ഷനുകളിലായിരിക്കും സീരീസ് ലോഞ്ച് ചെയ്യുക. 50എംപി പ്രൈമറി + 50എംപി അള്‍ട്രാ വൈഡ്, 50 എംപി മുന്‍ കാമറ എന്നിവയാണ് കാമറ സെക്ഷനില്‍ ഉള്‍പ്പെടുന്നത്. മള്‍ട്ടിഫോക്കല്‍ പോര്‍ട്രെയ്റ്റുകള്‍ക്കുള്ള പിന്തുണയോടെ സീസ് ഒപ്റ്റിക്‌സ് ക്യാമറ സജ്ജീകരണവുമായാകും സ്മാര്‍ട്ട്‌ഫോണ്‍ എത്തുക.

https://dailynewslive.in/ മലയാളത്തിന്റെ പ്രിയ താരം ഷെയിന്‍ നിഗം നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രം ‘മദ്രാസ്‌കാര’ന്റെ ടീസര്‍ പുറത്ത്. ആക്ഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വാലി മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്റേയും കലൈയരസന്റേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രതികാരവും പോരാട്ടവുമാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്തായാലും പ്രേക്ഷകരുടെ മനം കവരുകയാണ് ടീസര്‍. എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീഷ് നിര്‍മിക്കുന്ന ചിത്രം ത്രില്ലറാണ്. സാം സി.എസ്. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുമ്പോള്‍ പ്രസന്ന എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

https://dailynewslive.in/ ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സി’ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി. ജോക്കറായും ഹാര്‍ലി ക്വിനായും ജോക്വിന്‍ ഫീനിക്‌സും ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ടോഡ് ഫിലിപ്‌സ് ആണ് സംവിധാനം. 2019ലെ സിനിമയുടെ തുടര്‍ച്ച എന്ന നിലയിലാണ് ജോക്കര്‍: ഫോളി എ ഡ്യൂക്‌സ് എത്തുന്നത്. ട്രെയിലര്‍ അനുസരിച്ച് കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന ജോക്കറിന്റെ ആരാധികയായ ഹാര്‍ലി ക്വിനെ കാണുകയും ഇരുവരും ഒന്നിക്കുകയും പുതിയ കൂട്ടുകെട്ട് പിറക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ലേഡി ഗാഗയുടെ സ്റ്റേജ് പെര്‍ഫോമന്‍സും ട്രെയിലറില്‍ കാണാം. 2019ല്‍ പുറത്തിറങ്ങിയ ജോക്കര്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. മികച്ച നടനുള്ള ഒസ്‌കാര്‍ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സിന് ലഭിച്ചിരുന്നു. ആഗോള ബോക്‌സോഫീസില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന് നേടുന്ന ആദ്യത്തെ ആര്‍ റേറ്റഡ് ചിത്രമായിരുന്നു ജോക്കര്‍.

https://dailynewslive.in/ മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ദേവനന്ദയുടെ യാത്രകള്‍ക്ക് ഇന്നോവ ഹൈക്രോസിന്റെ കൂട്ട്. കുട്ടി താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ഇന്നോവ ഹൈക്രോസ് വാങ്ങിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മാതാപിതാക്കള്‍ ദേവനന്ദയ്ക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയര്‍ന്ന മോഡലാണ് വാങ്ങിയത്. ഏകദേശം 30.98 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില. സെക്കന്‍ഡ് ഹാന്‍ഡ് വാഹനമാണ് താരം സ്വന്തമാക്കിയത്. ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവയുടെ പുതിയ മോഡല്‍ ഹൈക്രോസ് 2022 ലാണ് വിപണിയിലെത്തുന്നത്. പെട്രോള്‍, പെട്രോള്‍ സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ മോഡലില്‍ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോങ് ഹൈബ്രിഡ് ടെക്കാണ് ഉപയോഗിക്കുന്നത്. 152 ബിഎച്ച്പി കരുത്തും187 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഇലക്ട്രിക് മോട്ടറും കൂടി ചേര്‍ന്നാല്‍ 186 ബിഎച്ച്പിയാണ് കരുത്ത്. 23.24 കിലോമീറ്റര്‍ മൈലേജും നല്‍കും. 1987 സിസി എന്‍ജിനാണ് പെട്രോള്‍ ഇന്നോവയ്ക്കു കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പില്‍ മാത്രമേ രണ്ട് എന്‍ജിനുകളും ലഭിക്കൂ.

https://dailynewslive.in/ അന്വേഷണമാണ് ഡോ എം എസ് വല്യത്താന് ജീവിതം. തിരുവനന്തപുരം ശ്രീചിത്രയുടെ സ്ഥാപക ഡയറക്ടര്‍ ആയിരിക്കെ കൃത്രിമ ഹൃദയ വാതില്‍ വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് മുതല്‍ ഇപ്പോള്‍ നാഷ്ണല്‍ റിസര്‍ച്ച് പ്രൊഫസറായി മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ആയുര്‍വേദിക് ബയോളജി എന്ന നവശാസ്ത്രശാഖയിലെ ഗവേഷണം വരെ ആ അന്വേഷിയുടെ സഫലജീവിതം മുന്നേറുന്നു. ‘മയൂരശിഖ – ജീവിതം അനുഭവം അറിവ്’. ഡോ എം എസ് വല്യത്താന്‍, വി ഡി ശെല്‍വരാജ്. ചിന്ത പബ്ളിക്കേഷന്‍സ്. വില 207 രൂപ.

https://dailynewslive.in/ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരികയോ ഇന്‍സുലിന്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത്. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക്, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വഭാവികമായി കുറയ്ക്കാന്‍ ചില ജീവിതശൈലി മാര്‍ഗങ്ങളിതാ. പതിവ് വ്യായാമം നിങ്ങളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് കോശങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാര നന്നായി ഉപയോഗിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയും. നടത്തം, ഓട്ടം, സൈക്കിള്‍ ചവിട്ടല്‍, നൃത്തം, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളില്‍ ഏതെങ്കിലും ദിവസവും പരിശീലിക്കാം. വളരെയധികം കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്ളത് ഇന്‍സുലിന്‍ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യും. കാര്‍ബ്സ് കുറഞ്ഞ ഭക്ഷണക്രമം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എല്ലാത്തരം നാരുകളും ശരീരത്തിന് നല്ലതാണ്. എന്നാല്‍ ലയിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താന്‍ കൂടുതല്‍ സഹായിക്കും. ഉയര്‍ന്ന ഫൈബര്‍ ഡയറ്റുകള്‍ ശരീരത്തെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നതിലൂടെ ടൈപ്പ് 1 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകള്‍ അധിക പഞ്ചസാര പുറന്തള്ളാന്‍ സഹായിക്കുന്നു. കൂടുതല്‍ വെള്ളം കുടിക്കുന്ന ആളുകള്‍ക്ക് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി ഒരു പഠനങ്ങള്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കും. വ്യായാമം, വിശ്രമം, മെഡിറ്റേഷന്‍ എന്നിവ സമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ സഹായിക്കും. ഉറക്കമില്ലായ്മ വിശപ്പ് വര്‍ധിപ്പിക്കുകയും അതിലൂടെ ശരീരഭാരം കൂടാനും കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.68, പൗണ്ട് – 107.92, യൂറോ – 90.78, സ്വിസ് ഫ്രാങ്ക് – 95.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.70, ബഹറിന്‍ ദിനാര്‍ – 222.04, കുവൈത്ത് ദിനാര്‍ -273.82, ഒമാനി റിയാല്‍ – 217.41, സൗദി റിയാല്‍ – 22.31, യു.എ.ഇ ദിര്‍ഹം – 22.78, ഖത്തര്‍ റിയാല്‍ – 22.93, കനേഡിയന്‍ ഡോളര്‍ – 60.53.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *