◾ക്രൈസ്തവസഭാ മേലധ്യക്ഷരെ അവഹേളിച്ചു പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ വീണ്ടും വിവാദക്കുരുക്കില്‍. സജി ചെറിയാനെതിരേ പ്രതികരണവുമായി സഭാ മേധാവികളും എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളും. സിപിഎമ്മിലെത്തന്നെ ഒരു വിഭാഗവും സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങളോടു വിയോജിച്ചു. തന്റെ പ്രസംഗത്തിലെ ‘വീഞ്ഞും കേയ്ക്കും’ എന്ന പ്രയോഗം പിന്‍വലിക്കുകയാണെന്ന് സജി ചെറിയാന്‍.
◾ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍ വിശദീകരണം നല്‍കണമെന്നും കെസിബിസി അധ്യക്ഷനും മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.
◾
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾ഏതെങ്കിലും ഒരു വിരുന്നില്‍ പങ്കെടുത്തതുകൊണ്ട് ഇല്ലാതാകുന്നതല്ല ക്രൈസ്തവരുടെ വിശ്വാസവും നിലപാടുകളുമെന്ന് കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത. മണിപ്പൂര്‍ വിഷയം വളരെ മുമ്പുതന്നെ ഉത്തരവാദിത്വപ്പെട്ടവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ക്ഷണിച്ചാല്‍ പോകേണ്ടത് ഉത്തരവാദിത്വമാണ്. വിരുന്നിനു പോയി മണിപ്പൂര്‍ വിഷയം ഉന്നയിച്ച് അലങ്കോലമുണ്ടാക്കണമെന്നതു ചിലരുടെ രാഷ്ട്രീയ മോഹങ്ങളാണ്. മന്ത്രി സജി ചെറിയാന്റെ അധിക്ഷേപത്തെക്കുറിച്ചു മെത്രാപ്പോലീത്ത പ്രതികരിച്ചു.
◾പ്രധാനമന്ത്രി ഉള്‍പ്പെടെ ഭരണഘടനാ ചുമതലയിലുള്ളവര്‍ ചടങ്ങുകള്‍ക്കു ക്ഷണിക്കുന്നതും സഭാധ്യക്ഷന്മാര്‍ പങ്കെടുക്കുന്നതും പുതിയ കാര്യമല്ലെന്നും അതു രാഷ്ട്രീയ പിന്തുണയായി വ്യാഖ്യാനിക്കേണ്ടെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധവും ആശങ്കയും ക്രൈസ്തവ സഭകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ നേരത്തെത്തന്നെ പരസ്യമായി അറിയിച്ചിട്ടുള്ളതാണ്. ജോസ് കെ മാണി പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബിജെപിയുടെ കാപട്യമാണു സജി ചെറിയാന്‍ തുറന്നുകാട്ടിയതെന്നു മന്ത്രിമാരായ വാസവനും അബ്ദുറഹ്‌മാനും ന്യായീകരിച്ചു. സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു.
◾ബിജെപി സംഘടിപ്പിക്കുന്ന ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ പ്രസംഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്ക്കു തൃശൂരിലെത്തും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗമാണു തൃശ്ശൂരിലേക്കു പോകുക. കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജ് ഗ്രൗണ്ടിലെ താത്കാലിക ഹെലിപാഡില്‍ ഇറങ്ങുന്ന അദ്ദേഹം റോഡ് മാര്‍ഗം തൃശൂര്‍ സ്വരാജ് റൗണ്ടിലെത്തും. ഈ യാത്ര റോഡ് ഷായാക്കി മാറ്റും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്കു ശേഷം നടക്കുന്ന സ്ത്രീശക്തി സമ്മേളനത്തില്‍ മോദി സംസാരിക്കും. മോദി ഇന്ന് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടില്‍ തൂത്തുക്കുടി വിമാനത്താവളം അടക്കം 19,500 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾പുതുവത്സര രാവില്‍ പൊലീസുകാര്‍ വാഹനങ്ങള്‍ നശിപ്പിച്ചശേഷം യുവാക്കള്‍ക്കെതിരെ കേസെടുത്തതായി പരാതി. പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കള്‍ക്കുമെതിരെയാണ് വാഹനങ്ങള്‍ നശിപ്പിച്ചതിനു പോലീസ് കേസെടുത്തത്.
◾കുടിശ്ശികയായ 1,600 കോടി രൂപയുടെ മൂന്നിലൊന്നെങ്കിലും തന്നില്ലെങ്കില്‍ സിവില്‍ സപ്ലൈസ് വില്‍പനശാലകള്‍ അടച്ചിടേണ്ടി വരുമെന്ന് സപ്ലൈകോ. 800 കോടി രൂപയുടെ കുടിശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെണ്ടറില്‍ പോലും പങ്കെടുക്കുന്നില്ല. വിലവര്‍ദ്ധനയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. വിപണിയിലെ വില മാറ്റത്തിനനുസരിച്ച് വില മാറ്റണമെന്ന നിര്‍ദേശമാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചിരിക്കുന്നത്.
◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനുള്ള സ്വര്‍ണക്കപ്പ് കോഴിക്കോട് ജില്ലയില്‍നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്കു പ്രയാണം ആരംഭിച്ചു. യാത്രാമധ്യേ എല്ലാ ജില്ലകളിലും സ്വീകരണം നല്‍കുന്നുണ്ട്.
◾ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന് സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മതവിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസെടുത്തു. നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ആബിദ ഭായ്ക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്.
◾നവകേരള സദസില്‍ നല്‍കിയ പരാതിക്കു പരിഹാരം തേടി രോഗിയായ വയോധികന്‍ പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുനെല്ലായ് കനാല്‍ പുറംപോക്കില്‍ താമസിക്കുന്ന ചിദംബരനാണ് സമരം ചെയ്യുന്നത്. ലോട്ടറി വിറ്റു ജീവിച്ചിരുന്ന ചിദംബരന്‍ 2013 ലുണ്ടായ അപകടത്തില്‍ ഇടുപ്പ് എല്ലിനും മൂത്രസഞ്ചിക്കും പരിക്കേറ്റതോടെ അടിവയറ്റില്‍ ട്യൂബിറക്കിയാണ് ജീവിക്കുന്നത്.
◾ബിജെപിയെ ഭയമില്ലെന്ന് ടി എന്‍ പ്രതാപന്‍ എംപി. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വര്‍ഗീയ വിഷവിത്തുകള്‍ കേരളത്തില്‍ മുളയ്ക്കില്ല. ആറ് കൊല്ലം രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി തൃശൂരിനു വേണ്ടി എന്താണ് ചെയ്തതെന്ന് പറയണമെന്നും പ്രതാപന്‍.
◾തൃശൂരില്‍ സുരേഷ് ഗോപിക്കു വോട്ടഭ്യര്‍ത്ഥിച്ച് ബിജെപിയുടെ ചുവരെഴുത്ത്. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പീടികപ്പറമ്പിലാണ് ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടത്.
◾മകരവിളക്കിനു ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. 14 നു വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി അമ്പതിനായിരമാണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് നാല്‍പതിനായിരം പേര്‍ക്കു മാത്രമെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനാകൂ. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇല്ലാത്തവരെ പ്രവേശിപ്പിക്കില്ല.
◾ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജ്കുട്ടിക്കും അഞ്ചു പശുക്കളെ നല്‍കുമെന്ന് മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തിയാണ് മന്ത്രിമാര്‍ സഹായ വാഗ്ദാനം നല്‍കിയത്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള പശുക്കള്‍ക്കൊപ്പം ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നല്‍കും. കുട്ടിക്കര്‍ഷകര്‍ക്കു ധനസഹായവുമായി നടന്‍ ജയറാമും എത്തി. പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനു മാറ്റിവച്ച പണം നല്‍കുകയാണെന്ന് ജയറാം പറഞ്ഞു. മമ്മുട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ടു ലക്ഷം നല്‍കുമെന്നും ജയറാം അറിയിച്ചു.
◾കരിങ്കൊടി സമരം നടത്തിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്. ഹൈബി ഈഡന്‍ എം പി, മൂന്ന് എം എല്‍ എമാര്‍ അടക്കം കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് കേസെടുപ്പിക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു.
◾ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍ , ഷമീം എന്നിവര്‍ക്കാണ് ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിക്കേറ്റത്.
◾പാലക്കാട് ധോണിയില്‍ കാട്ടാനയുടെ വിളയാട്ടം. ഇന്നലെ രാത്രി 11 ന് ഇറങ്ങിയ ആന നാട്ടുകാരെ ഓടിക്കുകയും ഒരു വീടിന്റെ മുന്‍വശം തകര്‍ക്കുകയും ചെയ്തു. ഒടുവില്‍ വനപാലകരെത്തിയാണ് ആനയെ കാട് കയറ്റിയത്.
◾കൊടുവള്ളിയില്‍ പെയിന്റിംഗ് ജോലിക്കിടെ താഴെവീണ് പരിക്കേറ്റയാള്‍ മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന്‍ അബ്ദുല്‍ റസാഖ് (49) ആണ് മരിച്ചത്.
◾അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമ വിഗ്രഹത്തിന്റെ രൂപം തെരഞ്ഞെടുത്തു. പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്‍പം ഒരുക്കിയത്. ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശില്‍പ്പമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
◾ഈ വര്‍ഷം നവംബറില്‍ രാജ്യത്ത് 71 ലക്ഷത്തിലധികം വാട്സ്ആപ് ആക്കൗണ്ടുകള്‍ റദ്ദാക്കിയതായി മെറ്റ കമ്പനി അറിയിച്ചു. 2021 ലെ പുതിയ വിവര സാങ്കേതിക നിയമം അനുസരിച്ചാണ് നടപടി. നവംബര്‍ ഒന്ന് മുതല്‍ 30 വരെ 71,96,000 അക്കൗണ്ടുകളാണു റദ്ദാക്കിയത്.
◾നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചാരണം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെന്നും പ്രചാരണങ്ങള്‍ അവരെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
◾ജപ്പാനില്‍ തിങ്കളാഴ്ച മാത്രം 155 ഭൂചലനങ്ങള്‍. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉള്‍പ്പെടെയാണിത്. ഇന്നലെ പുലര്‍ച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഇഷികാവയില്‍ തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
◾ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ലീ ജേ മ്യുങ്ങിന് കുത്തേറ്റു. ബുസാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഓട്ടോഗ്രാഫ് ചോദിച്ചെത്തിയയാളാണ് ലീ ജേ മ്യുങ്ങിന്റെ കഴുത്തില്‍ കുത്തിയത്.
◾പൊതുമേഖലാ ബാങ്കുകളില്‍ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ കുറയുന്നത് കേന്ദ്രസര്‍ക്കാരിനും ആശങ്കയാകുന്നു. സ്വകാര്യബാങ്കുകളിലാകട്ടെ കാസ നിക്ഷേപം കൂടുകയുമാണ്. ഈ സാഹചര്യത്തില്‍, നഷ്ടമായ നിക്ഷേപകരെ തിരികെയെത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു. 9 ശതമാനത്തോളം പലിശ നല്‍കുന്നതുകൊണ്ട് പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിരനിക്ഷേപം കൂടുന്നുണ്ട്. കടകവിരുദ്ധമാണ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ സ്ഥിതി. സ്വകാര്യബാങ്കുകള്‍ ഇവയ്ക്ക് ഭേദപ്പെട്ട പലിശ നല്‍കുന്നതിനാല്‍ നിക്ഷേപകര്‍ അവിടങ്ങളിലേക്ക് കൂടുമാറുന്നതാണ് പൊതുമേഖലാ ബാങ്കുകളെ വലയ്ക്കുന്നത്. മൊത്തം കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ 43 ശതമാനം ഇപ്പോള്‍ സ്വകാര്യബാങ്കുകളിലാണ്. പൊതുമേഖലാ ബാങ്കുകളില്‍ 41 ശതമാനമേയുള്ളൂ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി 4.5 ശതമാനം നഷ്ടം ഈയിനത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ടായിട്ടുണ്ട്. ശമ്പള അക്കൗണ്ടുകള്‍ വന്‍തോതില്‍ നേടിയെടുക്കാന്‍ സാധിച്ചതാണ് സ്വകാര്യബാങ്കുകള്‍ക്ക് മുഖ്യ നേട്ടമായത്.
◾മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയക്കല്‍ ആപ്പായ വാട്ട്‌സ്ആപ്പ് 2023 നവംബറില്‍ മാത്രം ഇന്ത്യയില്‍ നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകള്‍. ആദ്യമായാണ് മെറ്റ ഒരു മാസം കൊണ്ട് രാജ്യത്ത് ഇത്രയും വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കുന്നത്. പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് നടപടി.സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകള്‍, വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രചരണം തുടങ്ങിയവക്കുപയോഗിച്ച അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. യൂസര്‍മാരില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളും വാട്സ്ആപ്പിന്റെ കണ്ടെത്തലുകളുമൊക്കെ അടിസ്ഥാനമാക്കിയാണ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. നവംബര്‍ 1 മുതല്‍ 30 വരെ കമ്പനി 71,96,000 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അതില്‍ ഏകദേശം 19,54,000 എണ്ണം ഉപയോക്താക്കളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചതായി വാട്ട്‌സ്ആപ്പ് അതിന്റെ പ്രതിമാസ കംപ്ലയന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോം നവംബറില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കുറിച്ചിട്ടുണ്ട്. 8,841 പരാതി റിപ്പോര്‍ട്ടുകളാണ് ആ മാസം മാത്രം ലഭിച്ചത്.
◾ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മലയാളം വെബ് സീരിസ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യുടെ ടീസര്‍ പുറത്ത്. ‘ശരപഞ്ജരം’ സിനിമയില്‍ നടന്‍ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട, കുതിരയെ തടവുന്ന രംഗം അതേപടി അനുകരിക്കുന്ന ഭീമന്‍ രഘുവിനെയാണ് ടീസറില്‍ കാണാനാവുക. അതേ മ്യൂസിക്കുമാണ് ഈ ടീസറിലുള്ളത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസ് ആണ് പാന്‍ ഇന്ത്യന്‍ സുന്ദരി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആര്‍ ഒ.ടി.ടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര്‍ ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
◾മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുള്ളതാണ് ‘ബറോസ്’. മോഹന്‍ലാലാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നതും. മാര്‍ച്ച് 28നായിരിക്കും റിലീസ്. ബറോസിന്റെ പുതിയ പോസ്റ്റര്‍ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ പുറത്തിറക്കിയത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. വാളുമായി കുതിരയുടെ രൂപത്തിലിരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാലിനറെ ബറോസ് ഒരു ഫാന്റസി ചിത്രമായിരിക്കും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന് പുറമേ ബറോസ് എന്ന ചിത്രത്തില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരമുമാണ് സംഗീതം പകരുന്നത്.
◾മൈക്രോ എസ്യുവി വിപണിയില്‍ ടാറ്റ പഞ്ചിനോടും ഹ്യുണ്ടേയ് എക്സ്റ്ററിനോടും മത്സരിക്കാന്‍ മാരുതി സുസുക്കി. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഇവിഎക്സ് എന്ന ഇലക്ട്രിക് കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും പുതിയ വാഹനം വിപണിയില്‍ എത്തിക്കുക. ഈ വര്‍ഷം അവസാനം ഇവിഎക്സും ശേഷം ചെറു എസ്യുവിയും വിപണിയിലെത്തും. ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനപ്പെടുത്തി മൂന്ന് നിര സീറ്റുള്ള വാഹനവും മാരുതി വിപണിയിലെത്തിക്കും. പുതിയ എസ്യുവികള്‍ 2025നും 2027നും ഇടയില്‍ എത്തുമെന്നാണ് പ്രതീക്ഷ. വലിയ എസ്യുവി വൈ 17 എന്ന കോഡ് നാമത്തിലും ചെറു എസ്യുവി വൈ 43 എന്ന കോഡ് നാമത്തിലുമായിരിക്കും വികസിപ്പിക്കുക. നിലവില്‍ എസ്യുവി വിപണിയുടെ 20 ശതമാനം മാരുതിയുടെ കൈവശമാണ്. രണ്ടു മോഡലുകള്‍ കൂടി വിപണിയില്‍ എത്തിച്ച് എസ്യുവി സെഗ്മെന്റിലെ 33 ശതമാനം കൈവശപ്പെടുത്താനാണ് മാരുതിയുടെ ഇപ്പോഴത്തെ പദ്ധതി. വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയുടെ 50 ശതമാനം സ്വന്തമാക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്. അടുത്തിടെ വിപണിയില്‍ എത്തിയ ഫ്രോങ്സും ജിംനിയുടെ ഗ്രാന്‍ഡ് വിറ്റാരയുടെ മികച്ച മുന്നേറ്റമാണ് കമ്പനിയ്ക്ക് നല്‍കിയത്.
◾സുകുമാരന്‍ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകള്‍ മാത്രം കണ്ടിരുന്ന കാലത്തുനിന്നും, ആനയെ മൊത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി കാണുന്ന ഇക്കാലംവരെയുള്ള അനുഭവകഥകള്‍. കുറുവാദ്വീപില്‍ വന്നും പോയുമിരിക്കുന്ന ആനകള്‍ ഇവിടെ കഥകളും കഥാപാത്രങ്ങളുമാകുന്നു. ‘കുറു – ആനക്കഥകള്‍’. സുകുമാരന്‍ ചാലിഗദ്ധ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 216 രൂപ.
◾പല ഭക്ഷണങ്ങളും മൊത്തം അല്ലെങ്കില്‍ എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ എച്ച്ഡിഎല്‍ (നല്ല) കൊളസ്ട്രോള്‍ അനുപാതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല, ചില മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും എച്ച്ഡിഎല്‍ അളവ് ഉയര്‍ത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ഈ ഭക്ഷണങ്ങള്‍ കഴിക്കാം. പോളിഫെനോള്‍സ് കൂടുതലുള്ള ഒലീവ് ഓയില്‍ കഴിക്കുന്നതിലൂടെ എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ ഗുണം വര്‍ദ്ധിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഫ്ളാക്സ് സീഡില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്ളാക്സ് സീഡ് വെള്ളത്തില്‍ കുതിര്‍ത്തോ സാലഡിനൊപ്പമോ കഴിക്കാം. നട്‌സ്, ബദാം, പിസ്ത, മറ്റ് നട്സുകള്‍ നല്ല കൊളസ്ട്രോള്‍ കൂട്ടുന്നതിന് സഹായിക്കുന്നു. നട്സില്‍ ധാരാളം നാരുകളും പ്ലാന്റ് സ്റ്റിറോളുകളും ഉള്‍പ്പെടുന്നു. പ്ലാന്റ് സ്റ്റിറോളുകള്‍ ശരീരത്തെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. ദിവസവും ഓട്‌സ് കഴിക്കുന്നത് മൊത്തം കൊളസ്‌ട്രോളിന്റെയും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന സംയുക്തമാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. ധാന്യങ്ങള്‍ എല്‍ഡിഎല്ലിന്റെയും മൊത്തം കൊളസ്ട്രോളിന്റെയും അളവ് കുറച്ചേക്കാം. ധാന്യങ്ങളില്‍ നാരുകളാണ് അടങ്ങിയിരിക്കുന്നത്. പ്രത്യേകിച്ച് ലയിക്കുന്ന നാരുകള്‍ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സ?ഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.33, പൗണ്ട് – 106.25, യൂറോ – 91.92, സ്വിസ് ഫ്രാങ്ക് – 98.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.94, ബഹറിന്‍ ദിനാര്‍ – 221.11, കുവൈത്ത് ദിനാര്‍ -271.24, ഒമാനി റിയാല്‍ – 216.47, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 62.93.