P5 yt cover

https://dailynewslive.in/ വയനാട് ദുരന്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കുന്നതില്‍ കേരളം കാലതാമസം വരുത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ടുള്ള സഹായം വൈകുന്നതില്‍ പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമര്‍പ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനം വിശദ നിവേദനം നല്കിയത് നവംബര്‍ 13ന് മാത്രമാണെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിപ്പിച്ചുവെന്നും ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കിയെന്നും ഇനിയും കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു. അതേസമയം ഇത്തരം മുടന്തന്‍ ന്യായങ്ങളല്ല, അടിയന്തര സഹായമാണ് വയനാട്ടുകാര്‍ക്ക് ആവശ്യമെന്ന് പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ പ്രതികരിച്ചു.

https://dailynewslive.in/ രാജ്യസഭയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെടുത്തെന്ന് ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍. കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിംഗ്‌വിയുടെ ഇരിപ്പിടത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തതെന്നും അന്വേഷണം പ്രഖ്യാപിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകാതെ നിഗമനത്തിലെത്തരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. എന്നാല്‍ അഞ്ഞൂറിന്റെ ഒരു നോട്ടുമായാണ് സഭയില്‍ പോയതെന്നും ആരോപണം ഞെട്ടിച്ചുവെന്നും മനു അഭിഷേക് സിംഗ്‌വി പ്രതികരിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 5 ലെ വിജയി : തങ്കമ്മു, കുളിക്കിളിയാട്, കോട്ടപ്പുറം പോസ്റ്റ്, പാലക്കാട്‌*

https://dailynewslive.in/ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് അപ്രയോഗികമാണെന്നും കോടതിയുടെ ചില നിരീക്ഷണങ്ങളോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജന്‍. ഈ സാഹചര്യത്തില്‍ നിയമ നിര്‍മ്മാണത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആലോചന നടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ ആഴ്ച തന്നെ ഉന്നതതല യോഗം വിളിക്കുമെന്നും റവന്യു മന്ത്രി വിവരിച്ചു.

https://dailynewslive.in/ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാട്ടക്കരാര്‍ വ്യവസ്ഥകള്‍ മുഴുവന്‍ ടീകോം ലംഘിച്ചതിനാല്‍ 246 ഏക്കര്‍ ഭൂമി അടിയന്തരമായി തിരിച്ചെടുക്കണമെന്നും വെറും പത്ത് മിനിട്ട് കൊണ്ട് ചെയ്യാവുന്ന നടപടിയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

https://dailynewslive.in/ വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസത്തിന് 20 കോടി 44 ലക്ഷം രൂപ സമാഹരിച്ചുവെന്ന് ഡിവൈഎഫ്‌ഐ. പണമായി എത്തിയ സഹായം മാത്രമാണിതെന്നും മറ്റ് സഹായ വാഗ്ദാനങ്ങള്‍ വേറെയും ഉണ്ടെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കേരളമെന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യം ശക്തമായി ഉയര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി പറയുകയാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി 12 ന് വീണ്ടും പരിഗണിക്കും.

https://dailynewslive.in/ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുന്‍പ് തീരുമാനം വന്നേക്കും. കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ധാരണയായെന്നാണ് സൂചന. തീരുമാനം വൈകരുതെന്നും, വൈകാതെ തന്നെ സജീവ പ്രവര്‍ത്തനത്തില്‍ ഇറങ്ങണമെന്നാണാഗ്രഹമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് ഡോ.പി.സരിനൊപ്പം നിന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാവ് എകെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേരും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ചായിരുന്നു ഷാനിബ് യൂത്ത് കോണ്‍ഗ്രസ് വിട്ടത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ വടകരയില്‍ ഒമ്പത് വയസുകാരിയായ ദൃഷാനയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷജില്‍ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും വടകര റൂറല്‍ എസ്പി പറഞ്ഞു. ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. പ്രതി ഇപ്പോള്‍ വിദേശത്താണെന്നും പൊലീസ് അറിയിച്ചു. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അതോടൊപ്പം കാര്‍ കണ്ടെത്തിയതും പ്രതിയെ തിരിച്ചറിഞ്ഞതും ആശ്വാസമാണെന്നും ഇന്‍ഷ്വറന്‍സ് കിട്ടുമെന്ന പ്രതീക്ഷയും ഇപ്പോള്‍ ഉണ്ടെന്നും ദൃഷാനയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകള്‍ സംബന്ധിച്ച് സൂരക്ഷാ ചട്ടങ്ങള്‍ ഉറപ്പാക്കാന്‍ കെ എസ് ഇ ബിക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യാത്തതെന്തുകൊണ്ടാണെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും കേബിള്‍ വലിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കെ എസ് ഇ ബി വിശദീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

https://dailynewslive.in/ കെഎം മാണിക്ക് എതിരെ നിയമസഭയ്ക്ക് പുറത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാക്കളായ എ.എ.റഹീം എം.പിയെയും എം.സ്വരാജിനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 4 കോടതിയാണ് വെറുതെവിട്ടത്. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് നിയമസഭ ഉപരോധിച്ച സംഭവത്തിലായിരുന്നു കേസ്.

https://dailynewslive.in/ ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയില്‍ ഹാജരാക്കും. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയില്‍ ഹാജരായത്.

https://dailynewslive.in/ ശബരിമലയില്‍ നടന്‍ ദിലീപ് വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ എസ് മധു വിജിലന്‍സ് പിടിയിലായി. കോര്‍പറേഷന്റെ പള്ളുരുത്തി സോണല്‍ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കെട്ടിടത്തിന് എന്‍ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം മധുവിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

https://dailynewslive.in/ തളിക്കുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളിന്റെ മതില്‍ ദേശീയപാതയുടെ കാന നിര്‍മാണത്തിലെ അശ്രദ്ധകൊണ്ട് തകര്‍ന്നു. സ്‌കൂള്‍ കെട്ടിടത്തിനു മുന്നിലെ മതിലും ഗ്രൗണ്ടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച മതിലും തകര്‍ന്നിട്ടുണ്ട്. മതിലിനരികിലെ മണ്ണിടിഞ്ഞ് മഴവെള്ള സംഭരണി തകരുമെന്ന നിലയിലാണ്. ദേശീയപാത നിര്‍മാണത്തിനായി സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഒരു ഭാഗവും നേരത്തേ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കായിക മത്സരങ്ങള്‍ക്കും പരിശീലനത്തിനും പരിമിതി നേരിടുകയാണ്.

https://dailynewslive.in/ ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി നിലവില്‍ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി നാളെയോടെ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 11നോ 12നോ ശേഷം കേരളത്തില്‍ വീണ്ടും മഴ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.

https://dailynewslive.in/ ചാലക്കുടി ചിറങ്ങര റെയില്‍വേ മേല്‍പ്പാലം ശനിയാഴ്ച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. മേല്‍പ്പാലത്തിന്റെ പെയിന്റിങ്, കൈവരികളില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നത് തുടങ്ങി അവസാനഘട്ട പണികളും പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം നടത്തുന്നത്. സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

https://dailynewslive.in/ യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്കടക്കം മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ്. പ്രതികളായ എസ് എഫ് ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. എന്നാല്‍ പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൂവച്ചല്‍ സ്വദേശിയായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്.

https://dailynewslive.in/ തിരുവനന്തപുരം മൃഗശാലയിലെ ഗ്രേസി എന്ന പെണ്‍സിംഹത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയില്‍നിന്ന് മരുന്നെത്തിച്ചു. ക്രോണിക്ക് അറ്റോപിക്ക് ഡെര്‍മറ്റൈറ്റിസ് എന്ന ത്വക്ക് രോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അമേരിക്കയില്‍നിന്ന് മരുന്ന് ഇറക്കുമതി ചെയ്തത്. ഒരു ഡോസിന് ശരാശരി പതിനയ്യായിരം രൂപ വിലവരുന്ന മരുന്നിന്റെ നാല് ഡോസുകള്‍ ആണ് എത്തിച്ചത്.

https://dailynewslive.in/ ആലപ്പുഴ കളര്‍കോട് ഉണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കി സഹപാഠികള്‍. വിദേശത്തുനിന്ന് ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ പൊതുദര്‍ശനത്തിന് ശേഷം ആല്‍ബിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് സംസ്‌കാരം.

https://dailynewslive.in/ കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊട്ടിയം സ്വദേശി ലാലുവിനെയാണ് സര്‍ജിക്കല്‍ വാര്‍ഡിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം മറ്റൊരു രോഗിയുടെ കൂട്ടിരിപ്പിനായി എത്തിയപ്പോളുണ്ടായ ആത്മഹത്യാശ്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കുകയായിരുന്നു.

https://dailynewslive.in/ കണ്ണൂര്‍ ധര്‍മ്മശാല ചേലേരിയില്‍ സ്‌കൂട്ടറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ആംസ്റ്റെക് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പിസി മുഹമ്മദാണ് മരിച്ചത്. സ്‌കൂട്ടറും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്‌സ് ഓട്ടോയും തമ്മിലിടിച്ചായിരുന്നു അപകടം.

https://dailynewslive.in/ പതിനൊന്നാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി). യോഗത്തില്‍ 4:2 എന്ന ഭൂരിപക്ഷത്തോടെ പലിശ നിരക്ക് കുറക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു എംപിസി. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് പലിശ കുറയ്ക്കാത്തതിന്റെ കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്.

https://dailynewslive.in/ അമേരിക്കയിലെ പ്രശസ്തമായ ഇന്‍ഷുറന്‍സ് സ്ഥാപനമായ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ സിഇഒ ബ്രയാന്‍ തോംസണ്‍ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടയില്‍ നിന്നുള്ള കുറിപ്പുകളും അന്വേഷണ വിധേയമാക്കുന്നു. ഇന്‍ഷുറന്‍സ് വ്യവസായ രംഗത്ത് പതിവായി ഉപയോഗിക്കപ്പെടുന്ന മൂന്ന് വാക്കുകളായ കാലതാമസം എന്നര്‍ത്ഥമാക്കുന്ന ഡിലേ, നിഷേധിക്കുക എന്നര്‍ത്ഥം വരുന്ന ഡെനി, തരം താഴ്ത്തുക എന്നര്‍ത്ഥം വരുന്ന ഡിപോസ് എന്നീ മൂന്ന് വാക്കുകളാണ് വെടിയുണ്ടകളുടെ ഷെല്ലില്‍ കുറിച്ചിരുന്നത്.

https://dailynewslive.in/ പ്രഭാത പ്രാര്‍ത്ഥനകള്‍ക്കിടെ ജൂത ദേവാലയത്തിന് തീയിട്ട് അജ്ഞാതര്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ ജൂത ദേവാലയമായ അഡാസ് ഇസ്രയേല്‍ സിനഗോഗാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കത്തിനശിച്ചത്. അഗ്‌നിരക്ഷാ സേന സംഭവ സ്ഥലത്തേക്ക് എത്തിയപ്പോഴേയ്ക്കും കത്തിനശിച്ച നിലയിലായിരുന്നു ദേവാലയമുണ്ടായിരുന്നത്.

https://dailynewslive.in/ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ ഷേഖ് ഹസീനക്ക് ബംഗ്ലാദേശ് കോടതിയില്‍ തിരിച്ചടി. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരായ വിമര്‍ശനങ്ങളാണ് ഹസീനക്ക് കോടതിയില്‍ തിരിച്ചടിയായത്. മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരനാണെന്ന ആരോപണം വ്യാപകമായി ചര്‍ച്ചയായതോടെ ഹസീനയുടെ പ്രസംഗങ്ങള്‍ക്ക് കോടതി വിലക്ക് പ്രഖ്യാപിച്ചു.

https://dailynewslive.in/ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 180 റണ്‍സിന് പുറത്ത്. അഡലെയ്ഡില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ ബോളില്‍ തന്നെ യശസ്വി ജയ്‌സ്വി ജയ്‌സ്വാളിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് കരുത്തുകാട്ടി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ 37 റണ്‍സെടുത്ത കെ.എല്‍.രാഹുലും 31 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും പുറത്തായതിനു പിന്നാലെ എത്തിയ വിരാട് കോലിക്കും റിഷഭ് പന്തിനും രോഹിത് ശര്‍മക്കും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായില്ല. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയെ 150 റണ്‍സിന് മുകളിലെത്തിക്കാന്‍ സഹായിച്ചത്. ആറ് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

https://dailynewslive.in/ തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്താതെ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ 6.5 ശതമാനത്തില്‍ നിലനിര്‍ത്തി. വായ്പ പലിശ നിരക്കുകളിലും മാറ്റമുണ്ടാവില്ല. അതേസമയം പണലഭ്യത വര്‍ധിപ്പിക്കാന്‍ കരുതല്‍ ധനാനുപാതം കുറച്ചു. 4.5 ശതമാനത്തില്‍ നിന്ന് നാലുശതമാനമായാണ് കുറച്ചത്. ഇതിലൂടെ ബാങ്കുകളുടെ കൈവശം 1.16 ലക്ഷം കോടി രൂപയുടെ പണലഭ്യതയ ഉറപ്പുവരുത്തി. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും തുടരും. എന്‍ആര്‍ഐകളുടെ വിദേശ കറന്‍സി നിക്ഷേപത്തിന്മേലുള്ള പലിശനിരക്ക് വര്‍ധിപ്പിച്ചു. 2025 മാര്‍ച്ച് വരെ ഇതിന്റെ ആനുകൂല്യം ലഭിക്കും. ഈട് നല്‍കാതെ തന്നെ കര്‍ഷകര്‍ക്ക് ഇനി രണ്ടുലക്ഷം രൂപ വരെ വായ്പ എടുക്കാം. നിലവില്‍ പരിധി 1.6 ലക്ഷം രൂപയായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ജി.ഡി.പി വളര്‍ച്ചാ പ്രവചനം 6.6 ശതമാനമാണ്.

https://dailynewslive.in/ 2026 പകുതിയോടെ ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്കെത്തും. ഉപകരണങ്ങളുടെ നൂതനത്വത്തിനും ഗുണനിലവാരത്തിനും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് കഴിയുമെന്നാണ് സൂചന. വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഐഫോണില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്നാണ് സൂചന, ലക്ഷക്കണക്കിന് മടക്കുകള്‍ ചെയ്യാന്‍ കഴിയുന്ന 7.9 ഇഞ്ച്, 8.3 ഇഞ്ച് ഫ്ലെക്സിബിള്‍ ഓലെഡ് ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക. അടുത്ത വര്‍ഷം ആപ്പിള്‍ ഇറക്കിയേക്കും എന്നു കരുതുന്ന സ്മാര്‍ട്ട്‌ഫോണ്‍ സീരിസില്‍ ഒരു ‘എയര്‍’ മോഡലും കണ്ടേക്കുമെന്ന് ബിജിആര്‍. കനം കുറവുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ക്കാണ് എയര്‍ വിശേഷണം ലഭിക്കുന്നത്. മാക്ബുക്ക് എയര്‍, ഐപാഡ് എയര്‍ എന്നിങ്ങനെയുള്ള പേരുകള്‍ അതിനെ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷത്തെ ഐഫോണ്‍ 17 സീരിസില്‍ ഒരു എയര്‍ മോഡല്‍ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ സ്വന്തമാക്കി ‘പുഷ്പ 2’. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 175.1 കോടി നേടി എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്‍ ചിത്രം ‘ജവാന്‍’ സിനിമയുടെ കളക്ഷനെയാണ് പുഷ്പ 2 മറികടന്നിരിക്കുന്നത്. 75 കോടിയോളമാണ് ജവാന്‍ ആഗോള കളക്ഷന്‍. ആഗോള കളക്ഷന്‍ വരുമ്പോള്‍ 200 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലാണ് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. 85 കോടി. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. ഇതോടെ ഷാരൂഖ് ഖാന്റെ ജവാന്റെ 64 കോടിയുടെ റെക്കോര്‍ഡ് മറികടക്കാനും ഹിന്ദി പതിപ്പിനായി. തമിഴില്‍ നിന്നും ആദ്യ ദിനം ഏഴ് കോടിയാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം നേടി. ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്.

https://dailynewslive.in/ ഡിസ്‌നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിച്ച ‘ഫാര്‍മ’ വെബ്സീരിസില്‍ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം നിവിന്‍ പോളി. 1000 ബേബീസിന് ശേഷമെത്തുന്ന മലയാളത്തിലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വെബ് സിരീസാണിത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 55-ാം എഡിഷനില്‍ ഫാര്‍മ വെബ് സീരിസിന്റെ വേള്‍ഡ് പ്രീമിയറില്‍ സീരിസിലെ നടീനടന്മാരായ നരേന്‍, ശ്രുതി രാമചന്ദ്രന്‍, രജിത് കപൂര്‍, ആലേഖ് കപൂര്‍,വീണ നന്ദകുമാര്‍, മുത്തുമണി തുടങ്ങിയവരും ടെക്‌നിഷ്യന്മാരും റെഡ് കാര്‍പ്പറ്റില്‍ പങ്കെടുത്തു. ഒരു സാധാരണ സെയില്‍സ്മാന്റെ ജീവിതത്തിലൂടെയാണ് ഫാര്‍മയുടെ കഥ വികസിക്കുന്നത്. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണ്‍ ആണ് ഫാര്‍മ വെബ് സീരീസ് സംവിധാനം ചെയ്തത്. നിവിന്‍ പൊളിക്ക് പുറമെ രജിത് കപൂര്‍, ആലേഖ് കപൂര്‍, നരേന്‍, ബിനു പപ്പു, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, മുത്തുമണി എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് സീരിസില്‍.

https://dailynewslive.in/ കാറുകളുടെ വില കൂട്ടി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ജനുവരി ഒന്നുമുതല്‍ കാറുകളുടെ വിലയില്‍ നാലുശതമാനം വരെ വര്‍ധന വരുത്തുമെന്നാണ് മാരുതി സുസുക്കിയുടെ പ്രഖ്യാപനം. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും കണക്കിലെടുത്ത് 2025 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വില വര്‍ധന 4% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മോഡലുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും. ജനുവരി ഒന്നുമുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മാരുതിയുടെ നടപടി. ജനുവരി 1 മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് അറിയിച്ചു. 25,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.

https://dailynewslive.in/ മദ്ധ്യകേരളത്തില്‍ പെരുമ്പാവൂരിന്റെ പരിസരഭൂമികയായ, വളയന്‍ചിറങ്ങരയില്‍ പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത് രാത്രിയില്‍ കുട്ടയും വട്ടിയും കുടയും നെയ്ത് പട്ടിണികൂടാതെ കഴിയാന്‍ വക കണ്ടെത്തുക. അയിത്തം കല്പിച്ച് സമൂഹം പടിക്കു പുറത്ത് നിര്‍ത്തിയ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ, മാധവന്‍ എന്ന വ്യക്തിയുടെ ജീവിത വിജയത്തിന്റെ ചിത്രീകരണത്തിലൂടെ ഹൃദ്യമായി അവതരിപ്പിക്കുന്ന ആത്മകഥ. കേവലമായ സാമൂഹ്യവ്യവസ്ഥയില്‍നിന്ന് സ്വയം പ്രതിരോധിച്ചുകൊണ്ട് കീഴാളജീവിതത്തിന്റെ തീക്ഷ്ണതയും ദൈന്യതയും മറികടന്ന ഒരു മനുഷ്യന്റെ ജീവിതകഥ. ഇത് ഒരേസമയം മണ്ണിനോട് മല്ലടിച്ച് മുന്നേറിയ ഒരു തൊഴിലാളിയുടെയും പിന്നീട് സ്വയം ആര്‍ജിച്ചെടുത്ത ഉദ്യോഗത്തിന്റെ ഉന്നതപടവുകള്‍ കയറിയ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെയും അനുഭവരേഖ. ‘മുണ്ടകന്‍കൊയ്ത്തും മുളയരിപ്പയസവും’. പി.കെ മാധവന്‍. ഡിസി ബുക്സ്. വില 324 രൂപ.

https://dailynewslive.in/ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഇന്ത്യയിലാണെന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. അതില്‍ നല്ലൊരു ശതമാനവും യുവാക്കളാണെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. മോശം ജീവിതശൈലി, സമ്മര്‍ദം, ജനിതകം തുടങ്ങിയവയാണ് യുവാക്കളില്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍. യുവാക്കള്‍ക്കിടയില്‍ പ്രമേഹസാധ്യത കുറയ്ക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം ആരോഗ്യകരമായ ഡയറ്റ് പിന്തുടരുകയെന്നതാണ്. പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. കൂടാതെ പ്രോസസ്ഡ് ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വ്യായാമത്തിന്റെ അഭാവം യുവാക്കള്‍ക്കിടയില്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ്, മാനസികാവസ്ഥ, സമ്മര്‍ദം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് നേരം മിതമായ വ്യായാമം ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. വിട്ടുമാറാത്ത മാനസിക സമ്മര്‍ദം പ്രമേഹസാധ്യത വര്‍ധിപ്പിക്കും. ശ്വസനവ്യായാമം, മെഡിറ്റേഷന്‍ തുടങ്ങിയവയിലൂടെ സമ്മര്‍ദത്തെ നിയന്ത്രിച്ചു നിര്‍ത്താം. കൂടാതെ ആരോഗ്യത്തിന് ഹാനികരമായ പുകവലി, മദ്യപാനം എന്നിവ പാടെ ഉപേക്ഷിക്കാനും ശ്രദ്ധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതില്‍ ഉറക്കത്തിന് വലിയ പങ്കുണ്ട്. ഉറക്കമില്ലായ്മ പോലുള്ള ഉറക്ക പ്രശ്‌നങ്ങള്‍ ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രീ ഡയബറ്റിസ് നേരത്തെ കണ്ടെത്തുന്നത് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. രക്ത പരിശോധന ഉള്‍പ്പെടെ വാര്‍ഷിക ആരോഗ്യ പരിശോധനകള്‍ അപകടസാധ്യത നേരത്തെ തിരിച്ചറിയാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.67, പൗണ്ട് – 108.11. യൂറോ – 89.62, സ്വിസ് ഫ്രാങ്ക് – 96.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.42, ബഹറിന്‍ ദിനാര്‍ – 224.57, കുവൈത്ത് ദിനാര്‍ -275.50, ഒമാനി റിയാല്‍ – 219.91, സൗദി റിയാല്‍ – 22.54, യു.എ.ഇ ദിര്‍ഹം – 23.05, ഖത്തര്‍ റിയാല്‍ – 23.26, കനേഡിയന്‍ ഡോളര്‍ – 60.33.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *