sunset 3

https://dailynewslive.in/ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നുള്ള ടീകോമിന്റെ പിന്‍മാറ്റത്തിന് പിന്നാലെ വിവാദങ്ങള്‍. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്ന ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്. 2007ലെ സ്മാര്‍ട്ട് സിറ്റി കരാര്‍ പ്രകാരം പദ്ധതി പരാജയപ്പെട്ടാല്‍ ടി കോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നാണ് റിപ്പോര്‍ട്ട് . ടീകോമിന് സര്‍ക്കാര്‍ ഒരു നഷ്ടപരിഹാരവും നല്‍കേണ്ടതില്ലെന്ന് കരാറൊപ്പിട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവും പ്രതികരിച്ചു.

https://dailynewslive.in/ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്‍ വന്‍ ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന്‍ എംപിയും വ്യക്തമാക്കി. ദശാബ്ദങ്ങളായി അടയിരുന്ന ഒരു പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് എന്തുസന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും കെ.സുധാകരന്‍ ചോദിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 4 ലെ വിജയി : ഉമാദേവി, ചെങ്ങളായി പോസ്റ്റ്, കണ്ണൂര്‍*

https://dailynewslive.in/ സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നില്ലെന്നും,സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. ടീകോം കരാര്‍ പിന്‍മാറാന്‍ നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നതായും ഒരു കമ്മിറ്റി രൂപീകരിച്ച് അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ടീ കോം യുഎഇക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ലെന്നും പദ്ധതിയില്‍ കാര്യമായി പ്രവര്‍ത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രണ്ടുകൂട്ടരുടെയും താല്പര്യ പ്രകാരമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണെന്നും വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിതെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം പൂര്‍ണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അഴിമതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും പറഞ്ഞു. ടീകോം വാഗ്ദാന ലംഘനം നടത്തിയ കമ്പനിയാണ് അതിനാല്‍ ടീകോം ആണ് നഷ്ടപരിഹാരം നല്‍കേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ കേരള ചരിത്രത്തിലെ ഒരു പ്രധാന രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മരണാസന്നമായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്ന് ചെറിയാന്‍ ഫിലിപ്പ്. പ്രവര്‍ത്തനം നിലച്ചു കൊണ്ടിരിക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റിയെ സര്‍ക്കാര്‍ അധീനതയിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രായോഗികമല്ലെന്നും 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിയ്ക്ക് ഭീമമായ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ കേരളത്തിന്റെ ദേശീയപാതാ പദ്ധതികള്‍ക്ക് എത്ര ലക്ഷം കോടിയും നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നും നിര്‍മാണ സാമഗ്രികളുടെ ജി.എസ്.ടി. വേണ്ടെന്നുവെച്ചാല്‍ സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നല്‍കേണ്ടതില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 5000 കോടി രൂപ നല്‍കിയതായും കൂടുതല്‍ തുക നല്‍കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

https://dailynewslive.in/ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പറയുന്നു. സിപിഎമ്മും നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു.

https://dailynewslive.in/ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അടിയന്തിര മെഡിക്കല്‍ പരിശോധനയ്ക്ക് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നല്‍കും. രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിച്ച സംഭവത്തിന്റെയും കൂടുതല്‍ കുഞ്ഞുങ്ങളെ മര്‍ദ്ദിക്കാറുണ്ടെന്ന് മുന്‍ ആയ വെളിപ്പെടുത്തിയതിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പ്രത്യേക സംഘത്തില്‍ മാനസികാരോഗ്യ വിദഗ്ധരും ഉണ്ടാകും.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ച ഭാഗ്യവാന്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാര്‍. കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്ന് എടുത്ത പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനം. കരുനാഗപ്പള്ളിയില്‍ ഫാം ബിസിനസ് നടത്തുന്നയാളാണ് ദിനേശ് എന്നും ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു.

https://dailynewslive.in/ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെയുള്ള അധ്യായം ഡിസംബറില്‍ പൂര്‍ത്തിയാവുമെന്നും ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതുമെന്നും പാര്‍ട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കുമെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. എന്നാല്‍ ആത്മകഥയുടെ പേര്പരിപ്പുവടയും കട്ടന്‍ചായയും എന്നായിരിക്കില്ലെന്നും തന്നെ പരിഹസിക്കാനായി മാധ്യമ രംഗത്തുള്ളവര്‍ ഇത് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

https://dailynewslive.in/ ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വാഹനം ഓടിച്ച ഗൗരിശങ്കറെ പ്രതി ചേര്‍ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ ആലപ്പുഴ കളര്‍കോട് 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനത്തിന്റെ ഉടമ ഷാമില്‍ ഖാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് ലൈസന്‍സ് വാങ്ങിയത് അപകട ശേഷമെന്ന് വിവരം. അപകടത്തില്‍ മരിച്ച അബ്ദുല്‍ ജബ്ബാറിന്റെ ലൈസന്‍സാണ് കാറുടമ സഹോദരനില്‍ നിന്ന് വാങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഷാമില്‍ ഖാന്‍ വാഹനം നല്‍കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

https://dailynewslive.in/ ആലപ്പുഴയിലെ അപകടത്തിനിടയാക്കിയ കാറുടമ ഷാമില്‍ ഖാന്‍ ഗൂഗിള്‍പേ വഴി പണം വാങ്ങിയതായി പൊലീസ് കണ്ടെത്തിയെന്ന് ആലപ്പുഴ ആര്‍ടിഒ ദിലു കെ വ്യക്തമാക്കി. എന്നാല്‍ റെന്റ് എ ക്യാബിനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല. നിയമ വിരുദ്ധമായി റെന്റ് എ ക്യാബ് നല്‍കിയതിനാല്‍ ആര്‍സി ബുക്ക് റദ്ദാക്കുമെന്നും വാഹന ഉടമയ്ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടി ഉണ്ടാകുമെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.

https://dailynewslive.in/ എലത്തൂരില്‍ എച്ച്.പി.സി.എല്‍ ടാങ്കില്‍നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്.പി.സി.എല്ലിന് വീഴ്ച സംഭവിച്ചെന്ന് ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി. പ്ലാന്റില്‍ വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും ഓവര്‍ഫ്ലോ ഉണ്ടായെന്നും അലാം സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നുമാണ് എച്ച്.പി.സി.എല്‍. അധികൃതര്‍ വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷിക്കാനുള്ള നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാദൗത്യം വിഫലമായി. പാലപ്പിള്ളി എലിക്കോട് നഗറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടിയാണ് ചരിഞ്ഞത്. എലിക്കോട് റാഫി എന്നയാളുടെ വീട്ടിയെ കുഴിയിലാണ് കാട്ടാന വീണ് കിടന്നത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ആനയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.

https://dailynewslive.in/ സംഭല്‍ വിഷയത്തേക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചതിന് പിന്നാലെ ലോക്‌സഭ ഉച്ചയ്ക്കു ശേഷം രണ്ടുമണിവരെ നിര്‍ത്തിവെച്ചു. അദാനി ഗ്രൂപ്പിനെതിരേ യു.എസില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.

https://dailynewslive.in/ കര്‍ണാടക ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ തേടി കേരളം ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. കര്‍ണാടകയില്‍ മാത്രം 16 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു.

https://dailynewslive.in/ അന്താരാഷ്ട്ര ചീറ്റ ദിനത്തില്‍ ആണ്‍ ചീറ്റപ്പുലികളാകളായ അഗ്നിയെയും വായുവിനെയും കുനോ നാഷണല്‍ പാര്‍ക്കിലെ സംരക്ഷിത വനത്തിലേക്ക് തുറന്നു വിട്ടു. മുതിര്‍ന്ന വന്യജീവി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ എല്ലാ തരത്തിലുമുള്ള സുരക്ഷാ നടപടികളും ഉറപ്പാക്കിക്കൊണ്ടാണ് പുതിയ പരിതസ്ഥിതിയിലേക്ക് അവരെ മാറ്റിയത്. ഇതിനായുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പ് തന്നെ ആരംഭിച്ചിരുന്നുവെന്ന് കുനോയിലെ അധികൃതര്‍ പറഞ്ഞു.

https://dailynewslive.in/ മെട്രോ ട്രെയിന്റെ സിഗ്നലിംഗ് കേബിളുകള്‍ കാണാതായതിനാല്‍ ദില്ലി മെട്രോ സര്‍വ്വീസിലെ ബ്ലൂ ലൈനില്‍ നിരവധി സര്‍വ്വീസുകള്‍ വൈകി. വ്യാഴാഴ്ചയാണ് സംഭവം. ദ്വാരക സെക്ടര്‍ 21 മുതല്‍ നോയിഡ ഇലക്ട്രോണിക് സിറ്റി വൈശാലിയിലേക്കുള്ള സര്‍വ്വീസുകളാണ് വൈകിയത്. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതിന് പിന്നാലെ ട്രെയിനുകള്‍ വളരെ നിയന്ത്രിതമായ വേഗതയില്‍ സഞ്ചരിക്കേണ്ടതായി വരികയായിരുന്നുവെന്നാണ് ഡിഎംആര്‍സി വിശദമാക്കുന്നത്.

https://dailynewslive.in/ ലോകത്തിലെ ഏറ്റവും മോശം എയര്‍ലൈനുകളുടെ പട്ടികയില്‍ ഇടംനേടി ഇന്‍ഡിഗോ. രാജ്യത്തെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ പട്ടികയില്‍ 103-ാം സ്ഥാനത്താണ്. എയര്‍ഹെല്‍പ് ഇന്‍കോപ്പറേറ്റാണ് 2024-ലെ ഏറ്റവും മോശം എയര്‍ലൈനുകളുടെ പട്ടിക പുറത്തുവിട്ടത്. അതേസമയം, ഈ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയിരിക്കുകയാണ് ഇന്‍ഡിഗോ.

https://dailynewslive.in/ ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയിലാണ് ഷെയ്ഖ് ഹസീന സംസാരിച്ചത്. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണെന്നും ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ യൂനുസ് പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചു. പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഹസീന വ്യക്തമാക്കി.

https://dailynewslive.in/ ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച പ്രോബ-3 ന്റെ വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. സൗരപര്യവേഷണത്തിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ-3.

https://dailynewslive.in/ പലസ്തീനികളെ വീടുകളില്‍ നിന്ന് പുറത്തിറക്കാന്‍ ഇസ്രയേല്‍ സൈന്യം കരയുന്ന കുട്ടികളുടെയും സഹായത്തിന് നിലവിളിക്കുന്ന സ്ത്രീകളുടെയും ശബ്ദങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ഡ്രോണുകളില്‍ നിന്ന് ഉയരുന്ന ഇത്തരം ശബ്ദങ്ങള്‍ കേട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്ക് നേരെ ഡ്രോണുകളില്‍ നിന്നുതന്നെ വെടിവെയ്ക്കുകയുമായിരുന്നു എന്ന് മനുഷ്യാവകാശ സംഘടനയായ യൂറോ മെഡ് ഹ്യൂമണ്‍ റൈറ്റ്സ് മോണിട്ടറിന്റെ ഭാരവാഹിയും മാധ്യമ പ്രവര്‍ത്തകയുമായ മാഹാ ഹുസൈനി പറഞ്ഞു.

https://dailynewslive.in/ യുഎഇ ദേശീയ ദിനാഘോഷത്തില്‍ അല്‍ ഐന്‍ നഗരത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഏറ്റവും നീളം കൂടിയ വെടിക്കെട്ടിനുള്ള റെക്കോര്‍ഡാണ് അല്‍ ഐന്‍ നഗരത്തില്‍ നടന്ന വെടിക്കെട്ടിന് ലഭിച്ചത്. 11.1 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ മാസം 2ന് അല്‍ ഐന്‍ മുന്‍സിപ്പാലിറ്റി വെടിക്കെട്ട് സംഘടിപ്പിച്ചത്. 51 പ്ലാറ്റ്ഫോമുകളില്‍ നിന്ന് സംഘടിപ്പിച്ച വെടിക്കെട്ട് 50 സെക്കന്‍ഡ് മാത്രമാണ് നീണ്ടുനിന്നത്.

https://dailynewslive.in/ ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് ചെറുബോട്ടില്‍ കടക്കാന്‍ ശ്രമിക്കവേ മണല്‍ തിട്ടയില്‍ ഇടിച്ച് നിന്ന ബോട്ടിലെ 85 കുടിയേറ്റക്കാരെ ഫ്രഞ്ച് നാവിക സേന രക്ഷപ്പെടുത്തി. അനധികൃത കുടിയേറ്റ ശ്രമത്തിനിടയില്‍ ബുധനാഴ്ചയാണ് സംഭവം. കുടിയേറ്റക്കാരുമായി ചാനല്‍ മുറിച്ച് കടക്കാനെത്തിയ ബോട്ട് മണല്‍ തിട്ടയില്‍ ഇടിച്ച് നിന്നതിന് പിന്നാലെയാണ് നാവിക സേന സഹായത്തിനെത്തിയത്.

https://dailynewslive.in/ അടിയന്തര പട്ടാള നിയമം പിന്‍വലിച്ചതിന് ശേഷം രാജ്യമൊട്ടാകെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി. ഇതിനിടയില്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പ്രതിപക്ഷം പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിരിക്കുകയാണ്. ഇതില്‍ ശനിയാഴ്ച വോട്ടെടുപ്പുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://dailynewslive.in/ നാസയുടെ അടുത്ത തലവനായി ഓണ്‍ലൈന്‍ പേയ്‌മെന്റ് കോടീശ്വരനും ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രികനുമായ ജാരെഡ് ഐസക്മാനെ നാമനിര്‍ദ്ദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗവണ്‍മെന്റ് എഫിഷ്യന്‍സി കമ്മീഷന്‍ സഹ-അധ്യക്ഷനും ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേശകരില്‍ ഒരാളുമായ എലോണ്‍ മസ്‌കിന്റെ അടുത്തയാളാണ് ഐസക്മാന്‍.

https://dailynewslive.in/ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ സര്‍വകാല റെക്കോഡ് ഉയരത്തില്‍. വ്യാപാരത്തിനിടെ ഒരു ലക്ഷം ഡോളറിന് മുകളിലേക്കാണ് ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിറ്റ്‌കോയിന്റെ മൂല്യം കുതിച്ചത്. ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ട്രംപ് ഭരണകൂടം സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് ബിറ്റ്‌കോയിന് സഹായകമായത്. ഈ വര്‍ഷം ബിറ്റ്കോയിന്റെ മൂല്യം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. ട്രംപിന്റെ വന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നാലാഴ്ചയ്ക്കുള്ളില്‍ ഏകദേശം 45 ശതമാനമാണ് മൂല്യം ഉയര്‍ന്നത്. ബിറ്റ്‌കോയിന്‍ സൃഷ്ടിച്ചിട്ട് 16 വര്‍ഷത്തിലേറെയായി. നിരവധി വിവാദങ്ങളുടെ ചരിത്രം ഉണ്ടായിരുന്നിട്ടും ബിറ്റ്‌കോയിന് മുഖ്യധാരയില്‍ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഒരു ലക്ഷം ഡോളര്‍ കടക്കുന്നത് ഒരു നാഴികക്കല്ലാണ്. ഇത് സാമ്പത്തികം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയം എന്നിവയിലെ മാറ്റത്തിന്റെ തെളിവാണെന്നാണ് ഹോങ്കോംഗ് ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ക്രിപ്‌റ്റോ അനലിസ്റ്റായ ജസ്റ്റിന്‍ ഡി അനേതന്‍ പറയുന്നത്.

https://dailynewslive.in/ പഴയ ഐ ഒ.എസ് വേര്‍ഷനുകളില്‍ ഓടുന്ന ഐഫോണുകളില്‍ വാട്സ്ആപ് പണി നിര്‍ത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐഫോണിനു പുറമെ ആന്‍ഡ്രോയിഡിന്റെ പഴയ വേര്‍ഷനുകളിലും വാട്സ്ആപ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മേയ് അഞ്ച് മുതലാണ് പഴയ ഒ.എസുകളില്‍ വാട്സ്ആപ് സേവനം അവസാനിപ്പിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ വേര്‍ഷന്‍ 5.0 അല്ലെങ്കില്‍ അതിനു ശേഷമുള്ള ഫോണുകളില്‍ മാത്രമേ ആറു മാസത്തിനു ശേഷം വാട്സ്ആപ് ലഭിക്കുകയുള്ളൂ. ഐ ഒ.എസില്‍ 15.1 അല്ലെങ്കില്‍ അതിന് ശേഷമുള്ള വേര്‍ഷനുകളില്‍ മാത്രമാകും വാട്‌സ്ആപ്പ് സേവനം നല്‍കുക. പുതിയ അപ്ഡേഷനൊപ്പം വരുന്ന ഫീച്ചറുകള്‍ പഴയ ഒ.എസില്‍ ലഭിക്കില്ലെന്നും അതിനാലാണ് ഒ.എസ് അപ്ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നും മെറ്റ വ്യക്തമാക്കി. ആപ്പിളിന്റെ ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നീ മോഡലുകളിലാണ് വാട്സ്ആപ് പ്രവര്‍ത്തന രഹിതമാകുക. പുതിയ ഫോണിലേക്ക് മാറും മുമ്പ് എല്ലാ ചാറ്റുകളും ഐക്ലൗഡിലേക്കോ ഗൂഗിള്‍ ഡ്രൈവിലേക്കോ ബാക്കപ്പ് ചെയ്യാന്‍ ഓര്‍ക്കുക.

https://dailynewslive.in/ ടൊവിനോ നായകാനാകുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘ഐഡന്റിറ്റി’യുടെ ടീസര്‍ പുറത്തിറങ്ങി. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ‘ഗാന്ധിവധാരി അര്‍ജുന’, ‘ഹനുമാന്‍’ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വിനയ് റായ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘ഫോറെന്‍സിക്’ന് ശേഷം ടോവിനോ അഖില്‍ പോള്‍ അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ സിനിമ രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയില്‍ തീയേറ്ററുകളിലെത്തിക്കും. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയിയുടെതാണ്.

https://dailynewslive.in/ ഗൗതം വാസുദേവ് മേനോന്‍ സംവിധായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ഗൗതം മേനോന്‍ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണെങ്കിലും മലയാളി കൂടിയായ സംവിധായകന്റെ ആദ്യ മലയാള ചിത്രമാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്. ദര്‍ബുക ശിവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ദേവ് ലെന്‍സ് ക്രാങ്ക് ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ലെവലിന്‍ ആന്റണി നിര്‍വഹിക്കും. ഗോകുല്‍ സുരേഷും മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ സിദ്ദിഖ്, ലെന, വിജയ്ബാബു, വിജി വെങ്കിടേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മമ്മൂട്ടിയും ഗോകുല്‍ സുരേഷും ഉള്‍പ്പെടുന്ന ഒരു രംഗമാണ് ടീസറിലൂടെ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടി ഫൈറ്റിനെ കുറിച്ച് വിവരിക്കുന്ന രംഗം ഇതോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാായി മാറുകയാണ്.

https://dailynewslive.in/ ഇന്ത്യയിലെ വേഗമേറിയ മോട്ടര്‍സൈക്കിള്‍ എന്ന നേട്ടം സ്വന്തമാക്കി ‘അള്‍ട്രാവൈലറ്റ് എഫ്99’. ഡിസംബര്‍ 1ന് നടത്തിയ ‘വാലി റണ്ണി’ലാണ് ഇലക്ട്രിക് മോട്ടര്‍സൈക്കിളായ അള്‍ട്രാവൈലറ്റ് എഫ്99 ചരിത്രം രചിച്ചത്. ഫെഡറേഷന്‍ ഓഫ് മോട്ടര്‍ സ്‌പോര്‍ട്‌സ്‌ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാലി റണ്ണില്‍ അള്‍ട്രാവൈലറ്റ് എഫ്99 കേവലം 10.712 സെക്കന്‍ഡില്‍ കാല്‍ മൈല്‍ ദൂരം താണ്ടിയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചത്. നിശ്ചലമായി കിടക്കുന്നിടത്തു നിന്ന് കേവലം 3 സെക്കന്‍ഡിനുള്ളില്‍, ‘മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡ്’ ആര്‍ജ്ജിക്കാനുള്ള ശേഷിയും, 10 സെക്കന്‍ഡിനുള്ളില്‍, ‘മണിക്കൂറില്‍ 200 കിലോമീറ്റര്‍’ സ്പീഡിലെത്താനുള്ള കഴിവും എഫ്99 ബൈക്കിന് ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ബൈക്ആയ എഫ്99 രാജ്യത്തെ മോട്ടര്‍സൈക്കിളിങ് മേഖല കണ്ടിരിക്കുന്നതിലേക്കും വച്ച് മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവച്ചിരിക്കുന്നത്. പുതിയ ടെക്‌നോളജിയെ ആശ്രയിച്ച് പെര്‍ഫോമന്‍സ് മോട്ടര്‍സൈക്കിളിങ് മേഖലയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അള്‍ട്രാവൈലറ്റ് എഫ്99. എഫ്99ന്റെ ചരിത്ര നേട്ടം ആഘോഷിക്കാനായി അള്‍ട്രാവൈലറ്റ് പുതിയ ലിമിറ്റഡ്-എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കി. ഇതില്‍ റെക്കോഡ് സ്ഥാപിച്ച സമയവും, ദി ഫാസ്റ്റസ്റ്റ് ഇന്ത്യന്‍ എന്നുമുള്ളവ ആലേഖനം ചെയ്തിരിക്കും.

https://dailynewslive.in/ ‘കുത്ത്, ജീവിതത്തിന് പൂര്‍ണ്ണവിരാമമാകാം. വെട്ടുകൊണ്ട് എഴുത്തിന് അക്ഷരഭംഗം മാത്രമേ വരൂ. ജീവിതത്തിന്റെ കഴുത്തറ്റു പോകാം. എഴുത്തില്‍ വേണ്ടാത്ത നേരത്തും ഇടത്തും കോമ വന്നാലും വലിയ കുഴപ്പമില്ല. പക്ഷേ ജീവിതത്തില്‍ വന്നാല്‍ പൂര്‍ണ്ണവിരാമത്തേക്കാള്‍ വലിയ സങ്കടം. വേദനയറിയാതെ നടത്തപ്പെടുന്ന ഒരു ശസ്ത്രക്രിയയാണ് ഓരോ വാക്കും വളരെ ശ്രദ്ധിച്ച് കുറിച്ച ഈ പുസ്തകം. വേറെ പലതും കൂടിയാണ് എന്ന് വായിക്കുന്നവരില്‍ പലര്‍ക്കും തോന്നാം. അല്ല, തോന്നും. തോന്നണം…’ ‘കുത്തും കോമയും’. വിനോദ് അഗ്രശാല. ഗ്രീന്‍ ബുക്സ്. വില 102 രൂപ.

https://dailynewslive.in/ വിറ്റാമിനുകളായ എ, ഡി, ഇ, കെ തുടങ്ങിയുടെ കലവറയാണ് മുട്ടയുടെ മഞ്ഞ. കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ ഈ വിറ്റാമിനുകള്‍ സഹായിക്കും. സിങ്ക്, അയേണ്‍, കാത്സ്യം തുടങ്ങിയ ധാതുക്കളും മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ബി2-വിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യാവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ബി 9ന്റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനും മുട്ടയുടെ മഞ്ഞ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഹൃദയാരോഗ്യത്തിനും ഇവ ഗുണം ചെയ്യും. കൊളസ്ട്രോള്‍ രോഗികള്‍ ഡോക്ടര്‍ പറയുന്ന അളവില്‍ മാത്രം ഇവ കഴിക്കാനും ശ്രദ്ധിക്കുക. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ടയുടെ മഞ്ഞ ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും ഒരുപോലെ ഗുണകരമാണ്. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കരുതി പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. എന്നാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.70, പൗണ്ട് – 107.88. യൂറോ – 89.32, സ്വിസ് ഫ്രാങ്ക് – 95.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.63, ബഹറിന്‍ ദിനാര്‍ – 224.65, കുവൈത്ത് ദിനാര്‍ -275.50, ഒമാനി റിയാല്‍ – 219.99, സൗദി റിയാല്‍ – 22.54, യു.എ.ഇ ദിര്‍ഹം – 23.06, ഖത്തര്‍ റിയാല്‍ – 23.24, കനേഡിയന്‍ ഡോളര്‍ – 60.25.