◾https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. രോഗിയുടെ വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
◾https://dailynewslive.in/ ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ സംഘാടകര്‍ക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയര്‍ഫോഴ്സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട് ഇന്ന് ഫയര്‍ഫോഴ്‌സ് മേധാവിക്ക് കൈമാറും. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സ്റ്റേഡിയത്തില്‍ സ്റ്റേജ് നിര്‍മിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗവും പറയുന്നു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 29 ലെ വിജയി : പ്രദീപ്, ഇരിങ്ങാപ്പുറം പോസ്റ്റ്, ഗുരുവായൂര്‍, തൃശൂര്‍*
◾https://dailynewslive.in/ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
◾https://dailynewslive.in/ ഉമ തോമസ് എം എല്‍ എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടി സംഘാടകര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ജി.സി.ഡി.എ. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോള്‍ പുതുക്കുമെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
◾https://dailynewslive.in/ ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ കൈകാര്യം ചെയ്ത രീതി കണ്ട് നടുങ്ങിപ്പോയെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാന്‍ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്ട്രെച്ചറില്‍ വേണം എടുത്തുകൊണ്ടുപോകാന്‍. എന്ത് ആത്മാര്‍ത്ഥത കൊണ്ടാണെങ്കിലും കുറച്ചാളുകള്‍ പൊക്കിയെടുത്തു കൊണ്ടുപോകുന്നത് പരിക്കിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. എത്രയും വേഗം പ്രൊഫഷണലായ രക്ഷാപ്രവര്‍ത്തനം ലഭ്യമാകും എന്ന വിശ്വാസം സമൂഹത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ആളുകള്‍ പരിക്കേറ്റവരെ തൂക്കിയെടുത്ത് കിട്ടുന്ന വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കുന്നതെന്നും നമ്മുടെ സമൂഹത്തില്‍ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തില്‍ പന്ത്രണ്ടായിരം പേര്‍ പങ്കെടുത്ത് ഗിന്നസില്‍ കയറിയ നൃത്ത പരിപാടിക്കിടിയുടെ സംഘാടര്‍ക്കെതിരേ വിമര്‍ശനവുമായി രക്ഷിതാക്കള്‍. പരിപാടിക്കായി 3500 രൂപ ഓരോ കുട്ടിയില്‍ നിന്നും ഈടാക്കിയിട്ടും യാതൊരു ക്രമീകരണവും കുട്ടികള്‍ക്കായി ഒരുക്കി നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. സാരി സ്പോണ്‍സര്‍ഷിപ്പില്‍ ലഭിച്ചതാണെന്നും കുട്ടികള്‍ക്ക് കൊടുത്തത് രണ്ട് ബിസ്‌ക്കറ്റും ഒരു ജ്യൂസും മാത്രമാണെന്നും മറ്റു ചിലവുകളെല്ലാം പങ്കെടുത്തവര്‍ തന്നെയാണ് വഹിച്ചതെന്നും രജിസ്‌ട്രേഷനെന്ന് പറഞ്ഞാണ് മാസങ്ങള്‍ക്ക് മുന്‍പേ രണ്ടായിരം വാങ്ങിയതെന്നും ഇവര്‍ പറയുന്നു.
◾
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ മൃതദേഹം കബറടക്കി. ഇടുക്കി മുള്ളരിങ്ങാട് ജുമാ മസ്ജിദിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു കബറടക്കം. മന്ത്രി റോഷി അഗസ്റ്റിന്‍ അമറിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പുലര്‍ച്ചയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.
◾https://dailynewslive.in/ വനനിയമ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. പുതിയ ബില്ല് നിയമമായാല്‍ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ പോലും അവസരം ജനത്തിന് അവസരമുണ്ടാകില്ലെന്നും ആരെയും ഭയപ്പെടുത്താന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അനുവദിക്കുന്ന നിയമമാണിതെന്നും പ്രതിപക്ഷം ശക്തമായി ഇടപെടേണ്ട വിഷയമാണിതെന്നും അന്‍വര്‍ പറഞ്ഞു. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണെന്നും വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുന്‍ എംഎല്‍എ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. 25 വര്‍ഷം കേരള നിയമസഭാ എംഎല്‍എ ആയിരുന്ന അദ്ദേഹം നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്. ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
◾https://dailynewslive.in/ സമ്മേളന ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം നല്‍കിയ പരാതിയില്‍ മംഗലപുരം സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മംഗലപുരം പോലീസ് കേസടുത്തതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്ന മധുമുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്. പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നതിന് പകപോക്കാന്‍ സി.പി.എം മധുമുല്ലശ്ശേരിയെ തേജോവധം ചെയ്യുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാണെന്ന് വിഷയത്തില്‍ ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.വി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ അഡ്വ പ്രതിഭ എംഎല്‍എയെ വളഞ്ഞിട്ട് സൈബര്‍ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ ആവില്ലെന്നും ഇതിന്റെ പിന്നില്‍ ചരട് വലിച്ച കമ്മ്യൂണിസ്റ്റ് സാഡിസം അനീതിയും അപലപനീയവുമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസില്‍ അവരുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും അവര്‍ ഒരു എംഎല്‍എ മാത്രമല്ല ഒരു സ്ത്രീയാണെന്നും അമ്മയാണെന്നും എന്തിന്റെ പേരില്‍ ആണെങ്കിലും ഇമ്മാതിരി വളഞ്ഞിട്ട് ആക്രമിക്കുന്നത് ജുഗുപ്സാവഹമാണെന്നും ഗോപാലകൃഷ്ണന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.
◾https://dailynewslive.in/ സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.
◾https://dailynewslive.in/ കുറുക്കന്‍ സ്‌കൂട്ടറിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ട അധ്യാപിക മരിച്ചു. അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
◾https://dailynewslive.in/ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനത്തില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ബന്ദ് ശക്തം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ഷകവിഭാഗവും ബന്ദിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ അന്തരിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഭാരത് രത്ന നല്‍കാന്‍ പ്രമേയം പാസ്സാക്കി തെലങ്കാന നിയമസഭ. തെലങ്കാന സംസ്ഥാനരൂപീകരണസമയത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന് ആദരമര്‍പ്പിക്കാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രമേയമവതരിപ്പിച്ചത്. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ഭാരത് രാഷ്ട്രസമിതിയും അനുകൂലിച്ചു. എന്നാല്‍ പ്രമേയത്തെ ബിജെപി എതിര്‍ത്തു. ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്റെ പ്രധാനശില്‍പിയായ മന്‍മോഹന്‍ സിംഗിന് ആദരമര്‍പ്പിക്കാന്‍ നിയമസഭാ മന്ദിരത്തിന്റെ വളപ്പില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്നും തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. തെലുഗു മണ്ണിന്റെ മകനായ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പ്രതിമയാണ് സര്‍ക്കാര്‍ ആദ്യം സ്ഥാപിക്കേണ്ടത് എന്ന് ബിജെപി എംഎല്‍എ ആളേരു മഹേശ്വര്‍ റെഡ്ഡി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ മന്‍മോഹന്‍സിംഗിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി. ചിതാഭസ്മ നിമജ്ജന ചടങ്ങ് തികച്ചും സ്വകാര്യമായി നടത്താനാണ് താല്‍പര്യമെന്ന് ഭാര്യയും മക്കളും അറിയിച്ചിരുന്നുവെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്മാരകത്തെ ചൊല്ലി വിവാദമുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയൊന്നും നിമജ്ജന ചടങ്ങില്‍ കണ്ടില്ലെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.
◾https://dailynewslive.in/ പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയെ തള്ളി സഹോദരന്‍ അഭിജിത്ത് ബാനര്‍ജി രംഗത്ത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് അച്ഛന്‍ മരിച്ചതെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിലാപയാത്ര നടത്താമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധിയടക്കം നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
◾https://dailynewslive.in/ സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറില്‍ നിന്ന് വെള്ളം കോരുന്നതും കാണുന്നത് അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സമീപത്ത് താമസിക്കുന്ന സ്ത്രീകളെ കാണുന്ന ജനാലകള്‍ ഉണ്ടാവരുതെന്നും സ്ത്രീകളെ അയല്‍ക്കാര്‍ കാണാത്ത തരത്തില്‍ എല്ലാ വീടുകള്‍ക്കും മതില്‍ വേണമെന്നുമുള്ള വിചിത്ര ഉത്തരവുമായി താലിബാന്‍ സര്‍ക്കാര്‍. സമീപത്തെ വീടുകള്‍ കാണാത്ത വിധമാണ് കെട്ടിടങ്ങളുടെ നിര്‍മാണമെന്ന് മുനിസിപ്പല്‍ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കണമെന്നും ഇപ്പോഴത്തെ വീടുകള്‍ക്ക് ഇത്തരം ജാലകങ്ങള്‍ ഉണ്ടെങ്കില്‍ കാഴ്ച മറയും വിധം മതില്‍ പണിയണമെന്നും സര്‍ക്കാര്‍ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്ത ഉത്തരവില്‍ പറയുന്നു.
◾https://dailynewslive.in/ ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് 184 റണ്‍സിന്റെ തോല്‍വി. 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് എല്ലാവരും പുറത്താവുകയായിരുന്നു. 84 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീന് 2-1ന് മുന്നിലെത്തി. ഇനി സിഡ്‌നിയിലെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.
◾https://dailynewslive.in/ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് 2027 സാമ്പത്തിക വര്‍ഷം വരെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ ഏകീകൃത വരുമാനം 17.5 ശതമാനവും അറ്റാദായം 45.8 ശതമാനവും പ്രവചിച്ച് ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചുറ സെക്യൂരിറ്റീസ്. അദാനി പോര്‍ട്ട്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി വില്‍മര്‍ തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടുന്നതാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. വിമാനത്താവളങ്ങള്‍, സോളാര്‍ മൊഡ്യൂളുകളും കാറ്റാടി ടര്‍ബൈനുകളും, ഗ്രീന്‍ ഹൈഡ്രജന്‍, റോഡ് നിര്‍മ്മാണം, ഡാറ്റാ സെന്റര്‍, ചെമ്പ് വ്യവസായം എന്നിവയില്‍ വ്യാപിച്ചു കിടക്കുന്നതാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. 2024 സാമ്പത്തിക വര്‍ഷം മുതല്‍ 2027 സാമ്പത്തിക വര്‍ഷം വരെ ഏകീകൃത വരുമാനം, എബിറ്റ്ഡാ, അറ്റ വരുമാനം എന്നിവ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 17.5 ശതമാനം, 37.5 ശതമാനം, 45.8 ശതമാനം എന്ന തോതില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഈ വര്‍ഷങ്ങളില്‍ യഥാക്രമം 1,56,343 കോടി രൂപയിലും 28,563 കോടി രൂപയിലും 99,000 കോടി രൂപയിലും എത്തുമെന്നാണ് കരുതുന്നത്.
◾https://dailynewslive.in/ യൂറോപ്യന്‍ വിപണിയില്‍ നിന്ന് ഐഫോണ്‍ 14 ഉള്‍പ്പെടെയുള്ള മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ പിന്‍വലിക്കാനൊരുങ്ങി ടെക് ഭീമന്‍മാരായ ആപ്പിള്‍. ഇതിനോടകം പല രാജ്യങ്ങളും ഐഫോണ്‍ 14ന്റെ വില്‍പന നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് മറ്റ് രാജ്യങ്ങളിലും ഫോണിന് നിയന്ത്രണം വരുന്നത്. ഭാവിയില്‍ യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും ഈ ഐഫോണുകള്‍ അപ്രത്യക്ഷമായേക്കും. ഐഫോണ്‍ 14നൊപ്പം 14 പ്ലസ്, ഐഫോണ്‍ എസ്ഇ സിരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഫോണായ എസ്ഇ-3 (തേര്‍ഡ് ജനറേഷന്‍) എന്നിവയുടെ വില്‍പനയും നിര്‍ത്തിവച്ചേക്കും. യൂറോപ്പില്‍ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഡിവൈസുകള്‍ ഇതിനകം ഒഴിവാക്കിക്കഴിഞ്ഞു. ഭാവിയില്‍ ഈ പിന്‍വാങ്ങല്‍ യൂറോപ്പിന്റെ പുറത്തേക്കും വ്യാപിച്ചേക്കാം. 2022ലെ യൂറോപ്യന്‍ യൂണിയന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. നിലവില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ എസ്ഇ (തേര്‍ഡ് ജനറേഷന്‍) എന്നിവയ്ക്ക് യുഎസ്ബി-3 പോര്‍ട്ടുകള്‍ ഇല്ലാത്തതിനാല്‍ വില്‍പന നിര്‍ത്തിവെയ്ക്കുകയാണ് ആപ്പിളിന് മുന്നിലുള്ള ഏക വഴി.
◾https://dailynewslive.in/ സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ജനുവരി 16-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നേരത്തെ പുറത്തിറങ്ങിയ പ്രാവിന്‍കൂട് ഷാപ്പിന്റെ ഉദ്വേഗജനകമായ ട്രെയിലര്‍ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
◾https://dailynewslive.in/ ദുല്‍ഖറിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമാണ് ‘ഉസ്താദ് ഹോട്ടല്‍’. അന്‍വര്‍ റഷീദാണ് സംവിധാനം ചെയ്തത്. അഞ്ജലി മേനോന്‍ തിരക്കഥ എഴുതി. ഉസ്താദ് ഹോട്ടല്‍ ജനുവരിന് മൂന്നിന് തിയറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്. ചിത്രം വീണ്ടും എത്തുന്നതായി പിവിആര്‍ തിയറ്ററിന്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ ആരാധകരെ അറിയിച്ചത്. ദുല്‍ഖറിനൊപ്പം തിലകനും പ്രധാന കഥാപാത്രത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. നിത്യാ മേനനനായിരുന്നു നായികയായി എത്തിയത്. തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ചിത്രത്തിലൂടെ ജൂറിയുടെ പരാമര്‍ശം തിലകനും ഉണ്ടായിരുന്നുള മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി ഒടുവില്‍ വന്നത് ലക്കി ഭാസ്‌കറായിരുന്നു.
◾https://dailynewslive.in/ 2024 നവംബറില്‍, ടിവിഎസ് ജൂപിറ്റര്‍ 36.85 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ 99,710 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ ടിവിഎസ് ജൂപ്പിറ്ററിന്റെ മാത്രം വിപണി വിഹിതം 32.66 ശതമാനമാണ്. ഈ വില്‍പ്പന പട്ടികയില്‍ ടിവിഎസ് എക്സ്എല്‍ രണ്ടാം സ്ഥാനത്താണ്. 5.61 ശതമാനം വാര്‍ഷിക വര്‍ധനയോടെ ടിവിഎസ് എക്‌സ്എല്‍ മൊത്തം 45,923 യൂണിറ്റ് മോപെഡുകള്‍ വിറ്റു. അതേസമയം, ഈ വില്‍പ്പന പട്ടികയില്‍ ടിവിഎസ് അപ്പാച്ചെ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവില്‍ ടിവിഎസ് അപ്പാച്ചെ മൊത്തം 35,610 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു. റൈഡര്‍ നാലാം സ്ഥാനത്തായിരുന്നു. എന്‍ടോര്‍ക്ക് അഞ്ചാം സ്ഥാനത്ത് തുടര്‍ന്നു. ഐക്യൂബ് ആറാം സ്ഥാനത്താണ്. റേഡിയന്‍ ഏഴാം സ്ഥാനത്താണ്. സ്‌പോര്‍ട്ട് എട്ടാം സ്ഥാനത്താണ്. സെസ്റ്റ് ഒമ്പതാം സ്ഥാനത്താണ്. ടിവിഎസ് റോണിന്‍ 3,200 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ച് പത്താം സ്ഥാനത്താണ്.
◾https://dailynewslive.in/ ഡി ബാബു പോള്‍ ഐ എ എസ് എഴുതിയ വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. തന്റെ പ്രിയ പത്നിയെകുറിച്ചുള്ള ഓര്‍മ്മകളും , പൂര്‍വസൂരികളും ഗുരുവര്യന്മായവരെകുറിച്ചുള്ള ആദരവും സമകാലിക-സമൂഹിക സംഭവങ്ങളോടുള്ള മൗലിക പ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിന്റെ മുതല്‍ക്കൂട്ട്. ‘പള്ളിക്കെന്തിന് പള്ളിക്കൂടം’. ഡി ബാബു പോള്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 50 രൂപ.
◾https://dailynewslive.in/ പലരെയും അലട്ടുന്ന പ്രശ്നമാണ് ഹെല്‍മെറ്റ് വച്ചാല്‍ മുടി കൊഴിച്ചിലുണ്ടാക്കുമെന്നത്. ഏറെക്കുറെ കാര്യം ശരിയാണെങ്കിലും പൂര്‍ണമായും സത്യമല്ലതാനും. ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയോട്ടിയിലെ വിയര്‍പ്പു വര്‍ധിപ്പിക്കുകയും ഈ നനവു ശിരോചര്‍മത്തില്‍ പൂപ്പലിനും തുടര്‍ന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്. താരന്‍ വന്നുപെട്ടാല്‍ പിന്നെ മുടികൊഴിച്ചില്‍ സാധാരണമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈര്‍പ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍ പതിവായി വൃത്തിയാക്കുകയോ സ്‌കാര്‍ഫ് പോലുള്ളവ ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെല്‍മെറ്റ് തലയോട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകില്ലെന്ന് ഇത് ഉറപ്പാക്കും. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഒന്നിടവിട്ട് തലമുടി കഴുകുന്നത് തലയോട്ടിയിലെ പൊടിയും താരനും അകറ്റാന്‍ സഹായിക്കും. മുടി തീരെ വരണ്ടാതാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതു ഹെല്‍മറ്റും മുടിയും തമ്മില്‍ ഉരസി മുടി കൊഴിച്ചിലുണ്ടാക്കും. ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഹെല്‍മറ്റിനകം വശം എപ്പോഴും വൃത്തിയാക്കി ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വയ്ക്കാന്‍, ഇതു അണുബാധ തടയും. ഹെല്‍മറ്റ് ധരിക്കുന്നതിനു മുന്‍പ് തലമുടി ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കവര്‍ ചെയ്യുന്നത് വിയര്‍പ്പ് തടയാനും മുടി പൊട്ടിപോകുന്നത് ഒഴിവാക്കാനും സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.57, പൗണ്ട് – 107.54. യൂറോ – 89.18, സ്വിസ് ഫ്രാങ്ക് – 94.81, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.28, ബഹറിന്‍ ദിനാര്‍ – 226.90, കുവൈത്ത് ദിനാര്‍ -277.72, ഒമാനി റിയാല്‍ – 222.26, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.30, ഖത്തര്‍ റിയാല്‍ – 23.44, കനേഡിയന്‍ ഡോളര്‍ – 59.39.