S4 yt cover

https://dailynewslive.in/ ബംഗ്ളാദേശ് കലാപത്തെത്തുടര്‍ന്ന് രാജ്യം വിട്ട ഷെയഖ് ഹസിന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍വ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. ബംഗ്ളാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു.

https://dailynewslive.in/ ബംഗ്ളാദേശില്‍ തെരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്കും കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തിലായിരുന്നു പ്രതികരണം. രാഹുല്‍ ഗാന്ധിയാണ് ബംഗ്ലാദേശ് സംഘര്‍ഷത്തിന്റെ സാഹചര്യം സംബന്ധിച്ച് യോഗത്തില്‍ വിദേശകാര്യ മന്ത്രിയോട് ചോദിച്ചത്. ബംഗ്ളാദേശ് സേനയുമായി ഇന്ത്യ നിരന്തര സമ്പര്‍ക്കത്തിലാണെന്നും കലാപത്തില്‍ വിദേശ ഇടപെടലുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.

https://dailynewslive.in/ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്കുണ്ടെന്ന് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാന് പിന്നാലെ ബംഗ്ളാദേശിലും പാക് സ്വാധീനം വളരുന്നത് മന്ത്രിസഭ ചര്‍ച്ച ചെയ്തു. ബംഗ്ളാദേശില്‍ ഇടക്കാല സര്‍ക്കാരിന് നൊബെല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്കണമെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ ആവശ്യപ്പെട്ടു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയില്‍ തുടരുമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

https://dailynewslive.in/ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് എയിംസ് വര്‍ഷങ്ങളായി നിഷേധിക്കുകയാണെന്ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിന് എയിംസ് ഉടന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പല സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിച്ചിട്ടും കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം കേരളം ആരോഗ്യ സംവിധാനത്തില്‍ ഒന്നാമതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ വയനാട്ടില്‍ ഉരുള്‍ പൊട്ടലുണ്ടായ മേഖലകളില്‍ ഇന്ന് പ്രത്യേക ദൗത്യസംഘത്തിന്റെ തിരച്ചില്‍. സൂചിപാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ടാണ് തെരച്ചില്‍ നടത്തുന്നത്. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റര്‍ വഴിയാണ് ദൗത്യസംഘത്തെ ഈ മേഖലയിലെത്തിച്ചത്. ഹെലികോപ്റ്റര്‍, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയര്‍ന്നത്. രാവിലെ ഒന്‍പതോടെ ദൗത്യം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാലാണ് വൈകിയത്.

https://dailynewslive.in/ വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ രാജന്‍. ദുരിത ബാധിതരെ റിസോര്‍ട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടന്‍ മാറ്റും. തകര്‍ന്ന സ്‌കൂളുകളിലെ കുട്ടികളുടെ തുടര്‍ പഠനത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ കര്‍ണാടകയിലെ ഷിരൂരില്‍നിന്ന് 55 കിലോമീറ്റര്‍ അകലെ കടലില്‍ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഗോകര്‍ണത്തിനും കുന്ദാവാരയ്ക്കും ഇടയിലുള്ള ഭാഗത്ത് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. അതേസമയം ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി കെ കെ രമ എംഎല്‍എ. കേരളം മുഴുവന്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു ഷിരൂര്‍ ഗംഗാവലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അര്‍ജുന്റെ തിരിച്ചു വരവ് കാത്തിരുന്നതെന്ന് കെ കെ രമ പറഞ്ഞു. ചെയ്യാന്‍ കഴിയാവുന്നതെല്ലാം ഇനിയും ചെയ്യേണ്ടതുണ്ടെന്നും കെ കെ രമ പറഞ്ഞു.

https://dailynewslive.in/ അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കര്‍ശനമാക്കി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച നാല് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളുണ്ട്.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിക്കൊപ്പം എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയില്‍ നല്‍കിയിരുന്നു.

https://dailynewslive.in/ എയ്ഡഡ് അധ്യാപക നിയമനം പിഎസ്സിക്ക് വിടണമെന്ന നിര്‍ദേശം നല്‍കി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. നിയമനത്തിന് പ്രത്യേക ബോര്‍ഡ് വേണമെന്നും നിര്‍ദേശമുണ്ട്. അതേ സമയം റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

https://dailynewslive.in/ വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച പറയാത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മൂല്യം കൊണ്ടെന്ന് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കണം. ദുരന്ത മുഖത്ത് പോലും കൊടിയുടെ നിറം നോക്കിയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലാഭത്തെ കുറിച്ചാണ് മുഖ്യമന്ത്രി ചിന്തിക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ വയനാടിനായി ചെലവഴിക്കുന്ന ഫണ്ടിന്റെ കാര്യത്തില്‍ സുതാര്യത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ഇക്കാര്യത്തില്‍ കെ സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കിടെ ഗ്ലൗസ് മുറിവില്‍ തുന്നിച്ചേര്‍ത്തെന്ന് പരാതി. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവില്‍ ഗ്ലൗസ് ചേര്‍ത്തുവച്ച് തുന്നിയെന്നാണ് ആരോപണം. രോഗിയും ബീമാപള്ളി സ്വദേശിയുമായ ഷിനു പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്നും ആശുപത്ര അധികൃതര്‍ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിര്‍ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളും 12-ാം ക്ലാസുവരെയാക്കി ഹയര്‍സെക്കന്‍ഡറിയാക്കാന്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനുപുറമേ, കുട്ടികള്‍ക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് ഈ നിര്‍ദേശം. നിശ്ചിതശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപക സംഘടനകള്‍ക്കേ അംഗീകാരം നല്‍കാവൂവെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാര്‍ശ.

https://dailynewslive.in/ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്സി ക്ക് വിടുന്നത് ചര്‍ച്ചചെയ്തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നും സ്‌കൂള്‍ സമയമാറ്റം കേരളത്തില്‍ പ്രായോഗികമല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ കെ റെയില്‍നെതിരെ കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് സമീപിക്കാന്‍ ഒരുങ്ങി സമര സമിതി. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കുമെന്ന് സമര സമിതി രക്ഷധികാരി ജോസഫ് എം പുതുശ്ശേരി പറഞ്ഞു. കേരളത്തിന്റെ സര്‍വ്വ നാശത്തിന് പദ്ധതി കാരണമാകുമെന്നും നിയമം അനുശാസിക്കുന്ന ഒരു പഠനവും കേരളം നടത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

https://dailynewslive.in/ കോഴിക്കോട് എടച്ചേരിയില്‍ സ്വകാര്യ ബസ് സ്‌കൂള്‍ വാഹനത്തിലിടിച്ച് 6 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. കാര്‍ത്തികപ്പള്ളി എം.എം ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണ്.

https://dailynewslive.in/ ജലവൈദ്യുത പദ്ധതികള്‍ക്കും മറ്റു വികസന പദ്ധതികള്‍ക്കുമുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി വനഭൂമിയില്‍ ചെറിയ രീതിയില്‍ മാറ്റം വരുത്തുന്നതിന് പരിസ്ഥിതി അനുമതി വേണ്ടെന്നു വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വനോപദേശക സമിതി. സര്‍വേ നടത്താനായി വനഭൂമി ചെറിയ തോതില്‍ തുരക്കുന്നതിനോ നൂറില്‍ താഴെ മരങ്ങള്‍ മുറിക്കുന്നതിനോ അനുമതിയുടെ ആവശ്യമില്ല. ഇത്തരം ചെറിയ ഇടപെടല്‍ വനഭൂമിയുടെ സ്വാഭാവികതയില്‍ മാറ്റം വരുത്തില്ലെന്നും ഉപദേശക സമിതി അറിയിച്ചു.

https://dailynewslive.in/ വാളയാര്‍ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി ഹൈക്കോടതി. പാലക്കാട് പോക്സോ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് മാറ്റാന്‍ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിച്ചിരുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ആക്ഷന്‍ കൗണ്‍സിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതിയുത്തരവ്.

https://dailynewslive.in/ വന്ദേ ഭാരത് എക്‌സ്പ്രസില്‍ അനധികൃത യാത്ര ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനറെ ചുമതലയില്‍ നിന്ന് നീക്കി. അപമര്യാദയായി പെരുമാറിയെന്ന സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാതിയിലാണ് നടപടി. സ്പീക്കര്‍ എഎന്‍ ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷ് എന്നയാള്‍ ചെയര്‍കാര്‍ ടിക്കറ്റെടുത്ത് എക്സികൂട്ടീവ് കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെതിരെയാണ് നടപടി. തിരുവനനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജരാണ് ടിടിഇക്കെതിരെ നടപടിയെടുത്തത്.

https://dailynewslive.in/ താജ്മഹലില്‍ ജലാഭിഷേകം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്തു. സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് താജ്മഹലില്‍ ജലാരാധന നടത്തുകയും കാവി പതാക ഉയര്‍ത്തുകയും ചെയ്തതിനാണ് വലതുപക്ഷ സംഘടനയായ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുമായി ബന്ധമുള്ള മീരാ റാത്തോഡിനെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കസ്റ്റഡിയിലെടുത്തത്.

https://dailynewslive.in/ താന്‍ മകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സസ്യാഹാരിയായെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രൂരരഹിതമായി ജീവിക്കാന്‍ മകള്‍ തന്നോട് ആവശ്യപ്പെട്ടതോടെയാണ് മാംസാഹാരം ഉപേക്ഷിച്ചതെന്നും താനോ ഭാര്യയോ പട്ട്, തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വാങ്ങാറില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.

https://dailynewslive.in/ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതിനേത്തുടര്‍ന്നുള്ള ബംഗ്ലാദേശിലെ സാഹചര്യം സംബന്ധിച്ച് അന്വേഷിക്കണമെന്ന് യു.കെ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുള്ളതായും സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് എല്ലാവരും ഒരുമിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലമ്മി പറഞ്ഞു.

https://dailynewslive.in/ ഏഷ്യന്‍ സൂചികകളോടൊപ്പം കുതിച്ച് രാജ്യത്തെ വിപണി. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 300 പോയന്റും സെന്‍സെക്‌സ് 1000 പോയന്റും നേട്ടമുണ്ടാക്കി. വാഹനം, ലോഹം, ഊര്‍ജം, ഐടി ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ നേട്ടമാക്കിയത്.

https://dailynewslive.in/ ഇന്ത്യയുടെ അന്താരാഷ്ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തി 2024ന് തുടക്കം. തമിഴ്നാട്ടിലെ സൂലൂരിലാണ് ആദ്യ ഘട്ടം നടക്കുക. 12 ലധികം രാജ്യങ്ങള്‍ ഇവിടുത്തെ അഭ്യാസ പ്രകടനങ്ങളുടെ ഭാഗമാകും. വ്യോമാഭ്യാസത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചത് 51 രാജ്യങ്ങളെയാണ്. 30 രാജ്യങ്ങള്‍ പങ്കെടുക്കും. തമിഴ്നാട്ടിലെ സുലൂരിലും രാജസ്ഥാനിലെ ജോധ്പൂരിലുമാണ് വ്യോമാഭ്യാസം നടക്കുക.

https://dailynewslive.in/ ഒളിംപിക്‌സ് സ്വര്‍ണം നിലനിര്‍ത്തണമെന്ന കോടികണക്കിന് ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനകളോടെ നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങും. പുരുഷ വിഭാഗം ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്ര, കിഷോര്‍കുമാര്‍ ജന എന്നിവരാണ് ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. പുരുഷ ഹോക്കിയില്‍ മെഡലുറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ജര്‍മനിക്കെതിരെയും കളത്തിലിറങ്ങും. രാത്രി 10.30നാണ് ഇന്ത്യയുടെ മത്സരം.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറയാന്‍ തുടങ്ങിയത്.

https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ശബ്ദം ഉപയോഗിക്കുന്നതിന് മെറ്റ ഹോളിവുഡ് താരങ്ങള്‍ക്ക് ലക്ഷക്കണിക്കിന് ഡോളറുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഹോളിവുഡ് താരങ്ങളുടെ ശബ്ദം എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് അവകാശം സ്വന്തമാക്കുന്നതിനാണ് താരങ്ങള്‍ക്ക് വന്‍തുക ഓഫര്‍ വയ്ക്കുന്നത്. ജുഡി ഡെഞ്ച്, ഓക്ക് വാഫിന, കീഗന്‍ മിഷേല്‍ കീ എന്നിവരുമായി കമ്പനി ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ നടക്കുന്ന മെറ്റയുടെ കണക്ട് 2024 എന്ന പരിപാടിയ്ക്ക് മുന്നോടിയായി താരങ്ങളുമായി ധാരണയിലായേക്കുമെന്നും പുതിയ എഐ ടൂളുകള്‍ പരിപാടിയില്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. താരങ്ങളുടെ ശബ്ദം മെറ്റ ഉപയോഗിക്കുന്നത് ഡിജിറ്റല്‍ അസിസ്റ്റന്റിന് വേണ്ടിയാവാം. അതേസമയം ശബ്ദം ഉപയോഗിക്കുന്നതിന് മെറ്റയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ പല താരങ്ങളും തയ്യാറാവുന്നില്ലെന്നാണ് വിവരം.

https://dailynewslive.in/ കീര്‍ത്തി സുരേഷ് നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘രഘുതാത്ത’. കീര്‍ത്തി സുരേഷിന്റെ രഘുതാത്തയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. പൊരുത്തിരു സെല്‍വ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. സുമന്‍ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‌കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്യുമൊക്കെയുണ്ട്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീര്‍ത്തി സുരേഷിന്റെ രഘുതാത്ത എത്തുക. കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ സൈറണാണ് പ്രദര്‍ശനത്തിനെത്തിയത്.

https://dailynewslive.in/ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഗര്‍ര്‍ര്‍’ ഒടിടിയില്‍ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഹോട്സ്റ്റാറിന്റെ ഓഫീഷ്യല്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ സ്ട്രീമിംഗ് തിയതി പുറത്തുവിട്ടിട്ടില്ല. 2024 ജൂണ്‍ 13ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘ഗര്‍ര്‍ര്‍’. പൃഥ്വിരാജ് നായകനായി എത്തി ഹിറ്റായി മാറിയ എസ്ര എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം ജയ് കെ സംവിധാനം ചെയ്ത ചിത്രമാണ് ഗര്‍ര്‍ര്‍. സുരാജിനും കുഞ്ചാക്കോ ബോബനും ഒപ്പം മോജോ എന്നൊരു സിംഹവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ദര്‍ശന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ഹോളിവുഡ്, ബോളിവുഡ് സിനിമകളില്‍ തിളങ്ങിയ സിംഹം കൂടിയാണ് മോജോ. ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

https://dailynewslive.in/ ഓണം ആഘോഷങ്ങളെ വരവേല്‍ക്കാന്‍ മലയാളികള്‍ക്ക് രണ്ട് വാഹനങ്ങളുടെ പ്രത്യേക സെലിബ്രിറ്റി എഡിഷന്‍ അവതരിപ്പിച്ച് ഫോക്സ് വാഗണ്‍. വിര്‍ട്യൂസ്, ടൈഗണ്‍ മോഡലുകളുടെ പ്രത്യേക പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 5 സ്റ്റാര്‍ ജി.എന്‍.സി.എ.പി സുരക്ഷാ റേറ്റിങ് ഉള്ള വാഹനമാണ് വിര്‍ട്യൂസ്. പ്രത്യേക സെലിബ്രിറ്റി എഡിഷന്‍ വാഹനങ്ങളുടെ 200 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിട്ടുളളത്. മുന്നിലെ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യൂവല്‍ ടോണ്‍ ഹോണ്‍, പഡ്ഡില്‍ ലാമ്പുകള്‍, ടി.എസ്.ഐ ഫെന്‍ഡര്‍ ബാഡ്ജ് തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് വാഹനം എത്തുന്നത്. ബ്ലാക്ക് കളറിലുളള വാഹനങ്ങളോട് കേരളീയര്‍ക്ക് പ്രത്യക താല്‍പ്പര്യം ഉളളതിനാല്‍ രണ്ട് മോഡലുകളുടേയും പ്രത്യേക ബ്ലാക്ക് പതിപ്പുകളാണ് കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടൈഗണിന്റെ വില 14,08,400 രൂപയിലും വിര്‍ട്യൂസിന്റെ വില 13,57,000 രൂപയിലുമാണ് ആരംഭിക്കുന്നത്. 14 ലക്ഷത്തിന്റെ പ്രീമിയം കാര്‍ സെഗ്മന്റില്‍ 40 ശതമാനം വിപണി വിഹിതം വിര്‍ട്യൂസിനുണ്ട്.

https://dailynewslive.in/ ലോകക്രിക്കറ്റില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള കളിക്കാരനാണ് വിരാട് കോലി. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഇന്ത്യക്കാരനും കോലി തന്നെ. ഉയരങ്ങളിലേക്കുള്ള പടവുകള്‍ അയാള്‍ പിന്നിട്ടതിനു പിന്നില്‍ ഉദ്വേഗജനകമായ ഒരു കഥയുണ്ട്. കഥാകൃത്തുകൂടിയായ വി. പ്രവീണ കോലി പിന്നിട്ട വഴികളിലൂടെ നടത്തുന്ന സഞ്ചാരമാണ് ഈ പുസ്തകം. ‘വിരാട് കോലി: ഇതിഹാസം തുടരുന്നു’. മാതൃഭൂമി. വില 119 രൂപ.

https://dailynewslive.in/ മാതാപിതാക്കള്‍, പങ്കാളി, സഹോദരങ്ങള്‍, മക്കള്‍ എന്നിവരുടെയെല്ലാം മരണം വലിയ ആഘാതമാണ് ജീവിതത്തില്‍ നല്‍കുക. ഇത് മൂലമുണ്ടാകുന്ന ദുഖഭാരം വര്‍ഷങ്ങളോളം നമ്മെ വേട്ടയാകും. എന്നാല്‍ ഇത്തരം വിയോഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ അനുഭവിക്കേണ്ട വരുന്നത് നാം പ്രായമാകുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വേഗത്തില്‍ പ്രായമാകുന്നതുമായി ബന്ധപ്പെട്ട ബയോളജിക്കല്‍ മാര്‍ക്കറുകള്‍ ഉറ്റവരെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെടുന്നവരില്‍ അധികമായി കണ്ടെത്തിയതായി കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. വളരെ അടുത്ത വ്യക്തികളുടെ മരണം നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ മാറ്റം വരുത്തുമെന്നും ഭാവിയില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോശം മാനസികാരോഗ്യം, ധാരണശേഷി പ്രശ്‌നങ്ങള്‍, ഹൃദയവും ചയാപചയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാം. കോശങ്ങളിലും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ഇതുണ്ടാക്കുന്ന ആഘാതം പെട്ടെന്ന് ശരീരം പ്രായമാകാനും അകാല മരണമുണ്ടാക്കാനും സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 18 വയസ്സിന് മുന്‍പ് ഉറ്റവരെ നഷ്ടപ്പെട്ടവര്‍, 19നും 43നും ഇടയ്ക്ക് ഉറ്റവരെ നഷ്ടമായവര്‍ എന്നിങ്ങനെ പല പ്രായവിഭാഗത്തിലുള്ളവരുടെ വിവരങ്ങള്‍ പഠനത്തിനായി പരിശോധിച്ചു. ഡിഎന്‍എയിലെ രാസമാറ്റങ്ങള്‍ വിലയിരുത്തിയാണ് ഇവരുടെ ബയോളജിക്കല്‍ പ്രായം നിര്‍ണ്ണയിച്ചത്. ശരിയായ പ്രായത്തിലും കൂടുതലാണോ കുറവാണോ കോശങ്ങളുടെ ബയോളജിക്കല്‍ പ്രായമെന്ന് ഗവേഷകര്‍ പരിശോധനയിലൂടെ മനസ്സിലാക്കി. പഠനത്തിനായി നിരീക്ഷിച്ച 3963 പേരില്‍ 40 ശതമാനത്തിനും പ്രിയപ്പെട്ട ആരെയെങ്കിലുമൊക്കെ പ്രായപൂര്‍ത്തിയാകും മുന്‍പ് നഷ്ടമായിരുന്നു. കൂടുതല്‍ മരണങ്ങളും വിയോഗങ്ങളും നേരിടേണ്ടി വന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ബയോളജിക്കല്‍ പ്രായം കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഉറ്റപ്പെട്ടവരുടെ വിയോഗം സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്ന് കരകയറാന്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പിന്തുണ നല്‍കുന്നത് ഈ അകാല വാര്‍ദ്ധക്യത്തെ തടുക്കാന്‍ സഹായിക്കുമെന്നും ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.94, പൗണ്ട് – 106.96, യൂറോ – 91.79, സ്വിസ് ഫ്രാങ്ക് – 98.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.61, ബഹറിന്‍ ദിനാര്‍ – 222.70, കുവൈത്ത് ദിനാര്‍ -274.73, ഒമാനി റിയാല്‍ – 218.04, സൗദി റിയാല്‍ – 22.36, യു.എ.ഇ ദിര്‍ഹം – 22.85, ഖത്തര്‍ റിയാല്‍ – 23.05, കനേഡിയന്‍ ഡോളര്‍ – 60.68.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *