yt cover 37

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും അതിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യില്‍ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

https://dailynewslive.in/ വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തയാറാക്കിയ വിശദമായ നിവേദനം നരേന്ദ്രമോദിക്ക് പിണറായി വിജയന്‍ കൈമാറും.

*കെ.എസ്.എഫ്.ഇ*

*

class="selectable-text copyable-text x117nqv4">സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഓഗസ്റ്റ് 26 ലെ വിജയി : ദീപക് ചന്ദ്രന്‍, തേങ്കുറിശ്ശി, പാലക്കാട്‌*

https://dailynewslive.in/ ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയില്‍ ഒരു ഗഡുവും നടപ്പുമാസത്തെ പെന്‍ഷനുമാണ് നല്‍കുന്നത്.

https://dailynewslive.in/ വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ജെ.സോജന് ഐപിഎസ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധവുമായി പെണ്‍കുട്ടികളുടെ അമ്മ. കോടതി വിധി വരും മുമ്പേ സര്‍ക്കാര്‍ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കി വൈസ് ചാന്‍സലര്‍. ഉന്നതാധികാര സമിതിയായ മാനേജ്മെന്റ് കൗണ്‍സിലിന്റെയും ബോര്‍ഡ് ഓഫ് മാനേജ്മെന്റിന്റെയും അനുമതി വാങ്ങാതെ ആണ് വിജ്ഞാപനം ഇറക്കിയത്.

*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*

മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് മറ്റൊരു കൂറ്റന്‍ മദര്‍ഷിപ്പ് കൂടി എത്തുന്നു. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ എം.എസ്.സിയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ഡെയ്ല എന്ന കണ്ടെയ്നര്‍ കപ്പലാണ് ഈ മാസം 30 ന് വിഴിഞ്ഞം തുറമുഖ ബര്‍ത്തില്‍ നങ്കൂരമിടുക. 13,988 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള 51 മീറ്റര്‍ വീതിയും 366 മീറ്റര്‍ നീളവുമുള്ള വമ്പന്‍ കണ്ടെയ്നര്‍ കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റി സുപ്രീംകോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസ് ഏഴ് കൊല്ലമായല്ലോ എന്നും, ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ നടിയെ അക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ വിചാരണക്കോടതിയില്‍ വിസ്തരിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത്രയും ദിവസം ക്രോസ് വിസ്താരം നടത്തുന്നതെന്തിനെന്ന് ആശ്ചര്യപ്പെട്ട കോടതി സംസ്ഥാന സര്‍ക്കാരിനോട് 261-ാം സാക്ഷിയായ ബൈജു പൗലോസിന്റെ ക്രോസ് വിസ്താര രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍

◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സിനിമാമേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന് തുടരന്വേഷണത്തിന് രൂപം നല്‍കി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

https://dailynewslive.in/ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നീ നടന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി മിനു മുനീര്‍ പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്. നടന്‍മാര്‍ കൂടാതെ രണ്ട് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാര്‍ക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു.

https://dailynewslive.in/ സംവിധായകന്‍ രഞ്ജിത്ത് നിയമനടപടികളിലേക്ക്. ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ എഫ് ഐആര്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

https://dailynewslive.in/ നടനും എംഎല്‍എയുമായ മുകേഷിനെ കൈവിടാതെ സിപിഎം. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് സിപിഎം ഇപ്പോള്‍ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളില്‍ യുഡിഎഫ് എംഎല്‍എമാര്‍ രാജി വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടെടുക്കുന്നത്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളസിനിമാ മേഖലയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങള്‍ വലിയൊരു സംവിധാനത്തെ തകര്‍ക്കുകയാണെന്നും മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നും ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ് എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ആടിനെ തമ്മില്‍ തല്ലിച്ച് ചോരകുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടുകയാണ് മാധ്യമങ്ങളെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ നടന്‍ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിസാരവല്‍ക്കരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി കെ സുരേന്ദ്രന്‍. ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ നടനും എംഎല്‍എയുമായ എം മുകേഷിനെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് കെ രാധാകൃഷ്ണന്‍ എം.പി. കുറ്റാരോപിതര്‍ എത്ര ഉന്നതരായാലും പാര്‍ട്ടി അവരെ സംരക്ഷിക്കില്ല. മൊഴി നല്‍കിയവര്‍ക്കും പരാതി നല്‍കുന്നവര്‍ക്കും സംരക്ഷണം ഒരുക്കുമെന്നും എല്ലാ മേഖലയിലെയും തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ നടന്‍ ബാബുരാജിനെതിരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ടിസ്റ്റ് ഇ മെയില്‍ വഴി പൊലീസിന് പരാതി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. ഗൂഢാലോചന എന്ന ബാബുരാജിന്റെ വാദം അവര്‍ തള്ളി. ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി.

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ആരോപണ വിധേയനായ ലോയേഴ്സ് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ശുദ്ധീകരണ പ്രവര്‍ത്തികള്‍ തുടങ്ങാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുകേഷ് പദവികള്‍ ഒഴിയണമെന്ന് നടി ഗായത്രി വര്‍ഷ. സമിതിയിലോ ഏത് സ്ഥാനത്തോ ഇരിക്കുന്നു എന്നതല്ല, ആരോപണ വിധേയരാവുന്നത് ആരായാലും പദവികളില്‍ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ഗായത്രി വര്‍ഷ മാധ്യമങ്ങളോട് പ്രതികരിച്ചു. അത് മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണമെന്നും നടി പറഞ്ഞു.

https://dailynewslive.in/ മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളില്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റില്‍ അതിരൂക്ഷ വിമര്‍ശനം. മുകേഷിനെതിരായ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

https://dailynewslive.in/ നിരവധി സ്ത്രീകള്‍ ലൈംഗീക ആരോപണങ്ങളുമായി മുന്നോട്ട് വന്ന സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെ.മുരളീധരന്‍. ഒരിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് വരട്ടെ. വേട്ടക്കാര്‍ ആരെന്ന് ജനം അറിയട്ടെ. ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരന് എതിരെയും നടപടി വേണം. വേട്ടക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ നടന്‍ ബാബുരാജ് ‘അമ്മ’ സംഘടനയുടെ ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോന്‍. ആരോപണം വന്നാല്‍ ആരായാലും സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം. അതില്‍ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി കഴിഞ്ഞ ദിവസം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.

https://dailynewslive.in/ തൃശൂരിലെ രാമനിലയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി. രാവിലെ ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ പ്രതികരണം വിവാദമായിരുന്നു.

https://dailynewslive.in/ തന്റെ സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന വനിതാ സംവിധായികയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍. ചെയ്യുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ വേദനിച്ചു എന്ന് പറയുന്നത് എങ്ങനെയാണ്. താന്‍ ഒരു ഫുട്ബോള്‍ പരിശീലകനെപോലെ വിമര്‍ശിച്ചതാണ്. സിനിമയ്ക്കായി ഒന്നരക്കോടി രൂപ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നല്‍കിയതാണെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു.

https://dailynewslive.in/ യുവനടനെതിരെ ഉന്നയിച്ച ഗുരുതര ആരോപണത്തില്‍ വ്യക്തത വരുത്തി നടി സോണിയ മല്‍ഹാര്‍. ആരോപണം ഉന്നയിച്ച നടന്‍ ജയസൂര്യ അല്ലെന്ന് സോണിയ പറഞ്ഞു. പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും നിയമപരമായ നടപടികള്‍ ഈ വിഷയത്തില്‍ ഇനി വരികയാണെങ്കില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ആ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.

https://dailynewslive.in/ വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച പ്രശസ്ത സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

https://dailynewslive.in/ വടകര ദേശീയപാതയില്‍ മുത്തശ്ശിയുടെ ജീവനെടുക്കുകയും, ഒന്‍പത് വയസുകാരി കോമയിലാകുകയും ചെയ്ത വാഹനാപകടം നടന്ന് ആറുമാസമായിട്ടും ഇവരെ ഇടിച്ചുതെറിപ്പിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിനായില്ലെന്ന് പരാതി. കാര്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് പൊലീസ് വിശദീകരണം.

https://dailynewslive.in/ പാലക്കാട് നെന്മാറയില്‍ പതിനാറുകാരനെ എസ്.ഐ മര്‍ദിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മട്ടില്‍ അന്വേഷണ റിപ്പോര്‍ട്ട്. പതിനാറുകാരന് മര്‍ദനമേറ്റിട്ടില്ലെന്നാണ് ആലത്തൂര്‍ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. വിദ്യാര്‍ത്ഥി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ പ്രാഥമിക പരിശോധന നടത്തുക മാത്രമാണുണ്ടായത് എന്നാണ് വിശദീകരണം.

https://dailynewslive.in/ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂല്‍ കുണ്ടിലാത്തോട്ട് വീട്ടില്‍ അതുല്‍ (27) ആണ് മരിച്ചത്.

https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

https://dailynewslive.in/ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണു. കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകര്‍ന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റും കനത്ത മഴയും പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ തകര്‍ന്നത്.

https://dailynewslive.in/ പാലം തകര്‍ച്ച തുടര്‍ക്കഥയായ ബിഹാറിലെ ദേശീയ പാതയില്‍ പുതുതായി നിര്‍മ്മിച്ച പാലത്തില്‍ കുഴി. വൈശാലി ജില്ലയിലെ എന്‍എച്ച് 31 ലെ ചപ്രയേയും ഹാജിപൂരിനേയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. പാലം നിര്‍മ്മിച്ചിട്ട് അധിക കാലമായില്ലെന്നാണ് റിപ്പോര്‍ട്ട്. കുഴി കണ്ടെത്തിയതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തലാക്കി.

https://dailynewslive.in/ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ ബലാത്സംഗ കൊലപാതകത്തിന് ഇരയാക്കപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടന ആഹ്വാനം ചെയ്ത ‘നഭന്ന അഭിജാന്‍’ പ്രതിഷേധ മാര്‍ച്ച് തടയാന്‍ വലിയ തയാറെടുപ്പുകളുമായി മമത സര്‍ക്കാര്‍. കര്‍ഷക പ്രക്ഷോഭം തടയാന്‍ റോഡില്‍ കണ്ടെയ്നറുകളും ബാരിക്കേഡുകളും ഉപയോഗിച്ച ബിജെപി സര്‍ക്കാരിന്റെ മാതൃകയാണ് കൊല്‍ക്കത്ത നഗരത്തിലും ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുന്‍പ് തടയാനായാണ് പൊലീസിന്റെ നീക്കം.

https://dailynewslive.in/ ഒക്ടോബറില്‍ യു.എ.ഇ.യില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ രണ്ട് മലയാളി താരങ്ങളുണ്ട്. തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന, വയനാട് സ്വദേശിയായ സജന സജീവന്‍ എന്നിവരാണ് പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്.