◾https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്‌കൂള്‍ എന്നിവ പുനക്രമീകരിക്കാന്‍ ഉള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
◾https://dailynewslive.in/ ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുകയാണ്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്നാണ് നടക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരിക്കും ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ ശോഭായാത്ര.
*
class="selectable-text copyable-text x117nqv4">കെ.എസ്.എഫ്.ഇ**സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഓഗസ്റ്റ് 25 ലെ വിജയി : ഉണ്ണികൃഷ്ണപിള്ള, പെണ്ണുകര, ചെങ്ങന്നൂര്‍, ആലപ്പുഴ*
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവരണമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ നടന്‍ പ്രേംകുമാര്‍. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വരുന്നതെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാണെന്നും പ്രേംകുമാര്‍ പറഞ്ഞു. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിച്ചു എന്നത് തന്നെ അഭിമാനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയില്‍ സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിനാകും നടത്തിപ്പ് ചുമതല. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
◾https://dailynewslive.in/ സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി നടത്തുന്ന കോണ്‍ക്ലേവിന്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ ആരോപണ വിധേയനായ മുകേഷും അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് സമിതി ചെയര്‍മാന്‍. മഞ്ജു വാര്യര്‍, നടി പത്മപ്രിയ, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖില വിമല്‍ തുടങ്ങിയവരും അംഗങ്ങളായുണ്ട്.
*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :
www.pulimoottilonline.com◾https://dailynewslive.in/ മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ നാളെ നടത്താനിരുന്ന എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സര്‍ക്കാര്‍ നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ
◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നും മിനു ആരോപിച്ചു.
◾https://dailynewslive.in/ ആരോപണങ്ങള്‍ ഇനിയും വരുമെന്ന് നടന്‍ മണിയന്‍പിള്ള രാജു. പണം തട്ടാന്‍ നോക്കിയവരും അവസരം കിട്ടാത്തവരും ആരോപണങ്ങള്‍ ഉന്നയിക്കും. അന്വേഷണസംഘം വന്നല്ലോ, അവര്‍ അന്വേഷിക്കട്ടെ. കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണമെന്നും മണിയന്‍ പിള്ള രാജു. ഞാന്‍ തെറ്റുകാരനെങ്കില്‍ എനിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും. അമ്മയില്‍ അംഗത്വം വഴിവിട്ട രീതിയില്‍ നടക്കില്ലെന്നും മണിയന്‍ പിള്ള രാജു വ്യക്തമാക്കി.
◾https://dailynewslive.in/ എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു.
◾https://dailynewslive.in/ വിവിധ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ. നേരത്തെ തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി വര്‍ഷയോട് സംസാരിച്ചിരുന്നുവെന്ന് മിനു പറഞ്ഞിരുന്നു. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന പേടിയില്‍ ഇത്തരം മോശം പെരുമാറ്റത്തോട് പ്രതികരിക്കാതിരിക്കുന്നത് സിനിമ മേഖലയിലെ അലിഖിത നിയമം ആയിട്ടുണ്ടെന്ന് ഗായത്രി വര്‍ഷ പ്രതികരിച്ചു.
◾https://dailynewslive.in/ സംവിധായകന്‍ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ഗീതാ വിജയന്‍. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞു. തനിക്ക് മാത്രമല്ല ശ്രീദേവിക എന്നൊരു നടിക്കും തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗീത പറയുന്നു.
◾https://dailynewslive.in/ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റ്. ആലുവയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നും സംഭവത്തില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി വ്യക്തമാക്കി.
◾https://dailynewslive.in/ വനിത സംവിധായകരെ പ്രോല്‍സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അട്ടിമറിക്കുന്നെന്ന് ആരോപണം. നിരന്തരമായ മാനസിക പീഡനമാണ് ഉണ്ടായതെന്ന് സംവിധായിക മിനി ഐ ജി പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും വരെ പരാതി നല്‍കിയതിനു ശേഷമാണ്, കെഎസ്എഫ്ഡിസി സഹായത്തോടെ നിര്‍മിച്ച തന്റെ സിനിമ പുറത്തിറക്കാന്‍ പോലുമായതെന്നും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര അവണാകുഴിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ദിനേശ് കുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. കോട്ടുകാല്‍ പെരിങ്ങോട്ടുകോണം സ്വദേശി തമ്പി എന്ന് വിളിക്കുന്ന അനന്തു, വെണ്‍പകല്‍ സ്വദേശി അഭിജിത്ത്, വെണ്‍പകല്‍ ചൂണ്ട വിളാകം സ്വദേശി അനന്തു എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്. പ്രതികള്‍ ഓട്ടോയില്‍ ചാരി നിന്നത് ദിനേശ് കുമാര്‍ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
◾https://dailynewslive.in/ നാട്ടിലെ കുറ്റവാളികളെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവാക്കള്‍ വീട്ടില്‍ കയറി ആക്രമണം നടത്തി. മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ വീട് ആക്രമിച്ച നാലംഗ സംഘം മുറ്റത്തെ കാറും തല്ലിത്തകര്‍ത്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം നാല് പേരെ കാലടി പൊലീസ് പിടികൂടി.
◾https://dailynewslive.in/ പാലക്കാട് ചാലിശ്ശേരിയില്‍ പെരുമണ്ണൂര്‍ കോട്ടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷ്ടാവ് പണം കവര്‍ന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പുറകു വശത്തെ ഗേറ്റ് വഴി കള്ളന്‍ അകത്തു കയറിയത്.
◾https://dailynewslive.in/ കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരിയില്‍ ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടില്‍ സ്വദേശി മിഥുനാണ് മരിച്ചത്.
◾https://dailynewslive.in/ ആലപ്പുഴയില്‍ 22 കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുന്‍പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മരണത്തിന്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്‌സ്ബുക്കില്‍ ആസിയ എഴുതിയത്.
◾https://dailynewslive.in/ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വര്‍ണ്ണം കവരാനാണ് കോഴിക്കോട് സ്വദേശികളായ സംഘം ശ്രമിച്ചത്. കുവൈറ്റില്‍ നിന്നും എത്തിയ പന്നിയൂര്‍കുളം സ്വദേശി അമലിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ സംഘം പദ്ധതിയിട്ടത്.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വസന്ത് റാവു ചവാന്‍ (70) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തിലെ എം.പിയാണ്.
◾https://dailynewslive.in/ രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രശസ്ത കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ജയിലില്‍ വിഐപി പരിഗണനയും സൗകര്യങ്ങളും. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കര്‍ണാടക ഡിജിപി.
◾https://dailynewslive.in/ ജര്‍മനിയില്‍ നടന്ന കത്തിയാക്രമണത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് സംശയിക്കുന്ന പ്രതിയുടെ വിവരങ്ങള്‍ പുറത്ത്. ഇസ അല്‍ എച്ച് എന്ന 26കാരനാണ് പശ്ചിമ ജര്‍മനിയിലെ സോലിങ്കനില്‍ കത്തിയാക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങളുമായി യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
◾https://dailynewslive.in/ വടക്കന്‍ എത്യോപ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 10 പേര്‍ മരിച്ചു. നാല് മൃതദേഹം മാത്രമേ വീണ്ടെടുക്കാനായുള്ളു. വീടുകള്‍ നഷ്ടമായ 2400 പേര്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. എത്യോപ്യയിലെ അംഹാര മേഖലയില്‍ ശനിയാഴ്ചയാണ് വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
◾https://dailynewslive.in/ അമേരിക്കയിലെ അലബാമയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടര്‍ രമേഷ് ബാബു പെരസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി സ്വദേശിയും 63കാരനുമായ ഡോക്ടര്‍ രമേഷ് ബാബു പെരസെട്ടി ഏറെക്കാലമായി അമേരിക്കയില്‍ നിരവധി ആശുപത്രികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
◾https://dailynewslive.in/ ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവിന്റെ അറസ്റ്റില്‍ ഫ്രാന്‍സിനെതിരെ ശക്തമായി പ്രതികരിച്ച് ടെലഗ്രാം അധികൃതര്‍. ടെലഗ്രാമിന്റെ ദുരുപയോഗത്തില്‍ ഉടമക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നും പ്രശ്‌നം അതിവേഗം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലിനെതിരെ ഹിസ്ബുള്ളയുടെ ആക്രമണം. 2006ന് ശേഷം ഹിസ്ബുള്ള നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമാണ് ഞായറാഴ്ച നടന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാന്‍ഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്. ഇസ്രയേലിനെതിരെ ആദ്യ ഘട്ട തിരിച്ചടി പൂര്‍ത്തിയാക്കിയതായി ഹിസ്ബുള്ള വ്യക്തമാക്കി. റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതു ഇടങ്ങളും അടച്ചു.
◾https://dailynewslive.in/ സൗദി അറേബ്യ പശ്ചാത്തലമാക്കി ഒരുക്കിയ ആടുജീവിതം എന്ന ബ്ലെസി ചിത്രത്തില്‍ ക്രൂരനായ അര്‍ബാബിന്റെ കഥാപാത്രം അവതരിപ്പിച്ച ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷിയെ സൗദി അറേബ്യ വിലക്കിയെന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഈ വേഷം കണക്കിലെടുത്ത് സൗദിയില്‍ താലിബിന് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് പ്രചരിച്ചത്. എന്നാല്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് താലിബ് വ്യക്തമാക്കി.
◾https://dailynewslive.in/ ഐഎസ്എല്‍ പതിനൊന്നാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 7.30ന് മത്സരത്തിന് കിക്കോഫാകും. കൊച്ചിയില്‍ തിരുവോണ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. ഈ മത്സരവും വൈകിട്ട് ഏഴരയ്ക്കാണ് ആരംഭിക്കുക