◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപയും കൂടി ചേര്‍ത്താണ് ആറ് ലക്ഷം ലഭിക്കുക. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കും. ഇതിനായി പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ദുരന്തത്തില്‍ 70 % അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപയും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50000 രൂപയും ധനസഹായം നല്‍കും.
◾https://dailynewslive.in/ വയനാട്ടിലെ ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും വാടക തുക ലഭിക്കും. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ മുഴുവനായി സ്പോണ്‍സര്‍ഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലോ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കോ മാറുന്നവര്‍ക്ക് വാടക തുക ലഭിക്കില്ല.
◾https://dailynewslive.in/ വയനാട് ദുരന്തത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യപ്ലിക്കേറ്റോ പുതുക്കിയ രേഖകളോ നല്‍കുമ്പോള്‍ യാതൊരുവിധ ഫീസും ഈടാക്കാന്‍ പാടുള്ളതല്ലെന്ന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുരങ്ക പാതയുള്‍പ്പെടെയുള്ള മറ്റ് വികസന പ്രവര്‍ത്തനകള്‍ മാറ്റി വയ്ക്കേണ്ടതുണ്ടോ എന്ന് പഠിക്കേണ്ടതുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ തുരങ്ക പാതയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടന്നിട്ടുണ്ട് .പല സ്ഥലത്തും തുരങ്കങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ. തുരങ്കങ്ങള്‍ ഒന്നും തന്നെ മറ്റ് സ്ഥലത്ത് ദുരന്തം ഉണ്ടാക്കുന്നതായി ലോകത്ത് ഒരിടത്തും കണ്ടിട്ടില്ലെന്നും ഇത് പഠന വിഷയമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ഇന്നത്തെ തെരച്ചില്‍ പുരോഗമിക്കുന്നു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന ആരംഭിച്ചു. പലതവണ ഈശ്വര്‍ മല്‍പെ മുങ്ങിതാഴ്ന്നെങ്കിലും പ്രതീക്ഷ നല്‍കുന്ന വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറഞ്ഞു.
◾https://dailynewslive.in/ തെരഞ്ഞെടുപ്പ് സമയത്ത് വിവാദമായ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ഇടത് സൈബര്‍ വാട്സ് ആപ് ഗ്രൂപ്പുകളിലാണെ പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണ് പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. എന്നാല്‍ നിയമനടപടി തുടരുമെന്നും വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണെന്നും ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
◾https://dailynewslive.in/ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതുലഭിച്ചശേഷം ബാക്കി നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായില്ല.
◾https://dailynewslive.in/ സിപിഎം നേതാവ് കെകെ ലതിക കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ എംഎല്‍എ. സ്‌ക്രീന്‍ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും ശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ലെന്നും ഷൈലജ പറഞ്ഞു. എന്നാല്‍ കാഫിര്‍ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത് കാന്തപുരത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡില്‍ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വര്‍ഗീയ വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പോലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
◾https://dailynewslive.in/ ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന് പൊലീസിന് അറിയാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ എംഎല്‍എ കെകെ ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും വിഡി സതീശന്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പരാമര്‍ശത്തില്‍ പോലീസ് സത്യം പറയാന്‍ മടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും കുടുംബവുമാണ് പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും. നാളെ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.
◾https://dailynewslive.in/ ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പിക്കെതിരേ കേരളം സുപ്രീംകോടതിയില്‍. കേസില്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം അപ്പീല്‍ സമര്‍പ്പിച്ചു. ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, സുധാകരനെതിരേ തെളിവുകള്‍ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.
◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്ക്കെതിരെ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്. മുല്ലപ്പെരിയാര്‍ ഡാമിന് ഒരു പ്രശ്നവും ഇല്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രി റോഷി അഗസ്റ്റിനും പറയുന്നതെന്നും ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പിസി ജോര്‍ജ് ചോദിച്ചു. മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടെ 50 വര്‍ഷത്തില്‍ കൂടുതല്‍ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം പറയുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് ഡാമിന് പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
◾https://dailynewslive.in/ തിരുനെല്‍വേലി പാലക്കാട് പാലരുവി എക്സ്പ്രസിന് ഇന്ന് മുതല്‍ നാല് അധിക കോച്ചുകള്‍. ഒരു സ്ലീപ്പറും മൂന്ന് ജനറല്‍ കോച്ചുകളും കൂട്ടുന്നതോടെ ട്രെയിനില്‍ 18 കോച്ചുകളുണ്ടാകും. ഏറെക്കാലമായി യാത്രക്കാര്‍ ഉന്നയിച്ച ആവശ്യമായിരുന്നു ഇത്. കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകള്‍ നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലരുവിയ്ക്കും വേണാടിനും ഇടയില്‍ മെമുവോ പാസഞ്ചറോ അടിയന്തരമായി വേണമെന്നാണ് യാത്രക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടത്.
◾https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ദമ്പതികളെ കൗണ്‍സിലിങിന് വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയ ശേഷം റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങള്‍ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയില്‍ സ്വീകരിച്ചു. കുടുംബ ബന്ധങ്ങളില്‍ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാന്‍ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ തൃശൂര്‍ പൂരം വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാന്‍ ആളുകള്‍ക്ക് കഴിയണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ട് ആസ്വദിക്കാന്‍ പുതിയ ക്രമീകരണങ്ങള്‍ വരുമെന്നും, അദ്ദേഹം പറഞ്ഞു. ഇതിനായി തൃശൂരില്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നു. കലക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും പങ്കെടുത്തു. ഹൈകോടതിയുടെ അനുമതിക്കായി പുതിയ റിപ്പോര്‍ട്ട് നല്‍കും.
◾https://dailynewslive.in/ കണ്ണൂര്‍ ജില്ലയിലെ തടിക്കടവ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതെന്നാണ് വിവരം.
◾https://dailynewslive.in/ തൃശ്ശൂര്‍ ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ് ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾https://dailynewslive.in/ കോഴിക്കോട് മത്സ്യബന്ധനത്തിനിടെ പങ്കയില്‍ കുടുങ്ങിയ വല അഴിക്കാന്‍ കടലിലിറങ്ങി കാണാതായ ഇതര സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളിയെ കാണാതായിട്ട് മൂന്നാം ദിനം. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ഷിബുപൂര്‍ ജില്ലയിലെ വിജയ് ദാസിന്റെ മകന്‍ കല്ലുദാസിനെ യാണ് കഴിഞ്ഞ ദിവസം കാണാതായത്. കഴിഞ്ഞ ദിവസവും തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. .
◾https://dailynewslive.in/ സ്വാതന്ത്ര്യദിനത്തില്‍ തമിഴ്നാട്ടില്‍ ബിജെപി നടത്താനിരിക്കുന്ന ബൈക്ക് റാലികള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. തമിഴ്നാട് സര്‍ക്കാര്‍ റാലിക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. ദേശീയ പതാക വഹിച്ചുള്ള റാലിക്കാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ദേശീയ പതാക വഹിച്ചുള്ള റാലിക്കെതിരായ സര്‍ക്കാര്‍ നിലപാട് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
◾https://dailynewslive.in/ വിവാദ ഉത്തരവ് പിന്‍വലിച്ച് അസമിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ്. രാത്രിയില്‍ തനിച്ച് ക്യാമ്പസില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു വനിതാ ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയ നിര്‍ദേശം. എന്തും ചെയ്യാന്‍ മടിയില്ലാത്തവരുടെ ശ്രദ്ധ ആകര്‍ഷിക്കരുതെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഭാസ്‌കര്‍ ഗുപ്തയായിരുന്നു വിവാദ ഉത്തരവ് പുറത്തിറക്കിയത്. കൊല്‍ക്കത്തയില്‍ 31കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് വിവാദ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങളിലും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിവാദ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. അസം മുഖ്യമന്ത്രിയുടെ ഓഫീസാണ് ഉത്തരവ് റദ്ദാക്കിയതായി വിശദമാക്കിയത്.
◾https://dailynewslive.in/ കൊടൈക്കനാലിന് സമീപം മന്നവനൂരില്‍ ആനക്കൊമ്പ് കടത്തിയ സംഭവത്തില്‍ ഡി.എം.കെ. പ്രാദേശിക നേതാവുള്‍പ്പെടെ മൂന്നുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. പട്ടിവീരന്‍പട്ടി പഞ്ചായത്തിലെ പതിനൊന്നാംവാര്‍ഡ് ഡി.എം.കെ. കൗണ്‍സിലറായ പൊന്‍വണ്ണന്‍, കൊടൈക്കനാല്‍ മന്നവനൂര്‍ കീഴാണവയല്‍ സ്വദേശി ചന്ദ്രശേഖര്‍, പട്ടിവീരംപട്ടി സ്വദേശി മുരുകേശന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്നും ഒന്‍പത് കിലോഗ്രാം ആനക്കൊമ്പ് കസ്റ്റഡിയിലെടുത്തു.
◾https://dailynewslive.in/ ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ, കുഞ്ഞിന്റെ അച്ഛനെതിരായ ബലാത്സംഗക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കടലൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ 2015ല്‍ മഹിളാ കോടതി 10 വര്‍ഷം കഠിനതടവ് വിധിച്ച കേസിലാണ് ഉത്തരവ്. രണ്ട് കുഞ്ഞുങ്ങളുടെയും അച്ഛന്‍ പ്രതി തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി. ഇതോടെയാണ് കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
◾https://dailynewslive.in/ അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള രാംപഥ്, ഭക്തിപഥ് എന്നീ റോഡുകളില്‍ സ്ഥാപിച്ചിരുന്ന വിളക്കുകള്‍ മോഷണം പോയി. 3,800 മുള വിളക്കുകളും 36 പ്രൊജക്ടര്‍ ലൈറ്റുകളുമാണ് നഷ്ടപ്പെട്ടത്. ഏകദേശം 50 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന വിളക്കുകളാണ് ഇവ. മേയ് മാസത്തില്‍ നടന്ന മോഷണം ഇപ്പോഴാണ് പുറത്തുവന്നത്. മോഷണത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാം ജന്മഭൂമി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇടക്കാല ജാമ്യംനല്‍കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 23-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കെജ്രിവാളിന്റേത് വിചിത്രമായ സാഹചര്യമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
◾https://dailynewslive.in/ ഇന്ത്യയുടെ തദ്ദേശീയ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഘട്ട് ഉടന്‍ നാവികസേനയില്‍ ചേരും. ഇതോടെ ഇന്ത്യയുടെ നാവിക ശക്തി പലമടങ്ങ് വര്‍ധിക്കും. ഇതിനായി നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പല തരത്തിലുള്ള പുതിയ നവീകരണങ്ങളും ഇതില്‍ വരുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ ദോഡയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള സൈനികന്‍ വീരമൃത്യു വരിച്ചതായി സൂചന. പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവിടെ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
◾https://dailynewslive.in/ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. പാരീസ് ഒളിമ്പിക്‌സോടെ വിരമിച്ച ശ്രീജേഷിനൊപ്പം അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജേഴ്‌സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടോളം അഭിമാനത്തോടെ ശ്രീജേഷ് അണിഞ്ഞ 16-ാം നമ്പര്‍ ജേഴ്‌സി ഇനി സീനിയര്‍ ടീമില്‍ ആര്‍ക്കും ലഭിക്കില്ല.
◾https://dailynewslive.in/ ആപ്പിളിന്റെ ഐഫോണ്‍ 16 സിരീസിന്റെ നാല് മോഡലുകളുടെ ലോഞ്ച് സെപ്റ്റംബര്‍ 10 നെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16 സിരീസില്‍ ചിപ്‌സെറ്റ്, ഡിസ്‌പ്ലെ, ഡിസൈന്‍ എന്നിവയില്‍ അപ്‌ഡേഷനുണ്ടാകും എന്ന് ബ്ലൂംബെര്‍ഗിന്റെ മാര്‍ ഗര്‍മാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ സ്വന്തം എഐ സാങ്കേതികവിദ്യയായ ആപ്പിള്‍ ഇന്റലിജന്‍സാണ് ഐഫോണ്‍ 16 സിരീസില്‍ വരാന്‍ പോകുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടനും എത്തിയേക്കും. ഫോണിന്റെ വലതുഭാഗത്തായായിരിക്കും ഇത് വരിക. ഡിഎസ്എല്‍ആര്‍ ക്യാമറകളിലെ പോലുള്ള സംവിധാനമാണിത്. വളരെ സ്മൂത്തായി പ്രസ് ചെയ്താല്‍ ക്യാമറ ഫോക്കസ് ആവുകയും അമര്‍ത്തി ഞെക്കിയാല്‍ ഫോട്ടോ ക്ലിക്ക് ആവുകയും തരത്തിലുള്ള ബട്ടണ്‍ ആണിത്.
◾https://dailynewslive.in/ കസ്റ്റം ക്രിയേറ്റര്‍ അഥവാ റൂബി ക്രിയേറ്റര്‍ പ്ലേ ബട്ടണ്‍ നേടി കേരളത്തില്‍ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫാമിലി യുട്യൂബ് ചാനലായ കെ എല്‍ ബ്രോ ബിജു ഋത്വിക്. ബിജുവും അമ്മയും ഭാര്യയും മകന്‍ ഋത്വിക്കും അനുമോളും ഉള്‍പ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. കേരളത്തിലെ ആദ്യ പത്ത് മില്യണ്‍ യുട്യൂബ് ചാനല്‍ കൂടിയാണ് ഇവര്‍. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ അന്‍പത് മില്യണ്‍ എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഫാമിലി. ദില്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ യുട്യൂബിന്റെ അധികാരികള്‍ ആണ് ഏറ്റവും കൂടുതല്‍ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടന്‍ ഇവര്‍ക്ക് സമ്മാനിച്ചത്. ഇതിന്റെ സന്തോഷം ബിജു തന്റെ ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടന്‍ ലഭിക്കുന്നതെന്ന് ബിജു പറയുന്നു.
◾https://dailynewslive.in/ കളക്ഷനില്‍ അത്ഭുതമായി പ്രഭാസിന്റെ കല്‍ക്കി കുതിപ്പ് തുടരുന്നു. പ്രഭാസിന്റെ കല്‍ക്കി 2898 എഡി ആഗോളതലത്തില്‍ ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍ക്കി ഇന്ത്യയില്‍ നിന്ന് 766.3 കോടി രൂപയിലധികം ആകെ നേടി മുന്നേറുമ്പോഴാണ് ഒടിടി റിലീസ് ഓഗസ്റ്റ് 23ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ തെന്നിന്ത്യയില്‍ കല്‍ക്കിക്ക് മുന്നില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ബാഹുബലി രണ്ട് ആഗോളതലത്തില്‍ 1820 കോടി രൂപയാണ് നേടിയത്. ആര്‍ആര്‍ആര്‍ ആകട്ടെ ആകെ 1,389 കോടി രൂപയും. കെജിഎഫ് രണ്ട് ആഗോളതലത്തില്‍ 1250 കോടി രൂപയോളമാണ് നേടിയിരിക്കുന്നത്.
◾https://dailynewslive.in/ ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കയ്‌റോയിലേക്ക് പോയ മുരീദ് ബര്‍ഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ റാമല്ലയിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത മുപ്പതു വര്‍ഷക്കാലം വീടും നാടും നാളെയും നഷ്ടപ്പെട്ടവനായി ലോകത്തിന്റെ പലയിടങ്ങളില്‍ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ആ അനുഭവത്തിന്റെ അതിതീവ്രമായ പറച്ചി ലാണ് റാമല്ല ഞാന്‍ കണ്ടു എന്ന ആത്മകഥ. നിഷേധിക്കപ്പെട്ട ചരിത്രവും കാല്‍ക്കീഴില്‍നിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളു മില്ലാതെ കവിയായ ബര്‍ഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവര്‍ സ്വന്തം ഓര്‍മ്മകള്‍ക്കുകൂടി അന്യരായിത്തീരുന്നതെങ്ങനെയെന്ന് നാം വായിക്കുന്നു. ജീവിതത്തില്‍ വിശ്വാസം ഉണര്‍ത്തുന്ന ആത്മകഥ. റാമല്ല ഞാന്‍ കണ്ടു : മുരീദ് ബര്‍ഗൂതി. പരിഭാഷ : അനിത തമ്പി. 224 പേജുകള്‍, 280 രൂപ, ഡിസി ബുക്സ്.
◾https://dailynewslive.in/ നാം ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക സുഗന്ധവ്യജ്ഞനങ്ങളും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങള്‍ ഏതെന്ന് നോക്കാം. ഇഞ്ചി ഉപാപചയപ്രവര്‍ത്തനത്തെ വേഗത്തിലാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞളിലെ കുര്‍കുമിന് കൊഴുപ്പ് കത്തിച്ചു കളയാന്‍ കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേര്‍ക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും.