◾https://dailynewslive.in/ വയനാട്ടിലെ ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. ഹെലികോപ്ടറില്‍ വയനാട്ടിലെത്തിയ മോദി ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ഹെലികോപ്ടറില്‍ പ്രധാനമന്ത്രിക്കൊപ്പം പിണറായി വിജയന്‍, ആരിഫ് മുഹമ്മദ് ഖാന്‍, സുരേഷ് ഗോപി തുടങ്ങിയവരുണ്ടായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെത്തി ദുരന്ത മഖല സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും സുരേഷ്‌ഗോപിയും ഇവിടേയും അനുഗമിച്ചിരുന്നു. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
◾https://dailynewslive.in/ സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് ഇന്ന് ബത്തേരിയിലെത്തിച്ചു. ഒരു ശരീരഭാഗം കൂടി ഇനി വീണ്ടെടുക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന് അടിയന്തരമായി മടങ്ങേണ്ടിവന്ന സാഹചര്യത്തിലാണിത് . ഇനി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം മാത്രമേ തിരച്ചില്‍ തുടരുകയുള്ളൂ.
◾https://dailynewslive.in/ വയനാട്ടിലെ ദുരന്ത ബാധിതരായ കുരുന്നുകളെ കൈപിടിച്ചുയര്‍ത്താന്‍ ഡോ. കഫീല്‍ ഖാന്‍ . കുരുന്ന് മനസുകളിലുണ്ടായ മുറിവുണക്കാന്‍ സ്‌നേഹ ചികിത്സ തന്നെ വേണമെന്നും ഇതിനായി എത്രകാലം വയനാട്ടില്‍ തുടരാന്‍ സന്നദ്ധനാണെന്നും ഡോ. കഫീല്‍ ഖാന്‍ ദില്ലിയില്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ കേന്ദ്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ഗോരഖ്പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജില്‍ ജീവവായു കിട്ടാതെ പിഞ്ച് കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവം പുറം ലോകത്തെത്തിച്ച് യുപി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ഡോ കഫീല്‍ ഖാന്‍ ഇപ്പോള്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു എന്‍ഡിആര്‍എഫ്, കരസേന, വ്യോമസേന, നാവികസേന, അഗ്‌നിശമനസേന, സിവില്‍ ഡിഫന്‍സ് തുടങ്ങി 1200ലധികം രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചതായി കേന്ദ്രം. 71 മണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ബെയ്‌ലി പാലം സൈന്യം നിര്‍മ്മിച്ചു. എന്‍ഡിആര്‍എഫ് സംഘം 30 പേരെ ദുരന്ത ബാധിത മേഖലയില്‍ നിന്ന് രക്ഷിച്ചതായും 520 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും 112 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും കേന്ദ്രം വിശദമാക്കുന്നു.
◾https://dailynewslive.in/ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും മുഴക്കവുo വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിന്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടല്‍ സമയത്ത് സ്ഥാനചലനം സംഭവിച്ച പാറക്കൂട്ടങ്ങള്‍ കൂടുതല്‍ താഴേക്ക് ചരിഞ്ഞിരിക്കുന്നതിന്റെ പ്രകമ്പനമാകാം അനുഭവപ്പെട്ടതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി.
◾https://dailynewslive.in/ സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മറ്റന്നാള്‍ മുതല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
◾https://dailynewslive.in/ കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങുന്നതില്‍ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം അഷ്റഫ് എംഎല്‍എ അറിയിച്ചു. നേവിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മാത്യു നെടുംമ്പാറ ആണ് ഹര്‍ജി നല്‍കിയത്. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
◾https://dailynewslive.in/ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്ക്. പലതവണ പ്രളയത്തില്‍ മുങ്ങിയ മഹാരാഷ്ട്രയ്ക്ക് മുന്‍ വര്‍ഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2984 കോടി രൂപ കേന്ദ്രം നല്‍കി. കേരളത്തിനാകട്ടെ ഈ വര്‍ഷം 291 കോടി രൂപ മാത്രമാണ് പ്രകൃതി ദുരന്തം നേരിടാന്‍ കേന്ദ്ര വിഹിതമായി കിട്ടിയത്.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്ന് വിഡി സതീശന്‍ . വയനാട് സന്ദര്‍ശനത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് മാത്രമായി കൈകാര്യം ചെയ്യാവുന്ന ദുരന്തമല്ല ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
◾https://dailynewslive.in/ നടന്‍ മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അജു അലക്‌സിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്ണന്‍. ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാണ്‍ ഇടേണ്ടത് അത്യാവശ്യമാണ് . ശക്തമായ നടപടി എടുത്താലെ ഇത്തരക്കാരെ നിയന്ത്രിക്കാനാകൂ. ടെറിട്ടോറിയല്‍ ആര്‍മിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
◾https://dailynewslive.in/ കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വൈക്കം നഗരസഭയിലെ ക്ലാര്‍ക്കായ അഖില്‍ സി. വര്‍ഗീസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അഖിലിനായുള്ള തിരച്ചില്‍ പോലീസ്തുടരുകയാണ്.
◾https://dailynewslive.in/ സപ്ലൈകോയുടെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് വന്‍ ഓഫറുകളും, വിലക്കുറവുകളും നല്‍കുന്ന ഫിഫ്റ്റി/ഫിഫ്റ്റി, സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്നീ പദ്ധതികള്‍ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് ആയിരുന്നു ഈ പദ്ധതികള്‍ നടപ്പാക്കിയത്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്സിലെ 10 ശതമാനം വിലക്കുറവ്. ഈ പദ്ധതിയുടെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവ ഉടന്‍ പുറത്തു വിടുമെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നേരത്തെ വന്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പില്‍ അടിമുടി തട്ടിപ്പാണെന്ന റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. ഹിന്‍ഡന്‍ ബര്‍ഗിന്റെ അടുത്ത റിപ്പോര്‍ട്ട് എന്താണെന്നുള്ള ആകാംക്ഷയിലാണ് ഇന്ത്യക്കാര്‍.
◾https://dailynewslive.in/ സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. എന്‍ജി ആചാര്യ ആന്‍ഡ് ഡി കെ മറാഠാ കോളേജിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ക്യാമ്പസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ എന്നിവ ധരിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
◾https://dailynewslive.in/ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു.
◾https://dailynewslive.in/ രാജ്യത്ത് 900 കിലോമീറ്റര്‍ പുതിയ റെയില്‍പാതയ്ക്ക് അനുമതി. കേന്ദ്ര മന്ത്രിസഭ 24,657 കോടിയുടെ പുതിയ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകള്‍ക്കാണ് അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് എട്ട് റെയില്‍വേ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
◾https://dailynewslive.in/ ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാര്‍ച്ച് 6എ തകര്‍ന്നു. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് റോക്കറ്റ് തകര്‍ന്നത്. ഇതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയായി നൂറുകണക്കിന് അവശിഷ്ടങ്ങള്‍ രൂപപ്പെട്ടതായാണ് വിവരം.
◾https://dailynewslive.in/ ഗാസ സിറ്റിയില്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി. അല്‍-സഹാബ ഏരിയയിലെ അല്‍-തബയിന്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിലേക്കും തിരിയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. പ്രതിഷേധക്കാര്‍ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞു. സ്ഥിതിഗതി വഷളായതായും ചീഫ് ജസ്റ്റിസ് സുപ്രീം കോടതി പരിസരത്ത് നിന്നും മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന്‍ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കുറയാന്‍ തുടങ്ങിയിരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,330 രൂപയുമായി. ഇന്നലെ രണ്ട് രൂപ താഴ്ന്ന വെള്ളി വില 88 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തര വിലയ്ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വിലയുടെ മുന്നേറ്റം. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് രണ്ട് ശതമാനത്തിലധികം വര്‍ധനയായാണ് രാജ്യാന്തര വിലയിലുണ്ടായത്. ഇന്നലെ 0.16 ശതമാനം നേട്ടത്തോടെ ഔണ്‍സിന് 2,431.14 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയ്ക്കൊപ്പം പണിക്കൂലിയും നികുതികളുമടക്കം 55,642 രൂപയ്ക്ക് മുകളിലാകും ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില.
◾https://dailynewslive.in/ പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കാനാണ് പദ്ധതി. 2010 ന് ശേഷമുള്ള ആദ്യത്തെ പ്രധാന ഡിസൈന്‍ മാറ്റമായിരിക്കും ഇത്. 1.4 ഇഞ്ചുള്ള ആപ്പിള്‍ ടിവിയുടെ ഏതാണ്ട് സമാന വലുപ്പമായിരിക്കും മാക് മിനിക്ക്. അല്ലെങ്കില്‍ ആപ്പിള്‍ ടിവിയേക്കാള്‍ അല്‍പ്പം ഉയരം കൂടാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന മാക് മിനി ‘ഒരു ചെറിയ ബോക്സിലെ ഒരു ഐപാഡ് പ്രോ’ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. പവര്‍ കേബിളും എച്ച്ഡിഎംഐ പോര്‍ട്ടും സഹിതം മാക് മിനി മോഡലുകളുടെ പിന്‍ഭാഗത്ത് ടൈപ്പ്-സി പോര്‍ട്ടുകള്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് രണ്ട് വേര്‍ഷനുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട് ഐപാഡ് പ്രോയ്ക്ക് സമാനമായ സ്റ്റാന്‍ഡേര്‍ഡ് എം4 ചിപ്പ്, എം4 പ്രോ ചിപ്പ് എന്നിങ്ങനെ അവതരിപ്പിക്കാനാണ് സാധ്യത. അടിസ്ഥാന മോഡല്‍ ഈ മാസം വിതരണക്കാരിലേക്ക് എത്തിയേക്കും. അതേസമയം ഹൈ-എന്‍ഡ് മോഡല്‍ ഒക്ടോബര്‍ വരെ തയ്യാറായേക്കില്ല. ഇതാദ്യമായാണ് ആപ്പിളിന്റെ മാക് ലൈനപ്പ് ഒരേ എം4 ചിപ്പുമായി വരുന്നത്.
◾https://dailynewslive.in/ ലോക സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച സിനിമയാണ് ജയിംസ് കാമറൂണിന്റെ അവതാര്‍. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഡിസംബര്‍ 19ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടു. പാണ്ടോറയിലേക്ക് തിരിച്ചുപോവാന്‍ തയാറായിക്കോളൂ എന്ന കുറിപ്പില്‍ ഡിസ്നിയാണ് പ്രഖ്യാപനം നടത്തിയത്. ആരാധകരെ ആവേശം കൊള്ളിക്കുകയാണ് റിലീസ് പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 2009ലാണ് ആദ്യത്തെ അവതാര്‍ സിനിമ റിലീസ് ചെയ്ത്. ലോകത്തിലെ ഏറ്റവും പണം വാരിയ ചിത്രമായി ഇത് മാറി. 2022ലാണ് രണ്ടാം ഭാഗമായ അവതാര്‍: വേ ഓഫ് വാട്ടര്‍ റിലീസ് ചെയ്തത്. ബോക്സ് ഓഫിസില്‍ വമ്പന്‍ വിജയമായ ചിത്രം ഏറ്റവും കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി. മൂന്നു ഭാഗത്തില്‍ അവതാര്‍ അവസാനിക്കില്ല. അഞ്ച് ഭാഗങ്ങളിലായാണ് ഡിസ്നിയും 20ത് സെഞ്ച്വറി സ്റ്റുഡിയോയും അവതാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അവതാര്‍ 4 2029 ഡിസംബര്‍ 21നും അവതാര്‍ 5 ഡിസംബര്‍ 19 2021ലും റിലീസ് ചെയ്യും.
◾https://dailynewslive.in/ പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയേറ്ററുകളില്‍ എത്തും. സംവിധായകന്‍ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകന്‍ റുഷിന്‍ ആണ് നായകനായി അഭിനയിക്കുന്നത്. ഫൈനല്‍സ്, രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്ര തന്‍ നിര്‍മ്മിക്കുന്ന സിനിമയാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്. ടൈറ്റില്‍ കഥാപാത്രമായ സുകുമാരക്കുറുപ്പായി എത്തുന്നത് നടന്‍ അബുസലിം ആണ്. ടിനി ടോം, ജോണി ആന്റണി, ശ്രീജിത്ത് രവി, ഇനിയ, ദിനേശ് പണിക്കര്‍, സുജിത് ശങ്കര്‍, സിനോജ് വര്‍ഗീസ്, വൈഷ്ണവ് ബിജു, സൂര്യ ക്രിഷ്, അജയ് നടരാജ്, ടോം സ്‌കോട്ട്, പൂജ മോഹന്‍രാജ്, പാര്‍വതി രാജന്‍ ശങ്കരാടി തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന്‍ ഷെബിയുടെ കഥയ്ക്ക് വി ആര്‍ ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ക്യാമറ രതീഷ് രാമനും എഡിറ്റിംഗ് സുജിത് സഹദേവും നിര്‍വഹിച്ചു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മെജോ ജോസഫ് ആണ് ഈണം നല്‍കിയിട്ടുള്ളത്. വിനീത് ശ്രീനിവാസന്‍, അഫ്‌സല്‍, മുരളീകൃഷ്ണ എന്നിവരാണ് ഗായകര്‍.
◾https://dailynewslive.in/ 7.99 ലക്ഷം രൂപക്ക് ബസാള്‍ട്ട് കൂപെ എസ്യുവി ഇന്ത്യയില്‍ പുറത്തിറക്കി സിട്രോണ്‍. ഒക്ടോബര്‍ 31 വരെ 11,001 രൂപ നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ പ്രരംഭ വിലയില്‍ വാഹനം ലഭ്യമാവും. ഇന്ത്യക്കായുള്ള സി ക്യൂബ്ഡ് പ്രോഗ്രാം പ്രകാരം സിട്രോണ്‍ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് ബസാള്‍ട്ട്. എ3 എയര്‍ക്രോസുമായി ഏറെ സാമ്യതയുള്ള വാഹനമാണ് സിട്രോണ്‍ ബസാള്‍ട്ട്. എസ്യുവിയുമായി ഏറെ സാമ്യതയുള്ള മുന്‍ഭാഗമുള്ള വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപം വ്യത്യസ്തമാണ്. പോളാര്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, ഗാര്‍നെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകള്‍. വെള്ള, ചുവപ്പ് നിറങ്ങളില്‍ ബ്ലാക്ക് റൂഫും ലഭ്യമാണ്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാവുന്ന 10.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പിന്നില്‍ എസി വെന്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സുരക്ഷക്കായി ആറ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് കാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നീ ഫീച്ചറുകള്‍. 82 എച്ച്പി 115 എന്‍എം നാച്ചുറലി ഇന്‍സ്പയേഡ് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. ടര്‍ബോ പെട്രോള്‍ എന്‍ജിനാണെങ്കില്‍ കരുത്ത് 110 എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 190എന്‍എമ്മിലേക്കും ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്കുമായി ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ മാത്രം. നിലവില്‍ ബസാള്‍ട്ടിന്റെ ഇന്‍ഡ്രൊഡക്ടറി പ്രൈസ് ഓഫറാണ് സിട്രോണ്‍ പുറത്തുവിട്ടിരിക്കുന്നത്.
◾https://dailynewslive.in/ സമകാലിക ഇന്ത്യ നേരിടുന്ന സാമൂഹിക വൈരുദ്ധ്യങ്ങള്‍ക്ക് കഥയിലൂടെ പുതിയ ഭാഷ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ സമാഹാരത്തിലൂടെ സച്ചിദാനന്ദന്‍. ആക്ഷേപഹാസ്യത്തിന്റെയും അന്യാപദേശകഥകയും ആഖ്യാന രീതികളെയാണ് ഇതിനായി സച്ചിദാനന്ദന്‍ ആശ്രയിക്കുന്നത്. സങ്കീര്‍ണ്ണതകളേതുമില്ലാതെ വായിക്കാവുന്ന കഥകള്‍. ‘മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്’. സച്ചിദാനന്ദന്‍. ഡിസി ബുക്‌സ്. വില 99 രൂപ.
◾https://dailynewslive.in/ നമ്മുടെ ആരോഗ്യവും ജീവിതശൈലിയും തമ്മില്‍ അടുത്തബന്ധമാണുളളത്. മോശം ജീവിതശൈലി നമ്മെ വളരെ വേഗം രോഗിയാക്കും. അതിനാല്‍ തന്നെ ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ജീവിതശൈലികളും നാം പാലിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഓരോരുത്തരും ശീലിക്കേണ്ട ചില നല്ല ശീലങ്ങളെക്കുറിച്ച് അറിയാം. നമ്മുടെ ശാരീരികാരോഗ്യത്തിന് പ്രധാനമായ ഒന്നാണ് ഭക്ഷണം. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിന്നതിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടും. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണ്ടത് പ്രധാനമാണ്. ഇവ നമ്മുടെ ശരീത്തിന് വളരെയധികം ദോഷങ്ങളുണ്ടാക്കും. ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ദരും പറയുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ മതിയായ ഉറക്കം അനിവാര്യമാണ്. പതിവായി ശാരീരിക വ്യായാമം ചെയ്യുന്നത് രോഗങ്ങളെ തടയാനും ആരോഗ്യത്തോടെയിരിക്കാനും നമ്മെ സഹായിക്കും. വ്യത്യസ്ത തരം ശാരീരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്നതാണ്. ആരോഗ്യമുള്ള ജീവിതത്തിന് മാനസികാരോഗ്യവും ഏറെ പ്രധാനമാണ്. അതിനാല്‍ മനസിനെ ശാന്തമാക്കാനും കഴിവതും സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രമിക്കുക. ഇതിനായി യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയൊക്കെ പരീക്ഷിക്കാവുന്നതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.95, പൗണ്ട് – 106.89, യൂറോ – 91.73, സ്വിസ് ഫ്രാങ്ക് – 96.69, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.21, ബഹറിന്‍ ദിനാര്‍ – 222.76, കുവൈത്ത് ദിനാര്‍ -274.58, ഒമാനി റിയാല്‍ – 218.32, സൗദി റിയാല്‍ – 22.36, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 23.06, കനേഡിയന്‍ ഡോളര്‍ – 61.01.