◾https://dailynewslive.in/ ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് പതാക ഒളിപ്പിച്ചുവെന്നും ത്രിവര്‍ണ്ണ പതാക ഉപേക്ഷിക്കണമെന്ന സംഘ പരിവാര്‍ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങുകയാണോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്റേയും കോണ്‍ഗ്രസിന്റേയും പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസിന്റെ ഭീരുത്വമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ മുസ്ലിം ലീഗില്‍ നിന്ന് നാളെ മുസ്ലിം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടുവെന്ന് കെടി ജലീല്‍. പണ്ട് കോണ്‍ഗ്രസ് ലീഗിനോട് പറഞ്ഞത് സിഎച്ചിനെ സ്പീക്കറാക്കണമെങ്കില്‍ ‘തൊപ്പി’ അഴിച്ചുവെക്കണമെന്നാണ്. ഇപ്പോള്‍ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഗിനോട് കല്‍പ്പിക്കുന്നത് അബദ്ധവശാല്‍ പോലും പച്ചപ്പതാക ഉയര്‍ത്തിപ്പോകരുതെന്നാണെന്നും കെടി ജലീല്‍ പറഞ്ഞു.
◾https://dailynewslive.in/ രാഹുല്‍ഗാന്ധിയുടെ വയനാട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പതാക ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ടി സിദ്ധീഖ് എംഎല്‍എ. കൊടിയും ചിഹ്നവും നില നിര്‍ത്താനല്ല ഈ തെരഞ്ഞെടുപ്പെന്നും രാജ്യം നില നിര്‍ത്താനാണെന്നും ടി സിദ്ധീഖ് പറഞ്ഞു. അതിന്റെ ഗൗരവം സിപിഎമ്മിനില്ലെങ്കില്‍ ഞങ്ങള്‍ യുഡിഎഫുകാര്‍ക്കുണ്ടെന്നും സിദ്ധീഖ് പ്രതികരിച്ചു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ദില്ലിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണെന്നും ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ലെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയതായിരുന്നു അവര്‍. രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേയെന്നും രാഹുല്‍ ഇന്ത്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലെയെന്നും ചോദിച്ച സ്മൃതി ഇറാനി മുസ്ലിം ലീഗിന്റെ തൃപ്തി നേടാന്‍ രാഹുല്‍ ഇവിടെ നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധിക്ക് അധികാരമോഹമാണെന്നും പറഞ്ഞു.
◾https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നു. എസ്ഡിപിഐ നല്‍കുന്ന പിന്തുണയെയും അതുപോലെയാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും വ്യക്തമാക്കി. എന്നാല്‍ വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണെന്നും ഇത്തവണ മുഖ്യമന്ത്രിയാണെന്നും സതീശന്‍ പറഞ്ഞു. ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാന്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാവുകയും മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് പുതിയ നീക്കം. ഏതെങ്കിലും ഒന്നില്‍ ഉറച്ച് നില്‍ക്കൂവെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി മാത്യു കുഴല്‍നോട് പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ വിജിലന്‍സ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു.
◾https://dailynewslive.in/ സിപിഎം നേതാവും മുന്‍ എം.പിയുമായ പി.കെ.ബിജു കരുവന്നൂര്‍ കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. ചോദ്യങ്ങള്‍ക്ക് അറിയാവുന്ന മറുപടി നല്‍കുമെന്ന് ബിജു പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ കരുവന്നൂരിലെ ജനങ്ങളുടെ പണം കവര്‍ന്നവര്‍ക്കെതിരെ ഇഡി നടപടി എടുത്തില്ലെങ്കില്‍ ഇഡിയില്‍ വിശ്വാസമില്ലാതാവുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കരുവന്നൂരിലേത് ജനങ്ങളുടെ ചോര നീരാക്കിയ പണമല്ലെന്നും ചോരപ്പണമാണെന്നും സുരേഷ്ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പട്ടാളത്തെ നിര്‍ത്തിയായാലും പണം കൊടുപ്പിക്കണം. ഇത് പ്രജാ രാജ്യമാണ്. ജനങ്ങള്‍ ഉലയാതിരിക്കാനാണ് ഇഡി. അവര്‍ അവരുടെ ജോലി ചെയ്യട്ടെ. അവരെ ജോലിചെയ്യാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
◾https://dailynewslive.in/ സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എന്‍ഫോഴ്സ്മെന്റ് വാദങ്ങള്‍ തള്ളിയ മുഖ്യമന്ത്രി ലെവിയും സംഭാവനയുമാണ് പാര്‍ട്ടിയുടെ വരുമാനമെന്നും എല്ലാം പാര്‍ട്ടിയുടെ പാന്‍ നമ്പറുമായി ബന്ധിപ്പിച്ചതും ഓഡിറ്റിന് വിധേയമായതുമാണെന്നും പറയുന്നു.
◾https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഡല്‍ഹി നായരല്ലെന്നും അസ്സല്‍ നായരെന്നും എന്നാല്‍ എന്‍എസ്എസ് അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഡല്‍ഹി നായര്‍ എന്ന ശശി തരൂരിനോടുള്ള പരിഗണന ഇപ്പോള്‍ മാറിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തനിക്കു നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
◾https://dailynewslive.in/ തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നും തുടര്‍ നടപടികള്‍ വൈകിച്ചതിനാല്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗണ്‍ & കണ്‍ട്രി പ്ലാനിങ്, എല്‍എസ്ജി ഡി എഞ്ചിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ പതിനായിരത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്.
◾https://dailynewslive.in/ സിബിസിഐ സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രഭാത അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. സിബിസിഐ വാര്‍ഷിക ജനറല്‍ ബോഡിയിലെടുത്ത തീരുമാനങ്ങളിലാണീ പുതിയ മാര്‍ഗനിര്‍ദ്ദേശം. എല്ലാ സ്‌കൂളുകളിലും സര്‍വമത പ്രാര്‍ത്ഥന മുറി സജ്ജമാക്കണമെന്നും മറ്റ് മതങ്ങളിലെ കുട്ടികള്‍ക്ക് മേല്‍ കൃസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും സ്വാതന്ത്ര്യ സമര സേനാനികള്‍, കവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്‌കൂളില്‍ സ്ഥാപിക്കണമെന്നും സ്‌കൂളുകള്‍ക്ക് സുരക്ഷ കൂട്ടണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം കൂടുന്നു.107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക്ക് സമയ ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണ്. വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഊരൂട്ടമ്പലം സര്‍വീസ് സഹകരണബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. നിക്ഷേപകരുടെ വ്യാജ ജാമ്യ പത്രം ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബോര്‍ഡ് മെമ്പര്‍മാരുടെ ബന്ധുക്കള്‍ക്കും വലിയ തുക വായ്പയായി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തിയത് കൊണ്ടാണ് പ്രതിസന്ധി ഉണ്ടായത് എന്നാണ് ബാങ്കിന്റെ വിശദീകരണം.
◾https://dailynewslive.in/ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ ഭിക്ഷക്കാരനോട് ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ട ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഭിക്ഷക്കാരന്‍ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിന്‍ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രമണം. പിന്നാലെ ഭിക്ഷക്കാരന്‍ ചാടി രക്ഷപ്പെട്ടു.
◾https://dailynewslive.in/ കേരളത്തില്‍ ഇന്ന് ഏഴു ജില്ലകളില്‍ വേനല്‍ മഴ പ്രവചനം. ഒപ്പം കടലാക്രമണത്തിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് നേരിയ സാധ്യതയുള്ളത്. മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപവുമുണ്ട്. എന്നാല്‍ സ്വന്തമായി വാഹനമോ താമസിക്കാന്‍ ഫ്‌ളാറ്റോ ഇല്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. ഇതുകൂടാതെ അയോഗ്യത കേസടക്കം രാഹുലിനെതിരെ 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
◾https://dailynewslive.in/ ബിജെപി എംപിയും നടിയുമായ ഹേമമാലിനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്ന് ആക്ഷേപിക്കുന്ന കോണ്‍ഗ്രസ് എംപി രണ്‍ദീപ് സുര്‍ജേവാലക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. നേതാക്കളെ എംഎല്‍എയും എംപിയുമാക്കുന്നത് ജനങ്ങളുടെ ശബ്ദം ഉയര്‍ത്താനാണെന്നും അവര്‍ക്ക് അതിന് കഴിയണമെന്നും പറഞ്ഞ കോണ്‍ഗ്രസ് എംപി രണ്‍ദീപ് സുര്‍ജേവാല എന്നാല്‍ ഹേമമാലിനി എം പിയാകുന്നത് മറ്റൊരു കാര്യത്തിനാണെന്ന് മോശം പദം ഉപയോഗിച്ച് പരാമര്‍ശിച്ചുവെന്നുമാണ് ബിജെപി ആക്ഷേപം. രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയില്‍ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ അഭിപ്രായപ്പെട്ടപ്പോള്‍ സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കി കോണ്‍ഗ്രസ് നേതാക്കള്‍ പഠിക്കുകയാണ് വേണ്ടതെന്ന് ഹേമമാലിനി പ്രതികരിച്ചു. അതേ സമയം സുര്‍ജേവാലയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം പ്രചരിപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.
◾https://dailynewslive.in/ രാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ ആക്കാമെന്ന വാഗ്ദാനം നല്‍കിയാല്‍ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി-ആര്‍.എസ്.എസ് എന്നിവയില്‍ പോയി ആരും വീഴരുത്. ശൂദ്രര്‍-ദലിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ആര്‍എസ്എസ് സങ്കേതത്തില്‍ പ്രവേശനമില്ല. ലോക്സഭാ സ്ഥാനാര്‍ത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യര്‍ത്ഥിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനം നടത്തിയത്.
◾https://dailynewslive.in/ കര്‍ണാടകയിലെ വിജയപുരയിലെ ഇണ്ടി ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തായി പുതുതായി കുഴിച്ച കുഴല്‍ക്കിണറിലേക്ക് ബാലന്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 12 മണിക്കൂറിലേറെ പിന്നിട്ട രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും സജീവമായുണ്ട്.
◾https://dailynewslive.in/ ഫോബ്‌സ് മാസിക ആഗോള അതിസമ്പന്ന പട്ടിക പുറത്തുവിട്ടപ്പോള്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി വനിത പട്ടികയില്‍ ഇടംപിടിച്ചു. ലിസ്റ്റിലുള്ള മറ്റ് 13 മലയാളികള്‍ക്കൊപ്പമാണ് സാറാ ജോര്‍ജ് മുത്തൂറ്റ് എന്ന 63കാരിയും ചരിത്രത്തിന്റെ ഭാഗമായത്. ആഗോള തലത്തിലെ പട്ടികയില്‍ അവരുടെ സ്ഥാനം 2287 ആണ്. 130 കോടി ഡോളര്‍ (10,790 കോടി രൂപ) ആണ് സാറയുടെ ആസ്തി. അതേസമയം, അതിസമ്പന്ന പട്ടികയിലെ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തന്നെയാണ് മുമ്പിലുള്ളത്. 760 കോടി ഡോളര്‍ (63,080 രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷത്തെ 497ല്‍ നിന്ന് റാങ്കിംഗില്‍ 153 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 344 ലേക്ക് കുതിക്കാന്‍ സാധിച്ചു. ജോയ് ആലുക്കാസിന്റെ നിലവിലെ ലോക റാങ്കിംഗ് 712 ആണ്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ എന്നിവരാണ് മൂന്നാം സ്ഥാനത്ത്. പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പട്ടികയില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രത്യേകത. ആര്‍.പി ഗ്രൂപ്പിന്റെ രവി പിള്ള (27,390 കോടി രൂപ), ജെംസ് എഡ്യുക്കേഷന്‍ സാരഥി സണ്ണി വര്‍ക്കി (27,390) കല്യാണ്‍ ജുവലേഴ്‌സിന്റെ ടി.എസ്. കല്യാണരാമന്‍ (26,560), ശോഭ ഗ്രൂപ്പിന്റെ പി.എന്‍.സി. മേനോന്‍ (23.240), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (16,600) വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (13,280), മുത്തൂറ്റ് ഗ്രൂപ്പിന്റെ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് (10,790), ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (10,790), ജോര്‍ജ് തോമസ് മുത്തൂറ്റ് (10,790) എന്നിവരാണ് പട്ടികയിലെ മറ്റ് മലയാളികള്‍. പട്ടികയിലെ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യക്കാരന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. ലോക പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് അംബാനി. 9.63 ലക്ഷം കോടി രൂപയാണ് അദേഹത്തിന്റെ മൊത്തം ആസ്തി. ഗൗതം അദാനി പതിനേഴാം സ്ഥാനത്താണ്. ലൂയി വിട്ടന്‍ എന്ന ആഡംബര കമ്പനിയുടെ ഉടമയായ ബെര്‍ണാഡ് അര്‍ണോ അതിസമ്പന്നരിലെ ഒന്നാമന്‍. 19.34 ലക്ഷം കോടി രൂപയാണ് അദേഹത്തിന്റെ ആസ്തി.
◾https://dailynewslive.in/ ആപ്പിളിന്റെ ഐഫോണുകള്‍, മാക്ബുക്കുകള്‍, ഐപാഡുകള്‍, വിഷന്‍ പ്രോ ഹെഡ്സെറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഇവയ്‌ക്കെല്ലാം ‘ഉയര്‍ന്ന അപകടസാധ്യത’ ഉണ്ടെന്നാണു ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ്. വിവിധ ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലെ ‘റിമോട്ട് കോഡ് എക്സിക്യൂഷന്‍’ സംവിധാനവുമായി ബന്ധപ്പെട്ടാണു മുന്നറിയിപ്പ്. . 17.4.1ന് മുന്‍പുള്ള ആപ്പിള്‍ സഫാരി പതിപ്പുകള്‍, 13.6.6ന് മുന്‍പുള്ള ആപ്പിള്‍ മാക്ഒഎസ് വെന്‍ച്വുറ പതിപ്പുകള്‍, 14.4.1ന് മുന്‍പുള്ള ആപ്പിള്‍ മാക്ഒഎസ് സനോമ പതിപ്പുകള്‍, 1.1.1ന് മുന്‍പുള്ള ആപ്പിള്‍ വിഷന്‍ ഒഎസ് പതിപ്പുകള്‍, 17.4.1ന് മുന്‍പുള്ള ആപ്പിള്‍ ഐഒഎസ് ഐപാഡ് ഒഎസ് പതിപ്പുകള്‍, 16.7.7ന് മുന്‍പുള്ള ആപ്പിള്‍ ഐഒഎസ് ഐപാഡ് ഒഎസ് പതിപ്പുകള്‍ എന്നിവയടക്കം ആപ്പിള്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ ശ്രേണിയിലാണ് അപകടസാധ്യത. ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ പുതിയ പതിപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അപകടസാധ്യത തുടരുമെന്ന് അറിയിപ്പില്‍ പറയുന്നു. മാക്ബുക് ഉപയോക്താക്കളോടും അവരുടെ സിസ്റ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിശ്വസനീയ പ്ലാറ്റ്‌ഫോമുകളില്‍നിന്നുള്ള ഡൗണ്‍ലോഡ്, പതിവായി ബാക്കപ്പ് ചെയ്യല്‍, ദ്വിതല സുരക്ഷാക്രമീകരണം തുടങ്ങിയവ ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. ‘പ്യാരാ മേരാ വീരാ’ എന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. വിനീത് ശ്രീനിവാസന്‍ വരികള്‍ കുറിച്ച പാട്ടിന് ഗായിക ബോംബെ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ഈണമൊരുക്കി. സിദ്ധാര്‍ഥ് ബസ്റുര്‍ ആണ് ഗാനം ആലപിച്ചത്. ട്രെന്‍ഡിങ്ങില്‍ മുന്‍നിരയിലുണ്ട് പാട്ട്. നിവിന്‍ പോളിയുടെ ആഘോഷത്തിമിര്‍പ്പ് ആണ് ഗാനരംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ആസ്വാദകശ്രദ്ധ നേടിയിരുന്നു. ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി തുടങ്ങിയവരും വേഷമിടുന്നു. ഏപ്രില്‍ 11ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
◾https://dailynewslive.in/ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പവി കെയര്‍ ടേക്കര്‍’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. പിറകിലാരോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷിബു ചക്രവര്‍ത്തിയാണ്. മിഥുന്‍ മുകുന്ദന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപിലന്‍ ആണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 26 ന് ആണ്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സ്ഫടികം ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. കന്നഡയിലും മലയാളത്തിലും ഹിറ്റ്കള്‍ സമ്മാനിച്ച മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
◾https://dailynewslive.in/ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ 2024 കാരന്‍സ് പുറത്തിറക്കി. ഈ പുതിയ മോഡല്‍ ഒമ്പത് പുതിയ വകഭേദങ്ങളില്‍ അവതരിപ്പിക്കുന്നു. ഇതോടെ മൊത്തം ഓപ്ഷനുകളുടെ എണ്ണം 30 ആയി. ഡീസല്‍ എഞ്ചിനുള്ള പുതിയ ട്രാന്‍സ്മിഷന്‍ ഓപ്ഷനും പുതിയ ഫീച്ചറുകളുടെ ഒരു ശ്രേണിയും പുത്തന്‍ പുറം നിറവും സഹിതം കിയ കാരെന്‍സിനെ നവീകരിച്ചു. കാരന്‍സിന്റെ പുതിയ വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില 12.12 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. അടിസ്ഥാന-ലെവല്‍ വേരിയന്റ് 10.52 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളോടെ ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്ത ടോപ്പ്-ഓഫ്-ലൈന്‍ എക്‌സ്-ലൈന്‍ വേരിയന്റിന് 19.67 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2024 കിയ കാരന്‍സ് വിവിധ ട്രിമ്മുകളിലായി ഒമ്പത് പുതിയ വേരിയന്റുകളോടെ അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമായ പ്രീമിയം, പ്രീമിയം (ഒ), പ്രസ്റ്റീജ്, പ്രസ്റ്റീജ്+, ലക്ഷ്വറി, ലക്ഷ്വറി+ തുടങ്ങിയ ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക്കിനൊപ്പം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അവതരിപ്പിച്ചതാണ് 2024 കാരന്‍സ് എംപിവിയിലെ പ്രധാന അപ്‌ഡേറ്റുകളിലൊന്ന്. ഈ ഡീസല്‍ എഞ്ചിന് 113 ബിഎച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
◾https://dailynewslive.in/ ‘വീടെ’ന്ന കവിതയില്‍ തുടങ്ങി ‘ബ്രേക്ക് അപ്പി’ല്‍ അവസാനിക്കുന്ന ഒരു ശീതക്കാറ്റ് ഈ സമാഹാരത്തെ ഒന്നാകെ പുതഞ്ഞുപിടിച്ചിരിക്കുന്നു. അനേകം കിളിവാതിലുകളുള്ള മലയടിവാരത്തെ ഒരു കുഞ്ഞുവീടായി മാറുന്നു ‘ഉച്ചാന്തലമേലേ പുലര്‍കാലേ’. പഴക്കമേറിയ ലോകത്തെ കാണുന്ന ഒരു ‘മില്ലെനിയം ബോണ്‍’ കുട്ടിയുടെ കാഴ്ചയിലാണ് സുബിന്‍ അമ്പിത്തറയിലിന്റെ ഏതെണ്ടെല്ലാ കവിതകളും. ക്യാമറ എവിടെ വെക്കണം എന്ന് ശങ്കയില്ലാത്ത ഒരു ‘ഡയരക്ടര്‍ ബ്രില്യന്‍സ് ‘ കൂടിയാണത്. അവതാരിക: പി. രാമന്‍. പഠനം: സുധീഷ് കോട്ടേമ്പ്രം, വീട്, ഉറക്കം, അപ്പന്‍, വെള്ളം കോരുന്നപെണ്‍കുട്ടി, ചില്ലകളില്‍ ഓര്‍മ്മ വീശുന്ന നേരം, വല്യപ്പനും റേഡിയോയും, തലയ്ക്കുതാഴെ ശൂന്യാകാശം തുടങ്ങിയ 37 കവിതകള്‍. ‘ഉച്ചാന്തല മേലേ പുലര്‍കാലേ’. സുബിന്‍ അമ്പിത്തറയില്‍. ഡിസി ബുക്സ്. വില 133 രൂപ.
◾https://dailynewslive.in/ ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിനു പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ പ്രധാന സംരക്ഷണ മാര്‍ഗം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം. കെട്ടിടങ്ങളുടെ അകത്തും പുറത്തും മേല്‍ക്കൂരയിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വൃത്തിയാക്കുക. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം. വേനല്‍ക്കാലമായതിനാല്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെയും ചിക്കന്‍പോക്‌സ്, മലേറിയ, മറ്റ് പകര്‍ച്ചപനികള്‍ എന്നിവയ്‌ക്കെതിരേയും ജാഗ്രത പാലിക്കണം. വേനല്‍ക്കാലത്ത് ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് ഇ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.45, പൗണ്ട് – 105.65, യൂറോ – 90.58, സ്വിസ് ഫ്രാങ്ക് – 92.03, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.03, ബഹറിന്‍ ദിനാര്‍ – 221.37, കുവൈത്ത് ദിനാര്‍ -271.32, ഒമാനി റിയാല്‍ – 216.79, സൗദി റിയാല്‍ – 22.25, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.92, കനേഡിയന്‍ ഡോളര്‍ – 61.80.