◾https://dailynewslive.in/ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ഡെയ്ലി ഹണ്ട് നടത്തിയ ട്രസ്റ്റ് ഓഫി ദി നേഷന്‍ സര്‍വേ. 11 ഭാഷകളിലായി ഓണ്‍ലൈനിലൂടെ നടന്ന സര്‍വേയില്‍ 77 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. സര്‍വേയില്‍ പങ്കെടുത്ത 64 ശതമാനം ആളുകളും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. 2024ല്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം ആളുകളും നിരീക്ഷിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി മികച്ച നേതാവായി സര്‍വേയില്‍ ഭാഗമായവര്‍ നിരീക്ഷിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിയുമായി വലിയ വ്യത്യാസമുണ്ടാക്കാന്‍ നരേന്ദ്ര മോദിക്കായില്ല.
◾https://dailynewslive.in/ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷന്‍ പ്രധാന്‍ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്.
◾https://dailynewslive.in/ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ടുള്ള കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതു സംസ്ഥാന സര്‍ക്കാരാണെന്നും പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പായത് കൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ ബാങ്ക് സാധാരണനിലയില്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും, പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ടൊന്നും തെരഞ്ഞെടുപ്പില്‍ പിന്നാക്കം പോവില്ലെന്നും ഞങ്ങളുടെ കൈയില്‍ പണമില്ലെങ്കില്‍ ജനം പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ജില്ലാക്കമ്മിറ്റി ഓഫീസ് ഇന്‍കം ടാക്സ് ഫയല്‍ ചെയ്യുന്നില്ലെന്നത് ശുദ്ധ അസംബന്ധമാണ്. ഇഡി, സിബിഐ, ആദായ നികുതി വിഭാഗങ്ങളുടെ പ്രവര്‍ത്തനം പ്രത്യേക ഉദ്ദേശത്തോടെയാണെന്നും ബിജെപി ഇതര കക്ഷികള്‍ക്കെതിരെ എന്ത് ചെയ്യാമെന്ന് ഗവേഷണം നടത്തുകയാണ് അവരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-11*
2015 ല്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നാലാമത്തെ ഷോറൂം കൊല്ലം ചിന്നക്കടയിലെ റസിഡന്‍സി റോഡില്‍ 50, 000 ചതുരശ്ര അടിയില്‍ എട്ട് നിലകളിലായി ആരംഭിച്ചു. ഇരുന്നൂറിലേറെ ജീവനക്കാരുമായാണ് ആ ഷോറൂം ആരംഭിച്ചത്.
*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*
◾https://dailynewslive.in/ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നല്‍കുന്നതിനെതിരായ ദിലീപിന്റെ ഹര്‍ജി ഉത്തരവിനായി മാറ്റി. തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. നടിയുടെ ഉപഹര്‍ജിയില്‍ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിലെ മൊഴികളുടെ പകര്‍പ്പ് നടിക്ക് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിജീവിതയുടെ ഹര്‍ജി തീരുമാനമെടുത്ത് തീര്‍പ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സിംഗിള്‍ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നത്.
◾https://dailynewslive.in/ സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയോട് ഇന്നലെ ഹാജരാകാന്‍ നിര്‍ദ്ദേശം നില്‍കിയിരുന്നെങ്കിലും ഹാജരാകാതിരുന്നതിനാല്‍ വീണ്ടും നോട്ടീസ് അയച്ച് ഇഡി. ആരോഗ്യ പ്രശ്നങ്ങള്‍ അറിയിച്ച് മറുപടി നല്‍കിയെന്നാണ് വിവരം. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
◾
◾https://dailynewslive.in/ പ്രധാനമന്ത്രിയുടെ ഇന്നലത്തെ വാഗ്ദാനം വിശ്വസിക്കാന്‍ കഴിയാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് ബിജെപി ചെയ്തത് എന്താണെന്ന് ജനം മറക്കില്ല. കേരളത്തിന് ഒരു കൈത്താങ്ങ് പോലും പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം നല്‍കിയില്ല. സംസ്ഥാനത്തിന്റെ അവകാശമായ പ്രത്യേക സഹായവും പ്രത്യേക പാക്കേജും വികസന പദ്ധതികളും എയിംസ് അടക്കമുള്ള ആവശ്യങ്ങള്‍ ചോദിച്ചിട്ടും ഒന്നും ലഭിച്ചില്ലെന്ന് അദ്ദേഹം കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ കള്ളവോട്ട് തടയാന്‍ നടപടി ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് മുന്‍വര്‍ഷങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെയ്തിട്ടുണ്ടെന്ന് ഷാഫി ആരോപിച്ചു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഴുവന്‍ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും, പാനൂര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്നും എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ ആരോപണവുമായി ബിജെപി. സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹദ്രായ് ഉന്നയിച്ച ആരോപണമാണ് ബിജെപി ഏറ്റെടുത്തത്. 2022 ഒക്ടോബറില്‍ ദില്ലിയിലെ ഹോട്ടലില്‍ ശശി തരൂര്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. സംഭവം മൂടിവയ്ക്കാന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശ്രമിച്ചെന്നും ദെഹദ്രായ് ആരോപിക്കുന്നുണ്ട്. ദെഹദ്രായ്യുടെ ആക്ഷേപം ഏറ്റെടുത്ത ബിജെപി നേതാവ് അമിത് മാളവ്യ, ശശി തരൂര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ റോഡില്‍ കയര്‍ കെട്ടിയുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ പൊലീസ് പാലിച്ചിരുന്നില്ലെന്ന് ആരോപണം. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം 2018 ല്‍ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയാണ് റോഡിന് കുറുകെ കയര്‍ കെട്ടരുതെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. അന്ന് കയറില്‍ കുരുങ്ങിയുള്ള അപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി റോഡില്‍ കെട്ടിയ കയറില്‍ കുരുങ്ങി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് കൊച്ചി വളഞ്ഞമ്പലത്ത് കഴിഞ്ഞ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അപകട കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ വീഴ്ചയുമുണ്ടായിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി.
◾https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ പ്രെഫോമ തയ്യാറാക്കുന്നതില്‍ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാല്‍ മാത്രമാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നും ഡിജിപി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം വരുത്തിയെന്ന ആഭ്യന്തര സെക്രട്ടറിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ഡിജിപി. വിശദീകരണം നല്‍കുന്നതുകൂടാതെ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്‍കിയതല്ലാതെ ഉദ്യോഗസ്ഥരുടെ പേരുകളൊന്നും ഡിജിപി നല്‍കിയില്ല.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ശബരിമലയില്‍ അനധികൃത നെയ് വില്‍പ്പന നടത്തിയ കീഴ്ശാന്തി ദേവസ്വം വിജിലന്‍സിന്റെ പിടിയിലായി. ചെറായി സ്വദേശി മനോജിന്റെ പക്കല്‍ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാള്‍ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. എക്സിക്യൂട്ടീവ് ഓഫീസര്‍ പമ്പ പൊലീസിനെ സമീപിച്ചു.
◾https://dailynewslive.in/ പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ) അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. നടന്‍ മനോജ് കെ ജയന്‍ മകനാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ നവതി ആഘോഷിച്ച കെ.ജി. ജയന്‍ സംഗീതജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്ക് കടന്നിരുന്നു. ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ കെ ജി ജയനെ 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാളെ രാവിലെ 6.30 ന് മൃതദേഹം വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം സംസ്‌ക്കാരം നാളെ വൈകീട്ട് നടക്കും.
◾https://dailynewslive.in/ സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന് കെഎസ്ഇബി. വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോര്‍ഡ് വര്‍ധനവ് കാരണം ഫ്യൂസ് പോയും ഫീഡറുകള്‍ ട്രിപ്പായും ചിലയിടങ്ങളിലെങ്കിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്. ഇത് കൂടുതലും സംഭവിക്കുന്നത് രാത്രി എ.സിയുടെ ഉപയോഗം വര്‍ധിക്കുന്ന സമയത്താണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ജീവനക്കാരുമായി സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
◾https://dailynewslive.in/ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന ഉത്തരവിറക്കി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാല്‍ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.
◾https://dailynewslive.in/ അമ്പലപ്പുഴയില്‍ കെ സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. സ്വകാര്യ വ്യക്തിയുടെ കൂടെ സമ്മതത്തോടെയാണ് ഫ്ലക്സിന് തീയിട്ടത് എന്നാണ് വിവരം. ഇന്നലെ ഇവിടെ യുഡിഎഫ് നടത്തിയ തെരുവ് നാടക വേദിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഇരച്ചു കയറിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്ന പറമ്പിന്റെ ഉടമയുടെ സമ്മതത്തോടെ ഫ്ലക്സ് നശിപ്പിച്ചതെന്നാണ് സൂചന.
◾https://dailynewslive.in/ പത്തനംതിട്ട മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നിശബ്ദത പാലിച്ച ആളാണ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയെന്ന് നേതൃത്വം ആരോപിച്ചു. സ്വതന്ത്ര പെന്തകോസ്ത് സഭകള്‍ ഉള്‍പ്പെടെ ചേരുന്നതാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. പത്തനംതിട്ട മണ്ഡലത്തില്‍ വിശ്വാസികളായി ഒരു ലക്ഷത്തിലധികം ആളുകളുണ്ട്. ഇവരെ പ്രതിനിധീകരിച്ചാണ് ഭാരവാഹികള്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
◾https://dailynewslive.in/ ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ആശങ്കാജനകമാണെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ബന്ധികളായവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്.
◾https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. പണമായി മാത്രം 395.39 കോടിയാണ് പിടിച്ചെടുത്തത്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അന്‍പത്തിയെട്ട് ലക്ഷം ലിറ്റര്‍ മദ്യവും, രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതര്‍ പിടികൂടിയിട്ടുണ്ട്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. രാജസ്ഥാനില്‍നിന്ന്
778 കോടിയുടെ സാധനങ്ങളും, ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും, തമിഴ്നാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്.
◾https://dailynewslive.in/ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ രാജ്യത്തെ പൊതുവികസന പദ്ധതികള്‍ തടസപ്പെടുത്താന്‍ വിദേശശക്തികള്‍ ഇന്ത്യയിലെ സന്നദ്ധ സംഘടനകള്‍ക്കും, ട്രസ്റ്റുകള്‍ക്കും പണം നല്‍കുന്നുവെന്ന് ആദായ നികുതി വകുപ്പിന്റെ ആരോപണം. സന്നദ്ധ സംഘടനയായ എന്‍വിറോണിക്സ് ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് ഇഡി സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിദേശശക്തികള്‍ എന്‍വിറോണിക്സ് ട്രസ്റ്റിന് പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ട്രസ്റ്റിന് ലഭിക്കുന്ന പണത്തിന്റെ 90 ശതമാനവും വിദേശത്ത് നിന്നാണെന്നും ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു.
◾https://dailynewslive.in/ ചോദ്യം ചെയ്യലിനും മൊഴി എടുക്കുന്നതിനും ഭൗമികമായ സമയങ്ങള്‍ പാലിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കി മുംബൈ ഹൈക്കോടതി. ഉറങ്ങുക എന്നത് മനുഷ്യന്റെ സാധാരണമായ ആവശ്യങ്ങളിലൊന്നാണ്, അതിന് അനുവദിക്കാത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തയാളെ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ മൊഴി എടുത്തതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
◾https://dailynewslive.in/ കലാപത്തെ തുടര്‍ന്ന് മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരുടെ ആവശ്യം തിരഞ്ഞെടുപ്പ് നടത്തിപ്പിനെപ്പറ്റി നയപരമായ ചോദ്യം ഉയര്‍ത്തുന്നതാണെന്നും ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മണിപ്പൂരിലെ ലോക് സഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഈ മാസം 19നും 26നുമാണ് നടക്കുന്നത്. ഇത്രയും വൈകിയ സമയത്ത് ഹര്‍ജിയില്‍ ഇടപെടുന്നത് സുഗമമായ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പിനെ ബാധിച്ചേക്കുമെന്ന നിരീക്ഷണമാണ് ബെഞ്ച് നടത്തിയത്.
◾https://dailynewslive.in/ മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്ത തൃശൂര്‍ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി, ബൈക്ക് ഓടിച്ച മൈസൂരു കെആര്‍ പേട്ട് സ്വദേശി ഉല്ലാസ് , ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സി ജീവനക്കാരന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബി സി എ വിദ്യാര്‍ഥിനിയായിരുന്നു ശിവാനി.
◾https://dailynewslive.in/ ശ്രീനഗറിലെ ഝലം നദിയില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍ 6 പേര്‍ മരിച്ചു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയോടൊപ്പം കരസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബോട്ടില്‍ 20 പേര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴ കാരണം ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
◾https://dailynewslive.in/ ബാന്ദ്ര വെസ്റ്റിലുള്ള ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത രണ്ടുപേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് വെടിവെപ്പില്‍ പങ്കാളികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടിയത്. അറസ്റ്റിലായ വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
◾https://dailynewslive.in/ യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. ഇന്നു രാവിലെയും യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. നാളെ വരെ യുഎഇയില്‍ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരു മലയാളി മരണപ്പെട്ടു. അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍കുമാര്‍ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്.
◾https://dailynewslive.in/ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദയുടെ ബാബ രാംദേവും, ആചാര്യ ബാലകൃഷ്ണനും ഭാവിയില്‍ ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് കൂപ്പുകൈകളോടെ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ബാബ രാം ദേവ് അത്ര നിഷ്‌കളങ്കനല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമത്തിനുള്ളില്‍നിന്ന് കൊണ്ട് മാത്രമേ അലോപ്പതി ഉള്‍പ്പടെ മറ്റ് ചികിത്സരീതികളെ വിമര്‍ശിക്കാവൂ എന്ന് ഇരുവരോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇരുവരുടെയും മാപ്പ് അംഗീകരിക്കുന്നുവോ, നിരാകരിക്കുന്നുവോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ 23 ന് ഇരുവരോടും ഹാജരാകാന്‍ സുപ്രീം കോടതി അറിയിച്ചു.
◾https://dailynewslive.in/ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്; സ്വര്‍ണവിലയില്‍ വര്‍ധനയും. സ്വര്‍ണവില ആദ്യമായി 54,000 കടന്നു. ഇന്ന് 720 രൂപ വര്‍ധിച്ച് 54,360 രൂപയിലെത്തി നില്‍ക്കുകയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഔണ്‍സിന് 2,358 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് 2,387 ഡോളറിലേക്ക് ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 83.51 ലേക്ക് ഇടിഞ്ഞതുമാണ് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിച്ചത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ തിരിച്ചുകയറിയിരുന്നു. ഇന്നലെ പവന് 440 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് 12ന് രേഖപ്പെടുത്തിയ മുന്‍ റെക്കോഡ് 53,760 പഴങ്കഥയാക്കി ഇന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അതിനിടെ ശനിയാഴ്ച മാത്രമാണ് ഒരു ഇടിവ് നേരിട്ടത്. അതിനിടെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെയും സ്വാധീനിച്ചത്. ഇതിന് പുറമേ പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ സമയമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയെ ബാധിച്ചു. ശക്തിയാര്‍ജ്ജിച്ച ഡോളര്‍ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മറ്റു ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതും രൂപയെ സ്വാധീനിച്ചതായി വിദഗ്ധര്‍ പറയുന്നു. മദ്ധ്യേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി നേരിടുന്ന തളര്‍ച്ചയാണ് സ്വര്‍ണനിക്ഷേപങ്ങളുടെ സ്വീകാര്യത കൂട്ടുന്നത്. സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപങ്ങള്‍ മാറ്റുകയാണ്.
◾https://dailynewslive.in/ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്. ഫെബ്രുവരി 26 നും മാര്‍ച്ച് 25 നും ഇടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് കമ്പനി വിലക്കേര്‍പ്പെടുത്തിയത്. ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 1,235 അക്കൗണ്ടുകളാണ് പ്ലാറ്റ്ഫോം നീക്കം ചെയ്തത്. ഇതുള്‍പ്പടെ ആകെ 2,13,862 അക്കൗണ്ടുകള്‍ ഇതുവരെ എക്സ് നീക്കം ചെയ്തു. പരാതി പരിഹാര സംവിധാനങ്ങള്‍ വഴി ഈ സമയപരിധിക്കുള്ളില്‍ ഇന്ത്യയിലെ ഉപയോക്താക്കളില്‍ നിന്ന് 5,158 പരാതികള്‍ ലഭിച്ചതായി എക്സ് അറിയിച്ചു. കൂടാതെ പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 86 അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇങ്ങനെ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളില്‍ ഏഴെണ്ണം പിന്നീട് നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷം പുനഃസ്ഥാപിച്ചു. പരാതികളില്‍ 3074 എണ്ണം വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു, 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതിയായിരുന്നു. 412 എണ്ണം വിദ്വേഷ പ്രചാരണം സംബന്ധിച്ചും 359 എണ്ണം ചൂഷണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
◾https://dailynewslive.in/ ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും റിലീസ് ചെയുന്ന ചിത്രമായ ‘പ്യാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകരായ സിബി മലയില്‍, പ്രിയനന്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ ‘പ്യാര്‍’ എന്ന പേരിലും ഇംഗ്ലീഷില്‍ ‘വൈ നോട്ട്’ എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദനാണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടിമാരായ കേതകി നാരായണ്‍, അമിക ഷെയല്‍, ഹോളിവുഡ് നടിയായ അയറീന മിഹാല്‍കോവിച്ച്, പ്രശസ്ത നര്‍ത്തകനും നടനുമായ ജോബിന്‍ ജോര്‍ജ് എന്നിവര്‍ ഈ ഇംഗ്ലീഷ്-മലയാളം ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദന്‍ അറിയിച്ചു. കൈതപ്രം, മുരളി നീലാംബരി, ഡോക്ടര്‍ ജോജി കുര്യാക്കോസ്, നിതിന്‍ അഷ്ടമൂര്‍ത്തി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം സംഗീതം പകരുന്നു.
◾https://dailynewslive.in/ തെന്നിന്ത്യയിലൊട്ടാകെ തരംഗമായി മാറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളില്‍ ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. ആഗോളതലത്തില്‍ 236 കോടി നേടി കുതിക്കുന്ന ചിത്രം ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. തമിഴില്‍ നിന്നും രജനികാന്ത് ചിത്രം ‘എന്തിരന്‍’, കന്നഡയില്‍ നിന്ന് കെജിഎഫ് പാര്‍ട്ട് 2, തെലുങ്കില്‍ നിന്ന് എസ് എസ് രാജമൗലിയുടെ ‘ബാഹുബലി പാര്‍ട്ട് 1’ എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പത്ത് കോടി നേട്ടം സ്വന്തമാക്കിയ മറ്റ് ചിത്രങ്ങള്‍. ഇതുവരെ മഞ്ഞുമ്മല്‍ ബോയ്സ് നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. റിപ്പോര്‍ട്ട് പ്രകാരം 71.8 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സ് കേരളത്തില്‍ നിന്നുമാത്രം നേടിയിരിക്കുന്നത്. 64കോടിയാണ് തമിഴകത്ത് നിന്ന് ഇതുവരെ സിനിമ സ്വന്തമാക്കിയത്. കര്‍ണാടക – 15 കോടി, ആന്ധ്രാപ്രദേശ് – 10.3 കോടി, റസ്റ്റ് ഓഫ് ഇന്ത്യ – 2.65 കോടി എന്നിങ്ങനെ ആണ് നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ ടോട്ടല്‍ 91.7 കോടി. ആകെ മൊത്തം ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 163.5 കോടിയാണ്. ഓവര്‍സീസില്‍ നിന്നും 72.5 കോടിയും ചിത്രം നേടി. അങ്ങനെ ആഗോളതലത്തില്‍ 236 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയത്.
◾https://dailynewslive.in/ ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ ട്രേസ മോട്ടോഴ്‌സ് വിഒ.2 ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി. പ്രോട്ടോടൈപ്പ് മോഡലായാണ് ട്രേസ അവരുടെ വിഒ.2 ഇലക്ട്രിക് ട്രക്കിനെ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 2026ല്‍ ഈ വൈദ്യുത ട്രക്ക് പുറത്തിറക്കാനാണ് ട്രേസ മോട്ടോഴ്‌സിന്റെ ശ്രമം. സുരക്ഷയും പെര്‍ഫോമെന്‍സും മെച്ചപ്പെടുത്തുന്നതിന് സെന്‍ട്രലൈസ്ഡ് കമ്പ്യൂട്ടിങ് യൂണിറ്റുമായാണ് ട്രേസ വിഒ.2 വിന്റെ വരവ്. സാധാരണ ആധുനിക വൈദ്യുത വാഹനങ്ങളില്‍ നൂറു കണക്കിന് ഇസിയുകള്‍ ഉള്‍പ്പെടുന്നതാണ് കണ്‍ട്രോള്‍ സിസ്റ്റം. 300കിലോവാട്ട്അവര്‍ ബാറ്ററിയാണ് ട്രേസ വിഒ.2വില്‍ ഉപയോഗിച്ചിരിക്കുന്നത്. വെറും ഇരുപതു മിനുറ്റുകൊണ്ട് 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതികവിദ്യയും ട്രേസ ഈ വാഹനത്തിനായി അവതരിപ്പിച്ചിരിക്കുന്നു. റേഞ്ച് 350 കിമി. ഐപി69 റേറ്റിങ്ങുള്ള ബാറ്ററി പാക്കാണ് വിഒ.2വില്‍ ഉപയോഗിച്ചിരിക്കുന്നത്. ട്രക്ക് ഓടുന്ന സമയത്ത് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും വിവരശേഖരണം നടത്താന്‍ ടെലിമെട്രി സംവിധാനവും ട്രേസ വിഒ.2വിലുണ്ടാവും. ഈ വിവരങ്ങള്‍ പിന്നീട് വിശകലനം ചെയ്ത് വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും. ബെംഗളുരു ആസ്ഥാനമായി 2022ല്‍ സ്ഥാപിച്ച കമ്പനിയാണ് ട്രേസ മോട്ടോഴ്‌സ്.
◾https://dailynewslive.in/ ‘ആകയാലും പ്രിയരേ, സുപ്രഭാതം’ എന്നു കേട്ടാല്‍ എങ്ങനെയാണ് ഒരു നറും പുഞ്ചിരിയോടെയല്ലാതെ ഉണരുക? ഒരുപിടി ദിനസരിക്കുറിപ്പുകള്‍- അതാണീ പുസ്തകം. ഇതില്‍ മമ്മൂട്ടിയുടെ വീട്ടുമുറ്റത്തെ ശലഭം മുതല്‍ ഫ്രോക്ക് കുഞ്ഞപ്പയുടെ വീട്ടിലെ മയിലു വരെ, താരമ്മ മുതല്‍ ചിത്രന്‍ നമ്പൂതിരിപ്പാടു വരെ, വി.കെ. ഹേമ മുതല്‍ റഫീക്ക് അഹമ്മദും ഗോപീകൃഷ്ണനും വരെ, നഗ്നസത്യമായ പവിത്രന്‍ മുതല്‍ അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും വരെ, വി.എസ്. ആര്‍ദ്ര മുതല്‍ എം.ടി. വരെ, ചൂല്, മുറം തുടങ്ങി എണ്ണയാട്ടുന്ന ചക്കുവരെയുണ്ട്. ശാരദക്കുട്ടിയും സി.എസ്. മീനാക്ഷിയും മുതല്‍ ബാലാമണിയമ്മ വരെയുണ്ട് ഈ താളുകളില്‍. ബഹുസ്വരമായ ലോകം. വേറിട്ട ജീവിതംകൊണ്ടും എഴുത്തുകൊണ്ടും മലയാളത്തിനു പ്രിയങ്കരനായ വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം. ‘ആകയാലും സുപ്രഭാതം’. മാതൃഭൂമി. വില 365 രൂപ.
◾https://dailynewslive.in/ ചുട്ടു പൊള്ളുന്ന ഈ വെയിലത്ത് കോട്ടന്‍ വസ്ത്രങ്ങളും വെള്ളവും സൂര്യാഘാതം ചെറുക്കുന്ന തരത്തിലുള്ള ഭക്ഷണ രീതിയുമാണ് പ്രധാനം. സൂര്യാഘാതവും വേനല്‍ത്തളര്‍ച്ചയും മാറ്റാന്‍ പറ്റിയ ഒരു പ്രധാന ഭക്ഷണമാണ് കുക്കുംബര്‍ അഥവാ വെള്ളരി. വേനല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്ന്. സൂര്യാഘാതം തടയുന്നതിനും ശരീരത്തില്‍ ജലാംശം നില നിര്‍ത്തുന്നതിനും കരിക്കിന്‍ വെള്ളം ഏറെ ഉത്തമമാണ്. ആപ്പിള്‍ ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ 84% വെള്ളമടങ്ങിയിരിയ്ക്കുന്നു. വേനലില്‍ ഇതു കഴിയ്ക്കുന്നതു ഗുണം നല്‍കും. സൂര്യാഘാതത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ തണ്ണിമത്തന്‍ ഏറെ സഹായിക്കും. വെള്ളം മാത്രമല്ല, വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ റാഡിഷ് വേനല്‍ സൂര്യനില്‍ നിന്നും ശരീരത്തെ കാക്കും. ലെറ്റൂസില്‍ 94 ശതമാനം വെള്ളമടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ എയും ധാരാളമടങ്ങിയിട്ടുണ്ട്. സൂര്യാഘാതം തടയാന്‍ ലെറ്റൂസ് ഗുണം ചെയ്യും. മസ്‌ക് മെലന്‍ ശരീരത്തിന്റെ ചൂടു മാറ്റാന്‍ ഏറെ നല്ലതാണ്. ഇതും വേനല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചെറുനാരങ്ങ വേനല്‍ത്തളര്‍ച്ചയകറ്റാനും സൂര്യാഘാതം തടയാനും ഏറെ നല്ലതാണ്. ചെറുനാരങ്ങാവെള്ളമോ സാലഡുകളില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചോ ഉപയോഗിയ്ക്കാം. നാടന്‍ പാനീയമായ സംഭാരം ശരീരം തണുപ്പിച്ച് സൂര്യാഘാതത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഓറഞ്ച്, മൊസംബി തുടങ്ങി സിട്രസ് ഫലവര്‍ഗങ്ങള്‍ സൂര്യാഘാതം തടയുന്നതിനും ചര്‍മത്തെ തണുപ്പിയ്ക്കുന്നതിനും ഏറെ നല്ലതാണ്. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച വെള്ളം കുടിക്കുമ്പോള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയും വേണ്ടത്ര ഫലം ലഭിക്കാതെ വരികയും ചെയ്യുന്നു. ശരീരത്തും മുഖത്തും 50 എസ് പി എഫ് ഉള്ള സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുന്നത് സണ്‍ ബേണ്‍സുണ്ടാവാതെ സംരക്ഷിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.52, പൗണ്ട് – 103.90, യൂറോ – 88.68, സ്വിസ് ഫ്രാങ്ക് – 91.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.61, ബഹറിന്‍ ദിനാര്‍ – 221.68, കുവൈത്ത് ദിനാര്‍ -271.03, ഒമാനി റിയാല്‍ – 216.99, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 60.55.