Franko 2 sunset

*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഒരു രാജ്യം ഒറ്റ വോട്ടെടുപ്പു സമിതിയുടെ ആദ്യ യോഗം ഈയാഴ്ച ചേരും. പിന്‍വാങ്ങിയ അധിര്‍ രഞ്ജന്‍ ചൗധരിക്കു പകരം ആരെ ഉള്‍പെടുത്തുമെന്നു ചര്‍ച്ച ചെയ്യും. ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാകുമോ എന്നതടക്കം ഏഴു പ്രധാന നിര്‍ദ്ദേശങ്ങളാണ് മുന്‍രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി പരിശോധിക്കുക.

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. ചൊവ്വാഴ്ചയാണു വോട്ടെടുപ്പ്. മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളുടെ പര്യടന സമാപനം പാമ്പാടിയിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിലാണ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തോട്ടയ്ക്കാട്ടുനിന്ന് ആരംഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ റോഡ് ഷോയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്. എട്ടാം തീയതിയാണു വോട്ടെണ്ണല്‍.

മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണെന്ന് അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തൊലിക്കട്ടി കൂടുതലായതുകൊണ്ടാണ് പുതുപ്പള്ളിയില്‍ പ്രചരണത്തിന് എത്തിയത്. ജനങ്ങള്‍ക്ക് അത്രത്തോളം അവമതിപ്പാണ് സര്‍ക്കാരിനോടുള്ളത്. സര്‍ക്കാര്‍ വിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും. സുധാകരന്‍ പറഞ്ഞു.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം ഓഫര്‍ ഇന്നുകൂടി മാത്രം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

പുതുപ്പള്ളിയില്‍ സിപിഎം- ബിജെപി ധാരണയുണ്ടെന്നു പ്രതിപക്ഷ നേതാവ് വ.ിഡി. സതീശന്‍. സിപിഎം ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടി. അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം നടത്തി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് കള്ളവോട്ടു പിടിച്ചതു പോലെ കള്ളവോട്ടു ചെയ്യാന്‍ ആരും പുതുപ്പള്ളിയിലേക്കു വരേണ്ടെന്നും സതീശന്‍.

രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യാനോ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനോ അനുവദിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് അസോസിയേഷന്‍. ശസ്ത്രക്രിയ ഉപകരണം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണു കുടുങ്ങിയതെന്ന് തെളിവില്ലെന്നും മെഡിക്കല്‍ ബോര്‍ഡും ഇക്കാര്യം വ്യക്തമാക്കിയെന്നും കെജിഎംസിടിഎ പറയുന്നു.

അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യത. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യത.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455

*

പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസുകാരെ കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ അഞ്ചംഗ സംഘം ആക്രമിച്ചു. മഞ്ചേശ്വരം എസ്ഐ പി അനൂപിനെയാണ് ആക്രമിച്ചത്. അക്രമികളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിയ പ്രതിയെ പോലീസ് തെരയുന്നു. കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറ (45) യ്ക്കാണ് വെട്ടേറ്റത്. കുത്തുപറമ്പ് സ്വദേശി ഫയറൂസിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും മൂലം ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഇന്ത്യ – ആസിയാന്‍ ഉച്ചകോടി, ഈസ്റ്റ് ഏഷ്യ ഉച്ചകോടി എന്നിവയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 6, 7 തീയതികളില്‍ ഇന്തോനേഷ്യ സന്ദര്‍ശിക്കും. ജക്കാര്‍ത്തയിലാണ് ഉച്ചകോടി. എട്ടാം തീയതി മുതല്‍ 11 വരെ ഡല്‍ഹിയില്‍ ജി 20 ഉച്ചകോടിയാണ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഒഡീഷയിലെ ബാലസോറില്‍ 296 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടക്കേസില്‍ സിബിഐ അറസ്റ്റു ചെയ്ത മൂന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അരുണ്‍ കുമാര്‍ മഹന്ത, സെക്ഷന്‍ എന്‍ജിനീയര്‍ അമീര്‍ ഖാന്‍, ടെക്നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരെ ജൂലൈ ഏഴിന് അറസ്റ്റു ചെയ്തിരുന്നു.

ജി 20 ഉച്ചകോടി നടക്കുന്ന ഡല്‍ഹിയില്‍ 207 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം എട്ടു മുതല്‍ 11 വരെയാണ് നിയന്ത്രണം. റദ്ദാക്കിയ ട്രെയിനുകളില്‍ അധികവും ഡല്‍ഹിയില്‍നിന്ന് ദക്ഷിണ ഹരിയാനയിലെ സോനിപത്- പാനിപ്പത്ത്, റോഹ്തക്, റെവാരി, പല്‍വാല്‍ റൂട്ടുകളിലാണ് ഓടുന്നത്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി. ആറ് ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 36 ട്രെയിനുകള്‍ ഭാഗികമായേ സര്‍വീസ് നടത്തൂ. മുന്നൂറോളം ട്രെയിനുകളെ നിയന്ത്രണം ബാധിക്കും.

ഡല്‍ഹിയില്‍ നടക്കുന്ന ജി 20 യോഗത്തിലെ സംയുക്ത പ്രഖ്യാപനത്തില്‍ യുക്രെയിനെതിരേ പരാമര്‍ശം വേണമെന്നു റഷ്യ. സാധ്യമല്ലെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍. സമവായത്തിനു മൂന്നു ദിവസം നീളുന്ന ഷെര്‍പമാരുടെ യോഗത്തില്‍ ശ്രമിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദര്‍ശനമായാണ് ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവശ്യപ്പെട്ടു. ജി 20 ഉച്ചകോടിയിലെ ചില നേട്ടങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജി 20 ഉച്ചകോടിക്കു വിവിധ രാഷ്ട്രത്തലവന്മാര്‍ കാണാതിരിക്കാന്‍ ഡല്‍ഹിയിലെ ചേരികള്‍ മറച്ചു. ജി 20യുടെ പ്രധാന വേദിയ്ക്കു സമീപത്തെ ചേരി അധികൃതര്‍ നേരത്തെ പൊളിച്ചു മാറ്റിയിരുന്നു.

സനാതന ധര്‍മം എന്നത് സമത്വത്തിനും സാമൂഹ്യനീതിക്കും എതിരാണെന്നും ഡെങ്കിപ്പനിയും മലേറിയയും പോലെ നിര്‍മാര്‍ജനം ചെയ്യേണ്ടതാണെന്നും തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധിയുടെ വാക്കുകള്‍ വിവാദമായിരിക്കേ, പ്രതിഷേധവുമായി ബിജെപി രംഗത്തിറങ്ങിയിട്ടുണ്ട്.

ഒഡീഷയിലെ ആറു ജില്ലകളില്‍ ഇടിമിന്നലേറ്റു 10 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഭുവനേശ്വര്‍, കട്ടക്ക് എന്നിവയുള്‍പ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുകയാണ്.

തുടര്‍ച്ചയായി ലൈംഗിക അതിക്രമം നടത്തിയ 26 കാരനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊന്നു. ദക്ഷിണ ഡല്‍ഹിയിലെ ബാട്ട്ല ഹൗസ് മേഖലയിലാണ് സംഭവം. ജാമിയ നഗറിലെ ഫ്ളാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയിലാണു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 14 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആറു വയസുകാരിയെ സ്‌കൂള്‍ ബസില്‍ ലൈംഗികമായി പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. മകളുടെ ബാഗ് മൂത്രത്തില്‍ നനഞ്ഞത് എന്താണെന്നു ചോദിച്ചപ്പോഴാണ് കുട്ടി അമ്മയോടു കാര്യങ്ങള്‍ വിശദീകരിച്ചത്.

സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനവും കളിച്ച സിംബാബ്വെ മുന്‍ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. വന്‍കുടലിലും കരളിനും അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് അന്ത്യം.

തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എവിടി ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോബി ചെമ്മണൂര്‍ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി ‘ബോചെ ഭൂമിപുത്ര’ എന്നാണ് അറിയപ്പെടുക. ഭൂമിയുടെ പുത്രന്‍ എന്നാണ് ഭൂമിപുത്ര എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം. വരും മാസങ്ങളില്‍ ബോചെ ടീ എന്ന പേരില്‍ പ്രീമിയം ചായപ്പൊടി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും. കൂടാതെ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യും. തോട്ടത്തിന്റെ ഒരു നിശ്ചിത ശതമാനം പഴം, പച്ചക്കറി കൃഷിക്കും ടൂറിസത്തിനും ഉപയോഗിക്കാം എന്ന സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയിലക്കൃഷി കൂടാതെ കന്നുകാലി ഫാമും ഉടന്‍ ആരംഭിക്കും. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരം മികച്ചയിനം പശുക്കളെ ഇറക്കുമതി ചെയ്യും. ശുദ്ധമായ പാലും, പാലുല്പന്നങ്ങളായ തൈര്, നെയ്യ്, ചീസ്, ഐസ് ക്രീം എന്നിവ ബോചെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. നിലവിലുള്ള കൃഷികളായ തേയില, കാപ്പി, ഏലം എന്നിവയ്ക്കൊപ്പം വിഷരഹിതമായ ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്ത് വിപണിയിലെത്തിക്കാനുമാണ് ബോബി ചെമ്മണൂര്‍ ലക്ഷ്യമിടുന്നത്.

ആന്‍ഡ്രോയ്ഡ് ആപ്പിനെ അടിമുടി റീഡിസൈന്‍ ചെയ്യാന്‍ ഒരുങ്ങി വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയക്കല്‍ പ്ലാറ്റ്‌ഫോം അതിന്റെ ആന്‍ഡ്രോയിഡ് ആപ്പിനായി പുതിയ ബീറ്റ അപ്‌ഡേറ്റ് (പതിപ്പ് 2.23.18.18) പരീക്ഷിക്കുകയാണെന്ന് വാബീറ്റഇന്‍ഫോയുടെ സമീപകാല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതില്‍ നിലവിലുള്ള പച്ച നിറത്തില്‍ നിന്ന് വ്യത്യസ്തമായി വെളുത്ത ടോപ്പ് ബാര്‍ ഉള്‍പ്പെടുന്നു. മെറ്റീരിയല്‍ ഡിസൈന്‍ 3 അടിസ്ഥാനമാക്കിയാണ് നവീകരണം. എന്നാല്‍, ആപ്പിലെ പച്ച നിറം പൂര്‍ണ്ണമായും പോകുന്നില്ല; വാട്ട്‌സ്ആപ്പ് ലോഗോ (ഫോണ്ടില്‍ ചെറിയ മാറ്റം വരും), ‘ആര്‍ക്കൈവ് ഐക്കണ്‍,’ ‘ന്യൂ ചാറ്റ്’ ഐക്കണ്‍ എന്നിവയടക്കം പച്ച നിറത്തിലുള്ള ചില യുഐ ഘടകങ്ങള്‍ നിലനിര്‍ത്തും. പുതിയ ഡിസൈനില്‍ താഴെയുള്ള നാവിഗേഷന്‍ ബാറും കാണാന്‍ സാധിക്കും. ഇതുകൂടാതെ, ചാറ്റുകളുടെ മുകളില്‍ ഓള്‍, അണ്‍റീഡ്, പേഴ്സണല്‍, ബിസിനസ് എന്നിങ്ങനെ ഫില്‍ട്ടര്‍ ഓപ്ഷനുകളും കാണാന്‍ സാധിക്കും. പ്ലാറ്റ്‌ഫോമുകളിലുടനീളം വാട്സ്ആപ്പ് ഡിസൈന്‍ ഏകീകരിക്കാനാണ് ആന്‍ഡ്രോയ്ഡ് ആപ്പിലെ രൂപമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകാതെ, വാട്സ്ആപ്പിന്റെ വിന്‍ഡോസ്, മാക് ഓഎസ് പതിപ്പുകളിലും ഇതേ രൂപമാറ്റം പ്രതീക്ഷിക്കാം. പരീക്ഷണ ഘട്ടത്തിലുള്ള റീഡിസൈന്‍ വൈകാതെ എല്ലാവര്‍ക്കും ലഭിച്ചേക്കും.

മാമുക്കോയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘അക്കുവിന്റെ പടച്ചോന്‍’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. പരിസ്ഥിതി ചിത്രമായ അക്കുവിന്റെ പടച്ചോന്‍ സംവിധാനം ചെയ്തിരിക്കുന്നത് മുരുകന്‍ മേലേരിയാണ്. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ വിനായക് ആണ്. മാമുക്കോയയ്ക്കൊപ്പം ശിവജി ഗുരുവായൂരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിനെക്കുറിച്ചും മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സംസാരിക്കുന്ന ചിത്രമാണിത്. വിനായകാനന്ദ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിര്‍വ്വഹിക്കുന്നു. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. ജയകുമാര്‍ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികള്‍ക്ക് നടേഷ് ശങ്കര്‍, സുരേഷ് പേട്ട, ജോയ് മാധവന്‍ എന്നിവര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിംഗ് ഓഫ് കൊത്ത’യിലെ ഏറെ തരംഗമായ ‘കലാപക്കാര’ ഗാനം റിലീസായി. എണ്‍പത്തി അയ്യായിരത്തില്‍പ്പരം റീലുകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ തരംഗമായി മാറിയ ഗാനത്തിന്റെ സംഗീത സംവിധാനം ജേക്സ് ബിജോയ് ആണ്. ഗാനത്തിന്റെ രചന ജോപോള്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പര്‍ ഗാനം ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കിംഗ് ഓഫ് കൊത്ത കാഴ്ചവയ്ക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയാണ് ദുല്‍ഖര്‍ ചിത്രം ആദ്യവാരത്തില്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 14.5 കോടി ചിത്രം നേടിയിട്ടുണ്ട്.

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ പ്രതിമാസ വില്‍പ്പന 2023 ഓഗസ്റ്റില്‍ സര്‍വകാല റെക്കോഡിലെത്തി. മാരുതി സുസുക്കി ഇന്ത്യ 2023 ഓഗസ്റ്റില്‍ 189,082 യൂണിറ്റുകളുടെ മൊത്തത്തിലുള്ള വില്‍പ്പന പ്രഖ്യാപിച്ചു. ഇത് നിര്‍മ്മാതാവിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ്. ഓഗസ്റ്റ് മാസത്തില്‍ 14.5 ശതമാനം വളര്‍ച്ചയോടെയാണ് മാരുതി സുസുക്കി 1.89 ലക്ഷം വാഹനങ്ങള്‍ വിറ്റത്. മാരുതിയുടെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. നേരത്തെ, 2020 ഒക്ടോബറില്‍ ഒരു മാസത്തിനിടെ 1,82,448 വാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1,65,173 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്തത്. വന്‍ വില്‍പ്പന വളര്‍ച്ചയോടൊപ്പം കമ്പനിയുടെ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 10,397 രൂപയിലെത്തി. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം യാത്രാ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 16 ശതമാനം വര്‍ദ്ധിച്ചു. മൊത്തം പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 2022 ഓഗസ്റ്റിലെ 1,34 ലക്ഷം യൂണിറ്റില്‍ നിന്ന് 16% വര്‍ധിച്ച് 1.56 ലക്ഷം യൂണിറ്റായി . ആള്‍ട്ടോ, എസ്-പ്രസോ തുടങ്ങിയ ചെറുകാര്‍ വില്‍പ്പന 2022 ഓഗസ്റ്റില്‍ 22,162 യൂണിറ്റില്‍ നിന്ന് 12,209 യൂണിറ്റായി കുറഞ്ഞു.

പാലകാപ്യമുനി രചിച്ച അതിപുരാതന ഗജശാസ്ത്രമാണ് പാലകാപ്യം അഥവാ ‘ഹസ്ത്യായുര്‍വേദം’. ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യങ്ങള്‍. ചമ്പാപുരിയിലെ ലോമപാദരാജാവും പാലകാപ്യനും തമ്മിലുണ്ടായ സംവാദത്തില്‍നിന്നുടലെടുത്ത ഹസ്ത്യായുര്‍വേദം പന്തീരായിരത്തോളം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഗജോത്ഭവം, ആനകളുടെ സവിശേഷതകള്‍, ആനപിടിത്തം, പരിപാലനവും പരിശീലനവും, മദം, രോഗങ്ങളും നിവാരണമാര്‍ഗങ്ങളും. ‘ഹസ്ത്യായുര്‍വേദം’. രണ്ടാം പതിപ്പ്. പരിഭാഷ – വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി. മാതൃഭൂമി. വില 782 രൂപ.

ഉറങ്ങുന്നതിന് മുമ്പ് പാല്‍ കഴിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധര്‍. പാലില്‍ പ്രോട്ടീനും ലാക്ടോസും അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചില ആളുകളില്‍ ഉറക്ക അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും. രാത്രിയില്‍ സംഭവിക്കുന്ന ശരീരത്തിന്റെ സ്വാഭാവിക വിഷാംശീകരണ പ്രക്രിയകളെ പാലിന് തടസ്സപ്പെടുത്താന്‍ കഴിയും. ഇത് ഉറങ്ങുന്നതിന് മുമ്പ് കഴിക്കുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകും. ഉറങ്ങുന്നതിനുമുമ്പ് തണുത്ത പാല്‍ കുടിക്കുന്നത് ശുപാര്‍ശ ചെയ്യുന്നില്ല, കാരണം ഇത് ചില വ്യക്തികള്‍ക്ക് ദഹനക്കേട് ഉണ്ടാക്കുന്നു. രാത്രിയില്‍ പാല്‍ കഴിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുമെന്ന് ചില പോഷകാഹാര വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കുമ്പോള്‍ ശരീരഭാരം കൂടാനുള്ള സാധ്യതയുണ്ട്. ഒരു ഗ്ലാസ് പാലില്‍ ഏകദേശം 120 കലോറി അടങ്ങിയിട്ടുണ്ട്, ഉറങ്ങുമ്പോള്‍ ഈ കലോറികള്‍ വേണ്ടത്ര ദഹിക്കില്ല, ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. പാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഉറക്ക അസ്വസ്ഥതകള്‍, ദഹനപ്രശ്നങ്ങള്‍, ശരീരഭാരം കൂടാനുള്ള സാധ്യത എന്നിവ കാരണം ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഇത് എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല. നിങ്ങളുടെ രാത്രികാല ദിനചര്യയില്‍ പാല്‍ ഉള്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കുമ്പോള്‍ വ്യക്തിഗത മുന്‍ഗണനകള്‍ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *