p5 yt cover

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

സിക്കിമിലെ ലഖന്‍ വാലിയില്‍ മേഘവിസ്ഫോടനത്തോടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ സൈനിക ക്യാമ്പ് കുത്തിയൊലിച്ചുപോയി. 23 സൈനികരെ കാണാതായി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങി ഒലിച്ചുപോയതെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തോടെ പെയ്ത പെരുമഴമൂലം ടീസ്റ്റ നദി കവിഞ്ഞൊഴുകുകയായിരുന്നു. കാണാതായവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്.

ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് യുഎപിഎ ചുമത്തി വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ഥയെ ഒരാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിനും അടച്ചുപൂട്ടിച്ചതിനുമെതിരെ ന്യൂസ് ക്ലിക്ക് ഡല്‍ഹി പാട്യാല കോടതിയെ സമീപിച്ചു. പോലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. അറസ്റ്റിനെതിരേ മാധ്യമ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം.

സാങ്കേതിക പിഴവിന്റെ പേരില്‍ റദ്ദാക്കിയ കെഎസ്ഇബിയുടെ വൈദ്യതി കരാര്‍ പുനഃസ്ഥാപിക്കും. സര്‍ക്കാര്‍ റെഗുലേറ്ററി കമ്മീഷന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്നം ഉന്നയിച്ച് കരാര്‍ റദ്ദാക്കിയതുമൂലം രൂക്ഷമായ വൈദ്യുതി ക്ഷാമമുണ്ടായി. വൈദ്യുതി വാങ്ങുന്നതിനുള്ള പതിയ കരാറുകള്‍ക്കു ഭീമമായ നിരക്ക് ആവശ്യപ്പെട്ടിരിക്കേയാണ് റദ്ദാക്കിയ കരാര്‍ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

ക്ഷേത്രങ്ങളെ സംരക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സുരേഷ് ഗോപി. കേന്ദ്രസംവിധാനം വരുന്നതോടെ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ ഉണ്ടാകില്ല. ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ അവിശ്വാസികളായ രാഷ്ട്രീയക്കാരുടെ അധമ പ്രവര്‍ത്തനങ്ങള്‍ അതോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയും കടലാക്രമണ ഭീഷണിയും നിലവിലുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു.

എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്നതു ഫാസിസ്റ്റു രീതിയാണെന്നും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി അനുചിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനകീയ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ബദല്‍ മാധ്യമങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455

*

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കില്‍നിന്നു കേരള ബാങ്ക് ആസ്ഥാനത്തേക്ക് ബിജെപി നവംബര്‍ ഒന്നിനു മാര്‍ച്ച് നടത്തും. സഹകാരികളെയും നിക്ഷേപകരെയും അണിനിരത്തും. സഹകരണ തട്ടിപ്പിനെതിരേ തൃശൂര്‍ കരുവന്നൂരില്‍നിന്നം തൃശ്ശൂര്‍ സഹകരണ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് വന്‍ വിജയമായിരിക്കേ, സഹകരണ മാര്‍ച്ച് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണു ബിജെപിയുടെ തീരുമാനം.

കണ്ടല ബാങ്കിലെ ക്രമക്കേടിന്റെ അന്വേഷണം സബന്ധിച്ച് കാട്ടാക്കട ഡിവൈഎസ്പി ഷിബുവിനോട് റൂറല്‍ എസ്പി വിശദീകരണം തേടി. നിക്ഷേപ തട്ടിപ്പില്‍ ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനെതിരെ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ചോദ്യം ചെയ്യുകപോലും ചെയ്തിട്ടില്ല.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 14 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ചികില്‍സയ്ക്കു പണമില്ലാതെയാണു അംഗപരിമിതനായ നിക്ഷേപകന്‍ മരിച്ചതെന്ന് കുടുംബം. കരുവന്നൂര്‍ കൊളങ്ങാട്ട് ശശി 30 നാണു മരിച്ചത്. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷം രൂപ ആവശ്യമായിരുന്നു. ബാങ്ക് പല തവണയായി തന്നത് 1,90,000 രൂപയാണെന്ന് കുടുബം പറയുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കൊള്ളക്കാരെയും കൊള്ളമുതല്‍ വീതംവച്ചവരെയും സിപിഎം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ ഓഫീസര്‍ നിയമനത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന് ആരോപിച്ച മലപ്പുറം സ്വദേശി ഹരിദാസ് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായില്ല. ഫോണിലും ബന്ധപ്പെടാനും കഴിയുന്നില്ല. അഭിഭാഷകന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മാറി നില്‍ക്കുകയാണെന്നാണ് വീട്ടുകാര്‍ പറയുന്നതെന്നു പൊലീസ്.

കാട്ടുപന്നിക്കു കെണിവച്ച കമ്പിയില്‍നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് വണ്ടാഴി പഞ്ചായത്ത് പത്താം വാര്‍ഡിലെ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസിയാണു മരിച്ചത്.

അതിരപ്പിള്ളിയിലേക്കെന്നു പറഞ്ഞു കൊണ്ടുപോയി എറണാകുളം കല്ലൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്തു നാലര മാസം ഗര്‍ഭിണിയാക്കിയശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി മരട് സ്വദേശി സഫര്‍ഷാ കുറ്റക്കാരനെന്നു എറണാകുളം പോക്സോ കോടതി. ശിക്ഷ ഇന്ന് ഉച്ചയ്ക്കുശേഷം വിധിക്കും.

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം കോര്‍പറേഷന്‍ ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ അരുണ്‍കുമാറിനെയാണ് രണ്ടായിരം രൂപ കൈക്കൂലിയുമായി വിജിലന്‍സ് അറസ്റ്റു ചെയ്തത്.

ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന്റെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് റെയ്ഡ് നടക്കുന്നത്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഭക്ഷ്യവിഷബാധയേറ്റ് നൂറിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ഗ്വാളിയോറിലെ ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

നടി ഗായത്രി ജോഷിയുടെ കാര്‍ ഇറ്റലിയിലെ സര്‍ഡിനയില്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഗായത്രി ജോഷിക്കും ഭര്‍ത്താവ് വികാസ് ഒബ്റോയിക്കും നിസാര പരിക്കുകള്‍ മാത്രം. ഇവര്‍ സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി ഇടിച്ച ഫെരാരിയിലെ യാത്രക്കാരാണു മരിച്ചത്.

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വകാര്യ ചര്‍ച്ച വേണമെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി. ഖലിസ്ഥാന്‍ വിഘടനാവാദി നേതാവ് ഹര്‍ദീപ് സംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം ഉലഞ്ഞിരിക്കേയാണ് മെലാനിയുടെ പ്രതികരണം.

ചൈനയുടെ ആണവ അന്തര്‍വാഹിനി മഞ്ഞക്കടലില്‍ തകര്‍ന്ന് 55 സൈനികര്‍ കൊല്ലപ്പെട്ടു. ഓക്സിജന്‍ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിനു കാരണം.

വെനീസില്‍ വിനോദ സഞ്ചാരികളുമായി പോയ ബസ് പാലത്തില്‍നിന്നു താഴേയ്ക്കു വീണു തീ പിടിച്ച് 21 പേര്‍ മരിച്ചു. പാലത്തിലുണ്ടായിരുന്ന ബാരിയറില്‍ ഇടിച്ച ബസ് 50 അടി താഴ്ചയിലുണ്ടായിരുന്ന റെയില്‍വേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു 16-ാം സ്വര്‍ണം. അമ്പെയ്ത്ത് കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തില്‍ ജ്യോതി വെന്നം, ഓജസ് ദിയോതേല്‍ എന്നിവരാണ് ദക്ഷിണ കൊറിയന്‍ സഖ്യത്തെ തോല്‍പിച്ച് സ്വര്‍ണം നേടിയത്. വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങില്‍ ഇന്ത്യന്‍ താരം ലവ്ലിന ബോര്‍ഗോഹെയ്ന്‍ വെള്ളിയും 35 കിലോമീറ്റര്‍ നടത്തം മിക്സഡ് ടീം ഇനത്തില്‍ മഞ്ജു റാണി, റാം ബാബു എന്നിവര്‍ വെങ്കലവും നേടി. സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ അഭയ് സിങ് – അനാഹത് സിങ് സഖ്യത്തിന് വെങ്കലം ലഭിച്ചു. ഇതോടെ, 16 സ്വര്‍ണവും 27 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ 74 മെഡലുകളായി ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുകയാണ്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 70 മെഡലുകളാണ് നേടിയിരുന്നത്.

ക്രിക്കറ്റ് ലോകകപ്പിന് നാളെ അഹമ്മദാബാദില്‍ തുടക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 46 ദിന രാത്രങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഏകദിന ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിനായി അഹമ്മദാബാദ് മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. നാളെ രണ്ടുമണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യൂസീലന്‍ഡും ഏറ്റുമുട്ടും.

ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സുമായി ധാരണയിലെത്തി. രാജ്യത്തുടനീളമുള്ള 942 എസ്.ഐ.ബി ശാഖകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ ഇതനുസരിച്ച് ലഭിക്കും. ധാരണാ പത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും ഒപ്പുവച്ചു. സമഗ്ര കവറേജ് വേഗത്തില്‍ ലഭ്യമാക്കി ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. ലൈഫ് അസിസ്റ്റ് അപ്ലിക്കേഷന്‍ വഴിയും വാട്‌സാപ്പ് വഴിയും 10 ഭാഷകളിലൂടെ വെബ്‌സൈറ്റിലും കോള്‍ സെന്റര്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ബജാജ് അലയന്‍സ് സേവനങ്ങള്‍ ലഭിക്കും. ഇരു സ്ഥാപനങ്ങളടെയും ഉപഭോക്താക്കള്‍ക്കായി മികച്ച നിക്ഷേപ പദ്ധതികള്‍ ഒരു കുടയ്ക്ക് കീഴിലൊരുക്കാന്‍ പങ്കാളിത്തം സഹായിക്കും.

എച്ച്പി കമ്പനിയുടെ സഹകരണത്തോടെ ഗൂഗിള്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ക്രോംബുക്ക് ലാപ്ടോപ്പുകള്‍ നിര്‍മിച്ചുതുടങ്ങി. ഇലക്ട്രോണിക്സ് ഉല്‍പാദന കമ്പനിയായ ഫ്ലെക്സിന്റെ ചെന്നൈയിലെ കേന്ദ്രത്തിലാണ് ലാപ്ടോപ്പുകള്‍ നിര്‍മിക്കുന്നത്. ലാപ്ടോപ് ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ഇന്ത്യയിലെ ഉല്‍പാദനപദ്ധതി പ്രഖ്യാപിച്ചത്. ചൈനയില്‍ നിന്നുള്ള ലാപ്ടോപ് ഇറക്കുമതിയെ ചെറുക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പരോക്ഷ ലക്ഷ്യം. കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല. ഇന്ത്യയിലെ ലാപ്‌ടോപ്, പേഴ്‌സണല്‍ കംപ്യൂട്ടര്‍ എന്നിവയുടെ വിപണി മൂല്യം പ്രതിവര്‍ഷം ഏകദേശം 8 ബില്യണ്‍ ഡോളറാണ്. ഇതില്‍ 65 ശതമാനം യൂണിറ്റുകളും ഇറക്കുമതി ചെയ്യുന്നതാണ്, ഇറക്കുമതിയില്‍ കുറവു വരുത്തി ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം 2.0 അവതരിപ്പിച്ചത്. 2026-ഓടെ 300 ബില്യന്‍ ഡോളര്‍ മൂല്യമുള്ള വാര്‍ഷിക ഉല്‍പ്പാദനം ലക്ഷ്യം വെച്ചുകൊണ്ട് ആഗോള ഇലക്ട്രോണിക്സ് വിതരണ ശൃംഖലയില്‍ ഒരു പവര്‍ഹൗസ് ആകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്ക് ഈ പദ്ധതി പ്രധാനമാണ്. ടെക് ഭീമന്മാര്‍ ഇന്ത്യയെ ഉല്‍പ്പാദന അടിത്തറയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്കുള്ള മറ്റൊരു വിജയം കൂടിയാണിത്.

ഗദ്ദര്‍ 2വിന്റെ വമ്പന്‍ വിജയത്തിനുശേഷം പുതിയ ചിത്രവുമായി സണ്ണി ഡിയോള്‍. ആമിര്‍ ഖാന്‍ ആണ് നിര്‍മാണം. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ലാഹോര്‍, 1947’ എന്നാണ്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പതിനേഴാമത്തെ ചിത്രം കൂടിയാണിത്. ഗായല്‍, ഡാമിനി, ഗട്ടക് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളൊരുക്കിയ രാജ്കുമാര്‍ സന്തോഷിസണ്ണി ഡിയോള്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്. അതേസമയം ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകരുടെ സംശയം. സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്തിരിക്കുന്ന ആമിര്‍ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നവും ഏറെ. ”രാജ് കുമാര്‍ സന്തോഷി സംവിധാനം ചെയ്ത് സണ്ണി ഡിയോള്‍ അഭിനയിക്കുന്ന ഞങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ ഞാനും എകെപിയിലെ മുഴുവന്‍ ടീമും വളരെ ആവേശത്തിലും സന്തോഷത്തിലുമാണ്. ലാഹോര്‍, 1947 എന്നാണ് സിനിമയുടെ പേര്. അപാരമായ കഴിവുള്ള സണ്ണിയും എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളുമായ രാജ് സന്തോഷിയുമായും കൈകോര്‍ക്കാന്‍ സാധിച്ചതിലും സന്തോഷം.”ആമിര്‍ ഖാന്‍ പറഞ്ഞു.

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിനോടുള്ള ആദരസൂചകമായി കവര്‍ ഗാനം പുറത്തിറക്കി എ.ആര്‍.റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍. ‘ഗൈഡ്’ എന്ന ചിത്രത്തില്‍ ലത ആലപിച്ച ‘പിയാ തോ സേ’ എന്നു സൂപ്പര്‍ഹിറ്റ് ഗാനമാണ് ഖദീജയുടെ ശബ്ദത്തില്‍ പ്രേക്ഷകര്‍ക്കരികിലെത്തിയത്.23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരെ മാത്രം ഉള്‍പ്പെടുത്തി റഹ്‌മാന്‍ രൂപം നല്‍കിയ ഫിര്‍ദോസ് ഓര്‍ക്കസ്ട്രയാണ് ഗാനരംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഓര്‍ക്കസ്ട്രയുടെ പ്രകടനത്തിനൊപ്പം മനം നിറഞ്ഞ് ഖദീജ റഹ്‌മാന്‍ പാടുന്നു. ലതാ മങ്കേഷ്‌കറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഖദീജ പാട്ട് റിലീസ് ചെയ്തത്. എസ്.ഡി. ബര്‍മന്‍ ഈണമൊരുക്കിയ ഗാനമാണ് ‘പിയാ തോസേ’. ശൈലേന്ദ്ര വരികള്‍ കുറിച്ചു. പാട്ട് പുറത്തിറങ്ങി അര നൂറ്റാണ്ടിനോടടുക്കുമ്പോഴും ലതാജീയുടെ ഈ നാദവിസ്മയം ആസ്വദിക്കാന്‍ നിരവധിപേരാണുള്ളത്. ഖദീജയുടെ പാട്ടും പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. 2020ല്‍ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ റഹ്‌മാന്‍ സംഗീതമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. എ.ആര്‍.റഹ്‌മാന്‍ തന്നെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആല്‍ബമായിരുന്നു അത്. പാട്ടിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജ നേടി. ‘മിന്‍മിനി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനത്തിലും ഹരിശ്രീ കുറിച്ചിരിക്കുകയാണ് ഖദീജ ഇപ്പോള്‍.

മിഡ് സൈസ് സെഡാന്‍ സിറ്റിയുടേയും കോംപാക്റ്റ് സെഡാന്‍ അമേസിന്റേയും പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കി ഹോണ്ട. ഉത്സവകാലം ആഘോഷമാക്കാന്‍ പുറത്തിറക്കിയിരിക്കുന്ന വാഹനങ്ങള്‍ക്ക് എലിഗന്റ് എഡിഷന്‍ (സിറ്റി), എലൈറ്റ് എഡിഷന്‍ (അമേസ്) എന്നീ പേരുകളാണ് നല്‍കിയിരിക്കുന്നത്. പരിമിതമായ എണ്ണത്തില്‍ മാത്രം പുറത്തിറങ്ങുന്ന വാഹനങ്ങളുടെ മാനുവല്‍, സിവിടി ഗിയര്‍ബോക്സുകളുണ്ട്. ഹോണ്ട സിറ്റിയുടെ വി, ഹോണ്ട അമേസിന്റെ വിഎക്‌സ് എന്നീ വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രത്യേക് പതിപ്പുകള്‍. സിറ്റിയുടേയും അമേസിന്റേയും മറ്റു വേരിയന്റുകള്‍ക്ക് പ്രത്യേക ഇളവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിന്റെ ഭാഗമായി 2023 ഒക്ടോബര്‍ 31 വരെയാണ് ഇളവുകള്‍. ഹോണ്ട സിറ്റിക്ക് 75000 രൂപ വരെയും ഹോണ്ട അമേസിന് 57000 രൂപ വരെയും ഇളവുകള്‍ നല്‍കുന്നുണ്ട്. ഹോണ്ട സിറ്റി എലിഗന്റ് വില എംടി 12,57,400 രൂപ, സിവിടി 13,82,40 രൂപ.(എക്‌സ്-ഷോറൂം, ഡല്‍ഹി). ഹോണ്ട അമേസ് എലൈറ്റ് എഡിഷന്‍ എംടി 9,03,900 രൂപ, സിവിടി 9,03,900 രൂപ എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം, ഡല്‍ഹി വില.

ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം. അയാള്‍ ഗായകനും സംഗീതപ്രേമിയുമാണ്. സാന്ദ്രമായൊരു സംഗീതത്തിന്റെ അലയൊലി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. മുട്ടുശാന്തിയും ആനപ്പുറം കയറലും ദേഹണ്ണവും ഡ്രൈവര്‍പണിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാരംഗിന്റെയും ഗൗരിയുടെയും പ്രണയകഥയുംകൂടിയാണിത്. എത്ര ആവിഷ്‌കരിക്കപ്പെട്ടതാണെങ്കിലും നിത്യഹരിതമാണല്ലോ ആ വിഷയം. വേര്‍പാടെന്ന ദുരന്തത്തിലോ വിവാഹമെന്ന ശുഭാന്ത്യത്തിലോ അവസാനിക്കുന്ന പ്രണയകഥകളാണ് നാമധികവും കേട്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ ഗൗരിയുടെ യാത്രയയപ്പിലൂടെ അതൊരു അനന്തമായ രാഗവിസ്താരമായി നീളുന്നു. ‘ഗൗരിസാരംഗം’. ജഗന്‍. ഗ്രീന്‍ ബുക്സ്. വില 230 രൂപ.

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും. സന്ധിവാതം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയവയുടെ സാധ്യതയെ കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും. ഇഞ്ചിയില്‍ ജിഞ്ചറോളുകളും ഷോഗോളുകളും അടങ്ങിയിട്ടുണ്ട്, ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി ഇഫക്റ്റുകള്‍ ഉള്ള സംയുക്തങ്ങള്‍ ആണ് ഇവ. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ. ഇഞ്ചിയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇഞ്ചി ചായ പതിവായി കഴിക്കുന്നത് പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ അത്തരത്തിലും ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആര്‍ത്തവ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാനും ഇഞ്ചി ചായ കുടിക്കാം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ജിഞ്ചര്‍ ടീ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.24, പൗണ്ട് – 100.67, യൂറോ – 87.24, സ്വിസ് ഫ്രാങ്ക് – 90.42, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.59, ബഹറിന്‍ ദിനാര്‍ – 220.78, കുവൈത്ത് ദിനാര്‍ -269.15, ഒമാനി റിയാല്‍ – 216.19, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.74.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *