◾ഗാസ വിട്ടുപോകാത്തവര്‍ ഹമാസ് ഭികരരാണെന്നും ആക്രമണം ശക്തമാക്കുമെന്നും ഇസ്രയേല്‍. ഗാസാ മുനമ്പിലെ എല്ലാവരും ഒഴിഞ്ഞു പോകണമെന്നും ഉടനേ ബോംബാക്രമണം നടത്തുമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. എന്നാല്‍, ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം വിവരമറിയുമെന്ന് ലബനോന്‍ ആസ്ഥാനമായ ഹിസ്ബുല്ല വെല്ലുവിളിച്ചു. ഇതേസമയം, ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും പങ്കെടുത്ത അറബ് ഉച്ചകോടി പ്രധാന തീരുമാനമൊന്നും ഇല്ലാതെ പിരിഞ്ഞു. യുഎന്‍ സുരക്ഷ കൗണ്‍സില്‍ ഒന്നും ചെയ്യുന്നില്ലെന്ന് സൗദി കുറ്റപ്പെടുത്തി. സമ്മര്‍ദത്തിലൂടെ ഗാസയില്‍നിന്നു ജനലക്ഷങ്ങളെ ഒഴിപ്പിക്കുന്ന ഇസ്രയേലിന്റെ നീക്കത്തില്‍ അറബ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ മാസപ്പടി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ മാപ്പു പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍. കരിമണല്‍ കമ്പനി എക്സാലോജികിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്‍കിയതാണ്. ആദായനികുതി വകുപ്പ് വീണയുടെ ഭാഗം കേള്‍ക്കാതെയാണു റിപ്പോര്‍ട്ടു തയാറാക്കിയത്. വീണയ്ക്കു കരിമണല്‍ കമ്പനി പണം നല്‍കിയതില്‍ ഇന്‍കം ടാക്സിനും ജിഎസ്ടി വകുപ്പിനും പരാതിയില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
◾മാസപ്പടിക്കു ജിഎസ്ടി നല്‍കിയോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എത്ര തുകയാണു ജിഎസ്ടി അടച്ചതെന്ന് അധികൃതര്‍ പുറത്തുവിടുന്നില്ല. മാപ്പു പറയണോയെന്നു പിന്നീടു തീരുമാനിക്കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
*ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ പൂജാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.
◾ജെഡിഎസ് സംസ്ഥാന നേതൃയോഗം വ്യാഴാഴ്ച. എന്‍ഡിഎയില്‍ ചേര്‍ന്ന ദേശീയ ഘടകവുമായി ബന്ധം വേണ്ടെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ദേവഗൗഡയെ തള്ളിപറഞ്ഞു കേരളത്തില്‍ എല്‍ഡിഎഫില്‍ തുടരാനാണു മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും നീക്കം. എന്നാല്‍ പാര്‍ട്ടി വിടണമെന്നാണ് സികെ നാണു പക്ഷത്തിന്റെ ആവശ്യം.
◾പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ ടോള്‍ കമ്പനി ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ടി.എന്‍. പ്രതാപന്‍ എംപി.. കള്ളക്കേസാണ് പൊലീസ് എടുത്തത്. പൊലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നുവെന്നും ടിഎന്‍ പ്രതാപന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ നടന്ന പവിഴമല്ലിത്തറ മേളത്തിനു മേളപ്രമാണിയായത് സിനിമാ നടന്‍ ജയറാം. നൂറിലേറെ വാദ്യകലാകാരന്മാര്‍ പങ്കെടുത്ത മേളം ആസ്വദിക്കാന്‍ അനേകായിരം പേരാണ് എത്തിയത്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455
◾ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി ഈ മാസാവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും മണ്ഡലകാലത്തോടെ മേല്‍പ്പാലം തുറന്നു നല്‍കുമെന്നും എന്‍ കെ അക്ബര്‍ എംഎല്‍എ. റെയില്‍വേ മേല്‍പ്പാല അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലത്തിനു താഴെ ഓപ്പണ്‍ ജിം, പ്രഭാത സവാരിക്കുള്ള സംവിധാനം, ഇരിപ്പിടം എന്നിവ ഒരുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.
◾മലപ്പുറം തിരൂര്‍ കാട്ടിലപ്പള്ളിയില്‍ പുറത്തൂര്‍ സ്വദേശി സ്വാലിഹ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് അറസ്റ്റിലായി. ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്ന് സ്വാലിഹിനെ മര്‍ദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒളിവിലുള്ള മറ്റു പ്രതികളെ ഉടനേ പിടിക്കുമെന്നു പൊലീസ്.
◾ഇസ്രയേലുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന പലസ്തീന് സഹായവുമായി ഇന്ത്യ. ആറര ടണ്‍ വൈദ്യസഹായ സാമഗ്രികളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായുള്ള വ്യോമസേന വിമാനം ഈജിപ്തിലെത്തി. ഇന്ത്യയുടെ സഹായത്തിനു നന്ദി പ്രകടിപ്പിച്ച പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു.
◾ദീപാവലി, നവരാത്രി, ഛാത്ത് ഉല്‍സവങ്ങളോടനുബന്ധിച്ചുള്ള യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് 283 ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിച്ചു. ഈ ട്രെയിനുകള്‍ 4,480 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സിറ്റിംഗ് എംപിമാരെ മല്‍സരിപ്പിക്കുന്നു. 52 പേരുടെ ആദ്യ ഘട്ട പട്ടികയില്‍ മൂന്ന് എംപിമാര്‍ സ്ഥാനാര്‍ത്ഥികളാണ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് എംപി മല്‍സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ഗജ്വേലിയില്‍ നേരിടുക ബിആര്‍എസില്‍നിന്നു കൂറുമാറിയെത്തിയ എംഎല്‍എ ഈട്ടല രാജേന്ദറാണ്.
◾മഹുവ മൊയിത്ര ഇന്ത്യയിലുള്ളപ്പോള്‍ അവരുടെ പാര്‍ലമെന്റ് അക്കൗണ്ട് ദുബൈയില്‍ ഉപയോഗിച്ചതിനു തെളിവുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ഇതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് നിഷികാന്ത് ആവശ്യപ്പെട്ടു.
◾പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം വാങ്ങിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ പരാതി നല്‍കിയതിനു ജീവനു ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ ജയ് ആനന്ദ് ഡല്‍ഹി പോലീസിലും ലോക്പാലിലും പരാതി നല്‍കി. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നും ഇയാള്‍ ആരോപിച്ചു.
◾താന്‍ ദുര്‍ഗാപൂജയുമായി തിരക്കിലാണെന്നും വീട്ടിലെ ചെരുപ്പുകളുടെ എണ്ണമെടുക്കാന്‍ സിബിഐക്കു വരാമെന്നും മഹുവ മൊയ്ത്ര എംപി. തനിക്കെതിരേ കേസെടുക്കുന്നതിനു മുമ്പ്, കല്‍ക്കരി ഇടപാടിലൂടെ 13,000 കോടി രൂപ തട്ടിയെടുത്ത അദാനിക്കെതിരേ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ അടി. സീറ്റ് കിട്ടാത്ത പ്രാദേശിക നേതാക്കള്‍ ജബല്‍പൂരില്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വളഞ്ഞു. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു. ഇന്നലെ ബിജെപി 92 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
◾അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കാന്‍ കൊണ്ടുവന്ന ബുള്‍ഡോസര്‍ നശിപ്പിച്ചതിന് തമിഴ്‌നാട് ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ചെന്നൈയിലെ വസതിക്കു പുറത്ത് സ്ഥാപിച്ച കൊടിമരം നീക്കാന്‍ കൊണ്ടുവന്ന ജെസിബിയാണ് അമര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ തകര്‍ത്തത്.
◾എല്ലാ വിഭാഗക്കാരേയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഇസ്രയേലിലേതുപോലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ ശിവജിയുടെ പട്ടാഭിഷേക വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ച കൊല്‍ക്കത്തയിലെ ശാന്തിനികേതനിലെ വിശ്വഭാരത് സര്‍വകലാശാലയില്‍ സ്ഥാപിച്ച ഫലകത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പേരില്ല. ചാന്‍സലര്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി, വൈസ്ചാന്‍സലര്‍ വിദ്യുത് ചക്രവര്‍ത്തി എന്നിവരുടെ പേരുകളാണു ഫലകത്തിലുള്ളത്. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
◾ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗര്‍ബ നൃത്തത്തിനിടെ പലയിടങ്ങളിലായി 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. മരിച്ചവരില്‍ 13 വയസുകാരനും 17 വയസുകാരനും പ്രായമുള്ളവരുമുണ്ടെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടു ചെയ്തു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ – ന്യൂസിലാണ്ട് മത്സരം. ടോസ് നേടിയ ഇന്ത്യ ന്യൂസിലാണ്ടിനെ ബാറ്റിംഗിനയച്ചു. 2023 ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാത്ത രണ്ടു ടീമുകള്‍ തമ്മില്‍ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് ഏറ്റുമുട്ടുമ്പോള്‍ മത്സരം തീ പാറുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
◾ഓണ്‍ലൈന്‍ പേമെന്റ് സേവനദാതാക്കളായ ഗൂഗ്ള്‍ പേ ബാങ്കുകള്‍ എന്‍.ബി.എഫ്.സികള്‍ എന്നിവയുമായി ചേര്‍ന്ന് വിവിധ വായ്പാ പദ്ധതികള്‍ ആരംഭിക്കുന്നു. ഗൂഗ്‌ളിന്റെ വാര്‍ഷിക പരിപാടിയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. ഡി.എം.ഐ ഫിനാന്‍സുമായി സഹകരിച്ചാണ് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കുമായി സാഷേ ലോണുകള്‍ അവതരിപ്പിക്കുന്നത്. 7 ദിവസത്തിനും 12 മാസത്തിനും ഇടയില്‍ തിരിച്ചടവ് കാലാവധിയുള്ള 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളാണ് സാഷെ വായ്പകളില്‍ ലഭ്യമാക്കുക. വ്യാപാരികള്‍ക്ക് അവരുടെ ചെറിയ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇപേലേറ്റര്‍ എന്നൊരു പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. 15,000 രൂപ മുതലുള്ള വായ്പകളാണ് ഇതു വഴി നല്‍കുന്നത്. 111 രൂപയുടെ മാസത്തവണകളായി ഇവ തിരിച്ചടയ്ക്കാനുമാകും. ഈ വര്‍ഷം ആദ്യം റുപെ ക്രെഡിറ്റ് കാര്‍ഡുകളെ ആപ്പിലേക്ക് കൂട്ടിച്ചേര്‍ത്ത് യു.പി.ഐ വഴി പേമെന്റ് നടത്തുന്നതിനുള്ള സംവിധാനം ഗൂഗ്ള്‍ പേ അവതരിപ്പിച്ചിരുന്നു. ഈ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തുന്നതിനായി പേമെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാനും അതുപയോഗിച്ച് ഗൂഗ്ള്‍ പേ വഴി പേമെന്റ് നടത്താനും സാധിക്കുന്ന സൗകര്യവും അവതരിപ്പിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളെ ഇതിന്റെ ഭാഗമാക്കാന്‍ ഗൂഗ്ള്‍ പേ പദ്ധതിയിടുന്നുണ്ട്.’
◾ഇനി ഒറ്റ ഫോണില്‍ ഓഫീസ് നമ്പറിലെ വാട്‌സാപ്പും വ്യക്തിഗത വാട്‌സാപ്പും സുരക്ഷിതമായി ഉപയോഗിക്കാനുള്ള വഴിയുമായി എത്തിയിരിക്കുകയാണ് മെറ്റ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് രണ്ട് വാട്‌സാപ്പ് സൗകര്യം ഉടന്‍ ലഭ്യമാകുക. പുതിയ സൗകര്യത്തിനായി ഐ ഫോണുകാര്‍ക്ക് കാത്തിരിക്കണം. രണ്ട് സിം കാര്‍ഡുള്ളവര്‍ക്ക് ഈ സൗകര്യം എളുപ്പത്തില്‍ ആക്റ്റിവേറ്റ് ചെയ്യാം. മള്‍ട്ടി സിം ഇല്ലെങ്കില്‍ ഇ-സിം സൗകര്യമുള്ള ഫോണായിരുന്നാലും മതി. രണ്ടാമത്തെ ഫോണ്‍ നമ്പര്‍ വഴിയാണ് ഒന്നിലേറെ വാട്‌സാപ്പ് ലോഗിന്‍ സാധ്യമാവുന്നത്. ഇതിനു ശേഷം രണ്ടാമത്തെ വാട്‌സാപ്പ് സെറ്റിംഗ്‌സില്‍ കയറി നിങ്ങളുടെ പേരിന് സമീപമുള്ള ആഡ് അക്കൗണ്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. രണ്ടാമത്തെ വാട്സാപ്പ് അക്കൗണ്ടിനായി നല്‍കുന്ന ഫോണ്‍ നമ്പറിലേക്ക് ഒ.ടി.പി അയയ്ക്കും. ഇതുപയോഗിച്ച് രണ്ടാമത്തെ വാട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. രണ്ടാമത്തെ വാട്‌സാപ്പിലും ആദ്യത്തേത് പോലെ തന്നെ വെബ് വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരിക്കും. നേരത്തെ മുതല്‍ തന്നെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ സൗകര്യമുണ്ടായിരുന്നു. ആപ് ക്ലോണ്‍, ഡ്യുവല്‍ ആപ്പ് സെറ്റിംഗ്‌സ് ആക്റ്റിവേറ്റ് ചെയ്യല്‍ എന്നിവയിലൂടെയായിരുന്നു അത്. രണ്ട് നമ്പറുകള്‍ വേണമെന്നു മാത്രം. എന്നാല്‍ പുതിയ അപ്‌ഡേറ്റിലൂടെ രണ്ടാമതൊരു വാട്‌സാപ്പ് ഇനി എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ലഭിക്കും.
◾ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ഒരു ഹോട്ടലില്‍ നടക്കുന്ന സംഭവങ്ങളാണ് രണ്ടു മിനിറ്റുള്ള ടീസറില്‍ കാണാനാകുക. ഹോട്ടലിലെ പാചകക്കാരനായി ധ്യാനിനൊപ്പം സാക്ഷാല്‍ ഷെഫ് പിള്ളയും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള എന്നിവരെക്കൂടാതെ ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾നടി പായല്‍ രജ്പുത് ബോള്‍ഡ് അവതാരത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘മംഗള്‍വാരം’ ട്രെയിലര്‍ എത്തി. ‘ആര്‍എക്സ് ഹണ്ട്രഡ്’ എന്ന തെലുങ്ക് ചിത്രത്തിനു ശേഷം സംവിധായകന്‍ അജയ് ഭൂപതിയും നടി പായല്‍ രജ്പുത്തും വീണ്ടും ഒന്നിക്കുന്ന സിനിമ മലയാളത്തില്‍ ‘ചൊവ്വാഴ്ച’ എന്ന പേരില്‍ റിലീസ് ചെയ്യുന്നു. ചിത്രത്തില്‍ ശൈലജ എന്ന കഥാപാത്രമായാണ് പായല്‍ എത്തുന്നത്. തൊണ്ണൂറ് കാലഘട്ടത്തില്‍ നടക്കുന്ന വില്ലേജ്ആക്ഷന്‍ ത്രില്ലറാകും മംഗള്‍വാരം. തമിഴില്‍ ചെവ്വൈകിഴമൈ എന്ന പേരുള്ള ചിത്രം, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. നന്ദിത ശ്വേത, ദിവ്യ പിള്ള, അജ്മല്‍ അമീര്‍, രവിന്ദ്ര വിജയ്, അജയ് ഘോഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കാന്താര ഫെയിം അജനീഷ് ലോക്നാഥ് ആണ് സംഗീതം. പുളകം ചിന്നരായ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ട്രെന്‍ഡി ടോളി (തനയ് സൂര്യ),ടോക്ക് സ്‌കൂപ്പ്.
◾ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ വൈദ്യുത കാര്‍ മോഡലുകളുടെ പട്ടികയില്‍ ഒന്നാമത് ടെസ്ല മോഡല്‍ വൈ(1,15,885). ടെസ്ലയുടെ തന്നെ മോഡല്‍ 3 (48,815) മറികടന്നാണ് ചൈനീസ് കമ്പനിയായ ബിവൈഡി സോങ്(57,603) രണ്ടാമതെത്തിയിരിക്കുന്നത്. ചൈനീസ് കമ്പനികളുടെ മേല്‍ക്കൈ ഈ പട്ടികയില്‍ പ്രകടമാണ്. ടെസ്ലയുടെ രണ്ടു മോഡലുകള്‍ ഒഴികെ പട്ടികയിലുള്ള എട്ടു കാറുകളും ചൈനീസ് കമ്പനികളുടേതാണ്. ബിവൈഡിയുടെ നാലു മോഡലുകളാണ് നാലു മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ക്യുന്‍ പ്ലസ്(42,818), സീഗള്‍(34,841), യുവാന്‍ പ്ലസ്(32,690), ഡോള്‍ഫിന്‍(32.288) എന്നിവയാണത്. ഒമ്പതാം സ്ഥാനത്തുള്ള ഹാനും(22,861) ബിവൈഡിയുടെ കാറാണ്. ആദ്യ പത്തു സ്ഥാനങ്ങളില്‍ ആറ് ബിവൈഡി മോഡലുകളുണ്ട്. മറ്റൊരു ചൈനീസ് കമ്പനിയായ ജിഎസിയുടെ അയണ്‍ വൈ(26,719) എട്ടാം സ്ഥാനത്തും അയണ്‍ എസ്(22,650) പത്താം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞ വൈദ്യുതി കാറുകള്‍ 6,687 എണ്ണം മാത്രമാണ്. ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വിറ്റ ചൈനീസ് കമ്പനി ബിവൈഡിയാണ്, 2,61,504 കാറുകള്‍. ഇതേ കാലത്ത് ടെസ്ല 1,70,171 വൈദ്യുതി കാറുകള്‍ വിറ്റു. മൂന്നാം സ്ഥാനത്തുള്ളത് ചൈനീസ് ബ്രാന്‍ഡായ ജിഎസി അയണ്‍ (51,570) ആണ്. ഫോക്‌സ്വാഗണും(43,711) ബിഎംഡബ്ല്യു(43,304)വുമാണ് വൈദ്യുതി കാര്‍ വില്‍പനയില്‍ നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.
◾ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല്‍ രംഗത്തെ സൂപ്പര്‍ ഹിറ്റ് ജോഡികളായ സംവിധായകന്‍ ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര്‍ സീരിയല്‍ ആരംഭിക്കുന്നു. നമ്പര്‍ 8 മാരിയമ്മന്‍ തെരുവ് എന്ന ആ സീരിയല്‍ കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന്‍ തെരുവില്‍ വര്ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള്‍ പ്രേതരൂപികളായി അവരെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ യഥാര്‍ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്‍. ‘മാരിയമ്മന്‍ തെരുവ്’. വിനോദ് നാരായണന്‍. നൈന ബുക്സ്. വില 299 രൂപ.
◾മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഹെയര്‍ സ്മൂത്‌നിങ് ഉല്‍പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് അധിഷ്ഠിത ഉല്‍പന്നങ്ങള്‍ ആസ്മയ്ക്കും അര്‍ബുദത്തിനും കാരണമാകാമെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ). അണുനാശിനികളിലും മറ്റും പൊതുവേ ഉപയോഗിക്കുന്ന നിറമില്ലാത്ത രാസവസ്തുവാണ് ഫോര്‍മാല്‍ഡിഹൈഡ്. മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ചില ഉല്‍പന്നങ്ങള്‍ ചൂടാക്കുമ്പോള്‍ വായുവിലേക്ക് ഫോര്‍മാല്‍ഡിഹൈഡ് പുറന്തള്ളുമെന്നും ഇത് ഉപഭോക്താക്കളിലും സലൂണ്‍ ജീവനക്കാരിലും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നും എഫ്ഡിഎ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനാല്‍ മുടിയില്‍ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്ന് ഫോര്‍മാല്‍ഡിഹൈഡോ അവ പുറന്തള്ളുന്ന മെതിലൈന്‍ ഗ്ലൈക്കോള്‍ പോലുള്ള രാസവസ്തുക്കളോ നിരോധിക്കാന്‍ ഒരുങ്ങുകയാണ് എഫ്ഡിഎ. ഹ്രസ്വകാലത്തേക്ക് ഫോര്‍മാല്‍ഡിഹൈഡ് ശ്വസിക്കുന്നത് ചര്‍മത്തിനും ശ്വാസകോശത്തിനും അസ്വസ്ഥത ഉണ്ടാക്കി ആസ്മയ്ക്ക് കാരണമാകാം. ദീര്‍ഘകാല ഉപയോഗം ഗര്‍ഭപാത്രത്തിനും അണ്ഡാശയത്തിനും സ്തനത്തിനും വരുന്ന അര്‍ബുദത്തിനും കാരണമാകാമെന്ന് എഫ്ഡിഎ വിദഗ്ധര്‍ പറയുന്നു. മുടി സ്‌ട്രെയ്റ്റ് ചെയ്യാനുപയോഗിക്കുന്ന ഉല്‍പന്നത്തില്‍ ഫോര്‍മാല്‍ഡിഹൈഡ്, മെതിലൈന്‍ ഗ്ലൈക്കോള്‍, ഫോര്‍മാലിന്‍ എന്നിവ ഇല്ലെന്ന് ഉപഭോക്താക്കള്‍ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണെന്നും എഫ്ഡിഎ അധികൃതര്‍ പറഞ്ഞു.