yt cover 1

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ ഗോപി കോട്ടമുറിക്കല്‍. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് റിസര്‍വ് ബാങ്കോ നബാര്‍ഡോ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ബാധ്യത കൊടുത്തു തീര്‍ക്കാന്‍ ഇനിയും നൂറു കോടി രൂപ വേണമെന്ന് സഹകരണ വകുപ്പു മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 87 കോടി രൂപ ഇതിനകം സര്‍ക്കാര്‍ ചെലവാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ലഷ്‌കര്‍ തയിബ ഭീകരന്‍ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ വെടിയേറ്റു മരിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫ്സി സയിദിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട ഖൈസര്‍ ഫാറൂഖ്. ആരാണു വെടിവച്ചു കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

ഡോക്ടര്‍ നിയമനത്തിനു കോഴ വാങ്ങിയെന്ന ആരോപണക്കേസില്‍ തട്ടിപ്പു നടത്തിയവര്‍ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസമുണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാഷണല്‍ ആയുര്‍ മിഷന്റെ പേരിലും വ്യാജ ഇ മെയില്‍ വിലാസമുണ്ടാക്കി വ്യാജരേഖകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യാജ ഇ മെയിലിലൂടെയാണ് വ്യാജ നിയമന ഉത്തരവു നല്‍കിയത്.

കേരളത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മടിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരു നിലപാടും അതിര്‍ത്തി കടന്നാല്‍ വേറെ നിലപാടുമാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ പലപ്പോഴായി കോടിയേരിയെ ഓര്‍ത്തുപോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ചരമവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം സിപിഎം അനുസ്മരണ പരിപാടികള്‍ നടത്തി.

ഇന്നു ഗാന്ധിജയന്തി. സര്‍ക്കാരിന്റേയും വിവിധ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ ശുചീകരണ വാരത്തിനു തുടക്കം. വിവിധ സംഘടനകളുടെ നേതൃത്തില്‍ സെമിനാറുകളും അനുസ്മരണ പരിപാടികളും നടക്കും.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*

class="selectable-text copyable-text nbipi2bn">കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

കേരളത്തിലെ മാധ്യമങ്ങളുടെ ലക്ഷ്യം മുഖ്യമന്ത്രി പിണറായിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്സഭ ഇലക്ഷന്‍ ലക്ഷ്യം വച്ച് അതുവരെയുള്ള ദിവസങ്ങളില്‍ കൊടുക്കേണ്ട തലക്കെട്ടുകള്‍ മാധ്യമങ്ങള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രമം. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികമായിരുന്ന ഇന്നലെ അനുസ്മരണ സമ്മേളനത്തില്‍ പ്രംസംഗിക്കവേ ഗോവിന്ദന്‍ പറഞ്ഞു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴു വികസന പദ്ധതികള്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ആധുനികവത്ക്കരണം എന്നിവയുടെ ഉദ്ഘാടനത്തിനു പുറമേ, രാജ്യാന്തര ടെര്‍മിനല്‍ ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും നടക്കും.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ പണം ഉപയോഗിച്ചു പ്രത്യേക പാക്കേജുണ്ടാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിക്ഷേപകര്‍ക്കു പണം നല്‍കുമെങ്കില്‍ യുഡിഎഫ് സ്വാഗതം ചെയ്യും. എന്നാല്‍ ബാങ്ക് കൊള്ള നടത്തിയ ഉന്നത സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനാണു സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. സതീശന്‍ പറഞ്ഞു.

മലപ്പുറം സൗത്ത് പല്ലാര്‍ പാലത്തുംകുണ്ട് വെള്ളക്കെട്ടില്‍ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു. ബന്ധുവീട്ടിലേക്കു വിരുന്നിനു വന്ന വാക്കാട് മമ്മിക്കാനകത്ത് അബ്ദുറഹമാന്റെ മകന്‍ മുഹമ്മദ് മുസമ്മില്‍ ആണു മരിച്ചത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ ജനതാദള്‍ എസ് കേരള ഘടകം പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയോട് അതൃപ്തി അറിയിച്ചു. ബിജെപിയുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ കേരള ഘടകം തയാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.

ആര്‍ജെഡിയില്‍ ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡി ലയിക്കുന്നതിനു വിരോധമില്ലെന്നും എന്നാല്‍ യുഡിഎഫ് ബന്ധം ഉപേക്ഷിക്കില്ലെന്നും ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍. ശ്രേയംസ് കുമാര്‍ ഗതിയില്ലാതെയാണു പാര്‍ട്ടിയില്‍ ലയിക്കാന്‍ ശ്രമിക്കുന്നത്. അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ദേശീയ നേതാവ് ലാലു പ്രസാദ് യാദവ് തന്നോടു പറഞ്ഞെന്നും ജോണ്‍ ജോണ്‍.

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ പരാതി നല്‍കിയ ബാലകൃഷ്ണനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമമെന്നു പരാതി. ബാങ്കിന്റെ മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനും മകനും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബാലകൃഷ്ണന്‍ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.

കണ്ണൂര്‍ ആറളം ഫാമിന് 53 കോടി ചെലവിട്ട് 10 കിലോമീറ്റര്‍ മതില്‍ നിര്‍മിക്കുന്നു. കാട്ടാന ശല്യത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ആറളം സ്വദേശികള്‍.

കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മണ്ണിടിച്ചില്‍. വേട്ടേക്കോട് – ഒടുവങ്ങാട് റോഡിലാണു മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശത്തെ എട്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ഹരിപ്പാട്ട് വീട്ടില്‍ വന്‍തോതില്‍ വ്യാജ മദ്യം നിര്‍മ്മിച്ച് വില്‍പന നടത്തിയയാളെ എക്സൈസ് പിടികൂടി. അര ലിറ്ററിന്റെ ആയിരത്തിലേറെ കുപ്പി വ്യാജ മദ്യവുമായി എരിക്കാവ് സ്വദേശി സുധീന്ദ്രലാലിനെ അറസ്റ്റു ചെയ്തു. ബോട്ട്ലിംഗ് യൂണിറ്റും വ്യാജ ലേബലുകളും സ്റ്റിക്കറുകളും എക്സൈസ് കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്രയും പിടിച്ചെടുത്തു.

പാലക്കാട് കിഴക്കഞ്ചേരിയില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് മംഗലംഡാം പൊലീസ് അറസ്റ്റു ചെയ്തത്. കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയാണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തൃപ്പുണിത്തുറയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശി ബിലാല്‍ മുഹമ്മദ്, കണ്ണൂര്‍ ചെസിയോട് സ്വദേശിനി ആരതി ഗിരീഷ് എന്നിവര്‍ പിടിയിലായി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍നിന്നും ഇന്ത്യാ സഖ്യത്തില്‍നിന്നും അകലം പാലിക്കുമെന്ന് ബിഎസ്പി നേതാവും ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ മായാവതി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാണ് നിലപാടു വ്യക്തമാക്കിയത്.

തമിഴ്നാട്ടില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്നു മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ട ചുമതല അതാത് മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിമാര്‍ക്കാണെന്ന് സ്റ്റാലിന്‍ അറിയിച്ചു.

മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കുക്കി സംഘടനകള്‍ അനിശ്ചിതകാല അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം അടച്ചിടണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ അതിര്‍ത്തികളും അടയ്ക്കും. രണ്ടു വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പെടെ ആറു പേരെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. ഇവരേയും ഭീകരപ്രവര്‍ത്തനം ആരോപിച്ച് എന്‍ഐഎ അറസ്റ്റു ചെയ്തയാളേയും വിട്ടയക്കണമെന്നാണ് ആവശ്യം.

ഭാരത് ജോഡോ യാത്രക്കിടെ സവര്‍ക്കര്‍ക്കെതിരേ പ്രസംഗിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ലക്നോ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

കന്നട നടന്‍ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48 കാരി മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ബംഗളൂരു വസന്തപുരയില്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ കാറിടിക്കുകയായിരുന്നു. നാഗഭൂഷണയെ പോലീസ് അറസ്റ്റു ചെയ്തു.

ബംഗ്ലാദേശില്‍ സിനിമാ താരങ്ങള്‍ പങ്കെടുത്ത സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കൂട്ടത്തല്ല്. ബംഗ്ലാദേശിലെ താരങ്ങളും സിനിമാ സംവിധായകരുമാണ് മല്‍സരിച്ച് തമ്മിലടിച്ചത്. സംവിധായകരായ മുസ്തഫ കമാല്‍ രാജിന്റെയും ദീപാങ്കര്‍ ദിപോണിന്റെയും ടീമുകള്‍ തമ്മിലാണ് ധാക്കയില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം നടത്തിയത്.

ജംഷഡ്പുര്‍ എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചായായ രണ്ടാം വിജയം. 74-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി വിജയ ഗോള്‍ നേടിയത്.

ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ കലാശപ്പോരില്‍ ചൈനയോട് പരാജയപ്പെടുകയായിരുന്നു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെയും ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. മലയാളി താരങ്ങളായ എം.ശ്രീശങ്കര്‍ പുരുഷ ലോങ്ജംപില്‍ വെള്ളിയും ജിന്‍സണ്‍ ജോണ്‍സണ്‍ പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ വെങ്കലവും നേടി. 1500 മീറ്ററില്‍ വെള്ളി മെഡല്‍ ഇന്ത്യയുടെ അജയ് കുമാര്‍ സരോജിനാണ്. വനിതകളുടെ 1500 മീറ്ററില്‍ ഹര്‍മിലാന്‍ ബെയ്ന്‍സും വെള്ളി നേടി. ഇതോടെ 13 സ്വര്‍ണവും 21 വെള്ളിയും 19 വെങ്കലവുമടക്കം 53 മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി.

ഡി.എച്ച്.എല്‍. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ് ലിമിറ്റഡ് വഴി സാധനങ്ങള്‍ അയയ്ക്കുന്നത് അടുത്തവര്‍ഷം മുതല്‍ ചെലവേറും. 2024 ജനുവരി ഒന്നു മുതല്‍ ഷിപ്പ്മെന്റിന് അനുസരിച്ച് ഇപ്പോഴുള്ളതിനേക്കാള്‍ 9.5 ശതമാനം നിരക്ക് വര്‍ദ്ധിപ്പിക്കും. വര്‍ഷം തോറും നടത്തുന്ന അവലോകനങ്ങള്‍ക്ക് ശേഷമാണ് ബ്ലൂ ഡാര്‍ട്ട് ഷിപ്പ്മെന്റിനുള്ള നിരക്ക് നിശ്ചയിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ സാധനങ്ങള്‍ അയക്കുന്ന ഉപയോക്താക്കളെ നിരക്ക് വര്‍ദ്ധനവ് ബാധിക്കില്ല. ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനും ലോകോത്തര ഉപഭോക്തൃഅനുഭവം നല്‍കുന്നതിനും ഐ.ടി ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കാനും ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ബ്ലൂ ഡാര്‍ട്ട് പദ്ധതിയിടുന്നുണ്ട്. 2023 ജൂണില്‍അവസാനിക്കുന്ന പാദത്തില്‍ ബ്ലൂ ഡാര്‍ട്ട് 1,237.55 കോടി രൂപയുടെ അറ്റ വില്പന നടത്തി. 2022 ജൂണില്‍ 1,300.05 കോടി രൂപയായിരുന്നു. 4.81 ശതമാനമാണ് കുറവ്. ഇതേ കാലയളവിലെ അറ്റാദായം 48.41 ശതമാനം കുറഞ്ഞ് 61.28 കോടി രൂപയായി. സൗത്ത് ഏഷ്യ യിലെ എക്സ്പ്രസ് എയര്‍ ആന്‍ഡ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയായ ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്, നിലവില്‍ ഇന്ത്യയിലെ 55,000-ലധികം സ്ഥലങ്ങളിലേക്ക് ചരക്ക് ഡെലിവറി നടത്തുന്നുണ്ട്.

ജെല്ലിക്കെട്ടും ചുരുളിയുമടക്കമുള്ള 6 ചിത്രങ്ങള്‍ക്ക് ശേഷം ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ‘അഞ്ചക്കള്ളകോക്കാന്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മലയാള സിനിമയില്‍ തന്റെ സാനിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസാണ് അഞ്ചക്കള്ളകോക്കാന്‍ നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് ചെമ്പന്‍ മലയാള സിനിമാ രംഗത്തെത്തുന്നത്. ഏറെ കൗതുകമുണര്‍ത്തുന്ന ‘അഞ്ചക്കള്ളകോക്കാ’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെ വേഗം ശ്രദ്ധേയമാകുകയാണ്. പൊറാട്ട് എന്ന കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഉല്ലാസ് ചെമ്പന്‍ അവതരിപ്പിക്കുന്നത്. ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ്, മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ‘ബിഹൈന്‍ഡ്ഡ്’ എന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളും, ജിനു ഇ തോമസും പ്രധാന വേഷത്തില്‍ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, സുനില്‍ സുഖദ, വി. കെ. ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, തുടര്‍ന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ നേരിടേണ്ടി വരുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങളെ അതിജീവിക്കാന്‍ ഉള്ള ശ്രമവും, അതിന്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ആണ് റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമ.

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ എംഎക്സ്മോട്ടോ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. എംഎക്സ്വി ഇക്കോ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. എംഎക്സ്9 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനൊപ്പം ഇത് കമ്പനിയുടെ ശ്രേണിയില്‍ ചേരും. ബ്രാന്‍ഡ് ഒരു പുതിയ ഇലക്ട്രിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ എം16 എന്ന് വിളിക്കും. എംഎക്സ്മോട്ടോ എംഎക്സ്വി രണ്ട് വേരിയന്റുകളില്‍ അവതരിപ്പിച്ചു. വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസം ബാറ്ററി പാക്കും റൈഡിംഗ് റേഞ്ചും മാത്രമായിരിക്കും. ചെറിയ ബാറ്ററി പാക്കില്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ഈവിക്ക് കഴിയും. 84,999 രൂപയാണ് എക്‌സ്‌ഷോറൂം വില. വലിയ ബാറ്ററി പാക്കിന് 105 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയില്‍ റൈഡിംഗ് റേഞ്ച് ഉണ്ട്. 94,999 രൂപയാണ് എക്‌സ്‌ഷോറൂം വില. ഒരു ബജറ്റ് സ്‌കൂട്ടര്‍ ആണെങ്കിലും, 6-ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, 3000 വാട്ട് ബിഎല്‍ഡിസി ഹബ് മോട്ടോര്‍, മികച്ച റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ എല്ലാ മികച്ച സവിശേഷതകളും എംഎക്സ്വി ഇക്കോയില്‍ സജ്ജീകരിച്ചിരിക്കുന്നു.

മലയാളിക്ക് സുപരിചിതമാണ് മൈഥിലി എന്ന നാമം. പക്ഷെ ഒരു ഭാഷ എന്ന നിലയ്ക്ക് മൈഥിലി ഏറെ പരിചിതമല്ല. മൈഥിലിയില്‍ നിന്ന് 26 കഥകള്‍ സമാഹരിക്കുന്നു. ഏതു ഭാഷയില്‍ എഴുതപ്പെട്ടാലും കഥകളും കഥാപാത്രങ്ങളും അപരിചിതത്വം ജനിപ്പിക്കുകയില്ല. പുസ്തകത്താളുകള്‍ വേദികളാണ്. കഥാപാത്രങ്ങള്‍ തങ്ങളുടെ വേഷം അഭിനയിക്കുമ്പോള്‍ ഭാഷയ്ക്കതീതമായ ഭാവസംവേദനം സാധ്യമാകുന്നു. ‘മൈഥിലിക്കഥകള്‍’. എഡിറ്റര്‍ – ഡോ. പി.കെ രാധാമണി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 285 രൂപ.

ചിട്ടയായ വ്യായാമം പോലെതന്നെ പ്രധാനമാണ് ഏത് സമയമാണ് വ്യായാമത്തിനായി തെരഞ്ഞെടുക്കുന്നു എന്നതും. പലരും സമയം കിട്ടുന്നതനുസരിച്ചാണ് ഒരു ദിവസത്തെ വ്യായാമം ക്രമപ്പെടുത്തുന്നത്. ചിലരാകട്ടരെ രാവിലെ അല്ലെങ്കില്‍ വൈകിട്ട് എന്ന നിലയില്‍ സ്ഥിരമായി ഒരു സമയം പാലിച്ചുപോരും. അമിതഭാരം നിയന്ത്രിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതാണ് നല്ലതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. രാവിലെ ഏഴ് മണിക്കും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമെന്നാണ് പഠനത്തില്‍ പറയുന്നത്. രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരേക്കാള്‍ അരക്കെട്ടിന്റെ അളവും ബോഡി മാസ് ഇന്‍ഡെക്‌സും കുറവായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി. രാവിലെ വ്യായാമം ചെയ്തവരുടെ ബിഎംഐ 27.4 ആണെങ്കില്‍ ഉച്ചയ്ക്ക് വ്യായാമം ചെയ്തവരുടെ ബിഎംഐ 28.4ഉം വൈകുന്നരം വ്യായാമം ചെയ്തവരുടെ ബിഎംഐ 28.2ഉം ആണെന്ന് കണ്ടെത്തി. അരക്കെട്ടിന്റെ ശരാശരി അളവ് യഥാക്രമം 95.9 സെന്റിമീറ്റര്‍, 97.9 സെന്റിമീറ്റര്‍, 97.3 സെന്റിമീറ്റര്‍ എന്ന തോതിലാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും വ്യായാമം ചെയ്യുന്ന 5285 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. വ്യായാമത്തിന്റെ സമയം ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നതാകാം ഈ വ്യത്യാസത്തിന് കാരണമെന്നാണ് വിദഗ്ധരുടെ അനുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരം ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് കൂടുതല്‍ കത്തുന്നതുകൊണ്ടാകാം താരതമ്യേന കൂടുതല്‍ ഭാരം കുറയുന്നതെന്നാണ് കണ്ടെത്തല്‍.

*ശുഭദിനം*

*കവിത കണ്ണന്‍*

മൂന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങള് തേടി രാജാവ് തന്റെ കൊട്ടാരത്തിലുള്ള പണ്ഡിതന്മാരെയെല്ലാം വിളിച്ചുകൂട്ടി. ഇതായിരുന്നു ആ മൂന്ന് ചോദ്യം. 1. ഏത് കാര്യത്തിനും ഏറ്റവും പറ്റിയ സമയം ഏതാണ്? 2. ആരാണ് സഹായം ഏറ്റവും ആവശ്യമുള്ളയാള്? 3. ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ടകാര്യം ഏതാണെന്ന് എങ്ങനെയാണറിയുക? പണ്ഡിതന്മാരുടെ ഉത്തരത്തില് രാജാവ് തൃപ്തനായില്ല. അദ്ദേഹം അങ്ങകലെ വനത്തില് താമസിക്കുന്ന സന്യാസിയെ തേടി പോകാന് തീരുമാനിച്ചു. രാജാവ് വേഷം മാറിയാണ് സന്യാസിയുടെ അടുത്തെത്തിയത്. അവിടെ ചെന്നപ്പോള് സന്യാസി കിളച്ചുകൊണ്ടിരിക്കുകയായിരുന്നു. രാജാവ് തന്റെ വരവിന്റെ ഉദ്ദേശം സന്യാസിയോട് പറഞ്ഞു. സന്യാസി എല്ലാം ശ്രദ്ധാപൂര്‍വം എല്ലാം കേട്ടെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള് രാജാവ് സന്യാസിയോട് താന് സഹായിക്കാമെന്നു പറഞ്ഞു. വൈകുന്നേരം വരെ രാജാവ് സന്യാസിയെ സഹായിച്ചുവെങ്കിലും സന്യാസി മറുപടിയൊന്നും പറഞ്ഞില്ല. രാജാവ് സന്യാസിയോട് സംസാരിച്ചുനില്ക്കുന്നതിനിടയില് ദേഹം മുഴുവന് ചോരയൊലിപ്പിച്ച് ഒരു ചെറുപ്പക്കാരന് ഓടിയെത്തി. രാജാവും സന്യാസിയും അയാളുടെ മുറിവുകള് മരുന്നുകള് വെച്ചുകെട്ടി. പതിവില്ലാത്ത അധ്വാനം മൂലം രാജാവ് നന്നേ ക്ഷീണിച്ചിരുന്നു. പിറ്റേന്നു ഉണരുമ്പോള് താന് ശുശ്രൂഷിച്ച ചെറുപ്പക്കാരന് തന്റെ അരികിലിരിക്കുന്നു. അയാള് കൈകള്കൂപ്പി പറഞ്ഞു: എന്റെ സഹോദരനെ ഉപദ്രവിച്ചതിന്റെ പേരില് അങ്ങയെ കൊല്ലാന് വേണ്ടി ഞാന് വനത്തില് കാത്തുനില്ക്കുയായിരുന്നു. അങ്ങു മടങ്ങാന് വൈകിയത് മൂലം ഞാന് അങ്ങയെ അന്വേഷിച്ചിറങ്ങി. ചെന്നുപെട്ടത് അങ്ങയുടെ സേവകരുടെ മുന്നില്. അവരെന്നെ ഉപദ്രവിച്ചു. അവിടെനിന്നും രക്ഷപ്പെട്ടോടി വന്നപ്പോഴാണ് അങ്ങും സന്യാസിയും എന്നെ ശുശ്രൂഷിച്ചത്. ഞാനിനി അങ്ങയുടെ ശത്രുവല്ല, വിനീത ദാസനാണ്. ഇതു കേട്ട് സന്തോഷത്തോടെ രാജാവ് സന്യാസിയുടെ മുന്നിലെത്തി. സന്യാസി പറഞ്ഞു: അങ്ങയുടെ മൂന്ന് ചോദ്യങ്ങള്ക്കും ഇതിനകം ഉത്തരംകിട്ടിയെന്ന് കരുതുന്നു. ഇന്നലെ അങ്ങ് എന്നെ കാണാന് വന്ന് എന്നെ സഹായിക്കാന് നിന്നു. അപ്പോള് ഞാന് അങ്ങയെ സഹായിച്ചുരുന്നുവെങ്കില് അങ്ങ് നേരത്തെ മടങ്ങുകയും അങ്ങയുടെ ശത്രു അങ്ങയെ വധിക്കുകയും ചെയ്യുമായിരുന്നില്ലേ? അതുകൊണ്ട് അങ്ങയെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ ഏറ്റവും പറ്റിയ സമയം എന്നെ സഹായിച്ച സമയമാണ്. ഏറ്റവും സഹായം ആവശ്യമുളളയാള് ഓടിവന്നപ്പോള് അങ്ങ് അയാളെ ശുശ്രൂഷിച്ചു. ജീവന് രക്ഷിച്ചു. അതായിരുന്നു അങ്ങേക്ക് ചെയ്യാനുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്യാസി ഒന്ന് കൂടികൂട്ടിച്ചേര്ത്തു.. ഏത് കാര്യത്തിനും ഏറ്റവും പറ്റിയ സമയം ഇപ്പോള് തന്നെയാണ്. കാരണം ഇപ്പോഴത്തെ സമയം മാത്രമേ നമ്മുടെ നിയന്ത്രണത്തിലുളളൂ.. – അതെ, നമുക്കും ഏറ്റവും പ്രധാനപ്പെട്ട സമയം ഈ നിമിഷം മാത്രമാണ്. അതിനെ മനോഹരമാക്കുക.. – ശുഭദിനം.