yt cover 16

മണിപ്പുരിലെ മെയ്ത്തി ഗോത്ര അനുകൂല സംഘടനകളെ നിരോധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം. യു.എ.പി.എയുടെ പരിധിയിലുള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സായുധപോരാട്ടത്തിലൂടെ മണിപ്പുരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുകയും മണിപ്പുര്‍ ജനതയെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യലാണ് ഈ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യം. തദ്ദേശീയരെ കൊലപ്പെടുത്തുകയും പോലീസിനേയും സുരക്ഷാസേനയേയും ഇവര്‍ ലക്ഷ്യംവെക്കുകയും ചെയ്യുന്നു. അതിനാല്‍ ഇത്തരം സംഘടനകളെ അടിയന്തരമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

താന്‍ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്ഭവന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മര്‍ദ്ദ തന്ത്രമാണെന്നും അവര്‍ക്ക് അക്രമത്തിന്റെ ഭാഷയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി. ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫും വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി പ്രസ്താവിച്ചത്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിമര്‍ശനം. ദുരിതാശ്വാസ ഫണ്ട് അനുവദിച്ച നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും മൂന്നുപേരില്‍നിന്ന് അപേക്ഷ വാങ്ങിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി. എന്നാല്‍ പണം അനുവദിച്ചതില്‍ അഴിമതിക്ക് തെളിവില്ല. അതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിക്കെതിരെ ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. സത്യസന്ധമായ വിധിയല്ല വന്നതെന്നും ലോകായുക്തയെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും ആര്‍എസ് ശശികുമാര്‍ ആരോപിച്ചു.

ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണ്. ഭരിക്കുന്നവരുടെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നല്‍കുന്ന സന്ദേശം എന്നും വി ഡി സതീശന്‍ പറഞ്ഞു.

യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞതെന്ന് സിപിഎം. ലോകായുക്തയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളിയ ലോകായുക്ത വിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം ഇല്ല എന്ന വിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമാണ്. സര്‍ക്കാര്‍വിലാസ സംഘടനയായി ലോകായുക്ത അധപതിച്ചു. ഈ വിധി പ്രതീക്ഷിച്ചതാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോകായുക്ത വിധി നേരത്തെ തന്നെ പ്രതീക്ഷിച്ചതെന്ന് യൂ ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ . മുഖ്യമന്ത്രിക്ക് അനുകൂലമായാണ് നേരത്തെ തന്നെ ലോകായുക്ത നിലപാടെടുത്തിരുന്നതെന്നും എം എം ഹസന്‍ ചൂണ്ടികാട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്ക് പിന്നാലെ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി സി പി എം നേതാവ് എ കെ ബാലന്‍ . ലോകായുക്ത വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണെന്നും പ്രതിപക്ഷം മാപ്പ് പറയണമെന്നും ബാലന്‍ അഭിപ്രായപ്പെട്ടു. യൂ ഡി എഫും ബി ജെ പിയും ശശികുമാറിനെ മുന്നില്‍ നിര്‍ത്തി കൊണ്ടുവന്ന കള്ള കേസായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജനയില്‍ അനുവദിക്കുന്ന സഹായധനം ലൈഫ് ഭവനപദ്ധതിയില്‍ ചെലവഴിക്കുന്നതിനാല്‍ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളില്‍ പതിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനുപുറമേ, ലൈഫ് പദ്ധതിയുടെ ചെലവിന്റെയും വായ്പയുടെയും വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും വിമര്‍ശിച്ച് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊച്ചിയില്‍ നടന്ന സിഐടിയു സംസ്ഥാനതല സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ എല്ലാ അവകാശങ്ങളും കേന്ദ്രം എടുത്തുകൊണ്ടുപോയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രസര്‍ക്കാരിന്റെ അടുത്തേക്ക് പോകുന്ന സ്ഥിതിയാണ് ഇപ്പോഴെന്നും വിമര്‍ശിച്ചു.

ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവയ്പ്പുണ്ടായെന്നും ഏറ്റുമുട്ടല്‍ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകള്‍ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തില്‍ യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷത്തിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നോട്ടീസ് പുറത്തിറക്കിയ സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി മധുസൂദനന്‍ നായരെ ചുമതലയില്‍ നിന്ന് നീക്കി. ദേവസ്വം ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം.

കേരകര്‍ഷകരെ ഭീതിയിലാഴ്ത്തി രാജ്യത്തേക്കുള്ള ഭക്ഷ്യഎണ്ണയുടെ ഒഴുക്ക് തുടരുന്നു. ക്രൂഡ് പാം ഓയില്‍, സോയാബീന്‍ ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഇളവ് ഏര്‍പ്പെടുത്തിയതാണ് ഇറക്കുമതി ഉയരാനുള്ള കാരണം.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് കോടതി നോട്ടീസ് നല്‍കി. എറണാകുളം സി ജെ എം കോടതിയാണ് നോട്ടീസ് അയച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജന്‍, പി പി ദിവ്യ, ദേശാഭിമാനി പ്രത്രാധിപര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ കക്ഷിയായ കേസില്‍ പ്രതിഭാഗത്തിനായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായത് ചോദ്യം ചെയ്ത് കേരളാ ഹൈക്കോടതി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഹൈക്കോടതി നടപടി.

പുല്‍പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമടക്കമുള്ള ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി അന്വേഷണ സംഘം കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കളെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

ആര് അനുവാദം നല്‍കിയില്ലെങ്കിലും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍. അര ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയാണ്. അതിന് ബീച്ച് തന്നെ വേദി വേണമെന്നും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് റാലിക്ക് വേദി നിഷേധിച്ചതിലൂടെ പലസ്തീന്‍ വിഷയത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് വ്യക്തമായെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

ലെബനനില്‍ നിന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 800 കിലോ ഹാഷിഷ് പിടികൂടി. വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ക്രിമിനല്‍ സുരക്ഷാ വിഭാഗം, കുവൈത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍, ലെബനീസ് റിപ്പബ്ലിക്കിലെ സുരക്ഷാ അതോറിറ്റികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോര്‍ത്തിയെന്ന പേരില്‍ സസ്പെന്‍ഷനിലായിരുന്ന ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. എന്നാല്‍ ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.

സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി സര്‍ക്കാരിന്റെ അഭിമാന പദ്ധതി ലൈഫ് മിഷന്‍. പഞ്ചായത്ത് ലിസ്റ്റില്‍ കയറിക്കൂടി വീട് പണി തുടങ്ങിവച്ചവര്‍ക്കെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാതെ രക്ഷയില്ലെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു.

ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാത്തത് കാരണം പുറംകടലില്‍ മൂന്ന് ദിവസം കിടന്ന വിഴിഞ്ഞം തുറമുഖത്ത് രണ്ടാമതെത്തിയ കപ്പല്‍ ഷെന്‍ ഹുവ 29ന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടി. കപ്പല്‍ പുറംകടലില്‍ കിടന്ന ഓരോ ദിവസവും 19 ലക്ഷം രൂപയോളം നഷ്ടമായിരുന്നു.

കേരള ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ അലക്കുകാരന്റെ ഒഴിവ്. രാജ്ഭവനില്‍ ധോബി തസ്തികയിലെ ജീവനക്കാരന്‍ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. 23700 മുതല്‍ 52600 രൂപ വരെ ശമ്പളത്തിലാണ് നിയമനം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നവംബര്‍ 20 ന് മുമ്പ് അപേക്ഷിക്കാം.

കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ – തസ്രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.

കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കപകടത്തില്‍ മരിച്ച എറവ് സ്വദേശി സൗരവിന്റെ (25) മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അപകടമുണ്ടാക്കിയ കിരണ്‍ എന്ന കമ്പനിയുടെ ബസ് തടഞ്ഞ്, ബസില്‍ മരിച്ച യുവാവിന്റെ ഫ്ലക്സും കെട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു.

കോഴിക്കോട് ചെക്യാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്.

ഛത്തീസ്ഗഡില്‍ വമ്പന്‍ വാഗ്ദാനം നല്‍കി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം സ്ത്രീകള്‍ക്ക് 15,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. ദീപാവലി ദിനത്തിലാണ് ഭൂപേഷ് ബാഗേല്‍ വന്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

ആയിരക്കണക്കിനാളുകളെ ബന്ദികളാക്കിയ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ അഹമ്മദ് സിയാമിനെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. അതേസമയം ഗാസയുടെ നിയന്ത്രണം നഷ്ടമായ ഹമാസ് വടക്കന്‍ ഗാസ വിട്ട് തെക്കോട്ട് പാലായനം ചെയ്യുകയാണെന്നും അവരുടെ ഭരണ കേന്ദ്രങ്ങള്‍ ജനം കയ്യേറി കൊള്ളയടിക്കുകയാണെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.

വിവാദത്തിനൊടുവില്‍ ബ്രിട്ടണിലെ ആഭ്യന്തരമന്ത്രി സുവല്ലെ ബ്രേവര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെതിരായ പൊലീസ് നടപടിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ പുലിവാലുപിടിച്ച ആഭ്യന്തരമന്ത്രിയെ നീക്കാന്‍ പ്രതിപക്ഷത്തുനിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ സുനക് ദിവസങ്ങളായി വലിയ സമ്മര്‍ദം നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

ശ്രീലങ്കന്‍ ക്രിക്കറ്റിനെ തകര്‍ക്കുന്നതു ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന ആരോപണവുമായി ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കാരണമാണ് ജയ് ഷാ ഇത്രയും ശക്തനായി ഇരിക്കുന്നതെന്നും രണതുംഗ ആരോപിച്ചു.

രാജ്യത്തെ വിദേശ നാണയ ശേഖരത്തില്‍ വീണ്ടും കുതിപ്പ് തുടരുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നവംബര്‍ ആദ്യവാരം വിദേശ നാണയ ശേഖരം 475 കോടി ഡോളര്‍ വര്‍ദ്ധിച്ച്, 59,078 കോടി ഡോളറായി. നവംബറിലെ ആദ്യ ആഴ്ച തന്നെ വിദേശ നാണയ ശേഖരത്തില്‍ മികച്ച വര്‍ദ്ധനവാണ് ദൃശ്യമായിരിക്കുന്നത്. ആഗോള മേഖലയില്‍ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ രൂപയ്ക്ക് പിന്തുണ നല്‍കാന്‍ റിസര്‍വ് ബാങ്ക് വിപണി ഇടപെടല്‍ സജീവമാക്കിയതോടെയാണ് വിദേശ നാണയ ശേഖരം വീണ്ടും ഉയര്‍ന്നത്. ഇക്കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 54.4 കോടി ഡോളര്‍ ഉയര്‍ന്ന് 4494 കോടി ഡോളറില്‍ എത്തി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യത്തിലും ഇത്തവണ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021 ഒക്ടോബറിലാണ് രാജ്യത്തെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത്. അന്ന് വിദേശ നാണയ ശേഖരം 64,500 കോടി ഡോളര്‍ വരെ എത്തിയിരുന്നു.

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘സാം ബഹദുര്‍’. വലിയ മേയ്ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. വിക്കി കൗശലിനും ആരാധകര്‍ക്കും പ്രതീക്ഷയുള്ള ചിത്രവുമാണ് സാം ബഹദുര്‍. വിക്കി കൗശലിന്റ സാം ബഹദുറിന്റെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ബഠ്തേ ചലോ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ്. ശങ്കര്‍ മഹാദേവനും വിശാല്‍ ദഡ്ലാനിക്കുമൊപ്പം ചിത്രത്തിലെ ഗാനം ദിവ്യ കുമാറും ആലപിച്ചിരിക്കുന്നു. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിന്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്ഖ് വേഷമിടുന്നത്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവന്‍, ലോയ്, ഇഷാന്‍ എന്നിവരാണ്.

അരുണ്‍ ഗോപി-ദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നവംബര്‍ 10ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസങ്ങള്‍ കൊണ്ട് 2.82 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവച്ച വിവരമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാക്‌നില്‍കിന്റെ കണക്കു പ്രകാരം ഞായറാഴ്ചത്തെ കളക്ഷന്‍ ഇന്ത്യയില്‍ നിന്ന് ആകെ 92 ലക്ഷമാണ്. അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകി ആയാണ് തമന്ന വേഷമിട്ടത്. അലന്‍ അലക്‌സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രമായാണ് ദിലീപ് വേഷമിട്ടത്. പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് താരം ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയിലുണ്ട്. കെ.ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവന്‍ ഷാജോണാണ്. ലെന, ഉബൈദുള്ള, ആര്യന്‍ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്ത, ശരത് സഭ, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്.

പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയില്‍ പ്രത്യേക സാന്നിധ്യമായി മാറാന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രീമിയം ഇലക്ട്രിക് കാര്‍ ശ്രേണി പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് കാര്‍ വിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും, കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറും കരാറില്‍ ഒപ്പുവച്ചു. ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റായ അവിന്യയിലാണ് ജാഗ്വാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. ഇതിനോടൊപ്പം ജാഗ്വാറിന്റെ ഇലക്ട്രിക് മോട്ടോറുകളും, ബാറ്ററി പാക്കുകളും ഇവയില്‍ ഉള്‍പ്പെടുത്തും. ജാഗ്വാറിന്റെ ഇലക്ട്രിഫൈഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് അവിന്യ പുറത്തിറക്കാന്‍ സാധ്യത. 2024 ആദ്യ കാര്‍ വിപണിയില്‍ എത്തിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം. ടാറ്റയുടെ ഏറ്റവും പുതിയ ലോഗോ ആലേഖനം ചെയ്ത് എത്തുന്ന ആദ്യ വാഹനം എന്ന സവിശേഷതയും അവന്യയ്ക്ക് സ്വന്തമാകും. ടാറ്റയുടെ ജനറേഷന്‍ 3 പ്ലാറ്റ്ഫോമിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.

ആലിബാബയും 40 കള്ളന്മാരും അറേബ്യന്‍ ക്ലാസിക് കൃതിയായ ആയിരത്തൊന്നു രാവുകളിലെ ഏറെ വായിക്കപ്പെട്ട, കുഞ്ഞുങ്ങള്‍ക്കായി നിരവധി തവണ ചൊല്ലിക്കൊടുക്കപ്പെട്ട ‘ആലിബാബയും 40 കള്ളന്മാരും’ എന്ന കഥയുടെ വ്യത്യസ്തമായ സ്വതന്ത്രാവിഷ്‌കാരം. കുഞ്ഞുമനസ്സുകളില്‍ ആസ്വാദനത്തിന്റെ പുതുമുകുളങ്ങള്‍ വിരിയിക്കുന്ന വേറിട്ടൊരു പരീക്ഷണം. പുതിയ കഥാപാത്രങ്ങളും പുത്തന്‍ കഥാസന്ദര്‍ഭങ്ങളുമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നൂതനമായ വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം. ‘ആലിബാബാബയും 40 കള്ളന്മാരും’. ഹുസൈന്‍ കാരാടി. മാതൃഭൂമി. വില 120 രൂപ.

യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കും. യോഗ ചെയ്യുന്നവര്‍ പാലിച്ചിരിക്കേണ്ട 10 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്. അടച്ചിട്ടിരിക്കുന്ന ഒരു മുറി ഒരിക്കലും യോഗയ്ക്കായ് തിരഞ്ഞെടുക്കരുത്. കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം. ശരീരശുദ്ധി വരുത്തിയിട്ട് വേണം യോഗ ചെയ്യാന്‍ തുടങ്ങാന്‍. പുരുഷന്മാര്‍ അടിയില്‍ മുറുകിയ വസ്ത്രവും സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം. രാവിലെ നാലു മുതല്‍ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. അതിനു സാധിക്കാത്തവര്‍ വൈകിട്ടു നാലര മുതല്‍ ഏഴുമണിവരെയും ചെയ്യാം. കഠിനമായ രോഗത്തിനടിമയായവര്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം മാത്രമേ യോഗ ചെയ്യാവൂ. ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ സംസാരിച്ചുകൊണ്ടോ മറ്റു കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടോ ചെയ്യേണ്ട ഒന്നല്ല യോഗ. യോഗ ചെയ്യുന്ന ആള്‍ മദ്യപാനം, പുകവലി, മുറുക്ക് മുതലായ ശീലങ്ങള്‍ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും. യോഗ ചെയ്യുന്ന അവസരത്തില്‍ തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്നത്തെ നായാട്ടില്‍ അയാള്‍ക്ക് കിട്ടിയത് ഒരു പ്രാവിനെയായിരുന്നു. അയാള്‍ അതിനെ ഒരു കൂട്ടിനകത്താക്കി. പക്ഷേ, അപ്പോഴേക്കും നേരം രാത്രിയായിരുന്നു. രാത്രിയിലെ തണുപ്പ് സഹിക്കാനാകാതെ അയാള്‍ വിറയ്ക്കാന്‍ തുടങ്ങി. അയാളിരുന്ന മരത്തിന് മുകളില്‍ ഒരു പ്രാവ് വന്നിരുന്നു. അത് കൂട്ടിലകപ്പെട്ട കിളിയുടെ ഇണയായിരുന്നു. കൂട്ടിലുള്ള കിളി തന്റെ ഇണയോട് പറഞ്ഞു: നമ്മള്‍ ആതിഥ്യമര്യാദയുളളവരാണ് ഇയാള്‍ക്ക് വേണ്ടത് ചെയ്ത്‌കൊടുക്കണം. ഇണക്കിളി കുറേ ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു. അത് കത്തിച്ച് അയാള്‍ തീ കാഞ്ഞു. അപ്പോഴേക്കും ഇണപ്രാവ് കുറച്ച് പഴങ്ങള്‍ കൊത്തികൊണ്ടുവന്ന് അയാള്‍ക്കരികിലേക്ക് ഇട്ടു. വിശപ്പും തണുപ്പും ശമിച്ചപ്പോള്‍ അയാള്‍ കൂട്ടിലെ കിളിയെ തുറന്നുവിട്ടു. മാത്രമല്ല, ഇനിയൊരിക്കലും പക്ഷികളെ പിടിക്കില്ലെന്ന് ശപഥവും ചെയ്തു. അപമാനിക്കുന്നവരെ പോലും ആദരിക്കുന്നവരെ എങ്ങിനെ തോല്‍പ്പിക്കും? അപഹാസ്യവാക്കുകള്‍ പറയുമ്പോള്‍ പോലും നിശബ്ദരാകുന്നവരുടെ മുന്നില്‍ എത്ര നേരം പിടിച്ചു നില്‍ക്കും? സ്വന്തമായ നിലപാടും നിലവാരവും ഇല്ലാത്തവര്‍ എതിരാളികളുടെ പ്രകോപനങ്ങള്‍ക്കനുസരിച്ചുമാത്രമേ പെരുമാറൂ. ഭീരുക്കളാണ് പ്രതികാര സാധ്യകളെക്കുറിച്ച് ആരായുന്നത്. അന്യനെ നശിപ്പിച്ചാല്‍ മാത്രമേ തനിക്ക് രക്ഷയുള്ളൂവെന്നും അവന്‍ തകര്‍പ്പെട്ടാല്‍ മാത്രമേ തനിക്കു ജീവിതമുള്ളൂവെന്നും തെറ്റിദ്ധരിക്കുന്നവര്‍ അപരനാശത്തിന്റെ തിരക്കഥാരചനയിലായിരിക്കും എപ്പോഴും. മറ്റുള്ളവരെ കീഴ്‌പ്പെടുത്താന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് അവരെ കീഴ്‌പ്പെടുത്താം, അല്ലെങ്കില്‍ മാനസാന്തരപ്പെടുത്താം. നിയമമുപയോഗിച്ചോ അധികാരമുപയോഗിച്ചോ ഒരാളെ നിയന്ത്രിച്ചാല്‍ തനിക്കനുകൂലമായ അവസരത്തില്‍ അയാള്‍ സകലശക്തിയും സംഭരിച്ച് പ്രതികരിക്കും. മാനസാന്തരത്തിലേക്ക് നയിച്ചാല്‍ പിന്നീടൊരിക്കലും പഴയതിലേക്ക് അയാള്‍ തിരിച്ചു നടക്കില്ല. എതിര്‍ക്കാതെയും തോല്‍പ്പിക്കാന്‍ നമുക്ക് ശ്രമിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *