◾ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണം നാളെ. രാവിലെ 11 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലാണ് കിരീടധാരണ ചടങ്ങുകള്‍. 70 വര്‍ഷത്തിനുശേഷമാണ് ബ്രിട്ടനില്‍ കിരീടധാരണ ചടങ്ങു നടക്കുന്നത്. വര്‍ണശബളവും പ്രൗഡോജ്വലവുമായ ചടങ്ങുകള്‍ കാണാന്‍ കാത്തിരിക്കുകയാണു സൈബര്‍ ലോകം. (ലോകം കാത്തിരിക്കുന്ന കിരീടധാരണം … https://youtu.be/_IPh_NEOCQo )
◾മണിപ്പൂരില്‍ പോലീസ് ട്രെയിനിംഗ് കോളജില്‍ ആതിക്രമിച്ചു കയറി കലാപകാരികള്‍ ആയുധങ്ങള്‍ കവര്‍ന്നു. കലാപകാരികളെ നേരിടാന്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കലാപകാരികളുടെ ആക്രമണത്തില്‍ മണിപ്പൂരിലെ ബിജെപി നേതാവ് വുംഗ്സാഗിന്‍ വല്‍ത എംഎല്‍എക്ക് പരിക്കേറ്റു. ഇന്ന് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.
◾‘ദ കേരള സ്റ്റോറി’ സിനിമാ പ്രദര്‍ശനത്തിനു വിലക്കില്ല. പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തളളി. വിവാദപരാര്‍മശമുളള ടീസര്‍ പിന്‍വലിക്കുന്നതായി നിര്‍മാണ കമ്പനി അറിയിച്ചു. ദ കേരള സ്റ്റോറി വെറും സാങ്കല്‍പിക സിനിമയാണെന്നും ചരിത്രപരമായ സിനിമയല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് വിലയിരുത്തിയതാണ്. കോടതി പറഞ്ഞു.
◾‘ദി കേരള സ്റ്റോറി’ സിനിമ തിയേറ്ററുകളില്‍. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരമുള്ള ഏഴു മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ 21 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍നിന്നു യുവതികളെ മതപരിവര്‍ത്തനം നടത്തി തീവ്രവാദ പ്രവര്‍ത്തനത്തിനു സിറിയയിലേക്കു കൊണ്ടുപോകുന്നെന്നാണു സിനിമയുടെ പ്രമേയം.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. ഇതോടെ, സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നേരിയ മഴയുണ്ടാകും.
◾പിന്‍വാതിലിലൂടെ സര്‍ക്കാരിന്റെ ഉപകരാറുകള്‍ നേടിയ പ്രസാഡിയോ കമ്പനി ഡയറക്ടര്‍ സുരേഷ്‌കുമാര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സിപിഎമ്മിനു സംഭാവനയായി നല്‍കിയത് 20 ലക്ഷം രൂപ. ആ വര്‍ഷം കമ്പനിക്കു ലഭിച്ച ഒമ്പതു കോടി രൂപയില്‍ ഏറേയും സര്‍ക്കാര്‍ പദ്ധതികളില്‍ ഉപകരാര്‍ നേടി സമ്പാദിച്ചതായിരുന്നു. കമ്പനിയുടെ 95 ശതമാനം ഓഹരികളും പത്തനംതിട്ട സ്വദേശി സുരേഷ്‌കുമാറിന്റേതാണ്. ഡയറക്ടര്‍ രാംജിത്തിന് അഞ്ചു ശതമാനം ഓഹരികളേയുള്ളൂ. കമ്പനിയിലെ മറ്റു രണ്ടു ഡയറക്ടര്‍മാര്‍ക്കു ഷെയറുകളില്ല.
◾നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മാണ പെര്‍മിറ്റിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ എന്‍ജിനീയര്‍ സി അഫ്സല്‍ വിജിലന്‍സിന്റെ പിടിയില്‍. പതിനായിരം രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടത്.
◾ബെംഗളുരുവില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ ന്യൂമോണിയ ബാധിച്ച അദ്ദേഹത്തെ ബെംഗളുരു സംപംഗി രാമ നഗറിലുള്ള എച്ച്സിജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പതിനഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ കെഎസ്ആര്‍ടിസിയുടെ 237 ബസുകളുടേയും 105 വര്‍ക്ക് ഷോപ്പ് വാഹനങ്ങളുടേയും രജിസ്ട്രേഷന്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. 15 വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് പുതുക്കി നല്‍കേണ്ടന്നാണു നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സെപ്റ്റംബര്‍ 10 വരെയാണ് സര്‍വ്വീസ് നീട്ടി നല്‍കിയത്.
◾ക്യാമറ വിവാദത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മുഖ്യമന്ത്രിക്കു മനസ്സില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. കാലോചിതമായി പദ്ധതികളില്‍ മാറ്റം വരുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മറുപടി പറയേണ്ടതില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
◾അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്നു തള്ളിയ യുവാവ് അറസ്റ്റിലായി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ഇടുക്കി വെള്ളതൂവല്‍ സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആണ് ആതിര. പിടിയിലായ അഖിലും ഇവിടെത്തെ ജീവനക്കാരനാണ്. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നെന്നു പോലീസ് പറഞ്ഞു.
◾ആത്മഹത്യ ചെയ്ത ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്കു ശ്രമിച്ചു. റിഷാനയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ മിസ് മലബാറായ റിഷാന ഐഷുവും പ്രവീണ്‍നാഥും തമ്മില്‍ കഴിഞ്ഞ പ്രണയദിനത്തിലാണ് വിവാഹിതരായത്. സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പ്രവീണ്‍- റിഷാന ദമ്പതികള്‍ വേര്‍പിരിയുന്നുവെന്നായിരുന്നു സൈബര്‍ ആക്രമണമുണ്ടായത്.
◾പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്കു പങ്കാളി റിഷാന ഐഷുവാണു കാരണമെന്നു പ്രവീണ്‍ നാഥിന്റെ കുടുംബം. പ്രവീണിനെ റിഷാന ഐഷു പതിവായി മര്‍ദിച്ചിരുന്നെന്നും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രവീണ്‍ നാഥിന്റെ സഹോദരന്‍ പുഷ്പന്‍ ആരോപിച്ചു.
◾തനിക്ക് ഒരു കുട്ടി ഉണ്ടെന്നും ഭര്‍ത്താവ് മരിച്ചെങ്കിലും വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞിരുന്നുവെന്നും കെ സ്വിഫ്റ്റ് ബസില്‍ യുവാവ് സനലിന്റെ കുത്തേറ്റ യുവതി സീത. അങ്കമാലിയില്‍ സനിലിനെ കണ്ടിരുന്നു. അയാള്‍ അറിയാതെയാണ് ബസില്‍ കയറിയത്. എടപ്പാള്‍ സ്റ്റോപ്പില്‍ ബസ് എത്തിയപ്പോള്‍ സനലും ബസില്‍ കയറി. മറ്റൊരാളുമായി ഫോണില്‍ സംസാരിച്ചെന്ന് ആരോപിച്ചാണ് സനല്‍ തന്നെ കുത്തിയതെന്ന് സീത പറഞ്ഞു.
◾തിരുവനന്തപുരം വെള്ളറട ആനപ്പാറയ്ക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരില്‍ ഇടിച്ചുകയറി യുവാവ് മരിച്ചു. നെടുമങ്ങാട് കാച്ചാണി ഊന്നന്‍പാറ വാഴവിള വീട്ടില്‍ കുട്ടപ്പന്റെയും അനിതയുടേയും മകന്‍ അനീഷ്(28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾സിപിഎമ്മില്‍ വീണ്ടും നഗ്ന ദൃശ്യ വിവാദം. വീഡിയോ കോളില്‍ യുവതിയുടെ നഗ്നത കാണുന്ന കായംകുളത്തെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ദൃശ്യം പ്രചരിക്കുന്നു. കായംകുളത്തെ സിപിഎമ്മിന്റെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ചിത്രം പ്രചരിക്കുന്നുത്. ബാലസംഘം വേനല്‍ത്തുമ്പി എന്ന പേരില്‍ നടത്തുന്ന കലാജാഥയുടെ കണ്‍വീനറാണ് വിവാദത്തില്‍ ഉള്‍പ്പെട്ട നേതാവ്.
◾അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തി. ദൃശ്യങ്ങള്‍ പുറത്ത്. മണലാര്‍ തേയില തോട്ടത്തില്‍ എത്തിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തിരിച്ചോടിച്ചു. രാത്രിയോടെ അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തിലെ വന മേഖലയിലേക്കു കടന്നു.
◾കൊടുങ്ങല്ലൂരില്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ ടാങ്കര്‍ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പര്‍ മരിച്ചു. എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെംബര്‍ മുറവന്‍തുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്. ഡിവൈഎസ്പി ഓഫീസ് ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം തകരാറിലായതുമൂലമാണ് അപകടമുണ്ടായതെന്നും നാട്ടുകാര്‍ ആരോപിച്ചു.
◾കൊല്ലം ജില്ലയിലെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ‘എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കര്‍ സ്ഥലത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കിഫ്ബി നിര്‍മ്മിച്ച സമുച്ചയത്തിന് 56.91 കോടി രൂപയാണ് ചെലവായത്.
◾ആലപ്പുഴ കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കരാറുകാരനു വീഴ്ചയില്ലെന്ന് പിഡബ്ല്യുഡി എന്‍ജീനീയറുടെ റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളിയായ ജോയ് ആണ് കലുങ്ക് നിര്‍മാണത്തിനു കുഴിച്ച കുഴിയില്‍ രാത്രി പത്തുമണിയോടെ വീണു മരിച്ചത്. ഒരു മണിക്കൂര്‍ മുമ്പ് ഇരുവശത്തും അപായ ബോര്‍ഡും റോഡിന് കുറുകെ ടേപ്പും ഒട്ടിച്ചത് വകവെയ്ക്കാതെ ജോയ് മുന്നോട്ട് പോയതാണ് അപകട കാരണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾തീവ്രവാദം വച്ചുപൊറുപ്പിക്കില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിംഗ് നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. തീവ്രവാദത്തിന് ഒരു ന്യായീകരണവുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യോഗത്തില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
◾എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ശരത് പവാര്‍തന്നെ തുടരണമെന്ന് എന്‍സിപി നേതൃയോഗം. അടുത്ത പ്രസിഡന്റിനെ കണ്ടെത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശം. ശരത് പവാര്‍ സ്ഥാനമൊഴിയരുതെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആവശ്യപ്പെട്ടു. മതനിരപേക്ഷ മുന്നണി ശക്തമാക്കാന്‍ ശരത് പവാര്‍ എന്‍സിപി അധ്യക്ഷ പദവിയില്‍ വേണം. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പല്‍ ശരത് പവാറിന്റെ നേതൃത്വം ഉണ്ടാകണമെന്നും സ്റ്റാലിന്‍.
◾ജമ്മു കാഷ്മീരിലെ രജൗരിയില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ഭീകരര്‍ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റു.
◾ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദേശീയതലത്തില്‍ വനിതാ സംഘടനകള്‍ പ്രക്ഷോഭത്തിന്. എഐഡിഡബ്ല്യു, ദേശീയ മഹിളാ ഫെഡറേഷന്‍, ഉള്‍പ്പെടെ വിവിധ സംഘടനകള്‍ സംയുക്തമായി പ്രതിഷേധ പരിപാടികള്‍ നടത്തും. ഇതിനായി സംഘടനകളുടെ നേതാക്കള്‍ ഇന്നലെ യോഗം ചേര്‍ന്നതായി എന്‍എഫ്ഡബ്ല്യുഐ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു. ബ്രിജ് ഭുഷനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകസഭാ സ്പീക്കര്‍ക്ക് വീണ്ടും കത്ത് നല്‍കുമെന്നും ആനിരാജ പറഞ്ഞു.
◾പ്രശസ്ത ബൈക്ക് റൈഡറും ട്രാവല്‍ ബ്ലോഗറുമായ അഗസ്ത്യ ചൗഹാന്‍ (25) ബൈക്ക് ഡിവൈഡറിലിടിച്ച് മരിച്ചു. സൂപ്പര്‍ ബൈക്ക് മുന്നൂറു കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. യൂട്യൂബില്‍ 12 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുള്ള അഗസ്ത്യ ആഗ്രയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെട്ടത്.
◾മനുഷ്യക്കടത്ത് ഏജന്റ് പിടിയിലായി. തമിഴ്നാട് സ്വദേശി ബാഷ യെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കുവൈറ്റിലേക്കുള്ള മനുഷ്യക്കടത്തിനായി തമിഴ്നാട് സ്വദേശികളായ ഏഴു സ്ത്രീകളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ച കേസിലെ ഏജന്റാണിയാള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു.
◾ഒരു വര്‍ഷം മുന്‍പ് നാഗര്‍കോവില്‍ തിട്ടുവിള കുളത്തില്‍ വിഴിഞ്ഞം സ്വദേശിയായ ആറാം ക്ലാസ്സുകാരനെ കൊലപ്പെടുത്തിയതിനു സുഹൃത്തായ 14 കാരനെ തമിഴ്നാട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2022 മെയ് എട്ടിനാണ് നാഗര്‍കോവില്‍ ഇറച്ചകുളത്തെ ബന്ധുവീട്ടില്‍ എത്തിയ വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ആശുപത്രി റോഡില്‍ മുഹമ്മദ് നസീം സുജിത ദമ്പതികളുടെ മകന്‍ ആദില്‍ മുഹമ്മദ്(12) സമീപത്തെ കുളത്തില്‍ മരിച്ചത്.
◾ഗര്‍ഭപാത്രത്തിലിരിക്കെ കുഞ്ഞിനു തലച്ചോറില്‍ ശസ്ത്രക്രിയ. അമേരിക്കയിലാണ് ചരിത്രം കുറിച്ച ഈ ശസ്ത്രക്രിയ നടത്തിയത്. തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴല്‍ വികസിക്കാത്ത പ്രശ്നം പരിഹരിക്കാനാണു ശസ്ത്രക്രിയ നടത്തിയത്. ഇങ്ങനെയൊരു ശസ്ത്രക്രിയ ലോകത്ത് തന്നെ ആദ്യമായാണ് നടന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നു ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.
◾ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായേക്കും. ബിസിസിഐ തയാറാക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം നേടി. അഹമ്മദാബാദ്, നാഗ്പൂര്‍, ബെംഗളൂരു, മുംബൈ, ഡല്‍ഹി, ലഖ്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്‌കോട്ട്, ഇന്‍ഡോര്‍, ധര്‍മ്മശാല, ചെന്നൈ എന്നിവയാണ് മറ്റു വേദികള്‍.
◾ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം. നിലവില്‍ നാലാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ഗുജറാത്ത് ടൈറ്റന്‍സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
◾സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്നലെ സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയാണ് വര്‍ദ്ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,760 രൂപയാണ്. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചത്. കഴിഞ്ഞ മാസം 14-നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. വിപണിയില്‍ വില 5720 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. വിപണി വില 4695 രൂപയായി. വിപണിയില്‍ വില 4755 രൂപയായി. അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിനവും വെള്ളിയുടെ വില ഉയര്‍ന്നു. ഒരു രൂപ വര്‍ദ്ധിച്ച് 84 രൂപയായി. എന്നാല്‍, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
◾പാസ്‌കീ സേവനം അവതരിപ്പിച്ച് ഗൂഗിള്‍. ഇതിന്റെ സഹായത്തോടെ, പാസ്വേഡ് ഉപയോഗിക്കാതെ തന്നെ ആപ്പുകളും വെബ്‌സൈറ്റുകളുമടങ്ങുന്ന പ്രധാന പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ സൈന്‍-ഇന്‍ ചെയ്യാന്‍ കഴിയും. ഏറ്റവും ശക്തമായ പാസ്വേഡുകളുടെ സുരക്ഷ പോലും ഭേദിച്ചുള്ള വിവര ചോര്‍ച്ചയും ഫിഷിങ് ആക്രമണങ്ങളും ദിവസേനയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നത്തെ നേരിടാന്‍, ഗൂഗിള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലളിതവും എന്നാല്‍ കൂടുതല്‍ സുരക്ഷിതവുമായ പോംവഴി വികസിപ്പിച്ച് വരികയായിരുന്നു. അതാണ് – പാസ്‌കീ. പാസ്വേഡുകള്‍ക്ക് പകരമായി, ഫിംഗര്‍പ്രിന്റ് സ്‌കാന്‍, ഫേസ് സ്‌കാര്‍, പിന്‍, പാറ്റേണ്‍ ലോക്കുക, ഹാര്‍ഡ്വെയര്‍ അധിഷ്ഠിത സുരക്ഷാ കീകള്‍ തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങളെയാണ് പാസ്‌കീ ആശ്രയിക്കുന്നത്. ഇത് പാസ് വേഡ്, ഒ.ടി.പി സംവിധാനങ്ങളേക്കാള്‍ സുരക്ഷിതമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് കഴിഞ്ഞ വര്‍ഷം പാസ്‌കീ സൗകര്യം അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. നിങ്ങളുടെ കൈയ്യിലുള്ള ഓരോ ഡിവൈസുകള്‍ക്കും വേണ്ടി ആ ഉപകരണങ്ങളില്‍ തന്നെ പാസ്‌കീ സജ്ജീകരിക്കേണ്ടതുണ്ട്. അതായത്, നിങ്ങളുടെ ഫോണില്‍ സജ്ജീകരിച്ച പാസ്‌കീ, അതേ അക്കൗണ്ടുള്ള ടാബ്ലറ്റിനും പി.സിക്കും ബാധകമാകില്ല. അതാത് ഉപകരണം ഉപയോഗിച്ച് തന്നെ അത് സെറ്റ് ചെയ്യണം. പാസ്‌കീ കൂടുതല്‍ പ്രചാരം നേടുന്നതോടെ, പാസ്വേഡ്, ഒ.ടി.പി സേവനങ്ങള്‍ അപ്രത്യക്ഷമാവാനും സാധ്യതയുണ്ട്.
◾രജനികാന്ത് നായകനായി എത്തുന്ന ‘ജയിലറി’ന്റെ റലീസ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിന് സിനിമ ലോകമെമ്പാടുമായി തീയറ്ററുകളില്‍ റിലീസ് ചെയ്യും. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ‘ജയിലര്‍’ സംവിധാനം ചെയ്യുന്നത്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം.
◾പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്പെന്‍സുമായി ‘നല്ല നിലാവുള്ള രാത്രി’ ട്രെയിലര്‍ എത്തി. കൂടെ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കള്‍ ഒരു വീട്ടില്‍ ഒന്നിച്ചുകൂടുന്നതും തുടര്‍ന്ന് അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളുമാണ് ട്രെയിലറില്‍ കാണാനാകുക. നവാഗത സംവിധായകന്‍ മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ്, വില്‍സന്‍ തോമസ് എന്നിവരാണ് നിര്‍മിക്കുന്നത്. ത്രില്ലര്‍ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. ചിത്രത്തിലെ ‘തനാരോ തന്നാരോ എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. സംഗീതം: കൈലാസ് മേനോന്‍. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.
◾കോഡിയാക്കിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്ത്യയ്ക്ക് അനുവദിച്ച വാഹനങ്ങളുടെ എണ്ണം കൂട്ടി സ്‌കോഡ. ത്രൈമാസത്തില്‍ 750 യൂണിറ്റായിട്ടാണ് സ്‌കോഡ വര്‍ധിപ്പിച്ചത്. കൂടാതെ കോഡിയാക്ക് 7 സീറ്റ് 4ഃ4 മോഡലും അവതരിപ്പിച്ചു. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ സ്റ്റൈല്‍ പതിപ്പിന്റെ എക്സ്ഷോറൂം വില 37.99 ലക്ഷം രൂപയാണ്. സ്പോര്‍ട്‌ലൈന്‍ പതിപ്പിന്റെ എക്സ്ഷോറൂം വില 39.39 ലക്ഷം രൂപയും എല്‍ & കെ പതിപ്പിന്റെ എക്സ്ഷോറൂം വില 41.39 ലക്ഷം രൂപയുമാണ്. 2017 ലാണ് സ്‌കോഡ ആദ്യമായി കോഡിയാക്കിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. പുതിയ രണ്ടു ലിറ്റര്‍ ടിഎസ്ഐ ഇവോ എന്‍ജിനാണ് വാഹനത്തില്‍. മുന്‍ഗാമിയെക്കാള്‍ 4.2 ശതമാനം ഇന്ധനക്ഷമത ഈ മോഡലിന് വര്‍ധിച്ചിട്ടുണ്ടെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 8 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, മൈസ്‌കോഡ കണക്റ്റഡ് ആപ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പുതിയ മോഡലിലുണ്ട്. സുരക്ഷയ്ക്കായി 9 എയര്‍ബാഗുകള്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ ആന്റ് ഹൈഡ്രോളിക് ബ്രേക് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ ഗ്ലോബല്‍ എന്‍സിഎപിയുടെ 5 സ്റ്റാര്‍ സുരക്ഷ സര്‍ട്ടിഫിക്കറ്റുമുണ്ട്.
◾ആണ്‍ലോകത്തിന്റെ സ്വാര്‍ത്ഥതയും പ്രമത്തതയും പെണ്ണിന്റെ കാമനകളും കുടിയേറ്റക്കാരുടെ അനിശ്ചിതത്വങ്ങളും തദ്ദേശീയ ജനതയുടെ പ്രതിസന്ധികളുമെല്ലാം ചേര്‍ന്ന പ്രവാസലോകമാണ് ഈ നോവലിന്റെ പശ്ചാത്തലം. പൊതുവേ പ്രവാസസാഹിത്യത്തില്‍ പുരുഷലോകമാണ് നാം കണ്ടുപരിചയിച്ചിട്ടുള്ളത്. സവിശേഷമായ ഒരു ആഖ്യാനരീതിയിലൂടെ പ്രവാസത്തെപ്പറ്റിയുള്ള ആ നിശബ്ദത ഭേദിക്കാന്‍ ലേഖികയ്ക്ക് കഴിയുന്നു. പ്രവാസഭൂമിയുടെ തദ്ദേശീയ സംസ്‌കാരവും പ്രവാസികളുടെ സംസ്‌കാരവും പ്രവാസിയുടെ കാഴ്ചകളും അനുഭവങ്ങളും ചേര്‍ന്ന ഈ കഥാഖ്യാന സമ്പ്രദായം മാവോറി മിത്തുകളുടെയും യാത്രാവിവരണത്തിന്റെയും ഓര്‍മ്മക്കുറിപ്പിന്റെയും വ്യത്യസ്തമായ ആഖ്യാനരീതികള്‍ കൂട്ടിക്കലര്‍ത്തി, നോവല്‍ ജനുസ്സിനെക്കുറിച്ചുള്ള വ്യവ സ്ഥാപിത അതിര്‍ത്തിരേഖകള്‍ മായ്ച്ചുകളയുന്നു. അവതാരികയില്‍ പി.കെ. രാജശേഖരന്‍. ‘കൊ അഹാവു തെ വായി’. അപര്‍ണ കുറുപ്പ് ഗ്രീന്‍ പെപ്പര്‍ പബ്ളിക്ക. വില 180 രൂപ.
◾ഓരോ സമയത്തും പഴം കഴിയ്ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. അത്താഴശേഷവും ഗുണങ്ങളില്‍ വ്യത്യാസമുണ്ട്. പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ് പഴം. ഇത് ബിപി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ച് ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച് ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കും. പഴം രാത്രിയില്‍ കഴിയ്ക്കുമ്പോള്‍ വിറ്റാമിന്‍ ബി 6 കൂടുതല്‍ ലഭിയ്ക്കും. ശരീരത്തില്‍ ഉപാപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്. എന്നു പറഞ്ഞാല്‍ ഉറക്കത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുമെന്നര്‍ത്ഥം. മസില്‍ വേദന പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. രാത്രിയില്‍ പഴം കഴിയ്ക്കുന്നത് ശരീരത്തിലെ ഇലക്ട്രോളൈറ്റുകളുടെ അളവു കാത്തു സൂക്ഷിയ്ക്കുന്നു. ഇതുവഴി മസില്‍ വേദനയകറ്റും. പഴത്തിലെ ഫൈബര്‍ ദഹനത്തെ സഹായിക്കുകയും രാവിലെ നല്ല ശോധനയുണ്ടാക്കുകയും ചെയ്യും. രാത്രിയില്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതുയരാതിരിയ്ക്കാനും ടൈപ്പ് 2 പ്രമേഹം ഇതുവഴി നിയന്ത്രിയ്ക്കുന്നതിനും പഴം ഏറെ നല്ലതാണ്. വയറ്റില്‍ ആസിഡ് ഉല്‍പാദനം തടയാന്‍ പഴം നല്ലതാണ്. പ്രത്യേകിച്ച് രാത്രി ഭക്ഷണം അസിഡിറ്റിയുള്ളതെങ്കില്‍ വയറ്റിലെ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും പഴത്തിനു കഴിയും. ഇരുട്ടില്‍ മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് നല്ല ഉറക്കത്തിന് പ്രധാനമാണ്. പഴം മെലാട്ടനിന്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുവഴി നല്ല ഉറക്കവും ലഭിക്കും. രാത്രി മധുരം കഴിയ്ക്കുന്ന ശീലമുള്ളവര്‍ക്ക് ആരോഗ്യപരമായ വഴിയാണിത്. മാത്രമല്ല, രാത്രിയില്‍ വിശക്കുന്നതും അസമയത്തെ ഭക്ഷണവും തടയുകയും ചെയ്യും. ചെറിയ ഒരു പഴം അരക്കപ്പു ഫലത്തിനും വലിയത് ഒരു കപ്പു പഴങ്ങള്‍ക്കു തുല്യമാണ്. ഒരാള്‍ക്ക് ദിവസവും ഒന്നര മുതല്‍ രണ്ടു കപ്പു വരെ ഫലവര്‍ഗങ്ങള്‍ ആവശ്യമാണെന്ന് അമേരിക്കന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.69, പൗണ്ട് – 103.16, യൂറോ – 90.22, സ്വിസ് ഫ്രാങ്ക് – 92.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.07, ബഹറിന്‍ ദിനാര്‍ – 216.65, കുവൈത്ത് ദിനാര്‍ -266.77, ഒമാനി റിയാല്‍ – 212.20, സൗദി റിയാല്‍ – 21.78, യു.എ.ഇ ദിര്‍ഹം – 22.25, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 60.52.