◾നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനു ഭൂമിയേറ്റെടുക്കുമ്പോള്‍ 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ടു ബാധിക്കുമെന്നു സാമൂഹികാഘാത പഠന റിപ്പോര്‍ട്ട്. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. എസ്റ്റേറ്റിലെ റബര്‍, ആഞ്ഞിലി, പ്ലാവ്, തേക്ക് എന്നിവയടക്കം മൂന്നേ കാല് ലക്ഷത്തോളം മരങ്ങളും മുറിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
◾കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ തിരൂര്‍ സ്വദേശി സിദ്ധിക്കിനെ വെട്ടിക്കൊന്നു കഷണങ്ങളാക്കി പെട്ടിയില്‍ അട്ടപ്പാടിയിലെ ഒമ്പതാം വളവില്‍ തള്ളിയ കേസില്‍ നാലു പേര് കസ്റ്റഡിയില്‍. മൃതദേഹ കഷണങ്ങള്‍ നിറച്ച രണ്ടു ട്രോളി ബാഗുകള്‍ അട്ടപ്പാടി ചുരം ഒമ്പതാം വളവിലെ പാറക്കൂട്ടത്തില്‍നിന്നു കണ്ടെടുത്തു. എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് സിദ്ധിക്കിനെ വെട്ടിനുറുക്കിയത്. തമിഴ്നാട് പോലീസ് പിടികൂടിയ ഹോട്ടല്‍ ജീവനക്കാരനായ വല്ലപ്പുഴ സ്വദേശി ഷിബിലി (22), ഇയാളെ രണ്ടു വര്‍ഷം മുമ്പ് പോക്സോ കേസില്‍ കുടുക്കിയ കാമുകി ചളവറ സ്വദേശിനി ഫര്‍ഹാന (19) എന്നിവരെ കേരള പോലീസ് ഇന്നുതന്നെ കേരളത്തിലെത്തിക്കും. ഇവര്‍ക്കു പുറമേ, ഫര്‍ഹാനയുടെ സഹോദരന് ഗഫൂര്‍ എന്ന ഷുക്കൂര്‍, ആഷിഖ് എന്നിവരെ കേരള പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയ്ക്കുശേഷം സിദ്ധിക്കിന്റെ എക്കൗണ്ടില്‍നിന്നു പണം പിന്‍വലിച്ചതിന്റെ സന്ദേശങ്ങള്‍ സിദ്ധിക്കിന്റെ മകനു ലഭിച്ചിരുന്നു.
◾ഹോട്ടല്‍ ഉടമയെ കൊന്ന് ട്രോളിബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതികള്‍ ജാര്ക്കണ്ഡിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണ്‍, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്സ്, ഫര്‍ഫാനയുടെ പാസ്പോര്‍ട്ട് എന്നിവ പിടിച്ചെടുത്തു.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്സ്ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതിനു നിയന്ത്രണങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തില്‍ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്കു പോകുന്ന ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം. ഇക്കാര്യത്തിനു ജില്ലാതലത്തില്‍ നിരീക്ഷണ സമിതി വേണമെന്നും കോടതി പറഞ്ഞു.
◾ലൈഫ് മിഷന് അഴിമതി കേസിലെ ഒന്നാം പ്രതി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കൊച്ചിയിലെ വിചാരണ കോടതി തള്ളി. ചികിത്സയ്ക്കായി ജാമ്യം വേണമെന്നാണ് എം ശിവശങ്കര്‍ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
◾കൊച്ചിയില്‍ സൗജന്യ വൈഫൈ സ്ട്രീറ്റ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സ്ട്രീറ്റ് സൗജന്യ വൈഫൈ സൗകര്യത്തിലാവുന്നത്. ഗോശ്രീ പാലം മുതല്‍ ചാത്യാത്ത് റോഡില്‍ 1.8 കിലോമീറ്ററാണ് സൗജന്യ വൈഫൈ സൗകര്യം. ഒരു പോയിന്റില്‍നിന്ന് ഒരേ സമയം 75 പേര്‍ക്കു വൈഫൈ സേവനം ലഭിക്കും. ക്യൂന്‍സ് വാക്ക് വേ വൈഫൈ സ്ട്രീറ്റ് എന്നു പേരിട്ട ഈ പദ്ധതി ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന് എം പിയുടെ പ്രാദേശീക വികസന ഫണ്ടില്‍നിന്ന് 31.86 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.
◾പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കി മലപ്പുറം ജില്ലയില്‍ സിപിഎം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ സിപിഎം പ്രവര്ത്തകന് റസാക്ക് പഴംപൊറോട്ട് തൂങ്ങി മരിച്ചു. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരായ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മൊയിന്‍ കുട്ടി വൈദ്യര് സ്മാരക സമിതി മുന്‍ സെക്രട്ടറികൂടിയായ റസാക്ക് തൂങ്ങിമരിച്ചത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞു. കാമറയും കേടായി. കായംകുളത്ത്നിന്ന് അടൂരിലേക്കു പോകുകയായിരുന്ന ടിപ്പര്‍ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ടിപ്പര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
◾വാഴച്ചാല്‍, മലക്കപ്പാറ റൂട്ടില്‍ ഇന്നു മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം വിനോദ സഞ്ചാരികളുടെ തിരക്കുമൂലം പിന്‍വലിച്ചു. ടാറിംഗിനായാണ് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം തല്ക്കാലം ഒഴിവാക്കിയത്.
◾കൊച്ചി താന്തോന്നിതുരുത്തില്‍ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
◾ഗള്‍ഫില്‍ ജീവനൊടുക്കിയ പ്രവാസി മലയാളി ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹത്തെച്ചൊല്ലി തര്‍ക്കം. കോട്ടയം ഏറ്റുമാനൂരിലെ വീട്ടുകാര്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയ പോലീസില്‍ പരാതി നല്കി. നേരത്തെ വിവാഹിതനായ ജയകുമാര്‍ കഴിഞ്ഞ നാലു വര്‍ഷമായി സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ജയകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയ സഫിയക്കു മൃതദേഹം വിട്ടുകൊടുക്കുകയാണെന്ന് അമ്മയും ഭാര്യയും എഴുതി നല്കി. കൊച്ചിയിലെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും.
◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അടക്കം ഒരാള്‍പോലും ഡോ. വന്ദനയെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ.
◾അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം ഓഫീസില്‍ നടന്ന അഴിമതികള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും ചോദിച്ചു.
◾സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
◾ബിരിയാണി കടം നല്‍കാത്തതിന് മൂന്നംഗ മദ്യപസംഘം ഹോട്ടല്‍ തല്ലി തകര്‍ക്കുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു. തൃപ്രയാര്‍ ജംംഗ്ഷനിലെ കലവറ ഹോട്ടലിലാണ് മദ്യപ സംഘം അക്രമം നടത്തിയത്.
◾തൃശൂരില്‍ രണ്ടിടത്ത് കാട്ടാനകളുടെ വിളയാട്ടം. പീച്ചി മയിലാട്ടുംപാറയില്‍ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു. കാട്ടാനകള്‍ 400 പൂവന് വാഴകളാണ് നശിപ്പിച്ചത്. തുമ്പൂര്‍മുഴിയിലെ വിനോദസഞ്ചാര കേന്ദ്രത്തിനരികിലും കാട്ടാനക്കൂട്ടമിറങ്ങി.
◾കേന്ദ്രസര്‍ക്കാര്‍ 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നാണയം പ്രകാശനം ചെയ്യും.
◾തമിഴ്നാട്ടില്‍ വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ, കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിലധികം സ്ഥലങ്ങളില്‍ പുലര്‍ച്ചെ 6.30 മുതല്‍ പരിശോധന തുടങ്ങി. കരൂര്‍ രാമകൃഷ്ണപുരത്ത് സെന്തില്‍ ബാലാജിയുടെ സഹോദരന് വി.അശോകിന്റെ വീട്ടിലും പരിശോധനയുണ്ട്.
◾തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ വീണു പരിക്കേറ്റ ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11 വരെയാണ് ജാമ്യം. ആറാഴ്ച ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കാം. ഡല്‍ഹി സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല. മാധ്യമങ്ങളെ കാണാനും പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം.
◾രാജസ്ഥാനിലെ കോണ്‍ഗ്രസിലുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള ഉന്നതതല യോഗം ഇന്ന്. മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിന് പൈലറ്റിനെയും ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്. അഴിമതിയോടുള്ള ഗലോട്ട് സര്‍ക്കാരിന്റെ നിലപാട് പുനഃപരിശോധിക്കുക, രാജ്സ്ഥാന്‍ പിഎസ്സി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളാണു സച്ചിന് മുന്നോട്ടുവച്ചത്.
◾ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
◾സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് വിപണി വില ഇന്ന് 44,520 രൂപയായി. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നു. ഇന്നലെയും ഇന്നുമായി പവന് 480 രൂപയുടെ കുറവുണ്ടായതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തി സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞ് 5,565 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4,610 രൂപയാണ് വില. ഇന്നലെ രാവിലെ 1958 ഡോളറായിരുന്നു അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില. വൈകിട്ട് 7 മണിക്ക് യുഎസ് വിപണി തുറന്നപ്പോള്‍ സ്വര്‍ണ വില 1944 ഡോളറിലേക്ക് എത്തി. ഇതോടെ സംസ്ഥനത്തും സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. വെള്ളിയുടെ വില ഇന്നും കുറഞ്ഞു. ചൊവ്വ വെള്ളിയുടെ വില ഉയര്‍ന്നിരുന്നെങ്കിലും ഇന്നലെ ഒരു രൂപ കുറഞ്ഞു. ഇന്നും ഒരു രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
◾ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യൂസര്‍ നെയിം ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ നമ്പറിന് പകരം അക്കൗണ്ട് തിരിച്ചറിയാന്‍ പ്രത്യേക യൂസര്‍ നെയിമിനെ ആശ്രയിക്കുന്നതാണ് വരാനിരിക്കുന്ന പുതിയ ഫീച്ചര്‍. യൂസര്‍ നെയിം തെരഞ്ഞെടുക്കുന്ന സ്ഥിതിയിലേക്ക് വന്നാല്‍, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്കാന് കഴിയുമെന്നാണ് വാട്സ്ആപ്പ് കരുതുന്നത്. നിലവില്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ വാട്സ്ആപ്പ് വഴി എളുപ്പം കണ്ടെത്താന്‍ സാധിക്കും. ഫോണ്‍ നമ്പറിന് പകരം അക്കൗണ്ട് തിരിച്ചറിയുന്നതിന് യൂസര്‍ നെയിം വരുന്നതോടെ, ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വാട്സ്ആപ്പിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ആളെ തിരിച്ചറിയുന്നത്. പകരം മറ്റു സോഷ്യല്‍മീഡിയകളിലെ പോലെ യൂസര്‍ നെയിം ഉപയോഗിച്ച് ആളെ തിരിച്ചറിയാന്‍ സഹായിക്കുന്ന നിലയിലേക്കാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇതിന് പുറമേ യൂസര്‍ നെയിം നല്കി മറ്റു ഉപയോക്താക്കളുമായി കണക്ട് ചെയ്യുന്നതിനുള്ള സൗകര്യവും നല്കുന്നു. കോണ്ടാക്ട് നമ്പര്‍ നല്‍കാതെ യൂസര്‍ നെയിം നല്കി കണക്ട് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുക.
◾തമിഴിലെ സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി ആലപിക്കുന്ന മലയാള ഗാനത്തിന്റെ പ്രൊമോ പുറത്ത്. കല്യാണി പ്രിയദര്ശന് മുഖ്യ വേഷത്തിലെത്തുന്ന ശേഷം ‘മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്. ‘ടട്ട ടട്ടര’ എന്ന ഗാനത്തിന്റെ രസകരമായ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകന് മനുവും ഹെഷാമും സുഹൈല്‍ കോയയും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോയിലൂടെയാണ് ഗാനത്തിന്റെ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. മെയ് 27ന് ആണ് ഗാനം റിലീസ് ചെയ്യുന്നത്. ഹെഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സുധീഷ്, ഫെമിന, സാബുമോന്, ഷഹീന് സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
◾പ്രശസ്ത സംവിധായകന് ഷാജി കൈലാസിന്റെ മകന് ജഗന് ഷാജി കൈലാസ് സംവിധായകനാകുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടന് സിജു വില്‍സനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന് രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ജഗന്. അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ ആല്‍ബവും ഒരുക്കിയിട്ടുണ്ട്. എംപിഎം. പ്രൊഡക്ഷന്‍സ് ആന്‍ഡ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണിത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡില്‍ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സര്‍വീസില്‍ പുതുതായി ചുമതലയേല്‍ക്കുന്ന എസ്ഐ ബിനു ലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്സന് അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
◾നോര്‍ത്ത് ഈസ്റ്റ്, ഭൂട്ടാന്‍നേപ്പാള്‍ യാത്രകള്‍ തനിക്കുവേണ്ടി ഒരുക്കുകയും ഒപ്പം യാത്ര ചെയ്യുകയും ചെയ്ത സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പര്‍താരം അജിത്. എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 850ജിഎസ് എന്ന അഡ്വഞ്ചര്‍ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നില്ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ”2022 അവസാനമാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തുമായി അടുത്തിടപെടാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേര്‍ത്ത് ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാള്‍ഭൂട്ടാന്‍ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയില്‍ ഉടനീളം മറക്കാനാവാത്ത ഓര്‍മകളാണ് ലഭിച്ചത്. സുഗത് കുറിക്കുന്നു. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച അഡ്വഞ്ചര്‍ ബൈക്കുകളിലൊന്നാണ് എഫ് 850 ജിഎസ്. 853 സിസി കപ്പാസിറ്റിയുള്ള എന്ജിന് 95 ബിഎച്ച്പി കരുത്തും 92 എന്‍എം ടോര്‍ക്കുമുണ്ട്.
◾ബാംഗ്ലൂര്‍ നഗരത്തിന്റെ അതിരിലുള്ള ഒരിടത്തേക്ക് പുതിയൊരു കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റില്‍ സൈറ്റ് എന്‍ജിനീയറായി വരുന്ന ഒരാളുടെ അനുഭവകഥയാണിത്. അവിടെവച്ച് കണ്ടുമുട്ടുന്ന പലഭാഷകള്‍ പറയുന്ന പലതരക്കാരായ മനുഷ്യരിലൂടെ ജീവിതത്തിന്റെ പല ഭാവങ്ങള്‍ പതുക്കെ വെളിവാകുന്നു. ഇവരുടെയിടയിലും ഓരോ ദിവസവും നേരിടേണ്ടിവരുന്ന ഏകാന്തതതന്നെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും വലിയ ശത്രുവുമാകുന്നു. ചില പുതിയ അനുഭവങ്ങളും കാത്തിരിക്കുന്നുണ്ടെങ്കിലും നഗരത്തിന്റെ മറവിലൂടെ മനസ്സിലേക്കും ശരീരത്തിലേക്കും പാഞ്ഞടുക്കുന്ന മരുഭൂമിയില്‍നിന്ന് ആര്‍ക്കെങ്കിലും എന്നെങ്കിലും രക്ഷപ്പെടാന്‍ പറ്റുമോ? ‘പുതിയ മരുഭൂമികള്‍’. നന്ദന്. പെന്‍സില്‍. വില 140 രൂപ.
◾2050 ഓടു കൂടി ലോകമാസകലം 840 ദശലക്ഷം പേര്‍ക്ക് പുറം വേദന പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടാമെന്ന് ഓസ്ട്രേലിയ സിഡ്നി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാകും ഇതിന്റെ പ്രത്യാഘാതം കൂടുതലുണ്ടാകുകയെന്നും ലാന്‍സെറ്റ് റുമാറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. വര്‍ധിക്കുന്ന ജനസംഖ്യ, കൂടുതല്‍ പേര്‍ക്ക് പ്രായമാകുന്ന അവസ്ഥ എന്നിങ്ങനെ പലവിധ കാരണങ്ങള്‍ പുറം വേദനയ്ക്ക് പിന്നിലുണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. ഈ മോഡലിങ് പഠനത്തിന്റെ ഭാഗമായി 204 രാജ്യങ്ങളില്‍ നിന്നുള്ള ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് ഡേറ്റ ഗവേഷകര്‍ പരിശോധിച്ചു. 2020ലെ കണക്കനുസരിച്ച് ലോകത്തില്‍ 619 ദശലക്ഷം പേര്‍ക്കാണ് പുറം വേദന അനുഭവപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പുറം വേദന കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. പുറം വേദന കേസുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്ഥിരതയില്ലെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയ, ഒപ്പിയോയ്ഡുകള്‍ എന്നിങ്ങനെ പുറം വേദനയ്ക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന ചികിത്സരീതികള്‍ പലതും കാര്യക്ഷമമല്ലെന്ന അഭിപ്രായവും റിപ്പോര്‍ട്ട് ഉന്നയിക്കുന്നു. പുറം വേദന അനുഭവിക്കുന്ന പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമയത്തിന് ചികിത്സ ലഭിക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികള്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളില്‍ നിന്നുണ്ടാകണമെന്നും ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.62, പൗണ്ട് – 102.04, യൂറോ – 88.68, സ്വിസ് ഫ്രാങ്ക് – 91.37, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.89, ബഹറിന്‍ ദിനാര്‍ – 219.19, കുവൈത്ത് ദിനാര്‍ -268.71, ഒമാനി റിയാല്‍ – 214.62, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.69, കനേഡിയന്‍ ഡോളര്‍ – 60.69.