yt cover 32

സര്‍വകലാശാലകളിലെ ചട്ടവിരുദ്ധമായ നിയമനങ്ങള്‍ അന്വേഷിക്കാന്‍ യുജിസി പ്രത്യേക സമിതിയെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎച്ച്ഡി ഗവേഷണ ബിരുദങ്ങളും ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കാനാണ് സമിതി. മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ ഉള്‍പെടുന്നതാകും സമിതി. കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനങ്ങള്‍, പിഎച്ച്ഡി ബിരുദങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് യുജിസി അറിയിച്ചു.

സാനിറ്ററി പാഡ് അടക്കം വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലേക്കു കൊണ്ടുവരരുതെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കു നിര്‍ദേശം. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനാലാണ് ഈ നിര്‍ദേശം. വേസ്റ്റ് ബിന്നുകള്‍ സിസിടിവി പരിധിയിലാക്കും. സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്കള്‍ക്കു ഭക്ഷണം നല്‍കരുത്. വെള്ളക്കുപ്പികളില്‍ അലങ്കാര ചെടി വളര്‍ത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്. വൈകന്നേരം നാലു മുതല്‍ ഫലം ഓണ്‍ലൈനിലൂടെ അറിയാം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഇന്നു മൂന്നിനു തൃശൂരില്‍. സമ്മേളനത്തോടനുബന്ധിച്ച് പഴയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സംഗമവും തൃശൂരില്‍ നടന്നു. വയലാര്‍ രവി, വി.എം. സുധീരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഇന്നു റാലിക്കുശേഷം തേക്കിന്‍കാട് മൈതാനിയില്‍ പൊതുസമ്മേളനം. നാളെ രാവിലെ പത്തിന് നന്ദനം കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രതിനിധി സമ്മേളനം നടക്കും.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

അഴിമതി നടത്തി രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ അഴിമതി നടത്താമെന്നു ഡോക്ടറേറ്റ് എടുത്തവരുണ്ട്. ഒരാള്‍ അഴിമതി നടത്തുന്നുണ്ടെങ്കില്‍ ഓഫീസിലെ മറ്റുള്ളവര്‍ ഒന്നുമറിയില്ലെന്ന മട്ടില്‍ ഇരിക്കരുത്. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്കെണിയില്‍ കുടുങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. എല്ലാ തട്ടിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗമുണ്ട്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമര്‍ശം.

തൃശൂര്‍ ദേശീയപാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

കാറിടിച്ച ചക്കക്കൊമ്പന് ഗുരുതരമായ പരിക്കില്ലെന്ന് വനം വകുപ്പ്. ആന നടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

അരിക്കൊമ്പന്റെ പേരു പറഞ്ഞ് ഒരു രൂപപോലും പിരിച്ചിട്ടില്ലെന്ന് കെയര്‍ ആന്‍ഡ് കണ്‍സേണ്‍ ഫോര്‍ അനിമല്‍സ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ സാറാ റോബിന്‍. തന്നെയും സഹോദരി മീരാ ജാസ്മിനെയും അപകീര്‍ത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് സാറാ റോബിന്‍. അഡ്വ. ശ്രീജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൗണില്‍നിന്ന് ആകാശദൂര പ്രകാരം ആറു കിലോമീറ്റര്‍ അകലെ വരെ ആനയെത്തിയെന്നാണ് റേഡിയോ കോളര്‍ സിഗ്നലുകളില്‍നിന്നു ലഭിച്ച വിവരം.

രോഗിയായ ഭാര്യയെ പരിചരിക്കാന്‍ എത്തിയ അമ്പത്തിരണ്ടുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ 66 കാരന്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എന്‍.ആര്‍. സിറ്റി സ്വദേശി സുരേഷിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.

കുപ്രസിദ്ധ മോഷ്ടാവ് അനില്‍കുമാറിന്റെ തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ 47 പവന്‍ സ്വര്‍ണാഭരണങ്ങളും ഡോളര്‍ ശേഖരവും കണ്ടെടുത്തു. കാവില്‍കടയിലെ ഒരു വീട്ടില്‍ നടത്തിയ കവര്‍ച്ചയുടെ തെളിവെടുപ്പിനിടെയാണ് ആള്‍താമസമില്ലാത്ത വീട്ടില്‍ കുഴിച്ചിട്ടിരുന്ന മോഷണ വസ്തുക്കള്‍ കണ്ടെടുത്തത്.

പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ ഹണിട്രാപിലൂടെ രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം. 65 കാരനെ 43 കാരിയായ സ്ത്രീ രാത്രി 11 ന് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുടുക്കിയെന്നാണു കേസ്. രാത്രി വീട്ടിലെത്തിയപ്പോള്‍ അഞ്ചു പുരുഷന്മാര്‍ ചേര്‍ന്ന് മൊബൈലില്‍ വീഡിയോ എടുത്തു ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണു കേസ്.

കാട്ടിറച്ചി കൈവശംവച്ചെന്നു കള്ളക്കേസെടുത്തതിനു സസ്പെന്‍ഷനിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കിയ സരുണ്‍ സജിയാണ് ഇടുക്കി ഉപ്പുതറ കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലെ മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

എഐ ക്യാമറയുടെ വില വെളിപെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ നിലപാട് അഴിമതി മൂടി വയ്ക്കുന്നതിനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊതു മേഖലാ സ്ഥാപനമായ കെല്‍ട്രോണിനു യോജിക്കാത്ത മറുപടിയാണു വിവരാവകാശ ചോദ്യത്തിനു നല്‍കിയതെന്നു ചെന്നിത്തല പറഞ്ഞു.

വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ ആദ്യത്തെ ചില്ലുപാലം സജ്ജമാകുന്നു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണു ഗ്ലാസ് ബ്രിഡ്ജ് നിര്‍മിക്കുന്നത്. ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് ചില്ലുപാലം ഒരുക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

നിക്ഷേപിച്ച തുക ചികിത്സാ ആവശ്യത്തിന് നല്‍കാമെന്ന വാഗ്ദാനം ലംഘിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്. മാപ്രാണം സ്വദേശി ജോഷിയെയാണ് പണം നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ചത്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ട്യൂമര്‍ ശസ്ത്രക്രിയയാണ്. നാലു മാസം മുമ്പ് ആശുപത്രിക്കിടക്കയിലെത്തി നല്‍കിയ ഉറപ്പാണ് ബാങ്ക് അധികൃതര്‍ തെറ്റിച്ചത്.

ആര്‍എസ്എസ്, ബജ്റംഗ്ദള്‍ സംഘടനകള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളിലുടെ മുസ്ലിം പെണ്‍കുട്ടികളെ സ്നേഹം നടിച്ച് ആര്‍എസ്എസ്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതം മാറ്റുന്നുവെന്ന് ആരോപിച്ചാണു നോട്ടീസ് വിതരണം ചെയ്തത്. 45 കാരിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.

ഫ്ളാഗ് ഓഫ് ചെയ്ത് ആറു മാസത്തിനിടെ മൈസൂരു -ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസിന്റെ 64 ചില്ലുകള്‍ കല്ലേറില്‍ തകര്‍ത്തു. അത്രയും ചില്ലുകള്‍ മാറി. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ചെന്നൈ മൈസുരു പാതയില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന ചെങ്കോലിനെ കോണ്‍ഗ്രസ് ഇത്രയുംകാലം അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി. നെഹ്റുവിനു സമ്മാനമായി കിട്ടിയ സ്വര്‍ണവടിയായാണ് കോണ്‍ഗ്രസുകാര്‍ ചെങ്കോലിനെ കണ്ടത്. ചെങ്കോല്‍ ആനന്ദഭവനിലേക്ക് ഒതുക്കപ്പെട്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതു നിയമലംഘനമാണെന്ന് തമിഴ്നാട്ടില്‍നിന്നുള്ള അഡ്വ. സി.ആര്‍. ജയസുകിന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ വീണ ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദര്‍ ജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചയാള്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. ബി ചന്ദ്രമോഹന്‍ (48) എന്നയാളാണ് പിടിയിലായത്. യെരം അനുരാധ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ ദില്‍സുഖ്നഗര്‍ ഏരിയയിലെ ചൈതന്യപുരി കോളനിയിലെ പ്രതിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അനുരാധ. അനുരാധ റെഡ്ഡിയെ പ്രതി ചന്ദ്രമോഹന്‍ കുത്തിക്കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷ്ണങ്ങളാക്കിയെന്നും പൊലീസ് പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഓസ്ട്രേലിയയിലെ സിഡ്നിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിഗംഭീര വരവേല്‍പു ലഭിച്ചെങ്കിലും പാര്‍ലമെന്റ് ഹൗസില്‍ ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശിപ്പിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനു പുറമേ, ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചര്‍ച്ച നടത്തുകയും ചെയ്തു.

ഗ്രീസിലെ ജംപിങ് മീറ്റില്‍ പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തില്‍ 8.18 മീറ്റര്‍ ദൂരം താണ്ടിയ ഇന്ത്യയുടെ മലയാളിതാരം മുരളി ശ്രീശങ്കറിന് സ്വര്‍ണം. 7.85 മീറ്റര്‍ താണ്ടിയ ഇന്ത്യയുടെ തന്നെ ജസ്വിന്‍ ആല്‍ഡ്രിനാണ് വെള്ളി.

മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി.സിന്ധുവും മലയാളി താരം എച്ച്.എസ്.പ്രണോയിയും പ്രവേശിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഏഷ്യന്‍ താരമായി ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയാണ് കോലി ചരിത്രനേട്ടം സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും ലയണല്‍ മെസ്സിക്കും ശേഷം ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ മാത്രം കായികതാരമാണ് വാരാട് കോലി.

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍.ഐ.സി കഴിഞ്ഞവര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 466 ശതമാനം വളര്‍ച്ചയോടെ 13,428 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 2,371 കോടി രൂപയായിരുന്നു. അതേസമയം, അറ്റ പ്രീമിയം വരുമാനം 1.43 ലക്ഷം കോടി രൂപയില്‍ നിന്ന് എട്ട് ശതമാനം താഴ്ന്ന് 1.31 ലക്ഷം കോടി രൂപയായി. ആദ്യവര്‍ഷ പ്രീമിയം 14,614 കോടി രൂപയില്‍ നിന്ന് 12,811 കോടി രൂപയായും താഴ്ന്നു; നഷ്ടം 12 ശതമാനം. കമ്പനിയുടെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം 67,498 കോടി രൂപയില്‍ നിന്ന് നേരിയ വളര്‍ച്ചയുമായി 67,846 കോടി രൂപയിലെത്തി. ആദ്യവര്‍ഷ പ്രീമിയത്തില്‍ 62.58 ശതമാനം വിപണിവിഹിതവുമായി മുന്‍നിരസ്ഥാനം നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. മൊത്തം വരുമാനം 2.15 ലക്ഷം കോടി രൂപയില്‍ നിന്ന് 2.01 ലക്ഷം കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം 4,125 കോടി രൂപയില്‍ നിന്ന് പതിന്മടങ്ങ് വര്‍ദ്ധിച്ച് 35,997 കോടി രൂപയായി. മൊത്ത വരുമാനം 7.32 ലക്ഷം കോടി രൂപയില്‍ നിന്നുയര്‍ന്ന് 7.91 ലക്ഷം കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 6.03 ശതമാനത്തില്‍ നിന്ന് 2.56 ശതമാനമായി മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തി 0.04 ശതമാനം മാത്രമാണ്. എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 40.85 ലക്ഷം കോടി രൂപയില്‍ നിന്ന് 7.65 ശതമാനം ഉയര്‍ന്ന് 43.97 ലക്ഷം കോടി രൂപയായി. മികച്ച പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് മൂന്ന് രൂപവീതം കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

നിരവധി ആകര്‍ഷക മികവുകളുമായി മോട്ടോറോളയുടെ പുതിയ 5ജി സ്മാര്‍ട്ട്‌ഫോണായ മോട്ടോറോള എഡ്ജ് 40 5ജി വിപണിയിലെത്തി. പ്രീമിയം ഫീച്ചറുകളുമായി എത്തിയ ഫോണിന് 6.55 ഇഞ്ച് ഫുള്‍ എച്ച്.ഡി, പി.ഒ.എല്‍.ഇ.ഡി സ്‌ക്രീനാണുള്ളത് 144 ഹെട്‌സ് റീഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ മികച്ച ദൃശ്യാനുഭവം നല്‍കുമെന്ന് കമ്പനി പറയുന്നു. 2400ഃ1080 പിക്‌സല്‍ റൊസോല്യൂഷനും എച്ച്.ഡി.ആര്‍ 10പ്ലസ് പിന്തുണയുമുള്ളതാണ് സ്‌ക്രീന്‍. 360 ഹെട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റ് മികച്ച ടച്ച് അനുഭവവും നല്‍കും. ക്വാഡ് പിക്‌സല്‍ ടെക്‌നോളജി, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നീ സാങ്കേതികവിദ്യകളുടെ പിന്തുണയുള്ളതാണ് പിന്നിലെ ഇരട്ട-ക്യാമറ സംവിധാനം. എഫ്/1.4 അപെര്‍ച്ചര്‍ റേറ്റോട് കൂടിയതാണ് 50 എം.പി പ്രധാന ക്യാമറ. ഒപ്പമുള്ളത് 13 എം.പി അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയും. മീഡിയടെക് ഡൈമെന്‍സിറ്റി 8020 എസ്.ഒ.സി പ്രൊസസറുള്ള ഫോണിന്റെ റാം 8 ജിബിയാണ്. ഇന്റേണല്‍ സ്റ്റോറേജ് ശേഷി 256 ജിബി. ആന്‍ഡ്രോയിഡ് 13 ആണ് ഒ.എസ്. 15 ഡബ്ല്യു വയല്‍ലെസ് ചാര്‍ജിംഗ് സൗകര്യമുള്ളതാണ് 4400 എം.എ.എച്ച് ബാറ്ററി. 68 ഡബ്ല്യു ടര്‍ബോ പവര്‍ അതിവേഗ ചാര്‍ജിംഗ് സൗകര്യവുമുണ്ട്. 10 മിനിട്ട് കൊണ്ട് ദിവസം മുഴുവന്‍ നീളുന്ന ചാര്‍ജ് ഉറപ്പാക്കാമെന്ന് കമ്പനി പറയുന്നു. ഫോണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. മെയ് 30 മുതലാണ് വില്‍പന. ഫ്‌ളിപ്കാര്‍ട്ടിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും വാങ്ങാം. എക്ലിപ്‌സ് ബ്ലാക്ക്, ലൂണാര്‍ ബ്ലൂ, നെബുല ഗ്രീന്‍ നിറഭേദങ്ങളുണ്ട്. വില 29,999 രൂപ.

‘പൊന്നിയിന്‍ സെല്‍വനി’ല്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളായിരുന്നു കാര്‍ത്തി. കാര്‍ത്തി നായകനാകുന്ന ചിത്രം ‘ജപ്പാന്റെ’ ടീസര്‍ പുറത്തുവിട്ടു.

‘ജപ്പാന്‍’ എന്ന കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. ആരാണ് ‘ജപ്പാനെ’ന്ന ചോദ്യം തലക്കെട്ടായിട്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെ രസകരമായ കഥാപാത്രമായിരിക്കും കാര്‍ത്തിക്കെന്ന് ടീസറില്‍ നിന്ന് വ്യക്തമാക്കുന്നു. കോമഡിക്കും പ്രധാന്യമുള്ള ചിത്രമായ ‘ജപ്പാന്റെ’ സംവിധാനം രാജു മുരുഗനാണ്. എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ് ‘ജപ്പാന്‍’ നിര്‍മിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തിലെ നായിക. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്നു. കാര്‍ത്തി സോളോ നായകനായി ഒടുവിലെത്തിയ ചിത്രം ‘സര്‍ദാര്‍’ ആയിരുന്നു.

അജയ് ദേവ്ഗണ്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ഭോലാ’. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന ചിത്രം ഒടിടിയില്‍ ലഭ്യമായിരിക്കുകയാണ് ഇപ്പോള്‍. ആമസോണ്‍ പ്രൈം വീഡിയോയിലാണ് അജയ് ചിത്രം ‘ഭോലാ’ സ്ട്രീമിംഗ് ചെയ്യുന്നത്. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റവും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഹണ്ടര്‍ 350 നെ പരിഷ്‌കരിച്ചിരുന്നു. ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. ഒബിഡി2 എമിഷന്‍ മാനദണ്ഡങ്ങള്‍ക്കും ഇ20 ഇന്ധന അനുയോജ്യതയ്ക്കും അനുസൃതമായ മെക്കാനിക്കല്‍ അപ്‌ഗ്രേഡുകളാണ് ഈ പതിപ്പിലെ മാറ്റങ്ങള്‍. 2023 മോഡല്‍ മുന്‍ പതിപ്പില്‍ നിന്നുള്ള സ്റ്റൈലിംഗ് സൂചകങ്ങളും മെക്കാനിക്കല്‍ സവിശേഷതകളും നിലനിര്‍ത്തുന്നു. ഇപ്പോള്‍ ബിട6 സ്റ്റേജ് 2 മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നതൊഴിച്ചാല്‍ ഹണ്ടര്‍ 350-ന് ശ്രദ്ധേയമായ മറ്റ് മാറ്റാങ്ങളൊന്നുമില്ല. പുതുക്കിയ ഹണ്ടര്‍ 350 349 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ നിലനിര്‍ത്തുന്നു. അത് 6,100 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി പരമാവധി ഔട്ട്പുട്ടും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം പരമാവധി ടോര്‍ക്കും നല്‍കുന്നതിന് ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ മോട്ടോര്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മെറ്റിയര്‍ 350 , ക്ലാസിക് 350 എന്നിവയില്‍ ഡ്യൂട്ടി ചെയ്യുന്നത് ഈ എഞ്ചിന്‍ തന്നെയാണ്.

നിലാവില്‍ കുതിര്‍ന്നുനില്‍ക്കുന്ന വില്ലോമരത്തെ കാണാന്‍ തോന്നിയപ്പോഴാണ് മുന്‍വശത്തേക്കുള്ള ജനാലപ്പാളി ഒച്ചയില്ലാതെ തുറന്നത്. കാറ്റില്‍ കിതച്ചിളകുന്ന വില്ലോമരം കണ്ടു, സ്പഷ്ടമായിത്തന്നെ. അതിനു കീഴില്‍ അതാ ഗ്വാങ്‌ലിന്‍! ജാവേദില്‍ കയ്പുള്ള ഉമിനീരിറങ്ങി. ഉലയുന്ന തീനാളത്തോടെ മരത്തിനു ചുറ്റും മെലിഞ്ഞ മെഴുകുതിരികള്‍. കറുത്ത ജാക്കറ്റിട്ട അയാള്‍ കൈയിലുള്ള മണ്‍വെട്ടികൊണ്ട് ആഞ്ഞു കുഴിക്കുകയാണ്. ഇരുചെവിയിലേക്കും ചെറുവിരല്‍ കേറ്റി തല കുടഞ്ഞു ജാവേദ്. അത്രയേറെ അടുത്തുനിന്നൊരാള്‍ കുഴിവെട്ടിയിട്ടും ഒട്ടും ശബ്ദമില്ലായിരുന്നു. ഭയച്ചീളുകളാല്‍ മേനിയാകെ ഉരഞ്ഞു. വിറച്ച്, കൂട്ടിയിടിക്കുന്ന കാല്‍മുട്ടില്‍ കൈകളമര്‍ത്തി ബോധം നഷ്ടമായവനെപ്പോലെ തറയിലേക്കിരുന്നു ജാവേദ്. വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന പുതു

ആഖ്യാനശൈലിയില്‍ രാജ്യാതിര്‍ത്തികളും ഭാഷാവൈവിദ്ധ്യങ്ങളും ഭാവനയ്ക്ക് അതിരുകളോ പരിമിതികളോ അല്ലെന്ന് കാട്ടിത്തരുന്ന ചെന്താരകം, ചൈനീസ് ബാര്‍ബിക്യൂ, ച്യേ, വേട്ടാള തുടങ്ങിയ പതിനൊന്നു കഥകള്‍. ഫര്‍സാനയുടെ ആദ്യ കഥാസമാഹാരം. ‘വേട്ടാള’. മാതൃഭൂമി. വില 178 രൂപ.

നിരവധി ആരോഗ്യഗുണങ്ങളുള്ള പോഷണങ്ങളുടെ പവര്‍ഹൗസാണ് ബദാം. ബദാം ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്. കോശങ്ങളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്നതില്‍ ആന്റി ഓക്‌സിഡന്റുകള്‍ക്ക് മുഖ്യസ്ഥാനമുണ്ട്. നിറയെ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ശരീരത്തെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും നീര്‍ക്കെട്ടില്‍ നിന്നും സംരക്ഷിക്കും. പെട്ടെന്ന് കോശങ്ങള്‍ പ്രായമാകാതിരിക്കാനും ഇവ സഹായകമാണ്. ആന്റിഓക്‌സിഡന്റുകള്‍ തൊലിയിലും അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടിന്റെ തൊലി കളയാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും അല്‍സ്ഹൈമേഴ്‌സ് പോലുള്ള മറവിരോഗങ്ങളെ തടുക്കുകയും ചെയ്യുന്ന അവശ്യ പോഷണമാണ് വൈറ്റമിന്‍ ഇ. ആല്‍മണ്ടില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്നു. 28 ഗ്രാം ആല്‍മണ്ടില്‍ വൈറ്റമിന്‍ ഇയുടെ പ്രതിദിന ആവശ്യകതയുടെ 50 ശതമാനവും അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ 200ലധികം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന പോഷണമാണ് മഗ്നീഷ്യം. ആരോഗ്യവാനായ ഒരു മനുഷ്യന്‍ ദിവസം 420 മില്ലിഗ്രാം മഗ്നീഷ്യം കഴിക്കണമെന്ന് പഠനങ്ങള്‍ പറയുന്നു. മഗ്നീഷ്യം നല്ല തോതില്‍ അടങ്ങിയിരിക്കുന്ന ആഹാരമാണ് ആല്‍മണ്ട്. 28 ഗ്രാം ആല്‍മണ്ടില്‍ 3.5 ഗ്രാം ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഡയറ്ററി ഫൈബറിന്റെ മികച്ച സ്രോതസ്സായി ഇത് ആല്‍മണ്ടിനെ മാറ്റുന്നു. രാവിലെ ആല്‍മണ്ട് കഴിക്കുന്നത് ആവശ്യത്തിന് ഫൈബര്‍ ഉള്ളില്‍ ചെല്ലാന്‍ ഇടയാക്കുന്നു. ഇത് ദീര്‍ഘനേരം വിശക്കാതിരിക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ നിയന്ത്രണത്തിനും ആല്‍മണ്ട് ഉത്തമമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളും രക്തസമ്മര്‍ദം കുറച്ച് ഹൃദയത്തെ കാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നതു വഴിയും ആല്‍മണ്ട് ഹൃദയാരോഗ്യത്തിനു കരുത്തേകുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.74, പൗണ്ട് – 102.27, യൂറോ – 88.73, സ്വിസ് ഫ്രാങ്ക് – 91.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.06, ബഹറിന്‍ ദിനാര്‍ – 219.51, കുവൈത്ത് ദിനാര്‍ -269.07, ഒമാനി റിയാല്‍ – 214.90, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.86.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *