yt cover 26

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരണ്‍ റിജ്ജുവിനെ നീക്കം ചെയ്തു. പകരം പാര്‍ലമെന്ററികാര്യ സാംസ്‌കാരിക സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ നിയമ വകുപ്പിന്റെ സ്വതന്ത്ര ചുതമലയുള്ള സഹമന്ത്രിയായി. രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ് അര്‍ജുന്‍ റാം. കിരണ്‍ റിജ്ജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. സുപ്രീം കോടതിയുമായി പലതവണ ഏറ്റുമുട്ടിയയാളാണ് കിരണ്‍ റിജ്ജു.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പദം പങ്കിടില്ല. സിദ്ധരാമയ്യര്‍ മുഖ്യമന്ത്രിയാകും; ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയും. സോണിയാഗാന്ധിയുടെ ശക്തമായ ഇടപെടല്‍മൂലമാണ് ശിവകുമാര്‍ വഴങ്ങിയത്. മുഖ്യമന്ത്രിപദം ആദ്യ രണ്ടു വര്‍ഷം വേണമെന്നും സിദ്ധരാമയ്യയുടെ മന്ത്രിസഭയില്‍ ചേരില്ലെന്നുമാണു ശിവകുമാര്‍ ശഠിച്ചിരുന്നത്. ഇന്നു പുലര്‍ച്ചെയോടെയാണ് സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകാമെന്നു ശിവകുമാര്‍ സമ്മതിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം ബെഗളൂരുവില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണു നിര്‍വഹിച്ചത്.

ശനിയാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ മൂന്നിനു പ്രസിദ്ധീകരിക്കും. ഒരു ദിവസം നേരത്തെയാണു ഫലം പുറത്തുവിടുന്നത്. 4,12,362 റെഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണു പരീക്ഷ എഴുതിയത്.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

കൂടുതല്‍ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. കല്‍ക്കരി വില വന്‍തോതില്‍ വര്‍ധിച്ചതുമൂലമാണ് കമ്പനികള്‍ വൈദ്യുതി നിരക്കു കൂട്ടിയത്. ജൂലൈ ഒന്നുമുതല്‍ യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്ന നിര്‍ദേശമാണു പരിഗണനയിലുള്ളത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്‍ അജിത തങ്കപ്പന്‍. കൊച്ചി കോര്‍പ്പറേഷന് മാലിന്യം കൊണ്ടു പോകാമെങ്കില്‍ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. അല്ലാത്തപക്ഷം കൊച്ചി കോര്‍പ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്‍ ആവശ്യപ്പെട്ടു.

ദ കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്നിന്റെ പരിപ്പ് ഇവിടെ വേവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. സുദീപ്തോ സെന്‍, കേരളം എന്തെന്ന് താങ്കള്‍ക്ക് അറിയില്ലെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുദീപ്തോ സെന്‍ ഉത്തര കേരളം ഭീകര ശൃംഖലയുടെ കേന്ദ്രമാണെന്ന് അധിക്ഷേപിച്ചു സംസാരിച്ചിരുന്നു.

കാട്ടാക്കട കോളേജില്‍ എസ്എഫ്ഐക്കു വേണ്ടി യുയുസി ആള്‍മാറാട്ടം നടത്തിയ പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിനെതിരെ സര്‍വകലാശാല നടപടി എടുത്തേക്കും. ഷൈജുവിനെ സര്‍വകലാശാലാ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ചാണ് ഏരിയാ സെക്രട്ടറിയായിരുന്ന വിശാഖിന്റെ പേരു ചേര്‍ത്തത്. 23 വയസു കഴിഞ്ഞ വിശാഖിന് ചട്ടപ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞെടുപ്പില്‍ യുയുസി സ്ഥാനത്തേക്ക് എസ്എഫ്ഐക്കുവേണ്ടി നടത്തിയ ആള്‍മാറാട്ടം കണ്ടുപിടിച്ചതോടെ കൂടുതല്‍ കോളേജുകളില്‍ ക്രമക്കേടുണ്ടോയെന്ന് കേരള സര്‍വകലാശാല പരിശോധിക്കും. തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും സമര്‍പ്പിക്കാന്‍ വിവിധ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കും. കാട്ടാക്കട കോളജിലെ ആള്‍മാറാട്ടത്തിന് പ്രിന്‍സിപ്പല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരേ പോലീസ് കേസെടുത്തില്ല.

ബ്രഹ്‌മപുരത്തേക്ക് പോയ കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യലോറികള്‍ തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു. സമരം നിര്‍ഭാഗ്യകരമെന്ന് മേയര്‍ എം അനില്‍കുമാര്‍. മന്ത്രിമാര്‍ അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്. മാലിന്യം സംസ്‌കരിച്ച വകയില്‍ തൃക്കാക്കര നഗരസഭ കൊച്ചി കോര്‍പ്പറേഷന് തരാനുള്ള പണം കുടിശികയാണെന്നും അനില്‍കുമാര്‍.

തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനും ആമ്പല്ലൂരിനും മദ്ധ്യേ നാളെ ഒരു മണിക്കൂര്‍ ദേശീയപാത അടയ്ക്കും. രാവിലെ 10 മുതല്‍ 11 വരെയാണു ദേശീയപാത അടച്ചിടുന്നത്. ദേശീയ പാതയ്ക്ക് കുറുകെയുള്ള 66 കെ.വി വൈദ്യുതി ലൈന്‍ മാറ്റാനാണ് റോഡ് അടയ്ക്കുന്നത്.

താമരശ്ശേരി ചുരത്തില്‍ കാറുകളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി നാട്ടുകാരും പൊലീസും പിന്തുടര്‍ന്ന് പിടികൂടി. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ നരിക്കുനി സ്വദേശി സതീശിനെ വൈത്തിരി പൊലീസ് അറസ്റ്റുചെയ്തു.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ അയല്‍വാസിയെ വെട്ടിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ കേസിലാണ് മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയില്‍ മനു (കൊച്ചുകുട്ടന്‍ -33) പിടിയിലായത്.

ഹരിപ്പാട്ടെ ബാറിനു സമീപം യുവാവിനു കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. താമല്ലാക്കല്‍ കൃഷ്ണകൃപയില്‍ രാഹുല്‍ (ചെമ്പന്‍ രാഹുല്‍ 27), കരുവാറ്റ പുത്തന്‍ തറയില്‍ പടീറ്റതില്‍ കണ്ണന്‍ രാമചന്ദ്രന്‍ (30) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു. 72 വയസായിരുന്നു.

മുംബൈ ഭീകരാക്രമണ കേസില്‍ പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറാന്‍ യുഎസ് കോടതിയുടെ ഉത്തരവ്. കുറ്റവാളി കൈമാറ്റ ഉടമ്പടിയനുസരിച്ച് ഇന്ത്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് റാണയെ അറസ്റ്റു ചെയ്തത്.

ജല്ലിക്കട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും നിരോധിക്കാനാവില്ലെന്നും സുപ്രിം കോടതി. നിയമസഭ പ്രഖ്യാപിച്ചതിനു വിരുദ്ധമായ നിലപാട് ജുഡീഷ്യറിക്കു സ്വീകരിക്കാനാവില്ല. നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ജെല്ലിക്കെട്ടിനെ ചോദ്യം ചെയ്ത് മൃഗ സ്നേഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ഡല്‍ഹി കലാപത്തിലെ വിശാല ഗൂഢാലോചന കേസില്‍ ജെഎന്‍യു നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ് നല്‍കി. ഉമര്‍ ഖാലിദിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഉമര്‍ഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്.

കൊളംബിയയില്‍ രണ്ടാഴ്ച മുന്‍പുണ്ടായ വിമാനാപകടത്തിന് പിന്നാലെ കൊടുങ്കാട്ടില്‍ കുടുങ്ങിയ ഗോത്ര വര്‍ഗക്കാരായ നാല് കുട്ടികളെ കണ്ടെത്തി. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്കായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. എന്‍ജിന്‍ തകരാര്‍മൂലം മെയ് ഒന്നിനാണ് ഇവര്‍ സഞ്ചരിച്ച സെസ്ന 206 വിമാനം ആമസോണ്‍ കാടുകളില്‍ തകര്‍ന്ന് വീണത്. കുട്ടികള്‍ അടക്കം ഏഴ് പേരായിരുന്നു വിമാന യാത്രക്കാര്‍. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്നു പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല. 13 വയസ്, 9 വയസ്, 4 വയസ്, 11 മാസം പ്രായമുള്ള കുഞ്ഞ് എന്നിങ്ങനെയാണ് കാണാതായിരുന്ന കുട്ടികളുടെ പ്രായം.

ഐപിഎല്ലില്‍ ഇന്ന് അഞ്ചാം സ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ അവസാന സ്ഥാനക്കാരായ സണ്‍ റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണവില മെയ് മൂന്നിന് ശേഷം ആദ്യമായി 45,000 ത്തിന് താഴേക്ക് എത്തി. രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 520 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,880 രൂപയാണ്. നാല് ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില കുറഞ്ഞത്. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ സ്വര്‍ണവില രണ്ടാഴ്ചയ്ക്ക് ശേഷമാണ് 45,000 ത്തിന് താഴെ എത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണി വില 5,630 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 4,650 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഓപ്പോ എഫ്23 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.72 ഇഞ്ച് ഫുള്‍ എച്ച്.ഡി+ എല്‍.ടി.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയ്ക്ക് 91.4% സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോയും ഓപ്പോ എഫ്23 5ജിയില്‍ ഉണ്ട്. ഈ ഡിസ്‌പ്ലെയില്‍ സുരക്ഷയ്ക്കായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനാണുള്ളത്. 67വാട്ട് അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള 5,000 എം.എ.എച്ച് ആണ് ഇതിന്റെ ബാറ്ററി. ഇത് വെറും 44 മിനിറ്റിനുള്ളില്‍ 100 ശതമാനവും വെറും 18 മിനിറ്റിനുള്ളില്‍ 50 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായി എത്തിയിരിക്കുന്ന ഈ ഫോണിന്റെ പ്രോസസ്സര്‍ സ്‌നാപ്ഡ്രാഗണ്‍ 695 ആണ്. ഓപ്പോ എഫ്23 5ജിയില്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്പനി നല്‍കിയിട്ടുണ്ട്. 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാം. 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ വരുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഇതിനുള്ളത്. 2 മെഗാപിക്‌സല്‍ മോണോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മൈക്രോ സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കും 32 എംപി സെല്‍ഫി ഷൂട്ടറാണുള്ളത്. ബോള്‍ഡ് ഗോള്‍ഡ്, കൂള്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഓപ്പോ എഫ്23 5ജി ലഭ്യമാകും. 24,999 രൂപയാണ് ഇതിന്റെ വില. മെയ് 18 മുതല്‍ ഓപ്പോ സ്റ്റോര്‍, ആമസോണ്‍ എന്നിവയിലൂടെ വാങ്ങാം.

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ‘ജാക്സണ്‍ ബസാര്‍ യൂത്തിന്റെ’ ടീസര്‍ പുറത്തിറങ്ങി. ‘വിരട്ടിയോടിക്കാന്‍ നിക്കണ്ട സാറെ… നടക്കില്ല’ എന്ന ലുക്മാന്‍ അവറാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ് ലൈനായി അവതരിപ്പിച്ചായിരുന്നു ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. മെയ് 19നു റിലീസാവുന്ന ചിത്രത്തിലെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രചന ഉസ്മാന്‍ മാരാത്ത് നിര്‍വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.

ഈ വര്‍ഷം മലയാളത്തിലെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു ഗണേഷ് രാജിന്റെ രചനയിലും സംവിധാനത്തിലുമെത്തിയ ‘പൂക്കാലം’. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഏപ്രില്‍ 8 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മെയ് 19 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. നൂറ് വയസ്സുകാരന്‍ ഇട്ടൂപ്പ് ആയി വിജയരാഘവന്‍ ആണ് ചിത്രത്തില്‍ എത്തിയത്. അതുപോലെതന്നെ കൊച്ചുത്രേസ്യാമ്മയായി എത്തിയ കെപിഎസി ലീലയും. ആനന്ദം എന്ന വിജയ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഗണേഷ് രാജ് ഏഴ് വര്‍ഷത്തിനിപ്പുറമാണ് അടുത്ത ചിത്രവുമായി വന്നിരിക്കുന്നത്. ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകള്‍ എല്‍സിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ. അന്നു ആന്റണിയാണ് എത്സി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

മികച്ച ബ്രേക്കിംഗ് ഫീച്ചറുകളുള്ള ഒരു ഇ-സ്‌കൂട്ടറാണ് എവോലെറ്റ് പോളോ. ഈ സ്‌കൂട്ടര്‍ ഇന്ത്യയില്‍ 49,699 ആയിരം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഇതിന്റെ ആകെ ഭാരം 90 കിലോഗ്രാം ആണ്. ഇതിന്റെ രണ്ട് വകഭേദങ്ങളും ഒരു കളര്‍ ഓപ്ഷനും വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ ടോപ്പ് വേരിയന്റ് 63,799 രൂപയ്ക്ക് വരുന്നു. എവോലെറ്റ് പോളോ 250 വാട്ട് പവര്‍ നല്‍കുന്നു. അതിനാല്‍ കൂടുതല്‍ ഭാരത്തോടെ റോഡില്‍ ഓടാന്‍ ഇത് പ്രാപ്തമാണ്. ഏകദേശം എട്ട് മണിക്കൂറിനുള്ളില്‍ ഈ സ്‌കൂട്ടര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെടും. സുരക്ഷയ്ക്കായി, സ്‌കൂട്ടറിന് മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളും ഉണ്ട്. ഇതുമൂലം അപകടസമയത്ത് റൈഡര്‍ക്ക് ഇത് നിയന്ത്രിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. ഇതിന് പുറമെ ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സംവിധാനവും ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. ഇത് രണ്ട് ചക്രങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എവോലെറ്റ് പോളോ ഒരു സമകാലിക ഇറ്റാലിയന്‍ സ്‌കൂട്ടറാണ്. 760 എംഎം ആണ് ഇതിന്റെ സീറ്റ് ഉയരം. അതുകൊണ്ട് തന്നെ ഉയരം കുറഞ്ഞവര്‍ക്കും ഇത് എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയും. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റത്തവണ ഫുള്‍ ചാര്‍ജില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത.

മുതലാളിത്തത്തിന്റെ മഹാഗോപുരത്തിനു മുന്നില്‍ മുട്ടുകുത്തി വീണുപോകുന്ന ഇരകളായ അനേകം മനുഷ്യരുടെ ജീവിക്കുന്ന സ്മാരകം-മിഷന്‍ സോള്‍-മിഷന്‍ ടു സേവ് അവര്‍ ലാന്‍ഡ്. സാബുവിന്റെ റബ്ബര്‍മരക്കാട്ടില്‍ വക്കച്ചനെന്ന വളര്‍ത്തുനായ ഒടുങ്ങിയത്, കീഴ്ത്താടി തുടങ്ങി തലച്ചോറോളം തകര്‍ത്ത ഒരു ആണിപ്പഴുതുമായാണ്. ആ മുറിവിലൂടെ തെളിഞ്ഞു തെളിഞ്ഞുവന്നത്, കാല്‍ക്കീഴിലെ ഭൂമി നെടുകെ പിളര്‍ത്തുന്ന ഒരു സംഘം ‘മണ്ണുമാന്തി’കളുടെ വിശ്വരൂപമാണ്; കേട്ടത്, പനേമ്പാടം എന്ന ഗ്രാമീണഗാനത്തെ വിഴുങ്ങുവാന്‍ വാപിളര്‍ത്തുന്ന യന്ത്രമുരള്‍ച്ചകളുടെ ഭീതിദശബ്ദങ്ങളാണ്. അനന്തമായ പിന്‍കൈകളുള്ള മഹാഗോപുരത്തിന്റെ അധിനിവേശതന്ത്രങ്ങളെ ചെറുക്കുവാന്‍ ആ നാട് നടത്തുന്ന അവസാനത്തെ ശ്രമങ്ങളാണ് ഈ നോവലില്‍ തെളിയുന്നത്. ‘മിഷന്‍ സോള്‍ 18’. വി.കെ.കെ. രമേഷ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 460 രൂപ.

പ്രമേഹ രോഗനിയന്ത്രണത്തില്‍ ഇനി ദന്താരോഗ്യവും നിര്‍ണായകമാകുമെന്ന് പുതിയ പഠനങ്ങള്‍. നന്നായി ചവയ്ക്കാന്‍ കഴിയുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് നന്നായി ചവയ്ക്കാന്‍ സാധിക്കാത്ത പ്രമേഹ രോഗികളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. പ്ലസ് വണ്‍ ജേണലിലാണ് പഠനം ഫലം പ്രസിദ്ധീകരിച്ചത്. തുര്‍ക്കിയിലെ ഇസ്താംബുളിലെ ഒരു ഔട്ട് പേഷ്യന്റ് ക്ലിനിക്കല്‍ ചികിത്സ തേടിയ 94 ടൈപ്പ് 2 പ്രമേഹ രോഗികളിലാണ് പഠനം നടത്തിയത്. ഇവരെ രണ്ടായി തിരിച്ചു. ആദ്യ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് നന്നായി ഭക്ഷണം ചവയ്ക്കാന്‍ സാധിക്കുന്ന വിധത്തില്‍ പല്ലുകള്‍ കൃത്യമായ സ്ഥാനങ്ങളിലായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പില്‍പ്പെട്ടവരുടെ പല്ലുകളില്‍ ചിലത് ഇല്ലാത്തതിനാലോ ക്രമം തെറ്റിയതിനാലോ അവര്‍ക്ക് ശരിയായ ചവയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. ആദ്യത്തെ ഗ്രൂപ്പിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ലിറ്ററിന് 7.48 മില്ലിമോള്‍സ്(134.6 മില്ലിഗ്രാം പെര്‍ ഡെസിലിറ്റര്‍) ആയിരുന്നപ്പോള്‍ രണ്ടാമത്തെ സംഘത്തിന് ഇത് ലിറ്ററിന് 9.42 മില്ലിമോള്‍സ്(169.6 മില്ലിഗ്രാം പെര്‍ ഡെസിലിറ്റര്‍) ആയിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ പോഷണങ്ങള്‍ വലിച്ചെടുക്കുന്ന ദഹനപ്രക്രിയ വായിലെ ചവയ്ക്കലില്‍ നിന്ന് ആരംഭിക്കുന്നു. ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കുമ്പോഴാണ് നന്നായി ഉമിനീര്‍ ഇതില്‍ കലരുകയും ഫൈബര്‍ ഉള്‍പ്പെടെയുള്ള പോഷണങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കുകയും ചെയ്യുന്നത്. ഇത് പ്രമേഹത്തെ കുറയ്ക്കും. നന്നായി ചവയ്ക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഹൈപോതലാമസിനെ ഉദ്ദീപിപ്പിച്ച് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുമെന്നും ഗവേഷകര്‍ പറയുന്നു. കുറച്ച് ഭക്ഷണം കഴിക്കുന്നത് അമിതഭാരത്തിനും അത് വഴി പ്രമേഹത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.53, പൗണ്ട് – 102.88, യൂറോ – 89.36, സ്വിസ് ഫ്രാങ്ക് – 91.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.81, ബഹറിന്‍ ദിനാര്‍ – 218.92, കുവൈത്ത് ദിനാര്‍ -268.70, ഒമാനി റിയാല്‍ – 214.65, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.48, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 61.26.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *