yt cover 5

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണത്തിന് നിയമവിരുദ്ധമായി വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ യോഗത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. യോഗത്തിന്റെ റിപ്പോര്‍ട്ട് അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അനില്‍ അക്കര ആരോപിച്ചു. ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു വി ജോസ് മുന്‍ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്കു നല്‍കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്.

ശുഹൈബ് വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതു ധിക്കാരമാണ്. സതീശന്‍ പറഞ്ഞു.

ശുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ജയിലില്‍ ആറു മണിക്കൂര്‍ ഫോണിലൂടെ കാമുകിയുമായി സംസാരിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ്. നേതാക്കള്‍ നിര്‍ദേശിച്ചതനുസരിച്ചാണു കൊലപാതകം നടത്തിയതെന്ന് ആകാശ് വെളിപ്പെടുത്തിയിരിക്കേ പുനരന്വേഷണം വേണമെന്ന് സിദ്ധിഖ് ആവശ്യപ്പെട്ടു. കേസിലെ 11 പ്രതികള്‍ സിപിഎം കൊട്ടേഷന്‍ സംഘമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ടി സിദ്ദിഖ് കുറ്റപ്പെടുത്തി.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

കേന്ദ്ര സര്‍ക്കാര്‍ നാടിന്റെ വികസനം തടയാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചത് ഗൗരവമായി കാണണം. 2016 ലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകാരമാണ് തുടര്‍ഭരണം. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു. 74,000 കോടി രൂപയുടെ 933 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം നിയന്ത്രിച്ചേ പറ്റൂവെന്ന് ജസ്റ്റീസ് എം രാമചന്ദ്രന്‍. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനിരക്ക് ഇളവ് നല്‍കുന്നതു പ്രായോഗികമല്ല. ജസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയെ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ആലപ്പുഴ സി പി എമ്മില്‍ കമ്മീഷന്‍ വിവാദവും. പഞ്ചായത്തുമായുള്ള വസ്തു തര്‍ക്കം പരിഹരിക്കാന്‍ സിപിഎം നേതാവ് ഒരു ലക്ഷം രൂപയും മൂന്ന് സെന്റ് ഭൂമിയും കമ്മീഷന്‍ ചോദിച്ചെന്ന് ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ ജില്ലാ കമ്മിറ്റിക്കു പരാതി നല്‍കി. സിപിഎം ചേര്‍ത്തല എരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്യാംകുമാറിനെതിരെയാണ് പരാതി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തംമൂലം കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. കിലോമീറ്ററുകള്‍ അകലേക്ക് വരെ പുക വ്യാപിച്ചു. 12 മണിക്കൂര്‍ നീണ്ട അധ്വാനത്തിനുശേഷമാണ് തീയണച്ചത്. തീ പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കൊച്ചി കോര്‍പറേഷനിലെ പ്രതിപക്ഷം ആരോപിച്ചു.

മീനങ്ങാടിക്കടുത്ത് കാര്യമ്പാടിയില്‍ തിമിംഗല ഛര്‍ദ്ദി (ആംബര്‍ ഗ്രീസ്)യുമായി രണ്ടു പേര്‍ വനംവകുപ്പിന്റെ പിടിയിലായി. പത്ത് കിലോ ആംബര്‍ഗ്രീസുമായി കാര്യമ്പാടി സ്വദേശിയായ വി.ടി. പ്രജീഷ്, മുട്ടില്‍ കൊളവയല്‍ സ്വദേശി കെ. രെബിന്‍ എന്നിവരെയാണു പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് ചോര്‍ച്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിനു കത്തയച്ച് വിവരം മാധ്യമങ്ങളെ അറിയിച്ചതിനു സസ്പെന്‍ഷനിലായ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരുടെ സസ്പെന്‍ഷന്‍ ദേശീയ നേതൃത്വം പിന്‍വലിച്ചു. എന്‍എസ് നുസൂറിന്റെയും എസ് എം ബാലുവിന്റെയും സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.

പത്തനംതിട്ട മലയാലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെയാണ് വഴിയില്‍ ഇറക്കിവിട്ടത്. പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചു.

ബസപകടത്തില്‍ ബസുടമയ്ക്കെതിരെ നരഹത്യയ്ക്കു കേസെടുക്കാനാകുമോ എന്നു വിശദപരിശോധന നടത്താന്‍ സുപ്രീം കോടതി. 2002 ല്‍ ഇടുക്കി മാമലക്കണ്ടം – കോതമംഗലം റൂട്ടില്‍ അഞ്ചു പേര്‍ മരിച്ച ബസപകടക്കേസിലാണു പരിശോധന. ഡ്രൈവര്‍ ജിനു സെബാസ്റ്റിയന്‍, ഉടമ അനില്‍ സെബാസ്റ്റിയന്‍ എന്നിവരാണു പ്രതികള്‍. ഇരുവരും സഹോദരങ്ങളാണ്. നരഹത്യാ കേസിനെതിരേ ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ മാറ്റിവച്ചു.

കോണ്‍ഗ്രസില്‍ ‘യൂസ് ആന്‍ഡ് ത്രോ’ സംസ്‌കാരമെന്നും ഈ രീതി മാറണമെന്നും എം.കെ. രാഘവന്‍ എംപി. അഡ്വക്കേറ്റ് പി ശങ്കരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഘവന്‍. വിമര്‍ശനമോ വിയോജിപ്പോ സഹിക്കാത്ത രീതിയില്‍ സംഘടന മാറിയോ. പുകഴ്ത്തല്‍ മാത്രമാണു പാര്‍ട്ടിയിലുള്ളത്. സ്വന്തക്കാരുടെ ലിസ്റ്റിനു പകരം അര്‍ഹരെ മുന്നോട്ടു കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ ഗതിയെന്താകുമെന്നും അദ്ദേഹം ചോദിച്ചു.

പെരുമ്പാവൂര്‍ അല്ലപ്രയ്ക്കടുത്ത് കുറ്റിപ്പാടത്ത് പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു. ഒറീസാ സ്വദേശി രതന്‍ കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്കു പരിക്കേറ്റു.

വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പില്‍നിന്ന് അബദ്ധത്തില്‍ വസ്ത്രത്തില്‍ തീപിടിച്ചു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാര അടുക്കത്തുബയല്‍ കലാനിലയത്തിലെ കെ. രത്നാകരന്‍ നായരുടെ മകള്‍ പി. രശ്മിയാണ് (23) മരിച്ചത്.

പത്തനംതിട്ട തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. തൃശൂര്‍ സ്വദേശി പ്രവീണ്‍ (20) ആണ് പിടിയിലായത്.

മീന്‍കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ പത്തനംതിട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപുവിനെ സിഐടിയു നേതാവ് പത്തനംതിട്ട നഗരസഭ ഓഫീസില്‍ എത്തി ഭീഷണിപ്പെടുത്തി. മത്സ്യ തൊഴിലാളി യൂണിയന്‍ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്ത് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി.

സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്കിലേക്കു വിനോദയാത്ര പോയ എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെയും പനങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പനി. ഏതാനും പേര്‍ എലിപ്പനിക്ക് ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടുകള്‍.

എറണാകുളം വല്ലം പാറക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം അശാസ്ത്രീയമെന്ന് നാട്ടുകാര്‍. അപ്രോച്ച് റോഡിന്റെ രൂപരേഖ മാറ്റിയതോടെ പ്രദേശത്തെ തോടിന്റെ നീരൊഴുക്ക് തടസപ്പെട്ടു. അപകട വളവും രൂപപ്പെട്ടു. കലുങ്ക് നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍ ഭീഷണിയും ഉണ്ടെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാത്ത മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍പിപിക്ക് പിന്തുണയുമായി രണ്ട് അംഗങ്ങളുള്ള ബിജെപി. കോണ്‍റാഡ് സാംഗ്മയ്ക്കു ബിജെപിപി പിന്തുണക്കത്ത് നല്‍കി. സംസ്ഥാനത്ത് 26 സീറ്റ് നേടിയ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. 11 സീറ്റ് നേടിയ യുഡിപിയാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി.

കര്‍ണാടകത്തില്‍ നാല്‍പതു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎല്‍എയുടെ മകനായ ഓഫീസര്‍ അറസ്റ്റില്‍. ദാവനഗരെ ചന്നാഗിരി എംഎല്‍എയും കര്‍ണാടക സോപ്സ് ചെയര്‍മാനുമായ മാഡല്‍ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാറിനെയാണു ലോകായുക്ത അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് ആറു കോടി രൂപയും പിടിച്ചെടുത്തു. ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ് ഇയാള്‍. കരാറുകാരനു ബില്‍ മാറി പണം അനുവദിക്കാന്‍ 81 ലക്ഷം രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.

തന്റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ പെഗാസെസ് ചാര സോഫറ്റ് വെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എന്നാല്‍, ആരോപണം ഉന്നയിച്ച രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനു കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ചോദിച്ചു.

മൈസൂരു – ബംഗളൂരു എക്‌സ്പ്രസ് വേയില്‍ ടോള്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ബെംഗളുരു മുതല്‍ മാണ്ഡ്യ ജില്ലയിലെ നിദാഘട്ട വരെയുള്ള എക്‌സ്പ്രസ് വേയുടെ ആദ്യ റീച്ചിന്റെ ശേഷഗിരിഹള്ളി ടോള്‍ പ്ലാസയിലാണ് ടോള്‍ ഈടാക്കുന്നത്. കാറില്‍ ഒരു യാത്രയ്ക്ക് 135 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കില്‍ 205 രൂപയുമാണു ടോള്‍.

ഡല്‍ഹി അടക്കം രാജ്യത്തെ ആയിരത്തോളം സ്ഥലങ്ങളുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ആശ്വനി കുമാര്‍ ഉപാധ്യായാ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷ നല്‍കി. ഇതേ ആവശ്യവുമായി ഹര്‍ജി നല്‍കിയ ഇദ്ദേഹത്തോട് മതേതര രാജ്യത്തു കലാപമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നു കഴിഞ്ഞയാഴ്ച സുപ്രീം കോടതി ശാസിച്ചിരുന്നു. ഡല്‍ഹിയെ ഇന്ദ്രപ്രസ്ഥം എന്നു പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം. മറ്റു സ്ഥലങ്ങളുടെ പേരു മാറ്റാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിനു നേരെ വെടിവയ്പ്. മെസിക്കെതിരെ കൈപ്പടയില്‍ എഴുതിയ ഭീഷണി സന്ദേശവും ഉപേക്ഷിച്ചാണ് അക്രമികള്‍ മടങ്ങിയത്.

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 9 വിക്കറ്റ് വിജയം. രണ്ടാമിന്നിംഗ്സില്‍ 76 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരത്തെത്തി. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ 2-1 എന്ന നിലയിലായി. ഈ വിജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി.

രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ഇന്ത്യയുടെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് സംബന്ധിച്ച പ്രവചനം 5.5% ആയി പുനര്‍നിര്‍ണയിച്ചു. കേന്ദ്രബജറ്റിലെ ഉയര്‍ന്ന മൂലധനച്ചെലവിന്റെയും സാമ്പത്തികരംഗത്തെ ഉണര്‍വിന്റെയും പശ്ചാത്തലത്തിലാണിത്. 4.8% വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 3.3% മൂലധനച്ചെലവായി വര്‍ധിപ്പിച്ചത് സ്വകാര്യമേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്നും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തല്‍. 2024 ല്‍ വളര്‍ച്ചാനിരക്ക് 6.6% ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ്വ്യവസ്ഥയുടെ കരുത്ത് ഇന്ത്യന്‍ ബാങ്കുകളുടെ സുസ്ഥിരഭാവിക്കു സഹായകമാണ്. ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് ഈ വര്‍ഷവും ദുര്‍ബലമായിരിക്കുമെങ്കിലും ഇന്ത്യയെ അതു ബാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്വിറ്ററിന് ബദലായി മറ്റൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ച് ട്വിറ്ററിന്റെ മുന്‍ സിഇഒ ആയ ജാക്ക് ഡോര്‍സി വികസിപ്പിച്ചരിക്കുന്നത്. ബ്ലൂ സ്‌കൈ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തുമോ എന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ട്വിറ്ററിന്റെ സിഇഒ ആയി വീണ്ടും ജാക്ക് ഡോര്‍സി വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന നീക്കം. ട്വിറ്ററിന്റെ നീല നിറവും രൂപവും നിലനിര്‍ത്തി കൊണ്ടാണ് ബ്ലൂ സ്‌കൈ വികസിപ്പിച്ചിരിക്കുന്നത്. ടെസ്റ്റിംഗിന്റെ ഭാഗമായി ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ബ്ലൂ സ്‌കൈ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍, ഇന്‍വൈറ്റ് ഓണ്‍ലി ബീറ്റ മോഡലാണ് ഇവ പുറത്തിറക്കിയിരിക്കുന്നതെങ്കിലും, അധികം വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ബ്ലൂ സ്‌കൈ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. ട്വിറ്ററിന്റെ യൂസര്‍ ഇന്റര്‍ഫേഴ്സിന് സമാനമാണ് ബ്ലൂ സ്‌കൈയുടെ യുഐയും. ബ്ലൂ സ്‌കൈ ആപ്ലിക്കേഷനില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും, ഷെയര്‍ ചെയ്യാനും, മ്യൂട്ട് ചെയ്യാനും സാധിക്കുന്നതാണ്. ട്വിറ്ററിലും സമാന ഫീച്ചര്‍ ഉണ്ട്. അതേസമയം, ബ്ലൂ സ്‌കൈയില്‍ ഡയറക്റ്റ് മെസേജ് ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. ബ്ലൂ സ്‌കൈ യൂസര്‍മാരോട് ചോദിക്കുന്ന പരസ്യ വാചകം ‘What’s up?’ എന്നാണ്.

അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘നറുചിരിയുടെ മിന്നായം’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഷാന്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി മിഥുന്‍ ജയരാജ് ആണ് പാടിയിരിക്കുന്നത്. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജി വേണുഗോപാലും ഷാനിന്റെ സംഗീത സംവിധാനത്തില്‍ മനോഹരമായ ഒരു ഗാനം ആലപിച്ചിരുന്നു. ‘കരയാന്‍ മറന്നു നിന്നോ’ എന്ന ഒരു ഗാനമാണ് ജി വേണുഗോപാല്‍ ‘പ്രണയ വിലാസ’ത്തിനായി പാടിയത്. ഇത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള നടനായിരിക്കുകയാണ് അല്ലു അര്‍ജുന്‍. ‘പുഷ്പ’യുടെ വിജയത്തിന് ശേഷം അല്ലു ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇതിലൂടെ അല്ലുവിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് അനുദിനം വര്‍ദ്ധിക്കുകയാണ്. 20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്നേഹ റെഡ്ഡിയെ ആണ്. അതേ സമയം തന്നെ അല്ലു അര്‍ജുന്‍ ജവാനിലെ റോളില്‍ നിന്നും പിന്‍മാറി. ഹിന്ദി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ താല്‍പ്പര്യം ഇല്ലെന്നാണ് അല്ലു അറിയിച്ചത്. പുഷ്പ 2 വിലാണ് തന്റെ പൂര്‍ണ്ണമായ ശ്രദ്ധയെന്നും അതിനിടയില്‍ വേറെ ചിത്രം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് അല്ലു അറിയിക്കുന്നത്.

ബജാജ് ഓട്ടോ 2023 ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. നിരവധി ഫീച്ചറുകളും സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകളും കൂടാതെ കൂടുതല്‍ റേഞ്ചും സഹിതമാണ് പുതിയ മോഡല്‍ എത്തുന്നത്. പുതിയ ബജാജ് ചേതക്ക് 1.52 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് എത്തുന്നത്. നിലവിലുണ്ടായിരുന്ന മോഡലിനെയും അതേപടി വിപണിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് 1.22 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 2023 ബജാജ് ചേതക്കിന് ഡിസൈന്‍ മാറ്റങ്ങളൊന്നുമില്ല. മറിച്ച് സൂക്ഷ്മമായ സ്റ്റൈലിംഗ് പരിഷ്‌ക്കരണങ്ങളാണ്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ മാറ്റ് കോര്‍സ് ഗ്രേ, മാറ്റ് കരീബിയന്‍ ബ്ലൂ, സാറ്റിന്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളില്‍ ലഭ്യമാണ്. 2023 ചേതക്കിനായുള്ള ബുക്കിംഗ് ഇപ്പോള്‍ ആരംഭിക്കുന്നു, അതേസമയം ഡെലിവറികള്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കും. 60 നഗരങ്ങളില്‍ നിന്ന് ഇ-സ്‌കൂട്ടര്‍ റീട്ടെയില്‍ ചെയ്യുന്ന കമ്പനി ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ 85 നഗരങ്ങളിലായി 100-ലധികം സ്റ്റോറുകളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

സിനിമയെന്ന ഒരൊറ്റലക്ഷ്യത്തില്‍, മനസ്സുനിറയെ നര്‍മ്മവും ജീവിതംനിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങള്‍, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല മേഖലകളിലാരംഭിച്ച് ഒരേമട്ടില്‍ പൊട്ടിത്തകര്‍ന്നുപോയ പലപല ബിസിനസ്സുകള്‍, ചെറിയ വേഷങ്ങളില്‍ത്തുടങ്ങി ഒരു പുത്തന്‍ശൈലിതന്നെ സൃഷ്ടിച്ചെടുത്ത അഭിനയകാലം, തിരഞ്ഞെടുപ്പിന്റെ കൊടുംചൂടിനെപ്പോലും തമാശകൊണ്ട് ആറ്റിത്തണുപ്പിച്ച് ലോകസഭയില്‍വരെയെത്തിച്ചേര്‍ന്ന രാഷ്ട്രീയജീവിതം, സ്‌കൂള്‍ക്കാലം, ചിരകാലസൗഹൃദങ്ങള്‍… ജീവിതത്തിന്റെ പല മേഖലകളിലൂടെ നര്‍മ്മത്തിന്റെ ആധാരശ്രുതി തെറ്റാതെ കടന്നുപോകുന്ന ഓര്‍മ്മകള്‍. ഇന്നസെന്റിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം. ‘ഈ ലോകം അതിലൊരു ഇന്നസെന്റ്’. ചിത്രങ്ങള്‍ – ഗോപീകൃഷ്ണന്‍, വി. ബാലു. മാതൃഭൂമി ബുക്സ്. വില 195 രൂപ.

മദ്യപിക്കാതെ തന്നെ ഒരാള്‍ക്ക് മദ്യപിച്ചത് പോലത്തെ അവസ്ഥയുണ്ടാക്കുന്നതിന്റെ കാരണം ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’ എന്ന രോഗമാണ്. ഈ രോഗമുള്ളവര്‍ക്ക് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ തന്നെ എഥനോളാക്കി മാറ്റുകയാണ് ഇവരുടെ ശരീരം. മദ്യപിക്കാതെ തന്നെ ഫിറ്റാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കുടലിലെ ഈസ്റ്റിന്റെ സാന്നിധ്യം ഉയരുമ്പോഴാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാകുന്നത്. കാന്‍ഡിഡ ആല്‍ബിക്കന്‍സ്, കാന്‍ഡിഡ ഗ്ലബ്രാറ്റ, ടോറുലോപ്സിസ് ഗ്ലബ്രാറ്റ പോലുള്ള യീസ്റ്റുകള്‍ ഇതിന് കാരണമാകും. തലകറക്കം, തലവേദന, നിര്‍ജലീകരണം, മനംമറിച്ചില്‍, ഛര്‍ദി, ക്ഷീണം, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ചര്‍മം ചുവക്കുന്നത്, വരണ്ട വായ, മൂഡ് മാറ്റങ്ങള്‍ എന്നിവയും ഓട്ടോ ബ്രൂവറി സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. കുടലിന് പ്രശ്നമുള്ളവര്‍, പ്രമേഹരോഗികള്‍, ഫാറ്റി ലിവര്‍ രോഗികള്‍, വയറിലെ പേശികള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ എന്നിവര്‍ക്കാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. ആന്റിബയോട്ടിക്സിന്റെ അമിത ഉപയോഗം, പ്രമേഹം, മോശം പോഷണം, കുറഞ്ഞ പ്രതിരോധ ശേഷി തുടങ്ങിയവയും ശരീരത്തില്‍ അമിതമായ യീസ്റ്റ് ഉത്പാദിക്കപ്പെടാന്‍ കാരണമാകും. ചിലരില്‍ ക്രോണ്‍സ് രോഗവും കുടലിലെ യീസ്റ്റിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.03, പൗണ്ട് – 98.22, യൂറോ – 87.07, സ്വിസ് ഫ്രാങ്ക് – 87.34, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.40, ബഹറിന്‍ ദിനാര്‍ – 217.48, കുവൈത്ത് ദിനാര്‍ -267.04, ഒമാനി റിയാല്‍ – 213.01, സൗദി റിയാല്‍ – 21.85, യു.എ.ഇ ദിര്‍ഹം – 22.32, ഖത്തര്‍ റിയാല്‍ – 22.52, കനേഡിയന്‍ ഡോളര്‍ – 60.41.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *