yt cover 48

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിലെ ക്രമക്കേടുകള്‍ക്കു കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു വിജിലന്‍സ് ശുപാര്‍ശ നല്‍കി. റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സിപിഐ നേതാക്കള്‍ അസ്വസ്ഥരാണ്. വ്യാജ അപേക്ഷകളില്‍ പ്രതിപക്ഷ നേതാക്കളും ഒപ്പിട്ടതിനാല്‍ തട്ടിപ്പിനെതിരേ പ്രതികരിക്കാനാകാത്ത അവസ്ഥയിലാണു പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതേസമയം വിജിലന്‍സ് കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കൊല്ലത്ത് തകരാറില്ലാത്ത വീട് പുനര്‍ നിര്‍മിക്കാന്‍ നാലു ലക്ഷം രൂപയാണ് നല്‍കിയത്. വര്‍ക്കലയില്‍ ഉദരരോഗത്തിന് ചികിത്സ തേടിയ രോഗിക്ക് ഹൃദ്രോഗത്തിനുള്ള പണം നല്‍കി.

പരമോന്നത കോടതികളെ പോലും കേന്ദ്രസര്‍ക്കാര്‍ വിലയ്ക്കെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീം കോടതിയുടെ കൊളീജിയത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ജഡ്ജി നിയമന അധികാരംപോലും കവര്‍ന്നെടുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിനും സെന്‍സര്‍ഷിപ്പിനും വിധേയമാകുന്നു. അദ്ദേഹം കുറ്റപ്പെടുത്തി. (ജുഡീഷ്യറിയിലും താമരക്കുളം… https://youtu.be/YhKCbGDuIGU )

അഴിമതിമൂലം സാധാരണക്കാര്‍ പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതിയാണ്. അഴിമതി തടയാന്‍ ഉത്തരവാദിത്വമുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്.

കഷായവും ഉഴിച്ചിലും ഇല്ലാത്ത ആയുര്‍വേദ ചികിത്സയുമായി ആയുഃകെയര്‍. ആയുര്‍വേദ മരുന്നുകളുടെ ബാഷ്പസത്തായ അര്‍ക്കം ഉപയോഗിച്ചുള്ള ചികിത്സാ സേവനം ഇപ്പോള്‍ കേരളത്തിലെ 250 ക്ലിനിക്കുകളില്‍. ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ തെറാപ്പീസ് എന്ന സ്ഥാപനത്തിലാണ് ഉന്നത ഗുണമേന്മയുള്ള അര്‍ക്കങ്ങള്‍ ആയുഃകെയര്‍ തയ്യാറാക്കുന്നത്. അര്‍ക്കത്തിന് പത്ഥ്യം ആവശ്യമില്ല. ഏറ്റവും മികച്ച ഫലം നല്‍കുന്ന ചികിത്സാ രീതിയെ കുറിച്ചറിയാനും നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആയുഃകെയര്‍ ക്ലിനിക്കിനെ കുറിച്ചറിയാനും മറ്റു വിവരങ്ങള്‍ക്കും 7510537950 എന്ന നമ്പറില്‍ ബന്ധപ്പെടുക. WhatsApp : https://wa.me/+919745537950

കേരളത്തിലെ ആയുര്‍വേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒരു തവണ കൂടി അലോട്ട്മെന്റ് നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമെന്നു സുപ്രീം കോടതി. അലോട്ട്മെന്റ് അവസാനിച്ചെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം പ്രവേശനത്തിനുള്ള തീയതി മാര്‍ച്ച് 14 വരെ കേന്ദ്രം നീട്ടി. ഒരു അലോട്ട്മെന്റുകൂടി ആവശ്യപ്പെട്ട് പതിനൊന്ന് സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളും, സിദ്ധ, യൂനാനി സ്വാശ്രയ കോളജുകളും ഉള്‍പ്പെടുന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കെഎസ്ആര്‍ടിസിയില്‍ തവണകളായി ശമ്പളം നല്‍കാനുള്ള നടപടിയില്‍ വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തില്‍ ബുധനാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നു കെഎസ്ആര്‍ടിസിക്കു നിര്‍ദ്ദേശം നല്‍കി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ജീവനക്കാര്‍ മാനേജ്‌മെന്റ് നടപടിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

കെഎസ്ആര്‍ടിസി സ്വിഫ്റ്റിനുവേണ്ടി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍. 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആദ്യത്തേത് ബെംഗുളുരുവില്‍നിന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാര്‍ച്ച് 15 ാം തീയതിയോടെ എല്ലാ ബസുകളും എത്തും. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ബജറ്റ് ടൂറിസത്തിനു വേണ്ടി ബസുകള്‍ ഉപയോഗിക്കും.

നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍. നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

ksfe.com/offers/ksfe-bhadratha-smart-chits-2022

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയനുനേരെ കൊല്ലത്ത് ആറിടത്ത് കരിങ്കൊടി പ്രതിഷേധം. 33 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിയന്ത്രണങ്ങളെ മറികടന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍ വൈ എഫ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. കൊട്ടിയത്തും പാരിപ്പളളിയിലും മാടന്‍നടയിലുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആറു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

അശ്ലീല വെബ് സീരീസില്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസില്‍ സംവിധായിക ശ്രീല. പി. മണി എന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇവര്‍ അരുവിക്കര സ്റ്റേഷനില്‍ ഹാജരായത്.

ജോയ്ആലുക്കാസ് വിശേഷങ്ങള്‍ : ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഗവര്‍ണറുമായി നടന്ന ചര്‍ച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോടു പറയുന്നില്ലെന്ന് മന്ത്രി പി രാജീവ്. ഭരണഘടനാപരമായ ആശയവിനിമയങ്ങളാണു നടന്നത്. വിമര്‍ശനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ട്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

പൂര്‍ണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ല പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങനെ ചിലര്‍ ചിന്തിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് കോഴിക്കോട്ട് ജനകീയ പ്രതിരോധ യാത്രയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. മുതലാളിത്ത ഭരണകൂടത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ കടം വാങ്ങി നിക്ഷേപം നടത്തേണ്ടിവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

വെണ്ണലയിലെ ക്ഷേത്രത്തില്‍ പോയത് നന്ദകുമാര്‍ ക്ഷണിച്ചിട്ടല്ലെന്ന് കെ.വി തോമസ്. ഇടനിലക്കാരന്‍ ടി.ജി നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ യാദൃശ്ചികമായി പങ്കെടുത്തതാണ്. പല ക്ഷേത്രങ്ങളില്‍നിന്നും തനിക്കു ക്ഷണം കിട്ടാറുണ്ട്. ഇ.പി. ജയരാജന്‍ വരുമെന്നു തനിക്കു അറിയാമായിരുന്നില്ലെന്നും കെ.വി തോമസ് പറഞ്ഞു.

ഹരിഹരവര്‍മ്മ കൊലക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ജിതേഷിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കൊലപാതകത്തിലും മോഷണത്തിലും തനിക്കു നേരിട്ട് പങ്കില്ലെന്നായിരുന്നു ജിതേഷിന്റെ വാദം.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനും ചിന്ത താമസിച്ചിരുന്ന റിസോര്‍ട്ടിനും എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി. വധഭീഷണിയുണ്ടെന്ന് ആരോപിച്ചു നല്‍കിയ ഹര്‍ജിയിലാണ് കോടതി കൊട്ടിയം എസ്എച്ച്ഒ ക്കു നിര്‍ദേശം നല്‍കിയത്.

വയോധികനോട് അപമര്യാദയായി പെരുമാറിയ കേസില്‍ സസ്പെന്‍ഷനിലായ സിഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം ഇന്‍സ്പെക്ടര്‍ പിഎം ലിബിയാണ് പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപം കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ലിബിയെ തൃശൂര്‍ ജൂബലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയ സ്‌കൂള്‍ കായികമേള നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്തയച്ചു. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഗെയിംസ് നടത്തേണ്ടത്. മേള റദ്ദാക്കിയെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സണെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോടതി അലക്ഷ്യ കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാനെ അറസ്റ്റു ചെയ്തു. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസംഗം വി ഫോര്‍ കൊച്ചിയുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ്. തോപ്പുംപടിയില്‍ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് അറസ്റ്റ്.

പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് അര്‍ഹരില്‍ എത്തിയില്ലെന്നു പ്രവാസി വ്യവസായി കെജി എബ്രഹാം. ഇനി ഒരു രാഷ്ട്രീയ നേതാക്കള്‍ക്കും സംഭാവന നല്‍കില്ല. രാഷ്ട്രീയക്കാര്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകള്‍ക്ക് സംസ്ഥാനം അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്. ഏബ്രഹാം പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ഹിന്ദു കോഴിക്കോട് മുന്‍ ബ്യൂറോ ചീഫും ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ആര്‍. മാധവന്‍നായര്‍ അന്തരിച്ചു. 70 വയസായിരുന്നു.

യുകെയിലെ ലീഡ്സില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണു മരിച്ചത്. ആംലിക്കു സമീപം ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുത്തേരി സ്‌കൂളിനു മുന്നില്‍ ടിപ്പര്‍ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കൊടുവള്ളി ഞെള്ളോറമ്മല്‍ സലാം-ഫൗസിയ ദമ്പതികളുടെ മകന്‍ ഫസലാണ് മരിച്ചത്.

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. സിപിഐഎം അടിമാലി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള സല്‍ക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരില്‍ സഞ്ജു, മന്നാംകാല സ്വദേശി ജസ്റ്റിന്‍ എന്നവരാണ് പിടിയിലായത്.

സ്വര്‍ണം പൂശിയ ഉരുപ്പടികള്‍ പണയംവച്ച് പണം തട്ടിയ വിരുതന്‍ പിടിയില്‍. തലസ്ഥാനത്തു ലോഡ്ജും ഡോര്‍മെറ്ററിയും നടത്തുന്ന തിരുവല്ലം പുഞ്ചക്കരി പേരകം സ്വദേശി കൃഷ്ണകുമാറിനെ (65) ആണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ 23 കേസുണ്ടെന്ന് പൊലീസ്.

യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ആലപ്പുഴ തത്തംപള്ളി സ്വദേശിയായ കൊച്ചുപറമ്പില്‍ വീട്ടില്‍ അജീഷിനെയാണ് 45,000 രൂപ വീണ്ടെടുക്കാന്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. മാവേലിക്കര അറുന്നുറ്റിമംഗലം വെട്ടിയാര്‍ സ്വദേശി ബിജു കുറത്തികാട്, കാതേലില്‍ വീട്ടില്‍ ബിനു, കുറത്തികാട് കണ്ടത്തില്‍ വടക്കേതില്‍ വീട്ടില്‍ സുഭാഷ് എന്നിവരാണ് പിടിയിലായത്.

ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറിന്റെ മുന്നില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട യാത്രക്കാര്‍ ഇറങ്ങി ഓടി.

കഞ്ചാവും ഹാഷീഷ് ഓയിലുമായി യുവാവ് പിടിയില്‍. തണ്ണീര്‍മുക്കം കണ്ണങ്കര പുതുക്കരി വീട്ടില്‍ പി എ വിയാസിനെയാണ് (28) ആലപ്പുഴ എക്സൈസ് സംഘം പിടികൂടിയത്.

മുറ്റം ശുചീകരിക്കുന്നതിനിടെ വീട്ടമ്മയ്ക്കു പാമ്പു കടിയേറ്റു. പൂച്ച മാന്തിയതാകുമെന്നു കരുതിയെങ്കിലും വളര്‍ത്തുനായ കുരച്ചു ബഹളം വച്ചതോടെയാണ് കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്ന് മനസിലായത്. അമ്പലപ്പുഴയിലാണ് സംഭവം. പാമ്പു കടിയേറ്റ ആയാപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ വിശ്വകുമാരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചു.

വീട്ടുകാര്‍ തീര്‍ത്ഥാടനത്തിനു പോയപ്പോള്‍ വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളകു മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ സഹോദരന്‍ പിടിയില്‍. വാത്തിക്കൂടി പഞ്ചായത്തിലെ രാജമുടി പതിനേഴുകമ്പനി മണലേല്‍ അനില്‍ കുമാറിനെയാണു മുരിക്കാശേരി പൊലീസ് അറസ്റ്റു ചെയ്തത്.

ഡല്‍ഹി കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ കൈയാങ്കളി. അംഗങ്ങള്‍ ചെരുപ്പും കുപ്പിയും വലിച്ചെറിഞ്ഞു. എഎപി കൗണ്‍സിലര്‍ കുഴഞ്ഞുവീണു. തെരഞ്ഞെടുപ്പ് റദ്ദാക്കി. തിങ്കളാഴ്ച 11 ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.

മുഖ്യമന്ത്രി സ്ഥാനത്തേക്കു കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മില്‍ മത്സരമുണ്ടെന്ന് കര്‍ണാടകത്തിലെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഡി കെ ശിവകുമാറും പരമേശ്വരയുമൊക്കെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുള്ളവരാണ്. എന്നാല്‍ അതിന്റെ പേരില്‍ തമ്മില്‍ത്തല്ലാനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ തമ്മിലടിയാണെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പരിഹസിച്ചിരുന്നു.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പ. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് യെദിയൂരപ്പയുടെ പ്രഖ്യാപനം. സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും ബിജെപിക്കായി പ്രവര്‍ത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം എടപ്പാടി പളനിസ്വാമിയുടെ പട്ടാഭിഷേകമായി മാറി. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിന്റെ ആഹ്ലാദത്തോടെ ചെന്നൈയില്‍ എത്തിയ ഇപിഎസിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റോയാപേട്ടിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയത്.

മോദിക്കായി കുഴിമാടം ഒരുങ്ങിയെന്നു മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയുടെ പടുകുഴിയില്‍ വീണവരാണ് അങ്ങനെ മുദ്രാവാക്യം വിളിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആര്‍പ്പുവിളിക്കുന്നതെന്നും മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.

പുള്ളിപ്പുലിയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ യുവാവ് കുടുങ്ങി. പുലിക്കെണിയിലെ പൂവന്‍കോഴിയെ മോഷ്ടിക്കാന്‍ ശ്രമിച്ചയാളാണ് പുലിക്കൂട്ടില്‍ കുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഇയാളെ നാട്ടുകാരും വനംവകുപ്പുകാരും ചേര്‍ന്ന് മോചിപ്പിച്ചു.

വനിതാ ട്വന്റി 20 ലോക കപ്പിലെ സെമിഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിനായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 158 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയെ നേരിടും.

അദാനി ഗ്രൂപ്പിലെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ നിക്ഷേപങ്ങള്‍ നഷ്ടത്തിലേക്ക്. എല്‍.ഐ.സിയുടെ ഓഹരികള്‍ അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍.ഐ.സിയുടെ അദാനി കമ്പനികളിലെ നിക്ഷേപം 35,917 കോടി രൂപ ആയിരുന്നു. ഇതില്‍ ഏകദേശം 30,127 കോടി ചെലവഴിച്ചാണ് അദാനി കമ്പനികളുടെ ഓഹരികള്‍ വാങ്ങിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതോടെ എല്‍.ഐ.സിയുടെ നിക്ഷേപത്തിനും തിരിച്ചടിയേറ്റു. കഴിഞ്ഞ ദിവസം അദാനി കമ്പനികളുടെ എല്‍.ഐ.സിയുടെ നിക്ഷേപത്തിന്റെ മൂല്യം 30,127 കോടിയില്‍ നിന്നും 26,861.9 കോടിയില്‍ എത്തി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് ഓഹരികള്‍ തകര്‍ന്നടിഞ്ഞിട്ടും അദാനി എന്റര്‍പ്രൈസസില്‍ കൂടുതല്‍ പണമിറക്കിയ സ്ഥാപനമാണ് എല്‍.ഐ.സി. അദാനിയുടെ പ്രധാനപ്പെട്ട കമ്പനികളിലെല്ലാം എല്‍.ഐ.സിക്ക് നിക്ഷേപമുണ്ട്. മറ്റ് ആഭ്യന്തര സ്ഥാപനങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഓഹരി ഉടമയുമാണ് എല്‍.ഐ.സി.ജനുവരി 30 മുതല്‍ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ എല്‍ ഐ സി വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍, എല്‍ ഐ സിക്ക് 4,81,74,654 ഓഹരികള്‍ ആണ് ഉള്ളത്. അദാനി പോര്‍ട്ട്‌സില്‍ 9.14% , അദാനി ട്രാന്‍സ്മിഷനില്‍ 3.65% , അദാനി ഗ്രീനില്‍ 1.28% ഓഹരിയും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.96% ഓഹരി എന്നിങ്ങനെയാണ് പ്രമുഖ അദാനി കമ്പനികളുടെ നിക്ഷേപം.

ധ്രുവ സര്‍ജയെ നായകനാക്കി എത്തുന്ന ചിത്രമാണ് ‘മാര്‍ട്ടിന്‍’. എ പി അര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പ്രീമിയര്‍ ബെംഗലൂരുവില്‍ നടന്നു. ധ്രുവ് സര്‍ജയുടെ അമ്മാവനും തെന്നിന്ത്യയിലെ ആക്ഷന്‍ കിംഗുമായ അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് എന്നിവര്‍ അടങ്ങുന്ന വലിയ താര നിര തന്നെ മാര്‍ട്ടിനുണ്ട്. ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ടീസറിന്റെ പ്രത്യേകത. കന്നഡയില്‍ ആക്ഷന്‍ പ്രിന്‍സ് എന്ന് അറിയപ്പെടുന്ന ധ്രുവ സര്‍ജ ഈ ചിത്രത്തിനായി ഏറെ ഒരുക്കങ്ങളാണ് നടത്തിയത് എന്ന് ടീസര്‍ വെളിവാക്കുന്നുണ്ട്. ധ്രുവ സര്‍ജ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാക് ജയിലില്‍ തടവ് പുള്ളിയായി എത്തുന്നതാണ് ടീസറില്‍ കാണിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ഈ വര്‍ഷം തന്നെ ചിത്രം ഉണ്ടാകും. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘അയല്‍വാശി’ ഏപ്രില്‍ 21ന് തീയേറ്ററുകളില്‍ എത്തും. തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരന്‍ മുഹ്സിന്‍ പെരാരി സഹനിര്‍മ്മാതാവുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്‌സിന്റെ സഹോദരനും പൃഥ്വിരാജ് സുകുമാരന്റെ സഹ സംവിധായകനുമായ ഇര്‍ഷാദ് പെരാരി ആദ്യമായി രചനയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് അയല്‍വാശി. സെന്‍ട്രല്‍ പിക്ചേര്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നിഖില വിമല്‍, ലിജോ മോള്‍, ബിനു പപ്പു, നെസ്ലിന്‍, ഗോകുലന്‍, കോട്ടയം നസീര്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥര്‍ എത്തുന്നു. ഒരു ലക്ഷത്തില്‍ താഴെ വിലയുമായി ഓല എസ് വണ്‍ എയറിനോട് മത്സരിക്കാനാണ് പുതിയ മോഡലിനെ ഏഥര്‍ വിപണിയിലെത്തിക്കുന്നത്. നിലവിലെ ഏഥര്‍ സ്‌കൂട്ടറുകളില്‍ നിന്ന് വലിയ രൂപ മാറ്റം പുതിയ മോഡലിനുണ്ടാകില്ല. ടൂബിലാര്‍ ഷാസിയിലായിരിക്കും വാഹനം നിര്‍മിക്കുന്നത്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുള്ള ബാറ്ററിയാകും വാഹനത്തിന്.ഏഴു ഇഞ്ച് ടച്ച് സ്‌കീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതിയ മോഡലിലുണ്ടാകും. ഇലക്ട്രിക് മോട്ടറിന്റെയോ വാഹനത്തിന്റെയോ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

നാടകീയമായ നോവല്‍ പരിസരങ്ങളിലൂടെ സീമാതീതമായ അതിശയങ്ങളുടെ ലോകം കാട്ടിത്തന്ന വിശ്വസാഹിത്യകാരന്‍ ദസ്തയവ്സ്‌കിയുടെ ജീവിതകഥ നോവല്‍ രൂപത്തില്‍. മനുഷ്യമനസ്സെന്ന കടങ്കഥയുടെ ഉത്തരം കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണമായിരുന്നു ദസ്തയവ്സ്‌കിയുടെ സാഹിത്യജീവിതം. സാഹോദര്യം, മാനവികത, സ്വയം നവീകരണം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, മനുഷ്യമനസ്സിനെ അഗാദമായി വിലയിരുത്തിയ അദ്ദേഹത്തിന്റെ പീഢകള്‍ നിറഞ്ഞ ജീവിതത്തിന്റെ, എഴുത്തിന്റെ, ദര്‍ശനത്തിന്റെ, മൗലികതയുടെ അന്തര്‍ധാരകള്‍ അനാവരണം ചെയ്യുന്ന കൃതി. ‘പ്രിയപ്പെട്ട ഫയദോര്‍’. പി. സുനില്‍കുമാര്‍. സൈന്‍ ബുക്സ്. വില 218 രൂപ.

വന്‍കുടലിന്റെ അവസാന ഭാഗങ്ങളായ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളെ ബാധിക്കുന്ന കോളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഇന്ത്യയില്‍ ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. മരണനിരക്ക് കുറവാണെങ്കിലും രോഗസങ്കീര്‍ണതകള്‍ തടയുന്നതിന് 45 വയസ്സിന് മുകളിലുള്ളവര്‍ ആവശ്യമായ രോഗനിര്‍ണയ പരിശോധനകള്‍ നടത്തണമെന്ന് അര്‍ബുദരോഗ വിദഗ്ധര്‍ പറയുന്നു. ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ വച്ച് കണ്ടെത്തി കഴിഞ്ഞാല്‍ 90 ശതമാനത്തിന് മുകളിലുള്ള കേസുകളില്‍ കോളോറെക്ടല്‍ അര്‍ബുദം ചികിത്സിച്ച് മാറ്റാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നാം ഘട്ടത്തിലെത്തിയ കേസുകളില്‍ 70 മുതല്‍ 75 ശതമാനം കേസുകളില്‍ രോഗിയെ രക്ഷിക്കാനാകും. നാലാം ഘട്ടത്തില്‍പ്പോലും 40 ശതമാനം കോളോറെക്ടല്‍ രോഗികള്‍ രക്ഷപ്പെടാന്‍ തന്നെയാണ് സാധ്യത. വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റമാണ് കോളോറെക്ടല്‍ അര്‍ബുദത്തിന്റെ മുഖ്യ ലക്ഷണം. മുന്‍പ് ഒരു തവണ പോയിരുന്നവര്‍ നാലും അഞ്ചും തവണ പോകുന്നതും പോയിട്ടും പൂര്‍ണമായും വയര്‍ ഒഴിഞ്ഞത് പോലെ തോന്നാത്തതുമെല്ലാം അര്‍ബുദ സൂചനയാണ്. വയര്‍വേദന, വിളര്‍ച്ച, രക്തസ്രാവം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. അലസമായ ജീവിതശൈലി, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കോളോറെക്ടല്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം. എന്‍ഡോസ്‌കോപ്പിയിലൂടെയോ ലാപ്രോസ്‌കോപ്പിക്, റോബോട്ടിക് സര്‍ജറികളിലൂടെയോ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളിലെ മുഴകള്‍ നീക്കം ചെയ്യാവുന്നതാണ്. മുഴകള്‍ അര്‍ബുദ മുഴകളാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ നീക്കം ചെയ്യാനാകൂ. ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ രണ്ടോ മൂന്നോ കോളോറെക്ടല്‍ അര്‍ബുദരോഗികള്‍ എന്നതാണ് ലക്ഷത്തില്‍ നാലായാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ പൊതുവേ ഉണ്ടാകുന്ന അര്‍ബുദങ്ങളില്‍ ഏഴാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറാനും ഈ അര്‍ബുദത്തിന് സാധിച്ചിട്ടുണ്ട്. ഇതിനാല്‍ കോളോറെക്ടല്‍ അര്‍ബുദ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ധനികനായിരുന്നുവെങ്കിലും സ്വാര്‍ത്ഥനും പിശുക്കനുമായിരുന്നു അയാള്‍. ഒരിക്കല്‍ അയാളുടെ അന്‍പത് സ്വര്‍ണ്ണനാണയങ്ങള്‍ അടങ്ങിയ സഞ്ചി നഷ്ടപ്പെട്ടു. ഇത് ഒരു പെണ്‍കുട്ടിക്കാണ് ലഭിച്ചത്. അതവള്‍ തന്റെ അച്ഛനെ അറിയിച്ചു. അച്ഛനും മകളും ചേര്‍ന്ന് ഈ സഞ്ചി ആ ധനികനെ ഏല്‍പ്പിച്ചു. അയാളുടെ സ്വാര്‍ത്ഥത ഉണര്‍ന്നു. അയാള്‍ പറഞ്ഞു, തന്‍െ സഞ്ചിയില്‍ എഴുപത്തിയഞ്ച് സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ടായിരുന്നു. ഇതിലെ ഇരുപത്തിയഞ്ച് നാണയങ്ങള്‍ ഈ പെണ്‍കുട്ടിയാണ് എടുത്തത് എന്ന് അയാള്‍ വാദിച്ചു. അവസാനം അവര്‍ ഗ്രാമമുഖ്യന്റെ അരികിലെത്തി. ഗ്രാമമുഖ്യന്‍ ഇയാളുടെ കൗശലം തിരിച്ചറിഞ്ഞു. ഗ്രാമമുഖ്യന്‍ പറഞ്ഞു: ഇയാളുടെ നഷ്ടപ്പെട്ട സഞ്ചിയില്‍ 75 സ്വര്‍ണ്ണനാണയങ്ങളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഇത് ഇയാളുടേതല്ല. സഞ്ചിക്ക് മറ്റ് അവകാശികളില്ലാത്തതിനാല്‍ നാണയമടങ്ങിയ സഞ്ചി ആ പെണ്‍കുട്ടിക്ക് തന്നെ കൊടുക്കുവാന്‍ ഗ്രാമമുഖ്യന്‍ കല്‍പിച്ചു. സത്യം, അര്‍ഹമായ അനുഗ്രഹം കൈക്കുമ്പിളില്‍ നല്‍കും. എന്നാല്‍ അസത്യം, സ്വന്തമാക്കിയ നേട്ടങ്ങളെപ്പോലും തട്ടിത്തെറിപ്പിക്കും. എല്ലാ പ്രവര്‍ത്തിക്കും പ്രതിഫലം ഉണ്ട്. അത് എപ്പോഴെങ്കിലും നമ്മെ തേടി വരിക തന്നെചെയ്യും. എല്ലാ സമ്പാദ്യങ്ങളുടെ പിന്നിലും ചില ചോദ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.. സ്വരുക്കൂട്ടിയവയില്‍ മറ്റാരുടേയെങ്കിലും കണ്ണീര്‍വീണിട്ടുണ്ടോ? അപരന് അവകാശപ്പെട്ടത് അവരറിയാതെ കൈക്കലാക്കിയിട്ടുണ്ടോ? അന്യരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് അവര്‍ക്ക് അര്‍ഹതപ്പെട്ടതുകൂടി സ്വന്തമാക്കിയിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ‘ഇല്ല’ എന്ന ഉത്തരം നല്‍കാന്‍ ആത്മാര്‍ത്ഥമായി നമുക്ക് സാധിക്കട്ടെ .. അര്‍ഹമായത് മാത്രം നമുക്ക് സ്വന്തമാക്കാന്‍ ശീലിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *