*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU*
◾മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ച. 12 മണിക്കൂര്‍ ചര്‍ച്ചയില്‍ ആറു മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്കു ലഭിക്കുക. അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഒരു മണിക്കൂര്‍ 15 മിനിറ്റാണു കോണ്‍ഗ്രസിനു ലഭിക്കുക. മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ചര്‍ച്ച നീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
◾ഒരൊറ്റ ഇന്ത്യയില്‍ രണ്ടു മണിപ്പൂരാണ് ഇപ്പോഴുള്ളതെന്നും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ മുപ്പതു സെക്കന്‍ഡു മാത്രമാണു സംസാരിച്ചതെന്നും പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. മണിപ്പൂരില്‍ ലഹരി മാഫിയക്കും കലാപകാരികള്‍ക്കും പിന്തുണ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഗൗരവ് കുറ്റപ്പെടുത്തി.
◾കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏകീകൃത സിവില്‍ കോഡിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ഏകീകൃത സിവില്‍ കോഡിനെതിരേ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയാണു കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*
ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.
*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*
◾കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വിഷയം ചീഫ് സെക്രട്ടറിതലത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യും. കാസര്‍കോട് ജില്ലയില്‍ എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ പാരാമെഡിക്കല്‍ സ്റ്റാഫ്, വെല്‍ഫെയര്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയ വിവിധ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നു ചൂണ്ടിക്കാട്ടി സി.എച്ച്. കുഞ്ഞമ്പുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
◾ശബരിമല വിമാനത്താവളത്തിന് 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റ് മാത്രാണ് അനുയോജ്യമായ പ്രദേശമെന്ന് മുഖ്യമന്ത്രി. വ്യോമയാന മന്ത്രാലയം അനുമതി നല്‍കണമെങ്കില്‍ 3500 മീറ്ററുള്ള റണ്‍വേ വേണം. റണ്‍വേക്കായി 307 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നും ഇതിനായി ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
◾വിലക്കയറ്റം മൂലം സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവാണെന്ന് മന്ത്രി ജി ആര്‍ അനില്‍. രാജ്യമെങ്ങുമുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം കേരളത്തേയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾
◾ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് അന്വേഷണം തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.
◾ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിലായിരുന്ന യുവതിയെ സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനു വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
◾എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തേക്കും. കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച് പാര്‍ട്ടിയെ പൊതു ജനമധ്യത്തില്‍ അപമാനിച്ചെന്ന് ദേശീയ നേതൃത്വത്തിന് ശശീന്ദ്രന്‍ വിഭാഗവും പിസി ചാക്കോയും പരാതി നല്‍കി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മൂവാറ്റുപുഴയില്‍ 220 കെവി വൈദ്യുതി ലൈനിനു താഴെയുള്ള വാഴ വെട്ടിയ സ്ഥലത്ത് വൈദ്യതി ഉച്ചക്ക് നടത്തിയ പരിശോധനയില്‍ ലൈനിനു 6.8 മീറ്റര്‍ ഉയരമേ ഉണ്ടായിരുന്നുള്ളൂവെന്ന് കെഎസ്ഇബി ഉദോഗസ്ഥര്‍. വെദ്യുതി ലൈന്‍ ഭൂനിരപ്പില്‍നിന്ന് ഏഴു മീറ്റര്‍ ഉയരത്തിലാകണമെന്നാണു നിയമം. എന്നാല്‍ രാത്രി നടത്തിയ പരിശോധനയില്‍ 7.1 മീറ്റര്‍ ഉയരമുണ്ടെന്നും റിപ്പോര്‍ട്ട്. ഇതിനിടെ വൈദ്യുതി, കൃഷി വകുപ്പ് ഉദോഗസ്ഥര്‍ സ്ഥലത്തെത്തി.
◾അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശം പുതുപ്പള്ളിയെ അയോധ്യയാക്കാനാണെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍.
◾പാലക്കാട് ഒന്നര വര്‍ഷം മുമ്പു മരിച്ച വാഹന ഉടമയ്ക്കു ഗതാഗത നിയമലംഘനത്തിനു നോട്ടീസ് അയച്ചതു പിഴവുമൂലമാണെന്നു മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒരക്കം മാറി പോയതാണ് കാരണമെന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജയേഷ് കുമാര്‍ പറഞ്ഞു.
◾ഓസ്‌കാര്‍ അവാര്‍ഡ് നേടിയ എലിഫന്റ് വിസ്പറേഴ്സ് ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം തന്നില്ലെന്ന ആരോപണത്തില്‍നിന്ന് ആനപരിപാലകരായ ബെല്ലിയും ബൊമ്മനും പിന്‍മാറി. വക്കീല്‍ നോട്ടീസ് അയച്ചത് ആരെന്ന് അറിയില്ലെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്.
◾കൊച്ചി അമൃത ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ കോഴ്സിനു പഠിക്കുന്ന മീനു മനോജാണ് (22) മരിച്ചത്.
◾ഹരിയാന നൂഹിലെ കെട്ടിടം പൊളിക്കല്‍ ക്രമസമാധാന പാലനത്തിന്റെ മറവില്‍ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ആണോയെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. നിയമം പാലിക്കാത്ത കെട്ടിടം പൊളിക്കേണ്ടതു ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ്. ക്രമസമാധാന പ്രശ്നത്തിന്റെ മറവില്‍ വംശീയ പ്രതികാര രീതി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
◾മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഇന്നലെ അഞ്ചിടത്ത് വെടിവയ്പ്. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒമ്പത് ആയുധങ്ങള്‍ പിടികൂടി. ആസമില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. മണിപ്പൂരിലേക്കുള്ള സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
◾മെയ്തെയ് വിഭാഗം കൈയടക്കിയ മണിപ്പൂരില്‍ കുക്കികള്‍ക്കു സ്വയംഭരണാധികാരമുള്ള സംസ്ഥാനം രൂപീകരിക്കണമെന്ന് കുക്കികള്‍. ഇതേസമയം, മണിപ്പൂരിനെ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് മെയ്തെയ് വിഭാഗക്കാര്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കി. കുക്കികള്‍ക്കു പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരില്‍ ദേശീയ പൗരത്വ നിയമം നടപ്പാക്കി പൗരത്വ രേഖകളില്ലാത്തവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
◾ഐഎഎസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപക തട്ടിപ്പു നടത്തിയ ദമ്പതികളെ ശ്രീനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. നിരവധിപ്പേരെ കബളിപ്പിച്ച ശ്രീനഗര്‍ സ്വദേശിയായ മോഹന്‍ ഗാന്‍ജൂ ഭാര്യ അയൂഷ് കൗള്‍ ഗാന്‍ജൂ എന്നിരാണ് അറസ്റ്റിലായത്.
◾വെസ്റ്റിന്ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഗയാനയിലെ പ്രോവിഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഈ മത്സരം ഏറെ നിര്‍ണായകമാണ്. അതേസമയം ഇന്ത്യയെ തോല്‍പിച്ച് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്വന്റി20 പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് വെസ്റ്റിന്‍ഡീസിനെ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
◾ഖത്തര്‍ സര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഐ.എന്‍.ക്യു ഹോള്‍ഡിംഗ് എല്‍.എല്‍.സി 3,920 കോടി രൂപയ്ക്ക് അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.7 ശതമാനം ഓഹരി വാങ്ങി. ഓഹരിയൊന്നിന് 920 രൂപ നിരക്കില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ 4.26 കോടി ഓഹരികളാണ് ഐ.എന്‍.ക്യു ഹോള്‍ഡിംഗ് വാങ്ങിയത്. കൂടാതെ അദാനി ഗ്രീന്‍ എനര്‍ജിയുടെ പ്രമോട്ടര്‍ സ്ഥാപനമായ ഇന്‍ഫിനിറ്റ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് 2.8 ശതമാനം വരുന്ന 4.48 കോടി ഓഹരികളും 920.43 രൂപ നിരക്കില്‍ 4,131 കോടി രൂപയ്ക്ക് വിറ്റഴിച്ചു. അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ വിഭാഗമാണ് അദാനി ഗ്രീന്‍ എനര്‍ജി. അമേരിക്ക ആസ്ഥാനമായ ജി.ക്യൂ.ജി പാര്‍ട്ണഴ്‌സും മറ്റ് നിക്ഷേപകരും അദാനി ഗ്രീന്‍ എനര്‍ജിയിലും അദാനി എന്റര്‍പ്രൈസസിലും അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു. ഈ നിക്ഷേപത്തിന് ശേഷം ഒരു മാസത്തിനുള്ളില്‍ അദാനി ഗ്രീന്‍ എനര്‍ജിയിലേക്കുള്ള മറ്റൊരു പ്രധാന നിക്ഷേപമാണ് ഐ.എന്‍.ക്യു ഹോള്‍ഡിംഗിന്റേത്. ജി.ക്യൂ.ജി പാര്‍ട്ണഴ്‌സ് 9,600 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് അദാനി ഗ്രീനിലെ തങ്ങളുടെ ഓഹരി 3.50 ശതമാനത്തില്‍ നിന്ന് 6.32 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2023 ജൂണ്‍ പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ സംയോജിത ലാഭം 51 ശതമാനം വര്‍ധിച്ച് 323 കോടി രൂപ രേഖപ്പെടുത്തിയിരുന്നു. മൊത്തം വരുമാനം 2023 ജൂണ്‍ പാദത്തില്‍ 41 ശതമാനം ഉയര്‍ന്ന് 2,404 കോടി രൂപയായി. ഹരിത ഊര്‍ജ്ജ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കമ്പനി ജൂലൈയില്‍ ക്യു.ഐ.പി വഴി 12,300 കോടി രൂപ സമാഹരിച്ചിരുന്നു.
◾മെറ്റ പ്ലാറ്റ്ഫോം അടുത്തിടെ അവതരിപ്പിച്ച ത്രെഡ്സില്‍ പുതിയ മാറ്റങ്ങള്‍ എത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ത്രെഡ്സ് ആപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് പുറത്തിറക്കാനാണ് മെറ്റ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പങ്കുവെച്ചിട്ടുണ്ട്. നിലവില്‍, സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ത്രെഡ്സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഇതോടെയാണ് ഡെസ്‌ക്ടോപ്പിലേക്കും ത്രെഡ്സ് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. തുടക്കത്തില്‍ വലിയ തോതില്‍ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചിരുന്നെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള ഫീച്ചറുകളുടെ പണിപ്പുരയിലായിരുന്നു മെറ്റ. കഴിഞ്ഞ മാസം ഫോളോയിംഗ് ഫീഡ്, ട്രാന്‍സിലേഷന്‍ ഉള്‍പ്പെടെയുള്ള ഫീച്ചര്‍ ത്രെഡ്സില്‍ എത്തിയിരുന്നു. ഈ ഫീച്ചറിലൂടെ ത്രെഡ്സ് നിര്‍ദ്ദേശിക്കുന്ന പോസ്റ്റുകള്‍ കാണാനും, ഫോളോ ചെയ്യുന്ന ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ കാണാനും കഴിയുന്നതാണ്. വരും മാസങ്ങളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ നീക്കം.
◾ഫഹദ് ഫാസിലിന്റെ നാല്‍പ്പത്തിയൊന്നാം ജന്മദിനത്തില്‍ ഗംഭീര അപ്ഡേറ്റുമായി പുഷ്പ 2 ടീം. ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുഷ്പ 2 ടീം പുറത്തുവിട്ടിരിക്കുന്നത്. ചെറിയ സ്‌ക്രീന്‍ ടൈംമിലും പുഷ്പ ആദ്യഭാഗത്ത് ഗംഭീര പ്രകടനമാണ് ഫഹദ് നടത്തിയത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്‌ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുഷ്പ 2 ല്‍ ഫഹദിന് 6 കോടിയാണ് പ്രതിഫലം. ആദ്യ ഭാഗത്തിലെ അഭിനയത്തിന് ഫഹദിന് ലഭിച്ചത് 5 കോടിയാണെന്നായിരുന്ന വിവരം. പുഷ്പ സീരിസ് സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. അല്ലു അര്‍ജ്ജുനാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഓഡിയോ റൈറ്റ്സില്‍ ഒരു ചിത്രം ഇതുവരെ നേടിയിട്ടുള്ളതില്‍ ഏറ്റവും വലിയ തുക 65 കോടിയാണ് പുഷ്പ 2 ന് ലഭിച്ചിരിക്കുന്നത്.
◾തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കോമഡി എന്റര്‍ടെയ്നര്‍ ‘കൊറോണ ധവാന്‍’ പുതിയ ടീസര്‍ എത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ലുക്മാന്റെയും ശ്രുതി ജയന്റെയും പ്രണയരംഗങ്ങളാണ് ടീസറില്‍ കാണാനാകുക. നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍, ജെയിംസ് ആന്‍ഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾വിപണിയില്‍ എത്തി ആദ്യമാസം തന്നെ ഹാര്‍ലി ഡേവിഡ്സണ്‍ എക്സ് 440 ന് 25597 ബുക്കിങ്ങുകള്‍. ഹാര്‍ലി ഡേവിഡ്സണ്‍ ഹീറോ കൂട്ടുകെട്ടില്‍ നിര്‍മിച്ച ഹാര്‍ലി ഡേവിഡ്സണ്‍ എക്സ് 440 ന്റെ പ്രരംഭവില 2.29 ലക്ഷം രൂപയാണ്. ഹാര്‍ലിയുടെ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം, ഏറ്റവും വില കുറവുള്ള പതിപ്പ് തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളുള്ള മോഡലിന്റെ പ്രാരംഭ മോഡല്‍ ഡെനിമിന് 2.29 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന വകഭേദമായ എസ് വേരിയന്റിന് 2.69 ലക്ഷം രൂപയാണ്. ആഗോള വിപണി ലക്ഷ്യമിട്ടു നിര്‍മിച്ച വാഹനമാണിത്. ഇന്ത്യയില്‍ നിര്‍മിച്ച് വിദേശവിപണിയിലേക്ക് ഉള്‍പ്പെടെ കയറ്റുമതി ചെയ്യുമെന്നാണ് സൂചന. എക്സ്440 പേരു സൂചിപ്പിക്കുന്നതുപോലെ 440 സിസി എയര്‍ / ഓയില്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. 6000 ആര്‍പിഎമ്മില്‍ 27 എച്ച്പി പരമാവധി കരുത്തും 4000 ആര്‍പിമ്മില്‍ 38 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിനാണിത്. 6 സ്പീഡാണ് ഗിയര്‍ബോക്സ്.
◾സിംലയ്ക്കടുത്തുള്ള കല്പയില്‍ കിന്നൗര്‍ കൈലാസത്തിലെ ഉഷഃപ്രഭാവത്തില്‍ സമാരംഭിക്കുന്ന യാത്ര, ചന്ദ്രതാല്‍ എന്ന ഉയരങ്ങളുടെ പീഠഭൂമിയിലെ പ്രശാന്തസരസ്സിലെ അരുണസന്ധ്യയില്‍ അവസാനിക്കുന്നു. കുന്‍സും പാസ്സിലെ ഹിമക്കാറ്റ്, കാസയില്‍ അപരാഹ്നത്തിലെ പൊടിമഴയില്‍ തെളിഞ്ഞ ഗംഭീരമായ മഴവില്ല്, സാങ്ഗ്ലാ എന്ന തണുത്ത ഗ്രാമത്തിലെ ഇരുള്‍പര്‍വ്വതവിതാനങ്ങള്‍, ചിത്കുള്‍ എന്ന ഉന്നതപര്‍വ്വതഗ്രാമത്തിലെ ഹിമപ്രഭാതം, ആയിരത്താണ്ട് പുരാതനമായ ‘ഹിമാലയത്തിലെ അജന്ത’ എന്നു പ്രസിദ്ധമായ ടാബോ ബുദ്ധാശ്രമത്തിലെ മൗനം, ലാങ്‌സയിലെ ഹിമനിരകളിലെ ബുദ്ധപ്രകാശം, ഹിക്കിമില്‍ ഉയരങ്ങളില്‍ ഒറ്റപ്പെട്ട തപാലാഫീസും അസാധാരണ ജീവിതാനുഭവങ്ങളും. ലാഹുള്‍-സ്പിതി ഹിമഗിരിസാനുക്കളിലെ ജീവിതത്തിലേക്കും പ്രകൃതിയിലേക്കുമുള്ള അസാധാരണമായ യാത്രയുടെ സൂക്ഷ്മവും കാവ്യാത്മകവുമായ അവതരണം. ‘ചന്ദ്രതാല്‍ ജലനീലിമയില്‍’. സി.ജെ തോമസ്. മാതൃഭൂമി ബുക്സ്. വില 200 രൂപ.
◾തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ‘ബ്രെയിന്‍ ഫോഗ്’ എന്ന അവസ്ഥയെ മറികടക്കാന്‍ ഭക്ഷണത്തിലൂടെ സാധിക്കുമെന്ന് പഠനം. ഇതിന് മുമ്പായി എന്താണ് ‘ബ്രെയിന്‍ ഫോഗ്’ എന്നത് കൂടി അറിയാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ‘ഫോഗ്’ അഥവാ പുക മൂടിയത് പോലെയുള്ളൊരു അനുഭവം ആണിത്. എന്നുവച്ചാല്‍, ആകെ അവ്യക്തത തോന്നുന്ന അവസ്ഥ. ഉറക്കമില്ലായ്മ, പതിവായ സ്ട്രെസ്, ചില രോഗങ്ങള്‍, ചില മരുന്നുകള്‍, പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ബ്രെയിന്‍ ഫോഗുണ്ടാകാം. ഇങ്ങനെ വരുമ്പോള്‍ അത് ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, കാര്യങ്ങളില്‍ അവ്യക്തത തോന്നല്‍, ഒന്നിലും നേരാംവണ്ണം ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ- തുടങ്ങിയ പ്രശ്നങ്ങളാണ് കാണുക. ഓക്സിഡന്റുകളാലും വൈറ്റമിനുകളാലും ധാതുക്കളാലുമെല്ലാം സമ്പന്നമായ ഇലക്കറികള്‍ കഴിക്കുന്നത് വലിയൊരു പരിധി വരെ ബ്രെയിന്‍ ഫോഗ് പരിഹരിക്കാന്‍ സാധിക്കും. ഇലക്കറികളിലുള്ള ബി- വൈറ്റമിനുകളും, അയേണ്‍ പോലുള്ള ധാതുക്കളുമെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. പല ആരോഗ്യഗുണങ്ങളുമുള്ള പഴമാണ് ബ്ലൂബെറി. ഇതിലുള്ള ‘ആന്തോസയാനിന്‍’ എന്ന ആന്റി-ഓക്സിഡന്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതാണ്. ബ്രെയിന്‍ ഫോഗ് അകറ്റാനും ഇവ സഹായകം തന്നെ. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവുമധികം പ്രയോജനപ്പെടുന്നൊരു ഭക്ഷണമാണ് വാള്‍നട്ട്സ്. ഇതിലുള്ള ഒമേഗ-3 ഫാറ്റി ആസിഡ്സ് ആണ് പ്രധാനമായും തലച്ചോറിന് ഗുണകരമാകുന്നത്. കൂടാതെ തലച്ചോറിന് ഗുണകരമാകുന്ന ആന്റി-ഓക്സിഡന്റ്സ്, വൈറ്റമിന്‍- ഇ എന്നിവയുടെയെല്ലാം സ്രോതസാണ് വാള്‍നട്ട്സ്. ആന്റി-ഓക്സിഡന്റ്സ്, അയേണ്‍, സിങ്ക്,മഗ്നീഷ്യം എന്നിങ്ങനെ തലച്ചോറി ഉപകാരപ്പെടുന്ന ഒരുപിടി ഘടകങ്ങളുടെ സ്രോതസാണ് മത്തന്‍കുരു. ഇത് കഴിക്കുന്നതും ബ്രെയിന്‍ ഫോഗ് അകറ്റാന്‍ സഹായകമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.80, പൗണ്ട് – 105.56, യൂറോ – 90.92, സ്വിസ് ഫ്രാങ്ക് – 94.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.98, ബഹറിന്‍ ദിനാര്‍ – 219.68, കുവൈത്ത് ദിനാര്‍ -269.20, ഒമാനി റിയാല്‍ – 215.10, സൗദി റിയാല്‍ – 22.07, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.74, കനേഡിയന്‍ ഡോളര്‍ – 61.63.