S11 A yt cover

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികള്‍ സുപ്രീം കോടതി അസമിലേക്ക് മാറ്റി. അസമിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. വിചാരണാക്കോടതി ജഡ്ജിയെ തെരഞ്ഞെടുക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദ്ദേശിച്ച സുപ്രീം കോടതി കലാപബാധിതര്‍ക്ക് മൊഴികള്‍ ഓണ്‍ലൈനായി നല്‍കാമെന്നും വ്യക്തമാക്കി. അസമിലേക്ക് മാറ്റുന്നതിനെ എതിര്‍ത്ത കുക്കി വിഭാഗത്തിന്റെ ആവശ്യം വിചാരണ നടപടികള്‍ മിസോറാമിലേക്ക് മാറ്റണമെന്നായിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎല്‍എയുമായ എ സി മൊയ്തീന് ഇ ഡി നോട്ടീസ്. ഈ മാസം 31 ന് കൊച്ചി ഇ ഡി ഓഫീസില്‍ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബെനാമി ലോണ്‍ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യല്‍. ബെനാമി ഇടപാടുക്കാര്‍ക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയിലാണ് പരിശോധിക്കേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞു.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് മുഖ്യമന്ത്രിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മകള്‍ക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

തിരുവോണനാളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സെക്രട്ടേറിയറ്റ് നടയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പട്ടിണിക്കഞ്ഞി സത്യഗ്രഹം. കര്‍ഷക വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ നേതൃത്വത്തില്‍ പട്ടിണിക്കഞ്ഞി സത്യാഗ്രഹം നടത്തുന്നത്.

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും വീഴ്ച വരുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നാളെ രാവിലെ നിലമ്പൂര്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിനാല്‍ തിരുവനന്തപുരം ആല്‍ത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തില്‍ നടപടി. പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

തൂവൂരില്‍ സുജിതയെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. വന്‍ ജനക്കൂട്ടമാണ് വീടിന് പരിസരത്ത് തടിച്ച് കൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ മര്‍ദ്ദിക്കാന്‍ ചിലര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷമുണ്ടാക്കി. ചോദ്യം ചെയ്യലിന് ശേഷം നാളെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. ആളുകള്‍ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന അവസ്ഥയാണുള്ളത്. അതേസമയം, കിറ്റ് വിതരണo ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചു. ഇന്നും നാളെയും തിങ്കളാഴ്ചയുമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പിന് പിന്നില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രി ആര്‍ ബിന്ദുവിന് കരുവന്നൂൂര്‍ തട്ടിപ്പുകാരുമായി ബന്ധമുണ്ട്. ബിന്ദുവിന് തെരഞ്ഞെടുപ്പില്‍ തട്ടിപ്പുകാര്‍ പണം നല്‍കി. മൊയ്തീന്‍ മാത്രം അല്ല കൊള്ളക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഓണമായിട്ടും പെന്‍ഷന്‍ കുടിശ്ശിക നല്‍കാത്തതിനാല്‍ വയനാട് കളക്ടറേറ്റിന് മുന്നില്‍ അരിവാള്‍ രോഗികളുടെ പ്രതിഷേധം. അസഹ്യമായ വേദനയുള്ളതിനാല്‍, പണിക്ക് പോലും പോവാന്‍ കഴിയാതെ ദുരിത്തിലായവരാണ് സമരത്തിനെത്തിയത്.

കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് അഡ്ഹോക്ക് കമ്മിറ്റി. ശൈലജയുടെ രാഷ്ട്രീയ ജീവിതമല്ല, കണ്ണൂരിലെയും കാസര്‍കോട്ടെയും തൊഴിലാളിവര്‍ഗ സമരങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നതെന്നും ഇ പി ജയരാജന്റെ വിമര്‍ശനം വിവാദം ഉണ്ടാക്കിയവരോടെന്നും അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ എന്‍ സി ബിജു പറഞ്ഞു.

പരസ്യമായ സ്‌നേഹ പ്രകടനങ്ങളും മറ്റും കാമ്പസില്‍ വിലക്കിയ കോഴിക്കോട് എന്‍. ഐ.റ്റി അധികൃതര്‍ സദാചാര പൊലീസ് ചമയുകയാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ പുലര്‍ത്തേണ്ട അച്ചടക്കത്തെക്കുറിച്ച് പൊതുവായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ആരുടെയും വ്യക്തിഗത സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദ് ചെയ്തു. കാപ്പ ചുമത്തിയ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാണിച്ചാണ് ഉത്തരവ് റദ്ദാക്കിയത്.

കാട്ടുകൊമ്പന്‍ പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു. നയമക്കാട് എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ നിലവില്‍ നിലയുറപ്പിച്ചിട്ടുള്ളത്. മൂന്നാര്‍ മറയൂര്‍ അന്തര്‍ സംസ്ഥാന പാതയിലൂടെയായിരുന്നു പടയപ്പയുടെ രാത്രി യാത്ര.

കണ്ണൂര്‍ പയ്യന്നൂരില്‍ വര്‍ക്ക് ഷോപ്പുകളില്‍ വ്യാപക മോഷണം. ദേശീയപാതയ്ക്ക് സമീപം കരിവെള്ളൂരിലും കണ്ടോത്തുമാണ് മോഷണം നടന്നത്. വാഹനങ്ങളുടെ ലക്ഷങ്ങള്‍ വിലവരുന്ന ഭാഗങ്ങള്‍ മോഷണം പോയി.

അജിത് പവാര്‍ ഇപ്പോഴും എന്‍സിപിയുടെ നേതാവാണെന്നാണ് ശരദ് പവാര്‍ ബാരാമതിയില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്നും ഒറ്റക്കെട്ടാണെന്നും ,ദേശീയ തലത്തില്‍ വലിയൊരു വിഭാഗം അടര്‍ന്ന് മാറിയാലാണ് പിളര്‍പ്പെന്ന് പറയാനാവുക. ഇവിടെ അതുണ്ടായിട്ടില്ല. ചിലര്‍ വ്യത്യസ്ത നിലപാടെടുത്തു. ജനാധിപത്യം അത് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡറില്‍നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇതിനോടകം യാത്രതുടങ്ങി. ചന്ദ്രനില്‍ പകല്‍ സമയം മുഴുവന്‍ പ്രവര്‍ത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങള്‍ പുറത്തെത്തിക്കുകയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ഉദ്ദേശം.

ബ്രിക്‌സ് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും തമ്മില്‍ നടത്തിയ ചര്‍ച്ചയെ ചൊല്ലി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ തര്‍ക്കം ഉടലെടുത്തു. ഇന്ത്യ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് ചര്‍ച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോള്‍ ചൈന നേരത്തെ ചര്‍ച്ചക്ക് അഭ്യര്‍ത്ഥിച്ചിരുന്നെന്ന് ഇന്ത്യയും അറിയിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ഡോണള്‍ഡ് ട്രംപ് അറ്റ്‌ലാന്റയിലെ ഫുള്‍ട്ടന്‍ ജയിലില്‍ കീഴടങ്ങി. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയില്‍ വിചാരണ വരെ വിട്ടയച്ചു. ജോര്‍ജിയ സംസ്ഥാനത്ത് ട്രംപിനെതിരെ 13 കുറ്റങ്ങളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ചുമത്തിയിരിക്കുന്നത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കര്‍ട്ടന്‍ റൈസര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി ടീം ഇന്ത്യ. ഏഷ്യാ കപ്പിന് മുന്നോടിയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ന് മുതല്‍ ടീം ക്യാംപ് നടക്കും.

റെസ്ലിംഗ് എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ അതികായരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു. 36-ാം വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ എപ്രില്‍-ജൂണ്‍ പാദത്തില്‍ പൊതു, സ്വകാര്യ നിക്ഷേപം കുത്തനെ വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വകാര്യ മേഖല പ്രഖ്യാപിച്ച പുതിയ നിക്ഷേപ പദ്ധതികള്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകനം സൂചിപ്പിക്കുന്നു. 2024ലെ സ്വകാര്യ മേഖലയുടെ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപനങ്ങള്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 11.6 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം പുതിയ നിക്ഷേപ പദ്ധതികളില്‍ 72 ശതമാനവും ഗതാഗത സേവന വ്യവസായത്തിലാണ്. വൈദ്യുതിയും രാസവസ്തുക്കളും തുടര്‍ന്നുള്ള വിഹിതം സ്വീകരിച്ചു. എസ്.ബി.ഐ റിപ്പോര്‍ട്ട് അനുസരിച്ച്, 2024 സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ മാസം വരെ വായ്പാ 19.7 ശതമാനം വളര്‍ച്ച കാണിച്ചിട്ടുണ്ട്. ആദ്യ പാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ചെലവ് 59 ശതമാനമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനങ്ങളുടെ ചെലവ് 74.3 ശതമാനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാറിന്റെ മികച്ച മൂലധനച്ചെലവ് വ്യവസ്ഥ സ്വകാര്യ നിക്ഷേപത്തിനും ഉണര്‍വ് നല്‍കുന്നു. ഹൈ-ഫ്രീക്വന്‍സി സൂചകങ്ങളുടെയും വ്യവസായ റിപ്പോര്‍ട്ടുകളുടെയും പ്രകടനത്തില്‍ നിന്ന് ഇത് വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നു കരുതപ്പെടുന്ന ആപ്പിളിന്റെ ഐഫോണ്‍ 15 സീരിസിലെ ഏറ്റവും കപ്പാസിറ്റിയുള്ള പ്രോ മോഡലിന്റെ വില 2.4 ലക്ഷം രൂപയിലേറെ വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 15 പ്രോ മാക്‌സിന്റെ 2 ടിബി വേരിയന്റിനാണ് ഈ വില പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മോഡലുകളുടേതിനേക്കാള്‍ 500 ഡോളര്‍ അധികമായിരിക്കും ഇതിനു വില. ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ 1 ടിബി വേരിയന്റിന്റെ വില 1599 ഡോളറാണ്. ഇതിന് ഇന്ത്യയിലെ എംആര്‍പി 1,89,900 രൂപയാണ്. ഐഫോണ്‍ 15 പ്രോ മാക്‌സ് 2ടിബിയുടെ വില 2,100 ഡോളറായിരിക്കുമെന്നാണ് ഇപ്പോഴത്തെ ഊഹം. ഏകദേശം രണ്ടര ലക്ഷത്തോളം രൂപക്കായിരിക്കും ഇത് ഇന്ത്യയില്‍ വില്‍ക്കുക. ഒരു ഫോണിന് മാക്ബുക്ക് പ്രോയേക്കാള്‍ 60 ശതമാനം അധിക വില നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഐഫോണ്‍ 14 പ്രോ സീരിസിനെക്കാള്‍ ചില അധിക ടെക്നോളജിയില്‍ നിര്‍മിച്ചതായിരിക്കും 15 പ്രോ മാക്‌സ് സീരിസ്.

മോഹന്‍ലാല്‍ നായകനായി ബിഗ് ബജറ്റ് ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും പുറത്തുവന്നു. യോദ്ധാവിന് സമാനമായി കയ്യില്‍ വാളേന്തി നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്നറാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി തെലുങ്ക് നടന്‍ റോഷന്‍ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സഹ്റ എസ്. ഖാന്‍, സിമ്രാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ് മാതുര്‍ എന്നിവരാണ് നിര്‍മാണം.

സംവിധായകന്‍ സാക്ക് സ്നൈഡറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ സങ്കല്‍പലോകത്തിന്റെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘റിബെല്‍ മൂണ്‍: പാര്‍ട്ട് വണ്‍ എ ചൈല്‍ഡ് ഓഫ് ഫയര്‍’ ട്രെയിലര്‍ എത്തി. സാക്ക് സ്നൈഡര്‍ തന്നെയാണ് സിനിമയുടെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ 22ന് നെറ്റ്ഫ്ലിക്സിലൂടെ ഈ ബ്രഹ്‌മാണ്ഡ ചിത്രം സ്ട്രീം ചെയ്യും. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുട രണ്ടാം ഭാഗമായ റിബെല്‍ മൂണ്‍: പാര്‍ട്ട് ടു ദ് സ്‌കാര്‍ഗിവെര്‍ അടുത്ത വര്‍ഷം ഏപ്രില്‍ 19ന് റിലീസിനെത്തും. സോഫിയ ബൊടെല്ല, ചാര്‍ലി ഹന്നം, ജീമോന്‍ ഹൗന്‍സു, ഡൂണ ഹേ, റേ ഫിഷര്‍, ജെന മാലോണ്‍ എന്നിവരാണ് പ്രധാനതാരങ്ങള്‍. ആന്റണി ഹോപ്കിന്‍സ് അതിഥി വേഷത്തിലെത്തുന്നു. സ്റ്റാര്‍ വാര്‍ സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്യുന്ന ചിത്രമാണ് റിബെല്‍ മൂണ്‍. ടെലിവിഷന്‍ സീരിസ് ആയാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് അത് രണ്ട് ഭാഗങ്ങളായുള്ള സിനിമയായി ചെയ്യാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ ടൊയോട്ട റൂമിയോണ്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് നിരത്തിലിറക്കി. മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍വിഭാഗത്തില്‍ മുന്‍നിരക്കാരയ ടൊയോട്ട പുതിയ വാഹനത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുകയാണ്. കൂടുതല്‍ സ്ഥലം, മികച്ച ഇന്ധനക്ഷമത, ആകര്‍ഷണീയമായ രൂപകല്പന എന്നിവയാണ് റൂമിയോണിന്റെ പ്രധാന സവിശേഷതകള്‍. ഏഴു സീറ്റുകളുണ്ട്. കുടുംബ കാറെന്ന നിലയില്‍ ടൊയോട്ടയുടെ പ്രവേശനം കൂടിയാണ് റൂമിയോണ്‍. സൗകര്യപ്രദവും വിശ്വാസ്യതയുമുള്ള യാത്രയാണ് റൂമിയോണ്‍ വാഗ്ദാനം ചെയ്യുന്നത്. നിയോ ഡ്രൈവ് സാങ്കേതികവിദ്യയും സി.എന്‍.ജി സാങ്കേതികവിദ്യയും കെ. സീരീസ് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും റൂമിയോണിനുണ്ട്. പെട്രോള്‍ വേരിയന്റിന് 20.51 കിലോമീറ്റര്‍ മൈലേജും സി.എന്‍.ജി വേരിയന്റിന് 26.11കിലോമീറ്റര്‍ മൈലേജുമാണ് അവകാശപ്പെടുന്നത്. ആറ് വകഭേദങ്ങളില്‍ റൂമിയോണ്‍ ലഭിക്കും. 5സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ബ്ലൂ ടൂത്ത് കണക്ടിവിറ്റി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, കോളിംഗ് കണ്‍ട്രോളുകള്‍, യു.എസ്.ബി കണക്ടിവിറ്റി എന്നിവയും ഉള്‍പ്പെടുന്നു.

നൊബേല്‍ ജേതാവായ പ്രഥമ ഏഷ്യക്കാരന്‍, ദേശീയഗാനത്തിന്റെ രചയിതാവ്, വിശ്വഭാരതി സര്‍വകലാശാലയുടെ സ്ഥാപകന്‍ തുടങ്ങി, ഭുവനത്തെ ബഹുവിതാനങ്ങളില്‍ ശോഭനമാക്കിയ പ്രതിഭയായിരുന്നു ടാഗോര്‍. സാഹിത്യവും സംഗീതവും ചിത്രകലയും ഒക്കെയായി ഭിന്നമണ്ഡലങ്ങളില്‍ മുഴുകിയ ആ വ്യക്തിത്വം ആരേയും നിതാന്തവിസ്മയശാലിയാക്കും. ബാല്യകാലത്തെ പശ്ചാത്തലമാക്കി, കുട്ടികളെ കഥാപാത്രങ്ങളാക്കി ടാഗോര്‍ രചിച്ച പത്തു കഥകളുടെ സമാഹാരമാണിത്. മിനിമോളുടെ കാബൂളിവാലയെപ്പോലെ, കളിയും ചിരിയും കഥപറച്ചിലുമായി ഇവിടെ ആ വിശ്വമഹാകവി ജീവിതത്തെക്കുറിച്ച് നൂറുനൂറു കാര്യങ്ങള്‍ കുഞ്ഞുകാതുകളില്‍ മൊഴിയുകയാണ്. ‘ടാഗോര്‍ കഥകള്‍’. പുനരാഖ്യാനം – കെ വി രാമനാഥന്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 114 രൂപ.

കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും. ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കരളിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബ്രൊക്കോളിയാണ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്റി ഓക്സിഡന്റുകളും, വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. മുന്തിരി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കരളിന്റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. നട്സ് ധാരാളമായി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. നട്സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ കരളന് ആവശ്യമാണ്. അതിനാല്‍ അണ്ടിപ്പരിപ്പും ബദാമുമൊക്കെ ധാരാളമായി കഴിക്കാം. കോഫി ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനുകളാണ് ഇതിന് സഹായിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.67, പൗണ്ട് – 104.02, യൂറോ – 89.14, സ്വിസ് ഫ്രാങ്ക് – 93.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.08, ബഹറിന്‍ ദിനാര്‍ – 219.27, കുവൈത്ത് ദിനാര്‍ -267.92, ഒമാനി റിയാല്‍ – 214.73, സൗദി റിയാല്‍ – 22.04, യു.എ.ഇ ദിര്‍ഹം – 22.51, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 60.85.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *