S6 yt cover

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

ബാങ്ക് വായ്പയെടുത്ത് നിക്ഷേപ, സംരംഭങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം പിറകില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് 2022- 23 ലെ മൊത്തം നിക്ഷേപങ്ങളുടെ 57.2 ശതമാനമായ 2,01,700 കോടി രൂപ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലാണ്. 16.2 ശതമാനമായ 43,180 കോടി രൂപയുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. കേരളം, ഗോവ, ആസാം എന്നീ സംസ്ഥാനങ്ങളാണ് പിറകില്‍. മൊത്തം നിക്ഷേപത്തിന്റെ 0.9 ശതമാനമായ 2,399 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് കേരളത്തിലുണ്ടായത്.

ഹരിയാനയിലെ നൂഹ് മാതൃകയില്‍ മധ്യപ്രദേശില്‍ ബിജെപി വര്‍ഗീയ കലാപത്തിനു ശ്രമിക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗ് എംപി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് അനുകൂല അഭിഭാഷകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വിലക്കയറ്റം ദേശീയ ശരാശരിയെക്കാള്‍ കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിതരണ രംഗത്തു പ്രശ്നങ്ങളാണെന്നു ചില മാധ്യമങ്ങള്‍ നുണ പ്രചാരണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ വിപണിയില്‍ നല്‍കുന്ന സബ്സിഡിയിലൂടെ 100 കോടി രൂപയുടെ ലാഭം പൊതുജനങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണവിപണി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ കാണിച്ചാല്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ മാത്യു കുഴല്‍നാടന്‍ തയാറാകുമോയെന്നു സിപിഎം നേതാവ് എ.കെ ബാലന്‍. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ടല്ല, നിരപരാധി എന്നറിയാവുന്നതുകൊണ്ടാണ് പാര്‍ട്ടി വീണയ്ക്കൊപ്പം നില്‍ക്കുന്നതെന്ന് ബാലന്‍ പറഞ്ഞു.

മാത്യു കുഴല്‍നാടന്‍ എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍വച്ച് എന്തും വിളിച്ചുപറയുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആരോപണങ്ങള്‍ തെറ്റുമ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ വര്‍ണശബളമായ അത്തച്ചമയ ഘോഷയാത്ര. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്ത മമ്മൂട്ടി അത്തച്ചമയം വലിയ സാംസ്‌കാരിക ആഘോഷമാക്കണമെന്നു നിര്‍ദേശിച്ചു. ‘നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്തം ഘോഷയാത്രക്ക് വായ് നോക്കി നിന്നിട്ടുണ്ട്. അന്നും പുതുമയും അത്ഭുതവും ഉണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ല. അദ്ദേഹം പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

പൂക്കളം ഒരുക്കാന്‍ പൂ വിപണിയില്‍ തിരക്ക്. പൂക്കള്‍ക്കു പൊന്നും വില. തൃശൂരില്‍ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോക്ക് 100 രൂപയാണ് വില. വാടാമല്ലിക്ക് 150 രൂപയും അരളിക്ക് 300 രൂപയുമാണ് വില. അമ്പതു രൂപയ്ക്കും നൂറു രൂപയ്ക്കും പലതരം പൂക്കള്‍ അടങ്ങുന്ന കിറ്റും വില്‍പനയ്ക്കുണ്ട്.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ബെന്നി ബഹന്നാന്‍ എംപി എഴുതിയ കവിത പ്രകാശനം ചെയ്തു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ രമേശ് ചെന്നിത്തലയാണ് ‘അമരസ്മരണ’ എന്ന കവിതയും അതിന്റെ ദൃശ്യാവിഷ്‌ക്കാരവും പ്രകാശനം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളം ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും സന്നിഹിതരായിരുന്നു.

കണ്ണൂര്‍ തളാപ്പ് എ കെ ജി ആശുപത്രിക്കു സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ മനാഫും ലത്തീഫും ആണ് മരിച്ചത്.

ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും കൊല്ലം മുന്‍ ഭദ്രാസനാധിപനുമായിരുന്ന സക്കറിയ മാര്‍ അന്തോണിയോസ് അന്തരിച്ചു. 87 വയസായിരുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ചേര്‍ത്തല മാര്‍ക്കറ്റില്‍ നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കു തീപിടിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് സ്ഥാപനത്തില്‍ അഗ്നിബാധ ഉണ്ടായത്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടത്താന്‍ വത്തിക്കാന്‍ പ്രതിനിധി നല്‍കിയ നിര്‍ദ്ദേശം നടപ്പായില്ല. സെന്റ് മേരീസ് ബസിലിക്കയില്‍ കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്നെങ്കിലും വിശ്വാസികളുടെ എതിര്‍പ്പുമൂലം ഏകീകൃത കുര്‍ബാന നടന്നില്ല. ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുര്‍ബാനയാണ് നടന്നത്.

മര്‍ദനമേറ്റു പരിക്കുകളുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് സ്റ്റേഷനു മുന്നിലെ ഗേറ്റ് താഴിട്ടു പൂട്ടി സ്ഥലംവിട്ടു. അമ്പൂരി സ്വദേശി നോബി തോമസ് എന്ന 40 കാരനാണ് വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയത്.

ട്രെയിനില്‍ വീണ്ടും ടിടിഇക്കു നേരെ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊര്‍ണൂര്‍ റെയില്‍വേ ഹോസ്പിറ്റലില്‍ ചികിത്സ തേടി. മദ്യലഹരിയില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ബിജുകുമാറിനെ പോലീസ് അറസ്റ്റു ചെയ്തു.

കോതമംഗലത്തു പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. ശിശുക്ഷേമ സമിതി വഴി അതിജീവിത കേന്ദ്രത്തില്‍ പുനരധിവസിപ്പിച്ച പെണ്‍കുട്ടിയാണു മരിച്ചത്.,

സ്വര്‍ണത്തില്‍ ഈയം ചേര്‍ത്ത് വ്യാജ സ്വര്‍ണം നിര്‍മ്മിച്ചു തട്ടിപ്പ്. തലശ്ശേരി സ്വദേശി സിറാജ്ജുദ്ധീന്‍ അഴീക്കോട് സ്വദേശി സുജയില്‍ ഇരിക്കൂര്‍ സ്വദേശി റഫീഖ് എന്നിവരെ പോലീസ് പിടികൂടി.

അഞ്ചേകാല്‍ കിലോ കഞ്ചാവുമായി ബൈസണ്‍വാലി ഇരുപതേക്കര്‍ കരയില്‍ മഹേഷ് മണി എന്ന 21 കാരനെ അടിമാലി എക്സൈസ് സംഘം പിടികൂടി.

എറണാകുളം ഊന്നുകല്ലില്‍ വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ പതിനേഴുകാരി തൂങ്ങി മരിച്ചു.

പത്തനംതിട്ട പന്തളം കുറുന്തോട്ടയം പാലത്തിന്റെ ഫുട്പാത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പമണ്‍ മണ്ണാകടവ് സ്വദേശി കെ.വി അജി (45) ആണ് മരിച്ചത്.

ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. ഇന്നു പുലര്‍ച്ചെ രണ്ടിനാണ് വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കു മാറ്റിയത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരവും, 134 കിലോമീറ്റര്‍ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണ്. ഈ മാസം 23 നു വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാന്‍ഡിംഗ്.

പൊലീസ് അനുമതി നിഷേധിച്ചതിനാല്‍ സിപിഎമ്മിന്റെ ഡല്‍ഹിയിലെ പഠന കേന്ദ്രമായ സുര്‍ജിത് ഭവനില്‍ ആരംഭിച്ച വി 20 സെമിനാര്‍ പരമ്പര റദ്ദാക്കി. ഇന്നലെ പൊലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് തടയുമെന്നു വ്യക്തമാക്കിയതോടെയാണ് അവസാന ദിവസത്തെ പരിപാടി റദ്ദാക്കിയത്.

ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിഞ്ചു സ്ഥലംപോലും നഷ്ടപ്പെട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ജനങ്ങള്‍ അതല്ല പറയുന്നതെന്നു ലഡാക്ക് സന്ദര്‍ശിച്ച രാഹുല്‍ഗാന്ധി പറഞ്ഞു.

കളക്ടറുടെ ഓഫീസില്‍ ജില്ലാ കളക്ടര്‍ യുവതിയുമായി ശ്രംഗരിച്ച വീഡിയോ പകര്‍ത്തിയത് ഹണി ട്രാപ്പാണെന്ന് പോലീസ്. ഒളികാമറ സ്ഥാപിച്ച മുന്‍ റവന്യൂ ഓഫീസര്‍ ജയേഷ് പട്ടേല്‍, മുന്‍ ആനന്ദ് റസിഡന്റ് അഡീഷണല്‍ കളക്ടര്‍ (ആര്‍എസി) കേത്കി വ്യാസ്, ഹരീഷ് ചാവ്ദ എന്നിവരെ അറസ്റ്റു ചെയ്തു. കളക്ടറെ ഭീഷണിപ്പെടുത്തി ഫയലുകളില്‍ ഒപ്പുവയ്പിക്കാനാണ് തേന്‍കെണി ഒരുക്കി വീഡിയോ പകര്‍ത്തിയതെന്നു പോലീസ്.

മധ്യപ്രദേശില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തന്‍ സമന്ദര്‍ പട്ടേല്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് സമന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എണ്ണൂറു കാറുകളുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ് അദ്ദേഹം എത്തിയത്.

തമിഴ്നാട്ടിലെ ശ്രിനിവാസപുരത്ത് സുഹൃത്തിനെ കൊന്ന ഗുണ്ടാസംഘത്തലവനെ കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. ഗുണ്ടാ നേതാവായ സുരേഷിനെ മദ്യപിച്ചുകൊണ്ടിരിക്കെയാണ് ആറംഗ സംഘം കൊലപ്പെടുത്തിയത്. യമഹ മണി, ജയബാലന്‍, ചന്ദ്ര എന്നീ യുവാക്കളാണ് അറസ്റ്റിലായത്.

സീരിയല്‍ നടന്‍ പവന്‍ 25 ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ അന്തരിച്ചു. കന്നഡയിലും ഹിന്ദിയിലും സജീവമായ താരമായിരുന്നു പവന്‍.

ഉത്തര്‍പ്രദേശില്‍ മകന്‍ മറ്റൊരു മതത്തിലെ പെണ്‍കുട്ടിയെ പ്രേമിച്ചെന്ന് ആരോപിച്ച് ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു. അബ്ബാസ്, ഭാര്യ കമറുല്‍ നിഷ എന്നിവരെയാണ് അയല്‍വാസികള്‍ തല്ലിക്കൊന്നത്. മൂന്നു പേരെ അറസ്റ്റു ചെയ്തു.

സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൂടെ പാര്‍പ്പിച്ചു പീഡിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ പോക്സോ കേസ്. അച്ഛന്‍ മരിച്ചശേഷം പെണ്‍കുട്ടി ഉദ്യോഗസ്ഥന്റെ സംരക്ഷണത്തിലായിരുന്നു.

മെസി വന്നു, ചരിത്ര വിജയം നേടി ഇന്റര്‍ മിയാമി. ലീഗ്‌സ് കപ്പില്‍ ആദ്യമായി മുത്തമിട്ട് മെസിയും സംഘവും. ലീഗ്‌സ് കപ്പ് ഫൈനലില്‍ സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ നാഷ്‌വെലിനെ കീഴടക്കിയാണ് ഇന്റര്‍ മിയാമി ചരിത്ര വിജയം നേടിയത്. നിശ്ചിത സമയത്ത് 1-1 എന്ന സ്‌കോറില്‍ ഇരുടീമുകളും പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 10 – 9 എന്ന സ്‌കോറിനായിരുന്നു മിയാമിയുടെ ഷൂട്ടൗട്ടിലെ വിജയം. 23-ാം മിനിറ്റിലെ അത്ഭുത ഗോളിലൂടെ മെസി ഇന്റര്‍ മിയാമിയെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച നാഷ്വില്‍ 57-ാം മിനിട്ടില്‍ പികൗള്‍ട്ടിന്റെ ഗോളിലൂടെ ഒപ്പമെത്തുകയായിരുന്നു. ലീഗ്സ് കപ്പില്‍ 10 ഗോളടിച്ച മെസ്സിയാണ് ഗോള്‍വേട്ടക്കാരില്‍ ഒന്നാമന്‍.

രാജ്യത്ത് മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ റെക്കോഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു. കേന്ദ്ര ധനമന്ത്രാലയമാണ് ജന്‍ധന്‍ അക്കൗണ്ടുകളുടെ റെക്കോഡ് നേട്ടത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. മൊത്തം അക്കൗണ്ടുകളില്‍ 56 ശതമാനം അക്കൗണ്ടുകളുടെ ഉടമകള്‍ സ്ത്രീകളാണ്. കൂടാതെ, 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അര്‍ദ്ധ നഗരങ്ങളിലാണ് തുറന്നിരിക്കുന്നത്. നിലവില്‍, ജന്‍ധന്‍ അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. അക്കൗണ്ട് ഉടമകള്‍ക്ക് ഇതിനോടകം 34 കോടി റുപേ കാര്‍ഡുകള്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല എന്നതാണ് പ്രത്യേകത. അതിനാല്‍, വ്യക്തികള്‍ക്ക് സീറോ ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കും. ഒരു കുടുംബത്തില്‍ ഏറ്റവും കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിര്‍ബന്ധമായി വേണമെന്ന ലക്ഷ്യത്തോടെ 2014-ലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് രൂപം നല്‍കിയത്. ഇന്ത്യയില്‍ താമസിക്കുന്ന 10 വയസോ, അതില്‍ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിക്കും ജന്‍ധന്‍ അക്കൗണ്ട് എടുക്കാവുന്നതാണ്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ അക്കൗണ്ട് നിയന്ത്രിക്കാനുള്ള അനുമതി രക്ഷിതാക്കള്‍ക്കാണ്. ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ആക്സിഡന്റ് ഇന്‍ഷുറന്‍സ് ലഭിക്കും.

ആപ്പിളിന്റ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 15 ഇന്ത്യയില്‍ നിര്‍മ്മിക്കും. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ നിര്‍മ്മാണ പാര്‍ട്ണര്‍ ഫോക്സ്‌കോണ്‍ തമിഴ്നാട്ടിലെ ശ്രീ പെരമ്പത്തൂരിലുള്ള പ്ലാന്റില്‍ ഐഫോണ്‍ 15 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 12നുതന്നെ ഐഫോണ്‍ 15 ആപ്പിള്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണത്തിന്റെ അളവ് കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഉത്പാദനം വേഗത്തിലാക്കാന്‍ ഫോക്‌സ്‌കോണ്‍ തീരുമാനിച്ചിരിക്കുന്നത്. ഐഫോണ്‍ 15 ലോഞ്ച് ചെയ്യുമ്പോള്‍തന്നെ വിപണിയില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിടുന്നു. ഫോക്‌സ്‌കോണിന് പുറമെ, പെഗാട്രോണും ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത വിസ്‌ട്രോണും ഉടന്‍ തന്നെ ഇന്ത്യയിലെ ഐഫോണ്‍ 15 നിര്‍മ്മാണം ആരംഭിക്കും. ഐഫോണ്‍ 15ന് ഇന്ത്യയില്‍ 79,900 രൂപയുണ്ടാകുമെന്നാണ് സൂചന. 2017 മുതല്‍ ഇന്ത്യയില്‍ ഐഫോണ്‍ അസംബ്ലിംഗ് ആരംഭിച്ചിരുന്നു. രാജ്യത്ത് ആദ്യമായി അസംബിള്‍ ചെയ്ത മോഡലാണ് ഐഫോണ്‍ എസ്.ഇ. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിന് ശേഷം ഐഫോണ്‍ 14 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 2023 മാര്‍ച്ചിലെ കണക്ക്പ്രകാരം മൊത്തം ഐഫോണുകളുടെ ഏകദേശം 7 ശതമാനം ഇന്ത്യയിലാണ് നിര്‍മ്മിച്ചത്. ആപ്പിളിന് ഇപ്പോള്‍ ഇന്ത്യയില്‍ മുംബയിലും ഡല്‍ഹിയിലും ഔദ്യോഗിക റീട്ടെയില്‍ സ്റ്റോറുകളുണ്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ ഐഫോണ്‍ വിപണിയായി ഇന്ത്യ മാറി.

ദുല്‍ഖര്‍ സല്‍മാന്റെ ഓണം റിലീസ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’യിലെ രണ്ടാമത്തെ ഗാനം റിലീസായി. ഷാന്‍ റഹ്‌മാനാണ് ഈ പ്രണയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘ഈ ഉലകിന്‍’ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും കമ്പോസ് ചെയ്തിരിക്കുന്നതും ശ്രീജിഷ് സുബ്രഹ്‌മണ്യന്‍ ആണ്. മനു മഞ്ജിത് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാലു ഭാഷകളില്‍ ആണ് സെക്കന്റ് സിംഗിള്‍ റിലീസ് ആയിരിക്കുന്നത്. തമിഴില്‍ എന്‍ ഉയിരേ, തെലുഗില്‍ നാ ഊപിരേ, ഹിന്ദിയില്‍ യേ ദില്‍ മേരാ എന്നീ വരികളിലാണ് ഗാനം ആരംഭിക്കുന്നത്. കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലെത്താന്‍ അഞ്ചു ദിവസം ബാക്കി നില്‍ക്കേ ഇത് വരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത വരവേല്‍പ്പാണ് ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്പനയില്‍ ലഭിക്കുന്ന സ്വീകാര്യത. കേരളത്തില്‍ മാത്രം 1044 ഷോകളില്‍ നിന്ന് അഡ്വാന്‍സ് ബുക്കിങ് ഇനത്തില്‍ ഒരു കോടിയില്‍ കൂടുതല്‍ ടിക്കറ്റ് വില്പന സിനിമ റിലീസിന് അഞ്ചു ദിവസം മുന്നേ നടന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കട്ട് ക്ലാസിക് ചിത്രം ഓഗസ്റ്റ് 24 നാണു വേള്‍ഡ് വൈഡ് റിലീസ്. സീ സ്റ്റുഡിയോസും വേഫറെര്‍ ഫിലിംസും നിര്‍മ്മിച്ച കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ എന്ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഓഗസ്റ്റ് 31ന് സിനി ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നു. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍. വിനായക് ശശികുമാര്‍,സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ അര്‍ബന്‍ സ്‌റ്റൈലിഷ് 2023 ലിവോ അവതരിപ്പിച്ചു. 110 സിസി സെഗ്മെന്റിലെ ഏറ്റവും സ്‌റ്റൈലിഷ് ആന്‍ഡ് അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 110സിസി പിജിഎംഎഫ്‌ഐ എഞ്ചിനാണ് പുതിയ മോഡലിന്. എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍, ഫ്രിക്ഷന്‍ റിഡക്ഷന്‍, എന്നിവയുടെ സംയോജനമാണ് എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍. ഉയര്‍ന്ന നിലവാരമുള്ള ട്യൂബ്ലെസ് ടയറുകള്‍, സോളിനോയിഡ് വാല്‍വ് എന്നീ നൂതന സാങ്കേതികവിദ്യകളും പുതിയ 2023 ലിവോയിലുണ്ട്. ഉപഭോക്താക്കള്‍ക്കായി പ്രത്യേക പത്ത് വര്‍ഷ (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍) വാറന്റി പാക്കേജും പുതിയ മോഡലിനൊപ്പം ഹോണ്ട വാഗ്ദാനം ചെയ്യുന്നു. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ പുതിയ 2023 ലിവോ ലഭ്യമാകും. ഡിസ്‌ക് വേരിയന്റിന് 82,500രൂപയും, ഡ്രം വേരിയന്റിന് 78,500 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

കളിയരങ്ങിലെ എക്കാലത്തെയും കുലീനനായിക കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ. കഥകളിയില്‍ സ്ത്രീകഥാപാത്രത്തിന് ഉയിരും ഉണര്‍ച്ചയും നല്‍കിയ നവോത്ഥാന പുരുഷന്‍കൂടിയാണ് കോട്ടയ്ക്കല്‍ ശിവരാമന്‍. കഥകളിയുടെ സുവര്‍ണ്ണ സമ്പന്നകാലഘട്ടത്തില്‍ മഹാനടന്മാരുടെ നായികയായി തിളങ്ങിയ ശിവരാമന്റെ അഭിനയകാന്തിക്കു തുല്യമായ ആഖ്യാനം ഈ പുസ്തകത്തെ വേറിട്ട വായനാനുഭവമാക്കുന്നു. പ്രശസ്ത കഥകളിനടന്‍ കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ. ‘സ്ത്രൈണം’. കോട്ടയ്ക്കല്‍ ശിവരാമന്‍, ഡോ. എന്‍.പി വിജയകൃഷ്ണന്‍. മാതൃഭൂമി. വില 331 രൂപ.

ഉമിനീര്‍ പരിശോധനയിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്താമെന്ന് പഠനം. ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ മുതിര്‍ന്നവരുടെ ഉമിനീരിലെ ഉയര്‍ന്ന അളവിലുള്ള വെളുത്ത രക്താണുക്കളും ഹൃദയ സംബന്ധമായ അസുഖത്തിന്റെ പ്രാരംഭ സൂചനയും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഗവേഷണം എടുത്തുകാണിച്ചു. സാധാരണയായി മോണയുടെ വീക്കം സൂചിപ്പിക്കുന്ന വെളുത്ത രക്താണുക്കളുടെ അളവ് വര്‍ദ്ധിക്കുന്നത് ഹൃദ്രോഗത്തിന്റെ മുന്‍ഗാമിയായ ഫ്ലോ-മെഡിയേറ്റഡ് ഡൈലേഷനുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം ഊന്നിപ്പറയുന്നു. ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് കോശജ്വലന ഘടകങ്ങള്‍ മോണയിലൂടെ രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും വാസ്‌കുലര്‍ സിസ്റ്റത്തിന് കേടുപാടുകള്‍ വരുത്തുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കളമൊരുക്കുകയും ചെയ്യും എന്നാണ്. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഓറല്‍ ഹെല്‍ത്ത് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഈ ഗവേഷണം, ഉയര്‍ന്ന രക്താണുക്കളുടെ എണ്ണവും ദുര്‍ബലമായ ഫ്ലോ-മെഡിയേറ്റഡ് ഡൈലേഷനും തമ്മിലുള്ള ബന്ധത്തെ ഉറപ്പിക്കുന്നു, ഇത് ഉപോപ്റ്റിമല്‍ ധമനികളുടെ ആരോഗ്യത്തിന്റെ ആദ്യകാല സൂചകമായി പ്രവര്‍ത്തിക്കുന്നു. ഈ ഗവേഷണം ഒറ്റപ്പെട്ടതല്ല, എന്നാല്‍ പീരിയോണ്‍ഡൈറ്റിസ് എന്ന സാധാരണ മോണ അണുബാധയെ ഹൃദയ സംബന്ധമായ അസുഖത്തിന്റെ തുടക്കവുമായി ബന്ധിപ്പിക്കുന്ന മുന്‍കാല പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മോണയില്‍ നിന്ന് ഉത്ഭവിക്കുന്ന കോശജ്വലന ഘടകങ്ങള്‍ രക്തപ്രവാഹത്തില്‍ പ്രവേശിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു, ഇത് വാസ്‌കുലര്‍ സിസ്റ്റത്തിന്റെ സമഗ്രതയില്‍ വിട്ടുവീഴ്ച ചെയ്യാനിടയുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *